Aksharathalukal

റൗഡി ബേബി



അവന്റെ കൈകൾ തട്ടി മാറ്റി അവൾ അലറി

\"അ.. ആ... ആ..\"

അവളുടെ അലർച്ച കേട്ട് നിരഞ്ജൻ ഞെട്ടി ഉണർന്നു
.
\"എന്താ.. എന്ത്‌ പറ്റി അവൻ വെപ്രാളംത്തോടെ ചോദിച്ചു..\"

\"ഇന്നലെ രാത്രി നീ എന്താ എന്നെ ചെയ്തത്... സോഫയിൽ കിടന്ന നീ എങ്ങനെയാ ഇവിടെ ബെഡിൽ എത്തിയത്.. എന്തിനാ നീ എന്നെ കെട്ടിപിടിച്ചത്.... സത്യം പറ ഇന്നലെ എന്താ ഉണ്ടായത്.... ഒറ്റ ശ്വാസത്തിൽ കല്യാണി പറഞ്ഞു നിർത്തി...

അവൾ പറയുന്നത് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാതെ തരിച്ചു നാടിക് കൈയും കൊടുത്ത് ഇരിക്കുകയാണ് നിരഞ്ജൻ...

സോഫയിൽ കിടന്നിട്ട് ഉറക്കം വരാതെ അവൾ ഉറങ്ങുന്നത് വരെ വെയ്റ് ചെയ്തു അവൾ ഉറങ്ങി എന്ന് ഉറപ്പ് വന്നതിന് ശേഷം ബെഡിൽ വന്നു കിടന്നതായിരുന്നു നിരഞ്ജൻ.. പിന്നെ ഉറക്കത്തിൽ എപ്പോയോ കൈ അവളുടെ മേലെ പോയത് അവനും അറിഞ്ഞിരുന്നില്ല...

ഇന്നലെ കഴിഞ്ഞത് ഒരു മിന്നായം പോലെ ചിന്തിക്കുകയായിരുന്നു നിരഞ്ജൻ.....

അവന്റെ ഇരിപ്പ് കണ്ട് കല്യാണി അവന്റെ മുഖത്തിന്‌ നേരെ കൈ ഞൊട്ടിച്ചു...


\"സത്യം പറ... ഇന്നലെ എന്താ ഉണ്ടായത്... ഇല്ലങ്കിൽ കോടതി കയറ്റും ഞാൻ...

അവളുടെ വെപ്രാലത്തോടുള്ള കളിയും ചോദ്യവും കണ്ട് അവന് ഒരു കുസൃതി തോന്നി..

\"എന്റെ കല്യാണി നീ ടെൻഷൻ ആവേണ്ട.. നമ്മുടെ കല്യാണം കഴിഞ്ഞതല്ലേ..അപ്പൊ ഇതൊക്കെ സർവ്വ സാധാരണയല്ലേ....\"അവൻ കുറച്ചു നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു...

\"എന്ന് വെച്ച 

അവൾ വിക്കി വിക്കി ചോദിച്ചു...

\"എന്ന് വെച്ച നമ്മുടെ ഫ്രസ്റ് നൈറ്റ്‌ കഴിഞ്ഞു അത്രേ ഉള്ളു..

അവൻ പറയുന്നത് കേട്ട് അവൾ ഞെട്ടി..

\"Nooooo\"

മല്ലു സിംഗിൾ മീരാ നഥൻ ഒറ്റക്കോ എന്ന് പറഞ്ഞത് പോലെ കല്യാണിയും പറഞ്ഞു 
\"

അത് കേട്ടതും നിരഞ്ജൻ അവളുടെ വാ കൈ കൊണ്ട് പൊത്തി...ആ നേരം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി...

\"ടീ ഇത് പോലെ ഇന്നലെ നീ ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ... ഒറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നെനെ..അവൻ അതും പറഞ്ഞു അവളുടെ കവിളിൽ തട്ടി ബാത്‌റൂമിൽ പോയി..

