Aksharathalukal

ഭൂമിയും സൂര്യനും 47

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 47
✍️@_jífní_
   

_______________________________________


അവൾ പറഞ്ഞതിന്റെ പെരുൾ എന്താണെന്ന് ഓർത്ത് ഋഷി കുഴഞ്ഞു വീയുന്ന അവളെ നോക്കി നിന്നെ ഒള്ളൂ.

കയ്യിലുണ്ടായിരുന്ന ബോട്ടിൽ നിന്ന് വെള്ളം മുഖത്തേക് തെറിപ്പിച്ചിട്ടും വിളിച്ചിട്ടൊന്നും അവൾ കണ്ണ് തുറക്കാതെ ആയപ്പോ ഏല്ലാവർക്കും പേടിയായി.

_________________________________

*ഋഷി*

ഭൂമി എന്തൊക്കെയോ പറഞ്ഞു കൊഴിഞ്ഞു വീണു. ഒന്നും എനിക്ക് മനസിലായില്ലെങ്കിലും അതിൽ അവൾ സൂര്യൻ എന്ന് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടു.\'ഞാൻ ഉണ്ടായത് കാരണമാണ് അവൾക് അവളുടെ പ്രണയം നഷ്ട്ടപെട്ടത്. അവളും സൂര്യനും അകന്നത് \' ഇതെല്ലാം ഞാൻ വ്യക്തമായി കേട്ടതാണ്.

അപ്പോൾ അതിനർത്ഥം ഇന്നലെ ആ കത്തുകൾ കണ്ടപ്പോൾ കരയാനുണ്ടായ കാരണം 
എല്ലാം കൂടി ചിന്തിച്ചു ടെൻഷൻ അടിച്ചു നിൽകുമ്പോഴാണ് ആരോ എന്നെ വന്ന് തട്ടിയത്. അപ്പോഴാണ് ഞാൻ ഇപ്പൊ എവിടെയാണ് നിൽകുന്നെ എന്ന ബോധം എനിക്ക് വന്നത് തന്നെ..

എന്നെ വന്നു തട്ടിയത് അഖിയാണ്.

\"ഋഷിയേട്ടാ... ഭൂമി കണ്ണ് തുറക്കുന്നില്ല.... നമുക്ക് വേഗം അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.\" അഖി ആകെ പേടിച്ച് കൊണ്ട് അത് പറഞ്ഞോണ്ട് ഭൂമിയെ തട്ടി വിളിക്കുന്ന അവളുടെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി. അപ്പോഴാണ് ഭൂമി ബോധം പോയി കിടക്കുക ആണെന്ന കാര്യം ഞാനും ഓർത്തത്..
പിന്നെ ഒന്നും ചിന്തിക്കാതെ ഞാൻ ഓടി പോയി അക്കുവിന്റെ കൈകളിൽ വാടി തളർന്നു കിടക്കുന്ന ഭൂമിയെ ഇരു കൈകളിലായി കോരി എടുത്തു. അവളെ രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും അവൾക്ക് ഒരു മൂവ്മെന്റും ഇല്ലാന്ന് മനസിലായത് കൊണ്ട് ഞാൻ വണ്ടി പാർക്ക്‌ ചെയ്ത ഇടത്തേക്ക് വേഗം നടന്നു.

വണ്ടിയുടെ അടുത്ത് എത്തിയപ്പോ ആകാശ് ഡോർ തുറന്നു തന്നു നിസും സോഫിയും പിറകിൽ കയറിയ ഉടനെ അവരുടെ മടിയിലായിട്ട് ഭൂമിയെ കിടത്തി ഞാനും ഫാസിയും ഫ്രണ്ടിൽ കയറി. മറ്റൊരു കാറിൽ ബാക്കി ഉള്ളവരും ഞങ്ങളുടെ പിറകെ തന്നെ വിട്ടു.

നേരം വെളുത്തിട്ടില്ലാത്തത് കൊണ്ട് റോഡിൽ തിരക്കൊന്നും ഇല്ല. അത് കൊണ്ട് തന്നെ വേഗം ഹോസ്പിറ്റലിൽ എത്തി. അപ്പൊ ഡ്യൂട്ടിക്ക് ഉള്ള ഡോക്ടർ അവളെ നോക്കുകയും ക്യാഷ്യൊലിറ്റിയിലേക്ക് അവളെ മാറ്റുകയും ചെയ്ത്.

