റൗഡി ബേബി
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതും നിരഞ്ജനും കല്യാണിയും അവളുടെ വീട്ടിലേക്ക് തിരിച്ചു...പോകുന്ന വഴി ടെക്സ്റ്റയിൽ ഷോപ്പിൽ കയറി എല്ലാർക്കും ഡ്രസ്സ് ഉം ബേക്കറിയിൽ നിന്ന് സ്വീറ്റ്സും വാങ്ങി....
**--------------
വൈഷ്ണവിക് കല്യാണിയോട് അങ്ങനെ ഒക്കെ പെരുമാറിയത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു...അത് കൊണ്ട് നേരിട്ട് കണ്ട് സോറി പറയാൻ അവള് കോട്ടേഴ്‌സിലേക്ക് പോയി....
കോട്ടേഴ്‌സിൽ എത്തിയതും അവള് കാളിങ് ബെല്ല് അമർത്തി, കുറച്ചു സമയം കഴിഞ്ഞിട്ടും ആരെയും കാണാത്തതു കൊണ്ട് അവള് ഡോറിലെ ലോക്ക് പിടിച്ചു തിരിച്ചു,
\"ഇത് ലോക്ക് ചെയ്തില്ലേ, തുറന്നു വന്ന ഡോർ നോക്കി പറഞ്ഞു അവള് അകത്തേക്ക് കയറി ചുറ്റും നോക്കി,
പിന്നെ കല്യാണി, കല്ലു, എന്നൊക്കെ വിളിച്ചു നോക്കി
ഒരു അനക്കവും കേൾക്കാത്തത് കൊണ്ട് അവൾ തിരിച്ചു പോകാൻ തീരുമാനിച്ചു..
അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടത്.. അവൾ അവിടെ ഉണ്ടാകുമെന്ന് കരുതി വൈഷ്ണവി നേരെ ബാൽക്കാണിയിലേക്ക് പോയി.,.
കുറച്ചു നേരം കഴിഞ്ഞു വൈഷ്ണവി ബാൽക്കിയുടെ ഡോർ തുറന്നു അകത്തേക്കു കയറിയതും, അജയ് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത് ഒരുമിച്ചായിരുന്നു.. രണ്ടാളും പരസ്പരം കണ്ട് ഞെട്ടി, പെട്ടന്ന് അവൾ അവന്റെ കോലം കണ്ട് കണ്ണുക്കൾ അടച്ചു
\"അയ്യേ എന്നും പറഞ്ഞു തിരിഞ്ഞു...
അപ്പോഴാണ് അവൻ അവന്റെ കോലത്തിനെ കുറച്ചു ബോധം വന്നത്..
\"അയ്യേ നീ എന്താ ഇവിടെ.....അത് ചോദിച്ചു കൊണ്ട് അവൻ പെട്ടന്ന് തന്നെ ബനിയൻ എടുത്തിട്ട്...
\"അതെ ഒരു അമ്മ പെറ്റ പോലുള്ള കോട്ടർസ് അല്ലേ ജസ്റ്റ് ഒന്ന് മാറിപോയതാ
അവൾ കണ്ണുകൾ അടച്ചു തന്നെ പറഞ്ഞു ...
\"അതെ സീൻ കഴിഞ്ഞു കണ്ണുകൾ തുറന്നോ,
അവൻ പറഞ്ഞതും അവള് പതിയെ കണ്ണുകൾ തുറന്നു അവനെ നോക്കി
\"ഇപ്പൊ മനസ്സിലായില്ലേ, എന്ന വിട്ടോ അവൻ ഗൗരവത്തിൽ പറഞ്ഞു..
\"അതെ പോവാൻ തന്നെയാ വന്നത്, അല്ലാതെ ഇവിടെ താമസിനൊന്നുമല്ല അവളും വിട്ട് കൊടുക്കാതെ പറഞ്ഞു മുഖം കൊട്ടി അവിടെ നിന്ന് ഇറങ്ങി, ഓപ്പസിറ്റ് കോട്ടേഴ്‌സിൽ പോയി ബെല്ല് അമർത്തിയതും രാമേട്ടൻ ഡോർ തുറന്നു..
\"കല്യാണി.. അയാളെ കണ്ടതും അവള് ചോദിച്ചു..
\"അവരൊക്കെ പുറത്തു പോയിരിക്കാ എന്ന് അയാൾ പറഞ്ഞതും അവള് നിരാശയോടെ നിന്നു....
ആ കണ്ടാമൃഗത്തിന്റെ മുന്നിൽ പോയി ചാട്ടനാണോ ഇങ്ങോട്ടേക്കു കെട്ടി ഒരുങ്ങി വന്നത് അവൾ മേലോട്ട് നോക്കി പറഞ്ഞു..
