Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.39

ദിവസങ്ങൾ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ കടന്നു പോയി.... ലിസി മിഷേലിനോട് നാട്ടിൽ വരുന്ന കാര്യം ഇത് വരെ പറഞ്ഞിട്ടില്ല....  അവള് സസ്പെൻസ് ആയി വച്ചിരിക്കുന്നത് കൊണ്ട് അറിഞ്ഞതായി അവളും പറഞ്ഞില്ല... മിലി ദിവസവും മമ്മിയെ വിളിച്ച് സംസാരിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും ഹരിയെ കുറിച്ചോ അവരുടെ മുന്നോട്ട് ഉള്ള  ജീവിതത്തെ കുറിച്ചോ സംസാരിച്ചില്ല.... തിരിച്ച് പോകാൻ ഉള്ള ദിവസം അടുത്ത് വരുന്തോറും  കാത്തിരിക്കുന്ന ആളിനെ കാണാം എന്നുള്ള ഒരു സന്തോഷവും അതുപോലെ തന്നെ  പ്രിയപ്പെട്ടവരെയും കുടുംബത്തെയും വിട്ട് പോകുന്നതിൻ്റെയും ഒരു സങ്കടവും അവളെ വന്നു പൊതിഞ്ഞു തുടങ്ങി ... മിയചേച്ചിയും മാത്യൂചായനും മറ്റു ബന്ധുക്കളും മിഷേലിനോട് സംസാരിക്കുന്നു എങ്കിലും എല്ലാവരുടെയും ഉള്ളിലെ ഇഷ്ടക്കുറവു അങ്ങനെ തന്നെ ഉണ്ടായിരുന്നു....  

അപ്പോഴും ഒരു കോട്ടവും തട്ടാതെ ഹരിയും അവൻ്റെ മിഷിയും  പ്രണയിച്ചു കൊണ്ടിരുന്നു...  പ്രണയം പലപ്പോഴും അവരുടെ വാക്കുകളിൽ വന്നില്ല എങ്കിലും രണ്ടുപേരും നന്നായി അറിഞ്ഞിരുന്നു പറഞ്ഞ വക്കുകളിൽ ഉള്ളതിൽ കൂടുതൽ പ്രണയം പറയാതെ ഹൃദയത്തില് ഒളിപ്പിച്ച വാക്കുകളിൽ ഉണ്ട് എന്ന്....     

രണ്ടുപേരുടെയും ചിന്തകളിൽ വരാതിരുന്നില്ല ഈ പ്രണയം  എന്താണ് വാക്കുകളായി പുറത്തേക്ക് വരാത്തത് എന്ന്...   അത് വരും ദിവസങ്ങളിലെ ഒത്തുചേരലുകളെ മോടിപിടിപ്പിക്കൻ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് എന്ന് ഹരി സമാധനിച്ചപ്പോൾ അത് ഈ പ്രായത്തിൻ്റെ ആയിരിക്കും എന്ന് മിഷേലും അവളോട് തന്നെ പറഞ്ഞു....

പിന്നെ ഉള്ള സംസാരങ്ങളിൽ ഒരിക്കൽ പോലും രേവതിയെ കുറിച്ച് ഹരി ഒന്നും തന്നെ പറഞ്ഞില്ല.... അത് പോലെ അവളും അവനോട് ഒന്നും ചോദിച്ചില്ല ...  രേവതിയെ കുറിച്ച് അറിയാൻ ഉള്ള ആഗ്രഹം ഉണ്ടോ എന്ന് പലപ്പോഴും അവള് അവളോട് തന്നെ ചോദിച്ചു... എങ്കിലും ഒരിക്കലും ഉത്തരം കിട്ടിയില്ല... എങ്കിലും അവൻ്റെ പ്രണയത്തിൽ ഒരിക്കലും കലർപ്പില്ല എന്ന് അവള് പൂർണം ആയി വിശ്വസിച്ചു....

അന്ന് അത്താഴത്തിന് ഇരുന്നപ്പോൾ ആണ് അപ്പൻ പറഞ്ഞത്....

