Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.34

അപ്പനോട് യാത്ര പറയാൻ പോയത് ആണ് മിലി... കുഞ്ഞിനെ അപ്പൻ്റെ അടുത്ത് കിടത്തി അവള് അപ്പനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു... 

അപ്പൻ വരും ഇവളുടെ മാമോദീസാ ആകുംബോ...

പിന്നെ അപ്പൻ ഇല്ലാതെ ആണോ മാമോദീസ....

മിലി   അപ്പൻ്റെ റൂമിൽ നിന്നും ഇറങ്ങുമ്പോൾ സങ്കടം ആയിരുന്നു. ....  അവളെ യാത്രയാകുമ്പോൾ അപ്പൻ്റെയും കണ്ണു നിറഞ്ഞിരുന്നു... 

പോകാൻ ഉളളവർ എല്ലാം പല വണ്ടികളിൽ ആയി കയറി.... മിഷേൽ കുഞ്ഞിനെയും എടുത്ത് മാത്യൂചായാൻ്റെ കൂടെ നടന്നപ്പോൾ കണ്ടു അച്ചായൻ നേരെ വിൻസിച്ചായാൻ്റെ വണ്ടിയിൽ കയറാൻ പോകുന്നു... പിന്നെ മിഷേൽ  മിലിയെയും പിടിച്ച് നേരെ ചേട്ടൻ്റെ ( മിയയുടെ ഭർത്താവ്) വണ്ടിയിലേക്ക് കയറി... അതിൽ മിയചെച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ... സിസിലിച്ചെച്ചി കുഞ്ഞിൻ്റെ സാധങ്ങൾ കൊണ്ട് വന്നു വണ്ടിയിൽ വച്ചു...

ചേച്ചീ അ ബാഗ് ഇങ്ങു തന്നെരേ... ഡിക്കിയിൽ വക്കണ്ട... കുഞ്ഞിൻ്റെ സാധനം ആണ്... വഴിയിൽ ആവശ്യം വരും.

സിസിലി ചേച്ചി ബാഗ് തന്നു ചിരിയോടെ മാറി നിന്നു... ചേച്ചി കൂടെ  വരുന്നില്ല അപ്പനെ നോക്കാൻ ആള് വേണ്ടെ....

വണ്ടി മുന്നോട്ട്  എടുക്കുന്നതിന് മുൻപ് തന്നെ മിയച്ചെച്ചി എൻ്റെ കയ്യിൽ നിന്നും മോളെ വാങ്ങിയിരുന്നു...  മുന്നിൽ ഇരുന്നു ചേച്ചി കുഞ്ഞിനോട് എന്തൊക്കെയോ കൊഞ്ചി പറയുന്നുണ്ട്.   വണ്ടി നീങ്ങിയപ്പോൾ ഒരു തേങ്ങലോടെ മിലി മിഷെലിൻെറ നെഞ്ചിലേക്ക് വീണു.... 

എന്താ മോളെ? എന്ത് പറ്റി?

അതിന് മറുപടി പറയാതെ വീണ്ടും അവള് കരഞ്ഞ്... മിഷേലിൻ്റെ അരയിൽ ചുറ്റി പിടിച്ചു ....
ചേട്ടൻ പെട്ടന്ന്  വണ്ടി സൈഡിൽ ഒതുക്കി...

എന്താ മിലിമോളെ നിനക്ക് അവിടെ പ്രശ്നം വല്ലതും ഉണ്ടോ?

ഇല്ല  വല്യപപ്പ ഒന്നും ഇല്ല... ഇവിടുന്ന് എല്ലാവരെയും കളഞ്ഞ് പോകുന്നതിൻ്റെ .. 

അവിടുത്തെ മമ്മി നിന്നോട് എങ്ങനെ ആണ് സ്നേഹത്തോടെ ആണോ??

