Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03


 
സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 03

“എല്ലാവരും വേഗം തന്നെ കോളേജിൽ നിന്നും പുറത്തു കടക്കാൻ നോക്കൂ. താഴെ ലോ കോളേജിലെ students മായി പൊരിഞ്ഞ വഴക്കാണ് നടക്കുന്നത്.”

അതു കേട്ട് എല്ലാവരും വേഗം തന്നെ പുറത്തേക്കിറങ്ങി.

ലൈബ്രേറിയൻ ലൈബ്രറി പൂട്ടി വേഗം ഓഫീസ് റും ഇരിക്കുന്ന ബ്ലോക്കിലേക്ക് പോയി. സ്റ്റുഡൻസ് വേഗം തന്നെ steps ഇറങ്ങി പുറത്തേക്ക് പോകുന്നതിനൊപ്പം തന്നെ സ്വാഹയും ഉണ്ടായിരുന്നു.

താഴെ മെയിൻ ഗ്രൗണ്ടിൽ പൊരിഞ്ഞ അടിയാണ്. രാഹുലും കൂട്ടരും മുന്നിൽ തന്നെയുണ്ട്. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഒക്കെ വെച്ചാണ് കലാപരിപാടികൾ നടക്കുന്നത്.

കോളേജിലെ കുട്ടികളെല്ലാവരും പിന്നിലെ ഗേറ്റിൽ കൂടി പുറത്തേക്ക് പോകുകയായിരുന്നു.

പെട്ടെന്നാണ് സ്വാഹ കണ്ടത്. അടി നടക്കുന്ന സ്ഥലത്തു നിന്നും ഒരാൾ ഒരു ക്രിക്കറ്റ് ബാറ്റ് എടുത്തു പുറത്തേക്ക് നടക്കുന്ന കുട്ടികളുടെ നേരെ ലക്ഷ്യം വെച്ച് എറിയുന്നത്.

അത് കണ്ടു പലരും പേടിച്ചു കരഞ്ഞു എങ്കിലും ഒരു ബൂമറാങ്ങ് പോലെ ആ ക്രിക്കറ്റ് എറിഞ്ഞവൻറെ തലയിൽ തന്നെ വന്നു തിരിഞ്ഞു കൊണ്ടു.

എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ പലർക്കും സമയമെടുത്തു.

എന്നാൽ കുട്ടികളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അവർക്ക് അടുത്തേക്ക് വന്ന ടീച്ചേഴ്സും അടി നടക്കുന്നവരുടെ ഇടയിൽ ഉണ്ടായിരുന്നവരും എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി.

എന്താണ് ഇപ്പോൾ ഇവിടെ നടന്നത്?
ലോ കോളേജിൻറെ ഗ്യാങ് ലീഡർ ആണ് തറയിൽ മണ്ണ് ടെസ്റ്റ് ചെയ്തു കിടക്കുന്നത്.

എല്ലാവരും ആരാണ് ഇത് ചെയ്തത് എന്ന് സംശയത്തോടെ നോക്കിയപ്പോൾ സ്വാഹ ഒന്നും സംഭവിക്കാത്ത പോലെ നിൽക്കുന്നുണ്ടായിരുന്നു.

എന്നാൽ തങ്ങളുടെ ലീഡർ ഈ നിലയ്ക്ക് മണ്ണ് ടെസ്റ്റ് ചെയ്തു കിടക്കുന്ന രീതിയിൽ ആക്കിയ അവളുടെ നേർക്ക് തിരിഞ്ഞു ലോ കോളേജ് സ്റ്റുഡൻസ് എല്ലാവരും.

അവളുടെ നേർക്ക് തിരിഞ്ഞ ലോ കോളേജ് സ്റ്റുഡൻസ് കാണുന്നത് രാഹുലും കൂട്ടരും മാത്രമല്ല സിംബയോസിസ് കോളേജിലെ പല കുട്ടികളും സ്വാഹിക്ക് നേരെ വരുന്ന വരെ തടയാൻ റെഡിയായി നിൽക്കുന്നതാണ്.

പിന്നെ ഒന്നും നോക്കിയില്ല. പൊടി പറക്കുന്ന അടി തന്നെ ആയിരുന്നു അവിടെ നടന്നത്.

കോളേജിലെ ഒരുവിധം എല്ലാ കുട്ടികളും ഗ്രൗണ്ടിലേക്ക് ഇറങ്ങിയതോടെ ലോ കോളേജിലെ സ്റ്റുഡൻസിന് പിടിച്ചു നിൽക്കാൻ പറ്റാതായി.

