Aksharathalukal

അഭിപ്രായം കണ്ടെത്തിയ രഹസ്യം -18

        തന്റെ കണ്മുന്നിൽ നടക്കുന്ന രംഗം കണ്ടതും അഭിയുടെ കൈക്കാലുകൾ  വിറ കൊണ്ടു.. അവൾ ഒന്നൂടെ സൂക്ഷിച്ചു നോക്കി.. നല്ല ഇരുൾ ചൂഴ്ന്ന സമയമായതുകൊണ്ട് അവൾക്കു  ഒന്നും വ്യക്തമായില്ല... എങ്കിലും നാലോ അഞ്ചോ പേർ എന്തോ ഒന്ന് ഒരു വെള്ളതുണിയാണോ ചാക്കാണോ എന്നറിയില്ല അതിൽ പൊതിഞ്ഞു കൊണ്ടുപോകുന്നു..അവർക്കു നേതൃത്വം നൽകും രീതിയിൽ നാണിയമ്മയും ഉണ്ട്‌.. കാരണം അവരുടെ ശബ്ദം അഭിക്കു നല്ലതുപോലെ കേൾക്കുന്നു.

      \"സൂക്ഷിച്ചു.. വേഗം എന്നാണ് നാണിയമ്മ പറയുന്നത്...\"

      അഭിക്ക് മുന്നിൽ സംഭവിക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല..അവൾ  പേടിച്ചുകൊണ്ട് വേഗം റൂമിലേക്ക്‌ വന്നതുപോലെ തന്നെ തിരിച്ചു നടന്നു.. അവളുടെ കട്ടിലിൽ കയറി ചുരുണ്ടു കൂടി കിടന്നു... പുതപ്പുകൊണ്ടു ശരീരം മൊത്തം മൂടി.. എങ്കിലും ചൂടും തണുപ്പും ഒരുപോലെ അനുഭവപ്പെടുന്നു കൈക്കാലുകൾ തണുത്തു മരവിച്ചപോലെ എന്നാൽ കഴുത്തിലും നെറ്റിയിലും വിയർപ്പിന്റെ തുള്ളികൾ എത്തി നോക്കുന്നു...


      ആ രാത്രി മുഴുവനും കൊച്ചുകുട്ടികൾ അമ്മയുടെ മാറിന്റെ ചൂടും കൊണ്ടു ഉറങ്ങാൻ ആഗ്രഹിക്കും പോലെ അഭിയും ആഗ്രഹിച്ചു കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.. പകരം കണ്ണിൽ നിന്നും കണ്ണുനീർ ധാരാധരയായതി ഒഴുകി..മനസിന്‌ വല്ലാത്ത ഭാരവും അനുഭവപ്പെട്ടു 

     \"ഇവിടെ  ഞാൻ വിച്ചാരിക്കുന്നതിലും വലുതായി എന്തോ ഒന്ന് നടക്കുന്നുണ്ട് ഇവിടെ ജോലിക്ക് വരുന്ന പെൺകുട്ടികൾ ഒട്ടുമിക്കതും ജീവിതസാഹചര്യം കൊണ്ടും പഠിച്ച പഠിപ്പിന് പറ്റിയ ജോലി എന്നുള്ളതുകൊണ്ടും  സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹം കൊണ്ടും വരുന്നതാണ് എന്നാൽ അവരുടെ  എല്ലാം സ്വപ്നമാണ്  നാണിയമ്മ എന്ന പാവത്തിന്റെ മുഖം മൂടി അണിഞ്ഞ ഈ സ്ത്രീ നശിപ്പിക്കുകയാണ് ചെയുന്നത്... എന്തിനു അവരുടെ ഫാമിലി  മക്കൾ പേരക്കുട്ടികൾ  എന്നിങ്ങനെ എല്ലാവരും സന്തോഷമായി ജീവിക്കാൻ  വേണ്ടിയാണോ മറ്റുള്ളവരെ ഇങ്ങിനെ ദ്രോഹിക്കുന്നത്..ഇല്ലാ ഇത് വെറുതെ വിടരുത് \" അഭി മനസ്സിൽ വിചാരിച്ചു 

     അഭി മനസ്സിൽ അങ്ങനെ  ഓരോന്നും ഓർത്തു കിടന്നു..നേരം പുലർച്ചയായി എല്ലാവരും പതുക്കെ ഉറക്കത്തിൽ നിന്നും അല്ല മയക്കത്തിൽ നിന്നും ഉണർന്നു..


