Aksharathalukal

റൗഡി ബേബി



\"മോളെ നിന്റെ ബാഗ് എവിടെ \"അവളുടെ കൈയിൽ ഒന്നും കാണാത്തതു കൊണ്ട് ശ്രീ ദേവി ചോദിച്ചു..


\"അത് അമ്മായി മുകളിലുണ്ട് . അതിന് ഭയങ്കര വെയിറ്റ്.. കൈ വയ്യാത്തത് കൊണ്ട് ഇങ്ങോട്ട് എടുത്തില്ല...\"അവള് നിഷ്കു ഭാവത്തിൽ പറഞ്ഞു..


\"അതിന് മോള് എന്തിനാ വിഷമിക്കുന്നത്...\"
വിശ്വ നാഥൻ കല്യാണിയെ നോക്കി പറഞ്ഞതിന് ശേഷം നിരഞ്ജന്റെ നേരെ തിരിഞ്ഞു...

\"ഡാ മോനെ.. നീ അത് എടുത്തു കൊണ്ട് വാ.. മോൾക്ക് വയ്യാത്തത് കൊണ്ടല്ലേ...\"

അവള് അതൊക്കെ അവനെ കൊണ്ട് എടുപ്പിക്കാൻ മനഃപൂർവം ചെയ്തതാണെന്ന് അവൻ മനസ്സിലായി..
നിരഞ്ജൻ നന്നായി ദേഷ്യം വന്നെങ്കിലും സിറ്റുവേഷൻ ശരിയല്ലാത്തത് കൊണ്ട് അവൻ കണ്ട്രോൾ ചെയ്തു....

അവൻ അതൊക്കെ എടുക്കാൻ മുകളിലേക്ക് പോയി... കല്യാണി അവരോടക്കെ യാത്ര പറഞ്ഞു പുറത്തു നിർത്തിയിട്ട കാറിൽ ചാരി നിന്നു ..

\"എന്നെ തള്ളി ഇട്ട് കൈ ഓടിച്ചതല്ലേ ഇരിക്കട്ടെ ips ന് ഒരു പണി... അങ്ങേർക്ക് മനസ്സിലായി കാണും, ഇത് പണിയാണെന്ന് . ഓരോ കള്ളത്തരവും കണ്ടുപ്പിടിച്ചു പോലിസ് കാരനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കല്ലേ ആ മാക്രി..
കൈ മുട്ട് കാറിൽ താങ്ങി തലയിൽ കൈ വെച്ചാണ് അവളുടെ നിൽപ്... മറ്റേ കൈയിൽ മൊബൈൽ കുത്തികൊണ്ടിരുന്നു..അങ്ങനെ ഓരോന്ന് പറഞ്ഞു മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടത് ദേഷ്യത്തിൽ അവളെ നോക്കി നിൽക്കുന്ന അവനെയാണ്... കൈയിൽ അവളുടെ സാധനങ്ങളും ഉണ്ട്.
അവനെ കണ്ടതും കൈ കാറിൽ നിന്ന് തെന്നി തല ഒരു വശത്തേക്ക് ആയിപോയി..

അവനെ നോക്കി ഒന്ന് ഇളിച്ചു അവള് നേരെ നിന്നു...

അവൻ അതൊക്കെ കാറിൽ വെച്ചു...

അവൾ കാറിൽ ഓടി കയറി...

കാറിന്റെ സീപിഡിൽ അവൾക്ക് മനസ്സിലായി അവന്റെ ദേഷ്യം...

ഡ്രൈവിന്റെ ഇടയിൽ അവൻ ദേഷ്യത്തോടെ അവളെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു..
\"ഉണ്ട കണ്ണ് ഉണ്ടെന്ന് കരുതി ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട ഞാൻ പേടിക്കില്ല..\"

\"പേടിപ്പിക്കാൻ എന്റെ കൈയിൽ വേറെയും വഴികളുണ്ട്....\"അവന്റെ മറുപടി കേട്ടപ്പോഴാണ് അവളുടെ ആത്മ കുറച്ചു ഉറക്കെ ആയിപോയെന്ന് അവൾക്ക് മനസ്സിലായത്...

അതിന് അവളൊന്ന് ഇളിച്ചു കാണിച്ചു...അവള് മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...

 അവനോട് വല്ലതും പറഞ്ഞാൽ നടു റോഡിൽ ഇറക്കി വിട്ട് പണി തരും... വെറുതെ ഇരന്നു പണി വാങ്ങേണ്ട എന്ന് അവൾക് തോന്നി 
പിന്നെ പരസ്പരം ഒന്നും മിണ്ടാതെ അവർ യാത്ര തുടർന്നു....

കല്യാണി വെറുതെ കണ്ണുകൾ അടച്ചിരുന്നു... കുറച്ചു കഴിഞ്ഞപ്പോഴാണ് നിരഞ്ജൻ പെട്ടന്ന് ബ്രൈക് പിടിച്ചത്... സീറ്റ് ബെൽറ്റ്‌ ഇട്ടതാത് കൊണ്ട് കല്യാണി ആഞ്ഞു മുന്നോടെക്ക് പോയി...

അവള് നെറ്റി തടവി കൊണ്ട് അവനെ തുറിച്ചു നോക്കി....

\"എത്തി.. വാ ഇറങ്... അതും പറഞ്ഞു അവൻ കാറിൽ നിന്ന് ഇറങ്ങി.. പിറകെ അവളും...
അവള് അവനെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോകാൻ നോക്കിയതും..


