Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.35

ആരൊക്കെയോ അകത്തു നിന്നും ഓടി വരുന്നതും മിഷേലേ എന്നും കൂവുന്ന ശബ്ദവും കേട്ട് ആണ് മാത്യുവും വിൻസൻ്റും അവിടേക്ക് വന്നത്...

എന്ത് പറ്റി?  മോളെ കുഞ്ഞി....

മാത്യൂ  തന്നെ അവളെ പൊക്കി എടുത്ത്... കൂടെ നിന്നവർ കൂടി താങ്ങി അകത്തു കൊണ്ടുപോയി കിടത്തി...

എന്ത് പറ്റിയത് ആണ്.... എന്താ ഇപ്പൊ ഇങ്ങനെ...? എല്ലാവരുടെയും മുഖത്ത്  അ ചോദ്യം ആണ്.

മോളെ കുഞ്ഞി.... കുഞ്ഞി...

മുഖത്ത് വെള്ളം വീണപ്പോൾ ആണ് അവള് കണ്ണു തുറന്നത്...

എന്ത് പറ്റി മോളെ... ചേച്ചി അവളുടെ മുടിയിൽ തലോടി ചോദിച്ചു...

അറിയില്ല ചേച്ചി പെട്ടന്ന് ശരീരം തളരുന്ന പോലെ തോന്നി...

ഓ!! അത് പേടിക്കാൻ ഒന്നും ഇല്ല... മോളെയും കുഞ്ഞിനെയും കുറേ നാളുകൾ കൊണ്ട് ഉറക്കം കളഞ്ഞ് നോക്കിയത് അല്ലേ  അതിൻ്റെ ക്ഷീണം ആകും... പിന്നെ ഇന്നു ഇവിടെ കൊണ്ട് വിടുന്നല്ലോ എന്ന ടെൻഷനും ആകും...

അത് തന്നെ ആണോ??? ആർക്കറിയാം....  ഇപ്പൊ പത്തു നാൽപ്പത്ത് കഴിഞ്ഞാലും ഓരോരുത്തരു പ്രസവിക്കുന്നു.... ഇനി അങ്ങനെ വല്ലതും ആണോ.... മുഖത്തിനു നല്ല വിളർച്ച ഉണ്ട്...

അ ശബ്ദം കെട്ടിടത്തേക്ക് എല്ലാവരും മുഖം തിരിച്ചു നോക്കി.... ജറിൻ്റെ മമ്മി ആണ്...

അല്ല ഞാൻ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളൂ....

മമ്മി....  ഒന്നടങ്ങുന്നുണ്ടോ??

അത് കൊള്ളാം ഞാൻ ഒരു സംശയം പറഞ്ഞത് അല്ലേ.... അങ്ങനെ ആണ് എന്നല്ലലോ പറഞ്ഞത്.. നീ എന്തിനാ ജെറിനേ അതിന് എന്നെ ചാടിക്കടിക്കൻ വരുന്നത്

മിഷേൽ ദയനീയം ആയി ജറിനെ നോക്കി. പിന്നെ എഴുനേറ്റു... എല്ലാവരുടെയും മുഖത്ത് ജറിൻ്റെ മമ്മി പറഞ്ഞത് കേട്ട് ഉള്ള ഇഷ്ടക്കേട് ഉണ്ടായിരുന്നു എങ്കിലും ആരും മറുപടി പറഞ്ഞില്ല.... എങ്ങനെ പറയും പെണ്ണ് കഴിയണ്ട വീടല്ലേ....

മമ്മി കുറച്ച് നേരം കൂടി കിടക്ക്.... ക്ഷീണം മാറട്ടെ.... ഡോക്ടറിൻ്റെ  അടുത്ത് പോകണോ മമ്മി...

വേണ്ട മോനെ... ഇപ്പൊ എനിക്ക് കുഴപ്പം ഇല്ലാ...

