Aksharathalukal

റൗഡി ബേബി



നിരഞ്ജൻ പെട്ടന്ന് തന്നെ കോളേജിലേക്ക് കാർ തിരിച്ചു....

കോളേജിൽ എത്തിയ നിരഞ്ജൻ കല്യാണിയെ ഫോൺ ചെയ്തു...

\"ഡീ എവിടെ, ഞാൻ കോളേജിൽ എത്തി...\"


\"നിരഞ്ജ ഞാൻ കോളേജിൻ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഉണ്ട്... അവിടേക്ക് വാ...\"അതും പറഞ്ഞു അവള് ഫോൺ വെച്ച്...

അവൻ നേരെ ബസ്റ്റോപ്പിലേക്ക് പോയി...കാറിലെ ഗ്ലാസ്‌ താഴ്ത്തി കല്യാണിയെ നോക്കി... കണ്ടില്ല... അവൻ ഫോൺ വിളിച്ചു...... റിങ് അടിയുന്നത് അല്ലാതെ എടുക്കുന്നില്ല... അവൻ കാറിൽ നിന്ന് ഇറങ്ങി... ചുറ്റും നോക്കി.... ബസ് സ്റ്റോപ്പിൽ കുറച്ചു കോളേജ് പിള്ളേർ ഉണ്ട് ... അവരോട് ചോദിക്കാമെന്ന് കരുതി അവരുടെ അടുത്തേക്ക് പോയി.... പെട്ടന്ന് ആരോ തോളിൽ തട്ടി... അവൻ തിരിഞ്ഞു നോക്കിയതും ഇളിച്ചു നിൽക്കുന്നു, കല്യാണി...

അവളെ കണ്ടതും അവൻ എന്തോ പറയാൻ വന്നു... അവൾ അവനോട് മിണ്ടരുത് എന്ന് കൈ കൊണ്ട് കാണിച്ചു അവൻറെ പിടിച്ചു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കോളേജ് പിള്ളേർസിന് നേരെ തിരിച്ചു..
\"ഹലൊ ഫ്രണ്ട്സ്, ഇപ്പൊ എന്തായി, വിശ്വാസം ആയില്ലേ എല്ലാർക്കും.... ഇതാണ് എന്റെ ഹസ്ബെന്റ നിരഞ്ജൻ ips..അവള് അവരെ നോക്കി പറഞ്ഞു കൊണ്ട് നിരഞ്ജൻ നേരെ മുഖം തിരിച്ചു...

\"എന്റെ കെട്ടിയോൻ ips ആണെന്ന് പറഞ്ഞിട്ട് ആർക്കും വിശ്വാസം വരുന്നില്ല നിരഞ്ജ.... അതാ നിന്നെ നേരിട്ട് വിളിച്ചത്... അവൾ അവനെ നോക്കി നിഷ്കു ഭാവത്തിൽ പറഞ്ഞു.......


ഇതൊക്കെ കേട്ട് കിളി പോയി നിൽക്കുകയാണ് നിരഞ്ജൻ......


അവിടെ നിന്നിരുന്ന അവളുടെ ഫ്രണ്ട്സ് ഒക്കെ അന്തം വിട്ടു അവരെ തന്നെ നോക്കി നിന്നു....അവൻ എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു... നിങ്ങൾ പെർഫെക്ട് മാച്ച് ആണെന്ന് പറഞ്ഞു അവിടെ നിന്നവരൊക്കെ കൈ അടിച്ചു... ഇതൊക്കെ കണ്ട് കല്യാണി വണ്ടർ അടിച്ചു നിന്നു...പിന്നെ അവനെ പരിചയപ്പെടാൻ ഓരോരുത്തരായി കടന്നു വന്നതും ...
അവൻ പെട്ടന്ന് കല്യാണിയെ വലിച്ചു കാറിൽ കയറ്റി, കാർ സ്റ്റാർട്ട്‌ ചെയ്തു....

\"ഡീ ഇതിനാണോ വിളിച്ചു വരുത്തിയത്...\"

ഡ്രൈവിങ്ങിന് ഇടയിൽ അവളെ നോക്കി അവിടെ ചോദിച്ചു...


