റൗഡി ബേബി
തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന ആളെ നോക്കി കല്യാണി നെറ്റി ചുളിച്ചു........
\"ഹലൊ കല്യാണി എന്താ ഇങ്ങനെ നോക്കുന്നത്, ആളെ മനസ്സിലായിയില്ല അല്ലേ..
അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവള് ഇല്ലന്ന് തലയാടി..
അത് കണ്ടതും അയാൾ ചിരിച്ചു,
\"അത് എങ്ങനെയാ മനസ്സിലാവാ, ഇങ്ങനെ കുറച്ചു ബന്ധുക്കൾ ഉള്ളത് അവൻ ഓർമയില്ലലോ...\"
\"ഇയാള് എന്ത് തേങ്ങയാ പറയുന്നത് എന്ന് ചിന്തിച്ചു അവള് നിന്നു....
അയാൾ വീണ്ടും തുടർന്നു..
\"ഞാൻ ശിവ പ്രസാദ്, നിരഞ്ജന്റെ ചെറിയച്ഛനാണ്... അവരൊക്കെ എന്റെ കൂടെ ആയിരുന്നു, കുറച്ചു കാലമേ ഇങ്ങോട്ടേക്ക് വന്നിട്ട് ആയുള്ളൂ..
അയാൾ പറയുന്നതല്ലാം അവള് ചിരിച്ചു കൊണ്ട് കേട്ട്...
\"ചെറിയച്ഛൻ വാ... അവള് അയാളെ അകത്തേക്ക് ക്ഷണിച്ചു...
ചെറിയച്ഛൻ ഇരിക്ക്, അയാൾ അകത്തേക്കു കയറിയതും അവള് സോഫ ചൂണ്ടി പറഞ്ഞു..
\"ഞാൻ കുടിക്കാൻ വല്ലതും എടുക്കട്ടെ എന്നും പറഞ്ഞു അവള് അയാളുടെ അടുത്ത് നിന്ന് മുങ്ങി അടുക്കളയിലേക്ക് നടന്നു... നിരഞ്ജനെ ഫോൺ ചെയ്തു...
റിങ് ചെയ്തെങ്കിലും അവൻ കട്ട് ചെയ്തു, വീണ്ടും മൂന്നു പ്രാവിശ്യം അത് പോലെ വിളിച്ചെങ്കിലും അവൻ കട്ട് ചെയ്തു... പിന്നെ വിളിച്ചപ്പോൾ അവൻ ഫോൺ എടുത്തു
\"ആർക്ക് വായു ഗുളിക വാങ്ങാനാണ് നീ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്..
ഫോൺ എടുത്തു അവള് എന്തേലും പറയുന്നതിന് മുന്നേ അവൻ ദേഷ്യത്തിൽ ചോദിച്ചു....
\" വായു ഗുളിക ഇയാളെ ചെറിയച്ഛൻ ശിവ പ്രസാദിന് , കൊണ്ടു വാ വന്നിട്ടുണ്ട്...അവളും കലിപ്പിൽ തന്നെ പറഞ്ഞു..
\"എന്താ \"അവള് പറയുന്നത് കേട്ട് അവൻ ചോദിച്ചു...
\"അതെ ചെറിയച്ഛൻ എന്നും പറഞ്ഞു ഒരാൾ വന്നിട്ടുണ്ട്,ഇവിടെ ഞാൻ തനിച്ചാണ്, രാമേട്ടൻ ഇല്ല, ഇയാള് പെട്ടന്ന് വന്നില്ലെങ്കിൽ ഞാൻ എല്ലാം കുളമാക്കും......
\"ഡീ ചതിക്കല്ലേ നിന്റെ തറ സ്വഭാവം ഒന്നും കാണിക്കല്ലേ,ഞാൻ 10മിനിട്ടിനുള്ളിൽ അവിടെ എത്തും!.
\"തറ നിന്റെ മറ്റവൾ.. അവള് അത് പറഞ്ഞെങ്കിലും അത് കേൾക്കാൻ നിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു.....
അവള് ദേഷ്യത്തിൽ ഫോൺ അവിടെ വെച്ച് ശിവ പ്രസാദിന് കുടിക്കാൻ ജ്യുസ് ഉണ്ടാക്കാൻ തുടങ്ങി...
..............................................................................
