Aksharathalukal

റൗഡി ബേബി



\"നിള എന്തിനാ ഈ കുരിശിനെയും കൊണ്ട് വരുന്നത്....ഈ കുരിപ്പിൽ നിന്ന് എങ്ങനെയാ ഒന്ന് രക്ഷപ്പെട്ടാ... നിരഞ്ജൻ സ്വയം പറഞ്ഞു 

 നഖം കടിച്ചു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.. അപ്പോഴാണ് അവൻ ഒരു ഐഡിയ കത്തിയത്... അവൻ ഉടനെ അജയെ കാൾ ചെയ്തു....


\"ഡാ പെട്ടന്ന് ഇങ്ങോട്ട് വന്നേ.....\"


\"എന്താ ഡാ, എന്തെങ്കിലും പ്റബ്ലം, സംശയത്തോടെ അജയ് ചോദിച്ചു...

\"ഡാ സുനാമി വന്നിട്ടുണ്ട്, പെട്ടന്ന് വാ, സംസാരിക്കാൻ സമയമില്ല... അത് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു ഫ്രഷാവാൻ പോയി.

അവന്റെ സംസാരം കേട്ട് ഒന്നും മനസ്സിലാവാതെ കിളി പോയി നിൽക്കുവാൻ അജയ്...

----------------======--------=======---------------
കല്യാണിയും രാമേട്ടനും കിച്ചണിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കാളിങ് ബെല്ല് അടിക്കുന്നത് കേട്ടത്..

രാമേട്ടൻ പെട്ടന്ന് ഡോർ അടുത്തേക് നടന്നു.. പിന്നലെ കൈ തുടച്ചു കല്യാണിയും....

വാതിൽ തുറന്നുപ്പോൾ നിളയെയും അവളുടെ ഫ്രണ്ട് ദിയയെയും കണ്ട് രാമേട്ടൻ ഒന്ന് ചിരിച്ചു...

നിള അയാളെ മൈൻഡ് ചെയ്യാതെ ദിയയും കൂട്ടി അകത്തേക്ക് നടന്നു....
നിള കല്യാണിയെ കണ്ടതും പുച്ഛം വിതറി മുന്നിലെ മുടി പിന്നിലേക്ക് ഇട്ട് സോഫയിൽ അഹങ്കാര ഭാവത്തിൽ ഇരുന്ന്...

ഇതൊക്കെ കണ്ട് കല്യാണിയുടെ മുഖം ഇഞ്ചി കടിച്ചത് പോലെയായി.....
\"ഇന്ന് ഒരു കുരിശുമായണല്ലോ വന്നത്... എന്താണാവോ ഉദ്ദേശം...\"കല്യാണിയുടെ ആത്മ....


ദിയ കല്യാണിയുടെ അരികിലേക്ക് നടന്ന് ഉഴുഞ്ഞു നോക്കി..

\"ഇതാണോ .നിരഞ്ജന്റെ കോൺട്രാക്ട് വൈഫ്‌.. ഒരു പുച്ഛ ഭാവത്തിൽ ചോദിച്ചു...

കല്യാണി കൈ കെട്ടി പിരികം പൊക്കി പറഞ്ഞു..
ആണെങ്കിൽ......

അത് കേട്ടതും ദിയ ഒന്ന് ചിരിച്ചു...

\"ഞാൻ നിരഞ്ജന്റെ ഗേൾ ഫ്രണ്ട്, നിന്റെ കോൺട്രാക്ട് കഴിഞ്ഞാൽ അവന്റെ വൈഫ്...


