Aksharathalukal

നിഹാരിക -27

നിഹാരിക 27

\"മേഘ.... \"

റാം ദേഷ്യത്തിൽ വിളിച്ചതും അല്ലുവിനെ താഴെ നിർത്തി മേഘ വേഗം എഴുനേറ്റു.. ഒപ്പം നിഹയും... 

\" ഹേയ് കൂൾ ഡൗൺ റാം... എന്തിനാ ഇങ്ങനെ ഷോട്ട് ചെയ്യുന്നത്... \"

മേഘ ചോദിച്ചു... 

\" നീയെന്താ ഇവിടെ... നിനക്കെന്താ എന്റെ വീട്ടിൽ കാര്യം.. \"

\" ശരിയാ എനിക്ക് നിങ്ങളുടെ വീട്ടിൽ  യാതൊരു കാര്യവുമില്ല പക്ഷേ എനിക്കും കൂടി വേണ്ടപ്പെട്ട ഒരു സ്വത്ത് ഇവിടെ ഉണ്ടല്ലോ... \"

\"ഹ... ഹ... അതെനിക്കിഷ്ടായി... നിനക്കും കൂടി വേണ്ടപ്പെട്ട സ്വത്ത് അല്ലേ.. കഴിഞ്ഞ അഞ്ചു വർഷത്തിന്റെ ഇടയിൽ  ഒരിക്കൽ പോലും ഈ സ്വത്ത് അന്വേഷിച്ച് ഇങ്ങോട്ട്  മാഡത്തിനെ കണ്ടിട്ടില്ലല്ലോ... ഇന്ന് പെട്ടെന്ന് എന്താ പറ്റിയെ ബോധോദയമുണ്ടായൊ?? \"

റാമിന്റെ  സംസാരത്തിലെ കളിയാക്കൽ മനസ്സിലാക്കിയ മേഘ ഒന്ന് ചിരിച്ചു... എന്നിട്ട് പറഞ്ഞു... 

\" ശരിയാണ് കഴിഞ്ഞ അഞ്ചുവർഷവും ഇങ്ങോട്ട് വരാതിരുന്നതിന് എനിക്ക് എന്റെതായ പല കാരണങ്ങളുമുണ്ട്... എന്ന് വെച്ച് ഞാൻ അല്ലുന്റെ  അമ്മയല്ലാതെ ആവില്ലല്ലോ... \"

മേഘ പറയുന്നത് കേട്ടു ഭയപ്പാടോടെ നിഹ റാമിനെ നോക്കി.... 

പേടിക്കാനൊന്നുമില്ല എന്ന് തരത്തിൽ റാം കണ്ണടച്ചു കാണിച്ചു... 

\" ശരി ഞാൻ സമ്മതിച്ചു മേഘ അവളുടെ അമ്മ തന്നെയാണ്... ഇപ്പൊ ഇങ്ങോട്ടുള്ള വരവിനെ ഉദ്ദേശം അതെന്താ... \" റാം ചോദിച്ചു.. 

\" എനിക്ക് പ്രത്യേകിച്ച് ദുരുദ്ദേശങ്ങൾ ഒന്നുമില്ല.... എനിക്ക് എന്റെ മോളെ കാണണം കുറച്ചുനേരം അവളുടെ കൂടെ സ്പെൻഡ് ചെയ്യണം... അത്രയൊക്കെ ഉള്ളൂ എന്റെ ആവശ്യങ്ങൾ അതിനുള്ള അനുവാദം എനിക്ക് നിങ്ങളുടെ അടുത്തുനിന്ന് വേണം\"

\" സാധ്യമല്ല... മേഘക്ക് പോകാം... \"

\" അത് റാം മാത്രം തീരുമാനിച്ചാൽ മതിയോ... റാം അവളുടെ  അച്ഛനാണെങ്കിൽ അതേ അവകാശം എനിക്കുമുണ്ട് ഞാൻ അവളുടെ അമ്മയാണ്... \"