ആണ് വല്യമമ്മി... പക്ഷേ സ്വന്തം മമ്മിയെ പോലെ ആകില്ലല്ലോ... അതും പറഞ്ഞു മിലി വീണ്ടും മിഷെലിനെ കെട്ടിപിടിച്ചു... മിഷേൽ വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചിരുന്നു... കൂടെ കൂടെ അവളുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്തു... ഒരു അമ്മയുടെ ആധിയും വ്യധിയും  എല്ലാം ഉണ്ടായിരുന്നു അ ഓരോ ചുംമ്പനങ്ങളിലും. 

മമ്മി ഇവിടെ ഉണ്ടല്ലോ മോളെ ... ഞാൻ വരാം  നിന്നെ കാണാൻ...തിരിച്ച് പോകാൻ ഇനി ഒരു മാസം ഉണ്ടല്ലോ..

അത് എന്ത് പറച്ചിൽ ആണ് മിഷി... നീ ഇല്ല എങ്കിലും ഞാൻ ഇവിടെ ഇല്ലെ... അവൾക്ക് എന്ത് വേണം എങ്കിലും എന്നോട് പറയാമല്ലോ... വല്യമ്മി  വരാം മോളെ...

ഒരു മാസം കൂടി കഴിഞ്ഞാൽ എനിക്ക് എൻ്റെ മമ്മി എൻ്റേത് അല്ലാതെ ആകും അല്ലേ മമ്മി.... 

മിഷേൽന് മനസ്സിലായി  മിലി അവളുടെ ചെവിയിൽ പറഞ്ഞതിൻ്റെ പൊരുൾ എങ്കിലും മറുപടി പറഞ്ഞില്ല... കാരണം അവൾക്ക് ഉറപ്പുണ്ട് എന്നും ഈ അമ്മ മനസ്സു അങ്ങനെ തന്നെ ആയിരിക്കും എന്ന്. 

പിന്നെ ആരും ഒന്നും സംസാരിച്ചില്ല...  വണ്ടി നിശബ്ദം ആയി മുന്നോട്ട് നീങ്ങി ...

മിഷി.... നിന്നെയും അ  മേജറിനെയും കുറിച്ച് കേട്ടു ... എന്താണ് നിനക്ക് പറയാൻ ഉള്ളത്... ചേട്ടൻ ആണ് സംസാരം തുടങ്ങിയത്...

അത് ചേട്ടാ... ഞാൻ എന്ത് പറയാൻ ആണ്... ഹരിയെട്ടൻ എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചു... എനിക്കും അത് ശരി ആണ് എന്ന് തോന്നി... മറ്റൊന്നും കൊണ്ട് അല്ല... ഒറ്റക്ക് ഉള്ള ജീവിതം അത് അനുഭവിച്ചാൽ മാത്രമേ അറിയൂ... അദ്ദേഹത്തിനും മറ്റു പ്രാരാബ്ധങ്ങൾ ഒന്നും ഇല്ല.... ഇത് വരെ വിവാഹവും നടന്നിട്ടില്ല... എന്നെ എൻ്റെ കുടുംബത്തോടപ്പം ഉൾകൊള്ളാൻ അദ്ദേഹം തയാർ ആണ്. 

മിലിമോൾ  ഇനി എൻ്റെ അടുത്തേക്ക് എത്ര വരും എന്നാണ്  പ്രതീക്ഷിക്കണ്ടത്... അവർക്കും ഇവര് മാത്രം അല്ലേ ഉള്ളൂ.... ആരോരും ഇല്ല പിന്നെ എനിക്ക്.....  അങ്ങനെ ഒരു വാർദ്ധക്യം.... 

അത് മിഷി... അയാള് നമ്മുടെ ആൾക്കാർ...

അല്ല.... പക്ഷേ മനുഷ്യൻ ആണ്... 

മിഷി നീ ഇങ്ങനെ  ഒരു തീരുമാനം എടുത്താൽ അത് കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും എന്ന് നീ ഓർത്തു നോക്കിയോ... മിലിയുടേ അത് പോലെ  അഞ്ചുമോൾടെ ഒക്കെ ജീവിതത്തിൽ അത് പ്രശ്നം ആകും.. നമ്മുടെ ആൾക്കാർക്ക് ഇപ്പോഴും പഴയ ചിന്താഗതി ആണ്.