\"ഏത് കണ്ടാമൃഗത്തിന്റെ അവള് പറയുന്നത് കേട്ട് രാമേട്ടൻ ചോദിച്ചു.....
\"ആ കേട്ടർസിലെ കണ്ടാമൃഗം കൈ ചൂണ്ടി തിരിഞ്ഞതും അവളെ തുറിച്ചു നോക്കുന്ന അജയെയാണ് കണ്ടത്.. അപ്പൊ തന്നെ അവള് ജീവനും കൊണ്ട് ഓടി....
.................
കല്യാണിയുടെ വീട്ടിൽ നിരഞ്ജൻ അടിപൊളി സ്വികാരണമായിരുന്നു.....കല്യാണിയുടെ അമ്മയും ജിത്തുവിന്റെ അമ്മയും അച്ഛനും അവനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ സ്നേഹിച്ചു ഒരു പരുവമാക്കി.....നിരഞ്ജൻ പെട്ടന്ന് തന്നെ എല്ലാവരുമായി കമ്പനിയായി....
അവന്റെ ആക്ടിങ് കണ്ട് കല്യാണി മുക്കത്ത് വിരൽ വെച്ചുപോയി.....കൂടത്തിൽ അവൻ ജിത്തുവിന്റെ അച്ഛനെ നന്നായി സോപ് തേച്ചു കിടത്തി.....അത് രുദ്രന്റെ വീട്ടിൽ വരുന്ന ആളെ കുറിച്ച് അറിയാനുള്ള സൈക്കൊള്ളേജികൾ മൂവ് ആണെന്ന് അറിയാൻ അവൾക്ക് കമ്പടി നിരത്തേണ്ട ആവിശ്യം വന്നില്ല....
\"ഡീ നിന്റെ കെട്ടിയോൻ ഓസ്‌കാർ എടുക്കട്ടെ അവന്റെ ആക്ടിങ് കണ്ട് ജിത്തു അവളോട് പതുക്കെ പറഞ്ഞു...
\"വേണ്ട ഡാ, അങ്ങേരുടെ ആക്റ്റിംഗിന് അത് കുറഞ്ഞു പോകും..\"
ഭക്ഷണം ഒക്കെ കഴിച്ചു നിരഞ്ജൻ അവിടെ നിന്ന് ഇറങ്ങി, അവൻ പോയപ്പോൾ അവൾ അവിടെ ഉള്ള എല്ലാവരോടും കത്തി അടിച്ചു നിന്നു.............................
സന്ധ്യ ആയപ്പോൾ നിരഞ്ജൻ വന്നു..കല്യാണി എല്ലാരോടും ടാറ്റയും പറഞ്ഞു അവന്റെ കൂടെ കോട്ടേഴ്‌സിലേക്ക് പോയി.....പോകുന്ന വഴിയിൽ അവന്റെ ചിന്ത മുഴുവൻ കേസിനെ കുറിച്ചായിരുന്നു... കേസിൽ ഇത് വരെയായി ഒരു പുരോഗനവും കിട്ടാത്തത് കൊണ്ട് മേൽ ഉദോഗസ്ഥരുടെ വായിൽ നിന്ന് നന്നായി അവൻ കിട്ടിയിരുന്നു...
കല്യാണി അപ്പോഴും നിരഞ്ജന്റെ മുഖത്തെ വിഷമത്തിന്റെ കാരണം തിരയുകയായിരുന്നു...അവളുടെ മിഴികൾ നിരഞ്ജന്റെ മുഖത്ത് തന്നയായിരുന്നു..വീട്ടിൽ എത്തിയിട്ടും അവന്റെ നിശബ്ദത അവള് ശ്രദ്ധിച്ചു...എങ്കിലും അവൾ ഒന്നും ചോദിച്ചില്ല..
------------------------------------=====-------------------------
രാത്രി നിരഞ്ജൻ സോഫയിൽ ഇരുന്ന് ലാപ് നോക്കി എന്തൊക്കയോ ചെയ്തു കൊണ്ടിരുന്നപ്പോഴാണ് കല്യാണി ഭക്ഷണം കഴിക്കാൻ വിളിച്ചത് പറഞ്ഞത്...
\"നിരഞ്ജൻ ഭക്ഷണം റെഡി.....\"
അത് കേട്ടതും അവൻ ലാപ് അടച്ചു ടേബിലിന്റെ അടുത്തേക്ക് ചെന്ന് ചെയർ വലിച്ചു ഇരുന്നു......
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുബോയും പതിവിൻ വിപരീതമായി അവൻ മൗനമായിരുന്നു...
