Aksharathalukal

റൗഡി ബേബി



കല്യാണി ഫോൺ വെച്ച് സ്റ്റെപ് കയറി പകുതി ആയപ്പോൾ പെട്ടന്ന് നിന്നു... തെന്നി വീണു കാല് ഉളുക്കി എന്ന് വരുത്തിക്കാൻ പിറകോട്ടു കാല് വെച്ചതും പിന്നിൽ നിന്ന് ആരുടയോ കൈകൾ അവളെ താങ്ങി പിടിച്ചു...

\"നിരഞ്ജൻ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഒന്ന് അവനെ നോക്കി ഇളിച്ചു പറഞ്ഞു .....ജസ്റ്റ്‌ ഒന്ന് വഴുതിയതാ...

\"എവിടെ നോക്കിയാടി നടക്കുന്നത് ഞാൻ പിടിച്ചില്ലെങ്കിൽ കാണായിരുന്നു വഴുതി വീഴാൻ മാത്രം ഇവിടെ എന്ത് കുന്തമാടി ഉള്ളത് അവൻ ദേഷ്യത്തോടെ ചോദിച്ചു...

\"ഇവിടെ ഒന്നുമില്ല... എനിക്ക് വഴുതണം എന്ന് തോന്നി വഴുകി ..എനിക്ക് ഒന്ന് വഴുകേണ്ടേ.. മനുഷ്യൻ എപ്പോഴും വടി പോലെ നടക്കാൻ പറ്റുമോ \"ഉർവശി ഡയലോഗ് എടുത്തു അവൾ കാച്ചിയതും അവൻ പെട്ടന്ന് കൈ വിട്ടു.. അവൾ ചക്ക വീഴുന്നത് പോലെ തറയിൽ വീണു...

\"ആ എന്റെ നടു.. അത് പറഞ്ഞു അവൾ അവനെ തുറിച്ചു നോക്കി.. അപ്പോഴാണ് 

അവൾ വീണ സൗണ്ട് കേട്ട് അമ്മായി അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു

\"എന്താ മോനെ ഇവിടെ ഒരു സൗണ്ട് കേട്ടത്...


\"അത് ഒരു ചക്ക വീണതാ... വീണു കിടക്കുന്ന അവളെ നോക്കി അവൻ പറഞ്ഞു..


\"അപ്പുറത്തെ വീടിലെ ചക്കയാണോ മോനെ..



\"അയ്യോ അല്ല അമ്മായി ഇത് ഈ വീടിലെ തന്നെയാ...

\"അതിന് ഈ വീടിൽ ചക്ക ഇല്ലല്ലോ... നിരഞ്ജൻ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അവർ ഹാളിലേക്ക് വന്നതും കണ്ടത് കല്യാണി വീണു കിടക്കുന്നതാണ്...


\"അയ്യോ മോളെ എന്ത്‌ പറ്റി... ശ്രീ ദേവി അതും ചോദിച്ചു അവളെ എഴുനേൽപ്പിച്ചു പതിയെ കസേരയിൽ ഇരുത്തി...

\"അതെ അവൾക്ക് ഒന്നും വഴുതാൻ തോന്നിയതാ അവൻ ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു\"

\"ഇവൻ എന്തൊക്കെയാ മോളെ പറയുന്നത് ശ്രീ ദേവി കല്യാണിയെ നോക്കി ചോദിച്ചു...


\"അതെ... ഞാൻ സ്റ്റെപിൽ നിന്ന് ചെറുതായി ഒന്ന് വഴുതി അതാ ചേട്ടൻ പറഞ്ഞത് അല്ലേ... അവൾ ആദ്യം ശ്രീ ദേവിയെ നോക്കി പിന്നെ നിരഞ്ജനോട് ചോദിക്കുന്നത് പോലെ പറഞ്ഞു...


\"നല്ല വേദനയുണ്ടോ മോളെ...\"


\"മം അവൾ തലയാടി... അവളെ നോക്കി ചിരിക്കുന്ന അവനെ തുറിച്ചു നോക്കാനും മറന്നില്ല. 


\"മോള് ഇവിടെ ഇരിക്ക് അമ്മായി കുഴമ്പ് എടുത്തു വരാം.. അതും പറഞ്ഞു ശ്രീ ദേവി റൂമിലേക്ക് പോയി..


അവൾ വേദനയുള്ള കൈയും നോക്കി ഇരുന്നു..



\"അതെ എനിയും വീഴാൻ തോന്നുമ്പോൾ ചേട്ടനോട് പറയാനേ... അവൻ ഒരു താളത്തിൽ പറഞ്ഞു..

