Aksharathalukal

ജീവിതയാത്ര 3

അതൊക്കെ പറയാനാണെങ്കിൽ കുറെ ഉണ്ട് മോളെ........
അതൊക്കെ പിന്നെ പറയാം.....
മോള് ഇനിമുതൽ ഇവിടെ തന്നെ ഉണ്ടല്ലോ.....
പാലക്കാട് പോയത് അവിടെ ഒരു ക്ഷേത്രത്തിൽ പോയതാണ്......

ഏത് ക്ഷേത്രത്തിൽ.......?  

മണപ്പുള്ളിക്കാവില്....
മോൾക്ക് അറിയോ അവിടൊക്കെ.....

അറിയാം അമ്മേ.........

ഇതിയാൻ എല്ലാമാസവും അങ്ങോട്ട് പോകാറുണ്ട്.......
അവിടെ പ്രാർത്ഥിച്ച്  കിട്ടിയതാണ് ഞങ്ങൾക്ക് ഞങ്ങളുടെ മോനെ.....
അവനുവേണ്ടി തന്നെയാണ് ഇപ്പോഴും പോകുന്നത്.......

ഇപ്പൊ.... മോൻ എവിടെ പോയി.....

  ആ...... അതൊക്കെ വഴിയെ പറയാം.......

അവൾ കഞ്ഞികുടിച്ചു കൊണ്ടിരുന്നപ്പോൾ ചോദിച്ചു.......
അമ്മ കഴിക്കുന്നില്ലേ......

ഞാൻ കുട്ടേട്ടൻ വന്നിട്ട് കഴിക്കാം.......

അവൾ കുഞ്ഞിനെയും ഊട്ടി അവളും കഴിച്ച് എണീറ്റു.......

  അപ്പോഴേക്കും കുട്ടികൃഷ്ണൻ അച്ചുവിനെയും കൂട്ടി എത്തിയിരുന്നു.........

അച്ചുവും മാധുരിയും  ആദ്യമായി കാണുകയായിരുന്നു.......
പക്ഷേ,
രക്ത ബന്ധത്തിനും അപ്പുറമുള്ള കൂടപ്പിറപ്പ്  ബന്ധം അവരുടെ ഇടയിൽ ഉണ്ടായി............

അവനെ കണ്ടതേ അവൾ  വിതുമ്പിപ്പോയി......
അവൻ കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചു.
കുഞ്ഞിൻ്റെ മുഖം കാണുന്തോറും  അവൻ്റെ കണ്ണും അറിയാതെ നിറഞ്ഞൊഴുകി........

മാധുരിയെ അമ്മു സമാധാനിപ്പിച്ചു......
ഒടുവിൽ, അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ, അച്ചു കാര്യകാരണങ്ങൾ എല്ലാം തിരക്കി.......

നടന്നതും, സംഭവിച്ചതും എല്ലാ കാര്യങ്ങളും അവനോട് അവൾ പറഞ്ഞു.......

മാധുരി നീ വിഷമിക്കണ്ട നിന്നെ അന്വേഷിച്ച് ഇവിടെ ആരും വരില്ല.....
വന്നാൽ ഞങ്ങൾ നിന്നെ വിട്ടു കൊടുക്കുകയുമില്ല......
അത് ഏട്ടൻ എന്ന നിലയ്ക്ക് ഞാൻ നിനക്ക് തരുന്ന വാക്കാണ്.......

  അമ്മുക്കുട്ടിക്കും, കുട്ടികൃഷ്ണനും അവളോടുള്ള സ്നേഹവും വാത്സല്യവും കൂടുകയായിരുന്നു.........

അച്ചു...... എന്താ നിൻ്റെ തീരുമാനം....... കുട്ടികൃഷ്ണൻ ചോദിച്ചു.......