ഡാ ..മാത്യൂ....  മോനെ നാളെ മാമോദീസക്ക് ഞാൻ വരുന്നില്ല... നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാകും എന്നെ കൊണ്ട് പോകുന്നത്...  നടക്കാൻ പ്രയാസം ഇല്ല എങ്കിലും മനസ്സിന് ഒരു സുഖം ഇല്ല...മനസ്സിന് ശക്തി ഉണ്ട് എങ്കിലേ ശരീരത്തിനും ഉണ്ടാകൂ....

അങ്ങനെ പറഞാൽ എങ്ങനെ ആണ്.... അപ്പനെ ഞങൾ കൊണ്ട് പോയിക്കൊള്ളാം അല്ലേ  ഡീ മിഷി... അപ്പൻ ചെന്നില്ല എങ്കിൽ മിലിക്ക് വിഷമം ആകും.... അപ്പന് വേണ്ടി അല്ലേ ഇത്രയും നീട്ടിക്കൊണ്ടു പോയത്...

ഇല്ല ഡാ.... ഞാൻ അവളോട് സംസാരിക്കാം...  എൻ്റെ കുഞ്ഞിന് മനസ്സിലാകും അപ്പൻ പറഞാൽ....

അതല്ല അപ്പാ....

പിന്നെ എന്താ മോനെ..?

അത് അവിടെ എന്തായാലും എല്ലാവരും വരുമല്ലോ.... അപ്പോ ചടങ്ങ് എല്ലാം കഴിഞ്ഞ് മീഷിയുടെ കാര്യത്തിലും ഒരു തീരുമാനം എടുക്കാം എന്ന് വിചാരിച്ചു... വിൻസിചായനും അതിനോട്   എതിർപ്പില്ല....  ഒന്നുകിൽ ഹാളിൽ തന്നെ കുറച്ച് നേരം കൂടി  ഇരിക്കം അല്ലങ്കിൽ ഹാളിൽ നിന്നും നമുക്ക് എല്ലാം നേരിട്ട് മിലിയുടെ വീട്ടിലേക്ക് പോകുകയോ ചെയ്യാം...  അടുത്ത ആഴ്ച  ഇവള്  തിരിച്ച് പോകും... അതിന് മുൻപ് ഒരു തീരുമാനം അത്യാവശ്യം ആണ്.... വീണ്ടും അവിടെ ഒന്നിച്ചല്ലെ ഇവര് താമസം...

മിഷേൽ ഒരു മറുപടിയും പറയാതെ ഇരുന്നു ആഹാരം കഴിച്ചു.......

അതിന് ഇനി എന്തു തീരുമാനം  മാത്യൂ.... എല്ലാം പറഞ്ഞു തീർന്നത് അല്ലേ...

എന്ത് പറഞ്ഞു തീർന്നു എന്നു ഇവര് രണ്ടും ഇവരുടെ ആഗ്രഹം പറഞ്ഞു... അതല്ലല്ലോ... ഇവിടെ ഉള്ള ബാക്കിയുള്ളവരുടെ ജീവിതത്തെ കുറിച്ച് കൂടി ചിന്തിക്കണ്ടെ.... ഹരി പറഞ്ഞത് നമ്മൾ കേട്ടൂ എന്നല്ലാതെ അന്തിമ തീരുമാനം ഒന്നും ആയില്ലല്ലോ... മിയക്കും  എനിക്കും ഒക്കെ സംസാരിക്കാൻ ഉണ്ട്...  മാത്യുവിൻ്റെ വാക്കുകളിൽ ഒരു അസഹിഷ്ണത ഉണ്ടായിരുന്നു...

ആയിക്കോട്ടെ... അപ്പൻ അതിന് എതിരല്ല....  നമുക്ക് സംസാരിക്കാം.  പക്ഷേ  അതിന് നമ്മുടെ വീട്ടിലെ കൊച്ചിൻ്റെ കാര്യം എന്തിന് അവരുടെ വീട്ടില് പോയിരുന്നു സംസാരിക്കണം ... ഇവിടെ അല്ലേ സംസാരിക്കണ്ടത്??

അത് അപ്പാ ... ജറിൻ്റെ  വീട്ടിൽ  ഗെസ്റ്റ് ഒക്കെ  കാണും അപ്പോ അവൻ്റെ അപ്പനും അമ്മക്കും ഇവിടേക്ക് വരാൻ പ്രയാസം ആകും... അത് കൊണ്ട് ആണ് ഇങ്ങനെ  തീരുമാനിച്ചത്...