\"പിന്നല്ലാതെ,എന്റെ കെട്ടിയോൻ ips ആണെന്ന് പറഞ്ഞപ്പോൾ അവള്മാരല്ലാം ഒരുമാതിരി ആക്കിയ ചിരിയും കളിയാക്കലും...കോളനിക്ക് ips സ്വപ്നം കാണാൻ പോലും പറ്റില്ലാന്ന് പറഞ്ഞു... എല്ലാത്തിന്റെയും വാ അടഞ്ഞു പോയി.... \"



\"ഡീ, നീ എന്നെ മാക്സിമം മുതലെടുക്കുകയാണല്ലോ...\"


\"പെങ്ങൾക്ക് വേണ്ടി ഒരു ips ആയ നീ ഇങ്ങനയൊക്കെ ചെയുമ്പോൾ എന്റെ സന്ദോഷത്തിന് വേണ്ടി ഈ ചെറിയ കാര്യം ചെയ്തത് തെറ്റാണോ....\"

\"അയ്യോ, ഒരു തെറ്റുമില്ലേ....\"അവൻ അത് പറഞ്ഞതും അവൾ ചിരിച്ചു.... അത് കാണെ അവനും... \"

\"നിരഞ്ജൻ നമ്മൾ എങ്ങോട്ടേക്ക...\"അവരുടെ വഴി മാറിയതും അവള് ചോദിച്ചു....



\"അതെ നമുക്ക് മാൾ പോയി ജസ്റ്റ്‌ ഒന്ന് കറങ്ങിട്ട് വരാം...₹.

\"ശെരിക്കും..\"അവൻ പറഞ്ഞത് വിശ്വാസം വരാതെ കണ്ണ് വിടർത്തി അവള് ചോദിച്ചു....

\"ഹാ ഡീ പെണ്ണെ കള്ള ചിരിയോടെ അവൻ പറഞ്ഞു..
  \"താങ്ക് യു...\"അവള് നീട്ടി പറഞ്ഞതും അവൻ കണ്ണ് ചിമ്മി....

----------------------------------======--------------------

മാളിലെത്തിയ അവള് കൗതുകത്തോടെ എല്ലാം നോക്കി കണ്ടു...അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയും വിടർന്ന കണ്ണുക്കളും അവളുടെ സന്തോഷം പറയാതെ പറയുന്നുണ്ടായിരുന്നു.... അവളുടെ ഓരോ ഭാവങ്ങളും അവൻ നോക്കി കണ്ടു......


   അവൾ ഇടക്ക് സംശങ്ങൾ ചോദിച്ചും അവളുടെ പൊട്ടത്തരങ്ങൾ പറഞ്ഞു അവൻ കളിയാക്കിയും അവൻ അവളെയും കൊണ്ട് മാൾ മുഴുവൻ ചുറ്റി...ഇടക്ക് വിശന്നപ്പോൾ അവർ ഫുഡ്‌ കോർട്ടിൽ ഫുഡ്‌ കഴിക്കാനായി കയറി...

\"അതെ ഇനി വീട്ടിലേക്കല്ലേ ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ അവൻ ചോദിച്ചു...

\"അതെ ഒരു ഫിലിം കണ്ടു നമുക്ക് ഈ കലാപരിപാടി അവസാനിപ്പിക്കാം....\"
അവള് പറയുന്നത് കേട്ട് കണ്ണ് മിഴിച്ചു അവളെ നോക്കി....

\"Pls അവള് കൊഞ്ചുന്നത് പോലെ പറഞ്ഞതും അവൻ സമ്മതം എന്ന് അർത്ഥത്തിൽ തലയാടി...


.....................................................................,........