ഞാൻ ആലോചിക്കുകയായിരുന്നു കുട്ടേട്ടാ......
ഒരുറപ്പ് ഞാൻ തരാം.....
എൻ്റെ മരണം വരെ ഇവളെ എൻ്റെ അനിയത്തി ആയി ഞാൻ സംരക്ഷിക്കും.....
കുട്ടേട്ടാ.....
അതിന് യാതൊരു മാറ്റവും ഉണ്ടാവില്ല........

എന്ന് പറഞ്ഞാൽ ശരിയാവില്ല......
നിങ്ങൾ തമ്മിൽ രക്ത ബന്ധവുമില്ല......
കുല ബന്ധവുമില്ല......
നിനക്കും, ഇവൾക്കും ഇടയിൽ നീ പറയുന്നതുപോലെ സാഹോദരിക സ്നേഹം തന്നെ  ആയിരിക്കാം.....
നിനക്ക് ഒരു കുടുംബമുണ്ട്......
അതുകൊണ്ട്,
കണ്ടു നിൽക്കുന്നവർ നീ പറയുന്നതു പോലെ  ചിന്തിക്കണമെന്നില്ല......
പിന്നെ,
നാളെ ഒരു പേര് ദോഷത്തിന് ഇടവരരുത്.......

അത് ശരിയാ അച്ചു........
നമ്മൾ അതിനെ കുറിച്ച് ചിന്തിക്കണം.... അമ്മു കൂട്ടിച്ചേർത്തു.......

പിന്നെ എന്ത് ചെയ്യണമെന്നാ കുട്ടേട്ടൻ പറയുന്നേ.........

ഇവിടെ കവലയിൽ ഇറങ്ങിയപ്പോൾ എല്ലാവരും തിരക്കിയിരുന്നു ഇവൾ ആരാണെന്ന്......
ഞാൻ പറഞ്ഞത് അമ്മൂൻ്റെ അനിയത്തീടെ മരുമകൾ ആണെന്നാ......
അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.......

അത് പ്രശ്നമാവില്ലേ കുട്ടേട്ടാ.......
നാളെ ഈ പറഞ്ഞ അനിയത്തിയും കുടുംബവും  വന്നാൽ.........

അതിനെ കുറിച്ചോർത്ത്  നീ വിഷമിക്കേണ്ട അച്ചു......
രണ്ടു വർഷം മുൻപുള്ള  മഴയിലും ഉരുൾപൊട്ടലിലും അവരുടെവീടുൾപ്പെടെ ഒലിച്ചുപോയി......
അതിൽ അവർ എല്ലാവരും ഉണ്ടായിരുന്നു.........
അവരുടെ ശരീരം പോലും കിട്ടിയിട്ടില്ല...... അമ്മു ഉള്ളിലെ വിഷമം  മറച്ചുവെച്ച് പറഞ്ഞു.........

പിന്നെ,
ഇവൾക്ക് ഒരു ജോലി വേണം.... അച്ചു....
അതിന് നിനക്ക് എന്ത് ചെയ്യാൻ പറ്റും..........
കുട്ടേട്ടൻ അച്ചുവിനോട് ചോദിച്ചു....

മാധുരി ഏതുവരെ പഠിച്ചു........
അച്ചു ചോദിച്ചു..........

എട്ടാംതരം വരെ പഠിച്ചിട്ടുണ്ട് അച്ചുവേട്ടാ......

കണക്കൊക്കെ എഴുതാൻ നിനക്കറിയുമോ.......?

അറിയാം.......
ഞങ്ങടെ തെങ്ങിൻതോപ്പിലെ കണക്കൊക്കെ  നോക്കിയിരുന്നത് ഞാനാണ്.........

ഓ...... അങ്ങനെയാണ് അവൻ നിന്നെ അടിച്ചോണ്ട് പോന്നത്, അല്ലേ........?

രണ്ടുമൂന്നു ദിവസങ്ങൾക്കുശേഷം അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു........