അവൻ തട്ടിയ കവിളിൽ കൈ വെച്ച് കല്യാണി ഇന്നലത്തെ കാര്യങ്ങൾ ആലോചിച്ചു ഇരുന്നു...ഉറങ്ങുന്നത് വരെയുള്ള മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ... ബാക്കി എത്ര ആലോചിച്ചിട്ടും തെളിഞ്ഞു വരുന്നില്ല.. (അങ്ങനെ വരാൻ ഒന്നുമില്ല 😝😝😝)....

ഇതേ സമയം ബാത്‌റൂമിൽ അവളുടെ എക്സ്പ്രക്ഷൻ എല്ലാം ഓർത്ത് വയറും പൊത്തി ചിരികുകയാണ് നിരഞ്ജൻ.....



നിരഞ്ജൻ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോഴും കല്യാണി അതെ ഇരുപ്പ് തന്നെയാണ്.. അത് കണ്ട് ചിരി വന്നെങ്കിലും നിരഞ്ജൻ അത് അടക്കി പിടിച്ചു...

അവൻ ഒരു മൂളി പാട്ടും പാടി ഷേർട്ടിന്റെ ബട്ടൻസ് ഇടുമ്പോയാണ് ഒരു വിളി കേട്ടത്..

\"ചേട്ടാ...\"

അവൻ ചുറ്റും നോക്കി അപ്പോഴാണ് അവനെ നോക്കി ഒരുമാതിരി ചിരി ചിരിക്കുന്ന കല്യാണിയിൽ മിഴി തറച്ചത്....

ചേട്ടൻ എന്ന് തന്നയല്ലേ കേട്ടത് ചെറ്റ എന്നൊന്നുമല്ലലോ എന്ന് അവൻ ചിന്തിച്ചു തിരും മുന്നേ അവൾ (പഴയ കാല സിനിമ നായികയപോലെ )മിഴികൾ സ്പീഡിൽ ഇമവെട്ടി നഖം കടിച്ചു തല താഴ്ത്തി നാണത്തോടെ അവന്റെ അരികിലേക്ക് നടന്നു..


അവളുടെ വരവ് കണ്ട് നിരഞ്ജൻ മിഴികൾ മിഴിച്ചു നിന്നു... പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ അവന്റെ ആത്മ..


\"എങ്ങോട്ടേക്ക തള്ളി കേറി വരുന്നത്..ഒരു ഗ്യാപ് ഇട്ട് സംസാരിച്ചാൽ മതി....
അവന്റെ തൊട്ടു മുന്നിൽ വന്നു നിൽക്കുന്ന കല്യാണിയോട് നിരഞ്ജൻ പറഞ്ഞു....

\" ഈ ചേട്ടന്റെ ഒരു കാര്യം..കല്യാണവും കഴിഞ്ഞു ഫ്രസ്റ് നൈറ്റും കഴിഞ്ഞു.. എനിയും നാണം മാറിയില്ലേ.. \"
അവൾ പറയുന്നത് കേട്ടു അവൻ ഞെട്ടി പണ്ടാരമടങ്ങി... ഇത് പണിയാകുമെന്ന് വിചാരിച്ചു 
അവൻ പിറകോട്ടേക്ക് നടന്നു അത് അനുസരിച്ചു അവളും.. അവസാനം അവൻ ചുമരിൽ തട്ടി നിന്നു..
അവൾ അവനോട് ചേർന്നു നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി...

\"ഇങ്ങനെ പോയാൽ മിക്കവാറും ഇവള് ഡൈവോഴ്‌സുമായി പോകുമ്പോൾ ഒക്കത് ഒരു ട്രോഫിയും ഉണ്ടാവും....\"നിരഞ്ജന്റെ ആത്മ 😝😝

അവളുടെ നോട്ടത്തിൽ അവൻ ലയിച്ചു ഇല്ലാതാകുന്നത് പോലെ അവൻ തോന്നി..

\"ചേട്ടാ \"
അവൾ അവന്റെ കണ്ണുകളിൽ നോക്കി വിളിച്ചതും

മം അവൻ ഒട്ടും ശക്തിയില്ലാതെ ഒന്ന് മൂളി..