ആര് തീരുമാനിച്ചു??

അത് വിൻസിചായനും പിന്നെ ജറിൻെറ പപ്പയും പറഞ്ഞു .... എല്ലാവർക്കും അത് സമ്മതവും ആണ്...

മോനെ നിൻ്റെ പെങ്ങളുടെ ജീവിത കാര്യം തീരുമാനിക്കാൻ അവരൊക്കെ ആരാണ്... വിൻസെൻ്റ് അവളുടെ ഭർത്താവ് അല്ല... ഭർത്താവിൻ്റെ ചേട്ടൻ ആണ്.... അല്ലങ്കിൽ തന്നെ നീ പറഞ്ഞത് പോലെ അവരുടെ വീട്ടില് വരുന്ന ഗസ്റ്റ്ൻ്റെ മുന്നിൽ എൻ്റെ മകളെ തേജോവധം ചെയ്യാൻ ആണോ.....ഞാൻ സമ്മതിക്കില്ല.... അവർ  ഇവിടേക്ക് വരണം എന്ന് ഒരു നിർബന്ധവും ഇല്ല.... നമ്മൾ തീരുമാനം അറിയിക്കും അവരെ...   അത് മതി.... അവരുടെ വീട്ടില് കെട്ടിച്ചുവിട്ടത് ഇവളുടെ മകളെ ആണ് അല്ലാതെ ഇവളെ അല്ല അവരൊക്കെ കൂടെ തീരുമാനം എടുക്കും പോലും... അപ്പൻ ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു...

അപ്പാ.... വേണ്ട... വീണ്ടും അസുഖം വരുത്തി
വയിക്കണ്ട.... മിഷേൽ പെട്ടന്ന് അപ്പൻ്റെ കയ്യിൽ ചേർത്ത് പിടിച്ചു .

ഇല്ല മോളെ ... അപ്പന് കുഴപ്പം ഒന്നും ഇല്ല... നിൻ്റെ അപ്പൻ ജീവനോടെ ഉണ്ട് നിൻ്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ... ഞാൻ ഇല്ലാതായി കഴിഞ്ഞ് മതീ മാത്യൂ നീ പോലും തീരുമാനം എടുക്കുന്നത്... നിങ്ങളുടെ എല്ലാം അഭിപ്രായം ഞാൻ മാനിക്കും... അതിന് അർഥം ആർക്കും ഇവളെ എന്തും പറയാം എന്നല്ല.... നിനക്ക് ഇത് എന്ത് പറ്റി മാത്യൂ???... നീ ഇങ്ങനെ ഒന്നും  ആയിരുന്നില്ലല്ലോ... കുഞ്ഞി എന്ന് പറഞാൽ നിനക്ക്  ജീവൻ ആയിരുന്നല്ലോ മോനെ...

ഇപ്പോഴും ഇവള് എൻ്റെ ജീവൻ തന്നെ ആണ് അപ്പാ... എന്നും പറഞ്ഞു ഞാൻ എൻ്റെ കുഞ്ഞുങ്ങളുടെ ജീവിതം നോക്കട്ടെ... ഇവളുടെ ഏതു തൊന്നിയവാസവും സമ്മതിക്കണോ...

മിഷേൽ ദയനീയം ആയി അവനെ ഒന്ന് തല ഉയർത്തി നോക്കി....

നാളെ അവിടുത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും ഇവിടേക്ക് പോരെ... വൈകിട്ടത്തെ ചായ ഇവിടെ ആയിക്കോട്ടെ... സംസാരിച്ചിട്ടു പോകമല്ലോ... എന്താ... നിങ്ങൾക്ക് പ്രശ്നം ഉണ്ടോ.. അപ്പൻ അന്തിമ തീരുമാനം പോലെ പറഞ്ഞു...

അങ്ങനെ ആകട്ടെ അപ്പാ....

മാത്യൂ മറുപടി പറഞ്ഞപ്പോൾ മിഷേൽ ഒന്നും മിണ്ടിയില്ല....

എന്താ കുഞ്ഞി... നീ ഒന്നും പറഞ്ഞില്ല ...