കുട്ടേട്ടാ അങ്ങനെയാണെങ്കിൽ മാധവൻനായരുടെ കയർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന  കമ്പനിയിൽ കണക്കൊക്കെ എഴുതുന്ന ആളെ  ആവശ്യമുണ്ടെന്ന് അവിടെ പണിക്ക് പോകുന്ന നാരായണൻ ചേട്ടൻ പറഞ്ഞിരുന്നു ......
ഞാൻ വേണമെങ്കിൽ അദ്ദേഹത്തോട് പറഞ്ഞു മാധുരിക്ക് വേണ്ടി ആ ജോലി ശരിയാക്കാം...... 

എൻ്റെ അച്ചു വേണമെങ്കിൽ അല്ല, വേണം......
അത്യാവശ്യമാണ്........
അവൾക്ക് ചെലവിനു കൊടുക്കാൻ എനിക്ക് കഴിയാഞ്ഞിട്ടല്ല...
എന്നാലും,
അവൾ സ്വന്തം കാര്യം നോക്കണം.....
ഞാനും അമ്മുവും ഇനി എത്ര നാളാണെന്ന് വെച്ചാ....
ഞങ്ങൾ ഉള്ളടത്തോളം കാലം ഞങ്ങളുടെ മകളായി തന്നെ അവളെ ഞങ്ങൾ നോക്കും.....
എന്നാലും അതിനുമുമ്പ് അവൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിരിക്കണം......

അച്ചുവേട്ടാ.......

എന്താ മാധുരി.........

  എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു......

പറയൂ.........

ഞങ്ങളവിടെ വാങ്ങിയ വീടും പറമ്പും വിറ്റ കുറച്ചു കാശ് എൻ്റെ കയ്യിൽ ഉണ്ട്......
അതുകൊണ്ട് ഒരു വീട് വാങ്ങണമെന്നുണ്ട്......

അതെന്താ മാധുരി...
നിനക്ക് ഇവിടെ നിൽക്കാൻ പറ്റില്ലേ.......
കുട്ടികൃഷ്ണൻ കെറുവോടെ ചോദിച്ചു........

അതല്ല അമ്മാവാ........
കുമാരേട്ടൻ്റെ വലിയ ആഗ്രഹമായിരുന്നു അച്ചുവേട്ടൻ്റെ നാട്ടിലൊരു വീട് വാങ്ങണമെന്നുള്ളത്.......
ഇനിയിപ്പോൾ നാളെ ആയാലും എൻ്റെ മോന് അത് ഉപകാരപ്പെടുമല്ലോ........

എന്നാൽ,
അച്ചു....... നമുക്ക്  പോയി അപ്പുറത്തെ വേലുവിന്റെ വീട് നോക്കിയാലോ......
അവൻ ആ വീട് വിൽക്കാൻ പോവാണെന്നാണ് കേട്ടത്......
അവർ ഇവിടം വിറ്റ് മോൾടെ അടുത്ത് പോവാണെന്ന് കേട്ടു......
അവനോട് ചോദിക്കാം......

ആ....... അത് നല്ലതായിരിക്കും കുട്ടേട്ടാ......
അതാവുമ്പോൾ, നിങ്ങളുടെ കൺവെട്ടത്തു തന്നെ ഇവർ ഉണ്ടാവുമല്ലോ.......
മാത്രമല്ല അത് തരക്കേടില്ലാത്ത വീടാണ്..... മൂന്നു കിടക്കമുറിയുമുണ്ട്, അടുക്കള പിന്നെ വരാന്ത......

അതിന്, അത് വാങ്ങുന്നൂന്ന് കരുതി ഇവളെയും കുഞ്ഞിനെയും അങ്ങോട്ട് ആരു വിടുന്നു.......
അമ്മു ദേഷ്യത്തോടെ  പറഞ്ഞു........

മാധുരി അവരുടെയെല്ലാം സ്നേഹം എത്രത്തോളമാണെന്ന് നോക്കി കാണുകയായിരുന്നു.....