മിയ ചേച്ചി.... എന്നാ നമുക്ക് ഇറങ്ങാം... മാത്യൂവിൻെറ മുഖത്ത് പോലും നോക്കാൻ മിഷേൽ ഇഷ്ടപ്പെട്ടില്ല... അത് പോലെ ഇനിയും അവിടെ ഇരിക്കാൻ അവൾക്ക് തോന്നിയില്ല... ഇത്രയും തരംതാണ ചിന്ത ആണല്ലോ ഇ സ്ത്രീക്ക്....

മാത്യൂവിൻെറ മുഖത്ത് ഒരു വല്ലാത്ത ഭയം ഉണ്ട്... ഇനി ഞാൻ പറഞ്ഞത് വല്ലതും ഇവള് കേട്ടോ...

ഇത് ഒന്നും അറിയാതെ കുഞ്ഞിന് പാല് കൊടുക്കുമ്പോൾ കൂടെ കിടന്നുറങ്ങി പോയിരുന്നു മിലി... അത് കൊണ്ട് ഈ പുകിലുകൾ ഒന്നും അവളറിഞ്ഞില്ല ... യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മിലിക്കും മിഷെലിനും നല്ല വിഷമം ഉണ്ടായിരുന്നു... രണ്ടുപേരും ആഗ്രഹിക്കാത്ത ഒന്നാണ് ഇത്... പക്ഷേ നാട്ടുനടപ്പ്..... അതല്ലേ വലുത്...

തിരിച്ചും ചേട്ടൻ്റെ കാറിൽ തന്നെ കയറി മിഷേൽ.... ഒരു വ്യത്യാസം ഉണ്ടായത് മാത്യൂച്ചായൻ അവരുടെ കൂടെ ഉണ്ടായിരുന്നു എന്നത് ആണ്. 

വണ്ടിയിൽ ഇരിക്കുമ്പോൾ മിഷേൽ കണ്ണുകൾ അടച്ചു തല പുറകിലേക്ക് ചാരി  തന്നെ ഇരുന്നു...  കുഞ്ഞിനെയും മിലിയെയും വിട്ട് വന്നത് ഒരു സൈഡിൽ വിഷമം ...  കൂടെ കാതുകളിൽ കേട്ടത് മറു സൈഡിൽ... അങ്ങനെ വല്ലാത്ത വേദന തോന്നി മിഷെലിന്... എന്നോട് മാത്രം ആണോ അതോ ഭർത്താവ് മരിച്ച എല്ലാ സ്ത്രീയും ഇങ്ങനേ ഉള്ള സാഹചര്യത്തിൽ കൂടെ ആണോ കടന്നു പോകുന്നത്...

മിഷി... ഡീ മിഷി.... നിൻ്റെ ഫോൺ ആണോ അടിക്കുന്നത്?? അടുത്ത് ഇരുന്നു മിയ ചേച്ചി ചോദിച്ചപ്പോൾ ആണ് മിഷേൽ കണ്ണു തുറന്നത്... ബാഗിൽ  ഫോൺ ബെൽ അടിക്കുന്നു... പെട്ടന്ന് ഫോൺ  എടുത്തു നോക്കി...

ഹരിയെട്ടൻ.... മുഖത്ത് ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ആണ് അവള് ഫോൺ അറ്റൻഡ് ചെയ്തത്....

ഹലോ...

ഹലോ... നീ എവിടെ ആണ്? മിലിയെ കൊണ്ടാക്കി തിരിച്ച് വന്നോ?

തിരിച്ച് ഉള്ള യാത്രയിൽ ആണ്...

പിന്നെ ഞാൻ വിളിച്ചത് ... അറിഞ്ഞുകാണുമല്ലോ കിട്ടൂവിൻ്റ് കാര്യം... രണ്ടും നല്ല ടെൻഷൻ ആണ്... താൻ ഒന്ന് സംസാരിച്ചാൽ....

ഞാൻ വിളിക്കാം...  വീട്ടിൽ എത്തട്ടെ... കിട്ടുവിനോട് പറഞ്ഞെരെ... ഞാൻ ലിസിയോട് സംസാരിച്ചിട്ടുണ്ട് ഒന്നും ഓർത്തു ടെൻഷൻ ആകണ്ട എന്ന്...

