Aksharathalukal

ആർദ്ര - 2

എന്താടി... ഇപ്പ നിന്റെ നാക്കിറങ്ങി പോയ... നീ എന്നെ എന്ത് ചെയ്യുന്ന പറഞ്ഞെ... .. ഡാ അച്ചുവേ എന്തുവാ ഇവള് പറഞ്ഞെ... ഹാ.. എന്നെയൊന്നും വെറുത വിടാൻ പാടില്ലെന്ന്... അല്ലേടാ...

വെറുതെ വിട്ടേക്കടാ.. വെറുതെ റോഡിൽ വെച്ച് ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട..

ഇവളെ അങ്ങനെ അങ്ങ് വിട്ട ശരിയാവോ...
എന്തായാലും വെറുതെ വിട്ടേക്കാൻ പറഞ്ഞതല്ലേ ഒരു സോറി പറഞ്ഞിട്ട് പൊക്കോ...

സോറി പറയാനോ എന്തിന്...

ശ്രയേച്ചി ഒരു സോറി അല്ലെ അങ്ങ് പറഞ്ഞേക്ക്.. എന്നിട്ട് വാ പോകാം...

അങ്ങനെ സോറി പറയേണ്ട കാര്യം ഒന്നും ഇല്ല... നീ ഇങ്ങു വാ...

(അയാളെ തട്ടി മാറ്റി എന്റെ കയ്യും പിടിച്ചു വലിച്ചു ശ്രയേച്ചി നടന്നു... )

അവരെങ്ങാനും പുറകെ വരുമോ എന്ന ഭയം തോന്നിയപ്പോൾ ഞാൻ പതിയെ തിരിഞ്ഞു നോക്കി... അപ്പോൾ കണ്ട കാഴ്ച ഒരു കള്ള ചിരിയുമായി ഞങളെ തന്നെ നോക്കി നിൽക്കുന്ന കലിപ്പൻ ചേട്ടനെയാണ്...

അത് കണ്ടപ്പോഴാണ് ഒരു ആശ്വാസം ആയത്...

എന്റെ ശ്രയേച്ചി കൈ ഒന്ന് വിട് എനിക്ക് നോവുന്നുണ്ട്...

ഓ സോറി... ഡി

ഈ സോറി അവിടെ പറയേണ്ട കാര്യം അല്ലെ ഉള്ളു.. അതിനാണ് ഇത്ര അഹങ്കാരം കാണിച്ച് നടന്നു പോന്നത്... എന്റെ കയ്യും ഞെരിച്ചു കളഞ്ഞു...

അതൊക്കെ ഒരു ട്രിക് അല്ലെ മോളെ.. ആദ്യം കലിപ് പിന്നെ ഫ്രണ്ട്ഷിപ് പിന്നെ പതിയെ പ്രണയത്തിലോട്ട്.... 🥰

അമ്പടി കാട്ടുകോഴി... മോള് ആള് കൊള്ളാലോ....

ആ നീ എന്നെ കളിയാക്കിക്കോ... നിനക്കുള്ള പണി പടി ഇറങ്ങി വരുന്നുണ്ട്

പണിയോ... എന്ത് പണി..

ദേ പടവ് ഇറങ്ങി വരുന്നത് ആരാണെന്ന് നോക്കിക്കേ...

അജിയേട്ടൻ അല്ലെ അത്...

അതേലോ...

വീട്ടീന്ന് ഇറങ്ങാൻ വൈകിയത് തന്നെ ഇയാള് വന്നു പോകട്ടെന്ന് കരുതിയാണ്.. ഇതിപ്പോ ഇയാളും വൈകിയാണോ അമ്പലത്തിൽ വന്നത്...

പുള്ളി നിന്നെ നോക്കണത് കണ്ടാൽ ഇപ്പൊ തന്നെ നിന്നോട് ഇഷ്ടം പറയുന്ന മട്ടിൽ ആണ്... എന്നാ നോട്ടം മാത്രം ഉള്ളല്ലോടി...

ആ നോട്ടം തന്നെ എനിക്ക് ബുദ്ധിമുട്ട് ആണ്...

പതിവ് പോലെ അജിയേട്ടന്റെ നോട്ടം കണ്ടില്ലന്നു നടിച്ചുകൊണ്ട് ഞാൻ അമ്പലത്തിനകത്തു കയറി....

