നിഹാരിക -26
നിഹാരിക 26
ആറു മാസങ്ങൾക്കു ശേഷം...
അല്ലൂട്ടി ഓടല്ലേ അമ്മയ്ക്ക് വയ്യാത്തതാ ഒന്നു നിൽക്കു മോളെ.,,
നിഹ പറയുന്നത് കേൾക്കാതെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് അല്ലു മുന്നോട്ടോടി...
അല്ലുവിന്റെ ബാഗും കൊണ്ട് വീർത്ത വയറും താങ്ങിപ്പിടിച്ചു നിഹ പിറകെ ഉണ്ടായിരുന്നു..
ശോ ഈ കുട്ടിയോട് പറഞ്ഞാൽ മനസ്സിലാകില്ല...
അല്ലുവിന്റെ അടുത്തേക്ക് എത്താൻ നിഹ വേഗം നടന്നു...
അപ്പോഴേക്കും അല്ലു ഇന്ദീവരത്തിന്റെ കോമ്പൗണ്ട് കടന്ന് അകത്തേക്ക് കയറി..
പുറകെ നിഹയും...
അതുകണ്ടുകൊണ്ടാ കാർത്തിക പുറത്തേക്ക് വന്നത്..
അല്ലുന്റെ പുറകെ വേഗത്തിൽ നടന്നു വരുന്ന നിഹയെ കണ്ടതും കാർത്തിക അടുത്തേക്ക് ചെന്നു.. എന്നിട്ട് വേഗം അല്ലുന്റെ സ്കൂൾബാഗ് വാങ്ങി..
\"മോളെ നീ എന്ത് പണിയാ കാണിക്കുന്നത് നിന്റെ അവസ്ഥ നിനക്ക് അറിയില്ലേ ഈ സമയത്ത് ഭാരമുള്ളത് ഒന്നും എടുക്കാൻ പാടില്ല എന്ന് പ്രത്യേകം പറഞ്ഞു തരണോ... അല്ലുവിനെ കൂട്ടിക്കൊണ്ടുവരാൻ ഞാൻ പോകാം എന്ന് പറഞ്ഞാൽ സമ്മതിക്കില്ല അമ്മയും മോളും ... \"
കാർത്തിക സ്നേഹത്തോടെ ശാസിച്ചു..
അത് കേട്ട നിഹ ചിരിച്ചു കൊണ്ട് പറഞ്ഞു...
എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും അല്ലുവിന്റെ കാര്യങ്ങൾ എനിക്ക് തന്നെ ചെയ്യണം ചേച്ചി അത് എനിക്ക് നിർബന്ധമാണ്... കുഞ്ഞുവാവ വരുമ്പോൾ അമ്മയ്ക്ക് എന്നെ വേണ്ട എന്നൊരു തോന്നൽ എന്റെ മോൾക്ക് ഉണ്ടാകാൻ പാടില്ല അതാ ഞാൻ...
ആയിക്കോട്ടെ മോളെ... പക്ഷേ ഈ സമയത്ത് നല്ലതുപോലെ ശ്രദ്ധ വേണ്ടതാണ് അല്ലുവിന്റെ പുറകെ ഓടുമ്പോൾ ഈ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ കാര്യം കൂടി നോക്കണ്ട... വൈകിട്ട് സാറിങ്ങു വരട്ടെ ഇന്ന് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്..
അവർ രണ്ടുംകൂടി നിന്ന് സംസാരിക്കുന്നത് കണ്ടു മുന്നോട്ട് പോയ അല്ലു തിരികെ വന്നു..
നിച്ചുമ്മേ...
മോളു.. അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് കേട്ടോ... അമ്മയ്ക്ക് ക്ഷീണം ഉണ്ടായാൽ മോളുടെ കുഞ്ഞാവയ്ക്കും ക്ഷീണം വരും...
ആണോ നിച്ചുമ്മേ...
അല്ലുവിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് നിഹ ചിരിച്ചു...
ആ പിന്നെ മോളെ... ഞാൻ മോളെ നോക്കി ഇറങ്ങിയത് വേറൊരു കാര്യം പറയാനാ...
എന്താ ചേച്ചി....
മോളെ കാണാൻ ഒരാൾ വന്നിട്ടുണ്ട്...
ആളോ അതാരാ...
ആരാ ഏതാ എന്നൊന്നും എനിക്കറിയില്ല ഞാൻ ദേ ആദ്യമായിട്ട് കാണുവാ.. ഒരു സ്ത്രീയാണ്...