അവളുടെ നോട്ടം കണ്ടിട്ടാവണം,
അച്ചു പറഞ്ഞു......

നീ നോക്കണ്ട........
ഇൗ കരുതലും സ്നേഹവും  കുട്ടനാട്ടുകാരുടെ പ്രത്യേകതയാണ്......
സ്നേഹിച്ചാൽ അവർ  ആത്മാർത്ഥമായി സ്നേഹിക്കും.......

ആ വീട് വാങ്ങിയാലും മാധുരിയും കുഞ്ഞും  അവിടെ താമസിക്കണോ വേണ്ടയന്ന് അപ്പോൾ ചിന്തിക്കാം......
ഞാൻ ഇപ്പോൾ തന്നെ ആ കാര്യം പോയി വേലുവിനോട് ചോദിക്കാം....
വെച്ച് താമസിപ്പിക്കണ്ട.....
താമസിച്ചാൽ ചിലപ്പോൾ അത് വേറെ ആരെങ്കിലും വന്ന് കൊണ്ടു പോയാലോ.....?
  പിന്നെ,
അച്ചൂ....
നീ മാധവൻനായരെ കണ്ട്  ഇവളുടെ ജോലി കാര്യം ശരിയാക്കാൻ മറക്കേണ്ട.........
പറ്റുമെങ്കിൽ ഇന്നുതന്നെ നീ അതിൻ്റെ കാര്യത്തിൽ തീർപ്പുണ്ടാകണം........

ഇപ്പൊ തന്നെ ഞാൻ പോവാണ് കുട്ടേട്ടാ......
വീട്ടിലോട്ട് ചെന്ന് ലീലയോട് കാര്യങ്ങളെല്ലാം പറയണം......
കാരണം,
നാളെ അവൾക്ക് ഒരു തെറ്റിദ്ധാരണ വരാൻ പാടില്ല.....
മറ്റുള്ളവരെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല........

അതു വേണം മോനേ........
യാത്രപറഞ്ഞ് ഇറങ്ങാൻ  തുടങ്ങിയ അച്ചുവിനെ, അമ്മകുട്ടി വിളിച്ചു.......

അച്ചുവേ...... കഞ്ഞികുടിച്ചു പോകാം......

വേണ്ട അമ്മേ......
അവളിപ്പോ കാത്തിരിക്കുന്നുണ്ടാവും........
ഇനി  എൻ്റെ അനിയത്തികുട്ടി ഇവിടെ ഉള്ളതല്ലേ......
അപ്പോ ഇടയ്ക്കൊക്കെ ഞാൻ  ഇവിടെ നിന്നും കഴിച്ചോളാം.........

അവൻ ഇറങ്ങിയ പിന്നാലെ കുട്ടികൃഷ്ണനും ഇറങ്ങി.......
അമ്മുക്കുട്ടി ദേഷ്യത്തോടെ വിളിച്ചു.....

എൻ്റെ കുട്ടേട്ടാ....... നിങ്ങൾ കഞ്ഞികുടിച്ചിട്ട് പോയെങ്കിൽ എനിക്ക് ഇതൊക്കെ ഒന്ന് ഒതുക്കി വെക്കാമായിരുന്നു.........

അമ്മൂട്ടി...... ഞാൻ വേറെയെങ്ങും  പോകുന്നില്ല........
അപ്പുറത്ത് പോയി വേലുവിനോട് സംസാരിച്ചിട്ട് വരാം.......
അതും കൂടി അറിഞ്ഞാൽ പിന്നെ നമുക്ക് സമാധാനമായല്ലോ..........
നിനക്ക് വിശക്കുന്നുണ്ടേൽ, നീ കഴിച്ചോടി........

ഓ...... വേണ്ട........
നിങ്ങൾ വന്നിട്ട് ഒരുമിച്ച് ഇരിക്കാം.......