ഭക്ഷണത്തിന്റെ കുറവും പിന്നെ അമിത ടെൻഷനും കൊണ്ട് ബോഡിവീക്ക് ആയതാണെന്ന ഡോക്ടർ പറഞ്ഞത്. ഇൻജെക്ഷൻ ഗ്ലുക്കോസ് ഒക്കെ കൊടുത്തു. പിന്നെ ബിപി നോർമൽ ആകാൻ വേണ്ടി കുറച്ചു നേരം അവൾ മയക്കട്ടെ എന്ന് പറഞ്ഞു അതിനുള്ള ഒരു മരുന്നും ഇൻജെക്ട് ചെയ്ത്. ഞങ്ങളോട് എല്ലാവരോടും പുറത്ത് നിൽക്കാൻ പറഞ്ഞു...

അവളുടെ ഫ്രണ്ട്‌സ് എല്ലാവരും നന്നായിട്ട് ടെൻഷൻ അടിച്ചു നിൽക്കാണ്. ആകാശും അഖിയും മറ്റൊരു ഭാഗത്ത് ഇരിക്കുന്നുണ്ട്.

ഞാൻ ഭൂമിയുടെ ഫ്രണ്ട്‌സിന്റെ അടുത്തേക്ക് പോയി.

\"ഫാസി ഞാൻ ഒരു കാര്യം ചോദിക്കട്ടെ.\"(ഞാൻ )

\"അറിയാ സാർ... സാറിന് കുറെ സംശയങ്ങൾ ഉണ്ടാകും... എല്ലാം ഇന്നത്തോടെ ഞങ്ങൾ തീർത്ത് തരാം \"(അക്കു )

\"ഇനിയും ഞങ്ങൾ സാറിൽ നിന്ന് ഒന്നും മറച്ചു വെക്കുന്നില്ല.\"(സോഫി )

\"എങ്കിൽ പറയൂ.... അവൾ എന്തിനാ ഇന്ന് ഇങ്ങനെ ഒക്കെ സംസാരിച്ചേ... ആരാ സൂര്യ... ഞാൻ എങ്ങനെ അവളെ സൂര്യയിൽ നിന്ന് അകറ്റിയെന്ന് അവൾ പറഞ്ഞെ..\"(ഞാൻ )


\"സൂര്യ ആരാന്ന് ഞങ്ങൾക്ക് അറിയാം.. But അവരെ സാർ ആണ് അകറ്റിയത് എന്ന് പറയാൻ കാരണം എന്താന്ന് മനസിലായില്ല. എന്നാലും ഞങ്ങൾക്ക് അറിയുന്നതെല്ലാം പറയാം.\"(ഫെബി )

\"ആ...\"

അപ്പോയെക്കും അഖിയും ആകാശും ഞങ്ങളുടെ അടുത്തേക്ക് എത്തിരുന്നു..


\"സാർ ഭൂമി നിങ്ങൾ കാണുന്ന പോലെ ചിരിച്ചും പകരം വീട്ടിയും വാശി കാണിച്ചും നടക്കുന്ന ഒരു happy life എൻജോയ് ചെയ്യുന്ന ഒരു വ്യക്തി അല്ല. ദുരന്തങ്ങൾക്കിടയിൽ കുറുമ്പും വാശിയും സ്നേഹവും കൊണ്ട് ഒരു മുഖമൂടി അണിഞ്ഞവളാണ് ഞങ്ങളുടെ ഭൂമി. അത് ആരെയും കാണിക്കാൻ വേണ്ടി അല്ല മരിക്കാൻ തോന്നാതെ ഇരിക്കാൻ വേണ്ടിയ അവൾ ആ മുഖമൂടി അണിയുന്നെ... കരഞ്ഞു കരഞ്ഞു കണ്ണുനീരില്ല ഇനി അവൾക്. സാറിന്റെ താലി കഴുത്തിൽ വീണാൽ എങ്കിലും അവളുടെ സങ്കടങ്ങൾ കാലിൽ ഒരു ഭാഗം കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ കൂടുതൽ കണ്ണുനീരിലായി അവളുടെ ജീവിതം.\"(ഫാസി )