      നന്ദനയും പതുക്കെ എഴുന്നേറ്റു അഭിയുടെ അരികിൽ ചെന്നു...അഭി അപ്പോഴേക്കും അവൾ അറിയാതെ എപ്പോഴോ ഉറങ്ങിപോയി... പതുകെ പുതപ്പു മാറ്റി കഴുത്തിൽ തൊട്ടു...

     \"ഹാവൂ... ഇന്ന് കുറച്ചു കുറവുണ്ട്.. ഇന്ന് കൂടി റസ്റ്റ്‌ എടുത്താൽ പനിക്ക് കുറവുണ്ടാകും.. ഞാനും കൂടണോ തുണക്ക് \" മിഴികൾ തുറന്ന അഭിയോട് നന്ദന ചോദിച്ചു 

     \"ഏയ്യ്. വേണ്ട നീ ഇന്ന് ജോലിക്ക് പൊയ്ക്കോളു.. പിന്നെ എനിക്ക് ഒന്ന് പുറത്തു പോകാൻ ഉണ്ട്‌ കുറച്ചു സാധനങ്ങൾ വാങ്ങാൻ \"

     \"ആണോ.. എങ്കിൽ ലിസ്റ്റ് താ ഞാൻ വാങ്ങിച്ചു വരാം\"
   
   \"സാരമില്ല ടാ ഞാൻ പോകാം\"

     \"മം. ഓക്കെ.. എന്നാൽ ശെരി ഞാൻ ജോലിക്ക് തയ്യാറാവാൻ നോക്കട്ടെ..\"

\"മം\"

കുറച്ചു സമയത്തിന് ശേഷം നന്ദന അവളുടെ കുളിയും മറ്റും കഴിഞ്ഞു വന്നു


      \"ടാ.. നിനക്ക് ഭക്ഷണം ഇങ്ങോട്ട് കൊണ്ടുവരാണോ...മുടിയിലെ കെട്ടുകൾ കൈകൊണ്ടു വേറിടുന്ന തിരിക്കിനിടയിൽ നന്ദന അഭിയോട് ചോദിച്ചു

   \"ഏയ്യ്.. വേണ്ടാ...ഞാൻ അങ്ങോട്ട്‌ വരാം അതും പറഞ്ഞുകൊണ്ട് അഭി ബാത്ത്റൂമിലേക്ക് കയറി

     \"ടാ.. പച്ചവെള്ളത്തിൽ കുളിക്കല്ലെ ഹീറ്റർ ഓൺ ചെയ്തു ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി\"

      \"ആ.. \"അഭി ബാത്ത്റൂമിൽ നിന്നും മറുപടി നൽകി...

      അവളും കുളികഴിഞ്ഞു വന്നതിൽ പിന്നെ കണ്ണാടിയുടെ മുന്നിൽ നിന്നു ചെറിയ ഒരു പൊട്ടു കുത്തി ഒരു ചന്ദന കുറിയും വരഞ്ഞു... മുടി ഒന്ന് ചീകി വൃത്തിയാക്കിയ ശേഷം വീണ്ടും കൈകൾ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകി ഭക്ഷണം കഴിക്കാൻ പോയി...

     കുറച്ചു കഴിഞ്ഞതും എല്ലാവരും ജോലിക്ക് ഹോട്ടലിൽ പോയി... ഇതേ സമയം അഭി മിഥുന് ഫോൺ ചെയ്തു..