\" ഇല്ല എന്ന് ഞാൻ പറയുന്നില്ല മേഘ... പക്ഷേ ഇത്രയും നാളും എന്റെ മോളേ  അന്വേഷിച്ചു പോലും വരാത്ത അമ്മയെ ഇനിയുള്ള കാലവും  എന്റെ മോൾക്ക് വേണ്ട...  മേഘക്ക് ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടല്ലോ അല്ലെ .. ദയവായി പുറത്തേക്ക് പോവുക... \" 

\" റാം വാശിയിൽ ആണല്ലെ..  എനിക്കും വാശി ഒട്ടും പുറകിലല്ല എന്നുള്ള കാര്യം റാമിനറിയാമല്ലോ... ഞാൻ മര്യാദയ്ക്ക് ഇവിടെ വന്ന് ചോദിച്ചത് ഒരു വഴക്കിനോ  പ്രശ്നത്തിനോ നിൽക്കണ്ട എന്ന് കരുതിയാണ്... \"

\"അല്ലുവിനെ കൂടെ കൂട്ടിക്കൊണ്ടു പോകണമെന്ന് ഒന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ എനിക്ക് കുറച്ചു സമയം അത് ഒന്നോ രണ്ടോ ദിവസം അല്ലുവിനെ എന്നോടൊപ്പം വിടണം തിരികെ സേഫ് ആയി ഞാൻ ഇവിടെ കൊണ്ടെത്തിക്കും.. \"

\" നടക്കില്ല മേഘ അല്ലുവിനെ ഞാൻ എവിടേക്കും വിടത്തില്ല... \"

\" ഇത് റാമിന്റെ  അവസാനത്തെ തീരുമാനം ആണല്ലോ അല്ലേ... \"

\" അതെ മേഘയ്ക്ക് അറിയാമല്ലോ ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും മാറില്ല എന്നുള്ളത്... \"

\" ശരി ഞാൻ ഇറങ്ങുകയാണ്... എന്റെ മോളെ ഒന്ന് കാണണം കുറച്ചുനേരം അവളുടെ കൂടെ ഇരിക്കണം എന്ന് ഒരു ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ പക്ഷെ അതിനു പോലും അനുവദിക്കാത്ത സ്ഥിതിക്ക് ഇനി എന്റെ മോളെ സ്വന്തമാക്കാൻ ഞാൻ ഏതറ്റം വരെയും പോകും.... \"

\" എന്റെ മോൾ ഇവിടെ സേഫ് അല്ല എന്ന് കാണിക്കാനുള്ള എല്ലാ തെളിവുകളും എന്റെ കയ്യിൽ ഉണ്ട് ഒരു കാര്യം മറക്കരുത് അല്ലു ഒരു പെൺകുട്ടിയാണ്\"

\" പെൺകുട്ടിയെ എപ്പോഴും അച്ഛനോടൊപ്പമല്ല അമ്മയോടൊപ്പമാണ് കോടതി വിടുന്നത് അങ്ങനെ കോടതിയിൽനിന്ന് ഒരു ഉത്തരവ് ഉണ്ടായാൽ ഞാൻ എന്റെ മോളെ കുട്ടി ഈ നാട് വിട്ടു പോകും പിന്നെ  ഒരിക്കലും റാം അല്ലുവിനെ കാണില്ല.. \"

\" ഗെറ്റ് ഔട്ട്... മര്യാദയ്ക്ക് ഇറങ്ങിപ്പോയ്‌ക്കോ ഇല്ലെങ്കിൽ നിന്നെ ഞാൻ പിടിച്ചു പുറത്താക്കും... നീ പോയി കേസ് കൊടുക്കുകയോ എന്താണെന്ന് വെച്ചാൽ ചെയ്തോ... എനിക്കൊന്നുമില്ല\"

\"ഓക്കേ ലെറ്റസ്‌ സീ.. ഞാൻ ഇറങ്ങുന്നു...\"

അത് പറഞ്ഞിട്ടു മേഘ പുറത്തേക്കിറങ്ങി വാതിൽക്കൽ ചെന്നിട്ട് ഒരുവട്ടം കൂടി തിരഞ്ഞ് അല്ലുവിനെ നോക്കി നിഷ്കളങ്കമായി ഇരുന്നു ചോക്ലേറ്റ് കഴിക്കുന്നത്  കണ്ടപ്പോൾ അവളുടെ മനസ്സിൽ  അല്ലു ഒരു നീറ്റലായി മാറി... 