അവളുടെ ഉഴിഞ്ഞു നോട്ടം കണ്ട് അവൻ സ്വയം ഒന്ന് നോക്കിയപ്പോഴാണ് ഷേർട്ടിന്റെ ബട്ടൻസ് ഇട്ടില്ല എന്ന ബോധം വന്നത്.. അവൻ പെട്ടന്ന് ബട്ടൻസ് ഇടാൻ പോയതും അവൾ അവന്റെ ഷേർട്ടിന്റെ മേലുള്ള കൈ തട്ടി മാറ്റി.. ബട്ടൻസ് ഇട്ടു കൊടുക്കാൻ തുടങ്ങി..

\"അതെ... ഇതൊക്കെ ഞാൻ ചെയ്തോളും..\"അവളുടെ കൈ തട്ടി മാറ്റി അവൻ പറഞ്ഞു 

\"എന്താ ചേട്ടാ ഇങ്ങനെ... എന്റെ കൊച്ചിന്റെ തന്തയുടെ കാര്യം ഞാൻ അല്ലേ നോക്കേണ്ടത്.. അവൾ അവന്റെ കവിളിൽ പിച്ചി പറഞ്ഞതും അവന്റെ കിളികൾ മൊത്തം പോയി.....

\"ഏത് കൊച്ച് 
പോയ കിളികളെ തിരിച്ചു വിളിച്ചതിന് ശേഷം അവൻ പറഞ്ഞു...

\"നമ്മുടെ കൊച്ച്... അവൾ വയറ്റിൽ കൈ വെച്ച് നഖം കടിച്ചു നാണത്തോടെ പറഞ്ഞു.....

അത് കണ്ടതും അവൻ കാറ്റ് പോയ ബലൂൺ പോലെ ആയി 
\"അയ്യേ... എന്നും പറഞ്ഞു അവളെ തള്ളി മാറ്റി നടന്നതും അവൾ അവന്റെ കൈയിൽ പിടിത്തമിട്ടു...
\"അയ്യോ ചേട്ടാ പോവല്ലേ.. അയ്യോ ചേട്ടാ പോവല്ലേ എന്ന് പറഞ്ഞു 
അവൻ ഇത് എന്തൊരു കുരിശ് എന്ന ഭാവത്തിൽ അവളെ നോക്കി...

അവൾ വീണ്ടും അവനെ കളിപ്പിക്കാൻ വശ്യമായി ചിരിച്ചു...



\"എന്റെ പൊന്ന് കല്ലു കൈ വിട്ടേ.... ഞാൻ രാവിലെ ചുമ്മാ പറഞ്ഞതാണ്.. സോഫയിൽ കിടന്നു ഉറക്കം വരാത്തപ്പോൾ ഞാൻ ബെഡിൽ വന്നു കിടന്നതാണ്.. അല്ലാതെ നീ വിചാരിക്കുന്നത് ഒന്നും ഉണ്ടായില്ല... പിന്നെ എന്റെ കൈ അറിയാതെ നിന്റെ മേലെ വന്നതാണ്.. അല്ലാതെ മനസാ വാചക കർമണാ ഞാൻ അറിഞ്ഞു കൊണ്ടല്ല... കൈ വെച്ച് എന്ന് കരുതി കൊച്ച് ഉണ്ടാവില്ല...അവളുടെ നോട്ടം താങ്ങാനാവാതെ അവൻ എല്ലാം പറഞ്ഞു 


അവന്റെ രോദനം കേട്ട് അവൾക്ക് ചിരി അവന്നെങ്കിലും അതൊക്കെ കഷ്‌ടപ്പെട്ട് പിടിച്ചു വെച്ചു......


\"മോനെ ips ഇതല്ല ഇതിനപ്പുറവും ചാടി കടന്നവളാണ് ഈ കല്യാണി...മുന്നിലേക്ക് വന്ന മുടി പിന്നിലിട്ട് അവൾ പറഞ്ഞു....



