Aksharathalukal

ഗായത്രിദേവി -10

       പിറ്റേന്ന് രാവിലെ...

  \"ഗുഡ് മോർണിംഗ് ടാ... \"പ്രിയ മായയോട് പറഞ്ഞു

   \"ഗുഡ് മോർണിംഗ് തിരിച്ച്... \"അവളും പറഞ്ഞു

   \" ടാ നിന്റെ അമ്മയും അച്ഛനും ചിറ്റപ്പനും ഒക്കെ വന്നോ... \"

     \"അറിയില്ല ഞാൻ ഇതുവരെ താഴെ പോയിട്ടില്ല...\" പ്രിയ പറഞ്ഞു 

   \"ശരി വാ  നമുക്കൊന്ന് പോയി നോക്കാം...\" 

      ഇരുവരും താഴേക്ക് നടന്നു...  അന്നേരം എല്ലാവരെയും കാത്തിരിക്കുന്നത് പോലെ ആയിരുന്നു ഗോമതി സോഫയിൽ ഇരിക്കുന്നത്...ഗോമതിയെ കണ്ടതും ഇരുവരും അടുത്തേക്ക് നടന്നു..

    \"ചിറ്റമ്മേ അച്ഛനും ചിറ്റപ്പനും അമ്മയൊക്കെ വന്നോ...\"പ്രിയ ഗോമതിയുടെ ചോദിച്ചു...

     \"ഇല്ല മോളെ ഇതുവരെ വന്നിട്ടില്ല ഒരു ഫോൺ പോലും ചെയ്തിട്ടുമില്ല...\"

    \"അവർ എവിടേക്കാ പോയിരിക്കുന്നത് എന്ന് ചിറ്റമ്മക്ക് അറിയുമോ...\" പ്രിയ ചോദിച്ചു 

   \"ഇല്ല എനിക്കറിയില്ല അതിനെക്കുറിച്ച് ഒന്നും ... മോള് പോയി ചായ കുടിക്കാൻ നോക്ക്... അവർ ഇങ്ങ് എത്തിക്കോളും...\" ഗോമതി പറഞ്ഞു

     ഗോമതി പറഞ്ഞത് പ്രകാരം  മായയും പ്രിയയും ഭാനുവിന്റെ അടുത്തേക്ക്  പോയി... അടുക്കളയിൽ ഉണ്ടായിരുന്ന ഭാനു അവരെ കണ്ടതും അവർക്ക് ഇരുവർക്കും ചായ നൽകി...

    \"ഞാൻ നിങ്ങളുടെ മുറിയിലേക്ക് കൊണ്ടു വരണമെന്ന് വിചാരിച്ചത് ആയിരുന്നു... \"ഭാനു പറഞ്ഞു

      \"ഓ അത് സാരമില്ല ചേച്ചി..\"

      ഇരുവരും അതും പറഞ്ഞുകൊണ്ട് ഭാനുവിൽ നിന്നും  ചായ വാങ്ങിച്ചു കുടിച്ചു...ഈ സമയം മുറ്റത്തൊരു കാറിന്റെ സൗണ്ട് കേട്ടു... എല്ലാവരും അങ്ങോട്ട് നോക്കി... അപ്പോഴേക്കും അങ്ങോട്ട് ഗംഗാദേവിയും രവീന്ദ്രനും കാർത്തികേയനും എത്തിയിരുന്നു... അവർ മൂന്ന് പേരും കൂടി ഹാളിൽ ഉണ്ടായിരുന്ന സോഫയിൽ ഇരുന്നു....


     \"ഗോമതി വീട്ടിൽ ഉള്ള എല്ലാവരെയും ഉടനെ ഇങ്ങോട്ട് വരാൻ പറയൂ... ഗംഗാദേവി ഗൗരവത്തോടെ പറഞ്ഞു

     \"ശെരി ചേച്ചി ഉടനെ വിളിക്കാം...\" ഗോമതി പറഞ്ഞു

     അതും പറഞ്ഞുകൊണ്ട് ഗോമതി  ഭാനുവിനെ നോക്കി... കാര്യം മനസിലാക്കിയ ഭാനു ഉടനെ തന്നെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു..