മാളിയേക്കാൾ തറവാട്ടിൽ ഗൈറ്റ് കടന്നു വന്ന കാറിൽ നിന്നും ഒരു മോഡേൺ പെൺകുട്ടി ഇറങ്ങി, ചുറ്റും നോക്കി, നേരെ കാളിങ് ബെല്ല് അമർത്തി...
വാതിൽ തുറന്ന ശ്രീ ദേവി മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ മനസ്സിലാവാതെ നോക്കി. അത് തിരിച്ചറിഞ്ഞതും അവൾ പറഞ്ഞു
\"ആന്റി ഞാൻ ദിയ, നിളയുടെ ഫ്രണ്ടാണ്, ബാംഗ്ലൂർ ഞങ്ങൾ ഒരുമിച്ചായിരുന്നു.. അവള് പറയുന്നത് കേട്ട് ശ്രീ ദേവി പുഞ്ചിരിച്ചു അവളെ അകത്തേക്കു ക്ഷണിച്ചു, നിളയെ വിളിച്ചു...
\"ദിയയെ കണ്ടതും നിള ഓടി പോയി കെട്ടിപിടിച്ചു,
\"എന്താ ഡീ അറിയിക്കാതെ വന്നത്...\"
\"നിന്നായൊക്കെ കാണണമെന്ന് തോന്നി, ഇങ് വന്നു....
അവർ സംസാരിച്ചു നിൽകുമ്പോയേക്കും ശ്രീ ദേവി അവൾക്ക് കുടിക്കാൻ കൊണ്ടുവന്നു.
അതൊക്കെ കുടിച്ചു ദിയ നിളയോടപ്പം അവളുടെ റൂമിലേക്ക് നടന്നു...
\"ഡീ എന്തൊക്കെ വിശേഷം.. ബെഡിൽ ഇരുന്ന ദിയയുടെ അടുത്തിരുന്നു നിള ചോദിച്ചു..
\"എനിക്ക് എന്ത് വിശേഷം, നിനക്ക് അല്ലേ വിശേഷം, അല്ല നിന്റെ നാത്തൂൻ എവിടെ..
ദിയ അത് പറഞ്ഞതും നിളയുടെ മുഖം മങ്ങി..
\"അവർ ഇവിടെ ഇല്ല, നിനക്ക് സങ്കടം ഉണ്ടെന്ന് അറിയാം...നിള ദയനീയമായി നോക്കി പറഞ്ഞു..
\"സങ്കടം ഇല്ലന്ന് പറയുന്നില്ല, ഒരുപാട് ഉണ്ട്, മഹിന്ദ്ര വർമ്മയുടെ മോൾക്ക് വേറെ ആരെയും കിട്ടാത്തത് കൊണ്ടല്ല, അവനോട് അത്രയ്ക്ക് ഇഷ്ടം ആയത് കൊണ്ടാണ് ഞാൻ അവന്റെ പിറകെ നടന്നത്, അത്രയ്ക്ക് ജീവനായിരുന്നു അവനെ, ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.... അവള് കണ്ണുകൾ തുടച്ചു പറഞ്ഞു...
\"ഡീ എല്ലാം അവസാനിച്ചു എന്ന് വിചാരിക്കല്ലേ, നിനക്ക് എനിയും അവസരം ഉണ്ട്, ഒന്നും നീ വിചാരിക്കുന്നത് പോലെ അല്ല, ദിയയുടെ തോളിൽ തട്ടി നിള പറഞ്ഞു...
ഒന്നും മനസ്സിലാവാതെ ദിയ അവളെ നോക്കി,
നിള അവൾക്ക് വേണ്ടിയാണ് നിരഞ്ജൻ കല്യാണം കഴിച്ചത് എന്ന് മുതൽ എല്ലാം പറഞ്ഞു.....
അതൊക്കെ കേട്ട് ദിയയുടെ മുഖം തെളിഞ്ഞു...
എന്നാൽ ഇതൊക്കെ കേട്ട് ഒരു ഭിത്തിക്ക് അപ്പുറം സഞ്ജയ് ഉണ്ടായിരുന്നു... അവൻ ദേഷ്യം കൊണ്ട് മുഷ്‌ടി ചുരുട്ടി ഭിത്തിയിൽ അടിച്ചു, അവന്റെ ഉള്ളിൽ നിരഞ്ജനോടുള്ള ദേഷ്യം പ്രതിക്കരമായി....
...............................................................................