\"ഇതൊക്കെ സ്വപങ്ങളിൽ മാത്രം..\"നീ അവന്റെ ഗേൾ ഫ്രണ്ട് ആണെന്നുള്ളത് അവൻ അറിഞ്ഞോ എന്തോ... ഒരു താളത്തിൽ പറഞ്ഞു കൊണ്ട് .അജയ് അവിടേക്ക് കയറി വന്നു..\"

അജയ് പറഞ്ഞത് കേട്ട് ദിയ പ്ലിങ് ആയി അവനെ തുറിച്ചു നോക്കി സോഫയിൽ പോയി ഇരുന്നു...
ഇതൊക്കെ കണ്ട് കല്യാണി പരിസരം മറന്നു ചിരിച്ചു നിൽകുമ്പോഴാണ് നിരഞ്ജൻ അവളുടെ തോളിൽ തട്ടിയത്.. പെട്ടന്ന് അവള് അവനെ നേരെ തിരിഞ്ഞതും...

\"എന്റെ സ്വീറ്റ് വൈഫി ഭയങ്കര ഹാപ്പി ആണല്ലോ എന്നും പറഞ്ഞു ദിയയെ ഇടം കണ്ണിട്ട് നോക്കി അവൻ കല്യാണിയുടെ രണ്ട് കവിളും പിച്ചി അവളുടെ നെറ്റിയിൽ കിസ്സ് ചെയ്തു...
അവൻ കിസ്സ് ചെയ്തതും അവള് അറിയാതെ വാ പൊളിച്ചു നിന്നു... അവൻ കൈ കൊണ്ട് വാ അടച്ചു സൈറ്റ് അടിച്ചു കാണിച്ചു.....

ഇതൊക്കെ കണ്ട് സോഫയിൽ ഇരുന്ന നിളയും ദിയയും ചാടി എഴുനേറ്റ്....

ദിയയുടെ എക്സ്പ്രെഷൻ കണ്ട് വാ പൊത്തി ചിരികുകയാണ് അജയ്...

നിള ഏട്ടാ എന്ന് വിളിച്ചതും അവൻ കല്യാണിയിൽ നിന്ന് നോട്ടം മാറ്റി സൗണ്ട് കെട്ട ഭാഗത്തേക്ക്‌ നോക്കി.....

അവന്റെ ഞെട്ടൽ കണ്ട്...\"എന്റെ പൊന്നോ എന്തൊരു ആക്ടിങ് അജയ് സ്വയം പറഞ്ഞുപോയി 
കലിപ്പിൽ നിൽക്കുന്ന ദിയയെ കണ്ടപ്പോൾ അവൻ മനസ്സിലായി സംഗതി ഏറ്റു എന്ന്...

..

പിന്നെ അങ്ങോട്ട് നിരഞ്ജന്റെ ആടാർ അഭിനയം ആയിരുന്നു...അതൊക്കെ കണ്ട് മുക്കത്ത് കൈ വെച്ച് പോയി അജയ്... 


\"നിങ്ങൾ എപ്പോ വന്നോ... വന്ന കാലിൽ നിൽക്കാതെ ഇരിക്ക്, രാമേട്ടാ ഇവർക്ക് കുടിക്കാൻ വല്ലതും എടുക്ക്.. അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..\"




അത് കണ്ട് നിളയും ദിയയും പരസ്പരം നോക്കി ചിരിച്ചു... പിന്നെ നിള നിരഞ്ജൻ നേരെ തിരിഞ്ഞു..

\"ഏട്ടാ, ദിയക്ക് ഏട്ടന്റെ ഒരു സഹായം വേണമെന്ന്... ഒന്ന് അവളുടെ കൂടെ പുറത്ത് പോകുമോ... നിള കൊഞ്ചി പറഞ്ഞതും നിരഞ്ജൻ ഇടം കണ്ണിട്ട് അജയെ നോക്കി..

\"അയ്യോ, അത് പറ്റില്ല... നിരഞ്ജനും എനിക്ക് അതിവിശ്യമായി ഒരിടം വരെ പോകാന്നുണ്ട്...

അജയ് ഇടക്ക് കയറി പറഞ്ഞതും ദിയയുടേയും നിള യുടെയും മുഖം മങ്ങി...

