Aksharathalukal

ഗായത്രിദേവി -11

       മായയുടെ സംശയം അവളുടെ ഉള്ളിൽ ഒതുങ്ങി... അവൾ ഒന്നും പറയാതെ അവിടെ നിന്ന് നടന്നു നീങ്ങി... അവളുടെ മുറിയിലെത്തിയതും

   \"നീ എങ്ങോട്ടാ പോയത്...\"പ്രിയ ചോദിച്ചു

     \"ഞാൻ വെറുതെ താഴേക്കു  ഒന്ന് പോയി....എല്ലാവരും എത്തിയോ എന്ന് നോക്കിയതാ... ആ മറന്നു പറയാൻ നിന്റെ ചിറ്റമ്മയുടെ മക്കൾ നിന്റെ ചേട്ടൻ പിന്നെ ആ അഞ്ജലി ആന്റിയുടെ മകനും എല്ലാവരും വന്നിട്ടുണ്ട് ഞാൻ കണ്ടു പരിചയപ്പെടാൻ കഴിഞ്ഞില്ല...നോക്കി ചിരിച്ചു... അത്ര തന്നെ...\"

   \"ആണോ... എന്നാൽ ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം..\"

    \"മ്മ്മ്...\"

      പ്രിയ ഉടനെ തന്നെ താഴേക്കു പോയി...

    \" ഭാനുചേച്ചി രാമേട്ടനോട് ചോദിച്ചത് ആ തക്കോൽ അതായിരിക്കും എന്നാണ്  എന്റെ മനസ്സ് പറയുന്നത് ... പക്ഷെ ആ മുറിയിൽ ആരെ കെട്ടിയിട്ടതാണ്  അവർ പറഞ്ഞത്... ഒരുപക്ഷെ ഈ വീട്ടിലെ എല്ലാവരും പൂജക്ക്‌ പോയ ശേഷം ഞാൻ ഇവിടെ തനിച്ചു ഉണ്ടായാൽ വല്ലതും അറിയുവാൻ കഴിയുമോ...വേണുവേട്ടൻ പൂജക്ക്‌ പോകുന്നില്ല അതുകൊണ്ട് ഞാനും അതിനു  പോകാത്ത വിധം ഒഴിയണം പക്ഷെ എങ്ങനെ...\"മായ അവൾ ആലോചിച്ചുകൊണ്ടിരുന്നു....

    താഴെ എല്ലാവരും യാത്രയ്ക്കായി തയ്യാറായി... ഉടനെ തന്നെ പ്രിയ മുറിയിലേക്ക് വന്നു

    \" ടാ നി റെഡിയായോ എന്നാൽ നമുക്ക് പോവാൻ നോക്കാം... \"

    \"അത് പിന്നെ..\"

     \"നീയെന്താ മടിക്കുന്നത് എന്താ കാര്യം എന്ന് പറ...\"പ്രിയ ചോദിച്ചു 

     \"അത് പിന്നെ പ്രിയെ ഞാൻ പീരിയഡ് ആണ്... അങ്ങനെയുള്ളപ്പോൾ ഞാനിങ്ങനെ പൂജയിൽ ഇരിക്കുക...\"

  \"ദൈവമേ നീ എന്താ പറയുന്നത്..\"

  \"ആ രാവിലെ മുതൽ ചെറിയൊരു വയറുവേദന ഉണ്ടായിരുന്നു പക്ഷേ ഞാൻ അതത്ര കാര്യമാക്കിയില്ല ഇപ്പോഴാണ് എനിക്ക് മനസ്സിലായത്...\"


     \"എന്നാൽ ഒരു മിനിറ്റ് ഞാൻ അമ്മയോട് ചോദിച്ചിട്ട് വരാം എന്തുചെയ്യണമെന്ന്..\"

   പ്രിയ ഉടനെ തന്നെ പരിഭവത്തോടെ അമ്മയുടെ മുറിയിലേക്ക് നടന്നു... അമ്മയുടെ മുറിയുടെ അടുത്തു എത്തിയതും അവൾ പുറത്ത് നിന്നും കതകിൽ മുട്ടി വിളിച്ചു...


