Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 04

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 04

“അത് അമൻ സാർ പറയുമ്പോലെ.”

“അതെന്താ അവരാണോ ഡോക്ടർ? ഡോക്ടർ അല്ലേ ഇതൊക്കെ തീരുമാനിക്കേണ്ടത്?”

“കുട്ടി പറഞ്ഞത് ശരിയാണ്. നോർമൽ case ൽ ഡിസ്ചാർജ് തീരുമാനിക്കേണ്ടത് ഡോക്ടർമാർ തന്നെയാണ്. പക്ഷേ കുട്ടിയുടെ കാര്യത്തിൽ അങ്ങനെയല്ല. കാരണം കുട്ടിയെ ഇവിടെ കൊണ്ടു വന്നത് ഇദ്ദേഹമാണ്. കൂടാതെ ഈ സിറ്റിയുടെ ACP ആണ് ഇദ്ദേഹം.

അത് മാത്രമല്ല ഈ ഹോസ്പിറ്റലിൻറെ ഓണറും ഇദ്ദേഹമാണ്. അപ്പോൾ അദ്ദേഹം പറയുന്നത് ഞങ്ങൾക്ക് അനുസരിക്കാതിരിക്കാൻ പറ്റില്ല.”

കൂട്ടത്തിൽ സീനിയറായ ഡോക്ടർ ചിരിയോടെ സ്വാഹയോട് പറഞ്ഞു.

ഡോക്ടർ പറയുന്നത് കേട്ട് സ്വാഹ ദേഷ്യത്തോടെ കണ്ണുകളടച്ച് കിടന്നു.

അതുകണ്ട് അമൻറെ കണ്ണുകൾ നിറഞ്ഞു വന്നു.

ഡോക്ടർമാർ അമനോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞ് അവിടെ നിന്നും തിരിച്ചു പോയി.

അവർ പോയതും അമൻ ഡോർ ലോക്ക് ചെയ്തു. പിന്നെ സ്വാഹക്കടുത്തേക്ക് വന്നിരുന്നു. അൽപനേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം മെല്ലെ ചോദിച്ചു.

“സ്വാഹ... മോളെ, നീ എന്താണ് ഏട്ടനോട് ഒന്നും സംസാരിക്കാത്തത്?

എന്നെ മനസ്സിലാക്കാത്തത് കൊണ്ടാണോ?”

അമൻ അത്രയൊക്കെ ചോദിച്ചിട്ടും സ്വാഹ കണ്ണുതുറന്ന് അവനെ നോക്കുകയോ, സംസാരിക്കുകയോ ചെയ്തില്ല.

അതു കണ്ട് അവളെ തന്നെ നോക്കിയിരുന്നു അമൻ. പിന്നെ അവൾ കേൾക്കാനായി പറഞ്ഞു.

“മോളെ കണ്ടത് നാട്ടിൽ വിളിച്ചു പറയണം. മോൾക്ക് ബോധം വന്നിട്ട് സംസാരിച്ച് വിളിക്കാം എന്ന് കരുതിയാണ് ഇത്രനേരം ക്ഷമിച്ചത്. പക്ഷേ മോൾക്ക് എന്നെ മനസ്സിലാകാത്ത സ്ഥിതിക്ക് അഗ്നി തന്നെ വന്ന് ചോദിക്കട്ടെ മോളോട് കാര്യങ്ങളെല്ലാം...

അല്ലെങ്കിൽ ശ്രീ കുട്ടിയാണ് better option എന്നു തോന്നുന്നു...”

അമൻ പറയുന്നത് കേട്ട സ്വാഹ സംശയത്തോടെ കണ്ണുതുറന്ന് അവനോട് ചോദിച്ചു.

“അപ്പോൾ ഞാനിവിടെ ഉള്ള കാര്യം ആർക്കും അറിയില്ലേ?”

അവൾ ചോദിക്കുന്നത് കേട്ട് അവൻ കള്ളച്ചിരിയോടെ പറഞ്ഞു.

“ഇതുവരെ ഇല്ല, ഇപ്പോൾ ഞാൻ എല്ലാവരോടും പറയാൻ പോവുകയാണ്. ഏറിവന്നാൽ മൂന്നോ നാലോ മണിക്കൂർ... അത്രയും സമയത്തിനുള്ളിൽ എല്ലാവരും ഇവിടെ നിൻറെ മുൻപിൽ കാണും.”