\"നിരഞ്ജൻ, ഒരുപാട് സമയം ഒന്നും വേണ്ട. ദിയ വിനയം വിതറി പറഞ്ഞു....

\"അത് നടക്കില്ല, ഇപ്പൊ തന്നെ ലൈറ്റ് ആയി, നിരഞ്ജൻ പെട്ടെന്ന് വാ,,, അജയ് വാച്ച് നോക്കി പറഞ്ഞു എല്ലാരേയും നോക്കി..

ഇതൊക്കെ കണ്ട് നിളയും ദിയയും ദേഷ്യം കടിച്ചു പിടിച്ചിരുന്നു..

കല്യാണിയും അജയും ചിരി കണ്ട്രോൾ ചെയ്തു നിന്നു

അപ്പോയെക്കും രാമേട്ടൻ അവർക്ക് കുടിക്കാൻ കൊണ്ടുവന്നു...
അത് കണ്ട നിരഞ്ജൻ രാമേട്ടന്റെ കൈയിൽ നിന്ന് അത് വാങ്ങി അവർക്ക് രണ്ട് പേർക്കും നീട്ടി...

\"നിങ്ങൾ ഇതൊക്കെ കുടിച്ചു, സാവകാശം പോയാൽ മതി.. നിങ്ങൾക്ക് കല്യാണി കമ്പനി തരും..... നമ്മൾക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്.. അത് കൊണ്ടാണ് ഒന്നും തോന്നല്ലേ...


\"നിരഞ്ജൻ പറയുന്നത് കേട്ട് കല്യാണി കണ്ണ് മിഴിച്ചു.. അത് കണ്ട നിരഞ്ജൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു 

നിളയും ദിയയും മടിയോടെ അവൻ നീട്ടിയത് വാങ്ങിച്ചു...\"
\"എന്നാ ഞാൻ ഇറങ്ങുവാണെ എന്നും പറഞ്ഞു നിരഞ്ജൻ ഇറങ്ങാൻ നിന്നതും

\"നിരഞ്ജ ഒരു മിനിറ്റ് \"കല്യാണി പറഞ്ഞതും
എന്താ എന്ന ഭാവത്തിൽ അവൻ അവളെ നോക്കി...


\"അതെ ഒരു കാര്യം പറയാനുണ്ട്... ജസ്റ്റ്‌ ഒന്ന് വന്നേ...

അവൾ കുറച്ചു മാറി നിന്നതും അവൻ അവളുടെ അടുത്തേക്ക് നടന്നു..

\"അതെ ചെകുത്താന്റെയും കടലിന്റെയും നടുക്ക് ആക്കി പോകാനോ ദുഷ്ടാ... അവള് പതുക്കെ പറഞ്ഞു 

അത് കേട്ടതും അവന്റെ ചുണ്ടിൽ ചിരി വിടർന്നു...

\"ഈ കുരിശിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയും കൂടിയാ ഞാൻ നിന്നെ കല്യാണം കഴിച്ചത്.അവൻ അവളുടെ മുക്കിനു തട്ടി പതുക്കെ പറഞ്ഞു..അവൾ അവന്റെ കൈ തട്ടി മാറ്റി...

\" അതെ ടച് ചെയ്തുള്ള സംസാരം ഒന്നും വേണ്ട കുറച്ചു മുന്നേ നടന്നത് പോലെ എനിയും ആവർത്തിച്ചാൽ ഉണ്ടല്ലോ മുക്ക് അടിച്ചു പരത്തും.. അവള് അവനെ കൂർപ്പിച്ചു നോക്കി പറഞ്ഞു....


\"അവൻ അവളെ നോക്കി ഇളിച്ചു..
അതെ വിഷമിക്കേണ്ട ഷോപ്പിംഗ് നമുക്ക് നാളെ പോവാം.... അവൻ എല്ലാരും കേൾക്കെ അവളുടെ കവിളിൽ തട്ടി ശബ്ദത്തിൽ പറഞ്ഞു.....എല്ലാവരുടെ അടുത്തായി വന്നു..