ഹും... നിനക്ക് എന്താ കുഞ്ഞി സുഖം ഇല്ലെ.. അതോ മിലി പോയ ദുഖം ആണോ??

ഹെയ് !! അങ്ങനെ ഒന്നും ഇല്ല... ഞാൻ ഒകെ ആണ്...

എനിക്ക് തോന്നുന്നില്ല... എനിവേസ്... എത്തിയിട്ട് എന്നെ വിളിക്ക്... കുറച്ച് സംസാരിക്കാൻ ഉണ്ട്

ഞാൻ വിളിക്കാം...

വിളിക്കാം എന്നല്ല... വിളിക്കണം..

ഹും... ബൈ

ബൈ..

ഫോൺ വച്ച മിഷേലിനെ മിയ ഒന്ന് നോക്കി... ആരാടി? അ മേജർ ആണോ? അപ്പോ ഞങ്ങള് അങ്ങോട്ട് പോയപ്പോൾ  പറഞ്ഞത് ഒന്നും നിൻ്റെ തലയിൽ കയറിയില്ല അല്ലേ... അതെങ്ങനെയാ ഇപ്പൊ അവൻ പറയുന്നത് മാത്രം അല്ലേ മനസിലാകൂ... ഞാൻ ആദ്യം ആയി കാണുക ആണ് ഇങ്ങനേ ഒന്ന്... അതും എൻ്റെ കുടുംബത്തിൽ തന്നെ....

ചേച്ചി എനിക്ക് നല്ല തല വേദന... നമുക്ക് പിന്നെ ഒരിക്കൽ സംസാരിച്ചാൽ പോരെ ഇതേ കുറിച്ച് ..

പിന്നെ ആരും ഒന്നും സംസാരിച്ചില്ല.... കണ്ണടച്ചു ഇരുന്നിട്ടും അവളുടെ മനസ്സിൽ കുറച്ച് മുൻപ് കേട്ട വാക്കുകൾ ആയിരുന്നു...  ഞാൻ വിചാരിച്ചത് പോലെ അല്ല... അതിലും ശക്തം ആയ എതിർപ്പ് ആണ് കാത്തിരിക്കുന്നത്...  എങ്കിലും മാത്യൂച്ചായൻ...  അ വിൻസിചായൻെറ വാക്കുകൾ കേൾക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഇവരൊന്നും എന്താണ് എന്നെ മനസിലാക്കാൻ ശ്രമിക്കാത്തത്.

വീട്ടിൽ ചെന്നു കഴിഞ്ഞ് അവൾക്ക് നല്ല വിഷമം ആയിരുന്നു... കുഞ്ഞിനെ പിരിഞ്ഞതിൻ്റെയും ഒക്കെ ആയി വല്ലാത്ത വീർപ്പു മുട്ടൽ തോന്നിയപ്പോൾ അവള് അപ്പൻ്റെ റൂമിൽ പോയി കുറച്ച് നേരം  അപ്പൻ്റെ കൂടെ സംസാരിച്ചിരുന്നു...  മിലിയേ കുറിച്ചും കുഞ്ഞിനെ കുറിച്ചും ഒക്കെ അപ്പനോട് പറഞ്ഞിരുന്നപ്പോൾ ഒരു ആശ്വാസം.

പിന്നെ രാത്രി വരെ മിലിയുടെ ഫോൺ കോളിൻ്റെ ബഹളം ആയിരുന്നു... മമ്മി അത് എങ്ങന ആണ്...  മമ്മി ഇതിന് എന്ത് ചെയ്യണം....  അങ്ങനെ നീണ്ടു അവളുടെ ഫോൺ...

അത്താഴ സമയത്ത് സിസിലി ചേച്ചി വിളിക്കാൻ വന്നപ്പോൾ അവള് പറഞ്ഞു എനിക്ക് വിശപ്പ് ഇല്ല ചേച്ചി... ഒന്ന് കിടക്കട്ടെ...