\"നിരഞ്ജൻ നിനക്ക് എന്റെ ബീഫ് ഫ്രൈ വേണോ..\"അവന്റെ മനസ്സ് മാറ്റാൻ കണ്ട് അവള് ചോദിച്ചു...
\"നീ ആദ്യമായി സ്നേഹത്തോടെ ചോദിച്ചതല്ലേ തന്നോ.. അവന്റെ ചിരിച്ചുള്ള മറുപടി കേട്ട് അവൾക്ക് ഒരുപാട് സന്ദോഷമായി...
\"കല്യാണി നിനക്ക് സങ്കടം വന്ന നീ എന്താ ചെയ്യാ..\"
അവന്റെ ആ ചോദ്യം കേട്ടപ്പോൾ അവൾക്ക് ഉറപ്പായി എന്തോ കാര്യമായ പ്രശ്നം അവൻ ഉണ്ടെന്ന്..
\"ഞാൻ സങ്കടം വന്നാൽ അമ്മയോട് പറയും, അമ്മയോട് പറഞ്ഞാൽ എന്റെ എല്ലാ സങ്കടവും പെട്ടന്ന് ഐസ് അലിയുന്നത് പോലെ അലിഞ്ഞു പോകും...
\"സങ്കടം പറയാൻ നിനക്ക് ഒരു അമ്മയുള്ള നീ ഭാഗ്യവാതിയ..\"
അവൻ അത് പറഞ്ഞു പെട്ടന്ന് എഴുനെറ്റ്..
\"അതെ കഴിക്കുന്നില്ലേ അത് കണ്ടത് അവള് ചോദിച്ചു..
\"മതി... അവളെ നോക്കാതെ പറഞ്ഞു അവൻ നടന്നു....
പിന്നെ അവളും കഴിക്കാതെ എഴുനേറ്റ് അവിടെയൊക്കെ ക്ലീൻ ചെയ്തു, പാത്രം കഴുകി വെക്കുമ്പോൾ പെട്ടന്ന് നിരഞ്ജൻ വന്നു അവക്കൂടെ കൈ പിടിച്ചു..
\"നീ ഒന്ന് വന്നേ.....
\"അതെ മനുഷ്യ എനിക്ക് പണിയുണ്ട്..
\"അതൊക്കെ പിന്നെ ചെയ്യാം... അല്ലങ്കിൽ അവിടെ വെച്ചേ രാമേട്ടൻ രാവിലെ വന്നു ചെയ്തു കൊള്ളും.... അവൻ അവളെ വലിച്ചു കൊണ്ടൊപ്പോയി....
\"കൊല്ലാൻ കൊണ്ടുപോവാണോ...... അവന്റെ കൈ വിടുവിക്കാൻ നോക്കി പറഞ്ഞു...
\"മിണ്ടാത്തെ വാടി ..\"
പിന്നെ അവള് ഒന്നും മിണ്ടിയില്ല
അവൻ അവളെയും വലിച്ചു ബാൽക്കണിയിൽ കൊണ്ടുപോയി...അവിടെ നിർത്തി...
തള്ളിയിട്ടു കൊല്ലാൻ പോവാണോ എന്തോ അവളുടെ ആത്മ കഴിയുമ്പോയേക്കും അവൻ അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു...
\"അതെ, ഇയാള് എന്താ കാണിക്കുന്നത്... കല്യാണി കൂതരാൻ നോക്കി കൊണ്ട് പറഞ്ഞു....
\"ഡീ അനക്കത്തെ നിന്നോ അല്ലങ്കിൽ തള്ളി താഴേക്ക് ഇട്ടും....
അവള് ഒന്നും മിണ്ടാത്തെ ഇടം കണ്ണ് കൊണ്ട് അവനെ നോക്കി...
അവൻ അവളുടെ ചുമലിൽ മുഖം ചേർത്ത് കണ്ണുകൾ അടച്ചു നിൽക്കുകയായിരുന്നു
\"ഇവൻ എന്താ പറ്റിയത് അവള് അതും ചിന്തിച്ചു നിന്നു
\"അതെ ടൈറ്റാനിക്ക് സീൻ ഞാൻ ഒന്നും കണ്ടില്ലേ..\"എന്ന് വിളിച്ചു പറയുന്നത് കേട്ട് രണ്ടാളും ഞെട്ടി നോക്കുമ്പോൾ അടുത്ത കോട്ടേഴ്‌സിൽ നിന്ന് അജയ് ഇളിച്ചു നിക്കുന്നു...
