Aksharathalukal

ജീവിതയാത്ര 2

അവരോട് ഒരു കാര്യം കുമാരൻ ആവശ്യപ്പെട്ടിരുന്നു.

രണ്ടു ദിവസം അവിടെ താമസിക്കാനുള്ള അനുവാദം തരണമെന്നുള്ളത്,
അവർ അത് സമ്മതിക്കുകയും ചെയ്തു.

അന്ന്തന്നെ കാശ് മാധുരിയെ ഏൽപ്പിച്ചതിനു ശേഷം,
കുമാൻ ആരെയോ  കാണാനായി പുറത്തേക്ക് പോയതാണ്......
പിന്നെ, രാത്രിയായിട്ടും കണ്ടില്ല......

അവൾ  അറിയാവുന്നവരോടൊക്കെ തിരക്കി.....
എന്നാൽ,
ആരും ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലന്നാണ് പറയുന്നത്........

ആ രാത്രി അവളും  മോനും മാത്രം......
രാത്രി ഉറക്കമിളച്ച്  അവൾ മോനേ  ചേർത്തു പിടിച്ച് അവനെ കാത്തിരുന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിക്കുക യായിരുന്നു........
അവൻ  ഒരു രാത്രി പോലും അവളെയും മോനേയും പിരിഞ്ഞിരുന്നിട്ടില്ല.......
അങ്ങനെ നിൽക്കേണ്ട അവസ്ഥ വന്നിട്ടില്ല.......
പിന്നെ എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല......

രാവിലെ മുറ്റം അടിക്കാനായി മാധുരി പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് ഒരു വലിയ ചാക്കുകെട്ടിരിക്കുന്നത് കണ്ടത്.

അവൾ അതിൻ്റെ അടുത്തേക്ക് വന്നു......
അടുത്തേക്ക്  വരുന്തോറും മനം മടുപ്പിക്കുന്ന ഗന്ധം  അവളുടെ മൂക്കിലേക്ക് തുളച്ചു കയറി,
എന്നിട്ടും,
അതെന്താണെന്ന് നോക്കാൻ തന്നെ അവൾ തീരുമാനിച്ചു....

മാധുരി, ചാക്ക് കെട്ട്  അഴിച്ചു നോക്കിയപ്പോൾ അവളുടെ ശരീരമാസകലം മരവിച്ചു പോയി.
നാക്ക് ഉള്ളിലേക്ക് ഉൾവലിഞ്ഞ പോലെ,

അപ്പോഴേക്കും ഗോപാലൻ ചേട്ടൻ പാലുമായി വന്നു,
അദ്ദേഹം, അവളുടെ  മരവിച്ച നിൽപ്പ് കണ്ട് ചോദിച്ചു.....

എന്താ മാധുരി നീ ഇങ്ങനെ നിൽക്കുന്നേ.....?
പേടിച്ചരണ്ട പോലെ.......

അവളുടെ നിൽപ്പ് കണ്ടിട്ട് എന്തോ പന്തികേട് തോന്നിയതുകൊണ്ട്,
അയ്യാൾ അവളുടെ  അടുത്ത് വന്ന്   ആ ചാക്ക്കെട്ടിലേക്ക് നോക്കിയപ്പോൾ, അദ്ദേഹവും ഞെട്ടിപ്പോയി......

അദ്ദേഹത്തിന്റെ നിലവിളി കേട്ടാണ് അയല്പക്കത്തെ എല്ലാവരും ഓടി വന്നത്.
കുമാരൻ്റെ നിശ്ചലമായ ശരീരം കണ്ട് എല്ലാവരും അന്താളിച്ചുപോയി,
അവളുടെ  കണ്ണിൽ നിന്നും കണ്ണുനീർ പോലുംവന്നില്ല.......
ഭൂമിപോലും നിശ്ചലമായ  അവസ്ഥ.......
അവളുടെ ശരീരവും, മനസ്സും ഒരുപോലെ മരവിച്ചിരുന്നു.......

അവർക്ക് സ്വന്തക്കാർ എന്നുപറയാൻ അങ്ങനെ ആരും ഇല്ലാത്തതുകൊണ്ട് നാട്ടുകാർ തന്നെ, മുൻകൈയ്യെടുത്ത് കുമാരൻ്റെ അന്ത്യ  കർമ്മങ്ങൾ മോനെ കൊണ്ട് ചെയ്യിച്ചു......

കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക്  പോയപ്പോൾ, വീണ്ടും അവളും അവളുടെ  മോനും തനിച്ചായി......
അപ്പോഴാണ് ഒറ്റപ്പെടലിൻ്റെ ശരിക്കുള്ള വേദന അവൾ  അറിയുന്നത്.......
ഇതുവരെ, കവചമായി......
അമ്മയാായി......
അച്ഛനായി.......
സഹോദരനായി........
കൂട്ടുകാരനായി.......
അവളുടെ എല്ലാമെല്ലാമായി അവൻ ഉണ്ടായിരുന്നു....
എന്നാൽ ഇന്ന് മുതൽ തനിക്ക് ആരുമില്ല എന്ന അവസ്ഥ അവളെ ആകെ ഉലച്ചു....

  ആ.... രാത്രി മുഴുവനും അവൾ തൻ്റെ  മോനെ കെട്ടിപ്പിടിച്ച് കരഞ്ഞുതീർത്തു.......

അടുത്തദിവസം അയൽപക്കത്തുള്ളവരാണ് അവർക്ക് ആഹാരം കൊടുത്തത്,

അവർ കൊണ്ടുവന്ന കഞ്ഞിയുടെ ഒരു വറ്റ്പോലും ഇറക്കാൻ സാധിക്കാതെ അവളിരുന്നു......

അപ്പുറത്തെ ചേച്ചി തന്നെ മോനെ കൊണ്ടു ഭക്ഷണം കഴിപ്പിച്ചു,.....

ഒരു നിമിഷം, ആ ഭക്ഷണത്തിൽ വിഷം ചേർത്ത് കഴിച്ചാലൊ എന്നുവരെ അവൾ ചിന്തിച്ചു.......
ഒടുവിൽ,
  മകൻ്റെ  മുഖം ഓർമ്മ വന്നപ്പോൾ,
ആ....... ചിന്തയും ഉപേക്ഷിക്കേണ്ടിവന്നു......

   അവൾ   ആ...... , ദിവസം അവൻ്റെ ഓർമ്മയിൽ ജീവിച്ച് എങ്ങനെയൊക്കെയോ തള്ളി നീക്കി......

അന്ന് രാത്രി , കുമാരൻ്റെ കൈലിയും തോർത്തും നെഞ്ചോടടക്കിപ്പിടിച്ച് അവൾ കിടക്കുമ്പോഴാണ്,
പുറത്ത് ആരോ നടക്കുന്ന ശബ്ദവും,
പിന്നീട് കതകിൽ തുടരെയുള്ളമുട്ടും  കേട്ടത്......

കുറേനേരം ആരാണെന്ന് ചോദിച്ചിട്ടും മറുപടി ഉണ്ടായില്ല......

കതകിൽകൊട്ടുന്ന ശബ്ദം കേട്ട് മോനും ഉണർന്നു......

അവൻ പേടിച്ച് അവളുടെ പിന്നാലെ ഒളിച്ചു.....

കതകിൽ പുറത്തുനിന്നവർ ആഞ്ഞ് തൊഴിച്ചു.........
ഒടുവിൽ അവർ ആ കതക്  പൊളിച്ച് അകത്തു കയറി.......

മാധുരി   നോക്കുമ്പോൾ,
രാമദേവനും, അയാളുടെ വലംകൈയായ ശങ്കുണ്ണിയുമായിരുന്നു.....

അയാൾ, അവളെ  കടന്നുപിടിക്കാൻ ശ്രമിച്ചു...
അവൾ, അവളുടെ പരമാവധി എതിർത്തു നിൽക്കും തോറും, അയ്യാൾ അവളിലേക്ക്   കൂടുതൽ അടുത്തു വന്നു......

കുഞ്ഞ് ഇതെല്ലാം കണ്ട്, പേടിച്ച് നിലവിളിച്ചു.....