എന്ന അപ്പനെടുത്ത ഓട്സ് കുറച്ച് ഉണ്ട്... നീ അത് കഴിക്ക്...

ഇനി ചേച്ചി കഴിക്കാതെ കിടക്കാൻ സമ്മതിക്കില്ല എന്ന് ഓർത്തു  അവള് പോയി ഓട്സ് കഴിച്ചു കിടക്കാൻ വന്നു... അപ്പോഴാണ് ഓർത്തത് ഹരിയെട്ടൻ പറഞ്ഞത് ആണ് വിളിക്കണം എന്ന് ..

ഫോൺ എടുത്തു...

ഹലോ...

കുഞ്ഞി...

ഹും...

വിഷമം മാറിയില്ലേ ഡോ

മാറി...

കഴിച്ചോ??

ഹും.. ഹരിയെട്ടനോ?

കഴിച്ചു...

കുഞ്ഞി ... ഇനി പറഞ്ഞെ എന്താ ഒരു വിഷമം..

അത്... ഒന്നുമില്ല ഹരി ഏട്ടാ... അവരു പോയതിൻ്റെ ഒക്കെ ആകും...

അത് ആണ്... അല്ലാതെ  മറ്റെന്തോ  കൂടി ഉണ്ടല്ലോ മിഷെലെ.... പെട്ടന്ന് പറഞ്ഞെ...

ഇനിയും ഒളിച്ചിട്ട് കാര്യം ഇല്ല.. പിന്നെ വെറുതെ ദേഷ്യപ്പെടും...

അത് ഹരിയെട്ട... നമ്മൾ ഒന്നിക്കാൻ ഇവിടെ ആരും സമ്മതിക്കില്ല ... വിൻസിചായൻ എല്ലാവരുടെയും ബ്രെയിൻ വാഷ് ചെയ്യുന്നു...

ഹും.... എല്ലാവരും എന്ന് പറഞാൽ... നിൻ്റെയും??

എൻ്റെയോ?? .... ഇല്ല...  എന്നെ ആരു എന്ത് പറഞ്ഞു മാറ്റാൻ ആണ്

എന്ത് ഇല്ല...

അത് ഇപ്പൊ ആരു എന്നാ പറഞ്ഞാലും എനിക്ക് മാറ്റം ഇല്ല..

പിന്നെ ആരു ഞാൻ മാറും എന്നാണോ?

അതും പേടി ഇല്ല...

പിന്നെ എന്താ ഡോ... ഞാനും താനും ഇപ്പോഴും റെഡി ആണ്... പിന്നെ ആരെ പേടിക്കാൻ... താൻ  ആവശ്യം ഇല്ലാത്തത് ചിന്തിച്ച് കൂട്ടാതെ ദിവസം എണ്ണാൻ തുടങ്ങിക്കൊ...

ഹരിയെട്ടാ... അപ്പനെ കാണാൻ വരാം എന്നു പറഞ്ഞത് സീരിയസ് ആണോ?

അതെ... എന്താ? വരണ്ട എന്നാണോ?

അല്ല ... അപ്പനും ഇതുവരെ സമ്മതിച്ചില്ല .. അപ്പോ ഏട്ടൻ വന്നാൽ ചിലപ്പോൾ...

ഞാൻ വരാം... രണ്ടു മൂന്നു ദിവസത്തെ അവധി എടുക്കാം... എനിക്ക് വീട്ടിലും കുറച്ച് ആവശ്യം ഉണ്ട് വന്നിട്ട്

അവിടെ എന്ത് പറ്റി...?

അത് ... അത് ഞാൻ പറയാം... ഇപ്പൊ പറഞാൽ ശരി ആകില്ല... ഒന്നാമത് തൻ്റെ മൂഡ് ശെരി അല്ല....

ഹും...

ഡോ തന്നെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു ...

ഞാനും..

മിഷൂ... ഒന്ന് വീഡിയോ കോളിൽ വരമോ??

അയ്യോ നാളെ ആകട്ടെ... ഞാൻ കിടന്നു...