    \"അമ്മേ..\"

     \"ആ മോളെ പ്രിയേ  വാ... അല്ല നീ പുറപ്പെട്ടോ എങ്കിൽ വാ നമുക്ക്   ഇനി അധികം സമയമില്ല..\"

    \"അത് പിന്നെ  അമ്മേ എന്റെ കൂട്ടുകാരി മായ അവൾ പീരിയഡ് എന്നാണ് പറയുന്നത്....\"

   \"എന്നാൽ ആ കുട്ടി വരേണ്ട അവൾ വീട്ടിൽ തന്നെ നിൽക്കട്ടെ...\"

    \"അപ്പോൾ ഞാനും അവളുടെ കൂടെ വീട്ടിൽ തന്നെ ഇരുന്നോട്ടെ അമ്മേ തുണയ്ക്ക്...\"

   \"ഏയ്യ് അത് പറ്റില്ല നമ്മുടെ വീട്ടിൽ ഉള്ള എല്ലാവരും പൂജയിൽ നിർബന്ധമായും പങ്കെടുത്തു മതിയാവൂ...\"

  \"  അത് പിന്നെ അമ്മേ അവളെ എങ്ങനെ ഇവിടെ ഒറ്റയ്ക്ക് നിർത്തും... \"പ്രിയ  ചോദിച്ചു 

     \"നീ പേടിക്കേണ്ട ഇന്ന് ഒരു ദിവസം അല്ലേ ഒരു രാത്രി അവൾ ഇവിടെ കഴിഞ്ഞാൽ മതി നാളെ വൈകുന്നേരം ആകുമ്പോൾ നമ്മൾ തിരിച്ചു വീട്ടിലേക്ക് എത്തിയിരിക്കും മനസ്സിലായോ പ്രിയക്ക്...\"

     \"എന്നാൽ നമുക്ക്  ഭാനു ചേച്ചി വീട്ടിൽ തന്നെ നിർത്തിയാലോ അമ്മേ...\" പ്രിയ വീണ്ടും ചോദിച്ചു 

       \"ഏയ്യ് അത്  വേണ്ട ഭാനു ഒത്തിരി ദിവസമായി അവളുടെ മകളുടെ വീട്ടിലേക്ക് പോയിട്ട് ഇപ്രാവശ്യം ഞാനവളോട് പറയുകയും ചെയ്തു ഇനി വാക്കുമാറ്റി പറയുന്നത് എനിക്ക് ശരിയായി തോന്നുന്നില്ല അതുകൊണ്ട് ഭാനു വീട്ടിലേക്ക് പോകും... ഇവിടെ വേണു ഉണ്ടാകും അവൻ നമ്മുടെ കൂടെ വരുന്നില്ല എന്നാണ് ഞാൻ അറിഞ്ഞത്.... ഒരു രാത്രി അല്ലേ നീ പേടിക്കേണ്ട ഒന്നും സംഭവിക്കില്ല... നമ്മൾ നാളെ വൈകുന്നേരം ഇങ്ങു എത്തും...\"

    \"ശരി എന്നാൽ അമ്മ പറയുന്നതുപോലെ..\"കൂടുതൽ ഒന്നും അമ്മയോട് സംസാരിക്കാതെ പ്രിയ അവിടെ നിന്നും നടന്നു...

  
   പ്രിയ മുറിയിൽ നിന്നും പോയതും ഗംഗാദേവി ഉടനെ തന്നെ ടേബിളിന്റെ മേൽ ഉള്ള ഫോൺ കൈയിൽ എടുത്തു


   \"ഹലോ വേണു..\"

   \" ഹലോ... വല്യമ്മേ പറയൂ... \"

