Aksharathalukal

റ്റീച്ചറമ്മ -3

കോളേജിൽ വച്ചു ആദ്യമായി കണ്ടപ്പോഴേ അവളെ നന്ദിതയെ എനിക്ക് ഇഷ്ടപ്പെട്ടു. പിനീടും  അവളെ അതേ കോളേജിൽ വച്ചു പല വട്ടം കണ്ടു. ആ കോളേജിലെ അദ്ധ്യാപകനായ എന്റെ സുഹൃത്ത് വിനോദിൽ നിന്നാണ് അവളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. നഗരത്തിൽ നിന്ന് കൊറെ അകലെ മടക്കത്തറ എന്ന് ഗ്രാമത്തിൽ ആയിരുന്നു അവളുടെ. വീട്. അച്ഛനും അമ്മയും അനിയത്തിയും അവളും അടങ്ങുന്ന കൊച്ചു കുടുംബം അച്ഛൻ ഒരു ബാങ്ക് ക്ലാർക്ക് അമ്മ വീട്ടമ്മ. അവൾ കോളേജ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്.



ഒരു ദിവസം അമ്മയോട് കാര്യം പറഞ്ഞു. അമ്മയാണ് ഒരു പ്രൊപോസലായി അവളുടെ വീട്ടിൽ ആലോചിച്ചത്. അവളുടെ അച്ഛനും അമ്മയ്ക്കും സമ്മതം. അവളുടെ കോഴ്സ് കഴിയാൻ ആറു മാസം. ആ ആറുമാസം ഞങ്ങൾ ഫോൺ വിളികളിലൂടെ പ്രണയിച്ചു
ആളൊരു നാടൻ കുട്ടിയായിരുന്നു. നല്ലൊരു ശിവ ഭക്ത. ആരുമാസത്തിന് ശേഷം ഞങ്ങളുടെ കല്യാണം നടന്ന് 
വീട്ടിൽ എന്റെ അമ്മയുമായും അവള് പെട്ടന്ന് കൂട്ടായി

രണ്ടു വർഷത്തിന് ശേഷമാണ് ദചൂട്ടി ഉണ്ടായത്. സന്തോഷത്തോടെ ഉള്ള ജീവിതം. അതിനിടെ ദച്ചൂന് ഒന്നര വയസ്സുള്ളപ്പോഴാണ് അവൾക്ക് ചെറിയൊരു പനിയായി തുടങ്ങി യത്  ഒടുവിൽ അത് അവളെയും കൊണ്ട് പോയി.
\"മഹി നീ എന്താ ഇങ്ങനെ കിടക്കുന്നത് എന്ത് പറ്റി മോനെ \"
അമ്മയുടെ ശബ്ദം കേട്ടാണ് മഹി നന്ദിത്തയുടെ ഓർമകളിൽ നിന്ന് പുറത്ത് വന്നത്

\"ഒന്നൂല്ല അമ്മേ\"

\"നിന്റെ മുഖം വാ ടിയാൽ എനിക്കറിയില്ലേ എന്ത് പറ്റി \"

\"അത് അമ്മേ ദച്ചൂന്റെ പുതിയ ടീച്ചർ അവളുടെ അമ്മയെ പറ്റി ചോദിച്ചു \"

മഹി അന്ന് നടന്നത് അമ്മയോട് പറഞ്ഞു 

\"മോനെ നീ വേറൊരു വിവാഹം കഴിക്കണം അമ്മ നിന്നെ നിര്ബന്ധിക്കില്ല പക്ഷേ ദചൂടിക്ക് ഇപ്പം ഒരു അമ്മേ വേണം. അവള് പ്രാതീക്ഷിക്കുന്നുണ്ട് അമ്മ വരുമെന്ന് \"

🍁🍁🍁🍁🍁
പിന്നയും ദിവസങ്ങൾ കടന്നു പോയി ദചൂട്ടി പാർവതി എന്ന അവളുടെ ടീച്ചരോട് കൂടുതൽ അടുത്ത്. പാർവതി ദച്ചൂട്ടിക്ക് food വാരികൊടുത്തും എഴുതിച്ചും കൊണ്ട് നടന്ന്. അതിനിടെ മഹിയും പല പ്രാവശ്യം ദച്ചൂന്നെ കാണാൻ സ്കൂളിൽ വന്നു. പാർവതിയുമായി സംസാരിക്കുകയും ചെയ്തു

ഒരു ദിവസം ഉച്ചക്ക് ചോറ് വാരി കൊടുത്തുകൊണ്ടിരുന്നപ്പം ദച്ചു ചോദിച്ചു

\"ചീച്ചറെ ചീച്ചറാണോ എന്റെ അമ്മ \"
\"അതെന്ന ദച്ചു അങ്ങനെ പറഞ്ഞെ \"
\"
\"അത് പപ്പാ പറഞ്ഞിട്ടുണ്ട് അമ്മ വരുമ്പം നിക്ക് ചോറ് വാരിത്തരും എന്നെ എബിസിഡി എഴുതിപ്പിക്കും എന്നൊക്കെ \"
ആണോ!ദചൂട്ടി എന്നെ അമ്മേ ന്ന് വിളിച്ചോട്ടോ..... .
 റ്റീച്ചറമ്മ \"

\"ചീച്ചറമ്മ എന്നാ എന്റെ വീട്ടിൽ വരുന്നെ \"
\"വരാട്ടോ ഞാൻ വരാം പിന്നെ\"

അപ്ഫസിലെ തിരക്കിനിടയിലും പാർവതിയും ദ ച്ചുവും തമ്മിലുള്ള അടുപ്പതെ  പറ്റിയാണ് ചിന്തിച്ചിരുന്നത്. ഉച്ചക്ക് ചെന്നപ്പം ദച്ചൂന്നെ പാർവതി ഉമ്മ വെക്കുന്നതും അപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഇറങ്ങുന്നതും അവൻ കണ്ടിരുന്നു.