ഫിലിം കണ്ടു മടങ്ങവേ റോഡിൽ ഭയങ്കര ബ്ലോക്ക്‌... അവൻ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് കുറച്ചു മുന്നോട്ടു ഒരു ആക്‌സിഡന്റ് പറ്റി എന്നായിരുന്നു... അവൻ കാറിൽ നിന്ന് ഇറങ്ങി മുന്നോടുക്ക് നടന്നു... ഒരു ലോറി കാറിനെ ഇടിച്ചിരിക്കുന്നു....രക്ഷപ്രവർത്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു..
\"അച്ഛനും അമ്മയ്ക്കും സീരിയസ് ആണ്... കുട്ടി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട്..... കൂട്ടി നിൽക്കുന്നവരിൽ ചിലർ പറയുന്നത് കേട്ട് അവൻ പെട്ടന്ന് തിരിഞ്ഞു നടന്നു.... കാർ തിരിച്ചു വേറെ വഴിലൂടെ പോയി.....


\"കാറിലേക്ക് തിരിച്ചു വന്ന നിരഞ്ജന്റെ മുഖഭാവം കണ്ടപ്പോൾ കല്യാണിക് മനസ്സിലായി അവൻ ഭയങ്കര ഡെസ്പ് ആണെന്ന്.. അവൾ അവനോട് ഒന്നും ചോദിച്ചില്ല.. പിന്നെ വീട്ടിൽ എത്തുന്നത് വരെ മൗനമായിരുന്നു.....


...................................





കോട്ടേഴ്‌സിൽ എത്തിയതും നിരഞ്ജൻ പെട്ടന്ന് റൂമിൽ കയറി ലോക്ക് ചെയ്തു... 
 കല്യാണി ഒരുപാട് തട്ടിയെങ്കിലും ഡോർ തുറന്നില്ല...കല്യാണി മാളിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എല്ലാം സോഫയിൽ വെച്ച് അതിന്റ അടുത്തായി ഇരുന്നു..കുറച്ചു സമയം കഴിഞ്ഞു അറിയാതെ കണ്ണുകൾ അടഞ്ഞു...

   ആരോ തട്ടി വിളിക്കുന്നത് കേട്ട് അവൾ പതിയെ കണ്ണുക്കൾ തുറന്നു നോക്കി മുന്നിൽ നിൽക്കുന്ന നിരഞ്ജനെ കണ്ടു അവള് പുഞ്ചിരിച്ചു.. റൂമിലേക്കു പോയി ഫ്രഷായി ... ഒരു കോഫിയുമായി ബാൽക്കണിയിൽ ഇരിക്കുന്ന നിരഞ്ജന്റെ അടുത്തേക് പോയി...

    


\"നിരഞ്ജൻ കോഫി, അവള് അവൻ നേരെ

 നീട്ടി..അവൻ അത് വാങ്ങിയതും അവള് അവനരികിലായി ഇരുന്നു....



\"അതെ നിരഞ്ജ നീ ഇങ്ങനെ മിണ്ടാതെ നില്കുമ്പോ ഒരു രസവുമില്ല... നീ വേണമെങ്കിൽ തള്ളയ്ക്ക് ഒഴികെ രണ്ടു തെറി ആണെങ്കിലും പറഞ്ഞോ... പക്ഷെ മിണ്ടാതെ നിൽക്കല്ലേ....ഭയങ്കര ബോറാണ്...


ദൂരേക്ക് നോക്കി കോഫി കുടിക്കുന്ന അവനെ നോക്കി അവള് പറഞ്ഞതും പെട്ടന്ന് അവൻ അവളോട് ചേർന്നിരുന്ന് അവളുടെ തോളിൽ തല വെച്ച്, കിടന്നു 

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ അവള് ഞെട്ടിയെങ്കിലും അവള് ഒന്നും പറഞ്ഞില്ല...


\"നിനക്ക് നിന്റെ അമ്മയെ ഒരുപാട് ഇഷ്‌ടമാണോ...


അവന്റെ ചോദ്യം കേട്ട് അവളിൽ ഒരു ചിരി വിടർന്നു.

\"ജീവനാണ്... എനിക്ക് സങ്കടം വരുമ്പോൾ ഇത് പോലെ ഞാൻ അമ്മയുടെ തോളിൽ തല വെച്ച് കിടക്കുമായിരുന്നു...