മുൻപൊക്കെ ഇവിടെ എത്തുമ്പോൾ മനസിന്‌ ഒരു ആശ്വാസം ആയിരുന്നു...
ഇപ്പൊ നെഞ്ചിടിപ്പ് ആണ്... ഇവിടെ എത്തുമ്പോൾ..

എന്തിനാ എന്റെ മഹാദേവ എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്... അയാളെ ഒന്ന് ഒഴിവാക്കി തന്നുടെ..

മഹാദേവനെ തൊഴുതു കൊണ്ട് പുഷ്പാഞ്ജലിയും കഴിപ്പിച്ച്.. അമ്പലത്തിൽ നിന്നും ഞങൾ ഇറങ്ങി...

ഡി ആരൂ അജിയേട്ടനെ കാണുന്നില്ലല്ലോ... അല്ലങ്കിൽ നീ തൊഴുതു ഇറങ്ങണത് വരെ ഇവിടെ നോക്കി നിൽക്കുന്നത് ആണല്ലോ...

നന്നായി പോയത്... ഇങ്ങനെ നോക്കി നിൽക്കാൻ ഞാൻ അയാളുടെ കാമുകി ഒന്നും അല്ലല്ലോ...

തിരിച്ചു പോരുമ്പോൾ വഴിവക്കിൽ നിന്ന ചേട്ടന്മാർ ഉണ്ടായിരുന്നില്ല... അവരെ കാണാഞ്ഞിട്ടാണോന്ന് അറിയില്ല ശ്രയേച്ചി ഒന്നും സംസാരിക്കുന്നുണ്ടായില്ല... ഞാനും ഒന്നും ചോദിച്ചില്ല......

വീടെത്തിയപ്പോൾ ആണ് ഡില്ല എന്നോട് അവളുടെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞ കാര്യം ഓർമ വന്നത്...

ഒട്ടും വൈകിക്കാതെ തന്നെ പ്രാതൽ കഴിച്ചുകൊണ്ട് ഞാൻ ഡില്ലയുടെ വീട്ടിലേക്കു ചെന്നു...

എന്നെ കണ്ടപ്പോൾ തന്നെ അവളുടെ അമ്മ  അകത്തേക്ക് വിളിച്ചു... ആന്റിക്ക് എന്നെ വല്യ കാര്യമാണ്... തിരിച്ചു എനിക്കും അങ്ങനെ തന്നെ ആണ്... ആന്റി മക്കളോട് കൂട്ടുകാരെ പോലെയാണ് പെരുമാറുന്നത്.. അത് കാണുമ്പോൾ ആർക്കായാലും ആ അമ്മയുടെ മകൾ ആവാൻ തോന്നും... അവളുടെ ഡാഡി ആണേൽ അമ്മയുടെ സ്വഭാവത്തിന്റെ നേരെ വിപരീതം ആണ്... ആർക്കും അടുക്കാൻ തോന്നാത്ത തരത്തിലുള്ള ഒരു  പ്രകൃതം ആണ്..

ആന്റി തന്ന ജൂസും കുടിച്ചോണ്ട് ഞാൻ ഡില്ല ആയിട്ട് സംസാരിച്ചിരുന്നു...

വീട് പണി കഴിയാറായോടി...

വയറിംഗ് ചെയ്യാനുണ്ട്.. ഇന്ന് ആള് വന്നു നോക്കും എന്ന് ഡാഡി പറയുന്നുണ്ടായെടി...

മറ്റന്നാ ക്ലാസ്സിൽ പോകണ്ടേ ഡിലമ്മ... എനിക്ക് മടി ആകുന്നുണ്ട്... ഗീത മിസ്സ്‌ ആണെങ്കിൽ നാളെ സ്പെഷ്യൽ ക്ലാസ്സ്‌ വെച്ചിട്ടുണ്ടല്ലോ...

ഓ ഞാൻ അത് മറന്നിരിക്കണേയ്രുന്നു നീ പറഞ്ഞത് നന്നായി ...

കൊള്ളാം ഞാൻ നാളെ വരുമ്പം റെഡി ആയിരിക്കണോട്ട... വൈകാൻ നിന്ന് ചീത്ത കേൾപ്പിച്ചു തരാൻ നിക്കരുത്....

ആ മറന്നില്ലങ്കിൽ ഞാൻ രാവിലെ റെഡി ആയി നിൽക്കാ...