നിറഞ്ഞു വരുന്ന കണ്ണുകളെ മറക്കാൻ എന്നോളം കൂളിംഗ് ഗ്ലാസ് എടുത്ത് കണ്ണിൽ വെച്ച് അവൾ അവിടെ നിന്നും പുറത്തേക്കിറങ്ങി പോയി.. 

മേക്ക് പോയപ്പോൾ നിഹ റാമിന്റെ  അടുത്തേക്ക്  വന്നു... 

\"ശ്രീയേട്ടാ... \"

\"എന്താടോ താൻ ടെൻഷൻ ആയോ... അതൊന്നും കാര്യമാക്കണ്ട... അവൾ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ നമുക്ക് അറിയാല്ലോ എന്തൊക്കെ സംഭവിച്ചാലും അല്ലു നമ്മുടെ കൂടെ തന്നെ ഉണ്ടാവും അതിനു വേണ്ടി ഏതറ്റം വരെയും  ഈ റാം  പോകും\"

\"പിന്നെ ഇതൊന്നും ആലോചിച്ച് ഞാൻ മനസ്സിന് വെറുതെ ഭാരം കൊടുക്കണ്ട അത് നമ്മുടെ ഈ കുട്ടികുറുമ്പനെ കൂടി ബാധിക്കും മനസ്സിലായോ നിച്ചുന്... \"

റാം അവളെ സമാധാനിപ്പിക്കാനായി  തമാശ രൂപേണ പറഞ്ഞു... 

\"റാമിന്റെ മുൻപിൽ ചിരിച്ചുകൊണ്ട് നിന്നെങ്കിലും നിഹയുടെ മനസ്സിൽ വല്ലാത്ത ഒരു ആധി കയറി കൂടി... \"

അവൾ അല്ലുവിനെ ചേർത്തുപിടിച്ചു... 

അത് കണ്ടുകൊണ്ട് വാതിലിൽ ചാരി റാമിന്റെ അമ്മയും ഉണ്ടായിരുന്നു... എന്തൊക്കെയോ വരാൻ പോകുന്നു എന്നൊരു ഭയം അവരുടെ മുഖത്ത് ഉണ്ടായിരുന്നു.. 


🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

രണ്ടു ദിവസത്തിനു ശേഷം.... 

\"നിച്ചു വേഗം റെഡി ആയിക്കോ... ഇന്നല്ലേ രോഹിണിയുടെ ഓപ്പറേഷൻ ഫിക്സ്  ചെയ്തേക്കുന്നത്... \"

\" അതെ ശ്രീയേട്ടാ രാവിലെ ഞാൻ  വിളിച്ചിരുന്നു... അവൾക്ക് ഭയങ്കര ടെൻഷൻ ഉണ്ട് ഒരു പക്ഷേ എന്നെ കണ്ട് ഞാൻ ഒരു പകുതി ആശ്വാസമാകും... \"

\" അതുകൊണ്ടുമാത്രമാണ് നിച്ചു ഞാൻ  സമ്മതിച്ചത് അല്ലെങ്കിൽ ഈ അവസ്ഥയിൽ നിന്നെയും കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു.. \"

\" അതൊന്നും സാരമില്ല ശ്രീയേട്ടാ എനിക്കും എന്റെ  രോഹിണിയെ കാണണം... \"

\" എന്നാ വേഗം റെഡി ആയിക്കോ കാർത്തിക അല്ലുവിനെ തയ്യാറാക്കാൻ കൊണ്ടുപോയിട്ടുണ്ട്\"

അവർ പുറപ്പെടാൻ തുടങ്ങുമ്പോഴാണ് രാഹുൽ അവിടേക്ക് വന്നത്... 