\"ഇതൊക്കെ കേട്ട് അവളുടെ കിളികൾ എല്ലാം രാജ്യം വിട്ടു പോയി... ഇതൊക്കെ കണ്ട് ചുറ്റുമുള്ളവറുടെ കണ്ണുകൾ മിഴിച്ചു നിന്നു...

\"നിള മോളെ ഏട്ടൻ ഇറങ്ങുന്നേ.... ദിയ പിന്നെ കാണാവേ..

അതും പറഞ്ഞു നിരഞ്ജൻ പെട്ടന്ന് മുങ്ങി..
ദിയ സ്വപ്നത്തിലെ കല്യാണത്തിന് വിളിക്കണേ എന്നും പറഞ്ഞു 
 പീറകെ അജയും,....
  ദിയ ആകെ കലി തുള്ളി നിന്നു....



നിരഞ്ജൻ പോയതും കല്യാണി അവർക്ക് അരിക്കിലേക്ക് നടന്നു....

\"അതെ ചേട്ടൻ അങ്ങനെയാ ഭയങ്കര സ്നേഹമാ... അവള് ലോഡ് നാണം വിതറി പറഞ്ഞു...

ഇതോക്കെ കേട്ട് രണ്ടാളുടെയും മുഖം വലിഞ്ഞു മുറുക്കി...

\"നാത്തൂനും ഫ്രണ്ടും ഇരിക്ക്.... \"

അതെ ഹണിമൂൺ പോകാൻ കുറച്ചു സ്ഥലം കണ്ടുവെച്ചിട്ടുണ്ട്.... എവിടെ പോകണമെന്ന് ഭയങ്കര കൺഫ്യൂഷൻ നിങ്ങളും ഒന്ന് സഹായിച്ചാൽ, പെട്ടന്ന് സെലക്ട്‌ ചെയ്‌യായിരുന്നു.....

കല്യാണി പറയുന്നത് കേട്ട് ദിയ നിളയെ തുറിച്ചു നോക്കി അവിടെന്ന് തിരിഞ്ഞു നടന്നു...

നിള കല്യാണിയെ നോക്കി പേടിപ്പിച്ചു...

\"നോക്കി പേടിപ്പിക്കാതെ വാലിന്റെ പിറകെ പോടീ.... കല്യാണി പിരികം പൊക്കി പറഞ്ഞു...

നിള അപ്പൊ തന്നെ ദിയ എന്നും വിളിച്ചു പിറകെ നടന്നു...........


അവളുടെ പോക്ക് കണ്ട് കല്യാണി ഊറി ചിരിച്ചു 

............................................................................
അജയും നിരഞ്ജനും നേരെ പോയത് ശ്രീ നാഥ്നെ പൂട്ടിയിട്ട സ്ഥലത്തേക്ക് ആയിരുന്നു....



\"നീയും മഹിന്ദ്ര വർമ്മയും തമ്മിലുള്ള ബന്ധം എന്താ .. നീയാണോ അയാളുടെ പ്രൊഡക്ട് എല്ലാ ആവിശ്യക്കാർക്ക് കൈമാറുന്നത്...\"

അവരുടെ മുന്നിൽ ചെയറിൽ ബന്ധിയാക്കിയ ശ്രീ നാദിനെ നോക്കി നിരഞ്ജൻ ചോദിച്ചു...

അതിന് മറുപടിയായി അവൻ പുച്ഛമായി ചിരിച്ചു...
\"
\"അത് കണ്ട് അവനെ തല്ലാൻ കൈ ആഞ്ഞതും അജയ് അവനെ പിടിച്ചു വെച്ചു...