     \"ഹലോ... മിഥു\"

     \"ഹലോ...അഭി എന്തുപറ്റി നിന്റെ ശബ്ദത്തിന് ഒരു വല്ലായ്മപോലെ\"

     \"എനിക്കു നിന്നെ ഒന്ന് കാണണം.. ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ഉണ്ട്‌ \"

     \" എനിക്കുo നിന്നെ കാണണം എനിക്കും ഒരു കാര്യം പറയാൻ ഉണ്ട്‌ പക്ഷെ എനിക്കു അങ്ങോട്ട്‌ വരാൻ ഇന്ന് സമയമില്ല...കുറച്ചു വർക്ക്‌ ഉണ്ട്‌\"

      \"അത്‌ സാരമില്ല മിഥു ഒരു പത്തുമിനിറ്റ് നിന്റെ സ്കൂളിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ വന്നാൽ മതി ഞാൻ അങ്ങോട്ട്‌ വരാം\"

\"മം\"

     ഇരുവരും ഫോൺ കട്ട്‌ ചെയ്ത ശേഷം അഭി ഉടനെ തന്നെ അവളുടെ ഹാൻഡ്‌ബാഗ് കൈയിൽ എടുത്തു മുറി അടച്ചശേഷം. മെയിൻ ഡോറും ക്ലോസ് ചെയ്‌തു നേരെ പുറത്തുപോയി ഒരു ഓട്ടോ വിളിച്ചു..  മിഥുന്റെ സ്കൂളിനടുത്തുള്ള കോഫി ഷോപ്പിലേക്ക്...

    അവിടെ എത്തിയതും അഭി ഓട്ടോ കട്ട്‌ ചെയ്തു പണവും നൽകി ഷോപ്പിനുള്ളിൽ കയറി എന്നിട്ടു ഒരു ടേബിളിനോട് ചേർന്നു കിടക്കുന്ന കസേരയിൽ ഇരുന്നു.. ഉടനെ ഹാൻഡ്‌ബാഗിൽ നിന്നും മൊബൈൽ എടുത്തു മിഥുന് ഫോൺ ചെയ്തു... ഈ സമയം വൈറ്റർ അഭിയുടെ അരികിലേക്ക് ഓടി വന്നു

     \"മാഡം എന്തു വേണം\"
    
       \"രണ്ടു കോൾഡ് കോഫി..പക്ഷെ ഒരാൾ വരാൻ ഉണ്ട്‌..\"

     മം.. വെയിറ്റർ ഒന്ന് മൂളി ഓർഡറും സ്വീകരിച്ചുകൊണ്ട് അവിടെ നിന്നും പോയി..


കുറച്ചു കഴിഞ്ഞതും മിഥുൻ അഭിയുടെ അരികിലേക്ക് വന്നു

\"ഹായ്... അഭി..\"

     എന്നാൽ തിരിച്ചു ഒരു ഹായ് അവൻ പ്രതീക്ഷിച്ചു പക്ഷെ അഭിയിൽ നിന്നും ഒന്നും ഉണ്ടായില്ല 

      \"എന്താ അഭി മുഖം എന്തോ പോലെ പനി. കുറവുണ്ടോ എന്താ പറയാൻ ഉള്ളത് \"

      \"മിഥു... മിഥു ഞാനിന്നലെ രാത്രിയിൽ ഒന്ന് കണ്ടു\"

    \"എന്താ..\" ഒരു ഞെട്ടലോടെ മിഥു അഭിയോട് ചോദിച്ചു

    \"അത്‌.. അത്‌...\" അഭി ഒന്ന് വിറക്കാൻ തുടങ്ങി

      \"പറ... അഭി ധൈര്യമായി പറ മിഥുൻ അവൾക്കു സംസാരിക്കാൻ ഉള്ള ധൈര്യം. പകർന്നു നൽകി\"

      \"അത്‌... മിഥു നമ്മൾ വിചാരിക്കും പോലെ കാര്യങ്ങൾ അത്ര നിസാരമല്ല..\"

      \"എന്താ..  നീ ക്കാര്യം പറ\"

        \"ഇന്നലെ രാത്രി ഞാൻ പാൽ കുടിച്ചില്ല.. പാതിരാത്രി ആയതും എന്തോ ഒരു ശബ്ദം കേട്ട ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.. എന്നിട്ടു വേഗം അങ്ങോട്ട്‌ പതുകെ നടന്നു\"

     \"ശെരി.. എന്നിട്ട് നീ എന്താണ് കണ്ടത്\"