\"അയ്യേ ഒന്ന് മാറിയെ മനുഷ്യനെ നാണം കേട്ടുത്താനായിട്ട് അവള് അവനെ തള്ളി മാറ്റി അകത്തേക്ക് നടന്നു..
നിരഞ്ജൻ അജയെ തുറിച്ചു നോക്കി..
\"ഡാ ഉണ്ണി സൂക്ഷിച്ചു നോക്കേണ്ട ഇത് ഞാൻ അല്ല \"അജയ് വിളിച്ചു പറഞ്ഞു....
\"നിനക്ക് ഞാൻ വെച്ചിട്ടുണ്ട് പട്ടി..\"
\"ഓഹ് ആയിക്കോട്ടെ....\"അത് പറഞ്ഞു അജയ് അകത്തേക്ക് പോയി..
നിരഞ്ജൻ അവിടെ തന്നെ കുറച്ചു നേരം നിന്നു...
കല്യാണി നേരെ അടുക്കളയിലേക്ക് പോയി പത്രം കഴുക്കാൻ തുടങ്ങി.. അവൾക്ക് കുറച്ചു മുന്നേയുള്ള കാര്യം ഓർത്ത് ചെറുതായി നാണമൊക്കെ വന്നു.....
-----------------------------------------------------------------------
രാവിലെ കല്യാണിയും നിരഞ്ജനും ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോയാണ് നിള ഏട്ടാ എന്നും പറഞ്ഞു ഓടി വന്നത്... അവളും അവരുടെ കൂടെ ഇരുന്നു... അവളെ കണ്ടതും കല്യാണി നൈസായിട്ട് എഴുനേൽക്കാൻ പോയതും നിരഞ്ജൻ കൈ പിടിച്ചു വെച്ചു....
\"എന്താണ്, നീ നല്ല സന്ദോഷത്തിൽ ആണല്ലോ..\"
അവളുടെ സന്തോഷം കണ്ട് നിരഞ്ജൻ ചോദിച്ചു..
\"സത്യം, ഞാൻ ഭയങ്കര സന്ദോഷത്തിലാണ്, സഞ്ജയ് എന്നോട് സംസാരിച്ചു.. അവൻ കല്യാണത്തിന് സമ്മതമാണെന്നും പറഞ്ഞു.. പിന്നെ എന്തോ തിരക്കാണെന്നും അത് കൊണ്ട് തല്ക്കാലം എൻഗേജ്‌മെന്റ് നടത്താമെന്നും പറഞ്ഞു... ഇത് പറഞ്ഞു തുടങ്ങിയത് നിരഞ്ജനോട് ആണെങ്കിലും അവസാനിച്ചത് കല്യാണിയെ നോക്കിയായിരുന്നു അത് പുച്ഛ ഭാവത്തിൽ....
\"എന്തായാലും മോളെ ആഗ്രഹം നടക്കാൻ പോവല്ലേ, ഇനി എല്ലാ മോള് ആഗ്രഹിച്ചത് പോലെ ആവു.. അവൻ കല്യാണിയെ ഇടം കണ്ണിട്ട് നിളയോടെ പറഞ്ഞു
\"ശരിയാ ഏട്ടാ... എന്റെ ഈ ഏട്ടനെ പോലത്തെ ഏട്ടനെ കിട്ടിയതാണ് എന്റെ ഭാഗ്യം.. പിന്നെ സഞ്ജയ് കോളനിയുമായുള്ള കമ്പനി വിട്ടപ്പോൾ തന്നെ നന്നായി...അല്ലങ്കിലും അവനെ പോലത്തെ ഐ ക്ലാസ്സിന് നമ്മളെ പോലത്തെ ബന്ധമേ ചേരു.. അവൻ ഇപ്പൊ അത് നന്നായി മനസ്സിലായി .\"
കല്യാണി ഇതൊക്കെ കേട്ട് ദേഷ്യം കൊണ്ട് പല്ല് കടിച്ചു.
\"ശരിയാ ഞാൻ ഇപ്പൊ ഹൈ ക്ലാസ്സ് അല്ലേ എന്റെ കൂടെ ഹൈ ക്ലാസ്സ് ഹസ്ബന്റ് അല്ലേ ഉള്ളത്..പിന്നെ സഞ്ജയ് നിന്നെ പോലത്തെ പുട്ടി ഭുതത്തിന്റെ പിറകെ വരാൻ ഈ ചേരി പെണ്ണ് മനസ്സ് വെക്കേണ്ടി വന്നു... അത് ഓർത്തിട്ട് അഹകാരിച്ചാൽ മതി...
\"ഡീ... നിള അലറി എഴുന്നേറ്റത്തും...