\"കല്യാണി, ഞാനും എന്റെ അമ്മയുടെ തോളിലാണ് അവസാനമായി ചാരി കിടന്നിട്ടുള്ളത്... ഒരു ആക്‌സിഡന്റ് ആയിരുന്നു... എന്നെയും നിളയും തനിച്ചാക്കി അവർ പോയി.... ഇന്ന് പെട്ടന്ന് അതൊക്കെ കണ്ടപ്പോൾ ആ മെമ്മറിയൊക്കെ ഓർമയിൽ വന്നു... ..


\"അപ്പൊ നിന്റെ അച്ഛനയോ...\"

\"അച്ഛനെ കണ്ടാണ് എനിക്കും പോലിസ് ആകണമെന്ന് ആഗ്രഹം വന്നത്.. അച്ഛനും അമ്മയും സ്നേഹിച്ചായിരുന്നു കല്യാണം കഴിച്ചത്.. അദ്യം ഒക്കെ ഭയങ്കര സ്നേഹമായിരുന്നു....പിന്നീട് ഞാൻ എന്നും കണ്ടിരുന്നത് കരഞ്ഞു കണ്ണുകൾ കലങ്ങിയ അമ്മയെയും എപ്പോഴും ദേഷ്യത്തിൽ പെരുമാറുന്ന അച്ഛനെയുമാണ്.......അമ്മയുടെ സങ്കടം കാണുമ്പോൾ അച്ഛനോട് എന്നും ദേഷ്യമാണ്....അതാണ് എനിക്ക് ട്രൂ ലവിൽ ഒന്നും വിശ്വാസം ഇല്ലാത്തത്..\"


\"ഭാഗ്യം അപ്പൊ തേപ്പല്ല.... പ്രതീക്ഷയ്ക്ക് വകയുണ്ട്....അവള് അത് പറഞ്ഞു ചിരിച്ചു..... അവള് ചിരിക്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി..ഒരു നിമിഷം പരസ്പരം അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി...ഒരു നിമിഷം എല്ലാം മറന്ന് അവൻ അവളെ കിസ്സ് ചെയ്യാൻ ക്ലോസയി വന്നപ്പോയെക്കും പെട്ടന്ന് ആരോ കാളിങ് ബെല്ല് അമർത്തി,രണ്ടാളും ഞെട്ടി എഴുനേറ്റ്....

കല്യാണി പെട്ടന്ന് തന്നെ എന്തോ പോലെ തോന്നി റൂമിലേക്ക് പോയി... നിരഞ്ജൻ തലയ്ക്ക് കൈ കൊണ്ട് അടിച്ചു ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു മെയിൻ ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറന്നു.... അജയ് ആയിരുന്നു വന്നത്... അവന്റെ കൈയിൽ ശ്രീ നാദ് കൊടുത്ത എല്ലാ തെളിവ്ക്കളും ഉണ്ടായിരുന്നു.. അതൊക്കെ അജയ് നിരഞ്ജൻ കൈമാറി.

ഇതേ സമയം ദിയ കല്യാണിയെയും നിരഞ്ജനെയും മാളിൽ കണ്ട ദേഷ്യത്തിൽ റൂമിലുള്ള എല്ലാ സാധങ്ങളും വലിച്ചു എറിയുകയായിരുന്നു...... അവരെ രണ്ടാളുടെയും സന്തോഷം നിറഞ്ഞ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും അവൾക്ക് ഭ്രാന്ത്‌ എടുക്കുന്നത് പോലെ തോന്നി..yഎന്ത് വന്നാലും നിരഞ്ജനെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് അവള് സ്വയം പറഞ്ഞു കൊണ്ടിരിന്നു...


.. കേസിന്റെ ഡിസ്കസൊക്കെ കഴിഞ്ഞു നിരഞ്ജൻ റൂമിലേക്ക് എത്തുമ്പോയേക്കും കല്യാണി ഉറങ്ങിയിരുന്നു. അവനും ബെഡിന്റ മറു സൈഡിൽ പോയി കണ്ണടച്ചു കിടന്നു..... പെട്ടന്ന് തന്നെ അവനെ ഉറക്കം കീഴ്പ്പെടുത്തി....