     \"ഞാൻ.. ഞാൻ കണ്ടത് നാലോ അഞ്ചോ പേർ കൂടി ചേർന്നു എന്തോ ഒന്ന് ചാക്കാണോ തുണിയാണോ എന്നറിയില്ല അതിൽ പൊതിഞ്ഞു കൊണ്ടുപോകുന്നു.. നാണിയമ്മയും അവരുടെ കൂടെ ഉണ്ടായിരുന്നു.. ഞാൻ അവരുടെ ശബ്ദം കേട്ടു..\"

\"നീ പറയുന്നത്\"

\"സത്യമാണ് മിഥു\"

   \"നീ പറയുന്നത് വെച്ചു നോക്കുമ്പോ ഒരുപക്ഷെ നാണിയമ്മ ഹോട്ടൽ സാധനങ്ങൾ മറിച്ചു വിൽക്കുകയായിരിക്കും എന്ന് തോന്നുന്നു.. അത്‌ നിങ്ങൾ ആരും അറിയാതിരിക്കാൻ വേണ്ടിയാകും അവർ നിങ്ങൾക്ക് മയക്കു മരുന്ന് പാലിൽ കലക്കി തരുന്നത് \"

      \"അങ്ങിനെ എങ്കിൽ ഇതിൽ ഡോക്ടർ ദീപക്കുള്ള പങ്ക് എന്തായിരിക്കും..\"അഭി വീണ്ടും സംശയത്തോടെ അവനോടു ചോദിച്ചു 

      \"അത്‌... അത്‌ ഒരുപക്ഷെ നിങ്ങളുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം ഉള്ളതായി അറിയാതിരിക്കാൻ.. മാത്രമല്ല നി അന്ന് പറഞ്ഞത് ആലോചിച്ചാൽ ദീപയുടെ ഹോസ്പിറ്റലിൽ അല്ലാതെ നിങ്ങൾക്കു വേറെ എവിടെയും ട്രീറ്റ്മെന്റ് ഇല്ലല്ലോ..ദീപ ഗോപിനാഥ്‌ സാറിന്റെ പരിചത്തിൽ ഉള്ളതിനാൽ ആ ഡോക്ടറെ നാണിയമ്മ പണം നൽകി അവരെ തന്റെ വശത്താക്കി കാണും...\"


     \" ശെരിയായിരിക്കാം ... പക്ഷെ നമ്മുക്ക് അറിയേണ്ടത് കീർത്തി അവൾ എന്തിനു അത്‌ ചെയ്തു \"

      \" ഒരുപക്ഷെ കീർത്തി നാണിയമ്മയുടെ കള്ളത്തരം കണ്ടെത്തിക്കാണും അതുകൊണ്ട് അവളെ എന്തെങ്കിലും രീതിയിൽ നാണി ഭീഷണി പെടുത്തിക്കാനും ആ ഭയത്തിൽ ആയിരിക്കും ന്റെ കീർത്തി... പെട്ടന്നു മിഥുന് വാക്കുകൾ നിശ്ചലമായി അവന്റെ കണ്ണുകൾ നിറഞ്ഞു.. ഒന്നെങ്കിൽ കീർത്തി ആത്മഹത്യാ ചെയ്തു അല്ലെങ്കിൽ നാണിയമ്മയുടെ ആളുകൾ കൊന്നു കാണും    എനിക്കു നിനക്ക് ഒന്ന് കാണിക്കാൻ ഉണ്ട്‌..\"

\"എന്താണ് മിഥു \"

ഇന്നലെ നമ്മൾ ആ മുറി തുറന്നപ്പോ ഞാൻ ടേബിൾ മേലെ ഒരു പുസ്തകം കണ്ടു അത്‌ വായിക്കാൻ നോക്കുന്ന സമയം നീ എന്നെ വിളിച്ചു അതിൽ ഒരുപക്ഷെ സാധനങ്ങളുടെ കണക്കു വിവരം ആകും എന്ന് കരുതിയ ഞാൻ ഈ മാർഗ്ഗത്തിൽ നാണിയെ കുരുക്കിലാക്കാം എന്ന് കരുതി പക്ഷെ അത്‌ നോക്കിയപ്പോ ഞാൻ വിചാരിച്ചതുപോലെ ഒന്നുമില്ല... \"