     എല്ലാവരും എന്താണ് കാര്യം എന്ന്മനസിലാവാതെ ചെറിയ സംശയത്തോടെ പകച്ചു കൊണ്ട് അവിടെ വന്നു നിന്നു .... എന്താണ് കാര്യം എന്ന് എല്ലാവരും പരസ്പരം മിഴികൾ കൊണ്ട് ചോദിച്ചു എന്നാൽ ആർക്കും ഒന്നും അറിയില്ല എന്ന് മറുപടിയും മിഴികൾ കൊണ്ട് തന്നെ പറഞ്ഞു...

      \"ഇന്ന് ഏകദേശം നാല് മണിയോടെ എല്ലാവരും ഒരിടം വരെ പോകണം... എല്ലാവരും രണ്ടു സെറ്റ് ഡ്രസ്സ്‌ എടുത്തു വെയ്ക്കണം ഒന്ന് പഴയതായിരിക്കണം...പിന്നെ നിങ്ങളുടെ മക്കളും ഉടനെ തന്നെ എത്തണം എല്ലാവരും ഉച്ചയോടെ ഇവിടെ എത്തിയിരിക്കണം...\" ഗംഗാദേവി പറഞ്ഞു 

     \"അത് പിന്നെ ഇന്ന് തന്നെ എങ്ങനെ എത്താൻ ആണ് ഗംഗേ..\"ആദിശേഷൻ ചോദിച്ചു 

    \"ബസ്, ട്രെയിൻ, ഫ്ലൈറ്റ് എന്തിലാണെങ്കിലും എല്ലാവരും ഉടനെ തന്നെ എത്താൻ പറയണം... ഗോമതി നിന്റെ മക്കൾ ധന്യയും തരുണും അഞ്ജലി നിന്റെ മകൻ ആര്യനോടും എല്ലാം ഉടനെ വീട്ടിലേക്കു വരാൻ പറയണം.. ഞാൻ എന്റെ മകൻ പ്രാണവിനോടും പറഞ്ഞിട്ടുണ്ട് അവനും ഉച്ചയോടെ ഇങ്ങു എത്തും.... ഞാൻ വീണ്ടും പറയുന്നു നാല് മാണിക്ക് നമ്മൾ എല്ലാവരും ഒന്നിച്ച് ഇവിടെ നിന്നും ഇറങ്ങണം....  അപ്പോഴേക്കും എല്ലാവരും ഇവിടെ എത്തിയിരിക്കാനം...\"ഗംഗാദേവി  അതും പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി...

      ഗംഗാദേവി പറഞ്ഞത് പ്രേകരം എല്ലാവരും ഉടനെ തന്നെ അവരുടെ മക്കൾക്ക് ഫോൺ ചെയ്തു...ഗോമതി തന്റെ മക്കളോടും അഞ്ജലി അവരുടെ മകനോടും വിവരം പറഞ്ഞു 

         \"എന്താ... അമ്മേ പെട്ടന്ന് അമ്മയുടെ കൂടെ നിൽക്കാൻ  ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു എങ്കിലും അപ്പോഴും അമ്മ ഞങ്ങളെ അച്ഛമ്മയുടെ വീട്ടിൽ ആണ് നിർത്തുന്നത്.... ലീവ് സമയത്തു പോലും നിങ്ങൾ ഇങ്ങോട്ട് വരും അഥവാ ഞങ്ങൾ അങ്ങോട്ട്‌ വന്നാലും ഒരു ദിവസം പോലും നിൽക്കാൻ സമ്മതിക്കില്ല...ഇന്ന് എന്തു പറ്റി പെട്ടന്നു അങ്ങോട്ട്‌ വരാൻ പറയുന്നത്...\"

      \"അത്   നിങ്ങളുടെ പഠനം കഴിഞ്ഞാൽ ഇങ്ങോട്ട് പോരൂ.... വരണ്ട എന്ന് പറഞ്ഞിട്ടില്ലല്ലോ.... പിന്നെ ഇന്ന് മോനു നിന്റെ വല്യമ്മ ഉടനെ തന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്..\" ഗോമതി പറഞ്ഞു 