അവർ വെല്ലുവിളി നടത്തിയാണ് തിരിച്ചു പോയത്. അതല്ലാതെ അവർക്ക് വേറെ ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.

രാഹുലിനെയും കൂട്ടരെയും പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. ചെറിയ പരിക്കുകൾ ഉള്ളവരെ ഡ്രസ്സ് ചെയ്ത് അപ്പോൾ തന്നെ വിട്ടയച്ചു. സ്വാഹക്ക് പരിക്കൊന്നും ഇല്ലാത്തതു കൊണ്ട് അവൾ നേരെ ഹോസ്റ്റലിലേക്ക് നടന്നു.

അന്നത്തെ ദിവസം ഫ്രൈഡേ ആയതു കൊണ്ട് തന്നെ അടുത്ത രണ്ട് ദിവസങ്ങളിൽ ഭൂരിഭാഗം എല്ലാവരും പരിക്ക് എല്ലാം മാറി മൺഡേ കോളേജിൽ വന്നു.

പതിവു പോലെ തന്നെ മണ്ടേ മോർണിംഗ് സ്വാഹ നടന്നു തന്നെയാണ് കോളേജിലേക്ക് വന്നത്.

സ്വാഹ കോളേജ് ഗേറ്റ് എത്താറായതും അവളെ കാത്തെന്ന രീതിയിൽ ലോ കോളജിലെ കുറച്ചു പേർ നിന്നിരുന്നു.

അവർ സ്വാഹക്ക് മുന്നിലെത്തിയതും അവളെ വളഞ്ഞതും ഒരുമിച്ചായിരുന്നു.
എന്നാൽ അതേ സമയം ഒരു ജിപ്സി വന്നു അവൾക്കരികിൽ സഡൻ ബ്രേക്ക് ഇട്ടു നിന്നു. എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് അതിൽ നിന്നും ഇറങ്ങി സ്വാഹക്ക് പിന്നിൽ വന്നു നിന്നത് മറ്റാരുമായിരുന്നില്ല.
അവളുടെ റൂംമേറ്റ്സ് അഞ്ചുപേർ തന്നെയായിരുന്നു.

അവരെ കണ്ട സ്വാഹ ഒന്നു പുഞ്ചിരിച്ചു. അതിനു ശേഷം തനിക്ക് മുൻപിൽ നിൽക്കുന്ന ലോ കോളജ് സ്റ്റുഡൻസ്സിനെ ഒന്നു നോക്കി.

പിന്നെ ഒട്ടും കൂസാതെ അവരിൽ ഒരുവനു മുന്നിലേക്ക് നീങ്ങി നിന്നു. പെട്ടെന്ന് അവൾ തൻറെ കൈ അവനെ അടിക്കാനായി പൊന്തിച്ചു.

എന്നാൽ അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു. അടി ബ്ലോക്ക് ചെയ്യാനായി ആണ് അവൻ അങ്ങനെ ചെയ്തത്.

അത് കണ്ടതും എവിടെ നിന്ന് എന്ന് അറിയില്ല രാഹുലും ഫ്രണ്ട്സും അവൾക്ക് അടുത്ത് പറന്നു എത്തിയിരുന്നു.
അതുകണ്ട് സ്വാഹ എല്ലാവരെയും ഒന്നു നോക്കി പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.

“എൻറെ കയ്യിൽ നിന്നും വിട് ചേട്ടാ... ഞാൻ ചേട്ടനെ അടിച്ചു വീഴ്ത്തി ഹീറോയിസം കാണിക്കാൻ ഒന്നുമല്ല കൈ പൊക്കിയത്. ഒരു കാര്യം ഈസിയായി പറയാനാണ് ഞാൻ ശ്രമിക്കുന്നത്.

അന്ന് നിങ്ങളിൽ ഒരു ചേട്ടൻ ക്രിക്കറ്റ് ബാറ്റ് എടുത്തു ഞങ്ങൾ സ്റ്റുഡൻസ്സിന് നേരെ എറിഞ്ഞു.

അടിക്ക് തയ്യാറായവർ കളിക്കളത്തിൽ ഉള്ളപ്പോൾ ഒന്നിലും പെടാത്ത ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ എന്തിനാണ് ഉപദ്രവിക്കാൻ നോക്കിയത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല.