അത് കേട്ടതും \"ദേ മനുഷ്യ എന്നും പറഞ്ഞു ചാടി എഴുനേൽക്കാൻ പോയതും

\"ആ എന്റെ കൈ അതും പറഞ്ഞു അവിടെ തന്നെ ഇരുന്നു...അവനെ തുറിച്ചു നോക്കി 
മരിപ്പിനുള്ള വടയും ചായയും ഞാൻ തരുന്നുണ്ട് ഇപ്പൊ അല്ല പിന്നെ ഒറ്റ പിരികം പൊക്കി അവൾ പറഞ്ഞു..

\"തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദ്ധം ചെയ്യാൻ നിൽക്കരുത്.. ജയിക്കാൻ ആവില്ല...അവനും വിട്ട് കൊടുക്കാതെ പറഞ്ഞു...



അപ്പോയെക്കും ശ്രീ ദേവി കുഴമ്പുമായി വന്നു...


മോളെ കൈ നീട്ട്...

അമ്മായി പറഞ്ഞതും


\"അയ്യോ അമ്മായി.. അമ്മായി ബുദ്ധിട്ടേണ്ട.. ചേട്ടൻ ഉണ്ടല്ലോ.. കല്യാണി നാണത്തോടെ പറഞ്ഞതും അമ്മായി ഒന്ന് പുഞ്ചിരിച്ചു..
\"ഈ പെണ്ണിന്റെ ഒരു കാര്യം അതും പറഞ്ഞു കുഴമ്പ് അവൻ നീട്ടി. 

അവളിൽ നിന്ന് അങ്ങനെ ഒരു അവൻ പ്രതീക്ഷിച്ചിരുന്നില്ല...അവൻ നന്നായി ഞെട്ടി അവളെ തുറിച്ചു നോക്കി.


\"അയ്യോ അമ്മായി എനിക്ക് ഇതൊന്നും അറിയില്ല.... അവൻ പറഞ്ഞു ഒഴിവാക്കാൻ നോക്കി.. പക്ഷെ അമ്മായി വിട്ടില്ല.. അവസാനം അവൻ ആ കുഴമ്പ് വാങ്ങി.

നിനക്ക് ഞാൻ കുഴമ്പ് ഇട്ട് തരണമല്ലേ.. ഇപ്പൊ ശരിയാക്കി തരാം.... അവന്റെ ആത്മ

അവൻ കുഴമ്പ് കൈലേക്ക് ഒഴിച്ച്.. അവളെ നോക്കി... അവൾ ആണേൽ അവനെ നോക്കി ആക്കി ചിരിച്ചു..

അവൻ കുഴമ്പ് അവളുടെ കൈയിൽ പതിയെ തടവി പെട്ടന്ന് പിടി മുറുക്കി...

\"ആ... വേദന കൊണ്ട് അവൾ കൈ വലിച്ചു...



\"എന്താ മോളൂസേ കൈ വേദനിച്ചോ.. ഇങ്ങനെ ഒക്കെ ചെയ്തലല്ലേ പെട്ടന്ന് സുഖമാകു... കൈ നീട്ട് കൈ നീട്ട് അവൻ ഒരു താളത്തിൽ പറഞ്ഞു...

\"പണി ഇരന്നു വാങ്ങിയല്ലോ.. ഒരു ഗതികെട്ടനും ഈ അവസ്ഥ വരല്ലേ.. അവൾ സ്വയം പറഞ്ഞു.....


\"മോള് വല്ലതും പറഞ്ഞോ... അവൾ ചെറുതായി പിറു പിറുക്കുന്നത് കണ്ട് നിരഞ്ജൻ ചോദിച്ചു...

\"മതി എന്ന് പറയായിരുന്നു...


\"അയ്യോ മോളെ പറ്റില്ല.. നന്നായി തടവിയല്ലേ വേദന മാറും... അമ്മായി പറയുന്നത് കേട്ട് അവൾ അമ്മായിയെ ദയനീയമായി നോക്കി.

അവനാണേൽ നന്നായി വേദനിപ്പിച്ചു തടവി കൊണ്ടിരുന്നു..

അവസാനം സഹിക്കാൻ പറ്റാതെ അവൾ കൈ വലിച്ചു...


\"ഇപ്പൊ കുഴപ്പമില്ല... കൈ വീശി കാണിച്ചു പറഞ്ഞു....രണ്ടാളെയും നോക്കി പറഞ്ഞു..