\"ഹലൊ മേഡം നിന്റെ ബാഗിന് കൈയും കാലൊന്നുമില്ല നടന്നു അങ്ങോട്ടേക്ക് വരാൻ..\"


അവൻ അത് പറഞ്ഞപ്പോഴാണ് അവൾ അതിനെ കുറച്ചു ചിന്തിച്ചത് തന്നെ...
അവള് മടിയോടെ കാറിന്റെ അടുത്തേക്ക് പോയി.. അപ്പൊ തന്നെ അവൻ അവളുടെ ബാഗ് എടുത്തു കൊടുത്തു..അവൻ
അവളെ നോക്കാതെ അകത്തേക്ക് പോയി..




******-------**---------------

   രാമേട്ടാ ഒരു കോഫി.... കോട്ടേഴ്സിന്റെ അകത്തു കയറിയ ഉടനെ നിരഞ്ജൻ വിളിച്ചു പറഞ്ഞു....


 \"ആ ദാ മോനെ വരുന്നു.... അടുക്കളയിൽ നിന്ന് ഒരു മദ്ധ്യവയസൻ വിളിച്ചു പറയുന്നത് കെട്ടാണ് കല്യാണി അങ്ങോട്ടേക്ക് കയറി വന്നത്....  
ശബ്ദം കെട്ട ഭാഗത്തേക്ക്‌ അവള് ഒന്ന് എത്തി നോക്കി.... അവളെ കണ്ടതും അയാൾ ഒന്ന് പുഞ്ചിരിച്ചു ... അവള് തിരിച്ചും..


\"മോൾക് വേണോ കോഫി\"



\"അവൾ വേണ്ടെന്ന് തലയാടി..




 അവൾ ബാഗ് എടുത്തു..നിരഞ്ജന്റെ പിറകെ പോയി... റൂമിന്റെ മുന്നിൽ എത്തിയപ്പോൾ അവള് ഒന്ന് സ്റ്റാക്കായി നിന്നു... കയറാണോ വേണ്ടയോ എന്ന് ചിന്തിച്ചു നഖം കടിച്ചു അവിടെ തന്നെ നിന്നു.. പിന്നെ രണ്ടും കല്പിച്ചു 
നിരഞ്ജന്റെ അടുത്ത റൂമിലേക്ക് അവളുടെ കാലുകൾ ചലിച്ചതും
\"മോളെ ആ റൂമിലേക്ക് പോകേണ്ട.. അവിടെ കയറുന്നത് നിരഞ്ജൻ മോൻ ഇഷ്‌ടമല്ല... കോഫിയുമായി വന്ന രാമേട്ടൻ പറഞ്ഞു .. അത് കേട്ടതും അവള് മുന്നോട്ടു വെച്ച കാലുകൾ പിന്നോട് തന്നെ വെച്ചു...നിരഞ്ജന്റെ റൂമിൽ തന്നെ കയറി..

     റൂമിൽ കയറിയപ്പോൾ അവനെ കണ്ടില്ല.. പിന്നെ ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ അവൻ അതിലാണെന്ന് മനസിലായി.. അവള് ഹീൽസ് ഊരി ബെഡിൽ കേറി കിടന്നു...

   നിരഞ്ജൻ ഫ്രഷായി വന്നപ്പോൾ കണ്ടത് ബെഡിൽ കിടക്കുന്ന കല്യാണിയെ ആണ്.. അവൻ അവളെ മൈൻഡ് ചെയ്യാതെ രാമേട്ടൻ കൊണ്ട് വെച്ച കോഫി എടുത്തു കുടിച്ചു... സോഫയിൽ ഇരുന്നു ഫോണിൽ കുത്തിയിരുന്നു...

   ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ട് കല്യാണി പതുക്കെ കണ്ണുകൾ തുറന്നു.. ഫോൺ എടുത്തു കൊണ്ട് ബാൽകാണിയിലേക്ക് നടന്നു..
അമ്മയുടെ ഫോൺ വെച്ചതിനു ശേഷം റൂമിലേക്ക് കയറാൻ പോകുമ്പോയാണ് നേരെ ഓപ്പസിറ്റ് കോട്ടേഴ്‌സിലേക്ക് ഒരാൾ തൊപ്പി ധരിച്ചു വരുന്നത് കണ്ടത്...

അവള് അയാളെ ജസ്റ്റ്‌ ഒന്ന് നോക്കി പിന്നെ റൂമിൽ കയറി ബാഗിൽ നിന്ന് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് കയറി ഫ്രഷായി വന്നു..

അപ്പോഴും നിരഞ്ജൻ അവിടെ ഫോണിൽ നോക്കി ഇരിപ്പൂണ്ടായിരുന്നു...

ഒരു ലെഗിനും ടോപ്പുമായിരുന്നു അവളുടെ വേഷം .. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കെട്ടി സിന്ദൂരം ചാർത്തുമ്പോൾ അവൻ അവളെ തല ഉയർത്തി നോക്കി...

കണ്ണാടിയിൽ അവൻ അവളെ നോക്കുന്നത് കണ്ട് അവള് അവനെ തിരിഞ്ഞു എന്താ എന്ന ഭാവത്തിൽ നോക്കി...
അവൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി...

അവള് പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു.... പാചകം ചെയ്യാനൊന്നുമല്ല.. കഴിക്കാൻ.. വിശപ്പിന്റെ വിളി നന്നായി ഉണ്ടായിരുന്നു...