അമൻ പറയുന്നത് കേട്ട് സ്വാഹ പെട്ടെന്നു തന്നെ കിടക്കയിൽ നിന്നും എഴുന്നേറ്റ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“സാറിന് അതൊക്കെ വളരെ ബുദ്ധിമുട്ട് ആകില്ലേ? ആർക്കും ഒന്നും അറിയാത്ത സ്ഥിതിക്ക് എന്തിനാണ് എല്ലാവരോടും പറയാൻ നിൽക്കുന്നത്?

ഞാൻ എല്ലാം വിട്ട് ആ നാട്ടിൽ നിന്നും പോന്നതാണ്. ഇനിയും ഇങ്ങനെ തന്നെ ജീവിക്കാനാണ് എനിക്ക് താല്പര്യം. വീണ്ടും എന്നെ പ്രശ്നങ്ങളിൽ ചെന്നെത്തിക്കരുത്. അപേക്ഷയാണ്.

Please sir... I am very comfortable here now.”

സ്വാഹ പറയുന്നത് കേട്ട് അമൻ സ്തംഭിച്ചിരുന്നു പോയി.

“മോളേ, നീ എന്താണ് എന്നെ സാർ എന്ന് വിളിക്കുന്നത്? എന്തൊക്കെയാണ് നീ പറയുന്നത്?

ഞാൻ അഗ്നിയുടെ ഏട്ടനാണ്. മോൾക്ക് എന്നെ മനസ്സിലായില്ലേ? അവൻ വിളിക്കും പോലെ എന്നെ ഏട്ടാ എന്ന് വിളിച്ചു കൂടെ?”

അല്പനേരം അമൻ അവളെ നോക്കിയിരുന്നു. അവൾ മറുപടി പറയുമെന്ന് കരുതി കാത്തിരുന്നിട്ടും അവൾ ഒന്നും പറയുന്നില്ലെന്ന് കണ്ട് അമൻ ഫോണെടുത്തതും അവൾ വിളിച്ചു.

“ഏട്ടാ...”

“എന്നെ എൻറെ വഴിക്ക് വിട്... ഏട്ടൻ എന്നെ കണ്ടതങ്ങ് മറക്കു... അതാണ് എനിക്കും എല്ലാവർക്കും നല്ലത്.”

“എന്തൊക്കെയാണ് ഈ കുട്ടി പറയുന്നത്? മോളെ സ്വാഹ, നിന്നെ തപ്പി ഞങ്ങൾ കുറച്ച് ആളുകൾ നടക്കാൻ തുടങ്ങിയിട്ട് കാലം എത്രയാണെന്നറിയാമോ?”

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആരോ ഡോറിൽ വന്ന് തട്ടുന്നത് കേട്ട് സ്വാഹ പേടിയോടെ ഡോറിലേക്ക് നോക്കി.

അമൻ പേടിയോടെ നോക്കുന്ന സ്വാഹയെ നോക്കി പുഞ്ചിരിയോടെ ഡോറിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു.

2 ഡോക്ടർമാറായിരുന്നു വാതിലിൽ ഉണ്ടായിരുന്നത്. അമനെ നോക്കി പുഞ്ചിരിയോടെ അവർ പറഞ്ഞു.

“ഒരു ഇഞ്ചക്ഷൻ ഉണ്ട്. പിന്നെ സ്വാഹയുടെ റിപ്പോർട്ട് ഒക്കെ വന്നിട്ടുണ്ട്.”

ഡോക്ടർസ് പറയുന്നത് കേട്ട് അവൻ പറഞ്ഞു.

“Please give those reports to her only. Let her check everything. അവളുടെ എല്ലിൻറെ കാര്യമല്ലേ? അവൾ തന്നെ നോക്കട്ടെ... എന്തൊക്കെയായാലും എന്നെക്കാൾ നന്നായി അവൾക്കു അതെല്ലാം മനസ്സിലാകും.”

അമൻ എന്താണ് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഡോക്ടർസ് റിപ്പോർട്ട് എല്ലാം അവൻ പറഞ്ഞതു പോലെ അവൾക്ക് തന്നെ നൽകി.
അവൾ ഒട്ടും മടിക്കാതെ റിപ്പോർട്ട് എല്ലാം വാങ്ങി വായിച്ചു നോക്കി. പിന്നെ ചോദിച്ചു.

“മൾട്ടിപ്പിൾ ഫാക്ടർ ആണല്ലേ? രണ്ടു മാസമെങ്കിലും കയ്യിന് ലീവ് കൊടുക്കേണ്ടി വരും അല്ലേ ഡോക്ടർ?”