      \"നോക്കു വേണു ഇന്ന് ഇവിടെ ആരുമുണ്ടാവില്ല അച്ഛനും  ഞങ്ങൾ എല്ലാവരും  പുറത്തേക്കു പോവുകയാണ്..
നിനക്കറിയാമല്ലോ ഒരു പൂജയുടെ ആവശ്യത്തിനായി ആണ് പോകുന്നത്... ഭാനു ആണ് എങ്കിൽ അവളുടെ  മകളുടെ വീട്ടിലേക്ക്  പോവുകയാണ്.. ഈ സമയം പ്രിയയുടെ കൂട്ടുകാരി   ആ  കുട്ടിക്ക് ചെറിയൊരു വയറുവേദന അതുകൊണ്ട് ആ കുട്ടി ഞങ്ങളുടെ കൂടെ വരുന്നില്ല....നീ വേണം ആ കുട്ടിയെ നോക്കാൻ ഇന്ന് പറ്റുമെങ്കിൽ കുറച്ചു നേരത്തെ തന്നെ വീട്ടിലേക്ക് വരാൻ ശ്രദ്ധിക്കണം നാളെ വൈകുന്നേരത്തോടെ ഞങ്ങൾ തിരിച്ചു വരും. നിങ്ങൾക്കുള്ള ഫുഡ് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്... ഞാൻ  5000 രൂപ ചിലവിനു കൊടുക്കുന്നതായിരിക്കും അത്  മതിയല്ലോ.. നമ്മുടെ വീട്ടിലേക്കു വന്ന വിരുന്നുകാരിയാണ് ആ കുട്ടി അവൾക്കു ഒരു കുറവും ഉണ്ടാവരുത്...\"



    \"ഇല്ല  വല്യമ്മേ ഒരു കുറവും ഉണ്ടാവില്ല.. അമ്മേ ഞാൻ നോക്കിക്കോളാം... പൈസ തന്നില്ല എങ്കിലും കുഴപ്പമില്ല എന്റെൽ ഉണ്ട്‌...\"

   \"  അത് സാരമില്ല ഞാൻ ആ കുട്ടിയുടെ  കൈയിൽ കൊടുക്കാം.. \"

    അതും പറഞ്ഞുകൊണ്ട് ഇരുവരും ഫോൺ കട്ട് ചെയ്തു...തുടർന്ന് ഗംഗാദേവി താഴേക്കു നടന്നു... ശേഷം എല്ലാവരും കൂടി ഒരുമിച്ച് കാറിൽ കയറുന്ന സമയം

    \" അല്ല പ്രിയയുടെ കൂട്ടുകാരി എവിടെ... \" ഗോമതി ചോദിച്ചു

        \"ആ കുട്ടിക്ക് എന്തോ വയ്യ അതുകൊണ്ട് വരുന്നില്ല... ഞാൻ  വേണുവിനോട്  കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്....ഇപ്പോൾ  നമ്മൾ പോകേണ്ട കാര്യം മാത്രം നോക്കിയാൽ മതി....എല്ലാവരും ഉടനെ തന്നെ കാറിൽ കയറിക്കോ...\" ഗംഗാദേവി ആജ്ഞാപിച്ചു..

     ഒടുവിൽ എല്ലാവരും അവിടെ നിന്നും കാറിൽ കയറി...

      \"എന്നാൽ ഭാനു ആ കുട്ടിയോട് നി പോയി കഴിഞ്ഞാൽ വാതിൽ അടച്ചിരിക്കാൻ പറഞ്ഞോളൂ.... \"ഗംഗാദേവി ഭാനുവിനോട് പറഞ്ഞു


   \"മം..\"

    \"നി നാളെ തന്നെ വരണം എന്നില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാലും മതി..\"

\"ശെരി..\"

     ഗംഗാദേവി പതിയെ കാറിൽ കയറി..കാറുകൾ അവിടെ നിന്നും യാത്രയായി...ചെറിയൊരു വിഷമത്തോടെ  പ്രിയ മായയെ കാറിൽ നിന്നും എത്തിച്ചുനോക്കി മുന്നോട്ടു പോയി...അപ്പോഴും അവളെ പിരിഞ്ഞതിൽ സങ്കടം ഉണ്ടെങ്കിലും വേറെ വഴിയില്ലാതെ അമ്മ പറയുന്നത് അനുസരിച്ച് കൊണ്ട് അവളും അവിടെ നിന്ന് യാത്രയായി .....