*************************************************

അതി രാവിലെ തന്നെ എഴുന്നേറ്റ് മുറ്റമടിയും കുളിയും ഒക്കെ കഴിഞ്ഞ് അടുക്കളയിൽ വന്നപ്പോൾ അമ്മ ഭക്ഷണം എല്ലാം പാകം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു...

അമ്മാ...

ആ നീ വന്നാ... ഇതെന്താ നേരത്തെ ഒരുങ്ങി നിൽക്കുന്നെ .. ഇന്ന് നേരത്തെ പോകണോ നിനക്ക്...

ആ..എനിക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്... അമ്മ പോണില്ലേ ഇന്ന് ...

പോണം. നീ എല്ലാവർക്കും ചോറ് എടുക്ക്... ഞാൻ പോയി കുളിച്ചിട്ട് വരാം...

മ്മ്മ്... കളിപ്പാറു.. ഞാൻ ഇങ്ങോട് വരാൻ നോക്കി നിന്നല്ലേ എനിക്ക് പണി തരാൻ...

പിന്നെ വല്യ ഭാരപ്പെട്ട പണിയാണല്ലോ തന്നത്.. ആകെ ചെയ്യണത് മുറ്റം അടിക്കൽ ആണ്.. 
 അതിനാണെങ്കിൽ ചൂലും കൊണ്ട് ഇറങ്ങിയ ലോകം മൊത്തം സഞ്ചരിക്കും... എന്നിട്ട് എന്റെ പണിയൊക്കെ തീർന്ന് കഴിയുമ്പോ കേറി വരും...
നിന്നെയൊക്കെ എങ്ങനെ കെട്ടിച്ചു വിടും എന്ന ഞാൻ ആലോചിക്കണെ...

അത് സാരില്ല കെട്ടിച്ചു വിടുമ്പോ അമ്മ എന്റെ കൂടെ പോന്നാ മതി...

ഉവ്വാടി...

(എല്ലാവർക്കും ഉള്ള ചോറും എടുത്ത് വെച്ച് ഒരു കള്ള ചിരിയും ചിരിച് അമ്മയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഞാൻ ഓടി )

ഞാൻ കുളിച്ച് വരുമ്പോഴേക്കും അകം ഒക്കെ അടിച്ചു വാരി ഇട്ടേക്കണം.. കേട്ട... ആരൂ 

ഇല്ല കേൾക്കാൻ പറ്റണില്ല.. ചെവി അടിച്ച് പോയെന്നാ തോന്നണേ...

അത് സാരില്ല അമ്മ വരുമ്പം തിരുമി ശരിയാക്കി തരാ ...

അമ്മ.........

എന്താടി

അമ്മക്ക് അവളോട് പറഞ്ഞൂടെ എനിക്ക് ഇന്ന് നേരത്തെ പോണം.. അടിച്ചു വാരി ഒക്കെ വരുമ്പം വൈകും

ഓ പറച്ചില് കേട്ട എന്നും നേരത്തെ പോണ പോലെ ആണ്...

ആ ഞാൻ വൈകണത് എന്നും രാവിലെ അമ്മയോട് അങ്കം വെട്ടണത് കൊണ്ട് ആണ്..

ഓ എന്റ പൊന്നു ആരൂ നീ ഒന്നും ചെയ്യാൻ നിക്കണ്ട... ചെല്ല് പൊക്കോ...

ആ അങ്ങനെ വഴിക്ക് വാ... ലവ് യു ഉമ്മാ...

ഹോ ഇങ്ങനെ ഒരു സാധനം...

റൂമിൽ ചെന്ന് ബാഗ് എടുത്ത്.. കണ്ണാടിയിൽ നോക്കി ഒന്നുടെ ഒന്ന് ഒരുങ്ങി..
അപ്പോഴാണ് പുതച്ചു മൂടി സുഖിച്ചു കിടക്കണ ആരതിയെ കണ്ടത്... 

ഡി എഴുന്നേറ്റെ... ഏതുനേരോം ഉറക്കം ആണല്ലോ... നിനക്ക് പഠിക്കാനൊന്നും പോകണ്ടേ...

ഒന്ന് പോയെടി...