ശേഷം പതുകെ പിടിത്തം വിട്ട്...അപ്പൊ തന്നെ നിരഞ്ജൻ ബട്ടൻസ് ഇട്ട് കൊണ്ട് തന്നെ റൂമിന്റെ വെളിയിൽ പോയി നിശ്വസിച്ചു....




അവന്റെ പോക്ക് കണ്ട് അവൾ അത്രയും നേരം അടക്കി വെച്ച ചിരിയെല്ലാം പുറത്തെടുത്തു....



*******************************


ഫ്രഷായി റൂമിന്റെ വെളിയിൽ വന്നപ്പോൾ ബാൽകാണിയിൽ നിൽക്കുന്ന വൈഷ്ണവിയെ കണ്ട് കല്യാണി അവളുടെ അരികിലേക്ക് നടന്നു...

കല്യാണിയെ കണ്ടതും അവിടെ നിന്ന് പോകാൻ നടന്ന വൈഷ്ണവിയെ കല്യാണി കൈ വെച്ച് തടഞ്ഞു...

വൈഷ്ണവി എന്താ എന്ന ഭാവത്തിൽ അവളെ നോക്കി...

\"എന്താ നിന്റെ പ്രശ്നം.. എന്തിനാ ഈ ഒഴിഞ്ഞു മാറ്റം... കല്യാണി നെറ്റി ചുളിച്ചു ചോദിച്ചു..

\"നിന്നെ ഞാൻ ഈ രൂപത്തിൽ ഇവിടെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... അത് പക്ഷെ നിരഞ്ജ ഏട്ടന്റെ ഭാര്യ ആയല്ല.. സഞ്ജയ്‌ ഏട്ടന്റെ ഭാര്യ ആയാണ്... \"

\"വൈശു അത് നിന്റെ മാത്രം ആഗ്രഹമായിരുന്നു... അത് ഒരിക്കലും എന്റെ ആഗ്രഹമല്ലായിരുന്നു.. നിന്റെ നടത്തവും ഭാവയും കണ്ടാൽ വിചാരിക്കും ഞാൻ സഞ്ജയ്‌ തേച്ചു ഒട്ടിച്ചെന്ന് ..ഞാൻ ഒരിക്കലും അവനെ ആ രീതിയിൽ കണ്ടിട്ടില്ല... അതിന് എന്റെ കൈയിൽ വ്യക്തമായ കാരണവും ഉണ്ട്.....



\"എന്ത്‌ കാരണം.... വൈഷ്ണവി ഒറ്റ പിരികം പൊക്കി ചോദിച്ചു...


\"നീ ആദ്യം തന്നെ മര്യദയ്ക്ക് ചോദിച്ചാൽ ഞാൻ പറയുമായിരുന്നു.... എനി ഞാൻ അത് നിന്നോട് പറയില്ല... അതും പറഞ്ഞു മുഖം കൊട്ടി അവൾ നടന്നു നീങ്ങി... പെട്ടന്ന് സ്റ്റേക് ആയത് പോലെ തിരിഞ്ഞു നോക്കി...

എന്തോ ആലോചിച്ചു നിൽക്കുന്ന വൈഷ്ണവിയെ കണ്ടതും
\"ഏറ്റു... ഇപ്പൊ അടുത്ത് വന്നു ചോദിക്കും... കുറച്ചു വെയിറ്റ് ഇട്ട് നിൽകാം... അതും ചിന്തിച്ചു കല്യാണി അവിടെ തന്നെ നിന്നു...

കുറച്ചു സമയം കഴിഞ്ഞപ്പോൾ വൈഷ്ണവി റൂമിൽ കയറി പോയി...

അത് കണ്ടതും കല്യാണിയുടെ മിഴികൾ മിഴിച്ചു..

അവൾ ചുറ്റും നോക്കി \"ഭാഗ്യം ആരും കണ്ടില്ല. ഈ കൊല്ലത്തെ ബെസ്റ്റ് ശശിക്കുള്ള അവാർഡ് എനിക്ക് തന്നെ... അവൾ പിറു പിറുത് താഴേക്ക് പോയി.....



*******************----************************



എല്ലാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോയാണ്
വിശ്വനാഥൻ ചോദിച്ചത്..