\"ഡാ നിരഞ്ജൻ നീ അടങ്...\"
അതും പറഞ്ഞു അജയ് ശ്രീ നാദിന്റെ നേരെ തിരിഞ്ഞു....

\"സഹകരിച്ചാൽ നിന്നെ ഞങ്ങൾ ഈ കേസിൽ നിന്ന് രക്ഷിക്കും. ഇല്ലങ്കിൽ മോൻ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും...\"അജയ് കലിപ്പിൽ പറഞ്ഞതും ശ്രീ നാഥ്‌ അട്ടഹാസിച്ചു ചിരിച്ചു....

അവന്റെ പെരുമാറ്റത്തിൽ ദേഷ്യം കയറിയ നിരഞ്ജൻ അവന്റെ കവിളിൽ ആഞ്ഞടിച്ചു...


\"പൊന്നാര മോനെ, മര്യദക്ക് നിന്നപ്പോൾ നീ ഞങ്ങളെ ആക്കുന്നോ... നിന്നെ കൊണ്ട് സത്യം പറയിപ്പിക്കാൻ പറ്റുമോ എന്ന് ഞങ്ങൾ നോക്കട്ടെ... \"

\"നിരഞ്ജൻ പറയുന്നത് കേട്ട് അവൻ വീണ്ടും ചിരിച്ചു... പിന്നെ ചിരി നിർത്തി അവന്റെ മുന്നിൽ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന നിരഞ്ജനെയും അജയ്യെയും നോക്കി 

\"മഹിന്ദ്ര വർമ്മയ്ക്ക് എതിരെ ഞാൻ നിന്നാൽ അതിന് പകരം നിങ്ങൾ എനിക്ക് എന്ത്‌ തരും.. രൂക്ഷമായി നോക്കി അവൻ പറഞ്ഞതും നിരഞ്ജനും അജയും പരസ്പരം നോക്കി ശേഷം..

\"നിനക്ക് എന്താണ് വേണ്ടത്.. ഒരു പിരിക്കം പൊക്കി നിരഞ്ജൻ ചോദിച്ചു...


\"അവന്റെ ജീവൻ....മനസ്സിൽ നിറഞ്ഞ പകയോടെ അവൻ പറഞ്ഞു \"

ശ്രീ നാദ് അത് പറഞ്ഞതും രണ്ടാളും ഞെട്ടി...അവർക്ക് ഒന്നും മനസ്സിലാവാത്തെ നിന്നു....

അത് മനസ്സിലായത്തും ശ്രീ നാദ് തുടർന്നു 

\"എന്റെ ബോസ്സിന്റെ ജീവൻ എന്തിനാ എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്... അതിന്റെ ആൻസർ ഞാൻ തന്നെ പറയാം...

\"ശിവ പ്രിയ, എന്റെ 5വർഷത്തെ പ്രണയം.. അവസാനം വീട്ടുക്കാരുടെ എതിർപ്പ് വക വെക്കാതെ ഒന്നായി... ജീവിച്ചു തുടങ്ങിയപ്പോഴാണ് ഞങ്ങനെ സമ്പത്തിക പ്രശ്നം വല്ലാതെ അലട്ടിയത്....അങ്ങനെയിരിക്കുമ്പോഴാണ് അവന്റെ കമ്പനിയിൽ അവൾക്ക് ജോലി കിട്ടിയത്..അവന്റെ അസിസ്റ്റന്റ് ആയി...അവിടെ ജോലിക്ക് കയറിയ രണ്ട് മാസത്തിനു ശേഷമാണ് അവൾ ഈ ലോകത്തിൽ നിന്ന് തന്നെ പോയത്...സുസൈഡ് ആയിരുന്നു...അത്രയും പറഞ്ഞ ശേഷം അവൻ കണ്ണുകൾ അടച്ചു... കണ്ണുകളിൽ നനവ് പടർന്നിരുന്നു......