\"പോടീ എന്നും പറഞ്ഞു അവള് അവളുടെ പ്ലേറ്റ് എടുത്തു കിച്ചനിലേക്ക് നടന്നു.. അവിടെ ഇതൊക്കെ കേട്ടു രാമേട്ടൻ ഉണ്ടായിരുന്നു.. അവള് അയാളെ നോക്കി കണ്ണ് ചിമ്മി പ്ലേറ്റ് കഴുക്കി റൂമിലേക്ക് നടന്നു....
\"ഏട്ടാ ഞാൻ പോകുന്നു... നിള കണ്ണുനീർ തുടച്ചു പറഞ്ഞു..
\"നീ അവള് പറഞ്ഞത് ഒന്നും കാര്യം ആകേണ്ട.. അവള് പറഞ്ഞതിന് ഞാൻ കൊടുക്കാം... വാ...
\"വേണ്ട ഏട്ടാ, എനിയും നാണംകെട്ടാൻ ഞാൻ ഇല്ല...
അവൾ ഇറങ്ങി പോയതും നിരഞ്ജൻ ദേഷ്യം കൊണ്ട് മുഷ്‌ടി ചുരുട്ടി റൂമിലേക്ക് നടന്നു..
\"ഡീ അവൻ അതും വിളിച്ചു ഡോർ വലിച്ചു തുറന്നു....
അവന്റെ ശബ്ദം കേട്ടതും അവള് കണ്ണുകൾ തുടച്ചു എഴുനേറ്റ്...
\"മം അവള് പിരിക്കം പൊക്കി ചോദിച്ചു...\"
\"അവളെ അപമാനിച്ചപ്പോൾ നിനക്ക് തൃപ്തിയായോ\"
\" ഓഹ് അത് മാത്രമേ ഇയാള് കേട്ടുള്ളു..അവൾ എന്നെ അപമാനിച്ചതിന് ഇയാള് കേട്ടില്ലേ, ഇവള് അങ്ങനെ പറഞ്ഞതിനല്ല, അതൊക്കെ കേട്ട് മിണ്ടാത്തെ നിന്നില്ലേ അതിനാണ് സങ്കടം.....അവൾക്ക് വേണ്ടി എന്റെ ലൈഫ് നശിപ്പിച്ചു, ഇനി എന്താ ചെയ്യാൻ പോകുന്നത് എന്നെ കൊല്ലോ. എന്ന കൊല്ല്, കൊല്ല്....
അവളുടെ സംസാരവും കണ്ണ് നിറഞ്ഞതും കണ്ട് അവൻ ഒരു വല്ലായ്മ ഫീൽ ചെയ്തു... അവൻ ചെയ്തത് തെറ്റാണെന്ന് അവൻ ചിന്തിച്ചു.....
\"ഡീ സോറി,നിളയുടെ സങ്കടം കണ്ടപ്പോൾ..\"
\"മിണ്ടരുത് ഇയാള്... എനിക്ക് ഒന്നും കേൾക്കേണ്ട... അവൾ അതും പറഞ്ഞു ഡോർ വലിച്ചു തുറന്നു പുറത്തെക്ക് നടന്നു.....
---------------------------------------------------------------------
കല്യാണി റെഡിയായി മുറ്റത് ഇറങ്ങിയതും കണ്ടത് കാറിന്റെ മുന്നിൽ നിൽക്കുന്ന നിരഞ്ജനെ ആണ്..
.\"ഡീ കയറിക്കോ... ഞാൻ ബസ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്യാം....\"
അവള് അവനോട് ലോഡ് പുച്ഛം വിതറി മൈൻഡ് ചെയ്യത്തെ നടന്നു... അപ്പോഴാണ് അജയ് ബൈക്കുമായി വന്നത്...
\"ഹലൊ അജയ് ഏട്ടാ... ഒരു ലിഫ്റ്റ് തരുമോ...
അവളുടെ ചോദ്യം കേട്ട് അവൻ നിരഞ്ജനെയും കല്യാണിയെയും മാറി മാറി നോക്കി....
\"അതിനെന്ത കല്യാണി കയറിക്കോ...
അജയ് പറയേണ്ട താമസം അവള് ചാടി കയറി...
രാമേട്ടാ ബൈ.... മുറ്റത്തു നിൽക്കുന്ന രാമട്ടനോട് അവൾ പറഞ്ഞു.....അവന്റെ കൂടെ പോയി
ഇതൊക്കെ കണ്ട് കലിപ്പായി നിൽക്കുന്ന നിരഞ്ജനെ കണ്ട് രാമേട്ടൻ ചെറുതായി ചിരിച്ചു...പിന്നെ നിരഞ്ജന്റെ തുറിച്ചു നോട്ടത്തിൽ അയാൾ ജീവനും കൊണ്ട് പോയി....അവൻ ദേഷ്യത്തിൽ കാറിൻ ഒന്ന് കൊടുത്തു....