അവൾ ചോദിക്കുന്നത് കേട്ട് ഡോക്ടർ അത്ഭുതത്തോടെ അമനെ നോക്കി. അവൻറെ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു.

അത് കണ്ട് ഡോക്ടർ ചോദിച്ചു.

“Symbiosis ൽ പഠിക്കുന്നു എന്നല്ലേ sir പറഞ്ഞത്? പിന്നെ എങ്ങനെയാണ് മെഡിക്കൽ terms ഒക്കെ ഇത്ര ഈസിയായി വായിക്കാൻ ഈ കുട്ടിക്ക് സാധിക്കുന്നത്?”

ഡോക്ടർ ചോദിക്കുന്നത് കേട്ട അമൻ ചിരിയോടെ പറഞ്ഞു.

“ആളൊരു ഓർത്തോ സ്റ്റുഡൻറ് ആയിരുന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല എന്നേയുള്ളൂ.”

അതുകേട്ട് ഡോക്ടർ അവളെ നോക്കി പുഞ്ചിരിച്ചു.

അവർ സംസാരിക്കുന്നതിനിടയിൽ ജൂനിയർ ഡോക്ടർ അവൾക്ക് ഇഞ്ചക്ഷൻ നൽകി. പിന്നെ അമനോടു പറഞ്ഞു പുറത്തേക്കിറങ്ങി രണ്ടുപേരും.

ഡോക്ടർമാർ പോയതോടെ അമൻ സ്വാഹയെ നോക്കി പറഞ്ഞു.

“മോളെ, ഞാൻ ഒന്ന് സ്റ്റേഷനിൽ പോയി വരാം. അതുവരെ ഇവിടെ അനങ്ങാതെ കിടക്കണം.

Ha... പിന്നെ ഞാൻ പോയാൽ ഇവിടെ നിന്നും ചാടാൻ ശ്രമിക്കരുത്. ഒന്ന്, ഞാൻ പുറത്ത് ഒരു പോലീസിനെ സെക്യൂരിറ്റിക്ക് വേണ്ടി നിർത്തിയിട്ടുണ്ട്.

കൂടാതെ unusual ആയി എന്തെങ്കിലും നമ്മുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നടന്നാൽ ആദ്യം അത് അറിയുന്നത് വേറെ ആരുമില്ല അഗ്നിയാണ്. അത് മോള് ഓർക്കണം...”

അവൻ പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.

“ഇതൊന്നും ഉണ്ടാകാതിരിക്കാൻ എനിക്ക് ഇപ്പോൾ തന്നെ ഡിസ്ചാർജ് തരാൻ ഡോക്ടർമാരോട് പറയണം. ആർക്കും ഒരു ശല്യം ആകാതെ ഞാൻ പൊയ്ക്കൊള്ളാം. ഈ നാട്ടിൽ നിന്നും ഞാൻ പോകാം...”

സ്വാഹ പറയുന്നത് കേട്ട് അവൻ പറഞ്ഞു.

“മോളെ, അതൊക്കെ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമല്ലേ? അതുകൊണ്ട് ഏട്ടൻറെ മോളെ ഇനി ഏട്ടൻ പറയുന്നത് കേൾക്കുക. ഏട്ടൻ സ്റ്റേഷനിൽ പോയി തിരിച്ചു വരാം. എന്നിട്ട് ഏട്ടനോടൊപ്പം courters ൽ വരണോ, അതോ ഇന്നത്തെ ദിവസം ഇവിടെ ഹോസ്പിറ്റലിൽ തന്നെ കുടണമോ എന്ന് മോള് ആലോചിച്ച് തീരുമാനിക്കുക. അപ്പോഴേക്കും ഏട്ടൻ തിരിച്ചു വരാം.

പിന്നെ രണ്ടിൽ ഏതായാലും ഏട്ടനെ വിട്ടു പോകാം എന്ന ചിന്ത ഏട്ടൻറെ മോൾ മാറ്റി വെക്കുന്നതായിരിക്കും നല്ലത്.”

അമൻ അത്രയും പറഞ്ഞ് സ്വാഹയുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് പോയി.

പുറത്തു നിൽക്കുന്ന പൊലീസിനും, ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കും അവളെ ഒരു വിധത്തിലും പുറത്തു പോകാൻ അനുവദിക്കരുത് എന്ന സ്പെഷ്യൽ ഇൻസ്ട്രക്ഷൻ നൽകിയ ശേഷമാണ് അമൻ സ്റ്റേഷനിലേക്ക് പോയത്.