  \"രാമേട്ടാ കഴിക്കാൻ വല്ലതുമുണ്ടോ...\" അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന രാമേട്ടനോട് അവൾ ചോദിച്ചു 

\"എല്ലാം റെഡിയാണ്... അതൊക്കെ എടുത്തു വെക്കുകയെ വേണ്ടു...അവളെ നോക്കി അയാൾ മറുപടി പറഞ്ഞു 

**-------------

   രാമാനും കല്യാണിയും ഫുഡ്‌ എല്ലാം ടേബിളിൽ എടുത്തു വെച്ചപ്പോയെക്കും അങ്ങോട്ടേക്ക് നിരഞ്ജൻ വന്നു.... എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു... അവിടെയൊക്കെ ക്ലീൻ ചെയ്യാൻ കല്യാണിയും രാമേട്ടനെ സഹായിച്ചു....


കല്യാണി മുറ്റത്തു ഇറങ്ങി ചുറ്റും പാടും നോക്കി നിൽക്കുമ്പോയാണ് നേരെ ഓപ്പസിറ്റ് ഉള്ള കോട്ടേഴ്‌സിൽ നിന്ന് ഇറങ്ങി വന്ന ഒരാളുമായി കൂട്ടിമുട്ടിയത്.. അത് അവള് നേരത്തെ കണ്ട തൊപ്പിക്കാരൻ ആയിരുന്നു.. തൊപ്പി ധരിച്ചത് കൊണ്ട് അയാളുടെ മുഖം വെക്തമല്ലായിരുന്നു..... അവളെ കണ്ടതും അയാളുടെ പരുങ്ങിയുള്ള പ്രവർത്തി കണ്ട് അവൾക്ക് എന്തൊക്കയോ സംശയം തോന്നി..
അവൾ എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ 
അയാൾ പെട്ടെന്ന് നടന്നു നീങ്ങി...


\"ഹലൊ ചേട്ടാ.. അവള് പിറകിൽ നിന്ന് വിളിച്ചെങ്കിലും അയാൾ തിരിഞ്ഞു നോക്കിയില്ല.. അത് അവളിൽ സംശയം ഉണ്ടാക്കി.. അവളും അയാളുടെ പിറകെ നടക്കാൻ തുടങ്ങിയതും പിറകിൽ നിന്ന് ഒരു വിളി വന്നു...

\"ഹലൊ കല്യാണി..അറിയോ \"അജയ് അതു പറഞ്ഞു കല്യാണിയുടെ അരികിലേക്ക് വന്നു..


\"ഹലൊ..കല്യാണത്തിന് കണ്ടിരുന്നു \"നടന്നു നീങ്ങുന്ന അയാളെ നോക്കി കൊണ്ട് അവള് പറഞ്ഞു..


\"അല്ല ഇയാൾ എന്താ നോക്കുന്നത്... അവളുടെ നോട്ടം കണ്ട് അജയ് ചോദിച്ചു...


\"അല്ല ഇപ്പൊ ഒരു തൊപ്പി ധരിച്ച ഒരാൾ പോയില്ലേ.. അയാളെ എവിടേയോ കണ്ടത് പോലെ...\"


\"ഹേയ് അങ്ങനെ വരാൻ സാധ്യത ഇല്ല... അയാൾ കർണാടകയിലാണ് ഒരു ആവിശ്യത്തിന് ആവിശ്യത്തിന് വന്നത.

\"അയാൾക്ക് ഒരു കള്ള ലക്ഷ്യണം ഉണ്ടോ എന്നൊരു ഡൌട്ട് !കല്യാണി അയാൾ പോയ വഴിയേ നോക്കി പറഞ്ഞു.....


\"ഹേയ്.. കല്യാണിക്ക് വെറുതെ തോന്നിയതാണ്.. എനിക്ക് നന്നായി അറിയുന്ന ആളാണ്... കല്യാണിയുടെ ചോദ്യം കേട്ട് അജയ് ഒന്ന് പതറിയെങ്കിലും അത് മറച്ചു വെച്ച് പറഞ്ഞു..




\"എന്താണ് ഇവിടെ ഒരു ചർച്ച...\"അവരുടെ അടുത്തേക്ക് നടന്നു വന്ന നിരഞ്ജൻ ചോദിച്ചു..

\"ഹേയ് കല്യാണിക്ക് ഇപ്പൊ ഇവിടുന്ന് പോയ കർണാടകയിൽ നിന്ന് വന്ന ആളിലെ അയാളെ എന്തോ ഒരു ഡൌട്ട്....\"അജയ് അത് പറഞ്ഞതും നിരഞ്ജൻ അവനെ ഒന്ന് നോക്കി..
  
\"ഇവൾക്ക് ബുദ്ധി ആവിശ്യത്തിന് ഇല്ലങ്കിലും ആവിശ്യത്തിന് കൂടുതൽ സംശയമുണ്ട്.. ഒരു കാര്യം ഇല്ല..\"നിരഞ്ജൻ പറയുന്നത് കേട്ട് അവള് അവനെ തുറിച്ചു നോക്കി.. അകത്തേക്ക് നടന്നു...

\"അതെ കണ്ണും കണ്ണും നോക്കി കഥകൾ കൈ മാറുന്നത് ആരും കണ്ടില്ലെന്നു വിചാരിക്കേണ്ട.. ഞാൻ എല്ലാം കണ്ടു....\"പോകുന്നതിന്റെ ഇടയിൽ അവള് വിളിച്ചു പറഞ്ഞു..