\"അതിനുമാത്രം എന്താ അവൾക് പ്രശ്നം...\"(ഞാൻ )

\"പ്രശ്നം അല്ല പ്രണയമാണ്..... അവൾക്ക് സൂര്യനോടുള്ള അടങ്ങാത്ത പ്രണയം. കടലും കരയും പോലെ സീതയും രാമനും പോലെ പരിശുദ്ധമായ പ്രണയം. സ്വന്തമാകും എന്ന് ഒരുറപ്പുമില്ലാ. തിരിച്ചു ആ സ്നേഹം ലഭിക്കുമോ എന്നറിയില്ല ഇനി എന്നെങ്കിലും ഒരിക്കെ കാണുമോ എന്നും അറീല എന്നിട്ടും 15 വർഷമായി അവൾ ഹൃദയത്തിൽ പൊടിപിടിക്കാതെ സൂക്ഷിച്ച പ്രണയമാണ് അവൾക്ക് അവളുടെ സൂര്യേട്ടനോട്. കുട്ടികാലത്ത് കൈ പിടിച്ചു നടന്ന ഒരു ഏട്ടൻ അതായിരുന്നു സൂര്യൻ.രണ്ടാളുടെയും കുടുംബം ഒരുമനസ്സാലെ കഴിഞ്ഞ കാലം. പിന്നെ പെട്ടന്നായിരുന്നു ഒരു കുടുംബ പ്രശ്നം കാരണം ആ രണ്ട് കുടുംബക്കാരും രണ്ട് വഴികായത്. അവസാനമായി അവൾ സൂര്യന്റെ അരികിൽ നിന്ന് പോന്നപ്പോയും അവൾക്കറിയില്ലായിരുന്നു അവൾക്ക് അവനോടുള്ള വികാരമാണ് പ്രണയം എന്ന്. കാലങ്ങൾക്ക് ശേഷം അവൾ തിരിച്ചറിഞ്ഞു അവളുടെ ഉള്ളിൽ നിറയെ പ്രണയം തുളുമ്പുന്നുണ്ടെന്ന്. അങ്ങനെ അവൾ അവളുടെ പ്രണയത്തെ വർണിച്ചു വർണിച്ചു ആകാശത്തോളം ഉയർത്തി കൊണ്ട് കത്തുകൾ എഴുതി അവളുടെ സൂര്യേട്ടന് വേണ്ടി. എന്നെങ്കിലും ഒരിക്കെ ഈ കാത്തുകളിലൂടെ ഉള്ള തന്റെ പ്രണയിനിയെ തിരക്കി അവളുടെ സൂര്യേട്ടൻ വരുമെന്ന പ്രതീക്ഷയിൽ.\"(സോഫി )

\"ഇനി ബാക്കി ഞാൻ പറയാ...\" സോഫി ഒരു ബുക്കിലെ കഥ പോലെ പറയുന്ന ഇടക്ക് ഋഷി പറഞ്ഞു. അപ്പൊ എല്ലാവരും അവനിലേക്ക് ശ്രദ്ധിച്ചു പിന്നെ സംസാരിച്ചത് അവനായിരുന്നു.