.............................................. എം
കോളേജിൽ മരച്ചുവട്ടിൽ ജൂതുവിനോട് കത്തി അടിച്ചു ഇരിക്കുമ്പോഴാണ് വൈഷ്ണവി അങ്ങോട്ടേക്ക് വന്നത്..... അവളെ കണ്ടതും കല്യാണി എഴുനേറ്റ് പോകാൻ നോക്കിയതും കല്യാണി ഓടി അവളുടെ മുന്നിൽ നിന്ന് കൈ കൊണ്ട് തടഞ്ഞു...
\"ഡീ പറ്റി പോയി, ഏട്ടന്റെ വിഷമം കണ്ടപ്പോൾ കയ്യിന്നു പോയി.. ക്ഷമിക്ക്... അവൾ രണ്ട് ചെവിയും പിടിച്ചു പറയുന്നത് കണ്ടപ്പോൾ കല്യാണിക്ക് ചിരി വന്നു....
ആ ചിരിയിൽ ഇല്ലാതായിരുന്നു അവരുടെ എല്ലാ പിണക്കവും...
---==-----------------------------------------===-------
വൈകിട്ട് നിരഞ്ജൻ വീട്ടിൽ എത്തിയിട്ടും കല്യാണി എത്തിയില്ല...
ഇനി പിണങ്ങി വീട്ടിൽ പോയോ, അങ്ങനെ പല ചിന്തകളും അവനെ അലട്ടി... പിന്നെ വിളിച്ചിട്ട് ആണെങ്കിൽ ഫോൺ കിട്ടുന്നുമില്ല......എല്ലാം കൊണ്ടും അവൻ നന്നായി ദേഷ്യം വന്നു...
സമയം 6മണി കഴിഞ്ഞപ്പോൾ അവൻ വല്ലാതെ ടെൻഷനായി., അവളെ തിരക്കി പോകാൻ ഇറങ്ങിയതും കല്യാണി ജിത്തൂവുമായി കടന്നു വന്നു...
കല്യാണി നിരഞ്ജനെ നോക്കാതെ അകത്തേക്ക് കയറി...
ജിത്തു നിരഞ്ജനോട് സംസാരിച്ചു കൊണ്ട് രണ്ടാളും അവളുടെ പിറകെ കയറി..
\"മോള് എന്താ ലൈറ്റ് ആയത്.. അവളെ കണ്ടത് രാമേട്ടൻ ചോദിച്ചു....
\"അത് പിന്നെ കുറച്ചു സാധനം വാങ്ങാനുണ്ടായിരുന്നു... അത് വാങ്ങാൻ മാർക്കെറ്റ് വരെ പോയി.... പിന്നെ ഞാൻ ഇവിടെ വന്നാൽ എന്താ വന്നില്ലെങ്കിൽ എന്താ തിരക്കി വരാൻ ആരുമില്ലലോ, നമ്മൾ ചേരി അല്ലേ...
അവള് പുച്ഛ ഭാവത്തിൽ പറഞ്ഞു...
ജിത്തുവും രാമേട്ടനും ചിരി അടക്കി പിടിച്ചു ചിരിച്ചു... അവള് പറഞ്ഞത് നിരഞ്ജൻ നന്നായി കൊണ്ടു....
പിന്നെ ജിത്തു എല്ലാരോടും ബൈ പറഞ്ഞു ഇറങ്ങി.....
അവള് നേരെ റൂമിൽ പോയി ഫ്രഷായി. വന്നതും രാമേട്ടൻ പോയിരുന്നു........അവൾ നേരെ അടുക്കളയിൽ കോഫി ഇടാൻ പോയതും നിരഞ്ജൻ അവൾക്ക് കോഫി നീട്ടി.. അവൾ അത് വാങ്ങാതെ തിരിഞ്ഞു നടന്നു...
\"ഡീ സോറി, ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല, ഇനി ആര് നിന്നെ മോശമായി പറയാനും ഞാൻ സമ്മതിക്കില്ല.. സത്യം..
അവന്റെ പറച്ചിൽ കേട്ട് അവൾക്ക് ചിരി വന്നെങ്കിലും അവള് പുറമെ ഗൗരവം കാണിച്ചു അവന്റെ നേരെ തിരിഞ്ഞു കോഫി വാങ്ങി..
\"ഇത്തവണ ഞാൻ ഇയാളെ വെറുതെ വീട്ടിരിക്കുന്നു.. ഇനി റിപ്പീറ്റ് ചെയ്താൽ കൊന്ന് കളയും.....