\"ഡാ അവള് അയാളെ കണ്ടോ.. അവള് വിളിച്ചു പറയുന്നത് കേട്ട് നിരഞ്ജൻ അജയെ നോക്കി പറഞ്ഞു..\"

\"ഹേയ്.. ഇല്ല... കണ്ടിരുന്നെങ്കിൽ അവൾക്ക് ആളെ മനസ്സിലായില്ലേ.. \"

\"Mm\"അജയ് പറഞ്ഞതിന് നിരഞ്ജൻ ഒന്ന് മൂളി..

\"എന്തിനാ അയാൾ ഇപ്പൊ ഇങ്ങോട്ടേക്ക് വന്നത്... നിരഞ്ജന്റെ ചോദ്യത്തിന് അജയ് ഒരു ഫോട്ടോ എടുത്തു കൈയിൽ കൊടുത്ത്....
ഇവനാണ് നമ്മുടെ വഴിത്തിരിവ്....
ഡിറ്റെയിൽസ് എല്ലാം ഞാൻ വാട്സ്ആപ്പ് ചെയ്യാം.. അതു പറഞ്ഞു അജയ് നടന്നു നീങ്ങി..

അജയ് പോയതും നിരഞ്ജൻ ഫോട്ടോയിൽ ഉഴിഞ്ഞു നോക്കി..പിന്നെ അതുമായി അകത്തേക്ക് കയറി....





     അജയ് വാട്സ്ആപ്പ് ചെയ്ത് വിവരങ്ങൾ എല്ലാ സോഫയിൽ ഇരുന്ന് നോക്കുകയായിരുന്നു നിരഞ്ജൻ.. അപ്പോഴാണ് കല്യാണി അങ്ങോട്ടേക്ക് വന്നത്...കല്യാണിയെ കണ്ടതും അവൻ തല ഉഴർത്തി എന്താ എന്ന ഭാവത്തിൽ നോക്കി..

\"അതെ ആ കാബോർഡ് നിറയെ ഇയാളുടെ സാധനമാ... എന്റെ ഡ്രസ്സ്‌ എല്ലാം എവിടെയാ വെക്കാൻ..\"


\"ജോലിയിൽ മുഴുകിയ അവൻ അവളുടെ ചോദ്യം കേട്ട് അമർഷം തോന്നി..\"

\"അവിടെ എവിടെയങ്കിൽ വെക്ക് അവൻ അവളെ നോക്കാതെ ഫോണിൽ നോക്കി പറഞ്ഞു...

\"അയ്യടാ.. അവിടെ ഇവിടെ ഒന്നും വെക്കാൻ പറ്റില്ല.. മര്യദയ്ക്ക് ഒരു കാബോർഡ് ഒഴിവാക്കി തന്നോ..\"

\"അല്ല.. ആരാ ഇത് പറയുന്നത്. നീ വരുന്നത് മാളികയിൽ നിന്ന് ഒന്നുമല്ലല്ലോ.. ആ കോളനിയിൽ നിന്ന് തന്നെയല്ലേ.....ശല്യം ചെയ്യാതെ ഒന്ന് പൊടി.. അവൻ പല്ലുക്കൾ കടിച്ചു അവളെ നോക്കി പറഞ്ഞു..
പെട്ടന്ന് അവളുടെ മുഖം മങ്ങി.. അത് അവനും ശ്രദ്ധിച്ചു..
 അവള് പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്ന് റൂമിലേക്ക് പോയി..

    നിരഞ്ജൻ പെട്ടന്ന് ഒരു വല്ലായ്മ തോന്നി... അങ്ങനെ ഒന്നും പറയേണ്ടായിരുന്നു... മോശമായി പോയി...സങ്കടായി കാണും..ഒരു സോറി പറഞ്ഞേക്കാം അവൻ സ്വയം പറഞ്ഞു... പിന്നെ നേരെ റൂമിലേക്ക് പോയി..


   റൂമിലെ ഡോർ തുറന്നു അവൻ അകത്തേക്ക് കയറിയതും കണ്ട കാഴ്ച്ചയിൽ അവൻ പകച്ചുപോയി...
\"ഈ സാധനത്തിനോടാണോ sry പറയാൻ തോന്നിയ അവനോട് അവൻ തന്നെ പുച്ഛം തോന്നി...\"

അവൻ ബെഡിലേക്കും അവളിലേക്കും മാറി മാറി നോക്കി... എന്നിട്ട് പറഞ്ഞു...


\"എന്തോന്നാ കാണിച്ചു വെച്ചേക്കുന്നത് .\"

അവന്റെ ചോദ്യം കേട്ട് ചെയുന്ന ജോലി നിർത്തി വെച്ച് അവള് അവനെ നോക്കി..

\"പിന്നെ ഇയാള് എന്താ വിചാരിച്ചത് ഞാൻ ഇരുന്ന് മോങ്ങുമെന്നോ.. അതിന് ഞാൻ ചന്ദനമഴയിലെ അമൃത അല്ല കല്യാണിയാണ്...




\"അത് ആരാടീ...\"അവളുടെ വർത്തമാനം കേട്ട് അവൻ ചോദിച്ചു..