അതിന് എന്താ കുഞ്ഞി... എനിക്ക് തൻ്റെ മുഖം മാത്രം ഒന്ന് കണ്ടാൽ മതി... പ്ലീസ്..

ഹും വരാം...

മിഷേൽ എഴുനേറ്റു ലൈറ്റ് ഇട്ടു.. പിന്നെ ജസ്റ്റ് മുടി ഒന്ന് ഒതുക്കി കോൾ ചെയ്തു...

ഹലോ...

കുഞ്ഞി... ഇത് എന്ത് പറ്റി... മുഖത്ത് നല്ല ക്ഷീണം ആണല്ലോ...

ഓ അത് ഇന്ന് യാത്ര ചെയ്തതിൻ്റെ ആണ്...

അതൊന്നും അല്ല... താൻ ഒന്ന് ബ്ലഡ് ഒക്കെ ചെക്ക് ചെയ്യ്.. ഇനി വല്ല അസുഖം ആണെങ്കിലോ... വല്ല ഷൂഗരോ എങ്ങാണം

ഹും... നോക്കണം...

അവിടെ എന്ത് ഉണ്ട്??

ഇവിടെ എന്താ ഡോ... താൻ ഇല്ല അത് തന്നെ... വല്ലാതെ മടുപ്പാണ് ഇപ്പൊ ഓഫീസിൽ പോകാൻ...

ഇനി  20 ദിവസം.... അതിന് മുൻപ് ഞാൻ വരും.. ഹരിയേട്ട...

എൻ്റെ ജീവിതത്തിലേക്ക് ആണോ?  അതോ ഇവിടേക്ക്  ആണോ??

രണ്ടും ആണ് എൻ്റെ ആഗ്രഹം .. നോക്കട്ടെ...  രണ്ടു ആയാലും ഞാൻ ഹരിയെട്ടൻ്റെ അടുത്ത് ഉണ്ടാകും...

മിഷൂ... ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ

ചോദിക്ക്.…

അപ്പനും മിലിയും സമ്മതിച്ചില്ല എങ്കിൽ...

അറിയില്ല ..... എങ്കിലും ഹരിയെട്ടൻ്റ കൂടെ വേണം എന്ന് തന്നെ ആണ് ആഗ്രഹം... അങ്ങനെ ഒരു ജീവിതം ഞാൻ സ്വപ്നം കണ്ട് തുടങ്ങി... എനിക്ക്  ഒരു കൂട്ട്... വെറുതെ എങ്കിലും ഇതുവരെ ആഹാരം കഴിച്ചില്ലെ... മെഡിസിൻ കഴിചോ ... കുളിക്കാറായില്ലെ... എന്നൊക്കെ എന്നോട് ഹരിയെട്ടൻ  പറയുന്നതും ഞാൻ ഹരിയെട്ടനോട് പറയുന്നതും ആയ ഒരു കാലം... സ്നേഹത്തോടെ ഉള്ള ശാസനകൾ അത് നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചു തുടങ്ങി....  പക്ഷേ അപ്പനും മിലിയും കൂടെ നിന്നില്ല എങ്കിൽ എനിക്ക് അറിയില്ല... ഞാൻ അത് ചിന്തിക്കുന്നില്ല....

ഇതൊക്കെ മാത്രം പറഞാൽ മതിയോ... എൻ്റെ ചിന്തകളിൽ കുറച്ച് കൂടി വൈൽഡ് ആയി പോകുന്നുണ്ട് കേട്ടോ.... അത് പറയുമ്പോൾ അവൻ്റെ കണ്ണുകൾ ഒന്ന് കുറുകി.... കുസൃതിയോടെ...

ഹരിയെട്ട.... വേണ്ട... പ്രായം കൂടി ഓർക്കണം ..

പിന്നെ ആരാ പറഞ്ഞത് ഇ പ്രായത്തിനു കുഴപ്പം ഉണ്ട് എന്ന്.... ഞാൻ നല്ല ഫിറ്റ് ആണ് പെണ്ണെ... നീ ഒന്ന് വന്നു നോക്കിയേ...