അപ്പോ എൻ്റെ ജീവിതമോ ചേച്ചി....

മോളെ നിനക്ക് പത്തു നാപ്പത് വയസു കഴിഞ്ഞല്ലേ അവൻ നമ്മളെ വിട്ടു  പോയത്... അത് വരെ നിങൾ സന്തോഷത്തോടെ ജീവിച്ചില്ലെ... നിൻ്റെ ഈ അവസ്ഥയിൽ വിഷമം ഇല്ല  എന്നല്ല ...  എന്നാലും ഇനി ഇങ്ങനെ  ഒക്കെ അങ്ങ് ജീവിക്കുന്നത് അല്ലേ നാട്ടു നടപ്പ്...  ലോകരു എന്ത് പറയും നീ അലോചിച്ചോ... നമ്മുടെ തന്നെ ആൾക്കാര് ആണ് എങ്കിൽ ഞങൾ വിട്ടുകാരുടെ നിർബന്ധം ആണ് എന്ന് പറയാം... ഇത് അതും അല്ലല്ലോ .. നമ്മൾ നമ്മളെ മാത്രം ആലോചിച്ചു ജീവിക്കാൻ സാധിക്കില്ലല്ലോ... കുടുംബത്തിന് വേണ്ടി പലതും വേണ്ട എന്ന് വക്കണ്ടെ ....

മിഷേൽ അതിന് മറുപടി പറഞ്ഞില്ല എങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അ ഒഴുകിയ കണ്ണുനീർ അവളുടെ നെഞ്ചത്ത് ചേർന്ന് കിടന്ന മിലിയുടെ മുഖത്ത് കൂടി ആണ് ഒഴുകി ഇറങ്ങിയത് എങ്കിലും മിലിയിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല ... അത് മിഷേലിനെ വല്ലാതെ തളർത്തി .. അവളുടെ മനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷയുടെ  അവസാന കണികപോലും തുടച്ചുനീക്കി മിലിയുടെ അ നിസംഗത...  പിന്നെ ആരും തന്നെ അ വിഷയത്തെ കുറിച്ച് ഒന്നും സംസാരിച്ചില്ല...

ജറിൻ്റെ വീട്ടിലും അവരുടെ ആൾക്കാർ ഉണ്ടായിരുന്നു...  പലപ്പോഴും സംസാരിക്കുമ്പോൾ മാത്യൂചയനെ മാറ്റി നിർത്തി മിലിയുടെ പപ്പയുടെ സ്ഥാനം അലങ്കരിച്ചത് അവളുടെ വിൻസിപപ്പ തന്നെ ആയിരുന്നു.. അതിൽ മിലിക്കും  അഭിമാനം തോന്നി. 

ആണുങ്ങൾ ഉണ് കഴിഞ്ഞ് പുറത്ത് അവിടെ ഇവിടെ നിന്ന് സംസാരിക്കുമ്പോൾ ആണ് പെണ്ണുങ്ങൾ ഉണ്ണാൻ തുടങ്ങിയത്...  മിഷേൽ കുഞ്ഞിനെയും കൊണ്ട് ഇരുന്നത് കാരണം എല്ലാവരും കഴിച്ചു കഴിഞ്ഞു ആണ് അവള് കഴിക്കാൻ തുടങ്ങിയത്.... കഴിച്ചു പകുതി ആയപ്പോൾ ആണ് മിഷെലിന് ഫോൺ വന്നത്.....

ഹലോ ലിസി.... ഞാൻ കഴിക്കുവാണ്... ഒരു അഞ്ചു മിനിറ്റ് ... ഞാൻ നിന്നെ വിളിക്കാം...

