Aksharathalukal

ഭൂമിയും സൂര്യനും 48

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 48
✍️@_jífní_
   

_______________________________________


\"Stop it സോഫി \" സോഫി പറയാൻ വന്നത് ഫുള്ളാകും മുമ്പ് ഋഷി ശബ്ദം ഉയർത്തി. എന്നിട്ട് ഋഷി തുടർന്ന് സംസാരിച്ചു.
\"ഇത്രെയും കാലമായി വരാത്ത സൂര്യൻ ഇനി ഒരിക്കലും വരാൻ പോകുന്നില്ല.ഇനി വന്നാൽ തന്നെ ഭൂമിയെ അവന് കിട്ടാനും പോണില്ല. അവളുടെ എതിർപ്പുകളും ദേഷ്യവും എല്ലാം ഞാൻ സ്നേഹം കൊണ്ട് മാറ്റിയെടുക്കും. അവൾ എന്റെയാണ്.. വിധിയാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. എന്റെ ഉള്ളിൽ അവളോടുള്ള പ്രണയവും വളർത്തിയത് വിധിയാണ് ആ വിധി അവളെ എന്റേത് മാത്രമാകും.\" ഒരു വാശിയോട് ഋഷി പറഞ്ഞു.

\"അവളുടെ മനസ്സിൽ സാർ മാത്രം ഉണ്ടാകാൻ പാടൊള്ളു അതിന് വേണ്ട എല്ലാ സഹായങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകും.\"(ഫാസി )

\"Set...\"(സോഫി )

\"ഭൂമിക ഉറക്കം ഉണർന്നിട്ടുണ്ട് വേണ്ടവർ കേറി കണ്ടോളൂ... ഈവെനിംഗ് ഡിസ്ചാർജ് ആകാം.\" എന്ന് പറഞ്ഞോണ്ട് ഡോക്ടർ അവരെ കടന്നു പോയി.

അത് കേട്ട സന്തോഷത്തിൽ അവളുടെ ഫ്രണ്ട്‌സ് എല്ലാരും കൂടി അവളെ കാണാൻ റൂമിലേക്ക് കയറാൻ നിന്നതും ഋഷി അവരെ വിളിച്ചു. അപ്പോ എന്തെന്ന ഭാവത്തിൽ അവരെല്ലാവരും അവനെ നോക്കി.

\"പിന്നെ ആ കത്തുകൾ ഞാൻ മോഷ്ടിച്ചത് അല്ലെന്നും അത് വായിച്ചു എന്നിൽ പ്രണയം മൊട്ടിട്ടിരുന്നേനും പിന്നെ അത് പടർന്നു പന്തലിച്ചു വലിയ തോട്ടമായതൊന്നും അവളോട് ഇപ്പൊ പറയണ്ട. അവൾ തെറ്റ് ധരിച്ചത് എല്ലാം അത് പോലെ തന്നെ നിന്നോട്ടെ... സമയമാകുമ്പോൾ ഞാൻ പറഞ്ഞോണ്ട് എല്ലാം. അത് വരെ പഴയ പോലെ തുടരാം.\"(ഋഷി )

\"Ok സാർ. എല്ലാം സാർ പറയുന്ന പോലെ.\"(ഫ്രണ്ട്സ് )


അങ്ങനെ അവരെല്ലാവരും അവളെ കാണാൻ റൂമിലേക്ക് കയറി.അഖി ഒഴിച്ചു.അതും ഋഷി ശ്രദ്ധിച്ചു എങ്കിലും അവളെ വിളിക്കാനുള്ള മനസ്സ് അവൻ കാണിച്ചില്ല.

_____________________________________
*അഖി*

എനിക്ക് ചുറ്റും എന്തൊക്കെ നടക്കുന്നെ എന്ന് ആലോചിച്ചിട്ട് ഭ്രാന്താകുന്നുണ്ട്. ഒത്തിരി ഏറെആഗ്രഹിച്ചതാണ് ഋഷിയേട്ടനെ...
ആകാഷേട്ടനും ഋഷിയേട്ടനും ഒരു മനസ്സാലെ ജീവിക്കുന്നതായത് കൊണ്ട് ഋഷിയേട്ടന്റെ ഒരു ചെറിയ കാര്യം പോലും എനിക്ക് അറിയാൻ പറ്റും.