 ആ സമയത്ത്,
കുഞ്ഞിന് എവിടുന്നോ കിട്ടിയ ധൈര്യത്താൽ  അവൻ അവിടെ വെച്ചിരുന്ന കുമാരൻ്റെ വെട്ടുകത്തിയെടുത്ത് രാമദേവൻ്റെ കാലിൽ ആഞ്ഞുവെട്ടി,
അയാൾ നിലവിളിച്ചുകൊണ്ട് താഴേക്കിരുന്നന്ന  സമയംകൊണ്ട് കുഞ്ഞിൻ്റെ  കയ്യിൽ നിന്ന് വെട്ടുകത്തി വാങ്ങി അവൾ  അയാളുടെ ദേഹമാസകലം വെട്ടി........
അയാളുടെ കരച്ചിൽ കേട്ട്,
ശങ്കുണ്ണി കയറിവന്നു....
അയാളെയും അവൾ അരിഞ്ഞുവീഴ്ത്തി.....
ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു....
പലരുടെയും വീടുകളിൽ വിളക്ക് തെളിഞ്ഞു.....
പിന്നെ ഒട്ടും അമാന്തിക്കാതെ അവളും  മോനും കൈയിൽ കിട്ടിയതൊക്കെ എടുത്ത് മോൻ്റെ കൈയും പിടിച്ച് അവൾ ഓടി......

  അമ്മിണി അമ്മയുടെ  കിണറ്റിൽ നിന്നും വെള്ളം കോരി കയ്യിലെയും മുഖത്തേയും രക്തകറയൊക്കെ കഴുകി കളഞ്ഞത്, തോളിലിട്ടിരുന്ന തോർത്തു കൊണ്ട് തന്നെ മുഖം തുടച്ച്, മുന്നോട്ടു നടന്നു.........

കുറച്ചുദൂരം ചെന്നപ്പോൾ ഒറ്റപ്പാലം ചന്തയിലേക്ക് സാധനങ്ങളുമായി പോകുന്ന കാളവണ്ടി കണ്ടു.
അവൾ,  അയാളോട് സഹായം ചോദിച്ചപ്പോൾ അയാൾ അവരെ അതിൽ കയറി ഒറ്റപ്പാലത്തിറക്കി.
അവിടുന്ന്, ആരോടൊക്കെയോ ചോദിച്ചത് റെയിൽവേ സ്റ്റേഷനിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു......

ഓർമ്മകളിൽ ലയിച്ചിരുന്ന അവളെ ആ വൃദ്ധനായ മനുഷ്യനാണ് തട്ടിയുണർത്തിയത്

മോളേ......

എണീക്കു.......
നമുക്ക് ഇറങ്ങാനുള്ള  സ്ഥലമായി..
അടുത്ത സ്റ്റേഷനിലാ നമുക്ക് ഇറങ്ങേണ്ടത്.....

ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു പോയി അമ്മാവാ....

അയാൾ അതിൻറെ മറുപടിയെന്നോണം ഒന്ന് ചിരിക്കുക മാത്രം ചെയ്തു......

അവൾ മോനെ   ഉണർത്തി കയ്യിൽ പിടിച്ച്, അവളുടെ ഭാണ്ഡക്കെട്ടും ചുമലിലേറ്റി ഇറങ്ങാൻ തയ്യാറായി നിന്നു.....

ട്രെയിൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ  അദ്ദേഹം കുഞ്ഞിൻ്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു......
മോള് ആ സാധനവുമായി ഇറങ്ങിക്കോളൂ ഞാൻ കുഞ്ഞിനെ പിടിച്ചോളാം...
അല്ലെങ്കിൽ,
രണ്ടും കൂടിയാവുമ്പോൾ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും..

ആദ്യം അയാളുടെ കൈ പിടിക്കാൻ കുഞ്ഞ് മടി കാണിച്ചെങ്കിലും, മാധുരിയുടെ അനുവാദത്തോടുകൂടി അവൻ അയാളുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി......

അദ്ദേഹം കുഞ്ഞിനോട് ചോദിച്ചു എന്താ മോന്റെ പേര്......

കണ്ണൻ.......

ആഹാ...... നല്ല പേരാണല്ലോ.....
ആരാ മോന് ഈ പേര്  ഇട്ടത്......

എൻ്റെ അപ്പയാ......
അപ്പൂപ്പൻ്റെ പേര് എന്താ.....

കുട്ടികൃഷ്ണൻ......

ഇത്രേം വലിയ ആള് കുട്ടി ആവോ..

അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.....

ആഹാ..... നീ.... ചില്ലറക്കാരനല്ലല്ലോ
ഞാനും പണ്ട് കണ്ണൻ്റെത്രയേ ഉണ്ടായിരുന്നുള്ളൂ.....
അതുകൊണ്ടാ എൻ്റെ അച്ഛനും അമ്മയും എന്നെ  കുട്ടീന്നു വിളിച്ചേ......