എന്നാൽ ശരി......
നീ എടുത്തു വെക്ക്.... അപ്പോഴേക്കും ഞാൻ എത്താം......

കുട്ടേട്ടൻ വേലുവിനെ ചെന്നുകണ്ട്,
കാര്യം സംസാരിച്ചു.......

വേലൂ..... നീ എത്ര രൂപയ്ക്ക് കൊടുക്കുമെന്ന് പറ.........

എൻ്റെ കുട്ടേട്ടാ..... നിങ്ങളടുത്ത് ഞാൻ എന്തിനാ കണക്ക് പറയുന്നത്........

എന്നാൽ, ഞാൻ പറഞ്ഞ വിലക്ക് നിനക്ക് സമ്മതമാണോ......?

അതിത്തിരി കുറഞ്ഞു പോയില്ലേ കുട്ടേട്ടാ......

അതാ പറഞ്ഞെ..... നീ ഒരു തുക പറയാൻ.....

അല്ല ഇത് ആർക്കാണെന്നാ നിങ്ങൾ പറഞ്ഞേ........

എൻറെ അനിയത്തിയുടെ മകൾക്കാണ്........

അവരെന്താ ഇവിടെ വന്നു താമസിക്കുന്നേ......

മകൾ അല്ലടോ മരുമകളാ......
ഞാൻ മകളെന്ന് പറഞ്ഞെന്നേയുള്ളൂ.......
അനിയത്തിയും ഭർത്താവും  അവരുടെ മകനുമൊക്കെ, കഴിഞ്ഞ മഴയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചു പോയി......
ഇത്രയും നാളും  ഇവളും കുഞ്ഞും കഷ്ടപ്പെട്ടാ അവിടെ കഴിഞ്ഞത്.......
പിന്നെ, ഞാൻ കരുതി.... ഞാൻ വയസ്സായി വരുകയല്ലേ എപ്പോഴും പോയി അന്വേഷിക്കാൻ എനിക്ക് കഴിഞ്ഞെന്നുവരില്ല.
ഇവിടെ ആകുമ്പോൾ ഞങ്ങടെ കൺവെട്ടത്തു തന്നെ ഉണ്ടാകുമല്ലോ....

അത് നന്നായി കുട്ടേട്ടാ.......

അപ്പോൾ നീ വിലയുടെ കാര്യം പറഞ്ഞില്ല......

എന്നാ ശരി......
കുട്ടേട്ടൻ പറഞ്ഞ വിലക്ക്തന്നെ തന്നേക്കാം......

സന്തോഷം......
അപ്പൊ ശരി വേലു....
ഞാൻ കാര്യങ്ങളെല്ലാം ശരിയാക്കിയിട്ട് വരാം.......

ശരി കുട്ടേട്ടാ.......

കുട്ടികൃഷ്ണൻ വീട്ടിൽ ചെന്ന് അമ്മുവിനോടും, മാധുരിയോടും കാര്യങ്ങളെല്ലാം പറഞ്ഞു......

അപ്പൊ വീടിൻ്റെ കാര്യമെല്ലാം ശരിയായി.......
ഇനി മോക്ക് ഒരു ജോലിയും കൂടി ആയെങ്കിൽ സമാധാനമായി...
അല്ലേ...? കുട്ടേട്ടാ........

എല്ലാം ശരിയാവും അമ്മൂട്ടിയെ.......
മോള് കഴിച്ചായിരുന്നോ........?

കഴിച്ചമ്മാവാ......

ദേ...... ഈ അമ്മാവാ വിളിയൊന്നും വേണ്ട കേട്ടോ.......
ഇവളെ നീ അമ്മേ എന്നല്ലേ വിളിക്കുന്നേ... അപ്പൊ എന്നെ അച്ഛാന്ന് വിളിച്ചാ മതി......

അവൾ മറുപടിയായി ചിരിക്കുക മാത്രം ചെയ്തു......