ഒരിക്കലും സ്വന്തമാകാത്ത ഒരു പ്രണയം ഋഷിയേട്ടന്റെ ഉള്ളിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും ഞാൻ തളർന്നിട്ടില്ല. കാരണം കാലം എനിക്ക് തന്നെ എന്റെ പ്രണയത്തെ തരുമെന്ന് ഞാൻ വിശ്വസിച്ചു.
പിന്നെ ഞാൻ ആഗ്രഹിച്ച താലി മറ്റൊരാളുടെ കഴുത്തിൽ ചാർത്തിയപ്പോഴും ഞാൻ തളർന്നില്ല കാരണം അത് ഒരു വാശിതീർക്കൽ ആയിരുന്നു.

പക്ഷെ ഇപ്പൊ ഞാൻ പൂർണമായും തളർന്നു. ഒരിക്കെ മരണത്തെ കൂട്ട് പിടിച്ചേ ആണ്.. അന്ന് ഏട്ടന്റെയും അമ്മയുടെയും പ്രാർത്ഥന കാരണമാകാം ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്. പക്ഷെ ഇന്ന് എനിക്ക് സഹിക്കാൻ പറ്റുന്നില്ല എല്ലാ പ്രതീക്ഷയും ഇന്ന് അവസാനിച്ചിരിക്കുന്നു.... മരിക്കുന്നതിന് മുമ്പ് ഒരു ദിവസമെങ്കിലും ഋഷിയേട്ടന്റെ താലി കഴുത്തിൽ അണയണമെന്ന് ഞാൻ കൊതിച്ചു പോയി. ഇനി എന്ത് ചെയ്യും പ്രതീക്ഷയിൽ ആയിരുന്നു എന്റെ ജീവിതം തന്നെ മുന്നോട്ട് പോയിരുന്നത്. ഇന്നലത്തെ ഉറക്കം പോലും വേണ്ടന്ന് വെച്ച് ഇവരെ കൂടെ വന്നത് ഋഷിയേട്ടനുമായി സമയം സ്‌പെന്റ് ചെയ്യാലോ എന്നോർത്തിട്ടാണ്. പക്ഷെ ഇപ്പൊ ....

അവരെല്ലാവരും ഭൂമിയെ കാണാൻ കയറിയപ്പോഴും ഞാൻ പോയില്ല. അവളെ നേരിൽ കണ്ടാൽ ചിലപ്പോ ഞാൻ നിയന്ത്രണം വിട്ട് പ്രവർത്തിച്ചാലോ എന്നോർത്തിട്ടാണ്.അവളെ കൊന്നിട്ടും ഞാൻ ഋഷിയേട്ടനെ സ്വന്തമാക്കാൻ മടിക്കില്ല ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ അത് കൊണ്ട് തന്നെ ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി. ആദ്യം കിട്ടിയ ഒരു ഓട്ടോയിൽ കയറി. അയാൾ എങ്ങോട്ട് പോകണം എന്ന് ചോദിച്ചപ്പോൾ നേരെ പൊയ്ക്കോളൂ ഒരുഅര മണിക്കൂർ. എന്ന് പറഞ്ഞു. എനികെന്താ വട്ടാണോ എന്ന മട്ടിൽ അയാൾ എന്നെ നോക്കി.

\"കുട്ടി വണ്ടിയിൽ നിന്ന് ഇറങ്. ഒരു തലവേദന ചുമക്കാനുള്ള ത്രാണി ഒന്നും ഇല്ലാ.\" അയാൾ അങ്ങനെ പറഞ്ഞപ്പോ പിന്നെ ഞാൻ ശല്യം ചെയ്യണ്ടല്ലോ എന്ന് കരുതി ഇറങ്ങി. നേരെ നടന്നു. എങ്ങോട്ടാ എന്തിനാ എനൊന്നും എനിക്ക് അറീല.

______________________________

*സൂര്യ*

അഭിയുടെ വാക്കും കേട്ട് കാലം കുറച്ചായി ഞാൻ ഭൂമിയെ കാണാൻ ശ്രമിക്കാതെ നിൽക്കാൻ തുടങ്ങിയിട്ട്. അവനും വീട്ടുകാരും നന്ദും ഒക്കെ ഇപ്പൊ എന്നോട് വലിയ സ്നേഹത്തിലാണ്. വീട്ടിലേക്ക് എപ്പോയും ക്ഷണിക്കുകയും ഫുഡ്‌ എനിക്ക് വീട്ടിലേക്ക് കൊണ്ടെന്നു തരാർ ഒക്കെ ഉണ്ട്‌. ഭൂമിയുടെ മുത്തശ്ശൻ എന്നോട് ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട്. പഴയത് പോലെ എന്റെ അച്ഛച്ചനുമായി ഒത്തിരിക്കണം പഴയത് പോലെ അമ്പലത്തിലൊക്കെ ഒന്നിച്ചുപോകണം എന്നൊക്കെ. പക്ഷെ ഞാനും വീട്ടുകാരും അത്ര നല്ല രസത്തിൽ എല്ലാത്തത് കൊണ്ട് ഞാൻ അതിന് മുതിർന്നിട്ടില്ല.

