Aksharathalukal

ആർദ്ര - 1

ആർദ്ര ... ആർദ്ര ...
ശോ ഇവളിതെവിടെ പോയി കിടക്കുവാണോ..
രാവിലെ പോക്കാളത്തപ്പനെ തൊഴാൻ പോകാം എന്ന് പറഞ്ഞിട്ട് പോത്തുപോലെ കിടന്ന് ഉറങ്ങുവാണോന്നാവോ...

ഹ! വീടിന്റെ വാതിൽ ഒക്കെ തുറന്നിട്ടിട്ട് ഉണ്ടാലോ... എന്തായാലും അകത്തു കേറി ഒന്ന് നോക്കിയേക്കാം...

ശ്രയ അകത്തു കയറിയപ്പോൾ കാണുന്നത് ഉറക്ക ചടവിൽ എഴുന്നേറ്റ് വരുന്ന ആരതിയെ ആണ്..

\"ശോ എന്റെ പൊന്നു ശ്രയേച്ചി ഒന്നാം തിയതി ആയിട്ട് ചേച്ചിയെ ആണല്ലോ കണി \"

ആഹാ കണക്കായി പോയി നിന്ന് കിന്നാരിക്കാണ്ട് നിന്റ ചേച്ചിയോട് ഇങ്ങോട് വരാൻ പറ..

ചേച്ചി വല്ല കണ്ണ് പൊട്ടിയാണോ അവളല്ലേ മുറ്റത്ത് നിന്ന് തുളസികതിർ പഠിക്കുന്നത്..

ഇവളിതെപ്പോൾ വന്നു..
എന്റ ആരൂ... ഇങ്ങനെ തുളസികതിർ പറിച്ച് ലോകം മൊത്തം നടന്നു വരുമ്പം നടയടക്കും..

മറുപടിയായി അവൾ ഒരു പുഞ്ചിരി നൽകി...

ആരതി മോളെ നീ വരുന്നില്ലേ അമ്പലത്തിൽ..

ഓ ഞാനില്ല.....

അതെന്താടി... അങ്ങനെയെങ്കിലും നീ ഒന്ന് കുളിച് കാണട്ടെ ഞാൻ...

എന്റ ദേവീ..രണ്ടും കട്ടക്ക് നിന്നാണല്ലോ മറുപടി പറയണത്.. ശ്രയേച്ചി വാ.. നമുക്ക് പോയി വരാം...

ഡി അമ്മയോട് പറഞ്ഞേക്കണേ ഞങ്ങൾ ഇറങ്ങീന്ന്..

ഓ പറഞ്ഞേക്കാം

****************************
 അമ്പലത്തിലേക്ക് പോകുന്നവഴി ആദ്യം അടുത്തടുത്തായി വീടുകൾ ആണ്... പിന്നെ കുറച്ചു നടക്കുമ്പോൾ ഇടിഞ്ഞു വീണ് കാടുകയറി കിടക്കുന്ന ഒരു വീട് ഉണ്ട്... പണ്ട് ഈ വീടിനടുത്തായി ഉള്ള പാടത്തുകൂടെ കയറിയാൽ വീട്ടിലേക്ക് എത്താമായിരുന്നു... ഇപ്പൊ ആ സ്ഥലം ഫ്ലാറ്റ് പണിയാൻ എടുത്തു...

*എൽ. പി സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കഴിഞ്ഞ് ഇതിലെയാണ് വരുന്നത് കൂടെ വല്ലുമ്മയുടെ മോനും ഉണ്ടാകും.. അപ്പുവേട്ടൻ...
വരുന്ന വഴിയൊക്കെ പ്രേത കഥ പറയും... എന്നിട്ട് ഈ വീടെത്തുമ്പോൾ എന്നെ ഒറ്റക്കാക്കി പാടത്തുകൂടെ ഓടും... പേടിച്ച് കരഞ്ഞു ഞാനും ഓടും.. വീടെത്ത്തുമ്പോൾ യൂണിഫോം മൊത്തം ചെളി പുരണ്ടിട്ടുണ്ടാകും.. അമ്മയുടെ കയ്യിൽ നിന്ന് നല്ല തല്ലും കിട്ടും...
അത് കണ്ട് അപ്പുവേട്ടൻ എന്നെ നോക്കി ചിരിക്കും... എന്നാലും അമ്മേടെ തല്ലും കൊണ്ട് കരയുമ്പോൾ വന്നു ആശ്വസിപ്പിക്കുന്നതും അപ്പുവേട്ടൻ തന്നെയാണ്...
കുട്ടിക്കാലത്തെ ആകെ ഉണ്ടായിരുന്ന കൂട്ട് ആയിരുന്നു അപ്പുവേട്ടൻ.. അപ്പുവേട്ടന്റെ അച്ഛൻ മരിച്ച ശേഷം വല്ലിമ്മയും അപ്പുവേട്ടനും വേണി ചേച്ചിയും വീട് മാറി താമസിച്ചു.. *
ഈ വഴി നടക്കുമ്പോൾ അപ്പുവേട്ടനെ ഓർമ വരും...