\"നീയെന്താടാ ഇവിടെ... \"

\" ഇന്ന് സാറ്റർഡേ അല്ലേ... വീട്ടിലിരുന്നാൽ ആകെ ബോർ ആകും ഞാൻ കുറച്ചുനേരം അല്ലുന്റെ കൂടെ കളിക്കാം എന്ന് കരുതി വന്നതാ അല്ല നിങ്ങൾ എല്ലാരും കൂടി എങ്ങോട്ടാ  ഇത്ര രാവിലെ\"

\" ഞങ്ങൾ തൊടുപുഴയ്ക്ക് പോകുവാണ് പക്ഷെ നീ ഇങ്ങോട്ട് വരാനുള്ള കാരണം അല്ലു വിന്റെ കാണാൻ മാത്രമല്ലല്ലോ... സത്യം പറയടാ\"

രാം ദേഷ്യപ്പെടുന്നത് പോലെ കാണിച്ചപ്പോൾ രാഹുലിനെ മുഖം ആകെ വല്ലാതായി... 

\" എന്താ രാഹുൽ എന്തുപറ്റി വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ \"

നിഹ ചോദിച്ചു

\" അതല്ല ഏട്ടത്തി.. ഇപ്പോൾ കുറച്ച് ആയിട്ട് അമ്മ എനിക്ക് കല്യാണം ആലോചിക്കുന്നുണ്ട്... ഒരൊറ്റ അവധിദിവസം വീട്ടിലിരിക്കാൻ  സമ്മതിക്കത്തില്ല ഓരോ വീട്ടിലും പെണ്ണ് കാണാൻ എന്നും പറഞ്ഞു കൊണ്ടു പോകും... എനിക്കാണെങ്കിൽ ഇപ്പോ ഒരു കല്യാണത്തിന് താൽപര്യമില്ല... \"

\" ഇന്നും എവിടെയൊക്കെ പോകാം എന്ന് പറയുന്നുണ്ട് വീട്ടിലിരുന്നാൽ പിടിച്ച പിടിയാലേ എന്നെ കൂട്ടിക്കൊണ്ടു പോകും അതുകൊണ്ട് ഞാൻ പതുക്കെ അവിടെ നിന്നും സ്കൂട്ടായതാ... \"

\" നിങ്ങൾ ഇവിടെ ഉണ്ടെങ്കിൽ കുറച്ചു നേരം ഇവിടെ ഇരിക്കാം എന്ന് വിചാരിച്ചു വന്നപ്പോൾ നിങ്ങൾ ദേ പോകുന്നു... ഇനി ഞാൻ ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ \"

\"കൊച്ചച്ചാ... കൊച്ചച്ഛനും വാ നങ്ങടെ കൂടെ... \" അല്ലു പറഞ്ഞു... 

\" അയ്യോ അതൊന്നും വേണ്ട മുത്തേ എല്ലാരും പോകുന്നടത്തു ഞാനും കൂടി വന്നാൽ അത് ശരിയാവില്ല... \"

\" എന്ത് ശരിയാവില്ല നീ എന്തായാലും ഉടനെ വീട്ടിലേക്ക് പോകുന്നില്ലല്ലോ  ഞങ്ങടെ കൂടെ  വാ വൈകിട്ട് നമുക്ക് ഒരുമിച്ച് തിരിച്ചു വരാം.. \"

റാം കൂടെ അങ്ങനെ പറഞ്ഞപ്പോൾ രാഹുൽ സമ്മതിച്ചു... 

അമ്മയെ നോക്കാൻ കാർത്തികയേ ഏല്പിച്ചിട്ട് അവർ എല്ലാവരും കൂടെ തൊടുപുഴക്ക് യാത്രയായ് 

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

വിയ്യൂർ സെൻട്രൽ ജയിലിലെ തണുത്ത തറയിൽ വെറുതെ മുകളിലേക്ക് നോക്കി  കിടക്കുകയായിരുന്നു ഗൗതം.. 