ഇപ്പോൾ ഞാൻ ഒന്ന് കൈ പൊന്തിച്ചപ്പോൾ ചേട്ടൻ റിഫ്ലക്സ് ആക്ഷൻ പോലെ എൻറെ കയ്യിൽ കയറി പിടിച്ചില്ലേ? അതു തന്നെയാണ് അന്നും സംഭവിച്ചത്.

ഞാനും എല്ലാവരുടെയും ശബ്ദം കേട്ട് നോക്കിയപ്പോൾ ഒരു ക്രിക്കറ്റ് ബാറ്റ് എൻറെ മുന്നിൽ നിൽക്കുന്ന കൊച്ചിന് മേലേക്ക് പറന്നു വരുന്നതാണ് കണ്ടത്.

ഈ ചേട്ടൻ എൻറെ കൈ പിടിച്ചതു പോലെ തന്നെ പറന്നു വരുന്ന ക്രിക്കറ്റ് ബാറ്റ് എൻറെ മുന്നിൽ നിൽക്കുന്ന കുട്ടിയെ വേദനിപ്പിക്കും എന്ന് കണ്ടു റിഫ്ലക്സ് ആക്ഷൻ പോലെ ആ പറന്നു വരുന്ന ബാറ്റ് പിടിച്ചെടുത്തു എറിഞ്ഞു കളഞ്ഞതാണ്.

പക്ഷേ എന്ത് പറയാനാണ്... എൻറെ കഷ്ടകാലം കൊണ്ട് അത് ആ ബാറ്റ് എറിഞ്ഞ ചേട്ടൻറെ തലയിൽ തന്നെ ചെന്നു കൊണ്ടു. ഇതാണ് അന്നുണ്ടായത്.

അല്ലാതെ നിങ്ങൾ കരുതും പോലെ ഞാനീ അടിയും തടയും ആയി ഒരു ബന്ധവും ഇല്ലാത്ത ആളാണ്. എന്നെ വെറുതെ വിടണേ ചേട്ടന്മാരെ...”

അവളുടെ ഒട്ടും കൂസലില്ലാത്ത സംസാരം കേട്ട് എല്ലാവരും സ്തംഭിച്ചു നിന്നു പോയി.

അപ്പോഴാണ് ലോ കോളേജിലെ കുട്ടികളെ വകഞ്ഞു മാറ്റി തലയിൽ കെട്ടും കയ്യിൽ പ്ലാസ്റ്റർ ഇട്ടു ഒരു ചേട്ടൻ മുന്നിലേക്ക് വന്നത്.

അത് വേറെ ആരും ആയിരുന്നില്ല. സ്വാഹ ക്രിക്കറ്റ് ബാറ്റ് വെച്ച് പണിഞ്ഞ ആ മഹാൻ തന്നെയായിരുന്നു.

അവൻ സ്വാഹയെ നന്നായി ഒന്നു നോക്കി. പിന്നെ പറഞ്ഞു.

“നീ ആളു കൊള്ളാമല്ലോ കൊച്ചേ? ഞങ്ങൾ ലോ സ്റ്റുഡൻറ്സ്സ്സിൻറെ വായടപ്പിക്കാൻ മാത്രം വാക്ക് സാമർത്ഥ്യം നിനക്ക് ഉണ്ടല്ലോ?

എന്നെ ഈ നിലയ്ക്ക് ആക്കിയിട്ട് നിനക്ക് സുഖമായി ഇവിടെ കോളേജിൽ വരാം എന്നാണോ നീ കരുതിയത്?”

അവൻ പറയുന്നത് കേട്ട് സ്വാഹ ചിരിയോടെ പറഞ്ഞു.

“അത് ചേട്ടാ... നിങ്ങൾ ലോ സ്റ്റുഡൻസ് ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ അടി പിടിക്കാൻ നടക്കുന്ന നേരം ക്ലാസിൽ കയറി 2 അക്ഷരം പഠിച്ചാൽ എൻറെ മുന്നിൽ ഈ അവസ്ഥയിൽ നിൽക്കേണ്ടി വരില്ലായിരുന്നു. സാരമില്ല... ഇനിയും സമയമുണ്ട്. ക്ലാസിൽ കയറാൻ നോക്ക്.”

അവൾ പറയുന്നത് കേട്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ചിരിക്കാൻ തുടങ്ങി.

അത് അയാൾക്ക് വല്ലാത്ത ഇൻസൾട്ട് ആയി തോന്നി. അതുകൊണ്ട് അവൻ ഉറക്കെ ചോദിച്ചു.

“നീ ആരാടീ ഞങ്ങളോട് സ്വരം ഉയർത്തി സംസാരിക്കാൻ?”