     \"വരാം പക്ഷെ ഒരു കണ്ടിഷൻ ഇപ്രാവശ്യം വന്നാൽ ഞങ്ങൾ ഒരു ആഴ്ചയെങ്കിലും അവിടെ നില്കും....\" തരുൺ ചോദിച്ചു 

        \"ആ.. ശെരി..ഞാൻ സമ്മതിച്ചു.... നിങ്ങൾ രണ്ടുപേരും ഉടനെ തന്നെ പുറപ്പെടണം...\"


     \"ശെരി... \"അവരും അതിനു സമ്മതിച്ചു 

       അച്ഛമ്മയുടെ കൂടെ  കണ്ണൂരിൽ താമസിക്കുന്ന തരുണും ധന്യയും.... ബാംഗ്ലൂരിൽ ഉള്ള പ്രാണവും... അഞ്ജലിയുടെ മകനായ കൊച്ചിയിൽ ഉള്ള ആര്യയും അവരുടെ വീട്ടിലേക്കു പോകാൻ പുറപ്പെട്ടു...

     അങ്ങനെ സമയം രണ്ടിനോട് അടുത്തു.. ഗംഗാദേവി മുറിയിൽ നിന്നും ഹാളിൽ എത്തി

   \"ഗോമതി..\". ഗംഗാദേവി വിളിച്ചു...

ആ ശബ്ദം. കേട്ടതും ഗോമതി ഹാളിലേക്ക് ഓടിഎത്തി

   \"ചേച്ചി വിളിച്ചിരുന്നോ..\"

      \"മം... നോക്കു നമ്മൾ ഒരു പൂജയിൽ ഇരിക്കാൻ  ആണ്  പോകുന്നത് മിക്കതും നാളെ വൈകിട്ടെ നമ്മൾ തിരിച്ച് വീട്ടിൽ എത്തുകയുള്ളു.. നമ്മുടെ കൂടെ രാമനും ഉണ്ടാകും...  ഭാനുവിനോട് രണ്ടു ദിവസം  വെണ്ണേൽ മകളുടെ വീട്ടിലേക്കു പോകാൻ പറഞ്ഞോളൂ.. പിന്നെ ഇവിടെ ആരും ഉണ്ടാവില്ല.. മറന്നു പറയാൻ അവൾക്കു കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്തൊള്ളൂ അതും രണ്ടു ദിവസം കേടുവരാത്തത് ഇനി വിശന്നു ചാവണ്ട അവൾ...അവളുടെ ഒരു നിലവിളി ശബ്ദം പോലും പുറത്ത് കേൾക്കരുത് അത് വിശന്നിട്ടായാലും ദാഹിച്ചിട്ടയായാലും മനസിലായോ....അവളെ ഇപ്പോഴും കൊല്ലാതിരിക്കുന്നതിന്റെ കാരണം നിനക്ക് അറിയാമല്ലോ...അതുകൊണ്ട്  അവൾ ചാകാനും പാടില്ല....ഗംഗാദേവി ഗോമതിയോട് പറഞ്ഞു

   \"ശെരി ചേച്ചി.. അവൾക്കുള്ളതും കൊടുക്കാം ചേച്ചി...\" ഗോമതി പറഞ്ഞു 

      ഗംഗാദേവി അവിടെ നിന്നും തന്റെ മുറിയിലേക്ക് നടന്നു. നീങ്ങി...ഈ സമയം ചേച്ചി തന്നോട് പറഞ്ഞ കാര്യങ്ങൾ. നിറവേറ്റാൻ ഗോമതി അടുക്കളയിലുള്ള ഭാനുവിന്റെ അടുത്തേക്ക് നടന്നു

ഭാനു....

\"എന്താണ് കൊച്ചമ്മേ...\"

  \"ഇന്ന് ഞങ്ങൾ എല്ലാവരും പുറത്തേക്ക് പോകും അത് നിനക്ക് അറിയാമല്ലോ...\"

   \"അറിയാം കൊച്ചമ്മേ..\"