വന്നിട്ട് എന്തിനാ??

രാവിലെ നീ പറയണം... ഹരിയെട്ടാ എവിടെയും  പോകണ്ടല്ലോ... കുറച്ച് നേരം കൂടി കിടന്നു ഉറങ്ങാൻ നോക്ക് മനുഷ്യന്ന്...

ഉച്ചക്ക്....

ദേ... അ മീൻ ചാറ് എല്ലാം  ഒഴിച്ച് കഴിക്കാതെ...  ഇത്രയും എരിയും എണ്ണയും ഒക്കെ കഴിച്ചു അസുഖം വരുത്തി വയിക്കും..

പിന്നെ കുളിച്ചിറങ്ങിയാൽ..

എൻ്റെ ഹരിയെട്ട... എത്ര പ്രാവശ്യം പറഞ്ഞു....  എന്തിനാ ഇങ്ങനെ ഷർട്ട് ഇല്ലാതെ പുറത്ത് വന്നത്... കുളിച്ചത് അല്ലേ... തണുത്ത കാറ്റ് അടിച്ച് അസുഖം വരും...

രാത്രി കിടക്കാൻ നേരം ..

ഹരിയെട്ടാ... നിങ്ങള് അ വായന ഒന്ന് നിർത്തി വരുന്നുണ്ടോ കിടക്കാൻ .. എനിക്ക് ഉറക്കം വരുന്നു

അപ്പോ ഞാൻ പറയും ..

നീ ഉറങ്ങിക്കോ കുഞ്ഞി... ഞാൻ ദേ കുറച്ച് കഴിഞ്ഞ് വരാം...

അപ്പോ നീ പറയും....

അയ്യട... ഒരു ആഗ്രഹം... ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം... മര്യാദയ്ക്ക് വന്നു കെട്ടിപിടിച്ചു കിടക്കാൻ നോക്ക് അല്ലാതെ എനിക്ക് ഉറക്കം വരില്ല അറിയാമല്ലോ... ഒരു വായന....എന്നെ കഴിഞ്ഞ് ഉള്ള വായന ഒക്കെ മതി....

ഇത്രയും ഒക്കെ എനിക്ക് ആഗ്രഹം ഉള്ളെ...

അവൻ്റെ ആഗ്രഹങ്ങൾ കേട്ട് മിഷേൽ ചിരി അടക്കാൻ നന്നായി കഷ്ടപ്പെട്ടു...

എൻ്റെ കർത്താവേ... ഈ മനുഷ്യൻ എൻ്റെ വാർദ്ധക്യവും കുളം ആക്കുന്ന മട്ടാണ്....

എന്താ എൻ്റെ സ്വപ്നം ഇഷ്ടപ്പെട്ടില്ലേ  മിഷൂ

ഇഷ്ടപ്പെട്ടു... ഒത്തിരി ഇഷ്ടപ്പെട്ടു... സത്യത്തിൽ ഏട്ടൻ പറയുമ്പോൾ ഞാൻ അതിലൂടെ ജീവിക്കുക ആയിരുന്നു... ഉണ്ടാകുമോ നമുക്ക്  അങ്ങനെ ഒരു കാലം

തീർച്ചയായും... ഞാനും നീയും ആണ് തീരുമാനിക്കേണ്ടത്... നമ്മൾക്ക് കഴിയും മിഷൂ...  പിന്നെ ഇത്രയും മാത്രം ഒന്നും അല്ല കേട്ടോ... ബാക്കി നീ കേട്ടറിയൻ ഉള്ളത് അല്ല.... നമുക്ക് അനുഭവിച്ചറിയാൻ ഉള്ള സ്വപ്നങ്ങൾ ആണ്...

മിഷേൽ കണ്ണുകളിൽ സ്നേഹം നിറച്ച് അവനെ നോക്കി ഇരുന്നു....

ഡോ...

ഹും...

ഒന്നുമില്ല...