ഇന്നലെ രാത്രി ഞാൻ ഉറങ്ങിയത് ഒരു ഉറച്ച തീരുമാനത്തിൽ ആണ്. ഇന്ന് തന്നെ എങ്ങനെയെങ്കിലും ഭൂമിയെ കാണണം. ഇനിയും വയ്യ എനിക്ക് കാത്തിരിക്കാൻ.അവളെ കാണണം. എന്റെ കൂടെ ജീവിക്കാനാണ് അവൾ ആഗ്രഹിക്കുന്നെങ്കിൽ ഇറക്കി കൊണ്ട് പോകും ഞാൻ അവളെ. അല്ല അവൾക് അവളുടെ ഭർത്താവിന്റെ കൂടെ ഹാപ്പി ആണെങ്കിൽ ഞാൻ പോകും ആരും തിരക്കി വരാത്ത ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ഒരു ലോകത്തേക്ക്. അതൊക്കെ മനസ്സിൽ ഉറപ്പിച്ചു ഞാൻ നന്ദുവിന്റെ വീട് ലക്ഷ്യം വെച്ച് പുറപ്പെട്ടു രാവിലെ. നന്ദുവിനെ ആദ്യം പരിജയം ഉണ്ടെങ്കിലും ഋഷിയെ ഇത് വരെ ഞാൻ കണ്ടിട്ടില്ല. കേട്ടിട്ടുണ്ട് കുറെ നന്ദു പറഞ്ഞിട്ട്. ഫോണിലൂടെ സംസാരിച്ചിട്ടും ഉണ്ട്‌. അത് നന്ദുവിനെ ഞാൻ വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ടായിരുന്നു. ഇനിതാ അവന്റെ ഭാര്യയെ അവനിൽ നിന്ന് അടർത്താൻ ഞാൻ പോകുന്നു. കുറ്റബോധം ഉണ്ട്‌. പക്ഷെ മാറി നിന്നാൽ ഞാൻ എന്നെയും എന്റെ പ്രാണനായ ഭൂമിയെയും ചതിക്കുന്നതിന് തുല്യമാണ്...

വണ്ടി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചോണ്ട് ഇരുന്നു.

-------------------------------------------------------------

*ഭൂമി*

കണ്ണ് തുറന്നപ്പോൾ എനിക്ക് മനസിലായി ഞാൻ ഹോസ്പിറ്റലിൽ ആണെന്ന്. ദേഷ്യവും സങ്കടവും വന്നപ്പോ എന്തൊക്കെ വിളിച്ചു പറഞ്ഞു പക്ഷെ ഒന്നും വേണം എന്ന് കരുതിയല്ല.എന്റെ സൂര്യേട്ടൻ എന്റെ മുന്നിൽ എത്തുന്നത് വരെ ഞാൻ ഒന്നും ചോദിക്കാനോ പറയാനോ നിൽക്കുന്നില്ല എന്ന് ആദ്യമേ കരുതിയതാണ്. ഇനിപ്പോ ഞാൻ അങ്ങേരോട് ആ കത്തുകൾ എങ്ങനെ കിട്ടി എന്തിന് എല്ലാം അറിഞ്ഞിട്ടും എന്നെ ചതിച്ചു എന്നൊക്കെ ചോദിച്ചാൽ എന്റെ സങ്കടം കണ്ട് അങ്ങേര് സന്തോഷിക്കും. വേണ്ട ഒരു കാരണം കൊണ്ടും അയാൾ ഈ ജന്മം സന്തോഷിക്കാൻ പാടില്ല. സമ്മതിക്കില്ല ഞാൻ അതിന്. കണ്ണ് തുറന്ന് ഇതൊക്കെ മനസിൽ കരുതിയപ്പോഴാണ് എല്ലാവരും കൂടി റൂമിലേക്ക് വന്നത്. ആ മറ്റേ പെണ്ണ് ഇല്ലേ അഖി അവൾ ഒഴിച്ചു ബാക്കി എല്ലാവരും ഉണ്ട്‌.

നമ്മുടെ udayippzz ഒക്കെ നന്നായി പേടിചിണ്ട്.

\"എന്ത് പറ്റി ഭൂമി.\" തലയിൽ തലോടി കൊണ്ട് സോഫി ചോദിച്ചു.