അപ്പോഴാണ് സെല്ലിന്റെ അഴികളിൽ തട്ടിക്കൊണ്ട് ഒരു കോൺസ്റ്റബിൾ ഗൗതമിനെ വിളിച്ചത്... 

അത് കെട്ട് ഗൗതം എഴുനേറ്റു അഴിയുടെ അടുത്തേക്ക് വന്നു... 

എന്താ സാർ... 

നിനക്കൊരു വിസിറ്റർ ഉണ്ട്... 

ആ കോൺസ്റ്റബിൾ ജയിലിന്റെ വാതിൽ തുറന്നു ഗൗതമിനെ കൂട്ടി കൊണ്ട് വിസിറ്റിങ്  റൂമിലേക്ക് പോയി... 

അവിടെ ശങ്കർദാസ് നിൽക്കുന്നുണ്ടായിരുന്നു ഒപ്പം ഒരു യുവതിയും.. 

ഗൗതമിനെ കണ്ടപ്പോൾ അവർ രണ്ടുപേരും എഴുന്നേറ്റ് അടുത്തേക്ക് വന്നു... 

  നീ പറഞ്ഞ ആളെ കൈയോടെ കൂടി കൊണ്ടു വന്നിട്ടുണ്ട്...  

ശങ്കർദാസ് പറയുന്നത് കേട്ട് ഗൗതം മേഘയുടെ മുഖത്തേക്ക് നോക്കി 

മേഘ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു...  

ഗൗതം എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്... 

മേഘ അല്ലുവിനെ കണ്ടോ... 

ഞാൻ പോയി കണ്ടിരുന്നു.. 

അല്ലു ജീവിക്കേണ്ടത് ഒരു രണ്ടാനമ്മയോടൊപ്പം അല്ല അവളുടെ അമ്മയോടൊപ്പമാണ്... മേഘ കഴിയുമെങ്കിൽ അല്ലുവിനെ കൂടെ കൊണ്ടുപോകണം... നിഹാരികയുടെ സ്വഭാവം നന്നായിട്ട് മനസ്സിലായതുകൊണ്ടാണ് ഞാൻ അത് തന്നോട് പറയുന്നത്... 

അതുകൊണ്ട് തന്നെയാണ് കത്തയച്ചത് ഞാൻ തന്നെ വരുത്തിയത്... 

അത്രയും നേരം മിണ്ടാതിരുന്ന്  ഗൗതം പറയുന്നത് കേട്ട് കൊണ്ടിരുന്ന മേഘ സംസാരിച്ചുതുടങ്ങി.... 

സി ഗൗതം...  താൻ എന്താ കരുതിയത് താൻ കത്തയച്ചത് കണ്ടു ഓടി വന്നതാണ് ഞാനെന്നോ.... 

എന്റെ മോളെ റാമിനെ ഏൽപ്പിച്ചു പോകുമ്പോഴും അവളുടെ ഓരോ ചെറിയ കാര്യങ്ങളും അവളുടെ വളർച്ചയും എല്ലാം ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു.... 

പിന്നെ ഞാൻ ഇത്രയും നാളും എന്റെ കുഞ്ഞിനെ കൂട്ടിക്കൊണ്ടു പോകാതിരുന്നത് ശ്രീറാം നോക്കുന്നത് പോലെ എനിക്ക് പോലും അവളെ നോക്കാൻ കഴിയില്ല എന്നറിയാവുന്നതു കൊണ്ട് മാത്രമാണ്.... 

പിന്നെ ഗൗതം... നിന്നെ എനിക്ക് പണ്ടേ മനസ്സിലായതാ... നീ ഒരു കുറുക്കൻ ആണ്... മുട്ടനാടുകളെ തമ്മിൽ കൂട്ടിമുട്ടിച്ച്  അവരുടെ തലയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോര നക്കി കുടിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരു കുറുക്കൻ... 