ഉറങ്ങിയിട്ട് കുറച്ചീസമായി കാണുല്ലോ..... പിന്നെ ഇത്രേടം വരെ യാത്രചെയ്തതല്ലേ... പോയി  കിടന്നോളൂ......
കുഞ്ഞിന് ഉറക്കം വരുന്നുണ്ടെന്ന്  മുഖം കണ്ടാലറിയാം.....
പോയി കിടന്നു ഉറങ്ങിക്കോ......
ഇവിടെ, ആരും മോളെ ശല്യം ചെയ്യാൻ വരില്ല.......
അമ്മയും അച്ഛനും ഇവിടെയുണ്ടാവും........
അമ്മൂ...... മോക്ക് നീ മുറി കാണിച്ചു കൊടുത്താരുന്നോ.....

മോൾടെ ബാഗ് അവിടെ ഞാൻ വെച്ചിട്ടുണ്ട്....

കുട്ടികൃഷ്ണൻ, അച്ഛാ എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞപ്പോൾ  അവളുടെ കണ്ണ് നിറഞ്ഞു പോയി......
അമ്മയും....
അച്ഛനും.....
അവളറിയാതെ മനസ്സിൽ ഉരുവിട്ടു....
അങ്ങനെ വിളിച്ചിട്ട് എത്രയോ വർഷം ആയിരിക്കുന്നു.......
ചത്തോ.... ജീവിച്ചോന്ന് പോലും ആരും  തിരക്കിയില്ല........
ആകെ ഒരു തെറ്റേ ചെയ്തിട്ടുള്ളൂ......
കുമാരേട്ടനെ സ്നേഹിച്ചത്.......
അവർ ഞങ്ങളുടെ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ  കൂടെ ഇറങ്ങി പോരേണ്ടി വന്നത്......
അതും എത്ര തവണ കുമാരേട്ടൻ വീട്ടിൽ വന്നു ചോദിച്ചതാണ്......
എന്നിട്ടും അവർക്ക് പറ്റില്ല.....
പിന്നെ എന്ത് ചെയ്യും.....
അത്രയ്ക്ക് മനസ്സിൽ കയറി പറ്റിപ്പോയി....
അതുകൊണ്ടാണ്......
അവൾ എന്തൊക്കെയോ ഓർത്ത് കുഞ്ഞിനെ അരികിൽ ചേർത്ത് കിടത്തിയുറക്കി........

അവളും ദിവസങ്ങൾക്കുശേഷം സ്വസ്ഥമായി സമാധാനമായി ഉറങ്ങി.......

അച്ചു വീട്ടിൽ ചെന്ന് ലീലയോട് കാര്യങ്ങളെല്ലാം പറഞ്ഞു......
അവൾക്ക് മാധുരിയോട് സഹതാപവും സ്നേഹവുമാണ് തോന്നിയത്.....

അവൾ അച്ചുവിനോട് പറഞ്ഞു.......
അച്ചുവേട്ടൻ വിഷമിക്കേണ്ട.....
ആര് എന്ത് പറഞ്ഞാലും..... എനിക്ക് ചേട്ടനെ അറിയാം......
അവൾ നിങ്ങൾക്ക് അനിയത്തി ആണെങ്കിൽ എനിക്കും അങ്ങനെ തന്നെയിയിരിക്കും....
അതിൽ ഒരു മാറ്റവും വരില്ല......

അച്ചു ചോറും കഴിച്ചിട്ട് അപ്പോൾ തന്നെ ഇറങ്ങി.......

എന്നാൽ ഞാൻ മാധവൻനായരെ കണ്ടേച്ചും വരാം.......
അവളുടെ ജോലി ഒന്ന് ശരിയാക്കിയാൽ അത്രയും ആയല്ലോ......

അച്ചുവേട്ടാ.......
നമുക്ക് വൈകിട്ട് കുട്ടേട്ടൻ്റെ വീട് വരെ പോണേ......