“ഇത് കൊള്ളാമല്ലോ? ചേട്ടനല്ലേ ഒച്ച ഉയർത്തി സംസാരിക്കുന്നത്. ഞാൻ വളരെ നോർമലായി തന്നെയാണ് സംസാരിക്കുന്നത്.”

എന്നാൽ എല്ലാം കേട്ട് നിന്ന രാഹുൽ പറഞ്ഞു.

“സ്വാഹ, നീ ക്ലാസിൽ പോകാൻ നോക്ക്. ഇവരോട് സംസാരിക്കാൻ ഞങ്ങൾ ഉണ്ട്.”

പിന്നെ അവൻ തിരിഞ്ഞു അഞ്ചംഗസംഘത്തോടും അതു തന്നെ പറഞ്ഞു.

“സ്വാഹയേ കൂട്ടി ക്ലാസിൽ പോകാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? എന്ത് നോക്കി നിൽക്കുകയാണ് എല്ലാവരും?”

രാഹുൽ ശബ്ദം ഉയർത്തിയതും അവർ ആറു പേരും കോളേജിലേക്ക് നടക്കാൻ തുടങ്ങിയതും അടിയും തുടങ്ങി.

ഇന്ന് അടി റോഡിൽ നിന്ന് ആയതു കൊണ്ട് തന്നെ അവിടെയുള്ള എല്ലാവരെയും പോലീസ് വന്നു അറസ്റ്റ് ചെയ്തു കൊണ്ടു പോയി.

വിവരം അറിഞ്ഞ അരുൺ വേഗം തന്നെ പോലീസ് സ്റ്റേഷനിൽ എത്തി. ഒരു ലോയറെയും കൂട്ടിയാണ് സ്റ്റേഷനിൽ പോയത്.

നമ്മുടെ ആറ് പെൺകുട്ടികളടക്കം 22 സ്റ്റുഡൻസ് ആണ് രാഹുലിൻറെ കോളേജിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

16 സ്റ്റുഡൻസ് ആണ് ലോ കോളേജിലെ ഉണ്ടായിരുന്നത്.

പോലീസ് സ്റ്റേഷനിൽ എത്തിയതും അവരറിഞ്ഞു പുതിയ സി ഐ ചാർജ് എടുത്തിട്ടുണ്ട് എന്ന്. അതുകൊണ്ടു തന്നെ രണ്ട് കോളേജിലെയും മാനേജ്മെൻറ്നെ വെച്ച് ഒരു സന്ധിസംഭാഷണം നടത്താനാണ് സി ഐ തീരുമാനിച്ചത്.

അര മണിക്കൂറോളം സമയം എടുത്താണ് സി ഐ ഒരു Compromise point ൽ എത്തിച്ചേർന്നു.

അതുപ്രകാരം ഒരു ചാർജ്ജും ഇല്ലാതെ എല്ലാ സ്റ്റുഡൻസ്നെയും ഇപ്പോൾ പറഞ്ഞു വിടുകയാണ്. എന്നാൽ ഇനി ഒരു പ്രാവശ്യം കൂടി അടി ഉണ്ടായാൽ പോലീസ് കാര്യമായി തന്നെ ഇടപെടുമെന്ന പോയിൻറ് രണ്ടു മാനേജ്മെൻറ് സമ്മതിച്ചു.

ആ ഒരു എഗ്രിമെൻറ് പ്രകാരം അവരവരുടെ കോളേജിലെ സ്റ്റുഡൻസ്മായി അവർ തിരിച്ചു പോന്നു.

എന്നാൽ സി ഐ യുടെ വാക്കുകൾ കാറ്റിൽ പറത്തി ലോ കോളേജ് സ്റ്റുഡൻറ്സ് കോളേജിൽ എത്തിയതും അടി തുടങ്ങി. അതുകൊണ്ടു തന്നെ നമ്മുടെ പിള്ളേരും വെറുതെ നിന്നില്ല.

ഏകദേശം അരമണിക്കൂറോളം കഴിഞ്ഞതും പോലീസിൻറെ മൂന്നു ബസ്സും, രണ്ട് ജീപ്പും, ഒരു ഒഫീഷ്യൽ കാറും ക്യാമ്പസിൽ വന്നു.

സിറ്റുവേഷൻ ശരിയല്ലാത്തതു കൊണ്ട് സി ഐ ലാത്തി ചാർജിന് ഉത്തരവു നൽകി. സി ഐ ഉൾപ്പെടെ എല്ലാവരും തങ്ങളാൽ ആവുന്ന രീതിയിൽ സ്റ്റുഡൻസിനെ വരുതിയിൽ വരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.