എന്നെ കാണാൻ തന്നെയാണോ അതോ ശ്രീയേട്ടനെയോ..
അല്ല മോളെ കാണാൻ തന്നെയാണ് നിഹാരികയെ കാണണം എന്നാണ് പറഞ്ഞത്....
എന്നിട്ട് എവിടെ ചേച്ചി..
അകത്ത് ഇരിപ്പുണ്ട് മോള് വാ വേഗം..
അവർ മൂന്നാളും കൂടി വേഗം വീടിനകത്തേക്ക് കയറി...
ലിവിങ് റൂമിൽ ഇട്ടിരിക്കുന്ന സെറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു...
ജീൻസും സ്ലീവ് ലെസ് ടീഷർട്ടും ആയിരുന്നു അവരുടെ വേഷം മുടി പറത്തിയിട്ടിരുന്നു മുഖത്ത് ഒരു കൂളിംഗ് ഗ്ലാസും ഉണ്ടായിരുന്നു...
നിഹ അകത്തേക്ക് കയറി വന്നത് കണ്ടപ്പോൾ അവർ എഴുന്നേറ്റു... മുഖത്തെ കൂളിംഗ് ഗ്ലാസ് എടുത്ത് മുടിയിലേക്ക് വെച്ചു....
അപ്പോഴേക്കും നിഹ അവരുടെ അടുത്തേക്ക് ചെന്നു..
ആരാ മനസ്സിലായില്ലല്ലോ...
നിഹാരിക അല്ലേ...
അതെ... പക്ഷേ എനിക്ക്...
നിഹാരികയ്ക്ക് എന്നെ മനസ്സിലാവണമെന്നില്ല കാരണം നമ്മൾ ആദ്യമായിട്ടാണ് കാണുന്നത്....
അപ്പോഴാണ് അവർ നിഹയുടെ വയർ ശ്രദ്ധിച്ചത്...
വിശേഷം ഉണ്ടല്ലേ കൺഗ്രാറ്റ്സ്...
താങ്ക്സ്.. എന്നാലും...
അവർ പറയുന്നത് ഒന്നും മനസ്സിലാകാതെ നിന്നു..
നിഹാരിക ആകെ കൺഫ്യൂഷനായി അല്ലേ... കൂടുതൽ സംസാരിച്ച് കൺഫ്യൂഷൻ ആക്കുന്നില്ല...
എന്റെ പേര് മേഘ...
ആ പേര് കേട്ടതും നിഹ ഒന്നു ഞെട്ടി...
നിഹയുടെ മുഖത്ത് വന്ന ഭാവമാറ്റം മേഘയും ശ്രദ്ധിച്ചു
അപ്പോൾ നിഹാരികയ്ക്ക് എന്നെ അറിയാം കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല അല്ലേ...
അതിന് നിഹ മറുപടി ഒന്നും പറഞ്ഞില്ല....
മേഘ ഇപ്പോൾ എന്തിനാ വന്നേ?
അത് ശരിയാണല്ലോ ഞാൻ ഇങ്ങോട്ട് വരേണ്ട കാര്യം എന്താ അല്ലേ... ആദ്യ ഭർത്താവിനെയും അയാളുടെ രണ്ടാംഭാര്യയേയും കാണേണ്ട ആവശ്യം എനിക്കില്ലല്ലോ... പക്ഷേ എനിക്ക് കാണേണ്ട ഒന്ന് ഇവിടെ ഉണ്ടല്ലോ അത് നിഹാരിക മറന്നുപോയോ....
മേഘ എന്താണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലാക്കി നിഹ വേഗം തിരിഞ്ഞ് കാർത്തികയോട് ആയി പറഞ്ഞു...
കാർത്തിക ചേച്ചി മോളെ കൊണ്ടുപോയി ഫ്രഷ് ആക്കി എന്തെങ്കിലും കഴിക്കാൻ എടുത്തു കൊടുക്ക്
നിഹ പറയുന്നത് കേട്ട് കാർത്തിക വേഗം അല്ലുവിനെ കൂട്ടിക്കൊണ്ട് മുറിയിലേക്ക് പോയി....
എന്തുപറ്റി നിഹാരിക ടെൻഷൻ ആയോ...
മേഘയ്ക്ക് ഇപ്പോൾ എന്താ വേണ്ടത്...
ഞാൻ പറഞ്ഞല്ലോ എനിക്ക് ഒന്നും വേണ്ട എനിക്ക് ഏറ്റവും വേണ്ടപ്പെട്ട അല്ല ഏറ്റവും വിലപ്പെട്ട ഒന്ന് ഇവിടെയുണ്ട്... അലംകൃത എന്ന അല്ലു... ഞാൻ 9 മാസം ചുമന്ന് നൊന്തു പ്രസവിച്ച എന്റെ പൊന്നു മോൾ....