ഇല്ല .. എനിക്ക് നിന്നോട് ഇപ്പൊ സംസാരിക്കണം .  എൻ്റെ നെഞ്ച് പൊട്ടി പോകും മിഷി.... ഡീ പ്ലീസ്...

ഓക്കേ... ഓക്കേ... സംസാരിക്കാം...  എന്ത് പറ്റി നീ ആകെ ടെൻഷൻ ആണല്ലോ...

ഡീ... നീ അവിടുന്ന് ഒന്ന് മാറി  നില്ക്കു... ഞാൻ പറയുന്നത്  ആരും കേൾക്കണ്ട...

ശെരി... ഒരു മിനിറ്റ്...

മിഷേൽ കഴിച്ചുകൊണ്ടിരുന്ന പാത്രം എടുത്ത് ചോറ് വെസ്റ്റിൽ ഇട്ടു...  ഫോണും പിടിച്ച് അടുക്കള വഴി പുറത്തേക്ക് ഇറങ്ങി... അവിടെ ഉള്ള വിറകു പുരയുടെ പുറകുവശത്തെക്ക് നടന്നു   

ഇനി പറ.... എന്താ പ്രശ്നം?

ഡീ... ഇന്നലെ ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നപ്പോ ജൂഹി വീട്ടിൽ ഇല്ലായിരുന്നു അവളെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞു 

മമ്മി ഞാൻ ദേ പാർക്കിങ്ങിൽ ഉണ്ട്... വന്നതേ ഉള്ളൂ.... ദേ വരുന്നു  ...

ശെരി മോളെ...

അപ്പോഴാണ് ഓർത്തത് പാല് വാങ്ങിയില്ല എന്ന് ... അതിനായി വീണ്ടും താഴേക്ക് ഇറങ്ങിയത് ആണ് അപ്പോഴാണ് കണ്ടത്...  പാർക്കിങ്ങിൽ കിട്ടുവിൻ്റെ നെഞ്ചില് ഒട്ടി നിൽക്കുന്ന ജൂഹി..  

മിഷേൽ... ഞാൻ ... ഞാൻ ഇനി എന്ത് ചെയ്യും ...

ലിസി... നീ ഒന്ന് സമധനിക്ക്...

ഞാൻ എങ്ങനെ സമധനിക്കും... അവള് ഓർത്തില്ലല്ലോ ഡീ ഞങ്ങളെ കുറിച്ച്... ഞാൻ പറഞ്ഞു ഇനി അവള് പഠിക്കാൻ പോകണ്ട... അവളെ എത്രയും പെട്ടന്ന് നല്ല ഒരുത്തനെ നോക്കി കെട്ടിച്ചു വിടണം 

ലിസി... അ നല്ല ഒരുത്തൻ നമ്മുടെ കിട്ടു ആകാമല്ലോ... അവനും കുറവുകൾ ഒന്നും ഇല്ലല്ലോ 

അത് ... അത് ശെരി ആകില്ല മിഷി...

നീ വേണ്ടാത്തത് ഒന്നും ആലോചിക്കേണ്ട... ഇപ്പൊ ടോമിച്ചനോട് ഒന്നും പറയാൻ നിൽക്കണ്ട.... 

ഇല്ല ഞാൻ പറയുന്നില്ല... ഇവിടെ കൊലപാതകം നടക്കും...നീ ഒന്ന് സംസാരിക്കു അവരോട്...

ഞാൻ രണ്ടുപേരോടും സംസാരിക്കാം... ഇനി അവരു അങ്ങനെ ഒന്നും കാണിക്കില്ല...

നിനക്ക് ഇത് അറിയാമായിരുന്നു അല്ലേ...

ഹും.... 

നീയും...

ഇല്ല ഡീ ലിസി... അവള് എൻ്റെയും മകൾ ആണ്... അവള് തെറ്റ് ഒന്നും ചെയ്യില്ല... എനിക്ക് ഉറപ്പ് ആണ്... നീ സമാധാനിക്കു ഇത് എനിക്ക് വിട്... പക്ഷേ ഞാൻ കുട്ടികളുടെ കൂടെ ആണ്... അവരു നല്ല സ്നേഹത്തിൽ ആണ് ലിസി

എന്നാലും എൻ്റെ മോള്..