10മിനിറ്റ് കൊണ്ട് വരാം എന്ന് പറഞ്ഞ നിരഞ്ജൻ രാത്രി ആയിട്ടും വന്നില്ല.. കല്യാണി നിരഞ്ജനെ മനസ്സിൽ പ്രാകി ചെറിയച്ഛന്റെ കത്തി അടി കേട്ടിരുന്നു......
കല്യാണി ഫുഡ് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോയാണ് പുറത്ത് നിരഞ്ജന്റെ വണ്ടി വരുന്ന സൗണ്ട് കേട്ടത്,
ഒറ്റയടിക്ക് കൊന്നാലോ , അല്ലങ്കിൽ വേണ്ട ചെറിയച്ഛൻ പോയിട്ട് കൊല്ലാം, അവളുടെ ആത്മ....
നിരഞ്ജൻ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി അകത്തേക്ക് കയറി,..
\"വന്നല്ലോ എന്റെ മോൻ അവനെ കണ്ടതും അയാൾ പറഞ്ഞു...
\"ചെറിയച്ഛൻ എന്താ പെട്ടന്ന്...
\"അത് എന്താ ഡാ എനിക്ക് ഇവിടെ വരാൻ സമയവും കാലവും നോക്കണോ....
\"അയ്യോ അങ്ങനെ അല്ല... കേരളത്തിൽ അങ്ങനെ വരാറില്ലലോ....
\"ഞാൻ ഒരു ബിസിനസ് കാര്യത്തിന് വന്നതാണ്.. അപ്പൊ എല്ലാരേയും കാണാം എന്ന് വിചാരിച്ചു, പിന്നെ നിന്റെ കല്യാണം നീ ഇങ്ങനെ പെട്ടന്ന് നടത്തുമെന്ന് ഞാൻ ഒട്ടും കരുതിയില്ല... നിന്റെ കല്യാണത്തെ കുറച്ചു എനിക്ക് കുറച്ചു സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു ഒന്ന് നിശ്വസിച്ചു അയാൾ പറഞ്ഞു...
\"അത് ചെറിയച്ഛ, സാഹചര്യം, അങ്ങനെ ഒക്കെ പറ്റിപ്പോയി... അവൻ തലയുടെ ബാക്കിൽ കൈ വെച്ച് പറഞ്ഞു...
\"ഞാൻ പറഞ്ഞന്നേ ഉള്ളു, നീ ടെൻഷൻ ആവേണ്ട, എന്തായാലും നിന്റെ ഭാര്യയെ എനിക്ക് നന്നായി ഇഷ്‌ടപ്പെട്ടു..നിന്റെ തിരക്ക് കഴിഞ്ഞു ബാംഗ്ലൂർ വാ, നമ്മുക് അവിടെ ഒരു റിസെപ്ഷൻ നടതാം..\"
അതിന് അവൻ ഒന്ന് ചിരിച്ചു....
അപ്പോയെക്കും അവിടെ കല്യാണി വന്നു അവനെ തുറിച്ചു നോക്കി ശിവ പ്രസാദിന് നേരെ തിരിഞ്ഞു....
\"ചെറിയച്ഛ വാ കഴിക്കാം.......
അവള് അത് പറഞ്ഞതും നിരഞ്ജൻ ഞെട്ടി.....
\"ഇവള് എന്ത് തേങ്ങായാണോ ഉണ്ടാക്കി വെച്ചത് അവന്റെ ആത്മ.....
\"നിരഞ്ജൻ നീ ഫ്രഷായി വാ, ഭക്ഷണം കഴിച്ച ഉടനെ ഞാൻ ഇറങ്ങും....\"
\"ചെറിയച്ഛന് ഇന്ന് തന്നെ പോകാനോ, ഇവിടെ നിന്നാൽ പോരെ..
\"അത് വേണ്ട, ഞാൻ തറവാട്ടിൽ നിൽക്കാനാണ് തീരുമാനിച്ചത്, കുറെ ആയില്ലേ അവിടെയൊക്കെ പോയിട്ട്,അച്ഛനോടുള്ള ദേഷ്യം എല്ലാ മാറിയെങ്കിൽ നീ ഇടക്ക് അങ്ങോട്ട് ഇറങ്, അയാൾ സോഫയിൽ നിന്ന് എഴുനേറ്റ് അവന്റെ തോളിൽ തട്ടി പറഞ്ഞു.....
അതിന് നിരഞ്ജൻ മറുപടി പറയാതെ മൗനം പാലിച്ചു....