     \"പിന്നെ എന്താണ് അതിൽ..\" അഭി അറിയാൻ വേഗത കൂട്ടി 

  അത്‌.. ദേ ഇതിൽ ഹോസ്റ്റലിൽ ഉള്ള അല്ലെങ്കിൽ ഉണ്ടായിരുന്ന പെൺകുട്ടികളുടെ പേര് ആണ് ഉള്ളത് അതിൽ ചില്ല പേരുകൾ ടിക്ക് ചെയ്തിരിക്കുന്നു ചിലത് ഇന്റു ചെയ്തിരിക്കുന്നു ചില്ല പേരിനു ചുറ്റും വൃത്തത്തിൽ വരച്ചിരിക്കുന്നു...ഇതിൽ ഒരു കാര്യം എനിക്കു മനസിലായി വൃത്തത്തിൽ ഉള്ള 3 പേർ മരണപെട്ടു കാരണം അതിൽ കീർത്തിയുടെ പേര് ഉണ്ട്‌... ടിക്കയും ഇന്റുവും എന്താണ് എന്ന് അറിയില്ല... \"മിഥുൻ പറഞ്ഞു

ഉടനെ അഭി ആ ഫോണിൽ ഉള്ള ഫോട്ടോ നോക്കി...

     \"ഇതിൽ ഇന്റുവിൽ ഉള്ള പെൺകുട്ടികൾ ഇന്ന് ഹോസ്റ്റലിൽ ഇല്ലാ.. ഹോസ്റ്റലിൽ നിന്നും പറയാതെയും ജോലി വേണ്ടായെന്നു വെച്ചുo പോയവരാണ്..ടിക്ക് അവിടെ ഉള്ളവർ ആണ് കണ്ടില്ലെ എന്റെയും നന്ദനയുടെയും പേര് ഉണ്ട്‌ \"അഭി പറഞ്ഞു 

    \"എങ്കിൽ ഈ ഹോസ്റ്റലിൽ നിന്നും പോയ പെൺകുട്ടികളെ കണ്ടുപിടിച്ചാൽ ഇവിടെ ഉള്ള നിഗൂഢതകൾ കണ്ടെത്താൻ കഴിയും...\"മിഥുൻ പറഞ്ഞു 

   \"മം.. അവരുടെ അഡ്രെസ്സ്  നോക്കട്ടെ \"

സ്വാതി 
No. 38
ചിത്തൂർ...
പാലക്കാട് 


ഗീത
ഗാന്ധിനഗർ
കോട്ടയം

അഭി രണ്ടു പെൺകുട്ടികളുടെ അഡ്രെസ്സ് ഒന്ന് ഉറക്കെ വായിച്ചു...

   \"നമ്മുക്ക് പോലീസിൽ അറിയിക്കാം അഭി.. കൂടുതൽ സഹായമാകും \"

     \"അത്‌.. എനിക്കും അതുതന്നെയാ തോന്നുന്നത് പക്ഷെ അതിനു മുൻപ് നമ്മുക്ക് ഈ വിവരം ഗോപിനാഥ് സാറിനെ അറിയിക്കണം.. കാരണം അദ്ദേഹത്തിന്റെ സ്ഥാപനവും ഇതുമായി ബന്ധപെടിത്തിരുക്കുന്നു അദ്ദേഹം ഇതെല്ലാം അറിഞ്ഞിട്ടു പോലും കാണില്ല നല്ല മനസാണ് അദ്ദേഹത്തിനു...ഒരുപാട് പാവങ്ങൾക്ക് അന്നദാനപ്രഭുവാണ് അദ്ദേഹം... ഈ കാര്യം ആദ്യം നമ്മുക്ക് അദ്ദേഹത്തോട് പറയാം \"

     \"നീ പറയുന്നതും ശെരിയാണ്..മിഥുൻ അഭി പറയുന്നതിന് സമ്മതിച്ചു 

     \"എങ്കിൽ നമ്മുക്കിപ്പോ തന്നെ പോയാലോ\"അഭി ചോദിച്ചു 

  \"അത്‌ പിന്നെ  അഭി എനിക്ക് കുറച്ചു വർക്ക്‌ \" മിഥുൻ ഒന്ന് മടിച്ചു 

     \"മിഥു പ്ലീസ്\"