അന്ന് ഞാനത് റാമിനോട് പറഞ്ഞതുമാണ്... പക്ഷേ കൂട്ടുകാരനോട് ഉള്ള അന്ധമായ സ്നേഹവും വിശ്വാസവും കാരണം  റാം എന്നെ  അവിശ്വസിച്ചു... 

പിന്നെ നിഹാരിക എങ്ങനെയുള്ള പെൺകുട്ടിയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി അത് മാത്രമല്ല അവൾ അല്ലുവിനെ എങ്ങനെ സ്നേഹിക്കുന്നു എന്നും എനിക്ക് മനസ്സിലായതാണ് കാരണം ഞാൻ എന്റെ കണ്ണുകൾകൊണ്ട് നേരിട്ട് കണ്ടതാണ് അവർ തമ്മിലുള്ള സ്നേഹം... 

എന്നെ ഉപയോഗിച്ച് റാമിനെ  തകർക്കാമെന്ന ഗൗതമിന് വല്ല ഉദ്ദേശമുണ്ടെങ്കിൽ  ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്... പിന്നെ ഞാൻ ഇവിടെ വന്നത് എനിക്ക് എന്റെ മോളെ കാണണം അവളെ കാണണമെന്ന് തോന്നുമ്പോഴും അവളുടെ കൂടെ രണ്ടു ദിവസം കഴിയണം എന്ന് തോന്നുമ്പോഴും എന്റെ കുഞ്ഞിനെ എന്നോടൊപ്പം എനിക്ക് കിട്ടണം അതിനുവേണ്ടി ഞാൻ ഏതറ്റം വരെയും പോകും... 

അപ്പൊ ശരി ഞാൻ ഇറങ്ങുന്നു... 

മേഘ പറയുന്നത് കെട്ട് വിശ്വസിക്കാനാവാതെ നിന്നുപോയി ഗൗതം.. 

ശേ... ഗൗതം ദേഷ്യത്തിൽ കൈ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു... 

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒന്നും വേണ്ടിയിരുന്നില്ലന്ന്... 

ശങ്കർദാസ് ഗൗതമിനോട് പറഞ്ഞു..

അവൾ ഇങ്ങനെ ആകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല...  ഇവിടെ നിന്നും പോയ മേഘ അല്ല തിരികെ വന്നിരിക്കുന്നത് ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ട്... 

സാരമില്ല അവർ പോകുന്നെങ്കിൽ പോകട്ടെ  എങ്കിലും ഞാൻ ഇവിടെ നിന്ന് പുറത്തിറങ്ങുമല്ലോ ബാക്കിയുള്ള കണക്കുകൾ ഞാൻ നേരിട്ട് തീർത്തോളാം... 

കൂടുതലൊന്നും ശങ്കർദാസിനോടും പറയാൻ നിൽക്കാതെ ദേഷ്യത്തിൽ ഗൗതം  തിരികെ സെല്ലിലേക്ക് പോയി... 

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
റൂമിൽ രോഹിണിയോടൊപ്പം യമുനമ്മയും മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു.. 

നിഹ അടുത്തേക്ക് ചെന്നപ്പോൾ രോഹിണിയുടെ മുഖത്ത് വല്ലാത്തൊരു ഭയം ഉണ്ടായിരുന്നു... 

\"രോഹു... എന്താടാ.. നീയെന്താ ഇങ്ങനെ ഇരിക്കുന്നെ.. \" നിഹ ചോദിച്ചു.. 

\"നിച്ചു എനിക്ക് എന്തോ വല്ലാത്ത ഒരു പേടി  തോന്നുന്നു.. എനിക്ക് എന്തെങ്കിലും സംഭവിക്കുമോ... എനിക്ക്.. എനിക്കെന്റെ  നിച്ചുന്റെ  കുഞ്ഞാവേ കാണണം...\"

അത് പറഞ്ഞപ്പോഴേക്കും രോഹിണിയുടെ കണ്ണ് നിറഞ്ഞൊഴുകി.. 

