Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -19

  അഭി ചുറ്റും നോക്കി വലിയൊരു ഹാളിൽ ആണ് തങ്ങൾ ഉള്ളത് ഓരോ തൂണിലും കെട്ടിയിട്ടിരിക്കുന്നു..പഴയ ഏതോ ഫാക്ടറി ആണ് എന്തോ കാരണത്താൽ ഈ ഫാക്ടറി കൈവിടപ്പെട്ടിരിക്കുന്നു...

      തുരുമ്പു പിടിച്ച പല ഇരുമ്പ് സാധനങ്ങളും വലിയ മെഷീനുകളും എല്ലാം ചുറ്റും കാണുന്നു.. മിഥുനും ഗോപിനാഥ്‌ സാറും കെട്ടുകൾ അഴിക്കുന്നതിനായി കയറുമായി മൽപിടിത്തം നടത്തുന്നു  എന്നാൽ ഇരുവരും തടിയുള്ള ആ കയറിന്റെ മുന്നിൽ തോറ്റു...
അഭി മിഴികൾ തുറന്നത് കണ്ടതും 


     \"അഭി...\" മിഥുൻ അഭിയെ നോക്കി അലറി വിളിച്ചു

     \"മിഥു.. നമ്മുക്ക് എന്തു പറ്റി... എന്തിനാ നമ്മളെ ഇവിടെ... ആരാ നമ്മളെ..എനിക്കു പേടിയാകുന്നു മിഥു... \"അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

    \"പേടിക്കരുത്.. അഭി കരയരുത്  നമ്മുക്ക് ഒന്നും സംഭവിക്കില്ല...നീ ധൈര്യമായിരിക്കു ഞാൻ ഉണ്ട്‌ നിന്റെ കൂടെ...\"മിഥു പറഞ്ഞു 

      \"അതെ സംഭവിക്കിലായിരുന്നു നിങ്ങൾ എന്റെ പുറകെ വന്നില്ലായിരുന്നു എങ്കിൽ... എന്റെ വഴിയിൽ നിങ്ങൾ ഒരു തടസ്സമായില്ലായിരുന്നു എങ്കിൽ...\"നാണിയമ്മ പൊട്ടിച്ചിരിയോടെ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു..

     \"നാണി.. നീ... അപ്പൊ ഈ പിള്ളേര് പറഞ്ഞത്.. നിന്നെ ഞാൻ എത്ര മാത്രം വിശ്വസിച്ചിരുന്നു...\"ഗോപിനാഥ്‌ മുന്നിൽ സംഭവിക്കുന്നത് ഉൾകൊള്ളാൻ കഴിയാതെ കോപത്തിൽ പറഞ്ഞു 

   \"സത്യമാണ് ന്റെ മൊതലാളി.. ചില സത്യങ്ങൾ അങ്ങനെയാണ് നമ്മുടെ കണ്മുന്നിൽ ഉണ്ടെങ്കിലും കണ്ടെത്താൻ കഴിയില്ല...\"

      \"നീ എന്റെ ഈ കെട്ട് അഴിച്ചുവിടുന്നുണ്ടോ...ഗോപിനാഥ്‌ തുള്ളിക്കൊണ്ട് ഉച്ചത്തിൽ  അലറി\"

     \"ഏയ്യ്... ഇങ്ങനെ അലറല്ലേ സാറേ ഒന്ന് പതുക്കെ..\" നാണിയമ്മ പരിഹസിച്ചുകൊണ്ട് പറഞ്ഞു

       \"ഛേ.. നിങ്ങൾ ഇത്രയും വൃത്തികെട്ട സ്ത്രീയാകും എന്ന് കരുതിയില്ല...\" അഭി പറഞ്ഞു

     \"ആണോ.. സാരമില്ല ഈ ലോകത്തു എല്ലാവരും നല്ലവരാണല്ലോ അപ്പോ ഞാൻ എങ്കിലും വേണ്ടേ തെറ്റ് ചെയ്യാൻ...\"വീണ്ടും ഒരു പരിഹാസ ചിരി അവർക്കു നേരെ നാണി കാണിച്ചു