\"അത് എന്റെ വകയിലെ അമൂമ്മ എന്തേ..\"


\"അമ്മുമ്മയോ അമ്മായിയോ ആരോ ആയിക്കോട്ടെ അത് എന്റെ വിഷയമല്ല... മര്യദക്ക് എന്റെ വലിച്ചു വാരിയിട്ട എല്ലാ സാധവനും ആ കാബോറിൽ വെക്കുന്നതാണ് നല്ലത്...\"


\"അയ്യടാ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി... ഞാൻ എവിടെ നിന്ന് വന്നു എന്നതല്ല എങ്ങനെ വന്നു അതിലാണ് കാര്യം..\"

\"എന്താ അവള് മനസിലാവാതെ നെറ്റി ചുള്ളിച്ചു ചോദിച്ചു..\"

\"വലിഞ്ഞു കയറി വന്നതല്ല... ഇയാള് താലി കെട്ടി കൊണ്ടുവന്നതാണ് എന്ന് .... അത് കൊണ്ട് ഇവിടെ ഉള്ള എല്ലാ സാധനത്തിനും എനിക്ക് അവകാശമുണ്ട്.. അത് ips തന്നെ പറ്റു...

\"തന്നില്ലെങ്കിൽ അവൻ രണ്ട് പിരികവും പൊക്കി ചോദിച്ചു..\"


\"തന്നില്ലെങ്കിൽ കോളനി ഇളക്കും.. കുത്തി പിടിച്ചു വാങ്ങിക്കും., അതും പുറത്ത് ഷെട്ട് കെട്ടി സമരം ഇരുന്ന് വാങ്ങും.. Ips നാറും കോളനിക്കാർ സ്നേഹിച്ചാൽ ചങ് പറിച്ചു തരും.. മറിച്ചാണെങ്കിൽ ചങ് പറിച്ചു എടുക്കും..


\"പക വിട്ടുക്കയാണോ...\"


\"പക അത് വിട്ടാനുള്ളത് തന്നെയാണ്.. എന്നിൽ നിന്ന് ഒരു മോചനം ips സ്വപ്നം കാണുക്കയെ വേണ്ട... അത് ഞാൻ തരില്ല.....\"


\"നമുക്ക് കാണാം... \"

\"കാണാൻ ഒന്നുമില്ല... എന്റെ കഴുത്തിൽ ഒരാൾ താലി കെട്ടിട്ടുണ്ടെങ്കിൽ ജീവിതവസാനം വരെ ഞാൻ അയാളുടെ ഭാര്യ ആയിരിക്കും. എന്റെ ഭർത്താവിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാവാനും എന്റെ മരണം വരെ ഞാൻ സമ്മതിക്കില്ല... ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു... അത് പറയുമ്പോൾ അവളുടെ കണ്ണുകളിലെ കനൽ അവൻ കണ്ടിരുന്നു....


\"ഇതിനുള്ള മറു മരുന്ന് ഞാൻ തരുന്നുണ്ട്... മുഷ്‌ടി ചുരുട്ടി പറഞ്ഞു...


\"അതെ ബോംബെക്കാർ ജഹോ എന്ന് പറയും ഞാൻ പോടാ എന്ന് പറയും...\"

അവള് പറഞ്ഞു തീർന്നതും അവൻ ചുറ്റും എന്തോ തിരഞ്ഞു.. പിന്നെ കൈയിൽ കിട്ടിയ ഫ്ലവർ വെസ് എടുത്തു അവളെ നേരെ തിരിഞ്ഞതും അവള് ഓടി...

\"ടീ നിൽക്കടീ 

\"ഇല്ല നിൽക്കില്ല.. എറിഞ്ഞു കൊല്ലാനല്ലേ...അവനെ കൊഞ്ഞനം കുത്തി കൊണ്ട് അവള് പറഞ്ഞു ഓടി

\"ഓഹോ അതും പറഞ്ഞു അവനും 

അവളുടെ പിറകെ അവനും ഓടി..

അവളെ പിടിക്കാൻ അവനും പിടി കൊടുക്കാതിരിക്കാൻ അവളും ഓടി കൊണ്ടിരുന്നു..

പെട്ടന്ന് നിരഞ്ജന്റെ ഫോൺ റിങ് ചെയ്തതും അവൻ ഒന്ന് നിന്ന്. ശ്വാസം മേലോട്ട് എടുത്തു കിതപ്പ് മാറ്റി ഫോൺ എടുത്തു..

മറുതലയിൽ നിന്ന് പറയുന്നത് കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

അവൻ പെട്ടന്ന് ഫോൺ വെച്ച്.. റൂമിൽ നിന്ന് ഇറങ്ങി പോയി..


\"ഹാവു രക്ഷപെട്ടു.. അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു... പെട്ടെന്നാണ് നിരഞ്ജൻ കാറ്റ് പോലെ റൂമിലേക്ക് വന്നത്...

\"അതെ രാമേട്ടൻ അതിവിശ്യമായി വീടിൽ പോയി.. ഞാൻ ഒന്ന് പുറത്ത് പോകുകയാണ്.. വരാൻ ലൈറ്റ് ആവും, എന്തെങ്കിലും രാത്രി തിന്നാൻ ഉണ്ടാക്കി കഴിച്ചു കിടന്നോ.. പിന്നെ ആര് വന്നു കാളിങ് ബെല്ല് അടിച്ചാലും ഉടനെ തുറക്കേണ്ട, കീ ഹോളിലൂടെ നോക്കിട്ട് തുറന്നാൽ മതി, പിന്നെ വാതിലും ജനലും ലോക്ക് ചെയ്യാൻ മറക്കരുത്..\"
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി..

ഒന്നും മനസ്സിലായില്ല എങ്കിലും അവൾ ഒക്കെ എന്ന അർത്ഥത്തിൽ തലയാടി..

അവൻ അപ്പൊ തന്നെ അവിടെ നിന്ന് പോയി..