കുറച്ചുകൂടെ മുൻപോട്ട് നടക്കുമ്പോൾ ഇരു ഭാഗത്തും വാഗമരങ്ങൾ ഉള്ള വഴിയാണ്.. വാഗമരം പൂത്തുകഴിയുമ്പോൾ.. ചുവന്ന പരവധാനി വിരിച്ച പോലെ മനോഹരമാണ് ഈ വഴി...

\" നീയിത് എന്ത് ആലോച്ച് നടക്കുവാ എന്റ ആരൂ വേഗം ഇങ്ങോട് നടന്നെ \"

തിരക്ക് പിടിച്ചുള്ള പോക്ക് കണ്ട ഭക്തി ആണെന്ന് തോന്നും... എനിക്കല്ലേ അറിയൂ പാലത്തിനടുത്ത് കൂട്ടം കൂടി കമെന്റ് പറയാൻ ഇരിക്കണ ചേട്ടന്മാരെ കാണാനുള്ള ഓട്ടം ആണെന്ന്...

പതിവ് പോലെ തന്നെ അവന്മാർ അവിടെ ഉണ്ടായിരുന്നു...

\" നോക്കിയെടാ പതിവിലും സുന്ദരി ആയിട്ടുണ്ടല്ലോ ഇന്ന്.. \"

\" വായാടി പെണ്ണ് ഇന്ന് ഒന്നും മിണ്ടാതെ പോകുവാണോ... ചേട്ടന്മാരെ നോക്കി എന്തേലും ഒക്കെ പറ.. \"

അത് കേട്ട് ശ്രയേച്ചി അയാളെ ഒന്ന് തുറിച്ച് നോക്കി...

\" നീയിങ്ങനെ നോക്കല്ലെടി മോളെ.. \"

\" ശോ ശല്യം..   \"

ശ്രയേച്ചി ഇങ്ങോട് വാ.. വെറുതെ വഴക്കിനു നിക്കല്ലേ...

അങ്ങനെ വിട്ട പറ്റില്ല ആരൂ.. ഇവന്മാരെ അങ്ങനെ വിട്ട ശരിയാവില്ല...

എന്നാ വിടണ്ടാടി വാ ഇങ്ങോട് അടുത്തേക്ക് വാ..  
എന്ന്  പറഞ്ഞ് ഒരുത്തൻ ഞങ്ങൾക്ക് മുന്നിൽ വന്നു മുണ്ടും മടക്കി കുത്തി നിന്നു..

ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു ...

(തുടരും...)

ആർദ്ര - 2

ആർദ്ര - 2

4.5
1255

വെറുതെ വിട്ടേക്കടാ.. വെറുതെ റോഡിൽ വെച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട..സോറി പറയാനോ എന്തിന്...അങ്ങനെ സോറി പറയേണ്ട കാര്യം ഒന്നും ഇല്ല... നീ ഇങ്ങു വാ...അവരെങ്ങാനും പുറകെ വരുമോ എന്ന ഭയം തോന്നിയപ്പോൾ ഞാൻ പതിയെ തിരിഞ്ഞു നോക്കി... അപ്പോൾ കണ്ട കാഴ്ച ഒരു കള്ള ചിരിയുമായി ഞങളെ തന്നെ നോക്കി നിൽക്കുന്ന കലിപ്പൻ ചേട്ടനെയാണ്...എന്റെ ശ്രയേച്ചി കൈ ഒന്ന് വിട് എനിക്ക് നോവുന്നുണ്ട്...ഈ സോറി അവിടെ പറയേണ്ട കാര്യം അല്ലെ ഉള്ളു.. അതിനാണ് ഇത്ര അഹങ്കാരം കാണിച്ച് നടന്നു പോന്നത്... എന്റെ കയ്യും ഞെരിച്ചു കളഞ്ഞു...അമ്പടി കാട്ടുകോഴി... മോള് ആള് കൊള്ളാലോ....പണിയോ... എന്ത് പണി..അജിയേട്ടൻ അല്ലെ അത്...വീട്ട