      \"ഓക്കെ നമ്മുക്ക് ഉടനെ പോകാം..\"
  
    ഇരുവരും കോൾഡ് കോഫി ബില്ല്  പേ ചെയ്തശേഷം അവിടെ നിന്നും ഗോപിനാഥ് സാറിന്റെ ഹോട്ടലിലേക്ക് യാത്രയായി

     അവിടെ എത്തിയതും അഭിയും മിഥുനും ഒരു   പരിഭവത്തോടെ ഗോപിനാഥ്‌ സാറിന്റെ മുറിയുടെ അടുത്ത് എത്തി..വാതിലിന്റെ മേൽ മുട്ടി അകത്തു കയറി...

    \"ആ.. താൻ അഭിയല്ലെ...ഇതാരാ എന്തുവേണo \"

    \"സാർ.. എനിക്കു.. എനിക്കു ഒരു അത്യാവശ്യക്കാര്യം പറയാൻ ഉണ്ട്‌..\"അഭി പേടിയോടെ പറഞ്ഞു 

    \"എന്താ ഒരു പരിഭവം രണ്ടാൾക്കും.. ധൈര്യമായി പറയു ആദ്യം ഇരിക്ക് രണ്ടുപേരും...\"


ഇരുവരും മേശയുടെ മുന്നിൽ ഉള്ള കസേരയിൽ ഇരുന്നു... ഉടനെ അഭി മുന്നിൽ ഉണ്ടായിരുന്നു വെള്ളം കുടിച്ചു 

     \"സാർ അത്‌ പിന്നെ നാണിയമ്മ\"

  \"നാണിയമ്മക്ക് എന്തുപറ്റി..\"ഗോപിനാഥ്‌ പരിഭവത്തോടെ ചോദിച്ചു 

    \"അവർക്കു ഒന്നും പറ്റിയില്ല..\"മിഥുൻ പറഞ്ഞു 

      \"പിന്നെ എന്താച്ചാ  ഒന്ന് തെളിച്ചു പറ മനുഷ്യന്റെ സമയം കളയാൻ... \"ഗോപിനാഥ്‌ അല്പം ദേഷ്യത്തിൽ പറഞ്ഞു

      \"നാണിയമ്മ ഹോട്ടലിലേക്ക് ആവശ്യമായ സാധങ്ങൾ ഹോസ്റ്റലിൽ സൂക്ഷിക്കുന്നത് മോഷ്ടിക്കുന്നു.. മാത്രമല്ല നാണിയമ്മ ഹോസ്റ്റൽ പെൺകുട്ടികൾക്ക് മയക്കുമരുന്ന് പാലിൽ നൽകുന്നു..\"അഭി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

     \"കുറച്ചു നേരം അഭി പറയുന്നത് ഒരു ഞെട്ടലോടെ കേട്ട ഗോപിനാഥ്‌ താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു.. കുറച്ചു നേരം ആലോചിച്ച ശേഷം

      \"നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്... നിങ്ങൾ പറയുന്ന കാര്യങ്ങൾ പുറത്തു ലീകായാൽ എന്റെ ഹോട്ടലിന് തന്നെ അത്‌ വലിയ പ്രശ്നമാകും മാത്രമല്ല നാണിയമ്മ ഇവിടെ പത്തുകൊല്ലമായി ജോലി ചെയ്യുന്നു  ഇന്ന് വരെ അവരെക്കുറിച്ച് ഒരു ബ്ലാക്ക് മാർക്ക് പോലും ഇല്ലാ.. വെറുതെ സമയം കളയാതെ പോകു ഇവിടെ നിന്നും...\"ഗോപിനാഥ് പറഞ്ഞു 

    \"സാർ ഞങൾ പറയുന്നത് സത്യമാണ് അതിനുള്ള തെളിവും ഉണ്ട്‌...\"മിഥുൻ പറഞ്ഞു 

    \"നിങ്ങൾ പറയുന്നത് സത്യമാണ് എങ്കിൽ ഇതിനെക്കുറിച്ച് ഇവിടെ വെച്ചു സംസാരിക്കണ്ട  ഇത് വർക്കിംഗ്‌ പ്ലേസ് ആണ് പുറത്തു പോകാം എനിക്ക് എല്ലാം ഡീറ്റൈൽ ആയി പറഞ്ഞു തരു നമ്മുക്ക് വേണ്ട നടപടികൾ എടുക്കാം...\"