ഹും.... ഞാൻ നാളെ തന്നെ അപ്പനോട് സംസാരിക്കാം.. ഇവിടെ എല്ലാവരും കൂടെ വന്നു അപ്പനെ കാണാൻ ഇരിക്കുന്നു... അതും വിൻസിചായാൻ്റെ നേതൃത്വത്തിൽ...

മിഷേൽ അയാൾക്ക് നിന്നിൽ ഒരു കണ്ണുണ്ട്...

പോ ഏട്ടാ... അങ്ങനെ ഒന്നും ഇല്ല..

പോടി... ഞാൻ കണ്ടത് അല്ലേ അവൻ നിന്നെ നോക്കി നിൽക്കുന്നത്... നിന്നെ കാണുമ്പോൾ ഉള്ള അവൻ്റെ കണ്ണിലെ തിളക്കം .. അവൻ എൻ്റെ കൈ കൊണ്ട് ഒടിഞ്ഞു കിടക്കാൻ ഉള്ള യോഗം കാണുന്നുണ്ട്. കുത്തി മലർത്തും ഞാൻ എൻ്റെ പെണ്ണിനെ നോക്കിയാൽ

ഹരിയേട്ട... കൂൾ...

ഓകെ..ഒകെ.. സോറി...

സാരമില്ല... നമുക്ക്  വഴക്കൊന്നും വേണ്ട കേട്ടോ...

ഇല്ല ഡീ... പക്ഷേ എന്നെ വെറുതെ ചൊറിയാൻ വന്നാൽ...

വിട്ട് കള... ഞാൻ അയാളുടെ അനിയത്തി അല്ലേ...

ആയിരിക്കാം... പക്ഷേ... എൻ്റെ ആണ്... എൻ്റെ മാത്രം..

ഫോണിൽ കൂടി ഹരിയുടെ കണ്ണുകളിലെ ദേഷ്യം കണ്ട മിഷേൽ ഒന്ന് ഭയന്ന്..

ഹരിയെട്ട .. നോക്കിയേ.. ആരു എന്ത് പറഞ്ഞാലും ഹരിയെട്ടന് അറിയാമല്ലോ... പിന്നെ എന്താ..

ഹും... ഇട്സ് ഒകെ ഡോ... ഞാൻ  ഒകെ ആണ്...

ഇനി ഉറങ്ങിക്കൊ.. നാളെ ഓഫീസിൽ പോകണ്ടേ...

അപ്പോ എന്താ ഇനി ഒരു മാസത്തെ പ്ലാൻ...

അപ്പനെ പറഞ്ഞു മനസിലാക്കുക ... നാളെ തന്നെ തുടങ്ങും...

മിസ് യു മിഷൂ...

അതിന് മിഷേൽ മറുപടി പറയാതെ... അവനെ തന്നെ നോക്കി ഇരുന്നു...

ബൈ ഹരിയെട്ടാ...
ബൈ...

ഫോൺ കട്ട് ചെയ്ത അവരു രണ്ടും സംസാരിച്ച കര്യങ്ങൾ ഓർത്തു ആണ് ഉറങ്ങിയത്... അതും എല്ലാം മറന്നു ശാന്തം ആയി...

രാവിലെ മിഷേൽ അപ്പൻ്റെ അടുത്തേക്ക് പോയി... അപ്പൻ്റെ കാര്യങ്ങളും  എല്ലാം ചെയ്തു കൂടെ തന്നെ ഇരുന്നു...

അപ്പാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

എന്താ മോളെ...