     ഈ സമയം ഭാനു കാറുകൾ എല്ലാം ഗേറ്റിനെ മറികടന്നു പോയതും ഗേറ്റ് അടച്ചു... പിന്നെ നേരെ അടുക്കളയിൽ പോയി.... അവിടെ എല്ലാം ഒതുക്കുന്ന സമയം..

    \"മോളെ മായേ.... \" ഭാനു വിളിച്ചു 

    ഹാളിൽ ഇരുന്നു ടീവി കാണുകയായിരുന്ന മായ ഉടനെ അടുക്കളയിൽ വന്നു

\"ചേച്ചി...\"

     \"ദേ നോക്കു ഇതിൽ നിങ്ങൾ രണ്ടുപേർക്കും കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ട്‌.... കഴിച്ചിട്ടേ കിടക്കാവൂ... എന്നാൽ വൈകുന്നേരം നാല് മണിക്കുള്ള ബസിനു പോകാൻ ഞാനും റെഡിയാവൻ നോക്കട്ടെ... നിനക്കു പേടിയൊന്നുമില്ലലോ...\" ഭാനു ചോദിച്ചു 

  \"എന്തിന് ചേച്ചി പോയിട്ട് വാ..\"

    \"വേണു ഉണ്ടാകും രാത്രി അവനെ ഇവിടെ ഹാളിൽ കിടക്കാൻ പറഞ്ഞാൽ മതി... അവന്റെ വീട്ടിലേക്കു പോകണ്ട... പിന്നെ ദേ ഈ പണം വല്യമ്മ തന്നതാണ് നിന്റെ ചിലവിനു...\" 

     \"അതിന്റെ ആവശ്യമില്ല ഇതു ചേച്ചി വേണേൽ വെച്ചോളൂ മകളുടെ വീട്ടിൽ പോകുന്നതാലേ വഴിൽ എന്തെങ്കിലും. മേടിക്കാൻ വേണ്ടി വരും..\" മായ പറഞ്ഞു 

    \"ഏയ്യ് അതിനുള്ള പണം എന്റെൽ തന്നിട്ടുണ്ട്..\"

     \"എന്നാൽ ഇതിൽ നിന്നും രണ്ടായിരം മതി ബാക്കി ചേച്ചി എടുത്തോ....\" മായ വീണ്ടും പറഞ്ഞു 

    ഒടുവിൽ ഭാനു അതിനു  സമ്മതിച്ചു... ഭാനു അടുക്കളയിൽ നിന്നും. അവരുടെ മുറിലേക്കു നടന്നു തന്റെ വസ്ത്രം എല്ലാം പാക്ക് ചെയ്ത് നല്ലൊരു സാരിയും ഉണ്ടാത്‌ പുറത്തേക്കു വന്നു...

  \"  മോളെ നിനക്ക് ചായ വേണോ ഉണ്ടാക്കി വെയ്ക്കണോ...\"

    \"വേണ്ട ഞാൻ  വേണുവേട്ടൻ വന്ന ശേഷം വെച്ചു കുടിച്ചോളാം...\"

   \"ശെരി..\"

അങ്ങനെ ഭാനുവും ആ വീട്ടിൽ നിന്നും. പുറത്തിറങ്ങി.


    \"മോള് വാതിൽ അടച്ചോ..\" ഭാനു പറഞ്ഞു 

    \"മ്മ്മ്..\"


   സമയം ഒത്തിരിയായി മുറ്റത്തുള്ള പൂക്കളുടെ ഇടയിൽ ഇരുന്നുകൊണ്ട്  ആലോചനയിലായിരുന്നു മായ...അപ്പോഴേക്കും ജോലി കഴിഞ്ഞു വന്ന വേണു അവളെ അന്വേഷിച്ചുകൊണ്ട് നടന്നു... ഒടുവിൽ അവളെ ആ പൂന്തോട്ടത്തിൽ വെച്ചു കാണുകയും അങ്ങോട്ട്‌ നടക്കുകയും ചെയ്തു...