     \"നിന്നെ ഞാൻ വെറുതെ വിടില്ല നാണി... എന്തിനാ ഇതൊക്കെ കേവലം പണത്തിനു വേണ്ടി.. ഹോസ്റ്റലിൽ സൂക്ഷിക്കുന്ന സാധനങ്ങൾ മറിച്ചു വിൽക്കാൻ നാണമില്ലേ..\" മിഥുൻ കോപത്തിൽ നാണിയോട് ചോദിച്ചു

      അത്‌ കേട്ടതും നാണി.. പൊട്ടിച്ചിരിച്ചു ആ പഴയ ഫാക്ടറി ഇടിഞ്ഞു പൊളിഞ്ഞു വീഴും രീതിയിൽ...

       \"നിർത്ത് നാണി.. നിന്റെ ഈ അട്ടഹാസം.. ഞങ്ങളെ അഴിച്ചു വിട്.. നീ ഇതുവരെ എനിക്കുണ്ടാക്കിയ നഷ്ടം ഞാൻ ക്ഷമിച്ചു ഇത് ഞാൻ പോലീസിലും അറിയിക്കില്ല എന്നെയും ഈ മക്കളെയും വെറുതെ വിടണം \"ഗോപിനാഥ്‌ പറഞ്ഞു 

       \"അതിനു നിങ്ങൾ മൂന്നുപേരും ഇവിടെ നിന്നും ജീവനോടെ പോയിട്ട് വേണ്ടേ... പിന്നെ എടാ പീറ ചെറുക്കാ നീയും ദേ ഈ പെണ്ണും വിച്ചാരിക്കും പോലെ ഞാൻ അവിടെ നിന്നും നൈറ്റ്‌ കൊണ്ടുപോകുന്നത് സാധനങ്ങൾ അല്ല.. \"നാണി വീണ്ടും പൊട്ടുചിരിച്ചു

      \"പിന്നെ എന്താണ് അത്‌...\" പേടിയോടെ ആണ് എങ്കിലും ഒരു ചെറിയ ധൈര്യം സംഭരിച്ചു കൊണ്ടു അഭി ചോദിച്ചു

       \"പറയാം അഭി മോളെ.. നീയാണ്  എന്റെ പുറകെ നിഴൽ ആയി ഉള്ളത് എന്നും ആ സത്യങ്ങൾ കണ്ടെത്താൻ ശ്രെമിക്കുന്നുണ്ട് എന്നും എനിക്കറിയാം... അതുകൊണ്ട് നിന്നോട് പറയാതിരിക്കില്ല..ഭക്ഷണശാലയോട് ചേർന്നുള്ള മുറിയിൽ കയറിയത് പോലും എനിക്കറിയാം എങ്ങനെ എന്നായിരിക്കും ചിന്തിക്കുന്നത്.. ഹ.. ഹ.. ഞാനല്ലാതെ ആ മുറിയിൽ ആരും കയറുകയില്ല നീ കയറി എന്ന് മാത്രമല്ല ഞാൻവെച്ചിരുന്ന പുസ്തകത്തിന്റെ സ്ഥാനം മാറിയതും മയക്കമരുന്ന് പാക്കറ്റ് സ്ഥാനം മാറിയതും കണ്ടപ്പോ തന്നെ  ഞാൻ ഊഹിച്ചിരുന്നു...പിന്നെ ദേ ഇവനും വന്നിരുന്നു എന്ന് നമ്മുടെ വാച്ച്മെൻ പറഞ്ഞപ്പോ  കണക്ക് കൂട്ടൽ ശെരിയായി എന്ന് മനസിലായി...\"നാണി പറഞ്ഞു

     \"ഇതിനുള്ള ശിക്ഷ നീ അനുഭവിക്കും നാണി\"മിഥുൻ പറഞ്ഞു 

     \"അതെ അനുഭവിക്കും  ഞാൻ അല്ല നിങ്ങൾ... എന്നെ ക്കുറിച്ച് അറിഞ്ഞവർ ആരെയും ഞാൻ വെറുതെ വിട്ടിട്ടില്ല..\" നാണി പറഞ്ഞു