ഞാൻ എന്ത് പറയാൻ അപ്പാ ... എൻ്റെ കാര്യം തീരുമാനിക്കാൻ നാട്ടുകാർക്ക് ആണ് കൂടുതൽ താത്പര്യം.... എന്തിന് ആണ് എന്ന് എനിക്ക് നന്നായി മനസ്സിലാകുന്നു.... നിങ്ങളുടെ ഒക്കെ ഇഷ്ടം... എങ്കിലും ഞാൻ വീണ്ടും പറയുന്നു .. എൻ്റെ തീരുമാനത്തിനു മാറ്റം ഒന്നും ഇല്ല... എങ്ങനെ വേണം എന്ന് നിങൾ തീരുമാനിചോ... ഞാൻ അനുസരിക്കം.

അതും പറഞ്ഞു മിഷേൽ എഴുനേറ്റു പോയി...

രാത്രി കിടക്കുന്നതിനു മുൻപ് ഹരിയുടെ കോൾ പ്രതീക്ഷിച്ചു എങ്കിലും വന്നില്ല പകരം  ഹരിയുടെ മെസ്സേജ് വന്നു... "ഒരു പാർട്ടി ഉണ്ട്.... ഇന്ന് വിളിക്കില്ല...  രാവിലെ വിളിക്കാം... ഹരിയെട്ടനെ മിസ്സ് ചെയ്തു ഉറങ്ങിക്കോ കുഞ്ഞി"

മിഷേൽ മറുപടി എഴുതി...

"വേണ്ട .. രാവിലെ മിലിയുടെ കുഞ്ഞിൻ്റെ മാമോദീസ ആണ്... ഫ്രീ ആയി ഞാൻ വിളിച്ചോളം...."

നാളെ ഉള്ള സഭയെ കുറിച്ച് പറയാൻ എന്തോ അവൾക്ക് മനസ്സ് വന്നില്ല ...  അവള് ഉറങ്ങുന്നത് വരെ  പിന്നെ അവൻ്റെ മറുപടിയും വന്നില്ല....

രാവിലെ  അപ്പൻ്റെ കൂടെ അയൽവാസിയായ ഷാജിച്ചായനെ  വിളിച്ച് നിർത്തിയിട്ട് ആണ് അവരെല്ലാവരും കൂടി പോയത്...  രാവിലെ തന്നെ മിഷേലും സിസിലിച്ചെച്ചിയും കൂടി അപ്പന് വേണ്ട ആഹാരം എല്ലാം ഉണ്ടാക്കി വീടും വൃത്തിയാക്കി ആണ് ഇറങ്ങിയത്.... വൈകിട്ട് എല്ലാവരും കൂടി വന്നാൽ പിന്നെ വീട് വൃത്തി ആക്കാൻ സമയം കിട്ടില്ല ..

പോകുന്ന വഴിയിൽ അവൾക്ക് ഹരിയുടെ മെസ്സേജ് വന്നു....

"ഒരു രഹസ്യം.... ടോമിച്ചൻ കുടുംബസമേതം മാമോദീസക്ക് വരും എൻ്റെ പെണ്ണിന് അവരെ  പെട്ടന്ന് കണ്ട് ഹാർട്ട് അറ്റാക്ക് ഒന്നും ഉണ്ടാകരുത് ... ദേ കൊച്ചെ ഒരു കാര്യം പറയാം ... എൻ്റെ ചാരപ്പണി പറഞ്ഞു കൊടുക്കരുത്"

അത് വായിച്ചു അവൾക്ക് തന്നെ ചിരി വന്നു... എങ്കിലും മറുപടിയിൽ അതെകുറിച്ച് ഒന്നും പറഞ്ഞില്ല...

"ഇന്നലത്തെ പാർട്ടി എങ്ങനെ ഉണ്ടായിരുന്നു .. പട്ടാളം വീലൂരിയോ"

" പോടോ.... എനിക്ക് നല്ല  കൺട്രോൾ ആണ്... വിശേഷം ഒക്കെ  ഇനി ഞാൻ വിളിക്കുമ്പോൾ പറയാം...  ഞാൻ തന്നെ ഇപ്പൊ ശല്യം ചെയ്യുന്നില്ല... എനിക്കും ഓഫീസിൽ പോകണം  ബൈ"

പിന്നെ മെസ്സേജുകൾ ഒന്നും അയച്ചില്ല എങ്കിലും ലിസിയെയും കുടുംബത്തെയും കാണുന്ന സന്തോഷത്തിൽ ആയിരുന്നു അവള്... ആറു മാസം ആകുന്നു  അവരു തമ്മിൽ കണ്ടിട്ട്.... വിശേഷങ്ങൾ എല്ലാം പറയും എങ്കിലും .....