     \" ചേച്ചി നിന്നോട് പറയാൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് നിനക്ക് വേണേൽ രണ്ടു ദിവസത്തെ ലീവെടുത്തു നിന്റെ മകളുടെ വീട്ടിലേക്ക് പോകാം... പിന്നെ രണ്ട് ദിവസത്തിനു വേണ്ട ഫുഡ് നീ ഉണ്ടാക്കണം പക്ഷേ കേടുവരുരുത് ഒരു ഗ്ലാസ് ചായയും വേണം നിനക്കറിയാമല്ലോ....ഇവിടത്തെ കാര്യം  ഇതു അവൾക്കുള്ള ഭക്ഷണം ആണ്..\"

     \"ശരി  ഞാൻ ചപ്പാത്തിയും പിന്നെ തമിഴ്നാട്ടിൽ ഉണ്ടാക്കുന്ന പുളി സാദം എന്ന ഒരു റൈസും ഉണ്ടാക്കാം അതാവുമ്പോൾ മൂന്ന് നാലു ദിവസത്തിനു കേടു വരില്ല...\"

      \"ശരി എന്നാൽ അതുപോലെതന്നെ ഉണ്ടാക്കിക്കോ ഇവിടുന്ന് ഞങ്ങൾ എല്ലാവരും പോകും രാമേട്ടനും ഉണ്ടാകും... ഇവിടെ ആരും ഉണ്ടാകില്ല ആ ഒരു സമയം നീ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത് ശെരിയല്ല എന്ന് കരുതിയാണ് ചേച്ചി അങ്ങനെ പറഞ്ഞത്.... പിന്നെ ഞങ്ങൾക്ക് യാത്രയ്ക്ക് പോകുമ്പോ വഴി മദ്ധ്യേ    കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കാൻ മറക്കണ്ട....\"

    \"ശരി ഞാൻ അതുപോലെ തന്നെ ചെയ്യാo കൊച്ചമ്മേ...\"

     ഗോമതി പതിയെ  അവിടെ നിന്നും റൂമിലേക്ക് നടന്നു പോയി അവളുടെ ഭർത്താവ് കാർത്തികേയന്റെ അടുത്തേക്ക്..

     \"ചേട്ടാ സത്യത്തിൽ എന്താ ഉണ്ടായെ എന്തിനാ ചേച്ചി പെട്ടന്ന് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയതും അവിടെ നിന്നും നമ്മുക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്നറിഞ്ഞതും അദ്ദേഹത്തെ കാണാൻ പോയതും എല്ലാറ്റിനും ഉപരി എന്തിനാ ഇത്ര വാശി പിടിക്കുന്നതു അല്ല നമ്മൾ ഇന്ന് തന്നെ പൂജയ്ക്ക് പോകേണ്ട ആവശ്യം ഉണ്ടോ എന്താണ് കാര്യം...\"

  \" ഓ എന്റെ ഗോമതി നീ എന്തിനാ ഒറ്റശ്വാസത്തിൽ എല്ലാം ചോദിക്കുന്നേ ഒന്ന് പതുക്കെ ചോദിക്കു  ഞാൻ പറയാം നിന്നോട് താൻ ആദ്യം ഇവിടെ ഇരിക്കു... \"


    \"അല്ല എനിക്ക് ആകെ എന്തോ എന്തോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ എന്തേലും പ്രശ്നം ഉണ്ടോ ചേട്ടാ നമ്മുടെ ജീവന് എന്തെങ്കിലും ആപത്തു ഉണ്ടോ...\" ഗോമതി വീണ്ടും ചോദിച്ചു 