    \" താൻ ഇവിടെ ഉണ്ടായിരുന്നോ ഞാൻ തന്നെ  എവിടെയൊക്കെ  അന്വേഷിച്ചതാ എന്താ ഇവിടെ ഇരിക്കുന്നത്... \"

     \"ആ വേണുവേട്ടൻ വന്നോ സോറി ഞാൻ കണ്ടില്ല...ഒന്നും ഇല്ല  വെറുതെ അകത്തിരുന്നു  ബോർ അടിച്ചപ്പോ ചുമ്മാ കാറ്റുകൊള്ളാം എന്ന് കരുതി...\" മായ പറഞ്ഞു 

   \"തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ..\" വേണു ചോദിച്ചു 

    \"എനിക്കൊരു പ്രശ്നവുമില്ല...\"

\"എങ്കിൽ എനിക്ക് ഒരു  കട്ടൻ കിട്ടുമോ...\"

\"ഞാൻ ഇപ്പോൾ തന്നെ കൊണ്ടുവരാം..\" 

     മായ ഉടനെ തന്നെ അടുക്കളയിൽ പോയി രണ്ടു പേർക്കും വേണ്ട കട്ടൻ ചായ ഇട്ടു എന്നിട്ട്  രണ്ടു ഗ്ലാസും കൈയിൽ പിടിച്ചു കൊണ്ടു പൂന്തോട്ടത്തിലേക്കു നടന്നു  ഈ സമയം പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചു ഇരിപ്പായിരുന്നു വേണു ....അവന്റെ അരികിൽ ചെന്നിരുന്ന മായ അവനെ തന്നെ കുറച്ചു നേരം നോക്കി നിന്നു

     \"എന്താടോ താൻ എന്നെ ഇങ്ങനെ നോക്കുന്നത്...\" മായയുടെ കൈയിൽ ഉള്ള കട്ടൻ ചായ ഗ്ലാസ്സ് കൈയിൽ വാങ്ങിച്ചുകൊണ്ട് വേണു ചോദിച്ചു 

      \"എനിക്ക്...എനിക്ക്  വേണുവേട്ടനോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു..\"


    \"ചോദിച്ചോ എന്തു വേണേലും പറഞ്ഞോ അതിന് എന്തിനാ ഇങ്ങനെ ചുറ്റി വളയ്ക്കുന്നത് പറയാൻ ഉള്ളത് ധൈര്യമായി പറ..\" 

    മായ  ഉടനെ അവന്റെ കൈകളോട് അവളുടെ കൈകൾ കോർത്തു അവരുടെ മിഴികൾ തമ്മിൽ ഉടക്കിയ  ആ സമയം അവൾ അവനോട് പറഞ്ഞു