ഞാൻ പോകേണ്... ചോറ് എടുത്ത് വെച്ചിട്ടുണ്ട്.. കഴിച്ചോണ്ട് പോണോട്ടാ... വൈകീന്ന് പറഞ്ഞ് തിന്നാണ്ട് പോകരുത്...

ആ.. ശരി...

ഹും! അമ്മാ... ഞാൻ ഇറങ്ങുവാട്ടോ....

പുറത്തിറങ്ങി സൈക്കിൾ എടുത്തു... ഡില്ലയുടെ വീട്ടിലേക്ക് ചെന്നു...
അവളുടെ വീടിനു മുൻപിൽ സൈക്കിൾ സ്റ്റാൻഡിൽ വെക്കുന്ന നേരത്ത് ... അവളുടെ അമ്മ പുറത്തേക്ക് ഇറങ്ങി വന്നു.

ആർദ്ര കുട്ടി ഇന്ന് നേരത്തെ ആണല്ലോ..

സ്പെഷ്യൽ ക്ലാസ് ഉണ്ട് ആന്റി...

ആഹാ എന്നിട്ട് അവള് ഒന്നും പറഞ്ഞില്ലല്ലോ

ഹേ.. അപ്പൊ അവള് റെഡി ആയിട്ടില്ലേ...

റെഡി ആയി നിൽപ്പുണ്ട്.. ചായ കുടുക്കാൻ പോകുന്നേയുള്ളു....

അഹ്.. അത് സാരില്ല... സമയം ഉണ്ട്... എന്നെ കാണുമ്പോഴെങ്കിലും നേരത്തെ റെഡി ആവട്ടെന്ന് ഓർത്താണ് നേരത്തെ ഇങ്ങോട് പോന്നത്..

എന്നാ മോള് അകത്തേക്ക് വാ.. ആന്റി ചായ തരാം

വേണ്ട ആന്റി.. ഞാൻ കഴിച്ചോണ്ട് ആണ് ഇറങ്ങിയത്...

അതൊന്നും പറഞ്ഞ പറ്റില്ല... ഇങ്ങോട് വാ...കഴിച്ചിട്ട് പോയ മതി

ആന്റിയുടെ നിർബന്ധം കാരണം ഞാൻ അകത്തേക് കയറി.. അകം മൊത്തം പേപ്പറും പെയിന്റും പൊടിയും ഒക്കെ ആയി വൃത്തിയില്ലാതെ കിടക്കുക ആയിരുന്നു....
ഡെയിനിങ് ടേബിൾ ഒരു മൂലയിൽ ഒതുക്കി ഇട്ടേക്കുകയാണ്... അകത്ത് കൂടി മുകളിലേക്ക് ഉള്ള സ്റ്റെപ് പണിതിട്ടുണ്ട് ഉണ്ട്... എല്ലാം അവളുടെ അപ്പന്റെ പ്ലാൻ ആണ്... ആളു മുരടൻ ആണെങ്കിലും വീട് പണിതീടുത്ത കാര്യത്തിൽ പുള്ളിയെ സമ്മതിച്ചു കൊടുക്കണം..

ഇന്നാ മോളെ ഇത് കഴിക്ക്...

ഇതെന്താ ആന്റി ഇഡലിയോ... എനിക്ക് ഒരെണ്ണം മതി... ഞാൻ വീട്ടീന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്...

എന്നാ... ഈ ചായേം കൂടി കുടിക്ക്...

മുകളിൽ ഒച്ച കേൾക്കുന്നുണ്ടല്ലോ പണിക്കരു വന്നിട്ടുണ്ടോ...

മ്മ്.. വന്നിട്ടുണ്ട്... വയറിംഗ് ചെയ്യാനാ വന്നേക്കണേ... നിനക്ക് അറിയാവുന്ന ആൾക്കാരാകും ചിലപ്പോൾ... നീ ഇവിടേക്ക് പോരുന്ന വഴി ആണ് ഇവരുടെ വീട്...

ആണോ.. എന്നാ ചിലപ്പോൾ കണ്ടിട്ടുണ്ടാകും...
നീ നക്കി നക്കി ഇരിക്കാണ്ട് വേഗം തിന്നിട്ട് എഴുന്നേൽക്കാൻ നോക്ക്.. ഈ ഇരുപ്പ് ഇരുന്ന ക്ലാസ്സിൽ കേറാൻ പറ്റില്ല.. ഞാൻ കൈ കഴുകി പുറത്ത് ഇറങ്ങി നിൽക്കാം...