    \"നീ  ഓരോന്നും ആലോചിക്കാതെ ഇവിടെ ഇരിക്കു ഞാൻ പറയാം എന്താ കാര്യം  എന്ന്...ഒന്നും ഇല്ല നിന്റെ ചേച്ചി എന്തോ ദുഃസ്വപ്നം കണ്ടു...പിന്നെ കഴിഞ്ഞ ആഴ്ച നമ്മൾ വിചാരിച്ച കോൺട്രാക്ട് നമ്മുടെ കൈയിൽ നിന്നും നമ്മുടെ ഒപോസിറ്റ് കമ്പനിക്ക് ലഭിച്ചു.... അതൊക്കെ വെച്ചു നിന്റെ ചേച്ചിക്ക് തോന്നി നമ്മുക്ക് എന്തോ ആപത്തു വരാൻ പോകുന്നു എന്ന് അങ്ങനെയാണ് നമ്മൾ എല്ലാവരും കൂടി ക്ഷേത്രത്തിലേക്ക് പോയത് പിന്നെ അവിടെ സംഭവിച്ചത്  നീയും കണ്ടതല്ലേ ആ ഒരു സൂചനകൾ ഒക്കെ കിട്ടിയപ്പോ നിന്റെ ചേച്ചിക്ക്  വല്ലാതെ പേടി തോന്നി... അതിപ്പോ നമ്മുക്കും അങ്ങനെ തന്നെയായിരുന്നല്ലോ കൺഫോം ആയപ്പോൾ സമയംകളയാതെ ഞാനും ചേച്ചിയും ചേട്ടനും കൂടി അങ്ങോട്ട് പോയി..അങ്ങോട്ട് പോയപ്പോൾ നമ്മുടെ സ്വാമിയെ കണ്ടിരുന്നു അദ്ദേഹം പറഞ്ഞത് ഇത്രമാത്രം നാളെ പൂജ ചെയ്ത് കഴിഞ്ഞാൽ നമ്മുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും അവസാനമാകും  അത്രതന്നെ... അല്ലാതെ ഒന്നുമില്ല നി പേടിക്കുന്നത് പോലെ....നി മക്കളോട് ഉടനെ വരാൻ പറ...\"


    \"മ്മ്മ്.... ഞാൻ എല്ലാ കാര്യങ്ങളും മക്കളെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവർ പുറപ്പെടാം എന്ന് പറഞ്ഞിട്ടുണ്ട് ഇവിടെ ഞാനും ചേച്ചി പറഞ്ഞതുപോലെ എല്ലാം ചെയ്തു കഴിഞ്ഞു നമുക്ക് പുറപ്പെടാൻ മാത്രം നോക്കിയാൽ മതി...\"


    അങ്ങനെ എല്ലാവരും വീട്ടിൽ എത്തിയ സമയം... മക്കളുടെ ബാഗിൽ നിന്നും ഓരോ സെറ്റ് വസ്ത്രം മാത്രം ഗോമതി വാങ്ങിച്ചു കാറിൽ വെച്ചു..യാത്ര മദ്ധ്യേ കഴിക്കാൻ ഉള്ളതും ഗോമാതിയും രാമനും കാറിൽ എടുത്തു വെയ്ക്കുന്ന സമയം... മായയും അങ്ങോട്ട്‌ വന്നു അവരെ സഹായിക്കാൻ..

     \"രാമേട്ടാ നിങ്ങളുടെ ഒരു ജോഡി ഡ്രെസ്സും എടുത്തോളൂ...\" ഗോമതി പറഞ്ഞു 

     \"മം... അതെല്ലാം. ഞാൻ എടുത്തു വെയ്ച്ചു കഴിഞ്ഞു...\"

   \"അല്ല അപ്പോ വേണുവിന്റെയോ..\"

     \"അത് പിന്നെ അവൻ വരുന്നില്ല എന്ന്... അവനു  നാളെ ബാങ്കിൽ അവന്റെ ഉയർന്ന പോസ്റ്റിൽ ഉള്ളവർ എല്ലാം വരുന്നു എന്ന്... എന്തോ ചെക്കിങ് എന്നാ പറഞ്ഞത്.. രാവിലെ ചോദിച്ചപോൾ അങ്ങനെയാ പറഞ്ഞത് അച്ഛൻ പോയാ മതിയെന്ന്...\"

    \"മം... ശെരി.. മോളെ ദേ ഇതൊക്കെ ആ വണ്ടിയിൽ വെച്ചോളൂ...\" ഗോമതി മായയോട് പറഞ്ഞു 

     മായയും കൈയിൽ രണ്ടു ബാഗുമായി മറ്റൊരു കാറിന്റെ അരികിൽ പോയി..ഈ സമയം. അങ്ങോട്ട്‌ ഭാനു വന്നു... ഒരു പാത്രം നിറയെ ഭക്ഷണവുo ഒരു ഫ്ലാസ്ക്ക് നിറയെ ചായയുമായാണ്  ഭാനു അങ്ങോട്ട്‌ വന്നത്...