രാവിലെ എഴുന്നേറ്റതും കല്യാണിക്ക് ചെറുതായ് തല വേദനികുന്നുണ്ടായിരുന്നു.....നിരഞ്ജൻ രാവിലെ തന്നെ അത്യാവശ്യകാര്യത്തിനായി പുറത്തു പോയിരുന്നു... കല്യാണി റെഡിയായി കോളേജിലേക് പോയങ്കിലും .. അവൾക്ക് അവിടെ എത്തിയപ്പോൾ തല നന്നായി വേദനിക്കാൻ തുടങ്ങി.....വൈഷ്ണവി അവളുടെ വണ്ടിയിൽ വീട്ടിലേക്ക് കൊണ്ടുവിടാം എന്ന് പറഞ്ഞെങ്കിലും ക്ലാസ് മിസ്സാകേണ്ട എന്നും പറഞ്ഞു കല്യാണി ബസ് സ്റ്റോപ്പിലേക്ക് നടന്നു... 


   ഭയങ്കരമായി തല വേദനിച്ചു ബസ് സ്റ്റോപ്പിൽ നിൽകുമ്പോഴാണ് സഞ്ജയ്‌ അവളെ കണ്ടത്... അവൻ അവളുടെ അടുത്തേക്ക് വന്ന് എന്ത് പറ്റി എന്ന് ചോദിച്ചു...

\"നന്നായി തല വേദനിക്കുന്നു എന്ന് അവള് പറഞ്ഞപ്പോൾ അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി...

\"ഡീ ചൂട് ഉണ്ടല്ലോ.. ഹോസ്പിറ്റലിൽ പോവാം, ഇല്ലങ്കിൽ ഞാൻ വീട്ടിലേക്ക് കൊണ്ടുവിടാം എന്ന് സഞ്ജയ്‌ പറഞ്ഞു.
എന്നാ ഇതേ സമയം അത് വഴി പാസ്സ് ചെയ്ത നിരഞ്ജൻ അതൊക്കെ കണ്ടു വണ്ടി സ്റ്റോപ്പ്‌ ചെയ്തു നിർത്താതെ ഹോൺ അടിച്ചു... അവന്റെ ഹോൺ അടി കേട്ട് നാട്ടുക്കാർ മുഴുവൻ ഇവൻ വട്ടാണോ എന്ന ഭാവത്തിൽ നോക്കി..... ഹോൺ അടി ഭാഗത്തേക്ക്‌ സഞ്ജയ്‌ കല്യാണിയും നോക്കിയപ്പോഴാണ് നിരഞ്ജന്റെ പണിയാണ് ഇതെന്ന് അവൾക്ക് മനസ്സിലായത്... അവൾക്കും സഞ്ജയ്‌ക്കും അവന്റെ ദേഷ്യത്തിന്റെ കാര്യം മനസ്സിലായി...അവന്റെ ദേഷ്യം കണ്ടു സഞ്ജയ് പുച്ഛമായി ഒന്ന് ചിരിച്ചു...കല്യാണി സഞ്ജയോട് പറഞ്ഞു പെട്ടന്ന് നിരഞ്ജന്റെ അടുത്തേക്ക് പോയി കാർ തുറന്നു അതിൽ കയറി... അല്ലങ്കിൽ ഹോൺ അടിച്ചു നാട്ടുക്കാരെ മൊത്തം കൂട്ടുമെന്ന് അവൾക്ക് ഉറപ്പായിരുന്നു...


 വണ്ടിയുടെ സ്പീഡ് കൂടുന്നതനുസരിച്ചു അവൾക് മനസ്സിലാകുന്നുണ്ടായിരുന്നു അവന്റെ ദേഷ്യം.... പെട്ടന്ന് അവൻ ബ്രൈക് ചവിട്ടിയതും സീറ്റ് ബെൽറ്റ്‌ ഇടാത്ത കല്യാണി പെട്ടന്ന് മുന്നോട്ടേക്ക് ആഞ്ഞു....