അമൻ പോയ ശേഷം സ്വാഹ വല്ലാതെ അസ്വസ്ഥയായിരുന്നു.

ഒരുപാട് ചിന്തകൾ അവളെ വേട്ടയാടൻ തുടങ്ങി. അവൾ കണ്ണുകൾ ഇറുക്കിയടച്ച് ബെഡിൽ അനങ്ങാതെ കിടന്നു. അങ്ങനെ കിടന്ന് അവൾ ഉറങ്ങിപ്പോയി.

xxxxxxxxxxxxxxxxxxxxxxxxxxx

അമൻ സ്റ്റേഷനിൽ ചെന്ന ശേഷം കോളേജിലെ ഇഷ്യൂസ് ഒക്കെ ഒരു വിധം ഒതുക്കുന്നതിനിടയിൽ അരുണും രാഹുലും അവനെ കാണാൻ സ്റ്റേഷനിൽ വന്നു.

അമൻ നോക്കിയപ്പോൾ രണ്ടു ചെറുപ്പക്കാർ തൻറെ ക്യാബിനിലേക്ക് ക്ഷമ ഒട്ടുമില്ലാതെ കയറി വന്നിരിക്കുന്നത് കണ്ടു അവൻ ചോദിച്ചു.

“Who are you? What is your issue?”

അമൻറെ ചോദ്യത്തിന് ഉത്തരമായി രാഹുൽ ചോദിച്ചു.

“Where is Swaha?

അവളെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടു പോയത്?”

സ്വാഹയുടെ പേരു കേട്ടതും അമൻ പെട്ടെന്ന് alert ആയി.
തന്നോട് ഇത്ര ദേഷ്യത്തോടെ, അധികാരത്തോടെ സ്വാഹയെ അന്വേഷിച്ചു വന്നിരിക്കുന്ന ഇവർ ആരാണ്?

അമൻറെ സംശയം നിറഞ്ഞ മുഖം കണ്ടു അരുൺ സ്വയം പരിചയപ്പെടുത്തി.

“I am Arun Dev, Symbiosis കോളേജിലെ പ്രൊഫസറാണ്. സ്വാഹ പഠിക്കുന്ന കോളേജ് ആണ് അത്.

പിന്നെ ഇത് എൻറെ അനിയൻ രാഹുൽ ദേവ്.

അതുമാത്രമല്ല ആ കോളേജ് ഞങ്ങളുടേതാണ്. എന്ന് പറഞ്ഞാൽ അതിൻറെ ഓണർ എൻറെ അച്ഛനാണ്.

രാഹുൽ സ്വാഹയുടെ സീനിയർ കൂടിയാണ്. ഇന്ന് കോളേജിൽ ഉണ്ടായ സംഭവത്തിന് ഇടയിൽ നിങ്ങൾ സ്വാഹയെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് ഞങ്ങൾ സിസിടിവി യിലൂടെ കണ്ടതാണ്.

സ്വാഹയെ ഒഴിച്ച് ബാക്കി പരുക്കേറ്റ എല്ലാ സ്റ്റുഡൻസിനെയും ഗവൺമെൻറ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

അവൾ ഞങ്ങളുടെ കോളേജിലെ സ്റ്റുഡൻറ് ആണ്. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ ഉത്തരം പറയണം.

ഓർഫനായ അവളെ അന്വേഷിച്ച് ആരും വരില്ല എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അത് വേണ്ട...

അവൾ ഇവിടെ ഞങ്ങളുടെ കോളേജിൽ പഠിക്കുന്നിടത്തോളം കാലം അവൾ ഞങ്ങളുടെ സംരക്ഷണത്തിൽ തന്നെയായിരിക്കും. അതുകൊണ്ട് സ്വാഹ എവിടെയാണെന്ന് ഞങ്ങൾക്കറിയണം.”

അരുണും രാഹുലും പറയുന്ന ഓരോ വാക്കും കേട്ട് അമൻ തരിച്ചിരുന്നു പോയി. അരുൺ പറയുന്നതിൽ കാര്യം ഉള്ളതു കൊണ്ട് തന്നെ അവൻ പറഞ്ഞു.

“സ്വാഹ എന്നെ രക്ഷിച്ചപ്പോഴാണ് അപകടത്തിൽ പെട്ടത്. അതുകൊണ്ടാണ് അവളെ ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടു പോയത്. ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് അധികമായിട്ടില്ല. എനിക്കറിയാവുന്ന ഹോസ്പിറ്റൽ ആയതു കൊണ്ടാണ് ഞാൻ ആ കുട്ടിയെ ആ ഹോസ്പിറ്റലിൽ എത്തിച്ചത്.