കോളേജ് സ്റ്റുഡൻറ്സ് ആയതു കൊണ്ട് തന്നെ വളരെ സമാധാനപരമായ രീതിയിൽ ആയിരുന്നു പോലീസ് അവരെ ഹാൻഡിൽ ചെയ്തിരുന്നത്.

എന്നാൽ സി ഐ മുന്നിലുള്ള സ്റ്റുഡൻസ്സിനെ കൈ കാര്യം ചെയ്യുന്നതിനിടയിൽ ഒരാൾ പിന്നിൽ നിന്നും ഹോക്കി സ്റ്റിക് കൊണ്ട് അയാളുടെ തലയിൽ അടിക്കാൻ ഉയർന്നതും അത് കണ്ട് സ്വാഹ കാറ്റു പോലെ വന്നു സി ഐ യെ തള്ളി മാറ്റി.

സി ഐ പെട്ടെന്നുള്ള ആക്രമണത്തിൽ തെറിച്ചു താഴെ വീണു.

എന്നാൽ ഹോക്കി സ്റ്റിക്ക് അപ്പോഴേക്കും അതിൻറെ പണി ചെയ്തു കഴിഞ്ഞിരുന്നു. സ്വാഹയുടെ വലതു കൈക്ക് നന്നായി തന്നെ പരിക്ക് പറ്റിയിരുന്നു.

എന്നാൽ സ്വാഹയുടെ തള്ളലിൽ വീണ സി ഐ പെട്ടെന്ന് തന്നെ എഴുന്നേറ്റ് തന്നെ രക്ഷിച്ച ആളെ നോക്കിയതും സി ഐ ഞെട്ടിപ്പോയി.

എന്നാൽ സ്വാഹ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവൾ കണ്ണുകളടച്ച് വേദന കൊണ്ട് പിടയുകയായിരുന്നു.

സി ഐ പിന്നെ ഒന്നും നോക്കിയില്ല, അവളെ കോരിയെടുത്തു. തൻറെ കാറിൻറെ പുറകിലെ സീറ്റിൽ കിടത്തി.

അപ്പോഴേക്കും സ്വാഹ വേദനയാൽ അവളുടെ ബോധം നഷ്ടപ്പെട്ടിരുന്നു.

ഒരു കണക്കിന് പോലീസ് സിറ്റുവേഷൻ അണ്ടർ കണ്ട്രോളിൽ ആക്കിയതിനു ശേഷം അയാൾ സ്വാഹയെയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

ഈ സമയം കോളേജ് മാനേജ്മെൻറ് വിളിച്ചു പറഞ്ഞതനുസരിച്ച് ആംബുലൻസ് വരുന്നുണ്ടായിരുന്നു.

ആംബുലൻസ് എത്തിയതും പരിക്കേറ്റ സ്റ്റുഡൻസിനെ അടുത്ത മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടു പോയി.

എന്നാൽ സി ഐ സ്വാഹയെ കൊണ്ടു പോയത് കുറച്ച് ദൂരെയുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് ആണ്.

സ്വാഹ കണ്ണു തുറന്നപ്പോൾ കണ്ടത് തന്നെ നോക്കിയിരിക്കുന്ന ഒരു പോലീസിനെയാണ്.

എന്നാൽ അവൾ അയാളുടെ മുഖത്തു നോക്കിയതും അവൾ ഞെട്ടിപ്പോയി. താൻ കാണാൻ ആഗ്രഹിക്കാത്ത മുഖങ്ങളിൽ ഒന്നായിരുന്നു അത്.

എന്നാൽ അമൻ ഒന്നും തന്നെ പറയാതെ അവളെ നോക്കി ഇരിക്കുകയായിരുന്നു.

അവളുടെ മുഖത്ത് തന്നെ കണ്ടപ്പോഴുണ്ടായ ഞെട്ടൽ അവൻ ശ്രദ്ധിച്ചിരുന്നു. അതിൽ നിന്നും തന്നെ താനാരാണെന്ന് അവൾ മനസ്സിലാക്കി എന്ന് അവന് മനസ്സിലായി.

കുറച്ചു സമയം രണ്ടുപേരും ഒന്നും സംസാരിച്ചില്ല. അവൾ തന്നോട് ഒന്നും തന്നെ സംസാരിക്കില്ല എന്ന് ഊഹിച്ച അമൻ അവളോട് ചോദിച്ചു.