അവളുടെ ആ വാക്കുകൾ നിഹയിൽ ഒരു നടുക്കം ഉണ്ടാക്കി...
നിഹയുടെ നിശബ്ദത മനസ്സിലാക്കിയ മേഘ വീണ്ടും തുടർന്നു..
എനിക്ക് എന്റെ കുഞ്ഞിനെ കാണണം കുറച്ചുനേരം അവളുടെ കൂടെ സ്പെൻഡ് ചെയ്യണം.... അതിന് അല്ലുവിന്റെ വളർത്തമ്മക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ...
മേഘ പറഞ്ഞ ആ വാക്ക് നിഹക്ക് തന്റെ ഹൃദയത്തിൽ കത്തി കുത്തിയിറക്കിയ പോലെ തോന്നി...
\"വളർത്തമ്മ... ശരിയാണ് ഞാൻ വെറും വളർത്തമ്മ ആണ്...,\"
അവളുടെ ഹൃദയം അവളോട് പിന്നെയും പിന്നെയും മന്ത്രിച്ചുകൊണ്ടിരുന്നു....
മേഘ.... ഈയൊരു കാര്യത്തിൽ എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ പറ്റില്ല ഞാൻ ശ്രീയേട്ടനെ വിളിക്കാം... നിങ്ങൾ തന്നെ നേരിട്ട് സംസാരിച്ചുള്ളും...
ഓക്കേ.. ഞാൻ വെയിറ്റ് ചെയ്യാം...
കുടിക്കാൻ എന്താ എടുക്കേണ്ടത് കോഫിയോ ടീയോ...
തൽക്കാലം ഒന്നും വേണ്ട ഒരു ഗ്ലാസ് തണുത്ത വെള്ളം മാത്രം മതി...
നിഹ യാന്ത്രികമായി അകത്തേക്ക് നടന്നു... ഫ്രിഡ്ജ് തുറന്ന് അതിൽ ഇരിക്കുന്ന തണുത്തവെള്ളം ഗ്ളാസ്സിലേക്ക് പകർത്തുമ്പോഴും അവളുടെ മനസ്സിൽ മറ്റെന്തൊക്കെയോ ഭയം കൂടിയിരുന്നു
വെള്ളത്തിന്റെ ബോട്ടിൽ താഴെ വെച്ചിട്ട് നിഹ വേഗം ഫോൺ എടുത്തു ശ്രീറാമിന്റെ നമ്പർ ഡയൽ ചെയ്തു...
രണ്ടു തവണ റിങ് ചെയ്തിട്ട് റാം കോൾ കട്ട് ചെയ്തു...
എന്തെങ്കിലും തിരക്കിൽ ആണെങ്കിൽ മാത്രമേ ശ്രീറാം കോൾ കട്ട് ചെയ്യാറുള്ളൂ..
നിഹ വേഗം രാഹുലിനെ നമ്പർ ഡയൽ ചെയ്തു...
അങ്ങേത്തലയ്ക്കൽ കോൾ എടുത്തിട്ടും ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു നിഹ...
ഏടത്തി... ഹലോ... ഏട്ടത്തി..
രാ..ഹുൽ
എന്തുപറ്റി ശബ്ദം വല്ലാതെ ഇരിക്കുന്നത് എന്തെങ്കിലും വല്ലായ്ക ഉണ്ടോ...
അതല്ല.. രാഹുൽ...
പിന്നെ എന്തു പറ്റി...
ശ്രീയേട്ടൻ എവിടെയാ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ...
ചേട്ടായി ഒരു മീറ്റിംഗിലാണ് വിദേശികളുമായി ഒരു വീഡിയോ കോൺഫറൻസ് അത് കഴിയുന്നവരെ എന്തുസംഭവിച്ചാലും ചേട്ടായി കോൾ അറ്റൻഡ് ചെയ്യില്ലാ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ഞാൻ അറിയിക്കണോ...
വേണം... രാഹുൽ എത്രയും വേഗം ചേട്ടനോട് വീട്ടിലേക്ക് വരാൻ പറയണം...
എന്താ ചേട്ടത്തി അതിനു മാത്രം ഇവിടെ എന്താ ഉണ്ടായത്...
അത് രാഹുൽ... ഇവിടെ...മേ..ഘ... വന്നിട്ടുണ്ട്...
മേഘ യോ അവൾ എന്താ അവിടെ..
