Aksharathalukal

പ്രകൃതിയുടെ വരദാനം

ശീതക്കാറ്റിലൊഴുകീടും പ്രകൃതി,
രമണീയമെത്ര സുന്ദരം!
വയലോലകളിൽ പാറിനടക്കും
വെള്ളക്കൊറ്റികളോ മനോഹരം!
തേനൂറും പുഷ്പങ്ങളിൽ പറന്നുയർന്നിടും
ശലഭങ്ങൾ കരിവണ്ടുകളുമെത്ര സുന്ദരം!
തൊടിയിൽ വൃക്ഷങ്ങളിലുമായ്- തമ്പടിക്കുമീ
കാകനും എണ്ണക്കറുപ്പിൻ അഴകോടെ!!

********************
- ജിൻഷ ആർ.ജെ
********************