\"ഭൂമി ഓരോ മാസവും കത്തുകൾ എഴുതി. അവൾ ആ നാട്ടിൽ നിന്ന് പോയ കുറഞ്ഞ കാലത്തിനു ശേഷം തന്നെ സൂര്യനും ആ നാട്ടിൽ നിന്ന് പോയിട്ടുണ്ടെന്ന് അറിയാതെ.... കത്തുകളുടെ എണ്ണം വർധിച്ചു. സൂര്യന്റെ ആ വീട് വാങ്ങിയ ആൾക്ക് ഓരോ മാസവും തൂലികയിൽ വർണനകൾ ചാലിച്ചെഴുതിയ പ്രണയലേഖനങ്ങളും കവിതകളും കിട്ടി കൊണ്ടിരുന്നു. പതിയെ പതിയെ ആ വായനക്കാരൻ ആ എഴുത്തിനെ പ്രണയിക്കാൻ തുടങ്ങി. എഴുതിലൂടെ ആ എഴുത്തിന്റെ അവകാശിയെയും. അവൻ മനസ്സിൽ അവളെ എഴുത്തിന്റെയും തന്റെയും രാജകുമാരിയായി പ്രദർഷ്ടിച്ചു... പക്ഷെ ഒന്നും ഭൂമി അറിഞ്ഞില്ല അവളുടെ എഴുത്തു തുടർന്ന്. പ്രണയം തന്നെ വല്ലാതെ വരിഞ്ഞു മുറിക്കിയപ്പോ ആ കത്തുകൾ വായിക്കുന്ന ആള് തിരിച്ചും കത്തുകൾ എഴുതാൻ തുടങ്ങി. അങ്ങനെ രണ്ട് മൂന്ന് കത്തുകൾ അവൾക്ക് ലഭിച്ചു.അവളുടെ കാത്തുകളുടെ ഏറ്റവും വലിയ പ്രതേകത ഒരിക്കലും അവളുടെ പേര് പോലും അവൾ ഉച്ചരിച്ചില്ല. അവൾ അവളെ അഭിസംബോധന ചെയ്തിരുന്നത് *സൂര്യേട്ടന്റെ പെണ്ണ്* എന്നായിരുന്നു. അതിനാൽ കത്തുകൾ വായിക്കുന്നവൻ അവളുടെ പേര് എങ്കിലും അറിയാൻ ഒത്തിരി കൊതിച്ചു. അങ്ങനെ ഇരിക്കെ വീട്ടുകാർ എല്ലാവരും നിർബന്ധിപ്പിച്ചു ഭൂമിയെ എനിക്ക് മുന്നിൽ താലി കെട്ടാൻ കഴുത്ത് നീട്ടി തരാൻ വേണ്ടി . ആദ്യമേ ഞാൻ അവളുടെ ശത്രു ആയതിനാൽ വീട്ടുകാരുടെ വാശിക്ക് മുന്നിൽ അവൾ സമ്മതിച്ചു. അങ്ങനെ അവസാനമായി അവൾ സൂര്യന് കത്ത് എഴുതി. പറ്റുമെങ്കിൽ ഈ കല്യാണം മുടക്കാൻ വരണമെന്ന്. ഒരുതരി സ്നേഹം എങ്കിലും ഉണ്ടെങ്കിൽ എന്ന്. പക്ഷെ കത്തുകൾ വായിക്കുന്ന ആൾക്ക് ചില തിരക്കുകൾ കാരണം ആ കത്ത് കയ്യിൽ കിട്ടാൻ ഒത്തിരി വൈകി.... ഇതല്ലേ സംഭവം. \"


ഇത്രെയും പറഞ്ഞു ഞാൻ നിർത്തിയതും എല്ലാവരും എന്നെ നോക്കി നിൽക്കാണ്..


\"സാർ ഇതിൽ പകുതിയും ശരിയാണ്. But ആ കത്തുകൾ സൂര്യന് അല്ല കിട്ടിയത് എന്നും മറ്റൊരാളാണ് അത് വായിച്ചതും റിപ്ലൈ അയച്ചതും അയാൾക്ക് ഭൂമിയോട് പ്രണയം തുടങ്ങി എന്നുമൊക്കെ സാർ എങ്ങനെ അറിഞ്ഞു \" വല്യ കാര്യത്തിൽ ഫെബി ചോദിച്ചതും എല്ലാവരും അതന്നെ എന്ന മട്ടിൽ എന്നെ നോക്കി.

\"അതോ ആ കത്തുകൾ ഒക്കെ വായിച്ചതും വർഷങ്ങളായി പേര് പോലും അറിയാതെ ഭൂമിയെ പ്രണയിച്ചതും ഞാനാ... വെറും പ്രണയം അല്ല എന്റെ ജീവനേക്കാൾ ഏറെ... അവൾക്ക് സൂര്യനോടുള്ളതിന്റെ പതിമടങ് പ്രണയം. പ്രണയം തൂകിതിട്ടപെടുത്താൻ പറ്റുമെങ്കിൽ എന്റെ പ്രണയത്തെക്കാൾ വലിയ ഒരു പ്രണയം ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു..അത്രമാത്രം എനിക്കിഷ്ട്ടാ ആ എഴുത്തിന്റെ രാജകുമാരിയെ... \"(ഞാൻ ചുണ്ടിൽ ഒരു ചിരി മറച്ചു വെച്ച് കൊണ്ട് പറഞ്ഞു )