    അവൻ പോയതും കല്യാണി ഒരു കാബോഡിൽ അവളുടെ ഡ്രെസ്സും മറ്റേതിൽ അവന്റേതും അടക്കി വെച്ചു.. പിന്നെ പ്രതേകിച്ചു ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് ഹാളിൽ ഇരുന്ന് സിനിമ കണ്ടു.....


   നിരഞ്ജൻ തിരിച്ചു വന്നു സ്പർക് കീ എടുത്തു കോട്ടർസ് തുറന്നുതും കണ്ടത് tv ഓൺ ചെയ്തു വെച്ച് സോഫയിൽ കിടന്നുറങ്ങുന്ന കല്യാണിയെയാണ്... ചരുണ്ടു കൂടിയാണ് കിടപ്പ്..അവൻ tv ഓഫ് ചെയ്തു അവളുടെ അരികിലേക്ക് നടന്നു..അവളെ കണ്ടതും അവൻ അവൾ നേരത്തെ പറഞ്ഞതൊക്കെ ഓർമ വന്നു.....
\"മാലാഖയുടെ മുഖവും ഡ്രാക്കുളയുടെ കൈയ്യിലിരിപ്പും... കിടക്കുന്ന കിടപ്പ് കണ്ടില്ലേ ഒറ്റ ചവിട്ട് കൊടുക്കാനാണ് തോന്നുന്നത്..നീ നേരത്തെ പറഞ്ഞതിനൊക്കെ പലിശ സഹിതം താരാട്ടാ.. നിന്നെ അതിനൊക്കെ കഷ്‌ടപ്പെടുത്തി പണ്ടാരം അടക്കും ഇല്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ...എന്നെ കൊണ്ട് ആവുന്ന എല്ലാ പണിക്കളും ഞാൻ തരും, തന്നിരിക്കും.. നീ ഡൈവോഴ്‌സ് തരിലല്ലേ? അത് എങ്ങനെയാ വാങ്ങിക്കുന്നത് എന്ന് ഞാൻ കാണിച്ചു താരാട്ടാ..

ഉറങ്ങി കിടക്കുന്ന അവളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു..


\"ടീ കല്യാണി അവൻ അവളെ തട്ടി വിളിച്ചു....\"

അത് കേട്ടതും അവള് മുഖം ഒന്ന് ചൂള്ക്കി..
\"ജിത്തു കുറച്ചു സമയം കൂടെ, പത്രം കിട്ടാൻ കുറച്ചു ലൈറ്റ് ആയെന്ന് കരുതി ആരും ചത്തൊന്നും പോവില്ല..അവന്റെ മുഖം നോക്കി 
എന്തൊക്കയോ പിച്ചും പെയ്യും പറഞ്ഞു വീണ്ടും കണ്ണുകൾ അടച്ചു..


\"ഓഹ് എന്ത്‌ പണ്ടാരം ഉറക്കാണ് അവൻ തല കുടഞ്ഞു പറഞ്ഞു.. അടുത്തുള്ള ബോട്ടിൽ നിന്ന് കുറച്ചു വെള്ളം എടുത്തു മുഖത്തേക്ക് കുടഞ്ഞു...\"


വെള്ളം അവളുടെ മുഖത്തേക്ക് വന്നു വീണതും അവള് വീണ്ടും ചൂള്ക്കി, പറഞ്ഞു 

\"അയ്യോ അമ്മേ മഴ പെയ്യുന്നുണ്ട്, ഇപ്പൊ മുഴുവൻ ചോർന്നോലിക്കും, വേഗം പത്രങ്ങൾ എടുത്തു വെക്ക് അമ്മ.....\"
അതും പറഞ്ഞു വീണ്ടും ചുരുണ്ടു കിടന്നു...

അവൻ മുട്ട് കുത്തി അവള് കിടന്ന സോഫന്റെ അടുത്ത് ഇരുന്ന്..

\"Dee എന്ന് ഉറക്കെ വിളിച്ചതും..

അവള് ഞെട്ടി ഉറന്നു..


\"എന്താ എന്ത്‌ പറ്റി.. അവള് എഴുനേറ്റ് ഇരുന്ന് ചോദിച്ചു...


\"എന്റെ അമ്മായിയപ്പൻ പെറ്റു.. എന്തേ...\"അവൻ എഴുനേറ്റ് നിന്ന് ദേഷ്യത്തിൽ പറഞ്ഞു...



\"ആണോ, അറിഞ്ഞില്ല ആരും പറഞ്ഞില്ല...


\"ഇപ്പൊ അറിഞ്ഞല്ലോ, തിന്നാൻ വല്ലതും ഉണ്ടെങ്കിൽ എടുത്തു വെക്കുമോ?


\"എടുത്തു വെക്കാൻ ഇവിടെ ഒന്നുമില്ലലോ..
അവള് കൈ മലർത്തി പറഞ്ഞു. അത് കേട്ട് അവൻ അവളെ ദേഷ്യത്തിൽ നോക്കി പറഞ്ഞു 

\"ഡീ, ഇത്രയും സമയം പിന്നെ എന്താ ചെയ്തത്..\"

\"അത് പിന്നെ നീ കണ്ടതല്ലേ, ഞാൻ ഉറങ്ങിപ്പോയി..\"


\"അതൊന്നും എനിക്ക് അറിയേണ്ട.. എനിക്ക് ഇപ്പൊ ഭക്ഷണം വേണം..\"

\"അയ്യേ താൻ എന്താ ഒരുമാതിരി lkg പിള്ളേരെ പോലെ നാണക്കേട്ട് .അവള് സോഫയിൽ നിന്ന് എണീറ്റ് മൂക്കിൽ കൈ വെച്ച് പറഞ്ഞു..