     അപ്പഴാണ് അഭി അവരെയും കണ്ടത് അഞ്ചുപേർ നാണിയുടെ അടുത്തേക്കായി വരുന്നു.. അവരെ കണ്ടാൽ അറിയാം മനസാക്ഷിയില്ലാത്ത മനുഷ്യമൃഗങ്ങൾ ആണെന്ന്...മുടിയും താടിയും നീട്ടിവളർത്തി മുഖത്തു കോപത്തിന്റെ അംശം മാത്രം കാണുന്ന ജന്മങ്ങൾ

     \"ഇവർ ആയിരിക്കുമോ അന്ന് ഞാൻ കണ്ടത്... അഭി മനസ്സിൽ ഓർത്തു \"

     \"പിന്നെ നിങ്ങൾ അവസാനമായി ഒന്നൂടെ അറിഞ്ഞോളു ഞാൻ ഹോസ്റ്റലിൽ നിന്നും രാത്രിയിൽ കൊണ്ടുപോയത് കേവലം സാധനങ്ങൾ അല്ല മറിച്ചു അവിടെ ഉള്ള പെൺകുട്ടികളെ അതും അവർ പോലും അറിയാതെ....\"

     നാണിയമ്മ പറഞ്ഞത് കേട്ടതും മൂന്നുപേരും ഒരു ഞെട്ടലോടെ നാണിയമ്മയെ നോക്കി...

     \"   എന്തിനു.. നീ ഇത് ചെയ്യുന്നു... \"മിഥുൻ ചോദിച്ചു 

      \"അത്‌ പറയാൻ എനിക്കു സൗകര്യമില്ല.. നോക്കി നില്കാതെ തീർത്തേക്ക് മൂന്നിനെയും..\"

     നാണി അത്‌ പറഞ്ഞതും പുറകിൽ നിന്നിരുന്നതിൽ ഒരുത്തൻ കൈയിൽ ഉണ്ടായിരുന്ന കത്തിയുമായി ആദ്യം  ഗോപിനാഥിന്റെ അരികിൽ ചെന്നു

      \"ഏയ്യ്... നിൽക്കൂ..അദ്ദേഹത്തെ ഞാൻ നോക്കിക്കോളാം എന്റെ മുതലാളിയായിരുന്നല്ലോ ഇത്രയും കൊല്ലം.. അതും പറഞ്ഞുകൊണ്ട് നാണി അയാളിൽ നിന്നും കത്തി വാങ്ങി ഗോപിനാഥിന്റെ അരികിൽ എത്തി

      \"അയ്യോ സാറിനെ വെറുതെ വിടണം നാണി നീ തെറ്റിൽ നിന്നും തെറ്റുകൾ കൂടുതൽ ചെയ്യുന്നു..\"അഭി പറഞ്ഞു 

        \"മിണ്ടാതിരിയടി അല്ലെങ്കിൽ അറുത്തു  കളയും നിന്നെയും  കോഴിയെ അറുക്കും പോലെ ... എന്താ സാറേ ആദ്യം സാറിനെ അങ്ങു..\"അതും പറഞ്ഞുകൊണ്ട് നാണി ഗോപിനാഥിന്റെ അരികിൽ വന്നു 

      \"വേണ്ട.. നാണി പ്ലീസ് വേണ്ട\"

        \"വേണം... അതും പറഞ്ഞുകൊണ്ട് നാണി കത്തി ഗോപിനാഥിന്റെ കഴുത്തിനരികിൽ എത്തിച്ചു... അപ്പോഴാതാ അവിടെ വീണ്ടും ഒരു പൊട്ടിച്ചിരി നാണിയുടെയും ഗോപിനാഥിന്റെയും ഒന്നിച്ചു കേൾക്കുന്നു

ഒന്നും മനസിലാക്കാതെ മിഥുനും അഭിയും പരസ്പരം നോക്കി

     \"മതി.. നാണി  ഇനിയും അഭിനയിക്കാൻ എനിക്ക് വയ്യ.. മാത്രമല്ല കണ്ടില്ലെ കുട്ടികൾ പേടിക്കുന്നു..\"ഗോപിനാഥ്‌ പറഞ്ഞു 