എനിക്കറിയില്ല രാഹുൽ കുഞ്ഞിനെ കാണാൻ വന്നതാ കുഞ്ഞിന്റെ കൂടെ ഇരിക്കണം എന്തൊക്കെയോ പറയുന്നു എനിക്ക് വല്ലാണ്ട് പേടിയാവുന്നു വേഗം ശ്രീയേട്ടനോട് വീട്ടിലേക്ക് വരാൻ പറയുമോ എന്റെ കയ്യും കാലും വിറയ്ക്കുന്നു...
ഏട്ടത്തി പേടിക്കാതെ ഞാൻ ഇപ്പോൾ തന്നെ ചേട്ടായിയോട് വിവരം പറയാം ചേട്ടായി വന്നില്ലെങ്കിൽ ഞാൻ വരാം..
രാഹുൽ നിഹയെ ഒരുവിധം സമാധാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു...
ഫോൺ അവിടെ വെച്ചിട്ട് തണുത്ത വെള്ളവുമായി തിരിഞ്ഞപ്പോൾ പെട്ടെന്ന് അവളൊന്നു ഞെട്ടി
അടുക്കള വാതിൽക്കൽ കൈയുംകെട്ടി നിഹയെ നോക്കി മേഘ നിൽക്കുന്നുണ്ടായിരുന്നു...
മേ...ഘ എ..ന്താ ഇവിടെ? ....
ഒരു ഗ്ലാസ് വെള്ളം എടുക്കാൻ പോയിട്ട് ഇത്രയും നേരമായിട്ടും കാണാത്തതുകൊണ്ട് വന്നു നോക്കിയതാ നിഹ...
നിഹ വെള്ളം മേഖലയ്ക്ക് നേരെ നീട്ടി അത് വാങ്ങി കൊണ്ട് ലിവിങ് റൂമിലേക്ക് നടന്നു.. പുറകെ നിഹയും..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശ്രീറാമിന്റെ പി എ ആയ സ്റ്റെഫിയുടെ കയ്യിൽ ഒരു നോട്ട് എഴുതി രാഹുൽ കൊടുത്തുവിട്ടു...
കോണ്ഫറന്സിന്റെ ഇടയിൽ ഫയലിൽ വെച്ച് സ്റ്റെഫി അത് റാമിനെ കാണിച്ചു..
അത് കണ്ട് റാം ഒന്നു ഞെട്ടി... അയാൾക്ക് പിന്നീട് മീറ്റിംഗ് കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല...
എങ്ങനെയൊക്കെയോ ഒരു വിധം മീറ്റിംഗ് കൺക്ലൂഡ് ചെയ്തതിനു ശേഷം റാം വേഗം പുറത്തേക്കിറങ്ങി...
രാഹുൽ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു...
രാഹുൽ എന്താ പറ്റിയെ...
എനിക്കും കൂടുതലൊന്നും അറിയില്ല ഏട്ടത്തി വിളിച്ചിരുന്നു മേഘ അവിടെ എത്തിയിട്ടുണ്ട് വേഗം അവിടേക്ക് പോകണം ഏട്ടത്തി വല്ലാതെ ഭയന്നിട്ട് ഉണ്ട്...
മ്മ്.. ഞാൻ പോകുവാണ് ഇവിടുത്തെ കാര്യങ്ങൾ നീ നോക്കിക്കോണം...
അതൊക്കെ ഞാൻ ഏറ്റു ചേട്ടായി വേഗം പോകാൻ നോക്ക്...
ശ്രീറാം വേഗം കാറെടുത്ത് ഇന്ദീവരം ലക്ഷ്യമാക്കി നീങ്ങി..
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
അല്ലുവിനെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കാർത്തിക താഴേക്ക് കൂട്ടി കൊണ്ടുവന്നു...
അല്ലു അടുത്തുവരുന്തോറും നിഹയുടെ നെഞ്ചിടിപ്പ് കൂടി...
നിച്ചുമ്മാ... ഇന്നെന്താ സ്പെഷ്യൽ...
അത്.. മോള് ചെല്ല് കാർത്തു ആന്റി എടുത്തു തരും...
അതെന്താ.. എനിക്ക് നിച്ചുമ്മ തന്നാൽ മതി...
അമ്മ വേഗം വരാം മോള് പാല് കുടിക്ക്... അമ്മയുടെ അല്ലു നല്ല കുട്ടിയല്ലേ...
കൂടുതൽ വാശിപിടിക്കാതെ അല്ലു ഡൈനിങ് ടേബിൾ അടുത്തേക്ക് നടന്നു..