അങ്ങിനെ മൂന്നുപേരും ഒന്നിച്ചു ഒരു കാറിൽ കയറി.. ഗോപിനാഥ്‌ തന്നെയാണ് കാർ ഓടിക്കുന്നത്...കുറച്ചു ദൂരം പോയതും ഒരു ഗർഭിണി സ്ത്രീയും ഭർത്താവും ലിഫ്റ്റ് ചോദിച്ചു

    വലിയ മനസ്സിന് ഉടമയായ ഗോപിനാഥ് വാഹനം നിർത്തി..

    \"വൈഫ്‌ പുറകിൽ ഇരുന്നോട്ടെ അടുത്തുള്ള ആശുപത്രിയിൽ ഡ്രോപ്പ് ചെയാം... ഗോപിനാഥ് വാഹനം നിർത്തി ഗ്ലാസ്‌ താഴ്ത്തി മുന്നിൽ നിന്നവരോട് പറഞ്ഞു \"

     \"ഓക്കെ സാർ\"അവർ സന്തോഷത്തോടെ പറഞ്ഞു മിഥുൻ കാറിന്റെ ഡോർ ഓപ്പൺ ചെയ്തു അവർ മുന്നിലും പിന്നീളുമായി കാറിൽ കയറി 

പിന്നിൽ മിഥുനും അഭിയും ഗർഭിണി സ്ത്രിയും മുന്നിൽ ഗോപിനാഥുo ആ അപരിചിതനും ഇരുന്നു അങ്ങനെ അവർ കുറച്ചു ദൂരം പോയതും ഗർഭിണിയായ സ്ത്രീ പെട്ടന്ന് തന്നെ മിഥുന്റെ മുഖത്തു മയക്കമരുന്നുള്ള ടവൽ മണപ്പിച്ചു.. എതിർക്കുന്നതിനു മുൻപ് അഭിക്കും അതെ അവസ്ഥയായിരുന്നു..


കുറച്ചു കഴിഞ്ഞതും അഭി മിഴികൾ തുറന്നു നോക്കി.. മിഥുനെയും ഗോപിനാഥ്‌ സിറിനെയും തന്നെയും ആരോ ഓരോ തൂണിലും കെട്ടിയിട്ടിരിക്കുന്നു... തങ്ങളെ ആരോ കിഡ്നാപ്പ് ചെയ്തിരിക്കുന്നു....


തുടരും

🌹chithra🌹



അഭി കണ്ടെത്തിയ രഹസ്യം -19

അഭി കണ്ടെത്തിയ രഹസ്യം -19

4.8
1885

  അഭി ചുറ്റും നോക്കി വലിയൊരു ഹാളിൽ ആണ് തങ്ങൾ ഉള്ളത് ഓരോ തൂണിലും കെട്ടിയിട്ടിരിക്കുന്നു..പഴയ ഏതോ ഫാക്ടറി ആണ് എന്തോ കാരണത്താൽ ഈ ഫാക്ടറി കൈവിടപ്പെട്ടിരിക്കുന്നു...      തുരുമ്പു പിടിച്ച പല ഇരുമ്പ് സാധനങ്ങളും വലിയ മെഷീനുകളും എല്ലാം ചുറ്റും കാണുന്നു.. മിഥുനും ഗോപിനാഥ്‌ സാറും കെട്ടുകൾ അഴിക്കുന്നതിനായി കയറുമായി മൽപിടിത്തം നടത്തുന്നു  എന്നാൽ ഇരുവരും തടിയുള്ള ആ കയറിന്റെ മുന്നിൽ തോറ്റു...അഭി മിഴികൾ തുറന്നത് കണ്ടതും      \"അഭി...\" മിഥുൻ അഭിയെ നോക്കി അലറി വിളിച്ചു     \"മിഥു.. നമ്മുക്ക് എന്തു പറ്റി... എന്തിനാ നമ്മളെ ഇവിടെ... ആരാ നമ്മളെ..എനിക്കു പേടിയാകുന്നു