    \"വേണുവേട്ടാ ഞാൻ ചെറുപ്പം മുതൽ മുംബൈയിൽ വളർന്നതാണ്   മോഡേൺ സിറ്റിയിൽ അവിടുത്തെ കൾച്ചറിൽ  അവിടത്തെ കാര്യങ്ങളൊക്കെ നോക്കി വളർന്ന ഒരു കുട്ടിയാണ് ഞാൻ....അതുകൊണ്ട് തന്നെ ദൈവത്തിലോ പ്രേതത്തിലോ എനിക്ക് അത്രക്കും വിശ്വാസമില്ലായിരുന്നു ... എന്നാൽ  എനിക്ക് പിനീട് സ്വപ്നം കാണുന്ന  ഒരു ശീലം ഉണ്ടാകാൻ തുടങ്ങി.... അതിൽ പിന്നെ സ്വപ്നത്തിൽ എന്താണ് എനിക്ക് വരുന്നത് അത് എന്റെ ലൈഫിൽ നടക്കാൻ തുടങ്ങി.... അതെല്ലാം ഞാൻ തുടക്കത്തിൽ അത്ര വല്യ കാര്യമാക്കി എടുത്തിരുന്നില്ല പക്ഷേ പിന്നീട് ഞാൻ ഒരു രൂപം സ്വപ്നത്തിൽ വരാൻ തുടങ്ങി...ആ രൂപം പതിയെ എന്നെ പിന്തുടരാൻ തുടങ്ങി ഞാൻ എവിടെ പോയാലും എന്റെ പിന്നാലെ വരുന്നത് പോലെ.... ആ സ്ത്രീ രൂപം എന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നതു പോലെ...പക്ഷേ ആ രൂപവുമായി ആ  സ്ത്രീയുമായി എനിക്ക് യാതൊരു ബന്ധവുമില്ല എന്തായിരിക്കും അത് എന്ന് എനിക്ക് അറിയുന്നില്ല പക്ഷെ ഒരു കാര്യം ഇതിൽ ഒളിന്നിരിക്കുന്ന സത്യം അത് ഞാൻ കണ്ടെത്തും കണ്ടെത്തിയെ പറ്റൂ...കുഞ്ഞുനാൾ മുതൽ ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് അത്.... അതിൽ നിന്നും എനിക്ക് രക്ഷപ്പെടണം അതിനു ഒന്ന് ഞാൻ മരണപ്പെടണം പക്ഷെ ആത്മഹത്യ ചെയ്യാൻ എനിക്ക് താല്പര്യമില്ല പിന്നെ ആ രൂപം എന്നോട് പറയാൻ ഉദ്ദേശിക്കുന്ന കാര്യം അല്ലെങ്കിൽ അത് എന്തിനാണ് എന്നെ പിന്തുടരുന്നയത്‌ എന്നാ സത്യം ഞാൻ കണ്ടെത്തണം...അതിനു വേണുവേട്ടൻ എന്നെ സഹായിക്കാൻ കഴിയുമോ...\"മായ ചോദിച്ചു 

  മായ പറഞ്ഞത് കേട്ട വേണു ചെറിയൊരു മൗനം പാലിച്ചു...

    \"  വേണുവേട്ടൻ ഞാൻ പറയുന്നത് മനസിലായില്ല എന്ന് തോന്നുന്നു... ആ ചിലപ്പോ പ്രിയ പറഞ്ഞതു പോലെ ആൾക്ക് ഞാൻ പറയുന്നതൊക്കെ വട്ടായി തോന്നും...  വേണുവേട്ടന് ഇതു എങ്ങനെ ഉൾകൊള്ളാൻ കഴിയും ആളുടെ സ്ഥാനത്തു ഞാൻ ആണ് എങ്കിലും അങ്ങനെ തന്നെയായിരിക്കും... എനിക്ക് ഈ പ്രേശ്നത്തിൽ നിന്നും ഒരു മോചനം ഉണ്ടാവില്ലേ ദൈവമേ...\"മായ മനസ്സിൽ വിചാരിച്ചു...

   തുടരും 



ഗായത്രി ദേവി -12

ഗായത്രി ദേവി -12

4.4
2044

        ഒന്നും പറയാതെ മൗനം പാലിച്ചു നിൽക്കുന്ന വേണുവിനെ കണ്ടതും മായ്ക്ക്  പരിഭ്രമം  തോന്നി...      \"വേണുവേട്ടാ വേണുവേട്ടൻ എന്താ ഒന്നും പറയാത്തത്... \" മായ ചോദിച്ചു     \"ഞാനെന്തു പറയാനാണ് മായേ എനിക്ക് നി പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല...\" വേണു പറഞ്ഞു      \"വേണുവേട്ടാ പ്ലീസ് എന്നെ വിശ്വസിക്കണം എന്നെ സഹായിക്കാൻ ആരുമില്ല...\" മായ വേണുവിനോട് അപേക്ഷിച്ചു     \"അതിനു ഞാൻ എന്താണ് നിനക്കു ചെയേണ്ടത്... അഥവാ നി പറഞ്ഞ കാര്യങ്ങൾ ഞാൻ വിശ്വസിച്ചു എങ്കിലും നിന്നെ സഹായിക്കാൻ ഞാൻ....എനിക്ക് എന്തു ചെയാൻ കഴിയും...\"വേണു ചോദിച്ചു     \" എന്റെ എല്ലാ ചോദ്യങ്ങൾക