മിലിയുടെ  വീട്ടില് ചെന്നപ്പോൾ അവിടെയും ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി ...

വെള്ള ഉടുപ്പിൽ കുഞ്ഞു ശരിക്കും ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു...  മിലിയും ജറിനും  ഇളം നീല നിറത്തിലെ ഡ്രസയിരുന്ന്... വീട് ഇളം നീലയും വെള്ളയും വെച്ച് അലങ്കരിചിട്ടുണ്ട്... ജറിനേ ഒരു നോക്ക് ഒന്ന് കണ്ടതെ ഉള്ളൂ...  പാവം ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നു... കൂട്ടത്തിൽ പലർക്കും വഴി പറഞ്ഞു കൊടുക്കുന്നുണ്ട് ..

പള്ളിയിൽ ചെല്ലുന്നത് വരെ മിഷേൽ ലിസി വരുന്നുണ്ടോ എന്ന് കൂടെ കൂടെ നോക്കി എങ്കിലും പിന്നീട് അവളും അത് മറന്നു...

പള്ളിയിൽ നിൽക്കുബോഴാണ് ലിസിയും ജൂഹിയും വന്നു  അവൾക്ക് ഇടവും വലവും ആയി നിന്നത്... സത്യത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു പോയി... പള്ളിയിൽ ആയത് കൊണ്ട് ഒന്നും സംസാരിച്ചില്ല .. രണ്ടുപേരുടെയും കൈകൾ കോർത്ത് പിടിച്ചു നിന്നു...  കർമ്മങ്ങൾ കഴിഞ്ഞ ഉടനെ മിഷേൽ ലിസിയെ കെട്ടിപ്പിടിച്ചു...

എടീ.... ലിസി...  അവളുടെ  തോളിൽ മുഖം അമർത്തുമ്പോൾ മിഷെലിൻ്റെ  കണ്ണുകൾ നിറഞ്ഞിരുന്നു... ഒരു ആശ്വാസം... കൂടെ സന്തോഷവും... ഒറ്റക്കായ ഒരാളുടെ അത്താണി ആണ് അവള്.

മീഷി....

മമ്മി അങ്ങോട്ട് മാറിയേ ... എൻ്റെ മീഷി ആൻ്റിയെ കെട്ടിപിടിച്ചട്ട് എത്ര നാളായി .. അതും പറഞ്ഞു ലിസിയെ തള്ളി മാറ്റി ജൂഹി അവളെ പൂണ്ടടക്കം കെട്ടി പിടിച്ചു...

ജൂഹികുട്ടി... ആൻ്റുടെ മുത്തേ...

ആൻ്റി മിലി ചേച്ചിടെ കുഞ്ഞിന് എന്താ പേരിട്ടത്....

സമീറ എലിസബത്ത് ജെറിൻ

  വാവ്!!!  സമീറ ... നല്ല പേര്...  എനിക്കിഷ്ടപ്പെട്ടു...

ടോമിച്ചൻ എവിടെ ലിസി?? നീ എന്നാലും പറഞ്ഞില്ലല്ലോ കള്ളി...

പറഞാൽ എങ്ങനെ ആണ് സസ്പെൻസ് ആകുന്നത്... ഞാൻ വിചാരിച്ചു ഹരിയെട്ടൻ പറഞ്ഞു കാണും എന്ന്.... ടോമിച്ചൻ പള്ളിമുറ്റത്ത് മാവിൻ ചുവട്ടിൽ ഉണ്ട്... നീ ഇപ്പൊ പോയി ഫോട്ടോ ഒക്കെ എടുക്ക് മിഷി അത് കഴിഞ്ഞ് കാണാം ...  