\"ശരിയാണല്ലോ കുഴപ്പമൊന്നുമില്ലല്ലോ... അപ്പൊ എനി നമുക്ക് റെഡിയായി പോവല്ലേ നിരഞ്ജൻ ആക്കി ചോദിച്ചതും, അവൾ ആ എന്ന അർത്ഥത്തിൽ തലയാടി...



\"എന്ന മക്കൾ പോയി റെഡിയാവ്... അവരെ നോക്കി ശ്രീ ദേവി പറഞ്ഞു അടുക്കളയില്ലേക്ക് പോയി....


അവൻ പുച്ഛിച്ചു ചിരിച്ചു മുകളിലേക്കും...


തളരരുത് രാമൻ കുട്ടി തളരരുത് അവൾ സ്വയം മോട്ടീവ് ചെയ്തു അവന്റെ പിറകെ പോയി...


അവൾ റൂമിലേക്ക് പോകുമ്പോൾ അവൻ എല്ലാം പേക്ക് ചെയ്ക്കയായിരുന്നു....


അവളെ കണ്ടതും അവൻ തല ഉയർത്തി അവളെ നോക്കി...

\"15മിനിറ്റ് തരും അപ്പോയെക്കും റെഡിയാവണം അവൻ ഗൗരവത്തിൽ പറഞ്ഞു.


\"ഇല്ലങ്കിൽ.. അവൾ ഒരു പിരികം പൊക്കി കൈകൾ കെട്ടി പറഞ്ഞു..

\"ഇല്ലങ്കിൽ കരണം നോക്കി ഒന്ന് തരും..\"


\"വളരെ നല്ല കാര്യം.. ഇയാളെ കൈയിൽ നിന്ന് ഒന്ന് വാങ്ങിയിട്ട് വേണം എനിക്ക് ഗാർഹീയ പീഡനത്തിന് കേസ് കൊടുക്കാൻ.. Ips തൊപ്പി അങ്ങ് തെറിക്കും...


\"അയ്യോ അതിന് തരുന്നത് മോൾക്ക് അല്ല.... മോൾക്ക് ബുദ്ധി ഉപദേശിച്ചു തരുന്ന ഫ്രണ്ടില്ലേ അവനെയാണ്.... അവനോട് വിളിച്ചു പറഞ്ഞേക്ക് കൈ നീട്ടി വാങ്ങാൻ റെഡിയായി കൊള്ളാൻ..\"

അത് പറഞ്ഞതും അവള് ഒന്ന് ഞെട്ടി...

\"അതെ 10മിനിറ്റ്....\"

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി...

\"റെഡിയാവൻ 10മിനിറ്റ് മതിയെന്ന്... അവള് അമർഷത്തോടെ പറഞ്ഞതും അവൻ ചിരിച്ചു..

അത് കണ്ടതും അവള്

പോടാ പട്ടി എന്നും വിളിച്ചു ബാത്‌റൂമിലേക്ക് നടന്നു..


\"ടീ എന്ന അലറൽ കേട്ടു തിരിഞ്ഞു നോക്കി...

കണ്ണ് ചുവക്കുന്നു...

മുഷ്‌ടി ചുരുട്ടുന്നു
പേശികൾ ആകെ വരിഞ്ഞു മുറുകുന്നു...

അവളുടെ ഉള്ളിൽ ചെറുതായി ഒന്ന് പേടിച്ചു പിറകോട്ടു പോയി.. അത് അനുസരിച് അവനും പോയി.. അവസാനം ബാത്റൂമിന്റെ ഡോറിൽ തട്ടി നിന്നു.. അവൻ രണ്ട് കൈകൾ അവളുടെ സൈഡിലേക്ക് നീട്ടി അവളെ ലോക്ക് ചെയ്തു...

\"വയസ്സിനു മൂത്തവരെ ഇങ്ങനെ തെറി വിളിക്കുന്ന ശരിയാണോ... അവൻ ദേഷ്യത്തിൽ ചോദിച്ചതും,അവള് അല്ലെന്ന് അർത്ഥത്തിൽ തലയാടി.. അവൾ ഇപ്പോ ഒന്ന് കിട്ടും എന്ന് വിചാരിച്ചു കണ്ണുകൾ അടച്ചു... എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ട് അവൻ പെട്ടന്ന് അവളെ ഹഗ് ചെയ്തു.....

അവൾ ഇപ്പൊ ഇവിടെ എന്താ ഉണ്ടായെ... എന്ന് അറിയാതെ പകച്ചുപോയി...