അത് ഞാൻ നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു.......

എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ......

അച്ചു ഉടനെ  തന്നെ മാധവൻ നായരെ പോയി കണ്ട് അവളുടെ ജോലി കാര്യം പറഞ്ഞു.....

അച്ചു ഞാൻ ആരുടെയും ശുപാർശയൊന്നും സാധാരണ സ്വീകരിക്കാറില്ല......
പിന്നെ,
നീ പറഞ്ഞത് പോലെ  ഒരു കുഞ്ഞിനെയുംകൊണ്ട് ഭർത്താവില്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക്  എങ്ങനെ ജീവിക്കും.....
എനിക്കും ഒരു മകൾ ഉള്ളതാണ്....
അതുകൊണ്ട് മാത്രം....
ഞാൻ ആ കുട്ടിക്ക് ജോലി കൊടുക്കാം.....
പിന്നെ ക്രമക്കേടൊന്നും കാണിക്കാൻ പാടില്ല.....
കണക്കുകളെല്ലാം കൃത്യമായിരിക്കണം....
തെറ്റുകൾ ഒന്നും വരാനും പാടില്ല.....
അങ്ങനെയൊക്കെ ഉണ്ടായാൽ ഈ കാണിച്ച സഹതാപമൊന്നും അന്ന് ഞാൻ കാണിച്ചെന്നിരിക്കില്ല......
അതൊക്കെ സമ്മതമാണെങ്കിൽ അടുത്ത ആഴ്ച മുതൽ പോന്നോട്ടെ......

അങ്ങനെയൊന്നും ഉണ്ടാവില്ല മുതലാളി.....
ആ ഉറപ്പു ഞാൻ തരാം......

എന്നാൽ ശരി......

അച്ചു അവിടുന്ന് വളരെ സന്തോഷത്തോടുകൂടിയാണ് ഇറങ്ങിയത്.
നേരെ വീട്ടിൽ ചെന്ന് ലീലയോട് കാര്യം പറഞ്ഞു....... 

........തുടരും........

😊😊😊😊😊😊😊😊😊😊😊😊😊😊😊

അക്ഷരത്തെറ്റുകൾ..... ഉണ്ടെങ്കിൽ  ക്ഷമിക്കണം........

സ്നേഹത്തോടെ.........
                                      ........ ✨ശിവഭദ്ര✨ 



ജീവിതയാത്ര 4

ജീവിതയാത്ര 4

4.7
879

അച്ചു അവിടുന്ന് വളരെ സന്തോഷത്തോടുകൂടിയാണ് ഇറങ്ങിയത്. നേരെ വീട്ടിൽ ചെന്ന് ലീലയോട് കാര്യം പറഞ്ഞു.......  അന്ന് വൈകുന്നേരം, ആ...... സന്തോഷ വാർത്തയുമായാണ് അവർ മാധുരിയെ കാണാനെത്തിയത്.... അവർ കുറേനേരം അവിടെ ചിലവഴിച്ചിട്ടാണ് തിരികെ പോയത്....... ആ സമയത്തിനോടകം മാധുരിക്കും ലീലക്കുകുമിടയിൽ നല്ലൊരു സൗഹൄദമുണ്ടായി, എല്ലാവരും സംസാരിച്ചിരിക്കുന്നതിനിയിൽ, അച്ചു കുമാരൻ്റെ കാര്യം പറഞ്ഞു, അവൻ്റെ  നിർബന്ധപ്രകാരം കുമാരൻ്റെ ചിതാഭസ്മം തൃക്കുന്നപുഴയിൽ പോയി നിമഞ്ജനം ചെയ്യാൻ അവർ തീരുമാനിച്ചു..... മാധുരിക്ക്  തീരെ താത്പര്യമുണ്ടായിട്ടല്ല, ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ സമ്മതിച്ചത്,