പോ പെണ്ണെ... ഫോട്ടോ ഒക്കെ എടുത്തത് ആണ്... നിന്നെ കണ്ടപ്പോൾ ആണ് എൻ്റെ ജീവൻ തിരിച്ചു വന്നത്... ഇന്ന് ഇനി തിരിച്ച് പോകണ്ട കേട്ടോ ലിസി...

ഇല്ലടി... പോകണം... പക്ഷേ ഞങൾ മാത്രം അല്ല നീയും വരും...

ഇല്ലടി ലിസി... ഇന്ന് വരാൻ പറ്റില്ല... ഞാൻ നാളെ വരാം...

അതൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം..

അപ്പോഴേക്കും ലിസിയെ കണ്ട് മിലിയും കുഞ്ഞിനെയും കൊണ്ട് ഓടി വന്നു  ....
വല്ലാത്ത ഒരു സന്തോഷം ആയിരുന്നു അവരുടെ എല്ലാം ഉള്ളിലും.. മിഷേൽ ഓർത്തു... സ്വന്തം കൂടപ്പിറപ്പിനെ കാണുമ്പോൾ ഉള്ളതിൽ കൂടുതൽ സന്തോഷം ആണ് ലീസിയെയും കുടുംബത്തെയും കാണുമ്പോൾ...

ലിസി ആൻ്റി... ജൂഹി... ഇതൊരു സർപ്രൈസ് ആണല്ലോ...

ഞങ്ങളുടെ മിലികുട്ടിയുടെ കുഞ്ഞിനെ കാണാൻ പിന്നെ ഞങൾ വരാതിരിക്കുമോ...

സുന്ദരി വാവെ... വന്നെ... ലിസി കുഞ്ഞിനെ സ്നേഹത്തോടെ അവളുടെ കയ്യിൽ നിന്നും വാങ്ങി ഉമ്മ വച്ചു...

മമ്മീടെ മുഖം ഇപ്പോഴാണ് ഒന്ന് തെളിഞ്ഞത്...  വഴി  ഒക്കെ ആരു പറഞ്ഞു തന്നു ആൻ്റി...

ജെറിൻ... അവനോട് ഞങൾ നേരത്തെ പറഞ്ഞിരുന്നു...

അത് ശരി.... കള്ളൻ എന്നിട്ട് എന്നോട് പോലും പറഞ്ഞില്ല.... അപ്പൊൾ നിങൾ എപ്പഴാ നാട്ടിൽ വന്നത്??

ഇന്നലെ രാത്രി ..  ഞങ്ങളുടെ വീടിൻ്റെ കേറിതാമസം ആണ് നാളെ കഴിഞ്ഞ്... വലിയ ഫംഗ്ഷൻ ഒന്നും ഇല്ല... ജസ്റ്റ് അച്ഛനെ വിളിച്ചു ഒന്ന് വെഞ്ചരിക്കും .. അത്രയേ ഉള്ളൂ .. അമ്മച്ചിയെ ഒന്ന് കണ്ട് പോകാം എന്ന് വിചാരിച്ചു വന്നത് ആണ്... മിഷിടെ കൂടെ ഞങ്ങളും തിരിച്ച് പോകും... ജൂഹിക്ക് എക്സാം ആണ്... അല്ലങ്കിൽ കുറച്ച് ദിവസം നിന്നേനെ...

വന്നെ ലിസി  നമുക്ക് ടോമിച്ചനെ കണ്ടിട്ട് വരാം... അല്ലങ്കിൽ ഇനി ഇതും പറഞ്ഞു എന്നെ ഒരു വർഷം കളിയാക്കും...   എനിക്ക് ഭയങ്കര ജാഡ ആയിരുന്നു, കൊച്ച് മോള് ആയി കഴിഞ്ഞ്  ഒന്ന് കാണാൻ പോലും വന്നില്ല എന്ന് പറയും....

ഞാൻ എന്നാ അങ്ങോട്ട് പോകട്ടെ മമ്മി... അങ്കിളിനെ ഞാൻ പിന്നെ കാണാം.