നിരഞ്ജൻ ഫ്രഷായി വരുമ്പോയേക്കും കല്യാണി ഫുഡ് എല്ലാ ടെബലിൽ നിരത്തിയിരുന്നു.... അവൾ നിരത്തിയ ഐറ്റം കണ്ട് അവന്റെ തന്നെ കണ്ണുകൾ മിഴിച്ചു...
\"എല്ലാം മോളെ പോലെ സൂപ്പർ ആയിട്ടുണ്ടല്ലോ..\"
അവള് ഉണ്ടാക്കിയ ഫുഡ് നോക്കി ശിവ പ്രസാദ് പറഞ്ഞു...
\"കാണാനൊക്കെ കൊള്ളാം, ടേസ്റ്റ് അവളുടെ സ്വഭാവം പോലെ കൂതറ ആവാതിരുന്നാൽ മതി.. അവന്റെ ആത്മ കഴിഞ്ഞതും കാലിൽ ശക്തിയായ ഒരു ചവിട്ട് അതും കല്യാണിയുടെ വക.. അവൻ അവളെ എന്താടി എന്ന ഭാവത്തിൽ നോക്കി....
\"അതെ ആത്മക്കിമ്പോൾ അടുത്തുള്ളവർ കേൾക്കാതെ വേണം... അവൾ മുഖം കൊട്ടി അവന്റെ ചെവിക്ക് അരികിലായി പറഞ്ഞു..
അവൻ ഒരു അവിഞ്ഞ ഇളി പാസ്സാക്കി..
\"
\"എന്താണ് ഒരു രഹസ്യം പറച്ചിൽ.. അവരുടെ സംസാരം കണ്ട് ശിവ പ്രസാദ് ചോദിച്ചു..
\"ഇവളുടെ കുക്കിംഗ് ചെറിയച്ഛന് ഇഷ്‌ടമാവുമോ എന്ന് ഇവക്കൊരു പേടി.അത് പറയുകയായിരുന്നു....\"
അത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു..
\"ഈ ചെറിയ കാര്യത്തിന് അങ്ങനെ പേടിക്കണോ മോളെ \"അയാൾ അതും പറഞ്ഞു ഫുഡ് വായിലേക്കിട്ടു..
\"സൂപ്പർ ഒരു രക്ഷയുമില്ല സൂപ്പർ...\"അയാൾ അത് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു... പിന്നെ നിരഞ്ജനെ നോക്കി കൊഞ്ഞനം കുത്തി അവള് ഫുഡ് കഴിക്കാൻ തുടങ്ങി.. അതൊക്കെ കണ്ട് അവന്റെ ചുണ്ടിൽ അവൻ അറിയാതെ ചിരി വിടർന്നു..
അവൻ ഫുഡ് വായിൽ വെച്ചതു ഇവൾക്ക് ഇത്രയും ടെസ്റ്റിൽ ഫുഡ് ഉണ്ടാക്കാൻ അറിയോ ചെറിയച്ഛൻ പറഞ്ഞപ്പോൾ ഇത്രയും വിചാരിച്ചില്ല എന്ന് ചിന്തിച്ചു വിശ്വാസം വരാതെ അവളെ നോക്കി അവള് എന്താ എന്ന ഭാവത്തിൽ പിരികം പൊക്കി.. അവൻ ഒന്നുമില്ലെന്ന് ചുമലുകൾ കൂച്ചി....
\" എന്ന ഒക്കെ ഞാൻ ഇറങ്ങാ \"ശിവ പ്രസാദ് നിരഞ്ജനെ ഹഗ് ചെയ്തു...
പിന്നെ കല്യാണിയെ ചേർത്ത് പിടിച്ചു..
\"ശരി മോളെ ചെറിയച്ഛൻ ഇറങ്ങുവാണെ... ഇവൻ എന്തേലും കൂതറ കാണിച്ചാൽ ഒന്ന് വിളിച്ചാൽ മതി, ഞാൻ ഓടി എത്തും രണ്ടണ്ണം പൊട്ടിക്കാൻ...\"
\"അത് ഞാൻ ഏറ്റു കല്യാണി തംസപ്പ് കാണിച്ചു പറഞ്ഞു...
നിരഞ്ജൻ ശിവ പ്രസാദിന്റെ കൂടെ കാറിന്റെ അരികിൽ വരെ പോയി... കല്യാണി അവർ പോകുന്നതും നോക്കി ഡോറിന്റ അരികിൽ നിന്നു..