നീ സമാധാനിക്ക്... അവളെ അടിക്കാൻ ഒന്നും പോകണ്ട...

ഞാൻ കൊടുത്തു രണ്ടെണ്ണം അപ്പോ തന്നെ....

അത് സാരമില്ല... ഇനി ഒന്നും പറയാൻ നിൽക്കണ്ട...

ശരി മിഷി... താങ്ക്സ് ഡീ... നിന്നോട് സംസാരിച്ചപ്പോൾ ആണ് ഒരു ആശ്വാസം ആയത്... ഡ്യൂട്ടിയിൽ ആണ്... ഞാൻ വൈകിട്ട് വിളിക്കാം നിന്നെ.

ശെരി ഡീ... 

ഫോൺ കട്ട് ചെയ്തു അവളെ കുറിച്ചു ചിന്തിച്ച് നിന്നപ്പോൾ ആണ് വിറകുപുരയുടെ മറു വശത്ത് നിന്ന് സംസാരം കേട്ടത്....

മാത്യൂ ഇത് നീ വിചാരിക്കും പോലെ അല്ല...  നിനക്കും ഉണ്ട് മക്കൾ... അപ്പൻ്റെ പെങ്ങള് ചെയ്യുന്ന വേണ്ടാദീനം കുഞ്ഞുങ്ങൾക്ക് ആണ് ബാധിക്കുന്നത്...

അത് വിൻസെൻ്റ് എനിക്ക് മനസ്സിലാകും പക്ഷേ ... അപ്പൻ വേണ്ട എന്ന് പറഞ്ഞിട്ട് അവള് ഇത് വരെ മറുപടി ഒന്നും പറഞ്ഞില്ല ..

അങ്ങനെ പറഞാൽ എങ്ങനെ ആണ്... അത്ര പ്രശ്നം ആണ് എങ്കിൽ നീ അവളെ വീട്ടിൽ കൊണ്ട് വിട് ഞാൻ പറഞ്ഞു മനസ്സിലാക്കാം...

അവിടേക്ക് അവള് വരില്ല വിൻസെൻ്റ്... അത് നിങ്ങളും ആയി ഉള്ള വിവാഹം ആലോചിച്ചത് കൊണ്ട് ആണ്

ഡാ.. അങ്ങനെ പറഞാൽ എങ്ങനെ ആണ് .. അവളുടെ  പേരിൽ ആണ് അപ്പൻ വീട് പോലും എഴുതി വച്ചത്... ഞങ്ങളുടെ തറവാട്ടിൽ അങ്ങനെ ഒരുത്തനെ കയറ്റി താമസിപ്പിക്കാൻ ഞാൻ ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല .... 

അവൾക്ക് അങ്ങനെ സ്വത്തിനോട് ഒന്നും ആഗ്രഹമില്ല വിൻസെൻ്റ്... ഇപ്പൊ അവളുടെ കണ്ണിൽ അ  മേജർ അല്ലാതെ ഞാൻ പോലും ഇല്ല... അവനു വേണ്ടി എന്തും ചെയ്യാൻ തയാർ ആണ്... അവളോട് ഞാൻ പറയാം വീട് തിരിച്ച് എഴുതി തരാൻ. അതോർത്ത് വിഷമിക്കണ്ട.