എനിക്ക് അറിയാം ഞാൻ ഹരിയെട്ടനെ വിവാഹം കഴിക്കുന്നത് അപ്പനിഷ്ടമില്ലാത്തത് നമ്മുടെ ജാതി ഓർത്തു ആണ് എന്ന്.... ഞൻ എന്തായാലും അദ്ദേഹത്തോട് മതം മാറുന്നതിന് പറയാം എന്ന് വിചാരിക്കുന്നു....ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞല്ലോ മാറാം എന്ന്. അത് കൊണ്ട് പ്രശ്നം തീരും എങ്കിൽ അങ്ങനെ ആകട്ടെ .. അത് പോലെ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് എൻ്റെ തീരുമാനം ആണ്... കാരണം ഇപ്പൊ ഞാൻ മനസ്സിലാക്കി എല്ലാവരും അവരവരുടെ ആവശ്യങ്ങൾ മാത്രം ആണ് പറയുന്നത്... അത് കൊണ്ട് അപ്പൻ്റെ അനുവാദം മാത്രം മതി എനിക്ക് ... ഹരിയെട്ടൻ അപ്പനെ വന്നു കണ്ട് സംസാരിക്കും പിന്നെ അപ്പൻ തീരുമാനിച്ചാൽ മതി...

മോളെ എനിക്ക് ഇതിൽ ഒരു തീരുമാനം ഇല്ല.... എൻ്റെ കാലം കഴിഞ്ഞില്ലേ കുഞ്ഞി.... ഇത് മക്കളുടെ കാലം അല്ലേ...

അല്ല അപ്പാ... എനിക്ക് ഇന്നും അപ്പൻ്റെ കാലം ആണ്... എന്നെ കുറിച്ച് തീരുമാനം എടുക്കാൻ അവകാശം അപ്പന് മാത്രം ആണ്....

എന്നെ നീ ധർമ്മ സങ്കടത്തിൽ ആക്കരുത് മോളെ..... നമുക്ക് മാത്യൂവിനോട് സംസാരിക്കാം...

വേണ്ട.... ഞാൻ ഇന്നലേ കേട്ടു എൻ്റെ തന്നെ അച്ചായൻ എന്നെ കുറിച്ച് സംസാരിക്കുന്നത്... സഹിച്ചില്ല... എനിക്ക് എൻ്റെ കുടുംബം കൂടെ വേണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ പറയുന്നത്...  എല്ലാവരുടെയും അനുവാദത്തിന് കാത്തു നിന്നത്... എന്നിട്ട്..

എന്ത് പറ്റി മോളെ .. അവൻ എന്താ പറഞ്ഞത്

വേണ്ട അപ്പാ... ഇനി അതും കൂടി അപ്പൻ അറിയണ്ട...

അത്രയും പറഞ്ഞു വിഷമത്തോടെ മിഷേൽ തിരിച്ച് സ്വന്തം റൂമിലേക്ക് തന്നെ പോയി...

വരും നാളുകളിൽ  അവളെ കാത്തിരിക്കുന്ന ശാപവാക്കുകൾ അറിയാതെ....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞 ഇഷ്ടകാലം.36

ശിഷ്ടകാലം💞 ഇഷ്ടകാലം.36

3.9
4872

ഫിസിയോതെറാപ്പിയും കൂടെ ഉള്ള മരുന്നുകളും അപ്പനിൽ നല്ല മാറ്റം വരുത്തി എങ്കിലും അപ്പൻ മിഷേലിനെ ഓർത്ത് നല്ല വിഷമത്തിൽ തന്നെ ആയിരുന്നു... ഹൃദയത്തിൻ്റെ ഒരു കോണിൽ മകളുടെ സന്തോഷം ആണ് വലുത് എന്ന് പറയുമ്പോൾ മറുകോണിൽ അല്ല കുടുംബത്തിൻ്റെ സമാധാനം ആണ് വലുത് എന്ന് പറയുന്നു... ഒരു തീരുമാനത്തിൽ എത്താൻ ആകാതെ അ പിതാവു നന്നായി വേദനിച്ചു.... മോളെ അപ്പന് ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നില്ല... മാത്യുവും മിയമോളും ഞാൻ എത്ര പറഞ്ഞിട്ടും നിങ്ങളെ അങ്ങനെ സ്വീകരിക്കാൻ തയാർ ആകുന്നില്ല... അതുപോലെ തന്നെ ആണ് മിലി മോളും... അപ്പൻ ഒന്നും പറയാൻ പറ്റില്ല ... ഞാൻ എന്ത് ചെയ്യും...അപ്പൻ വിഷമിക