\"എനിക്ക് ഒരു നാണക്കെട്ടും ഇല്ല..., നേരത്തെ ഒരുപാട് ഡയലോഗ് അടിച്ചല്ലോ.. എന്തേ ഭർത്താവിന് ഭക്ഷണം ഉണ്ടാക്കാൻ നിനക്ക് നേരമില്ലേ അവൻ പുച്ഛത്തോടെ പറഞ്ഞു..


\"അത്... ഞാൻ അവള് പറയാൻ വന്നതും അവൻ ഇടക്ക് കയറി..

\"ചുമ്മാ പറഞ്ഞതാണ് എന്നല്ലേ എനിക്ക് അറിയാം...\"

\"അയ്യടാ അതൊന്നുമല്ല... നേരത്തെ പറഞ്ഞത് സത്യം തന്നെയാ, അതിന് ഒരു മാറ്റവും ഇല്ല... ഇയാൾക്ക് ഇപ്പൊ ഭക്ഷണം അല്ലേ വേണ്ടത്.. ഇപ്പൊ ഉണ്ടാക്കി തരാം..., അതും പറഞ്ഞു അവൻ അടുക്കളയിലേക്ക് നടന്നു.. പെട്ടന്ന് അവന്റെ കൈകൾ അവളുടെ കൈയിൽ പിടിത്തമിട്ടു..

അവള് തിരിഞ്ഞു എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി..

\"നോക്ക് കല്യാണി എനിക്ക് ട്രൂ ലൗ അതിലൊന്നും ഒട്ടും വിശ്വാസമില്ല... നിന്റെ മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ കളഞ്ഞേക്ക്,, അല്ലങ്കിൽ ദുഖിക്കേണ്ടി വരും.. എന്റെ ജീവിതത്തിൽ നീ എന്നല്ല ഒരു പെണ്ണും ഉണ്ടാവില്ല..അത്രയും പറഞ്ഞു അവൻ അവളുടെ മേലുള്ള പിടിത്തം വിട്ട് റൂമിലേക്ക് പോയി...

\"ഹേ, ആരോ തേച്ചു ഒടിച്ച ലക്ഷണം ഉണ്ടല്ലോ...അവള് നഖം കടിച്ചു കണ്ണുകൾ മുകളിൽ ആക്കി പറഞ്ഞു..
അത് അങ്ങനെ ആണല്ലോ ഏതോ ഒരുത്തിമാർ തേച്ചു ഓടിച്ചതൊക്കെ നേരെ വന്നു വിഴുന്നത് സിംഗിളായി നടന്ന എന്നെ പോലുള്ള അവള്മാരുടെ തലയിലായിരിക്കും.. കുഴപ്പമില്ല, എന്തായാലും ഞാൻ നിന്നെ വിട്ടില്ല..
ഒരു നിശ്വാസത്തോടെ പറഞ്ഞു അവൾ അടുക്കളയിലേക്ക് നടന്നു....
    


       നിരഞ്ജൻ ഫ്രഷായി വരുമ്പോയേക്കും കല്യാണി ഫുഡ്‌ റെഡിയാക്കി ടാബ്ളിൽ എടുത്തു വെച്ച്, അവള് കൈ മുട്ട് ടാബ്ളിൽ കുത്തി നാടിക് കൈയും കൊടുത്തു ഇരിക്കുന്നുണ്ടായിരുന്നു.....

\"ഇത്ര പെട്ടന്ന് റെഡിയായോ.. അത് കണ്ട നിരഞ്ജൻ ചോദിച്ചു..

\"ഇതൊക്കെ നിസ്സാരം...\"ചുമലുകൾ പൊക്കി കൊണ്ട് അവള് പറഞ്ഞു 
നിരഞ്ജൻ ഒരു ചെയർ നീക്കി ഇരുന്ന്...
മൂടി വെച്ച ഫൂട്‌ തുറന്നു.. അത് കണ്ടതും അവൻ അവളെയും ഫുഡിനെയും മാറി മാറി നോക്കി..

\"ഇത് ആണോ നീ ഉണ്ടാക്കിയത്.. മുഖം കൊട്ടി അവൻ ചോദിച്ചു..

\"എനിക്ക് ഇതേ അറിയൂ... കുക്കിംഗ്‌ അറിയായിരുന്നെങ്കിൽ ഞാൻ അവിടത്തെ പത്രം കഴുകുമോ, അവിടത്തെ ഷെഫ് ആവില്ലേ....
നിഷ്കു ഭാവത്തിൽ അവൾ പറഞ്ഞു...

\"മം കഞ്ഞി എങ്കിൽ കഞ്ഞി അവൻ അത് പറഞ്ഞതും അവള് അവൻ വിളമ്പി കൊടുത്തു...


ശേഷം അവളും വിളമ്പി കഴിക്കാൻ തുടങ്ങി..


\"ഡീ നീ എന്തൊക്കെ ജോലി ചെയ്യും...\"

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ അവൻ ചോദിച്ചു..