        \"ആര് ഇവിറ്റങ്ങളോ...മം നമ്മളെ പേടിപ്പിക്കാൻ നോക്കിയതല്ലെ രണ്ടും.. \"നാണി പറഞ്ഞു

      \"സാർ.. നിങ്ങളും...എന്തിനു\"അഭി മുന്നിൽ നടക്കുന്നത് സഹിക്കാൻ കഴിയാതെയും ഗോപിനാഥ്‌ സാറിന്റെ മാറ്റം വിശ്വസിക്കാൻ കഴിയാതെയും തളർന്നു കൊണ്ടു ചോദിച്ചു...\"

      \"എന്തു ചെയ്യാനാ അഭി.. ചില മുറിവുകൾക്കുള്ള മരുന്ന് ചിലപ്പോ നമ്മുക്ക് ഇങ്ങിനേയും കണ്ടെത്താൻ കഴിയും ഇതെല്ലാം ചെയുന്നത്  നാണിയല്ല മറിച്ചു ഞാൻ ഈ ഗോപിനാഥ്‌  എന്റെ സഹായിയാണ് നാണി\"

     \"സാർ നിങ്ങളിൽ നിന്നും ഇത് ഞാൻ...\" അഭി തുറന്നു ചോദിക്കാൻ വാക്കുകൾ ഇല്ലതെ ഒരു ഞെട്ടലോടെ നിർത്തി ...

      \"പറയാം അഭി നിന്റെ സംശത്തിനുള്ള ഉത്തരങ്ങൾ എല്ലാം പറയാം... നീ പേടിക്കണ്ട എന്തായാലും നിന്റെ മരണം അടുത്ത് എത്തിയല്ലോ അപ്പോ  നീ കാര്യങ്ങൾ അറിഞ്ഞാലും പ്രശ്നമില്ല..നിന്റെ കീർത്തിയുടെ മരണത്തിനുള്ള ഉത്തരവും നിനക്ക് ലഭിക്കും...\"

     \"നിങ്ങളെ ഞാൻ ഒരുപാട് വിശ്വസിച്ചു ഞാൻ മാത്രമല്ല നമ്മുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരും... നിങ്ങൾ രണ്ടുപേരും മുഖoമൂടി അണിഞ്ഞുകൊണ്ടാണ് ജീവിക്കുന്നത് എന്ന് ആരും അറിഞ്ഞില്ല.. അവിടെ ഉള്ള പെൺകുട്ടികൾ എന്തു തെറ്റാണ് ചെയ്തത്.. നിനങ്ങളുടെ മകളാണ് ആ സ്ഥാനത്തു എങ്കിൽ മാത്രമേ ആ വേദന തിരിച്ചറിയാൻ കഴിയു..\"അഭി ഉറച്ച ശബ്ദത്തിൽ പേടിക്കാതെ ധൈര്യം സംഭരിച്ചുകൊണ്ട് പറഞ്ഞു 

       \"ഛീ.. നിർത്തടി.. മകൾ എന്റെ മകൾ...\" ഗോപിനാഥ്‌ അലറിക്കൊണ്ട് അടുത്തുണ്ടായിരുന്നു ഒരു തുരുമ്പു പിടിച്ച ഇരുമ്പു മേശയുടെ മേൽ  കൈകൊണ്ടു ആഞ്ഞു  അടിച്ചതും അതിന്റെ മേൽ വർഷങ്ങളായി സ്ഥാനം പിടിച്ചിരുന്ന പൊടിപ്പടളങ്ങൾ അവിടെ നിന്നും മറ്റൊരു വാസ സ്ഥലം തേടി പോയി.. ഇരുമ്പു മേശയക്കട്ടെ അതിന്റെ രൂപത്തിലും ഒരു മാറ്റം വരുത്തിയ പോലെ ഒന്ന് ഞെളിഞ്ഞു

അത്‌ കണ്ടതും അഭിയും മിഥുനും ഒന്ന് പതറി എങ്കിലും പുറമേ കാണിച്ചില്ല 

     \"എന്റെ മകൾ ദിയ.. ദിയഗോപിനാഥ്‌  അറിയണോ അറിയണോ നിനക്ക് അവളെ കുറിച്ച്.. വേദനയോടെ ഗോപിനാഥ്‌ പറഞ്ഞു 


...    ...    ....    ...   ....     .....   ....  .....    ....