അവൻ അവളിൽ നിന്ന് മാറി സൈറ്റ് അടിച്ചു..
\"എനി നീ എപ്പോ എന്നെ തെറിവിളിക്കുന്നോ അപ്പൊ ഞാൻ ഹഗ് ചെയ്യും... അത് കൊണ്ട് എപ്പോ ഞാൻ ഹഗ് ചെയ്യണോ എന്ന് തോന്നിയാലും മോള് തെറി വിളിച്ചോ... ചേട്ടൻ സന്ദോഷമേ ഉള്ളു,അവളുടെ കവിളിൽ തട്ടി പറഞ്ഞു അവൻ ഇവിടെ ഒന്നും സംഭവിക്കാത്തത് പോലെ പെക്ക് ചെയ്യാൻ തുടങ്ങി...



അവൻ വെച്ച ആപ്പ് ഓർത്ത് അവൾക്ക് കരച്ചിൽ വന്നിലെന്നെ ഉള്ളു... എനി എങ്ങനെ ഒരു സമാദാനതിന് വേണ്ടി അവനെ തെറി വിളിക്കും എന്ന നിരാശയിൽ അവള് ബാത്‌റൂമിലേക്ക് പോയി.....

പണിക്കൾ ഇരന്നു വാങ്ങാൻ കല്യാണിയുടെ ജീവിതം എനിയും ബാക്കി...


---------------------------------------------------------------------

കല്യാണി പെട്ടന്ന് തന്നെ റെഡിയായി... . വൈഷ്ണവിയോട് യാത്ര ചോദിക്കണമെന്ന് വിചാരിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു.... പിന്നെ നേരെ നിളയുടെ റൂമിൽ പോയി കുറച്ചു എരിവും പുളിയും കൂടി എന്തൊക്കയോ പറഞ്ഞു അവളുടെ സമ്മാധാനം കളഞ്ഞു... എന്നെ കൊണ്ട് അത്രയല്ലേ പറ്റു എന്ന ഭാവത്തിൽ താഴേക്കു പോയി....
ഇവിടെ വന്നതിന് ശേഷം സഞ്ജയെ ഒരു മിന്നായം പോലെ ഇടക്ക് മാത്രമേ കണ്ടുള്ളു... എങ്കിലും പരസ്പരം കാണുമ്പോൾ ഹൃദയം നിറഞ്ഞു ചിരിക്കാൻ രണ്ടാളും മറന്നില്ല..
കല്യാണി താഴെ പോകുമ്പോൾ അവിടെ നിരഞ്ജൻ റെഡിയായി നിൽപ്പുണ്ടായിരുന്നു....

വിശ്വ നാഥനോടും ശ്രീ ദേവിയോടും യാത്ര പറഞ്ഞു അവർ രണ്ട് പേരും ഇറങ്ങാൻ നിൽകുമ്പോഴാണ് ശ്രീ ദേവി ഒരു കാര്യം ഓർമിപ്പിച്ചത്....

---


റൗഡി ബേബി

റൗഡി ബേബി

4.8
3721

\"മോളെ നിന്റെ ബാഗ് എവിടെ \"അവളുടെ കൈയിൽ ഒന്നും കാണാത്തതു കൊണ്ട് ശ്രീ ദേവി ചോദിച്ചു..\"അത് അമ്മായി മുകളിലുണ്ട് . അതിന് ഭയങ്കര വെയിറ്റ്.. കൈ വയ്യാത്തത് കൊണ്ട് ഇങ്ങോട്ട് എടുത്തില്ല...\"അവള് നിഷ്കു ഭാവത്തിൽ പറഞ്ഞു..\"അതിന് മോള് എന്തിനാ വിഷമിക്കുന്നത്...\"വിശ്വ നാഥൻ കല്യാണിയെ നോക്കി പറഞ്ഞതിന് ശേഷം നിരഞ്ജന്റെ നേരെ തിരിഞ്ഞു...\"ഡാ മോനെ.. നീ അത് എടുത്തു കൊണ്ട് വാ.. മോൾക്ക് വയ്യാത്തത് കൊണ്ടല്ലേ...\"അവള് അതൊക്കെ അവനെ കൊണ്ട് എടുപ്പിക്കാൻ മനഃപൂർവം ചെയ്തതാണെന്ന് അവൻ മനസ്സിലായി..നിരഞ്ജൻ നന്നായി ദേഷ്യം വന്നെങ്കിലും സിറ്റുവേഷൻ ശരിയല്ലാത്തത് കൊണ്ട് അവൻ കണ്ട്രോൾ ചെയ്തു....അവൻ അതൊക്കെ