\"നിരഞ്ജൻ എനിക്ക് ഒട്ടും വയ്യ, തല വേദന സഹിക്കാൻ പറ്റുന്നില്ല...നെറ്റിയിൽ കൈ വെച്ച് അവള് പറഞ്ഞതും അവൻ അവളുടെ നെറ്റിയിലും കവിളിലും തൊട്ട് നോക്കി... നല്ല ചൂട് ഉണ്ടായിരുന്നു..

അവൻ നേരെ കോട്ടർസിലേക്ക് വിട്ടു... അവിടെ എത്തിയതും കല്യാണി നേരെ റൂമിലേക്ക് പോയി ബെഡിൽ കിടന്നു.... കുറച്ചു സമയം കഴിഞ്ഞപോയെക്കും നിരഞ്ജൻ മെഡിസിനുമായി വന്ന് അവളെ വിളിച്ചു എഴുനേറ്റ് ഇരുത്തി മെഡിസിൻ നീട്ടി..

\"അവള് മുഖം തിരിച്ചു കൈ കെട്ടി ഇരുന്നു...

\"ഡീ മരുന്ന് കഴിക്കാൻ.. അവൻ കലിപ്പിൽ പറഞ്ഞതും അവള് അവനെ തുറിച്ചു നോക്കി...

\"നീ എന്തിനാ അവിടെ അങ്ങനെ ഒരു സീൻ ഉണ്ടാക്കിയത് അവൾ എഴുനേറ്റ് നിന്ന് ചോദിച്ചു മുഖം തിരിച്ചു..
അത് കേട്ടതും അവൻ ചാടി എഴുനേറ്റ് അവളെ പിടിച്ചു അവനു നേരെ തിരിച്ചു..

\"നിന്റെ അങ്ങനെ വേറെ ഒരാൾ നോക്കുന്നത് എനിക്ക് ഇഷ്‌ടമല്ല..നിന്ന് കഥ പ്രസംഗം നടത്താതെ മരുന്ന് കുടിക്കടി.. അവൻ ശബ്ദം ഉയർത്തി പറഞ്ഞതും അവള് ചെറുതായി ഒന്ന് ഞെട്ടി...

അവള് അവൻ കൊണ്ടു വന്ന മരുന്ന് എടുത്തു കുടിച്ചു വെളിയിലേക്ക് പോകാൻ നോക്കിയതും അവൻ അവളെ തൂക്കി എടുത്തു ബെഡിൽ കിടത്തി....അവള് എഴുനേൽക്കാൻ നോക്കിയപ്പോൾ അവൻ അവളുടെ രണ്ട് സൈഡും കൈ വെച്ച് ലോക്ക് ചെയ്തു 

\"അതെ എന്താ നിന്റെ ഉദ്ദേശം....\"അവന്റെ പ്രവർത്തി കണ്ടു അവള് ചോദിച്ചു...


\"അതെ ഉദ്ദേശം ഒന്നുമില്ല... പുതപ്പ് മൂടി കിടന്നു ഉറങ്ങാൻ നോക്ക്... എഴുന്നേക്കുമ്പോയേക്കും എല്ലാ വേദനയും പോകും... പുതപ്പ് അവൾക്ക് മൂടി കൊടുത്തു അവൻ പറഞ്ഞു, അവൻ അവിടെ നിന്ന് എഴുനേറ്റ് പോയി.....



കല്യാണി കണ്ണുകൾ അടച്ചു കിടന്നു...... കുറച്ചു സമയം കഴിഞ്ഞപ്പോൾ രാമേട്ടൻ വന്ന് അവൾക്ക് കഞ്ഞി കൊടുത്തു.. അതൊക്കെ കുടിച്ചു ഫ്രഷായി അവള് സോഫയിൽ ഇരിക്കുമ്പോൾ നിരഞ്ജൻ അവളോട് സംസാരിക്കാൻ വന്നു....
\"അവള് മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു ഇരുന്നു...\"

\"നീ എന്താ ഡീ ചിന്ത വിഷ്‌ടയായ ശമളയെ പോലെ ഇരിക്കുന്നത്.... അവളുടെ ഇരുത്തം കണ്ടു അവൻ ചോദിച്ചു...