അത് മതി ... നീ ചെല്ല്... അവിടെ ഫോട്ടോ എടുക്കാൻ കുഞ്ഞിനെ വേണമല്ലോ... മോളെ സമയം പോലെ കുഞ്ഞിന് പാല് കൊടുക്കണം

ശരി മമ്മി.... കാണാം ആൻ്റി...അതും പറഞ്ഞു കുഞ്ഞിനെയും കൊണ്ട് മിലി വീണ്ടും പള്ളിക്കുള്ളിലേക്ക് തന്നെ പോയി... ഡീ ജൂഹി കുഞ്ഞിനെ പിടിച്ചോ ആകെ അവൾക്ക് ഉള്ള കുഞ്ഞാൻ്റിയ നീ... മിലി കുഞ്ഞിനെ ജൂഹിടെ കയ്യിൽ കൊടുത്തു.

മാവിഞ്ചുവട്ടിലേക്ക് നടക്കുമ്പോൾ കണ്ട പരിചയക്കാരെ എല്ലാം മിഷേൽ ലിസിയെ പരിചയപ്പെടുത്തി കൊടുത്തു... ജൂഹി മിലിയുടെ കൂടെ കുഞ്ഞിനെയും എടുത്ത് പോയത് കൊണ്ട് രണ്ടു പേരും അവരുടെ സ്വകാര്യ സംഭാഷണത്തോടെ ആണ് നടന്നത്...

എന്തായി പെണ്ണെ നിൻ്റെ കാര്യം... ഇന്ന് ഉണ്ടോ കുറ്റം വിധി...

ഉണ്ടല്ലോ ... എൻ്റെ വീട്ടില് ആണ് ... അതാണ് ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്...

ഓ!! നോക്കട്ടെ.... ഞാൻ ടോമിച്ചനോട് ചോദിച്ചു നോക്കട്ടെ എന്നെ ഇന്നു നിൻ്റെ കൂടെ നിർത്തുമോ എന്ന്.... അങ്ങനെ ആണേൽ നാളെ രാവിലെ നമുക്ക് രണ്ടും കൂടി പോകാം...

അങ്ങനെ ആണേൽ മതിയായിരുന്നു .. എനിക്കും നിൻ്റെ വീട് കാണണം...  പക്ഷേ ടോമിച്ചൻ പിന്നെ തനിയെ പോകണ്ടേ ഡീ...

അതൊന്നും വേണ്ട... അങ്ങേർക്കു ആണോ കൂട്ടില്ലാത്തത്.

സംസാരിച്ചു മാവിൻ ചുവട്ടിൽ എത്തിയ മിഷേൽ കണ്ണു തള്ളി നോക്കി നിന്നു പോയി... ടോമിച്ചൻ്റെ  കൂടെ നിന്നു ചിരിച്ചു സംസാരിക്കുന്ന വ്യക്തിയെ കണ്ട് അവളുടെ കൈ ലിസിയുടെ കയ്യിൽ മുറുകി....

ആത്മഗതം പോലെ അവള് പറഞ്ഞു...... "ഹരിയെട്ടൻ"
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം 💞 ഇഷ്ടകാലം. 40

ശിഷ്ടകാലം 💞 ഇഷ്ടകാലം. 40

4.5
5011

വീണ്ടും അവളുടെ ചുണ്ടുകൾ അതിശയത്തോടെ പറഞ്ഞു... ഹരിയെട്ടൻ എപ്പൊ???... അവളെ കണ്ട സന്തോഷത്തിൽ അവൻ്റെ കണ്ണുകൾ ഒന്ന് തിളങ്ങി... അവൾക്കായി അതൊന്നു ചിമ്മി തുറന്നു...  ഗാംഭീര്യമുള്ള അവൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു... അവൻ്റെ  മുഖത്ത് വരുന്ന ഭാവ വ്യത്യാസം കണ്ട്  ആണ് ടോമിച്ചൻ തിരിഞ്ഞു നോക്കിയത്.... ആരിത്....? തെ ഗ്രേറ്റ് ഗ്രാൻഡ് മതറോ? ടോമിച്ചൻ കളിയാക്കി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു... പിന്നെ അവള് ഹരിയെ നോക്കിയില്ല.. ടോമിച്ച.... എന്താ ഇവിടെ നിന്നത്??? കുഞ്ഞിനെ കാണണ്ടേ ... വേണം ഡോ... തിരക്ക് ഒന്ന് ഒഴിയട്ടേ എന്ന് വിചാരിച്ചു .. എന്താണ് തനിക്ക് തന്നെ നോക്കി മതിമ