\" അയ്യേ... എന്താ ഇത് എന്നെക്കാൾ നല്ല ധൈര്യശാലി ഇരുന്നു കരയുകയാണോ... ഡീ പെണ്ണെ നിനക്ക് ഒന്നുമില്ല നീ വേഗം സുഖമായിട്ട് വരും... എന്നിട്ട് ഞാൻ നിന്നെ കൂട്ടിക്കൊണ്ട് ഇന്ദീവരത്തിലേക്ക്  പോകും... എന്നെ പ്രസവത്തിനു കയറ്റുമ്പോൾ നീ വേണം എന്റെ കൂടെ നിൽക്കാനും കുഞ്ഞിനെ നോക്കാനും.. മനസ്സിലായോ പെണ്ണെ.. \"

\" നിച്ചുന് കൂടപ്പിറപ്പ് എന്ന് പറയാൻ അത് നീ മാത്രമേ ഉള്ളൂ... അതുകൊണ്ട് ആവശ്യമില്ലാത്ത വർത്താനം ഒന്നും പറയാതെ ധൈര്യമായി പോയിട്ട് വാ... ഞാൻ ഇവിടെ ഉണ്ടാവും..\"

11 മണിക്കാണ് രോഹിണിയുടെ ഓപ്പറേഷൻ ഫിക്സ് ചെയ്തിരിക്കുന്നത്... 

ഒരു നഴ്സ് വന്ന് ഇളം നീല നിറത്തിലുള്ള ഉടുപ്പ് രോഹിണിയെ ഇടീച്ചു രോഹിണിയുടെ മുടി രണ്ടും രണ്ടു സൈഡിലേക്ക് കെട്ടി ഒരു ഹെയർ ക്യാപ്പ് വെച്ചു... എന്നിട്ട് തീയേറ്ററിലേക്ക് കൂട്ടിക്കൊണ്ടുപോയി.. 

ഓപ്പറേഷൻ തിയേറ്ററിന് ഉള്ളിലേക്ക് കയരുന്നതിനു മുന്നേ രോഹിണി വീണ്ടും തിരിഞ്ഞു എല്ലാവരെയും ഒന്ന് നോക്കി... കുറച്ച് അകലെ നിന്ന് അവളെ തന്നെ നോക്കുന്ന രാഹുലിലേക്കും രോഹിണിയുടെ കണ്ണുകൾ പതിഞ്ഞു...

ഒന്നുമില്ല പേടിക്കേണ്ട എന്ന രീതിയിൽ രാഹുൽ കണ്ണിറുക്കി കാണിച്ചു... അത് കണ്ടു രോഹിണിയുടെ  മുഖത്തും ഒരു പുഞ്ചിരി വിടർന്നു അവൾ തിയേറ്ററിന്റെ  ഉള്ളിലേക്ക് കയറി പോയി...

കാത്തിരിക്കൂ



നിഹാരിക -28

നിഹാരിക -28

4.2
3008

നിഹാരിക 28സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...രോഹിണിയെ തീയേറ്ററിലേക്ക് കയറിയതിനു ശേഷം അക്ഷമയായി ഇരിക്കുകയായിരുന്നു നിഹ.. യമുനമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... വല്ലാത്തൊരു ഭയം അവരെ പിടി കൂടിയിരുന്നു... അമ്മ എഴുന്നേറ്റ് നിഹയുടെ അടുത്ത് വന്നിരുന്നു.. \"മോളെ നിച്ചു... എത്രനേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്... നീ ഇങ്ങനെ ടെൻഷൻ ആകല്ലേ... വയറ്റിൽ ഒരു കുഞ്ഞ് ഉള്ളത് ഓർക്കണം... \"അവർ രണ്ടും കൂടി സംസാരിക്കുന്നത് കണ്ടു റാം അടുത്തേക്ക് വന്നു... \"മോനെ.. നീ നിച്ചുവിനെ കൂട്ടിക്കൊണ്ട് ക്യാന്റീനിലേക്ക് കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ നോക്ക്  എത്രനേരമായി വെ