\"സത്യം പറ, നേരത്തെ താൻ അങ്ങനെ ഒക്കെ പെരുമാറിയത്, സഞ്ജയ്‌ ഞാനും തമ്മിൽ ബന്ധം ഉണ്ടന്ന് വിചാരിച്ചിട്ടല്ലേ...


അവളുടെചോദ്യം കേട്ട് അവൻ നന്നായി ദേഷ്യം വന്നു... അവൻ പല്ലുകൾ കടിച്ചു നിയന്ദ്രിച്ചു.. ശേഷം അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളുടെ മുഖം തിരിച്ചു അവന്റെ നേരെയാക്കി...

\"ഡീ, അവൻ അല്ല, ആ സ്ഥാനത്ത് വേറെ ആരും ആണെങ്കിലും ഞാൻ അങ്ങനെ തന്നെയാ പെരുമാറുക, നിന്നെ ആരും തോട്ടുന്നത് എനിക്ക് ഇഷ്‌ടമല്ല.....കല്യാണി സോറി, ഇതിൽ കൂടുതൽ പറയാൻ എനിക്ക് അറിയില്ല, നീ ഒന്ന് എന്നെ മനസ്സിലാക്ക് എന്നും പറഞ്ഞു നിരഞ്ജൻ റൂമിലേക്ക് പോയി...

നിരഞ്ജൻ പറയുന്നത് ഒക്കെ കേട്ട് കല്യാണി ആകെ വണ്ടർ അടിച്ചു നിൽക്കുകയാണ്... നിരഞ്ജനും എന്നെ ഇഷ്‌ടമായി എന്ന് കരുതി അവള് സോഫയിൽ ഇരുന്ന് സ്വപ്‌നങ്ങൾ നെയ്തു കുട്ടി അവിടെ തന്നെ ഉറങ്ങി പോയി....


ഉറക്കത്തിൽ നിന്ന് തെന്നി വിണപ്പോഴാണ് കല്യാണിക്ക് അവള് സോഫയിലാണ് കിടന്നത് എന്ന ബോധം വന്നത്.. പെട്ടന്ന് എഴുനേറ്റ് ആരും കണ്ടില്ല ഭാഗ്യം എന്ന് പറഞ്ഞു വെള്ളം കുടിക്കാൻ കിച്ചണിലേക്ക് പോകുമ്പോഴാണ് നിരഞ്ജന്റെ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടത്....


ഇവൻ ഇത് വരെ ഉറങ്ങിയില്ലേ എന്നും വിചാരിച്ചു അവള് ആ റൂം തുറന്നതും മുന്നിൽ നില്കുന്നവരെ കണ്ടു പേടിച്ചു വിറച്ചു...

---

റൗഡി ബേബി

റൗഡി ബേബി

4.8
4198

കല്യാണി വാതിൽ തുറന്നതും മുന്നിൽ നില്കുന്നവരെ കണ്ടു ഞെട്ടി വിറച്ചു..കറുപ്പ് ഡ്രസ്സ്‌ ധരിച്ച രണ്ടു ആൾക്കാർ, മുഖം മുഴുവൻ മാസ്ക് കൊണ്ട് മറച്ചിരുന്നു... അവരുടെ കണ്ണൂകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു... അവർ അവിടെ എന്തൊക്കയോ തിരയുകയാണ്... അവൾക്ക് ഉറക്കെ ശബ്ധിക്കണമെന്നുണ്ട് പക്ഷെ സൗണ്ട് പുറത്തേക് വരുന്നില്ല......അവള് സ്റ്റക്ക് ആയത് പോലെ നിന്നു...   വാതിൽ തുറന്നു തങ്ങളുടെ മുന്നിൽ വന്ന കല്യാണിയെ കണ്ടു മാസ്ക് ധരിച്ച ആൾക്കാർ പരസ്പരം നോക്കി... എന്നിട്ട് അതിൽ ഒരുവൻ കണ്ണുകൾ കൊണ്ട് അടുത്തുള്ള ആളോട് എന്തോ പറഞ്ഞതും അയാൾ തലയാടി കല്യാണിയിയുടെ അരികിലേക്ക് നടന്നു കല്യാണി അ