\"പത്രം ഇട്ടാൻ പോവും, പിന്നെ കോളേജ് കഴിഞ്ഞു വന്നാൽ അമ്മ ഉണ്ടാക്കിയ പലഹാരങ്ങൾ ബേക്കറിയിൽ സ്‌പ്ലൈ ചെയ്യാൻ പോകും, അത് കഴിഞ്ഞു രാത്രി രാഷ്ട്ടോറന്റിൽ ക്ലീനിങ്.. പിന്നെ കോളേജ് ഇല്ലാത്തപ്പോൾ വേറെയും ജോലിയുണ്ട്, അവള് എണ്ണി എണ്ണി പറഞ്ഞു അവനെ നോക്കി.

\"അപ്പൊ ആളൊരു ചട്ടമ്പി ആണ്.. അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

\"അത് നാടക്കാർ വേരുതേ പറയുന്നതാ.. സത്യത്തിൽ ഞാൻ ഒരു പാവമാണ്...\"

\"നിയോ എന്ന ഭാവത്തിൽ അവളെ നോക്കി നിരഞ്ജൻ പറഞ്ഞു..


\"മം.. രണ്ട് ദിവസം കൊണ്ട് അത് എനിക്ക് ശരിക്കും മനസ്സിലായി,\"



\"അയ്യോ അതൊക്കെ എന്ത്‌ പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ പോകുന്നതേ ഉള്ളു..\"രണ്ട് പിരികം പൊക്കി അവൾ പറഞ്ഞു..



\"എന്റെ പൊന്നോ...വേണ്ടേ.. കഞ്ഞി കുടിക്കുന്നത് നിർത്തി രണ്ട് കൈയും കൂപ്പി നിരഞ്ജൻ പറഞ്ഞതും അവള് പൊട്ടി ചിരിച്ചു. പെട്ടന്ന് 
ഫുഡ്‌ അവളുടെ മണ്ടയിൽ കയറി..അപ്പൊ തന്നെ അവൻ അവളുടെ തലയിൽ തട്ടി \"ഡീ പതുക്കെ എന്നും പറഞ്ഞു വെള്ളം കൊടുത്തു....\"


ആ സമയത്ത് എല്ലാ അവള് കണ്ടത് ഇത് വരെ കാണാതെ നിരഞ്ജനെ ആയിരുന്നു... അവൾ അവനെ ഇമ വെട്ടാതെ നോക്കി നിന്നു....
അവളുടെ നോട്ടം കണ്ടതും അവൻ അവളെ ഒറ്റ പിരികം പൊക്കി നോക്കി.. അവൾ ഒന്നുമില്ലെന്ന് തലയാടി രണ്ട് കണ്ണും ചിമ്മി....


   ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു കല്യാണി പത്രം കഴുക്കി വെക്കുമ്പോയേക്കും നിരഞ്ജൻ ടേബിൾ മുഴുവൻ ക്ലീൻ ചെയ്തിരുന്നു....
  \"ഇങ്ങേര് എന്നെ ഒരു പ്രമാരോഗി ആകും \"ഇടുപ്പിന് കൈ വെച്ച് നിരഞ്ജൻ പോകുന്ന വഴി നോക്കി കല്യാണി പറഞ്ഞു.... പിന്നെ ചിരിച്ചു കൊണ്ട് വീണ്ടും പത്രം കഴുക്കാൻ തുടങ്ങി....


               നിരഞ്ജൻ റൂമിൽ എത്തുമ്പോയേകും കല്യാണി ഉറങ്ങിയിരുന്നു.. അവൻ അവളെ ഒന്ന് നോക്കി നേരെ ബാത്‌റൂമിൽ പോയി.. ഫ്രഷായി വന്നു അവൻ മറു സൈഡിൽ പോയി കിടന്നു.....


കുറച്ചു സമയങ്ങൾക്ക് ശേഷം കല്യാണി പതിയെ കണ്ണുകൾ തുറന്നു, ശബ്ദം ഉണ്ടാക്കാതെ അവനെ നോക്കി.. നല്ല ഉറക്കമാണെന്ന് മനസ്സിലായതും പുതപ്പ് തല വഴി ഇട്ട് മേലെ നടന്നു.. ഡോറിന്റെ അടുത്ത് എത്തിയതും നിരഞ്ജനെ ഒന്ന് തിരിഞ്ഞു നോക്കി ... പിന്നെ പതിയെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി...

--

റൗഡി ബേബി

റൗഡി ബേബി

4.7
3782

കല്യാണി ഡോർ തുറന്നു അത് പതിയെ അടച്ചു.. പിന്നെ നേരെ അവന്റെ അടുത്ത റൂമിലേക്ക് നടന്നു... ആ ഡോറിന്റെ ലോക്കിൽ പിടിച്ചു..\"ഭാഗ്യം ലോക്ക് ചെയ്തിട്ടില്ല...\"അവള് ഒന്ന് നിശ്വസിച്ചു... പിന്നെ പതുക്കെ വാതിൽ തുറന്നു അതിന്റെ അകത്തേക്ക് കയറി.....ചുറ്റും നോക്കി, ആ റൂമിൽ ഒരു ബ്ലാക്ക് ബോഡിൽ നിറയെ കുറെ പേരുടെ ഫോട്ടോ ഒട്ടിച്ചു വെച്ചിരുന്നു..... അവള് അതിൽ എല്ലാം ജസ്റ്റ്‌ ഒന്ന് നോക്കി... പിന്നെ അവിടെയുള്ള വൈലോകുലർ എടുത്തു ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി... പിന്നെ നിരാശയിൽ അത് അവിടെ വെച്ച് തിരിഞ്ഞതും അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്ന നിരഞ്ജനെ കണ്ടത് അവള് ഒന്ന് ഞെട്ട