അജയ് അവന്റെ തോളിൽ തട്ടി... അവൻ പതിയെ കണ്ണുകൾ തുറന്നു നോക്കി തുടർന്നു...

 അവള് ആത്മഹത്യാ ചെയ്തു എന്ന് വിശ്വസിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല... പിന്നെ അവള് ജോലിക്ക് പോയ ശേഷം എന്തോ ഒരു ഭയം അവളെ അലാടുന്നത് പോലെ തോന്നിയിരുന്നു.... പക്ഷെ എത്ര ശ്രമിച്ചിട്ടും അവൾ ഒന്നും പറഞ്ഞിരുന്നില്ല.. അവസാനം ഞാൻ ഷെൽഫ് സെർച്ച്‌ ചെയ്തപ്പോഴാണ് അതിൽ നിന്ന് ഒരു പെൻഡ്രൈവ് കിട്ടിയത്... അത് എന്റെ ലാപ്ടോപിൽ കണക്ട് ചെയ്തപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്... അവർ ആ കമ്പനിയുടെ മറവിൽ പല വൃത്തികെട്ടിക്കളും ചെയ്യുന്നുണ്ട്... അത് അവൾ അറിഞ്ഞത് കൊണ്ട് അവരൊക്കെ അവളെ ഇല്ലാതാക്കിയത് ആണെന്ന് എനിക്ക് മനസ്സിലായി.... ഇത് ഞാൻ പോലീസിനോട് പറഞ്ഞാൽ എനിക്ക് നീതി കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു.. അതാണ് അവന്റെ താവളത്തിൽ പോയി അവന്റെ വിശ്വാസ്തനായത്... ഒരു അവസരത്തിന് വേണ്ടി വെയിറ്റ് ചെയ്യുവാൻ അവനെ ഈ ലോകത്തു നിന്ന് തന്നെ പറഞ്ഞയക്കാൻ....


അവൻ പറഞ്ഞു കഴിഞ്ഞതും നിരഞ്ജനും അജയ് പരസ്പരം നോക്കി....

\"അജയ് നിനക്ക് നീതി ഞങ്ങൾ വാങ്ങിച്ചു തരും.. ഉറപ്പാണ്... \"നിരഞ്ജൻ അത് പറഞ്ഞതും ശ്രീ നാദ് പുച്ഛമായി ചിരിച്ചു...

\"എനിക്ക് നീതി വേണ്ട സർ, അതിന് വേണ്ടി ആണെങ്കിൽ ഞാൻ ഇത്രയും വെയിറ്റ് ചെയ്യേണ്ടതായിരുന്നു.. അവനെ പുട്ടാനുള്ള എല്ലാ തെളിവും എന്റെ അടുത്ത് ഉണ്ട്...എനിക്ക് വേണ്ടത് അവന്റെ ജീവനാണ്.. ഉള്ളിൽ ഉയർന്നു വന്ന പകയോടെ അവൻ പറഞ്ഞു....


\"ശ്രീ, നിനക്ക് മാത്രം അല്ല ചോദിക്കാൻ കണക്ക് എന്നിക്കും ഉണ്ട്.. എന്റെ കുടുംബത്തെ ഒന്നടക്കം ഇല്ലാതാക്കിയതിന്.. ഞാനും നീ പറഞ്ഞത് പോലെ അവന്റെ അന്ത്യം കാണാൻ കാത്തു നിൽക്കുകയാണ്.. പക്ഷെ അവനും മുകളിൽ ഒരാളുണ്ട് അയാളെ പൊക്കണം.... അതിന് മഹിന്ദ്രനെ പുട്ടുക തന്നെ വേണം.... അജയ് അത് പറയുമ്പോൾ വര്ഷങ്ങളോളം അവന്റെ ഉള്ളിലുള്ള കനൽ കണ്ണുകളിൽ തെളിഞ്ഞിരുന്നു.......