\"ഡാ മോളെ നോക്കികൊള്ളണമേ. ടേക്ക് കെയർ.. കാറിൽ കയറുന്നതിനു മുന്നേ തിരിഞ്ഞു ശിവ പ്രസാദ് നിരഞ്ജനോട് പറഞ്ഞു. ഒരിക്കൽ കൂടി രണ്ടാളോടും കൈ വീശി കാണിച്ചു അദ്ദേഹം കാറിൽ കയറി പോയി..
അയാൾ പോയതും നിരഞ്ജൻ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞതും കണ്ടത് ഒരു കൈഇടുപ്പിന് വെച്ച് മറ്റേ കൈയിൽ കുഷ്യനും പിടിച്ചു ഭദ്രകാളിയെ പോലെ നിൽക്കുന്ന കല്യാണിയെയാണ്.....
\"വല്ല നാഗവല്ലി കയറിയോ\"അവളുടെ നിൽപ് കണ്ട് അവൻ ചോദിച്ചു..
\"അയോഗ്യ നായെ, ഉനക് എവളോം ധൈര്യമിരുന്താ ഇപ്പൊ എൻ കണ്മുന്നാടി വന്നു നിപ്പേ,ഉന്നെ കൊന്ന് ഉൻ രക്തത്തെ കുടിച്ചു ഓം കാരം നടന്ത് വിടുവെൻ,\"
\"ഗംഗേ....\"
\"മിണ്ടരുത് ഇതാണോ ഇയാളുടെ 10മിനിറ്റ് \"അവൾ കുഷ്യൻ എറിഞ്ഞു പറഞ്ഞു..
അവൻ അത് ക്യാച്ച് പിടിച്ചു.. അവളെ നേരെ തന്നെ എറിഞ്ഞു സോഫയിലേക്ക് ചാടി, അവളുടെ മറുവശം കടന്നു.. അത് കണ്ട അവള് അവനെ നേരെ തിരിഞ്ഞതും
അടി കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട്
അവൻ പെട്ടന്ന് റൂമിലേക്ക് ഓടി..... അവന്റെ പിറകെ കലിപ്പിൽ അവളും...
\"ഡീ, സോറി.. പെട്ടന്ന് വരാൻ നോക്കിയതാ പറ്റിയില്ല.. അവൻ ഓടുന്നതിന് ഇടയിൽ പറഞ്ഞു...
\"നിന്നെ ഞാൻ ഇന്ന് കൊല്ലും......\"അത് പറഞ്ഞു അവൾ പിറകെ ഓടി....
.............,..............................
കല്യാണി നിരഞ്ജനെ കൊന്നില്ലെങ്കിൽ നാളെ കാണാം, ലങ്ത് കുറവാണെന്ന് അറിയാം, സമയം ഒട്ടും ഇല്ലാത്തത് കൊണ്ടാണ്, പിന്നെ ലൈക് കമ്മന്റ് മറക്കല്ലേ,കഥ ബോർ ആകുന്നുണ്ടെങ്കിൽ പറയാനേ, എന്റെ എഴുത് ഇഷ്‌ടമാവുന്നില്ലെങ്കിലും പറയാനേ
---
റൗഡി ബേബി
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതും നിരഞ്ജനും കല്യാണിയും അവളുടെ വീട്ടിലേക്ക് തിരിച്ചു...പോകുന്ന വഴി ടെക്സ്റ്റയിൽ ഷോപ്പിൽ കയറി എല്ലാർക്കും ഡ്രസ്സ് ഉം ബേക്കറിയിൽ നിന്ന് സ്വീറ്റ്സും വാങ്ങി....**--------------വൈഷ്ണവിക് കല്യാണിയോട് അങ്ങനെ ഒക്കെ പെരുമാറിയത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു...അത് കൊണ്ട് നേരിട്ട് കണ്ട് സോറി പറയാൻ അവള് കോട്ടേഴ്‌സിലേക്ക് പോയി....കോട്ടേഴ്‌സിൽ എത്തിയതും അവള് കാളിങ് ബെല്ല് അമർത്തി, കുറച്ചു സമയം കഴിഞ്ഞിട്ടും ആരെയും കാണാത്തതു കൊണ്ട് അവള് ഡോറിലെ ലോക്ക് പിടിച്ചു തിരിച്ചു,\"ഇത് ലോക്ക് ചെയ്തില്ലേ, തുറന്നു വന്ന ഡോർ നോക്കി പറഞ്ഞു അവള് അകത്തേക്ക് കയ