കോഫി കുടിച്ചു കൊണ്ട് അവള് പറഞ്ഞു...
\"
\"ഉത്തരവ് രണ്ട് കൈയും കൂപ്പി അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ചിരി വിടർന്നു... അവളുടെ പിണക്കം മാറിയത് കൊണ്ട് അവനും ഭയങ്കര ഹാപ്പിയായി....
...............................................................................
രാത്രി കല്യാണിയും നിരഞ്ജനും ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിരഞ്ജൻ ഒരു കാൾ വന്നത്... കാൾ വന്നതും അവൻ പെട്ടന്ന് തന്നെ പോയി.., കല്യാണി എല്ലാം ക്ലീൻ ചെയ്തു സോഫയിൽ അവനെയും വെയിറ്റ് ചെയ്തു കുറെ സമയം ഇരുന്നു...
പിന്നെ ബോറടിച്ചപ്പോൾ ജിത്തുവിനെ ഫോൺ ചെയ്തു....
മൂന്നാൽ റിങ്ങിൽ അവൻ എടുത്തു..
\"ഹലൊ...\"
\"എന്താ ഡീ...\"
\"നീ ഉറങ്ങുവായിരുന്നോ...\"അവള് നിഷ്കു ഭാവത്തിൽ ചോദിച്ചു...
\"അല്ല ഡീ ഈ പാതിരാത്രി ഞാൻ ഫുഡ് ബോൾ കളിക്കായിരുന്നു.. അത് ചോദിക്കാനാണോ കുരിപ്പെ വിളിച്ചത്......\"
\"അത് പിന്നെ ഒരു രസം....\"
\"രസം അല്ല ഡീ സാമ്പാർ, വെച്ചിട്ട് പോയി കിടന്നു ഉറങ്ങടീ...\"
\"പോടാ ചട്ടി തലയാ....\"
\"അത് നിന്റെ കെട്ടിയോൻ, ആ കെട്ടിയോനെ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്...നിന്റെ കെട്ടിയോൻ എത്തിയില്ലേ...\"
\"എന്റെ കെട്ടിയോൻ ഇവിടെ ഇല്ലന്ന് നിന്നോട് ആര് പറഞ്ഞു..\"അവള് ഞെട്ടലോടെ ചോദിച്ചു
\"അത് രുദ്രന്റെ വീട്ടിൽ ഇടക്ക് വരുന്ന ശ്രീനാഥ് ഇല്ലേ,അങ്ങേര് വന്നാൽ വിളിച്ചു പറയാനേ എന്ന് നിന്റെ കെട്ടിയോൻ പ്രതേകം പറഞ്ഞിരുന്നു... ഇടക്ക് അത് വിളിച്ചു ഓർമ്മിപ്പിക്കാറുമുണ്ട്.... ഇന്ന് അയാൾ ഇവിടെ വന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു.. അപ്പൊത്തന്നെ നിന്റെ കെട്ടിയോനും കുറച്ചു ആൾക്കാരും ഇങ്ങോട്ട് വന്നു അയാളെ കൊണ്ടുപോയി....
\"ഇതൊക്കെ എപ്പോ..... \"
\"കുറച്ചു മണിക്കൂറുകൾക്ക് മുൻപ്.... അല്ല മുപ്പർ ഇത് വരെ എത്തിയില്ലേ...\"
\"ആ വരുമായിരിക്കും... നീ വെച്ചോ...
അവൾ ഫോൺ കട്ട് ചെയ്തു സോഫയിൽ തന്നെ ഇരുന്നു... അറിയാതെ അവിടെ തന്നെ ഉറങ്ങിപ്പോയി...പിന്നെ കുറച്ചു സമയം കഴിഞ്ഞു ഉറക്കം ഞെട്ടിയപ്പോൾ അവൾ വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് നടന്നു.. ലൈറ്റ് ഇട്ട് ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്തു തിരിഞ്ഞതും അവള് ഞെട്ടി...
അവിടെ ഇരുന്നു സ്നാക്സ് കഴിക്കുന്നു നിരഞ്ജൻ....
\"ഇയാള് എപ്പോ വന്നു....\"അവൾ ഇടുപ്പിന് കൈ വെച്ച് ചോദിച്ചു
\"കുറച്ചു സമയമായി, നീ നല്ല ഉറക്കമായത് കൊണ്ട് വിളിച്ചില്ല... പിന്നെ ഒട്ടുക്കത്തെ വിശപ്പ് ആയത് കൊണ്ട് ഇത് കഴിക്കാം എന്ന് കരുതി.. വേണോ അവൻ കഴിക്കുന്ന സ്നാക്സ് അവൾക്ക് നീട്ടി ചോദിച്ചു.....