മ്മ്.. ഡി എന്റെ സൈക്കിൾ ഒന്ന് പുറത്തേക്ക് ഇറക്കി വെച്ചേക്ക്... ആ സ്റ്റയറിന്റെ അടുത്ത് ഇരിപ്പുണ്ട് ... 

(ഞാൻ പുറത്തേക്ക് ഇറങ്ങി സൈക്കിൾ എടുത്തു...)

ശോ ഇവളിത് ലോക്ക് ആക്കി ഇട്ടേക്കുവാണല്ലോ... ഡി ഡില്ല.. ഇതിന്റെ കീ എന്ത്യേ...

ഇന്നാ ക്യാച്ച്...

അവളെറിഞ്ഞ കീ ഒരു കൈ കൊണ്ട് പിടിച്ചു ഇതൊക്കെ എനിക്ക് നിസാരം എന്നാ മട്ടിൽ സൈക്കിളിന്റെ അടുത്തേക്ക് നടന്നു... താക്കോൽ ഇട്ട് എത്ര ചിരിച്ചിട്ടും ലോക്ക് മാറുന്നുണ്ടായില്ല....

ഇതെന്താ ലോക്ക് തുറക്കാൻ പറ്റാത്തെ...

നാശം എന്നും പറഞ്ഞത് സൈക്കിളിനിട്ട് ഒരു ചവിട്ടും കൊടുത്ത്... മുകളിലോട്ട് നോക്കിയപ്പോൾ ആണ് കണ്ടത്.. ഞാൻ ചെയ്യുന്നതെല്ലാം നോക്കി ചിരിച്ചോണ്ട് നിൽക്കുന്ന അജിയേട്ടനെ...

ആകെ ചമ്മൽ ആയി... സൈക്കിൾ സ്റ്റാൻഡിൽ ഇട്ട് ഒതുക്കി വെച്ചിട്ട് ഒരു വട്ടം കൂടി മുകളിലേക്ക് നോക്കി...
അപ്പോഴും അജിയേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ്... പതിയെ ഞാൻ അവിടെന്ന് എസ്‌കേപ്പ് ആയി...

ഡി എന്റെ സൈക്കിൾ എടുക്കാൻ പറഞ്ഞിട്ട് എവിടെ..

അതിന്റ ലോക്ക് അഴിക്കാൻ പറ്റണില്ല... നമുക്ക് എന്റെ സൈക്കിളിൽ പോകാം...

ആ ഇന്നലെ ഞാനും ഡാഡിയും കൂടി കുറെ നോക്കിയതാ ലോക്ക് അഴിക്കാൻ.. എന്നിട്ട് അഴിയുന്നുണ്ടായില്ല...

ഡി ദ്രോഹി.. മനഃപൂർവം നീ എനിക്ക് പണി തന്നത് ആണല്ലേ...

അല്ല നി അഴിക്കുമെങ്കിൽ അഴിക്കട്ടെന്ന് വിചാരിച്ചിട്ടാണ്.. ഞാൻ...

ഞാൻ ആകെ ചമ്മി... ലോക്ക് അഴിക്കാൻ പറ്റാതെ കലി കേറി കാണിച്ചു കൂട്ടിയതൊക്കെ അജിയേട്ടൻ കണ്ടു...

അജിയേട്ടനോ അതാരാ...

നിന്റ വീട്ടിൽ വയറിംഗ് പണിക്ക് വന്നേക്കുന്ന ചേട്ടൻ...

ഓ പുള്ളിടെ പേര് അജി എന്നാണോ...

മ്മ്..

പുള്ളി നിന്നെ കളിയാക്കിയോ..

മ്മ്.. ചിരിച്ചു

ഓഹോ... എന്നാ വൈകുന്നേരം വരുമ്പോ അയാളെക്കൊണ്ട് ലോക്ക് അഴിപ്പിക്കാം... അയാൾക്ക് അഴിക്കാൻ പറ്റാണ്ട് വരുമ്പം നമുക്കും നോക്കി ചിരിക്കാം.

ആ... അത് കൊള്ളാലോ...

**************************
ഇതേ സമയം ഡില്ലയുടെ വീട്ടിൽ...

നീ എന്തിനാടാ ആ കൊച്ചിനെ നോക്കി കളിയാക്കി ചിരിച്ചത്...