സ്വാഹയുടെ കൈയ്യിൽ മൾട്ടിപ്പിൾ ഫാക്ടർസ് ഉണ്ട്. അതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഇന്ന് ഒരു ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ് നാളെ ഡിസ്ചാർജ് ആകും എന്നാണ് ഡോക്ടർ പറഞ്ഞത്.”

അമൻ ഓപ്പൺ ആയി സംസാരിക്കുന്നത് കേട്ട് അരുണിൻറെയും രാഹുലിൻറെയും മുഖത്ത് ചെറിയ ഒരു ആശ്വാസം കാണാമായിരുന്നു. എന്നിട്ടും രാഹുൽ ചോദിച്ചു.

“ഏത് ഹോസ്പിറ്റലിലാണ് സ്വാഹയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“Varma group ൻറെ സിറ്റിയിൽ തന്നെയുള്ള ഹോസ്പിറ്റലിലാണ് സ്വാഹ ഇപ്പോഴുള്ളത്.”

അവരുടെ കൺസേൺ മനസ്സിലാക്കി അമൻ പറഞ്ഞു.

“എന്തായാലും ഞാൻ അങ്ങോട്ടാണ് ഇപ്പോൾ പോകുന്നത്. നിങ്ങൾക്കും താല്പര്യമുണ്ടെങ്കിൽ വരാം.”

അത് കേട്ട അരുൺ പറഞ്ഞു.

“ഞങ്ങൾ സാറിനെ ഫോളോ ചെയ്തോളാം.”

“Ok...”

എന്നും പറഞ്ഞ് അമൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി.

സ്വാഹ ഓർഫൻ ആണ് എന്ന അരുണിൻറെ വാക്കുകൾ അപ്പോഴും അമൻറെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.

എന്തൊക്കെയാണ് ഈ കാന്താരി ചെയ്തു കൂട്ടുന്നത്?

അവൻ ആലോചനയോടെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

പുറകെ അരുണും രാഹുലും ഉണ്ടായിരുന്നു.
അവർ ഹോസ്പിറ്റലിൽ എത്തി.

മൂന്നുപേരും കൂടി സ്വാഹയുടെ റൂമിലെത്തിയപ്പോൾ പുറത്ത് പോലീസ് സെക്യൂരിറ്റി കണ്ടു രാഹുൽ ചോദിച്ചു.

“ഇതെന്താ പോലീസ് സെക്യൂരിറ്റി ഒക്കെ?”

രാഹുലിൻറെ ചോദ്യം കേട്ട് അമൻ ചിരിയോടെ പറഞ്ഞു.

“പേടിക്കേണ്ടടൊ... എനിക്ക് സ്റ്റേഷനിൽ പോകാൻ ഉള്ളതു കൊണ്ട് ഒരാളെ ഇവിടെ സെക്യൂരിറ്റിക്ക് ഇട്ടതാണ്. സ്വാഹ തനിച്ചല്ലേ ഇവിടെയുള്ളത്. അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ചെയ്തത്.”

അതും പറഞ്ഞ് അമൻ അവരെയും കൂട്ടി അകത്തേക്ക് ചെന്നപ്പോൾ സ്വാഹ ഉറക്കത്തിലായിരുന്നു.

Door തുറക്കുന്നത് കേട്ട് സ്വാഹ കണ്ണുതുറന്നു. അമനെയും പുറകിലുള്ള അരുണിനെയും രാഹുലിനെയും അവൾ കണ്ടു. അവരെ കണ്ട അവൾ മെല്ലെ ബെഡിൽ എഴുന്നേറ്റിരുന്നു.

അമൻ ഒന്നും പറയാതെ സൈഡിൽ മാറി നിൽക്കുകയായിരുന്നു.

അരുൺ സ്വാഹക്കടുത്ത ചെന്ന് ചോദിച്ചു.

“Are you ok Swaha?”

അരുൺ ചോദിച്ചതിന് സ്വാഹ മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ അരുണിനെ നോക്കി പറഞ്ഞു.

“കൈ ഒന്ന് ഒടിഞ്ഞിട്ടുണ്ട്. വേറെ കുഴപ്പമൊന്നുമില്ല Sir.”

അതിനു ശേഷം അവൾ രാഹുലിനെ നോക്കി ചോദിച്ചു.