അവൻ ഇത് എന്ത് ചെയ്തു വച്ചിട്ട് ആണ് ഇ പെണ്ണ് ഇങ്ങനേ... മരിച്ചു പോയ ഭർത്താവിനെയും ഓർത്തു ജീവിക്കണ്ടേ... അതല്ലേ അവളുടെ പ്രായം... ഞാൻ വരുന്നുണ്ട് വീട്ടിലേക്ക്.... ഡാ മാതൃ നീ ഒരു കാര്യം ചെയ്യൂ... എല്ലാവരെയും ഒരു ദിവസം വിളിച്ച് കൂട്ട്.... എന്നിട്ട് എല്ലാവരും കൂടി പറയുമ്പോൾ ചിലപ്പോൾ അവൾക്ക് മനസ്സിലാകും ഇല്ല എങ്കിൽ ഇനി തിരിച്ച് വിടില്ല എന്ന് അപ്പനെ കൊണ്ട് പറയിക്ക്... പള്ളിലെ അച്ചനെയും വിളിച്ചോ...  അച്ചൻ ആകുമ്പോൾ അതിൻ്റേതായ രീതിയിൽ പറഞ്ഞു മനസിലാക്കും... ഞാൻ ഇന്ന് അ മേജറിനെ ഒന്ന് വിളിക്കുന്നുണ്ട്.... സൗമ്യം ആയി ഒന്ന് പറഞ്ഞു നോക്കാം. നമ്മുടെ കുടുംബത്തിൻ്റെ അന്തസ്സ് ആണേ അവൻ്റെ കയ്യിൽ.... ഇന്നലെയും ജറിൻെറ മമ്മി പറഞ്ഞത് ഇങ്ങനെ എന്തെങ്കിലും നടന്നാൽ അമ്മയും മോളും തമ്മിൽ പിന്നെ കാണില്ല എന്നാണ് അല്ലങ്കിൽ അവരു മിലി മോളെ വീട്ടിൽ നിന്നും പറഞ്ഞു വിടും... ഇതൊന്നും ഇവൾക്ക് അറിയണ്ടല്ലോ.... വല്ല ചെറുപ്പക്കാരും ആയിരുന്നു എങ്കിൽ ചോരത്തിളപ്പിൻ്റെ  ആണ് എന്ന് പറയാം... ഇത്... ഇനി എത്ര നാളുണ്ടു ജീവിതം....

ഇതെല്ലാം കേട്ട് നിന്ന മിഷേൽ അടുത്ത് നിന്ന മരത്തിൽ പിടിച്ച് നിന്നു... ദേഹം തളർന്നു പോകുന്ന പോലെ തോന്നി അവൾക്ക്... കണ്ണുകളിൽ ഇരുട്ട് കയറിയപ്പോൾ അവ്യക്തം ആയി കേട്ടു ആരോ ചോദിക്കുന്നു... എന്ത് പറ്റി മിലിടെ മമ്മി.........

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.35

ശിഷ്ടകാലം💞ഇഷ്ടകാലം.35

4
5155

ആരൊക്കെയോ അകത്തു നിന്നും ഓടി വരുന്നതും മിഷേലേ എന്നും കൂവുന്ന ശബ്ദവും കേട്ട് ആണ് മാത്യുവും വിൻസൻ്റും അവിടേക്ക് വന്നത്... എന്ത് പറ്റി?  മോളെ കുഞ്ഞി.... മാത്യൂ  തന്നെ അവളെ പൊക്കി എടുത്ത്... കൂടെ നിന്നവർ കൂടി താങ്ങി അകത്തു കൊണ്ടുപോയി കിടത്തി... എന്ത് പറ്റിയത് ആണ്.... എന്താ ഇപ്പൊ ഇങ്ങനെ...? എല്ലാവരുടെയും മുഖത്ത്  അ ചോദ്യം ആണ്. മോളെ കുഞ്ഞി.... കുഞ്ഞി... മുഖത്ത് വെള്ളം വീണപ്പോൾ ആണ് അവള് കണ്ണു തുറന്നത്... എന്ത് പറ്റി മോളെ... ചേച്ചി അവളുടെ മുടിയിൽ തലോടി ചോദിച്ചു... അറിയില്ല ചേച്ചി പെട്ടന്ന് ശരീരം തളരുന്ന പോലെ തോന്നി... ഓ!! അത് പേടിക്കാൻ ഒന്നും ഇല്ല... മോളെയും കുഞ്ഞിനെയും കുറേ നാള