\"എന്നിട്ട് അത് ഭൂമിയ എന്ന് അറിയാതെ അല്ലെ കല്യാണത്തിന് സമ്മതിച്ചേ അതെന്തേ \" (നിഷു )

\"അതോ നന്ദു അവൾ കല്യാണത്തിന് സമ്മദിക്കണമെങ്കിൽ ഞാൻ ഒരു കല്യാണം കഴിച്ചു വീട്ടിൽ അമ്മക്ക് ഒരു മോളെ കൊടുക്കണം ആദ്യം എന്ന് പറഞ്ഞു. പിന്നെ അത് ഭൂമി ആകുമ്പോ അവൾ എന്നെ ഒരിക്കലും സ്നേഹിക്കില്ലല്ലോ കാരണം ആദ്യമേ ഞങ്ങൾ തല്ല് അല്ലെ. അപ്പൊ എന്റെ എഴുത്തിന്റെ രാജകുമാരിയെ കണ്ടെത്തോളം അമ്മക്ക് മുന്നിൽ എനിക്കൊരു ഭാര്യയെ വേണമായിരുന്നു. പിന്നെ അവളും എതിർ പറഞ്ഞില്ല. അപ്പൊ വരുന്നടത്ത് വെച്ച് കാണ ബാക്കി എന്ന് കരുതി. പിന്നെ ഞങ്ങളെ കല്യണം വിരുന്ന് ഒക്കെ കഴിഞ്ഞു ഒത്തിരി ദിവസങ്ങൾക്കു ശേഷമാണ് ഭൂമി കല്യാണമാണെന്ന് പറഞ്ഞു സൂര്യന് എഴുതിയ ആ കത്തുകൾ ഞാൻ കണ്ടത്. അന്നത്തോടെ എന്നിലെ മനുഷ്യൻ മരിച്ചതാ... കിട്ടുമെന്ന് അറിഞ്ഞിട്ടല്ല പ്രണയിച്ചത്. പക്ഷെ എന്നേകുമായി നഷ്ട്ടപെട്ടു എന്നറിഞ്ഞപ്പോൾ ഞാൻ ശ്വാസമുള്ള ഒരു യന്ത്രമായി മാറിയതായിരുന്നു.\" അന്നത്തെ അവസ്ഥയെ ഓർത്ത് കൊണ്ട് ഞാൻ ഓരോന്നു പറഞ്ഞു.

പിന്നെ ഇന്നലെ ആ കത്തുകൾ അവൾക്ക് കിട്ടിയതും ഞാൻ വന്നപ്പോ അവൾ കരയുക ആയിരുന്നെന്നും അതാണ് ഞാൻ അവളെ ചതിച്ചെന്ന് പറഞ്ഞത് എന്നൊക്കെ ഞാൻ അവരോട് പറഞ്ഞു.

എനിക്ക് എന്റെ രാജകുമാരിയോടുള്ള പ്രണയത്തിന്റെ ആഴം എന്റെ വാക്കുകളിൽ നിന്ന് തന്നെ അവർക്കൊക്കെ മനസിലായിട്ടിട്ടുണ്ട്. എല്ലാവരുടെ മുഖത്തും അതിന്റെ സന്തോഷം എനിക്ക് കാണാം ഒരാളുടെ ഒഴിച്ച്. എന്നിലെ പ്രണയത്തെ ഞാൻ വർണിക്കുമ്പോയെല്ലാം അഖി എന്നെ നോക്കി സങ്കടപെടുന്നത് ഞാൻ കണ്ട്. പക്ഷെ ഞാൻ പ്രണയിച്ചത് ഞാൻ താലി ചാർത്തിയവളെ തന്നെ ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ആരുടേയും സങ്കടം ഒന്നും കാണാൻ എനിക്ക് നേരം ഇല്ലായിരുന്നു.

കത്തിന്റെ കാര്യവും എന്റെ പ്രണയവും ഒക്കെ ആകാശിന് നേരത്തെ അറിയുന്നത് കൊണ്ട് അവനും ഒത്തിരി സന്തോഷം ആയി.

\"സാർ....\" എന്റെ സന്തോഷം ഞാൻ പങ്കിട്ടു ഇരിക്കുമ്പോയാണ് സോഫി എന്നെ വിളിച്ചത്.