അപ്പോ അപ്പുപ്പനും കുഞ്ഞായിരുന്നോ......

അതേല്ലോ...... ഞാനും കണ്ണനെ പോലെ കുഞ്ഞായിരുന്നു......

അപ്പൂപ്പൻ്റെ അച്ഛനുമമ്മയും എവിടെ......

അവർ മരിച്ചുപോയി.....

എൻ്റെ  അപ്പയും മരിച്ചുപോയെന്ന് അപ്പുറത്തെ മാളുൻ്റെ അച്ഛൻ പറഞ്ഞല്ലോ.....

അവൻ്റെ ശ്രദ്ധ മാറ്റാനായി അദ്ദേഹം പറഞ്ഞു...
   വേഗം നടക്ക് അല്ലെങ്കിൽ നമുക്ക് അങ്ങോട്ടേക്കുള്ള ബസ്സ് കിട്ടില്ല.....

ഇനി നമ്മൾ ബസ്സിലാ പോണേ.....
അവൻ ജിജ്ഞാസയോടെ കൂടി ചോദിച്ചു.....

അതേല്ലോ.....
കണ്ണന് ബസ്സിൽ പോകാൻ ഇഷ്ടമാണോ.....

ആ.......... ഒരിക്കൽ അപ്പാ എന്നെ കൊണ്ടു പോയിട്ടുണ്ട്.........  

അവൾ അവരുടെ പിന്നാലെ, അവരുടെ സംഭാഷണം ശ്രവിച്ച് കൂടെ നടന്നു......        

ബസ് സ്റ്റാൻഡിൽ എത്തി കുറെ നേരം കഴിഞ്ഞാണ് അവർക്കുള്ള ബസ് വന്നത്.....
അതിൽ നല്ല തിരക്കായിരുന്നു.......
എന്നിട്ടും കയറേണ്ടിവന്നു....
കാരണം,
ഇനി അങ്ങോട്ടേക്ക് വൈകുന്നേരമേ ബസുള്ളൂ....

അവരെ അദ്ദേഹം ഒരു സൈഡിലേക്ക് ചേർത്തുനിർത്തി അവരെ സംരക്ഷിച്ചുകൊണ്ട് അവരുടെ കൂടെ തന്നെ  നിന്നു.

ആൾക്കാരുടെ നോട്ടം അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു എങ്കിലും  അതൊന്നും വകവെക്കാതെ അവൾ പിന്നെയും ഓർമ്മകളിലേക്ക് ഒഴുകി.

അവളുടെയും കുമാരൻ്റേയും പ്രണയകാലത്തെ കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ.....

എല്ലാവരെയും ധിക്കരിച്ചുകൊണ്ടുള്ള പ്രണയവിവാഹമായിരുന്നതിനാൽ, സ്വന്തക്കാരും ബന്ധുക്കാരും ഒന്നും അവർക്കുണ്ടായിരുന്നില്ല.....

എല്ലാവരും അവരെ അകറ്റിനിർത്തി.
അതുകൊണ്ടാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് അവർക്ക് മറ്റൊരു സ്ഥലത്ത് വന്ന്  താമസിക്കേണ്ടി വന്നത്.

അവിടെ സ്വന്തക്കാരിൽ എങ്കിലും സ്വന്തക്കാരെ പോലെ കഴിയുന്ന കുറെയേറെ സൗഹൃദം ഉണ്ടായിരുന്നു.
ഇനി അതെല്ലാം വെറും ഓർമ്മകളിൽ മാത്രം നിലനിൽക്കും.......

എന്നാൽ ഇനി എങ്ങനെ മുന്നോട്ട്......?
ആ ചോദ്യം അവളെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.

  കുമാരനില്ലാതെ എങ്ങനെ  ജീവിക്കും എന്നുള്ള ചിന്തയായിരുന്നു അവളുടെ മനസ്സു മുഴുവൻ.....

അദ്ദേഹത്തിൻ്റെ കൂടെ കൂട്ടിയതിനു ശേഷം ഒന്നും തനിയെ ചെയ്യാൻ അനുവദിച്ചിട്ടില്ല.....
അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാത്തിനും  ഭയമാണ്.......
എല്ലാത്തിനും കുമാരേട്ടൻ വേണമെന്നതോന്നൽ.......
പക്ഷേ....... ജീവിച്ചേ പറ്റൂ.......
കുമാരേട്ടൻ എനിക്ക് തന്ന എൻറെ മകനുണ്ട്.......
അവനുവേണ്ടി......
അവനെ പഠിപ്പിച്ചു വളർത്തി വലുതാക്കണം......