“വേദനയുണ്ടോ മോളെ?”

അവൻറെ സംസാരം കേട്ട് സ്വാഹ ഒരു നിമിഷം സംശയിച്ചു.

പിന്നെ എന്താണ് ഉണ്ടായതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. എല്ലാം ഓർമ്മ വന്നപ്പോൾ അവൾ അറിയാതെ തൻറെ കയ്യിലേക്ക് നോക്കി.

അതുകൊണ്ട് അമൻ പറഞ്ഞു.

“കൈക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. അല്ലാതെ വലിയ പ്രശ്നമൊന്നുമില്ല. പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഏട്ടൻ ചോദിച്ചത് മോൾക്ക് വേദനിക്കുന്നുണ്ടോ എന്ന്.”

അവളുടെ സംശയം നിറഞ്ഞ മുഖഭാവം കണ്ട് അമൻ എന്താണ് സിറ്റുവേഷൻ എന്ന് എക്സ്പ്ലൈൻ ചെയ്തു.

അവൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. എന്നാലും അമൻ എങ്ങനെ തന്നെ കണ്ടു പിടിച്ചു എന്ന് അവൾ ആലോചിക്കുകയായിരുന്നു.

അതിനുള്ള ഉത്തരം പോലെ അമൻറെ അടുത്ത ചോദ്യം വന്നു.

“മോൾ എന്തിനാണ് അടിയുടെ ഇടയിൽ വന്നത്?

എന്നെ രക്ഷിക്കാൻ നോക്കുന്നതിന് ഇടയിൽ മോൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ?”

ഇത്രയൊക്കെ അമൻ സംസാരിച്ചിട്ടും സ്വാഹ ഒന്നും പറയാതെ ഇരിക്കുന്നത് കണ്ടു അമൻ ഫോണെടുത്ത് ആരെയോ വിളിച്ചു.

അഞ്ചു മിനിറ്റിനു ശേഷം മൂന്ന് ഡോക്ടർമാർ റൂമിലേക്ക് വന്നു. പിന്നെ ചോദിച്ചു.

“Swaha, how are you feeling now?”

“I am ok doctor.”

സ്വാഹ ഒരു പ്രോബ്ലം ഇല്ലാതെ അവരുടെ സംസാരിക്കുന്നത് കണ്ട അമൻ നെറ്റി ചുളിച്ചു.

അവർ മൂന്ന് പേരും അവളെ പരിശോധിച്ച ശേഷം അമനോട് പറഞ്ഞു.

“She is fine now. Only thing is that കൈയിലെ ഫ്രാക്ചർ മാത്രമാണ്. അത് ഒരു മാസത്തോളം എടുക്കും ശരിയാകാൻ. വേറെ ബുദ്ധിമുട്ടൊന്നുമില്ല”

ഡോക്ടർ അമനോട് സംസാരിക്കുന്നത് കേട്ട് സ്വാഹ ചോദിച്ചു.

“Doctor, can I get discharge now?”

അവളുടെ ചോദ്യത്തിന് സീനിയർ ഡോക്ടർ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 04

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 04

4.8
11449

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 04 “അത് അമൻ സാർ പറയുമ്പോലെ.” “അതെന്താ അവരാണോ ഡോക്ടർ? ഡോക്ടർ അല്ലേ ഇതൊക്കെ തീരുമാനിക്കേണ്ടത്?” “കുട്ടി പറഞ്ഞത് ശരിയാണ്. നോർമൽ case ൽ ഡിസ്ചാർജ് തീരുമാനിക്കേണ്ടത് ഡോക്ടർമാർ തന്നെയാണ്. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അങ്ങനെയല്ല. കാരണം കുട്ടിയെ ഇവിടെ കൊണ്ടു വന്നത് ഇദ്ദേഹമാണ്. കൂടാതെ ഈ സിറ്റിയുടെ ACP ആണ് ഇദ്ദേഹം. അത് മാത്രമല്ല ഈ ഹോസ്പിറ്റലിൻറെ ഓണറും ഇദ്ദേഹമാണ്. അപ്പോൾ അദ്ദേഹം പറയുന്നത് ഞങ്ങൾക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല.” കൂട്ടത്തിൽ സീനിയറായ ഡോക്ടർ ചിരിയോടെ സ്വാഹയോട് പറഞ്ഞു. ഡോക്ടർ പറയുന്നത് കേട്ട് സ്വാഹ ദേഷ്യത്തോടെ കണ്ണുകളടച്ച്