“തലയിൽ സ്റ്റിച്ച് ഉണ്ട് അല്ലേ?”

അവളുടെ ചോദ്യം കേട്ട് രാഹുൽ ചിരിച്ചു.

“ആർക്കും വലിയ പരിക്കൊന്നും ഇല്ല. താൻ നാളെ ഡിസ്ചാർജ് ആകും എന്നാണ് sir പറഞ്ഞത്. ഇന്ന് ഒരു ദിവസത്തേക്ക് ഹോസ്റ്റലിൽ നിന്നും ആരെയെങ്കിലും തനിക്ക് കൂട്ടായി പറഞ്ഞു വിടണമോ?”

“ഓ... ആവശ്യമൊന്നുമില്ല. എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. നാളെ ഞാൻ ഹോസ്റ്റലിലേക്ക് ഡിസ്ചാർജ് ആയി പോകും.”

“എന്നാൽ അങ്ങനെ ആകട്ടെ. തന്നെ മാത്രം മറ്റ് സ്റ്റുഡൻസ്നൊപ്പം ഹോസ്പിറ്റലിൽ കാണാതായപ്പോൾ അല്പം പേടിച്ചു പോയി. അതാണ് ഈ സമയത്ത് തന്നെ കാണാൻ വന്നത്. എന്നാൽ ഞങ്ങൾ ഇറങ്ങുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ വിളിക്കാൻ മടിക്കണ്ട.”

അരുൺ പറഞ്ഞു.

അവൾ അതിനു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നാൽ രാഹുൽ പറഞ്ഞു.

“ഏട്ടാ, അവൾ വിളിക്കും എന്ന് തോന്നുന്നുണ്ടോ? അവൾക്ക് ഏട്ടൻറെ നമ്പർ അറിയുമോ? അതൊക്കെ പോട്ടെ, എൻറെ പേര് പോലും അവൾക്ക് അറിയില്ലായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ.”

രാഹുൽ പറയുന്നതു കേട്ട് അരുൺ ചിരിയോടെ തൻറെ വിസിറ്റിംഗ് കാർഡ് എടുത്ത് അവൾക്ക് നൽകി.

അവൾ അത് വാങ്ങി വച്ചു. പിന്നെ പറഞ്ഞു.

“Thanks for the concern you are showing now sir.”

അരുൺ അവളോട് പിന്നെയും പറഞ്ഞു.

“ഹോസ്പിറ്റൽ bill അടച്ചിട്ടാണ് ഞാനിപ്പോൾ പോകുന്നത്. അതുകൊണ്ട് നാളെ അതിനെപ്പറ്റി ഓർത്ത് താൻ വിഷമിക്കേണ്ട.”

എന്നാൽ അതു വരെ മിണ്ടാതിരുന്ന അമൻ അരുൺ പറയുന്നത് കേട്ട് പറഞ്ഞു.

“അരുൺ, എന്നെ രക്ഷിക്കാൻ വേണ്ടി അല്ലേ അവൾ അപകടത്തിൽ പെട്ടത്... അതുകൊണ്ട് ബിൽ ഒക്കെ ഞാൻ settle ചെയ്തോളാം. മാത്രമല്ല നാളെ ഡിസ്ചാർജ് കഴിഞ്ഞ ശേഷം ആളെ ഞാൻ ഹോസ്പിറ്റലിൽ ആക്കി കൊള്ളാം.”



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 05

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 05

4.8
11422

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 05 അതുകേട്ട് അരുൺ എന്തോ പറയാൻ തുടങ്ങിയതും അമൻ പിന്നെയും പറഞ്ഞു. “താൻ മറുത്തൊന്നും പറയേണ്ട, ഒരു പ്രായശ്ചിത്തമായി കരുതിയാൽ മതി കേട്ടോ...” അരുണും രാഹുലും പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ട് സമ്മതം അറിയിച്ചു. പിന്നെ അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞു ഇറങ്ങി. അമൻ അവരോടൊപ്പം പുറത്തേക്ക് നടന്നു. അവർ പോയതിനു ശേഷം അമൻ സെക്യൂരിറ്റിക്കു നിൽക്കുന്ന പോലീസുകാരനോട് തിരിച്ചു വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. അയാൾ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു പോയി. പിന്നെ രണ്ടുപേർക്കും രാത്രിക്കുള്ള ഡിന്നർ കാൻറീനിൽ order ചെയ്തു. എന്നിട്ടും കണ്ണുകൾ അടച്ച് ഇരിക്കുന്ന സ്വാ