      \"രാമേട്ടാ... ആ മുറിയുടെ താക്കോൽ ഒന്ന് തരുമോ..\"

    \"ഏതു മുറിയുടെ...\"

     \"അത് തന്നെ അവളെ അടചിട്ടിരിക്കുന്ന മുറിയുടെ താക്കോൽ...\"

     \"ശൂ... ഒന്ന് പതുകെ പറ... \"ഗോമതി കണ്ണുകൾ ഉരുട്ടികൊണ്ട് പറഞ്ഞു

    \"അതിനു ഇവിടെ ആരുമില്ലല്ലോ....\"

     \"അപ്പുറത്തെ കാറിൽ സാധങ്ങൾ വെയ്ക്കാൻ മായായും പോയിട്ടുണ്ട്...\"

    \"ഞാൻ കണ്ടില്ല..\" ഭാനു പറഞ്ഞു 

    \"ശെരി ...അവൾ അത് കേട്ടുകാണില്ല...\"ഗോമതി സ്വയം ആസ്വസിച്ചു...

     എന്നാൽ അപ്പോഴേക്കും ഭാനു പറഞ്ഞത് മായ കേട്ടിരുന്നു..മായ അവരുടെ അരികിലായി വന്നു നിന്നു...


\"ആരെയാ കെട്ടിയിട്ടിരിക്കുന്നത് ഭാനു ചേച്ചി...\" മായ ചോദിച്ചു 


     മായയുടെ ചോദ്യം കേട്ടതും അവർ മൂന്നുപേരും. ഞെട്ടിപ്പോയി...

     \"  അത് പിന്നെ ഒന്നുമില്ല ടാ ഇവിടെ ദേ അപ്പുറത്തുള്ള പട്ടിക്കും പശുവിനും ഭക്ഷണം കൊടുക്കാൻ പറഞ്ഞതാ... ആ പശുവിനെയാണ് അവൾ എന്ന്  പറഞ്ഞത്...\" ഭാനു ഒരുവിധം പറഞ്ഞു ഒപ്പിച്ചു

     \"ഓഹൊ.... ശെരി... \"

\" എന്നാ മോള് പൊക്കോ... \"ഗോമതി പറഞ്ഞു

   \"  എന്നാൽ മായ അപ്പോഴും അവർ പറഞ്ഞത് വിശ്വസിച്ചില്ല... മുറിയിൽ കെട്ടി എന്നാണ് അവർ പറഞ്ഞത്... പിന്നെ ഈ വീട്ടിൽ ഒരു പട്ടിയും ഇല്ല...എന്തിനാണ് ഭാനു ചേച്ചി ആ താക്കോൽ രാമേട്ടനോട് ചോദിക്കുന്നത്... അത് ഒരു പക്ഷെ ഞാൻ തേടുന്ന താക്കോൽ ആണോ... \"മായ സ്വയം ചോദിച്ചു 










  



ഗായത്രിദേവി -11

ഗായത്രിദേവി -11

4.5
1984

       മായയുടെ സംശയം അവളുടെ ഉള്ളിൽ ഒതുങ്ങി... അവൾ ഒന്നും പറയാതെ അവിടെ നിന്ന് നടന്നു നീങ്ങി... അവളുടെ മുറിയിലെത്തിയതും   \"നീ എങ്ങോട്ടാ പോയത്...\"പ്രിയ ചോദിച്ചു     \"ഞാൻ വെറുതെ താഴേക്കു  ഒന്ന് പോയി....എല്ലാവരും എത്തിയോ എന്ന് നോക്കിയതാ... ആ മറന്നു പറയാൻ നിന്റെ ചിറ്റമ്മയുടെ മക്കൾ നിന്റെ ചേട്ടൻ പിന്നെ ആ അഞ്ജലി ആന്റിയുടെ മകനും എല്ലാവരും വന്നിട്ടുണ്ട് ഞാൻ കണ്ടു പരിചയപ്പെടാൻ കഴിഞ്ഞില്ല...നോക്കി ചിരിച്ചു... അത്ര തന്നെ...\"   \"ആണോ... എന്നാൽ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം..\"    \"മ്മ്മ്...\"      പ്രിയ ഉടനെ തന്നെ താഴേക്കു പോയി...    \" ഭാനുചേച്ചി രാമേട്ടനോട് ചോദിച