\"നിരഞ്ജൻ ഇന്ന് തന്നെ കോട്ടേഴ്‌സിലേക്ക് മാറണോ...\"

\"ആ ഇന്ന് തന്നെ പോകണം.. ഞങ്ങൾ ഭക്ഷണം കഴിച്ച ഉടനെ ഇറങ്ങും...\"


നിരഞ്ജൻ പറയുന്നത് കേട്ട് കല്യാണിയുടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി.... അപ്പൊ തന്നെ അമ്മായി അവളുടെ തലയിൽ തട്ടി കുറച്ചു വെള്ളം എടുത്തു കൊടുത്തു...


\"ഇവിടെ ഇവരൊക്കെ ഉള്ളത് കൊണ്ട് ips ഡീസന്റ് കളഞ്ഞു ഒന്നും ചെയ്യില്ല.... പക്ഷെ അവിടെ എത്തിയാൽ തനി കൂതറ സ്വഭാവം കാണിച്ചല്ലോ.. എങ്ങനെ എങ്കിലും ഈ യാത്ര മുടക്കണം... ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ കല്യാണി എന്തൊക്കയോ ആലോചിച്ചു കൂട്ടി....


എന്ന ഇവളുടെ എല്ലാ ആലോചനക്കാളും കണ്ണുകൾ കൊണ്ട് ഒപ്പി എടുക്കുന്നുണ്ടായിരുന്നു നിരഞ്ജൻ..




ഭക്ഷണം കഴിച്ചു അവൾ അമ്മായിയെ സഹായിച്ചു അടുക്കളയിൽ തന്നെ നിന്നു....അമ്മായി വേണ്ട എന്ന് പറഞ്ഞെങ്കിൽ കല്യാണി കേട്ടില്ല..പുറം പണിക്ക് ആൾകാർ ഉണ്ടെങ്കിലും അടുക്കളയിലെ കാര്യങ്ങൾ നോക്കുന്നത് അമ്മായി തന്നയായിരുന്നു.... അതാണ് അമ്മായിയുടെ സന്തോഷം...

പണിയൊക്കെ ഒതുക്കി അവൾ ജിത്തുവിനെ വിളിച്ചു, യാത്ര മുടക്കാൻ വഴി ചോദിച്ചു.. അവൻ നല്ല കൂതറ ഐഡിയ പറഞ്ഞു കൊടുത്ത്... കല്യാണി ആ ഐഡിയ നടപ്പാക്കാനുള്ള പദ്ധതിയിൽ ആയിരുന്നു...

--

റൗഡി ബേബി

റൗഡി ബേബി

4.7
3989

കല്യാണി ഫോൺ വെച്ച് സ്റ്റെപ് കയറി പകുതി ആയപ്പോൾ പെട്ടന്ന് നിന്നു... തെന്നി വീണു കാല് ഉളുക്കി എന്ന് വരുത്തിക്കാൻ പിറകോട്ടു കാല് വെച്ചതും പിന്നിൽ നിന്ന് ആരുടയോ കൈകൾ അവളെ താങ്ങി പിടിച്ചു...\"നിരഞ്ജൻ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഒന്ന് അവനെ നോക്കി ഇളിച്ചു പറഞ്ഞു .....ജസ്റ്റ്‌ ഒന്ന് വഴുതിയതാ...\"എവിടെ നോക്കിയാടി നടക്കുന്നത് ഞാൻ പിടിച്ചില്ലെങ്കിൽ കാണായിരുന്നു വഴുതി വീഴാൻ മാത്രം ഇവിടെ എന്ത് കുന്തമാടി ഉള്ളത് അവൻ ദേഷ്യത്തോടെ ചോദിച്ചു...\"ഇവിടെ ഒന്നുമില്ല... എനിക്ക് വഴുതണം എന്ന് തോന്നി വഴുകി ..എനിക്ക് ഒന്ന് വഴുകേണ്ടേ.. മനുഷ്യൻ എപ്പോഴും വടി പോലെ നടക്കാൻ പറ്റുമോ \"ഉർവശി ഡയല