ഹേ അത് ചുമ്മാ തമാശക്ക് നോക്കി ചിരിച്ചതാണ് ജോസേട്ടാ...

അത് നമ്മുടെ സുകുന്റെ മോൾ അല്ലെ...

ഏത് സുകു..

എടാ നമ്മുടെ ഓട്ടോ വിജിലിന്റെ വീടിന്റെ മുൻപിൽ ഉള്ള വീട്...

ഹാ.... പുള്ളിടെ മോൾ ആണോ... ഞാൻ അമ്പലത്തിൽ വെച്ച് കണ്ടിട്ടുണ്ട് ... സുകുവേട്ടന്റെ മോൾ ആണെന്ന് അറിയില്ലായിരുന്നു...

എന്താണ്.. നോട്ടം ഇട്ടിട്ടുണ്ടോ.. നീ ഒരു വാക്ക് പറഞ്ഞാൽ മതി ഞാൻ സുകുനോട് സംസാരിക്കാട്ടാ...

ഒന്ന് പോയെ ചേട്ടാ... ഞാൻ ഇങ്ങനെ ഓറ്റാം തടി ആയിട്ട് നടക്കുന്നത് ചേട്ടന് പിടിക്കണില്ലല്ലേ...

*****************************

ഓടി വാടി ആരൂ ക്ലാസിൽ മിസ്സ്‌ എത്തിന്ന് തോന്നണ്...

എന്നെക്കൊണ്ട് വയ്യ നിന്നെ പുറകിലിരുത്തി ചവിട്ടിട്ട് എന്റെ നടു പോയി കിടക്കണേ....

നീ ഇങ്ങു വന്നേ...

എന്നേം വലിച്ചോണ്ട് അവൾ ക്ലാസ്സിന്റെ മുൻപിൽ എത്തിപ്പോൾ മിസ്സ്‌ ക്ലാസ്സ്‌ തുടങ്ങിയിരുന്നു...

മിസ്സ്‌ ...

ആ എത്തിയ രണ്ടും... നേരത്തെ ക്ലാസ്സിൽ കേറി ശീലം ഇല്ലല്ലോ... കേറിക്കോ...

ഓടി ബാക്കിലെ സീറ്റിലേക്ക് കേറി ഇരുന്നു...

എന്താടി വൈകിയേ...

ഒന്നും പറയണ്ട സന സൈക്കിൾ പണി തന്നതാണ്...

ഇവിടെ ഒരു സംഭവം ഉണ്ടായി...
നമ്മുടെ ശത്രുവിനു ഒരു പണി കിട്ടിട്ടുണ്ട്...

എന്താടി ഉണ്ടായേ...

മിസ്സ്‌ പോയിട്ട്  പറയാം..

(തുടരും)

ആർദ്ര - 3

ആർദ്ര - 3

5
818

ഇന്റർവെൽ ആയപ്പോൾ ഞാനും സനയും ഡില്ലയും സ്ഥിരം ഇരിക്കാറുള്ള ഗുൽമോഹറിന്റെ ചുവട്ടിൽ വന്നിരുന്നു...ഡി ഞങ്ങൾ വരാൻ ഒരു 5 മിനിറ്റ് അല്ലെ വൈകിയത്... ആ സമയം കൊണ്ട് ഇവിടെ എന്താ സംഭവിച്ചേ (ആകാംഷയോടെ ഡില്ല ചോദിച്ചു )ഡി ശിവയേം പാർവതിയേം ഗീത മിസ്സ്‌ പൊക്കി...ഹ ഹ ഹ... അത് നന്നായി...  എന്തായാലും പൊക്കും  എന്നുള്ളത്  എനിക്കു ഉറപ്പായിരുന്നു... അമ്മാതിരി പ്രകടനം ആയിരുന്നല്ലോ കഴിഞ്ഞ ദിവസം... ഇതൊന്നു ആഘോഷിക്കണോലോ ആരൂ...അതിനെന്താ ആഘോഷിക്കലോ.. വൈകീട്ട് നീ ഞങ്ങൾക്ക്  എന്തേലും മേടിച്ചു തന്ന മതി...എന്ത് വേണോന്ന് പറഞ്ഞ മതി ഞാൻ മേടിച്ചു തരാടി...അയ്യോ വൈകീട്ട് നേരത്തെ ചെന്നാലല്ലേ അജിയേട