\"മഹിന്ദ്രൻ ഒരു ബോസ്സ് ഉണ്ട് ആയാളുടെ കിഴിലാണ് ഈ മഹിന്ദ്രൻ ആൾക്കാരും... അവനെ എത്ര ശ്രമിച്ചിട്ടും കണ്ടതാൻ പറ്റിയില്ല....\"ശ്രീ നിരാശയോടെ പറഞ്ഞു നിർത്തി...





\"മഹിന്ദ്രനെ അകത്താക്കാനുള്ള ഉണ്ടല്ലോ നിന്റെ കൈയിൽ... തത്കാലം അത് മതി.. പിന്നെ നിന്നെ സേഫ് ആയി ഒരു സ്ഥലത്തു മാറ്റണം അതാണ് ഫ്രസ്റ്... നീ നമ്മുടെ കൈയിൽ പെട്ടത് ഇപ്പൾ തന്നെ അവൻ അറിഞ്ഞു കാണും... നിരഞ്ജൻ പറഞ്ഞതിന് അവർ രണ്ട് പേരും ശരി വെച്ചു......


അപ്പൊ തന്നെ നിരഞ്ജൻ ചെറിയച്ഛനെ വിളിച്ചു സേഫ് ആയ സ്ഥലം ഏർപ്പാട് ചെയ്തു ശ്രീയെ അങ്ങോട്ടേക്ക് മാറ്റി വീട്ടിലേക്ക് പോകുമ്പോഴാണ് ഒരു കാൾ വന്നത്..
ഫോൺ എടുത്തു നോക്കിയതും സ്ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ട് അവന്റെ ചുണ്ടിയിൽ ഒരു നേർത്ത ചിരി വിടർന്നു....

അവൻ ഫോൺ എടുത്തു..


\"ഹലൊ കല്യാണി....


\"ഹലൊ നിരഞ്ജൻ, നീ പെട്ടന്ന് കോളേജിൽ വന്നേ... അവളുടെ വെപ്രാളത്തിൽ പറഞ്ഞു...


\"ഡീ എന്താ കാര്യം......\"


\"അതൊക്കെ പറയാം ഒന്ന് പെട്ടന്ന് വാ നിരഞ്ജ..

അവളുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി അവൻ പെട്ടന്ന് തന്നെ കോളേജിലേക്ക് വിട്ടു...

---

റൗഡി ബേബി

റൗഡി ബേബി

4.8
3981

നിരഞ്ജൻ പെട്ടന്ന് തന്നെ കോളേജിലേക്ക് കാർ തിരിച്ചു....കോളേജിൽ എത്തിയ നിരഞ്ജൻ കല്യാണിയെ ഫോൺ ചെയ്തു...\"ഡീ എവിടെ, ഞാൻ കോളേജിൽ എത്തി...\"\"നിരഞ്ജ ഞാൻ കോളേജിൻ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഉണ്ട്... അവിടേക്ക് വാ...\"അതും പറഞ്ഞു അവള് ഫോൺ വെച്ച്...അവൻ നേരെ ബസ്റ്റോപ്പിലേക്ക് പോയി...കാറിലെ ഗ്ലാസ്‌ താഴ്ത്തി കല്യാണിയെ നോക്കി... കണ്ടില്ല... അവൻ ഫോൺ വിളിച്ചു...... റിങ് അടിയുന്നത് അല്ലാതെ എടുക്കുന്നില്ല... അവൻ കാറിൽ നിന്ന് ഇറങ്ങി... ചുറ്റും നോക്കി.... ബസ് സ്റ്റോപ്പിൽ കുറച്ചു കോളേജ് പിള്ളേർ ഉണ്ട് ... അവരോട് ചോദിക്കാമെന്ന് കരുതി അവരുടെ അടുത്തേക്ക് പോയി.... പെട്ടന്ന് ആരോ തോളിൽ തട്ടി... അവൻ തിരിഞ്ഞു