\"ഒന്നൂല്യഡി... എന്തൊക്കെയോ ഞാൻ അറിയാതെ പറഞ്ഞു പോയതാ... അതൊന്നും ആരും കാര്യമാക്കേണ്ട. എനിക്ക് ഒന്നും ഇല്ലാ.\" ഞാൻ അവരെ എല്ലാവരെയും നോക്കി പറഞ്ഞു. ആകാശ് സാറും ഋഷി സാറും റൂമിന്റെ ഒരു മൂലയിൽ നിൽക്കുന്നുണ്ട്. മ്മളെ teamz എന്നെ വട്ടം ചുറ്റിണ്ട് .


അങ്ങനെ കുറെ നേരം ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. കുറെ ഡിസ്ചാർജ് ഞാൻ ചോദിച്ചെങ്കിലും വൈകീട്ട് ചെയ്യുള്ളൂമെന്ന് ഡോക്ടർ ക്ക് ഭയങ്കര നിർബന്ധം. പിന്നെ ഒന്നും നോകീല അന്ന് ഒരു പകൽ ഹോസ്പിറ്റലിൽ കൂടി. ക്ലാസ് ഉള്ളത് കാരണം ആകാശ് സാർ ഞാൻ കണ്ണ് തുറന്ന ഉടനെ പോയി. ഋഷി സാർ ഇന്ന് ലീവ് ആണെന്ന് പറഞ്ഞു.

ഭൂമിതലകീഴായാലും ലീവ് എടുക്കാത്ത മഹാൻ ഈ ഭൂമിക്ക് വേണ്ടി ലീവ് എടുത്തിരിക്കുന്നു ഇന്ന് മിക്കവാറും കാക്ക മലർന്നു പറക്കും ഞാൻ മനസ്സിൽ പറഞ്ഞു.

ഞങ്ങൾ എല്ലാവരും വട്ടം കൂടി ഇരുന്ന് പോലീസും കള്ളനും കളിച്ചു പുറത്ത് നിന്ന് ഒരു പേനയും ബുക്കും വാങ്ങി കൊണ്ട്. ഋഷി സാർ ഞങ്ങളെയും നോക്കി ഫോണും തോണ്ടി ഒരു മൂലക്കെ ഇരിക്കുന്നുണ്ട്. ഇവരൊക്കെ ഇടക് സംസാരിക്കുന്നുണ്ട് കളിക്കാൻ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്. But ഞാൻ ഒന്നും മിണ്ടിയില്ല...

അങ്ങനെ കളി കഴിഞ്ഞു വിജയിയെ പ്രഖ്യാഭിച്ചു. മാറ്റരുമല്ല കള്ളത്തരം കാട്ടിയിട്ട് ആണെങ്കിലും ഫസ്റ്റ് എനിക്ക് തന്നെ കിട്ടി... അതിന്റെ കൂകി വിളി നടക്കുമ്പോയാണ് ആരോ ഡോറിൽ തട്ടിയത്.


തുടരും ❣️.

അഭിപ്രായം must.

ഭൂമിയും സൂര്യനും 49

ഭൂമിയും സൂര്യനും 49

4.7
1742

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 49✍️@_jífní_   _______________________________________അതിന്റെ കൂകി വിളി നടക്കുമ്പോയാണ് ആരോ ഡോറിൽ തട്ടിയത്.ബുക്കും പേപ്പറും കട്ടിലിന്റെ ചുവട്ടിലേക്ക് വെച്ച് ഫാസി പോയി ഡോർ തുറന്നു. അപ്പോൾ ഡോക്ടർ ആയിരുന്നു..\"ഭൂമിക ഇപ്പൊ എങ്ങനെ ഉണ്ട്‌.\" (ഡോക്ടർ എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് പറഞ്ഞു.\"അതിന് ഞാൻ എപ്പോയോ ഒക്കെ ആയിട്ടുണ്ട്. നിങ്ങളല്ലേ എന്നെ ഇവിടെ പിടിച്ചു നിർത്തിയത്.\"(ഞാൻ )\"ഹോ sorry സോറി ഭൂമിക ഇപ്പൊ നേരം വൈകുന്നേരം ആയല്ലോ... ഇനി വീട്ടിൽ പോയിക്കോളൂ.. ഞാൻ ഡിസ്ചാർജ് ചെയ്ത് തരാം.\"( എന്ന് പറഞ്ഞോണ്ട് ബില്ലൊക്കെ സാർ ന്റെ കയ്യിൽ കൊടുത്ത്.. അപ്പൊ തന്നെ ഫാസി അത് സാർ ന്റെ കയ്യിൽ