അവൾ അവൻ നീട്ടിയതിൽ നിന്ന് സ്നേക്സ് എടുത്തു തിന്ന് കൊണ്ട് ചോദിച്ചു...
\"പോയ കാര്യം എന്തായി,...\"
\"അതൊക്കെ പെർഫെക്ട് ഒക്കെ......\"
\"കോളനിയിൽ വരുന്ന അവൻ ഭീകരൻ ആയിരുന്നോ...\"
അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു..
\"വെറും ഭീകരനല്ല, കൊടുംഭികരൻ...\"
\"കാണുമ്പോൾ എന്തൊരു മാന്യൻ അവൾ നാടിക്ക് കൈ വെച്ച് പറഞ്ഞു അവനെ നോക്കി..
പെട്ടന്ന് അവൻ അവളുടെ നേരെ വളരെ അടുത്തേക്ക് മുഖം ചേർത്ത്...
അവള് എന്താ എന്ന ഭാവത്തിൽ അവനെ നോക്കി...
അവൻ അവളുടെ കണ്ണുകലേക്ക് തന്നെ നോക്കി നിന്നു...അവന്റെ മുഖത്ത് കുസൃതി ചിരി വിടർന്നു....
ദേ വല്ല കുരുത്തക്കേടും ഒപ്പിക്കാനാണെങ്കിൽ നീ വിവരം അറിയും... അവള് വിറയലോടെ പറഞ്ഞു....
അവൻ പെട്ടന്ന് ഒരു ടീഷ്യു എടുത്ത് അവൾക്ക് നീട്ടി.
\" മോളെ മനസ്സിലിപ്പ് ഇതാണോ അയ്യേ,അതെ ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു നീറ്റൊക്കെ വേണം... നിന്റെ മുഖത്ത് ഉണ്ട് കഴിച്ച പകുതിയും...അത് കേട്ടതും
അവള് ചമ്മിയ ചിരി ചിരിച്ചു.. അവനോട് ടീഷ്യു വാങ്ങി....
അവനോട് പറഞ്ഞത് ഓർത്ത് അവൾക്ക് അവനെ നോക്കാൻ വല്ലായ്മ അവൾ പെട്ടന്ന് തന്നെ ഗുഡ് നൈറ്റ് പറഞ്ഞു ഓടി.....
അത് കണ്ട് അവൻ വാ കൈ കൊണ്ട് പൊത്തി ചിരിച്ചു.......
******-----*********-----************************
രാവിലെ നിരഞ്ജൻ ബാൽക്കണിയിൽ നിന്ന് പുഷ്പ്പ് ചെയുമ്പോഴാണ് ഒരു വാഹനം വന്നു നിർത്തിയ സൗണ്ട് കേട്ടത്...
അവൻ എഴുനേറ്റ് നോക്കിയതും കാറിൽ നിന്ന് ഇറങ്ങുന്ന നിളയെ കണ്ട് അവന്റെ ചുണ്ടിൽ ചിരി വിടർന്നു.... പിന്നെ അവളുടെ പിറകിൽ വരുന്ന ആളെ കണ്ട് അവൻ ഞെട്ടി പണ്ടാരമടങ്ങി.....
...............................
---
റൗഡി ബേബി
\"നിള എന്തിനാ ഈ കുരിശിനെയും കൊണ്ട് വരുന്നത്....ഈ കുരിപ്പിൽ നിന്ന് എങ്ങനെയാ ഒന്ന് രക്ഷപ്പെട്ടാ... നിരഞ്ജൻ സ്വയം പറഞ്ഞു നഖം കടിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.. അപ്പോഴാണ് അവൻ ഒരു ഐഡിയ കത്തിയത്... അവൻ ഉടനെ അജയെ കാൾ ചെയ്തു....\"ഡാ പെട്ടന്ന് ഇങ്ങോട്ട് വന്നേ.....\"\"എന്താ ഡാ, എന്തെങ്കിലും പ്റബ്ലം, സംശയത്തോടെ അജയ് ചോദിച്ചു...\"ഡാ സുനാമി വന്നിട്ടുണ്ട്, പെട്ടന്ന് വാ, സംസാരിക്കാൻ സമയമില്ല... അത് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു ഫ്രഷാവാൻ പോയി.അവന്റെ സംസാരം കേട്ട് ഒന്നും മനസ്സിലാവാതെ കിളി പോയി നിൽക്കുവാൻ അജയ്...----------------======--------=======---------------കല്യാണിയും രാമേട്ടനും കിച്ചണ