പെട്ടെന്നാണ് മേഘ പുറകിൽ നിന്നും അല്ലാഹുവിനെ വിളിച്ചത്...
അല്ലു... മോളെ...
മേഘ വിളിക്കുന്നത് കേട്ടു അല്ലു തിരിഞ്ഞുനിന്നു എന്നിട്ട് സംശയത്തോടെ അവരെ നോക്കി...
ഇങ്ങു വന്നേ ചോദിക്കട്ടെ...
അല്ലു എന്താ വേണ്ടത് എന്നുള്ള അർത്ഥത്തിൽ നിഹയെ നോക്കി...
സ്നേഹ കണ്ണ് കൊണ്ട് പൊയ്ക്കോ എന്ന് കാണിച്ചു...
അല്ലു പതിയെ നടന്ന് മേഖലയുടെ അടുത്തേക്ക് ചെന്നു...
അവർ ബാഗിൽ നിന്നും ഒരു ബോക്സ് ചോക്കലേറ്റ് എടുത്തു അല്ലു വിന്റെ കയ്യിലേക്ക് കൊടുത്തു..
ഇതു മോൾക്ക് വേണ്ടി പ്രത്യേകം കൊണ്ടുവന്നതാ... ആർക്കും കൊടുക്കണ്ട കേട്ടോ എന്റെ മോൾ മാത്രം കഴിച്ചോ...
എന്റെ മോൾ എന്ന് മേഘ ഊന്നിപ്പറഞ്ഞത് നിഹയ്ക്ക് വല്ലാതെ വിഷമമായി...
മേഘ കുഞ്ഞിനെ എടുത്ത് മടിയിലിരുത്തി... എന്നിട്ട് ആ കുഞ്ഞി കവിളിൽ ഒരു ഉമ്മ കൊടുത്തു...
മേഘ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹവും വാത്സല്യവും നിഹയുടെ നെഞ്ചിനെ പൊള്ളിക്കാൻ തുടങ്ങി..
പക്ഷെ അവരെ വിലക്കാൻ തനിക്കാവില്ലല്ലോ എന്നോർത്ത് അവളുടെ മാതൃഹൃദയം തേങ്ങി...
പെട്ടെന്നാണ് റാം അവിടേക്ക് കേറിവന്നത്..
അല്ലുവിനെ മേഘ മടിയിൽ ഇരുത്തിയത് കണ്ടതും റാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
\"മേഘ.... \"
റാം ദേഷ്യത്തിൽ വിളിച്ചതും അല്ലുവിനെ താഴെ നിർത്തി മേഘ വേഗം എഴുനേറ്റു.. ഒപ്പം നിഹയും...
കാത്തിരിക്കൂ...
സമയക്കുറവാണ് കമന്റ് റിപ്ലൈ ഇടാൻ പറ്റാത്തത് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒത്തിരിയൊത്തിരി സ്നേഹം..
അഞ്ജു
നിഹാരിക -27
നിഹാരിക 27\"മേഘ.... \"റാം ദേഷ്യത്തിൽ വിളിച്ചതും അല്ലുവിനെ താഴെ നിർത്തി മേഘ വേഗം എഴുനേറ്റു.. ഒപ്പം നിഹയും... \" ഹേയ് കൂൾ ഡൗൺ റാം... എന്തിനാ ഇങ്ങനെ ഷോട്ട് ചെയ്യുന്നത്... \"മേഘ ചോദിച്ചു... \" നീയെന്താ ഇവിടെ... നിനക്കെന്താ എന്റെ വീട്ടിൽ കാര്യം.. \"\" ശരിയാ എനിക്ക് നിങ്ങളുടെ വീട്ടിൽ യാതൊരു കാര്യവുമില്ല പക്ഷേ എനിക്കും കൂടി വേണ്ടപ്പെട്ട ഒരു സ്വത്ത് ഇവിടെ ഉണ്ടല്ലോ... \"\"ഹ... ഹ... അതെനിക്കിഷ്ടായി... നിനക്കും കൂടി വേണ്ടപ്പെട്ട സ്വത്ത് അല്ലേ.. കഴിഞ്ഞ അഞ്ചു വർഷത്തിന്റെ ഇടയിൽ ഒരിക്കൽ പോലും ഈ സ്വത്ത് അന്വേഷിച്ച് ഇങ്ങോട്ട് മാഡത്തിനെ കണ്ടിട്ടില്ലല്ലോ... ഇന്ന് പെട്ടെന്ന് എന്താ പറ്റിയെ ബ