       ഇതേ സമയം സ്വാതിയുടെ വീടിന്റെ മുന്നിൽ ഒരു ഇരുചക്രവാഹനം വന്നു നിന്നു.. ഒരു ചെറിയ ഓട് വീടായിരുന്നു സ്വാതിയുടെ ആ വീടിനു മുന്നിൽ എത്തിയ വാഹനത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ വാഹനം റോഡിന്റെ സൈഡിൽ നിർത്തിയ ശേഷം ഹെൽമറ്റ് ഊരി ബൈക്കിൽ വെച്ചുകൊണ്ട് മുറ്റത്തേക്ക് നടന്നു പോയി

     \"ഹലോ... ആരെങ്കിലും ഉണ്ടോ ഇവിടെ...\"ചെറുപ്പക്കാരൻ ചോദിച്ചു 

     അകത്തു നിന്നും ഒരു മധ്യവയസ്ക്ക കൈകൾ തോളിൽ ഉള്ള തോർത്തിൽ തുടച്ചുകൊണ്ടു ഉമ്മറത്തേക്ക് വന്നു

    \"ആരാ.. എന്തുവേണം അപരിചിതനോടായി  ആ അമ്മ ചോദിച്ചു 

    \"ഞാൻ കുറച്ചു ദൂരെ നിന്നും സ്വാതിയെ കാണാൻ വന്നതാണ്..\"

     \"അതിനു മോൾ ഇവിടെ ഇല്ലലോ.. അവൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ ആണ്... നിങ്ങൾ ആരാ എന്താണ് എന്തു വേണം...\"വീണ്ടും ചോദിച്ചു 

     \"അത്‌ പിന്നെ അമ്മേ ഞാൻ സ്വാതി പാലക്കാട് വർക്ക്‌ ചെയ്തിരുന്ന ഹോട്ടലിൽ..\"

     \"കടക്കു പുറത്തു ഒരു നിമിഷം പോലും നീ ഈ മുറ്റത്തു നിൽക്കരുത്... എന്റെ മോൾ ഇന്നും നീറി നീറി കഴിയുന്നതിനു കാരണം ആ ഹോട്ടലിൽ ജോലി ചെയ്തതാണ്.. ഉണ്ടായ ദുരന്തം മറക്കാൻ ശ്രെമിക്കുകയാണ് ഞങൾ...\"ആ അമ്മ കണ്ണീരോടെ പറഞ്ഞു 

      \"അമ്മേ ദേഷ്യപ്പെടരുത് അവിടെ അമ്മയുടെ മകൾക്കു സംഭവിച്ചത് എന്താണ് എന്ന് കണ്ടുപിടിക്കാൻ വന്ന സബ് ഇൻസ്‌പെക്ടർ പ്രകാശ് ആണ് ഞാൻ\"

     \"നിങ്ങൾ ആരായാലും ശെരി ഇനി ഇങ്ങോട്ടു വരരുത് എന്റെ മകളെ ജീവിക്കാൻ അനുവദിക്കണം.. ഞങ്ങളെ ദയവു ചെയ്തു ശല്യം ചെയ്യരുത്\"അതും പറഞ്ഞുകൊണ്ട് കണ്ണുനീർ പൊഴിക്കുകയും ശേഷം വാതിൽ കൊട്ടി അടക്കുകയും ചെയ്തു 

      ആ അമ്മയുടെ കണ്ണീരിനു മുന്നിൽ പ്രകാശിന് പിടിച്ചു നിൽക്കാൻ ആയില്ല.. അവിടെ നിന്നും ഒരു വിവരവും ലഭിക്കാതെ അവൻ തിരിഞ്ഞു...

       ഇതേ സമയം ഗീതയുടെ വീട്ടിലേക്കും പോലീസ് ഇൻസ്‌പെക്ടറായ ബിജു പോയി...