\"എന്തേ സോഫി...\"(ഞാൻ )

\"സാർ... സാറിന്റെ ഈ സന്തോഷം കണ്ടിട്ട് എനിക്ക് പേടിയാകുന്നു. ഈ സന്തോഷം ഭൂമി കണ്ണ് തുറക്കുന്ന വരെ അല്ലെ... സാർ അവളെ സ്നേഹിച്ചെന്ന് വെച്ച് അവൾ ആ കത്തുകൾ ഒന്നും എഴുതിയത് സാറിന് വേണ്ടി അല്ല... അവൾ ഒരിക്കലും സൂര്യയെ \" (സോഫി )

\"Stop it സോഫി \" സോഫി പറയാൻ വന്നത് ഫുള്ളാകും മുമ്പ് ഋഷി ശബ്ദം ഉയർത്തി. എന്നിട്ട് ഋഷി തുടർന്ന് സംസാരിച്ചു.



തുടരും❣️❣️


ലെങ്തും ഉണ്ട്‌ പെട്ടന്ന് പോസ്റ്റും ചെയ്തിൻഡ്. അപ്പൊ മക്കളെ പറഞ്ഞു വരുന്നത് നിങ്ങളുടെ cmnt അനുസരിച് ഇരിക്കും ബാക്കി പോസ്റ്റൽ ട്ടോ... പിന്നെ എല്ലാരും കരുതുന്നുണ്ടാകും ഞാൻ ആദ്യം ഒക്കെ രണ്ട് stry സ്ഥിരം പോസ്റ്റിരുന്നല്ലോ ഇപ്പൊ എന്താ ഇത്ര വൈകുന്നേ എന്ന്.
കാരണം ഒന്ന് cmnt നിങ്ങൾ ഇമോജിയിലും റിയാക്ഷനിലും ഒതുക്കുന്നു. മറ്റൊന്ന് ഈ stryude മൂവ്മെന്റ് ഒന്നും ആദ്യമേ ഞാൻ മനസ്സിൽ കരുതി വെച്ചത് അല്ലാത്തത് കൊണ്ട് ഓരോ പാർട്ടിനും അതിന്റേതായ സമയം വേണം. ഇനി വഴികാനുള്ള മറ്റൊരു കാരണമാണ് എന്നും ക്ലാസ്സ്‌ ഉണ്ട്‌. കുറെ കാലം വീട്ടിലും പിന്നെ ഹാഫ്ഡേ ക്ലാസ് ഒക്കെ ആയിരുന്നല്ലോ... ഇപ്പൊ സ്ഥിരം ഈവെനിംഗ് വരെ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് എഴുതാൻ tym കിട്ടുന്നില്ല...

ഇതൊക്കെ ആണ് വൈകാനുള്ള കാരണം. എന്നിരുന്നാലും ഞാൻ പരമാവതി വേഗം പോസ്റ്റും. Sure ❣️

ഭൂമിയും സൂര്യനും 48

ഭൂമിയും സൂര്യനും 48

4.7
1768

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 48✍️@_jífní_   _______________________________________\"Stop it സോഫി \" സോഫി പറയാൻ വന്നത് ഫുള്ളാകും മുമ്പ് ഋഷി ശബ്ദം ഉയർത്തി. എന്നിട്ട് ഋഷി തുടർന്ന് സംസാരിച്ചു.\"ഇത്രെയും കാലമായി വരാത്ത സൂര്യൻ ഇനി ഒരിക്കലും വരാൻ പോകുന്നില്ല.ഇനി വന്നാൽ തന്നെ ഭൂമിയെ അവന് കിട്ടാനും പോണില്ല. അവളുടെ എതിർപ്പുകളും ദേഷ്യവും എല്ലാം ഞാൻ സ്നേഹം കൊണ്ട് മാറ്റിയെടുക്കും. അവൾ എന്റെയാണ്.. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. എന്റെ ഉള്ളിൽ അവളോടുള്ള പ്രണയവും വളർത്തിയത് വിധിയാണ് ആ വിധി അവളെ എന്റേത് മാത്രമാകും.\" ഒരു വാശിയോട് ഋഷി പറഞ്ഞു.\"അവളുടെ മനസ്സിൽ സാർ മാത്രം ഉണ്ടാകാൻ പാടൊള്ളു അതിന് വേണ്ട എല്