അവൾ കുമാരൻ്റെ ചിതാഭസ്മത്തിൽ അമർത്തിപ്പിടിച്ചു.......
അത് കൂടെയുള്ളപ്പോൾ എന്തോ ഒരു ധൈര്യമാണ് മുന്നോട്ട് ജീവിക്കാൻ......

സ്ഥലമെത്തിയപ്പോൾ അയാൾ അവളെയും കണ്ണനേയും കൂട്ടി പുറത്തേക്കിറങ്ങി......

അവരെ കണ്ടപ്പോഴേ ആൾക്കാർ സംശയത്തോടെ അദ്ദേഹത്തെ നോക്കി  ചോദിച്ചു........

കുട്ടേട്ടാ  ഇത് ആരൊക്കെയാ......

അമ്മുകുട്ടീടെ അനിയത്തിയുടെ മകളും കുഞ്ഞുമാണ്.....  

അഹ്..... കുട്ടേട്ടൻ അപ്പോ അവിടെ പോയിവരുവാണോ.......

അതെ......
നല്ല യാത്ര ക്ഷീണമുണ്ട്......
എന്നാൽ,
ഞാൻ ഇവരെ വീട്ടിലാക്കി വരട്ടെ.....

കണ്ണൻ സംശയത്തോടെ അദ്ദേഹത്തെ  വിളിച്ചു.....

അപ്പൂപ്പാ......

ഹ്മ്.......

അപ്പൂപ്പനെ എന്തിനാ അവർ കുട്ടേട്ടാന്ന് വിളിക്കുന്നേ.......

കുട്ടികൃഷ്ണൻ ചേട്ടാ എന്ന് നീട്ടി വിളിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് എല്ലാവരും എന്നെ കുട്ടേട്ടാ എന്നാ വിളിക്കുന്നേ.....

അദ്ദേഹം അവരെയും  കൊണ്ട് വീട്ടിലെത്തി ഭാര്യയെ  വിളിച്ചു.....

അമ്മൂ.......

അമ്മൂകുട്ടീ......

ദേ... വരുന്നൂ.....
ഊരുതെണ്ടി കഴിഞ്ഞ് എത്തിയോ.....?

കതക് തുറന്ന് പുറത്തുവന്ന അവർ  അദ്ദേഹത്തിൻ്റെ കൂടെയുള്ളവരകണ്ട് ദേഷ്യത്തോടെ അവർ അദ്ദേഹത്തെ നോക്കി ചോദിച്ചു.......

ഇതാരാ പുതിയ സംബന്ധം ഒക്കെയാണോ..........?

ശ്ശേ........ എന്താ അമ്മൂ നീ ഈ  പറയുന്നേ......?
എൻ്റെ മകൾ ആവാൻ പ്രായമുള്ള കുട്ടിയെയാണ് നീ പറയുന്നേ.......

പിന്നെ ഇതാരാ....?

അതൊക്കെ പറയാം......
ആദ്യം ഞങ്ങൾക്ക് കുടിക്കാൻ കുറച്ച് വെള്ളമെടുക്ക്.......

അവർ ദേഷ്യത്തോടെ അകത്തേക്ക് പോയി മൂന്നുപേർക്കും  കുടിക്കാനായി വെള്ളം എടുത്ത് തിരികെ വന്നു.....

അദ്ദേഹം അവരെ പടിക്കലേക്ക് പിടിച്ചിരുത്തി, മാധുരിയെ കണ്ടതു മുതലുള്ള കാര്യങ്ങൾ അവരോട് പറഞ്ഞു......

എല്ലാം കേട്ട് കഴിഞ്ഞ് അവർ അവരോട് ക്ഷമ ചോദിച്ചു......
എന്നിട്ട്,  സ്നേഹത്തോടെ മാധുരിയേയും കണ്ണനെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി......

അപ്പോഴേക്കും കുട്ടികൃഷ്ണൻ പുറത്തുനിന്ന് വിളിച്ചുപറഞ്ഞു........