   \"ഞാൻ ബിജു..ഇൻസ്‌പെക്ടർ ആണ്\"

       \"പറയൂ.. സാർ ഞാൻ ആണ് നിങ്ങൾ അന്വേഷിച്ച ഗീത..\"വീടിന്റെ തന്നെ മുറ്റത്തു ഒരു ഭാഗത്തുള്ള മാവിന്റെ ചോട്ടിൽ ആയി ഇരുവരും നിന്നു 

      \"പറയൂ.. ഗീത നിങ്ങൾ വർക്ക്‌ ചെയ്ത ഹോട്ടലിൽ എന്താണ് സംഭവിക്കുന്നത്ത്..\"


     \"അവിടെ... \"ഒരു നിമിഷം മൗനം പാലിച്ച ശേഷം അവൾ വീണ്ടും തുടങ്ങി

     \"അവിടെ.. പെൺകുട്ടികളെ തട്ടിക്കൊണ്ടു അവരെ... \"വീണ്ടും അവൾ നിർത്തി.. വാക്കുകൾ മൗനമായി എങ്കിലും കണ്ണുനീർ ധാര ധാരയായി ഒഴുകി..

    \"എന്തുകൊണ്ട് ഇത് പോലീസിൽ പറഞ്ഞില്ല..\"

        \"അത്‌ പിന്നെ അന്നത്തെ  സാഹചര്യം പിന്നെ എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങൾ  എല്ലാം ആലോചിച്ചപ്പോ..\"

      \"നീ ഒരുപക്ഷെ അന്ന് ഇതിനെതിരെ സംസാരിച്ചിരുന്നു എങ്കിൽ ഇന്നും പല പെൺകുട്ടികൾ രെക്ഷപെടുമായിരുന്നു..\"ബിജു പറഞ്ഞു 

അത്‌ കേട്ടതും ചെറിയ സങ്കടത്തോടെ ഗീത തലതാഴ്ത്തി 

      ഇന്ന് എന്നോട് പറഞ്ഞത് നാളെ ഈ ലോകത്തോടും വിളിച്ചു പറയാൻ നീ തയ്യാർ ആണോ


    \" യെസ്... ഞാൻ വന്നു പറയാം ഇനിയും എന്റെ മൗനം. മറ്റൊരു പെൺകുട്ടിക്ക് പ്രശ്നം. ഉണ്ടാകില്ല എങ്കിൽ.. എന്റെ വാക്കുകൾ മറ്റു പെൺകുട്ടികളെ രക്ഷിക്കും എങ്കിൽ തീർച്ചയായും ഞാൻ പറയാം... എനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല.. പല രാത്രിയിലും ഞാൻ ചെയ്ത തെറ്റ് ഓർത്ത് കുറബോധത്തിൽ കഴിഞ്ഞിട്ടുണ്ട്... മറ്റുള്ളവരെ നമ്മൾ പറ്റിച്ചാലും നമ്മുടെ മന:സാക്ഷിയെ... ഗീത വാക്കുകൾ നിർത്തി..


ഗീതയുടെ വാക്കുകൾ കേട്ടതും ബിജു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവിടെ നിന്നും യാത്രയായി..



തുടരും





അഭി കണ്ടെത്തിയ രഹസ്യം -20

അഭി കണ്ടെത്തിയ രഹസ്യം -20

4.8
1944

      എന്റെ മകൾ ദിയ... ഗോപിനാഥ്‌ കുറച്ചു നേരം ആ മൗനം പാലിച്ചു...ഗോപിനാഥ്‌ ആ കഥ പറയാൻ തുടങ്ങി      കേരളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമായ കരുവാരപുരഗ്രാമം...എങ്ങും വയലും കൊച്ചു കൊച്ചു അരുവികളും ഉള്ള  ഗ്രാമം... ഈ ഗ്രാമത്തിന്റെ അഴക് കൂട്ടും വിധം അവിടെ ഒരു മലയും കാണുന്നു...ടാറിട്ട റോഡ് ഉണ്ടെങ്കിലും അതിൽ കൂടുതൽ മണ്ണിട്ട റോഡും കാണാം.. അവിടെ മിക്ക ആളുകളും കൃഷി ജോലിയിൽ ഏർപ്പെടുന്നവർ ആണ്...ആർക്കും ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ എല്ലാവരും അവരവരുടെ ജോലികൾ നോക്കി കഴിയുന്ന കൊച്ചു ഗ്രാമം...      മിക്ക വീടുകളിലും പശുവും കോഴിയും ആടും താറാവും എ