\"\"അവളുടെ കണ്ണുകളിലെ ആഴങ്ങളിൽ അവന്റെ ചോദ്യത്തിനുള്ള ഉത്തരം തിരയുകയായിരുന്നവൻ...\"ഇല്ലാ.. എനിക്കൊരിക്കലും നിന്റെ കണ്ണിൽ നിന്നു ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല.. നിന്റെ കണ്ണുകൾ ആഴക്കടൽ പോലെയാണ് എത്ര മുങ്ങി നോക്കിയാലും അതിനുള്ളിലെ രഹസ്യങ്ങളെല്ലാം കണ്ടുപിടിക്കാൻ കഴിയില്ല....നിരാശയോടെ പറയുന്നവനെ നോക്കിയപ്പോൾ നിറപുഞ്ചിരിയോടെ പറഞ്ഞു....നീ തേടുന്നത് നീ ആഗ്രഹിക്കുന്ന ഉത്തരം മാത്രമായത് കൊണ്ടാണ് നിനക്ക് മറുപടി കിട്ടാത്തത്....നിനക്കൊരുപദേശം തരട്ടെ ഞാൻ... കാതരയായവൾ ചോദിച്ചു...അവനവളുടെ മിഴിയിലേക്ക് ഉറ്റുനോക്കിയിരുന്ന്....അവൾ പറഞ്ഞു തുടങ്ങി ആദ്യം കടലിനെ അറിയണ