അമ്മൂ......
ഞാൻ അച്ചൂനെ കണ്ട്, അവനെ കൂട്ടികൊണ്ട് ഇങ്ങോട്ടേക്ക് വരാം......
അപ്പോഴേക്കും അവർക്ക് കുളിക്കാനായി എന്താന് വെച്ചാൽ ചെയ്തുകൊടുക്കണേ.....

ഞാൻ നോക്കിക്കോളാം കുട്ടേട്ടാ.......
നിങ്ങൾ പോയി അച്ചുവിനെ കൂട്ടി വാ.....    

അവർ  അമ്മയും മോനും കുളിച്ചു കഴിഞ്ഞെത്തിയപ്പോൾ,, അമ്മുക്കുട്ടി അവർക്കായി ചൂട്  കഞ്ഞിയും, പപ്പടവും മുളക് ചുട്ടരച്ചതും  എടുത്തുവച്ച്  പറഞ്ഞു......

മോളും കുഞ്ഞും കൂടി കഞ്ഞി കുടിക്ക്.
യാത്ര ചെയ്ത് ക്ഷീണിച്ച് വന്നതല്ലേ....

അവൾ സ്നേഹപൂർവ്വം നിരസിച്ചുകൊണ്ട് പറഞ്ഞു......

അമ്മാവൻ അച്ചുവേട്ടനെ വിളിക്കാൻ പോയിരിക്കുവല്ലേ....
അദ്ദേഹം  കൂടെ വരട്ടെ അമ്മേ.....
എന്നിട്ട് നമുക്ക് ഒരുമിച്ച് ഇരിക്കാം.....

മോള്, അതിയാനെയൊന്നും കാക്കണ്ട.
  അത് അങ്ങനെയൊക്കെയാ....
സമയത്തിനും കാലത്തിനുമൊന്നും കഴിക്കുന്ന കൂട്ടത്തിലല്ല......
നിങ്ങൾ കഴിക്ക്.....

അമ്മുകുട്ടി അവരെ നിർബന്ധിച്ച് പിടിച്ചിരുത്തി കഴുപ്പിച്ചു......

  അതിനിടയ്ക്ക്, മാധുരി  അവരോട് ചോദിച്ചു.....

അമ്മാവൻ പാലക്കാട് എവിടെ പോയതാണ്.....

അതൊക്കെ പറയാനാണെങ്കിൽ കുറെ ഉണ്ട് മോളെ........
അതൊക്കെ പിന്നെ പറയാം.....
മോള് ഇനിമുതൽ ഇവിടെ തന്നെ ഉണ്ടല്ലോ.....
പാലക്കാട് പോയത് അവിടെ ഒരു ക്ഷേത്രത്തിൽ പോയതാണ്......

ഏത് ക്ഷേത്രത്തിൽ.......?  

.......തുടരും.......

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം......

സ്നേഹത്തോടെ......... 🌺ഭദ്ര🌺


ജീവിതയാത്ര 3

ജീവിതയാത്ര 3

5
864

അതൊക്കെ പറയാനാണെങ്കിൽ കുറെ ഉണ്ട് മോളെ........ അതൊക്കെ പിന്നെ പറയാം..... മോള് ഇനിമുതൽ ഇവിടെ തന്നെ ഉണ്ടല്ലോ..... പാലക്കാട് പോയത് അവിടെ ഒരു ക്ഷേത്രത്തിൽ പോയതാണ്...... ഏത് ക്ഷേത്രത്തിൽ.......?   മണപ്പുള്ളിക്കാവില്.... മോൾക്ക് അറിയോ അവിടൊക്കെ..... അറിയാം അമ്മേ......... ഇതിയാൻ എല്ലാമാസവും അങ്ങോട്ട് പോകാറുണ്ട്....... അവിടെ പ്രാർത്ഥിച്ച്  കിട്ടിയതാണ് ഞങ്ങൾക്ക് ഞങ്ങളുടെ മോനെ..... അവനുവേണ്ടി തന്നെയാണ് ഇപ്പോഴും പോകുന്നത്....... ഇപ്പൊ.... മോൻ എവിടെ പോയി.....   ആ...... അതൊക്കെ വഴിയെ പറയാം....... അവൾ കഞ്ഞികുടിച്ചു കൊണ്ടിരുന്നപ്പോൾ ചോദിച്ചു....... അമ്മ കഴിക്കുന്നില്ലേ...... ഞാൻ കുട്ടേട്ടൻ വന്നിട്ട് കഴിക്കാം....... അ