വീണ്ടും അവളുടെ ചുണ്ടുകൾ അതിശയത്തോടെ പറഞ്ഞു... ഹരിയെട്ടൻ എപ്പൊ???...
അവളെ കണ്ട സന്തോഷത്തിൽ അവൻ്റെ കണ്ണുകൾ ഒന്ന് തിളങ്ങി... അവൾക്കായി അതൊന്നു ചിമ്മി തുറന്നു... ഗാംഭീര്യമുള്ള അവൻ്റെ മുഖത്ത് ഒരു കുസൃതി ചിരി വിരിഞ്ഞു... അവൻ്റെ മുഖത്ത് വരുന്ന ഭാവ വ്യത്യാസം കണ്ട് ആണ് ടോമിച്ചൻ തിരിഞ്ഞു നോക്കിയത്....
ആരിത്....? തെ ഗ്രേറ്റ് ഗ്രാൻഡ് മതറോ? ടോമിച്ചൻ കളിയാക്കി ചോദിച്ചപ്പോൾ അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു... പിന്നെ അവള് ഹരിയെ നോക്കിയില്ല..
ടോമിച്ച.... എന്താ ഇവിടെ നിന്നത്??? കുഞ്ഞിനെ കാണണ്ടേ ...
വേണം ഡോ... തിരക്ക് ഒന്ന് ഒഴിയട്ടേ എന്ന് വിചാരിച്ചു .. എന്താണ് തനിക്ക് തന്നെ നോക്കി മതിമറന്നു നിൽക്കുന്ന ആളെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്...
ആരെ ലിസിയെയോ... അവളോട് ഞാൻ സംസാരിച്ചല്ലോ...
ഡോ... എന്താ... ഇത്ര ജാഡ....
ഹരി ചിരിയോടെ ആണ് അവളോട് ചോദിച്ചത്...
ഓ സോറി... ആരാ?? മനസിലായില്ല...
അതെയോ??? പറഞ്ഞുതരാം... അതും പറഞ്ഞു ഹരി അവളുടെ അടുത്തേക്ക് വന്നു... കുനിഞ്ഞു അവളുടെ ചെവിയിൽ പറഞ്ഞു .. നിൻ്റെ നായര്.... പള്ളി മുറ്റം ആണ് എന്ന് ഞാൻ നോക്കില്ല... വലിച്ച് നെഞ്ചിലോട്ട് ഇടും പറഞ്ഞേക്കാം...
മിഷെലിൻ്റെ മുഖത്ത് എന്നോ നഷ്ടപെട്ട പുഞ്ചിരി വീണ്ടും തെളിഞ്ഞു...
അതെ !! ഇവിടെ വേണ്ട നിങ്ങളുടെ റൊമാൻസ്... ജനങ്ങള് കാണും...
അത് തന്നെ ആണ് ടൊമിച്ചാ ഞാനും പറഞ്ഞത്... ജനങ്ങള് കാണും എന്ന്... പിന്നെ നാട്ടുകാരെ കാണിച്ചെ അടങ്ങൂന്ന് വാശി പിടിച്ചാൽ പിന്നെ എന്തു ചെയ്യും .... ഹരിയും നിഷ്കളങ്കമായി മറുപടി പറഞ്ഞു ..
എന്നാലും രാവിലെ എങ്കിലും ഒരു വാക്ക്...
പറഞാൽ പിന്നെ എങ്ങനെ ആണ് അത് സർപ്രൈസ് ആകുന്നത്... .
എന്നിട്ട് ഇവരുടെ സർപ്രൈസ് പോളിച്ചതോ??
എന്ത്??? ഇവൻ പറഞ്ഞിരുന്നൊ ഞങൾ വരുന്ന കാര്യം....
പറഞ്ഞു... പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു..
ഡാ.....
എൻ്റെ ടോമിച്ചാ.... നീ ഇങ്ങനെ ചൂടാവാതെ... ശ്രദ്ധാ തിരിച്ചുവിട്ടു ശത്രുവിനെ കീഴടക്കുക എന്നത് നമ്മുടെ പഴയ നയം അല്ലേ ഡാ...
ഓ!! ഇനി നിങൾ രണ്ടും കൂടെ തുടങ്ങാതെ... എൻ്റെ മിഷി... അവിടുന്ന് ഇവിടെ വരെ മനുഷ്യൻ കഷ്ടപ്പെട്ടു... ഓരോ സ്ഥലത്ത് എത്തുമ്പോഴും രണ്ടുപേർക്കും പറയാൻ കഥ ഉണ്ടായിരുന്നു അവിടെ പോയതും പൊറോട്ട കഴിച്ചതും കാമുകിയെ കാത്തുനിന്നത് എന്ന് വേണ്ട പണ്ട് മുള്ളിയ ഭിത്തിയെ കുറിച്ച് പോലും ഉള്ള നോൾസ്റ്റി പറഞ്ഞു എന്നെയും കൊച്ചിനെയും വധിച്ചു...
അപ്പോഴേക്കും എല്ലാവരും ഹാളിലേക്ക് പോകാൻ തുടങ്ങി ... മിഷേൽ ലിസിയുടെ കൂടെ തന്നെ വണ്ടിയിൽ കയറി...
വാ.... മിലിയേയും കുഞ്ഞിനെയും കണ്ടിട്ട് വരാം.
മിഷേൽ അവരെയും കൊണ്ട് സ്റ്റേജിലേക്ക് നടക്കുന്നത് കണ്ട പലരുടെയും മുഖം ചുളിഞ്ഞു... സ്റ്റേജിൽ കുഞ്ഞിനെയും എടുത്ത് ഇരിക്കുക ആയിരുന്ന ജറിൻ്റെ മമ്മി ആണ് ആദ്യം ഹരിയെ കണ്ടത്...
അച്ചായ... നോക്കിയേ അ വരുന്നത് അ പട്ടാളക്കാരൻ അല്ലേ...
ഏതു എന്ന് പറഞ്ഞു ജറിൻ്റെ പപ്പ തിരിഞ്ഞു നോക്കിയപ്പോൾ ആണ് മിലിയും അവരെ കണ്ടത്... എല്ലാം മറന്ന് ഒരൊട്ടം ആയിരുന്നു മിലി...
ഹരിയങ്കിൽ അതും പറഞ്ഞു അവൻ്റെ നെഞ്ചില് ഇടിച്ച് ആണ് അവള് നിന്നത്...
വാട്ട് അ പ്ലേസെൻ്റ് സർപ്രൈസ് അങ്കിൾ..... മിലി സന്തോഷത്തോടെ പറഞ്ഞു...
മിലികുട്ടിയെ......
ഹരിയുടെ നെഞ്ചില് ചേർന്ന് നിൽക്കുന്ന മിലിയെ മിഷേൽ ഉൾപ്പെടെ എല്ലാവരും അതിശയത്തോടെ നോക്കി... പക്ഷേ അധികം ആയുസ് ഉണ്ടായിരുന്നില്ല അ കാഴ്ചയ്ക്ക്... ഒരു നിമിഷം കൊണ്ട് അവളു അവനെ വിട്ടുമാറി...
സോറി അങ്കിൾ... പെട്ടന്ന് ഉള്ള സന്തോഷത്തില്..
എന്തിനാടോ സോറി... ഞാൻ തൻ്റെ തന്നെ അങ്കിൾ ആണ്... എനിക്ക് കാണാം നിൻ്റെ മനസ്സ്... അതും പറഞ്ഞു അവനിൽ നിന്നും വിട്ടുമാറിയ മിലിയേ അവൻ ഒന്നുകൂടി ചേർത്ത് പിടിച്ചു... അവളുടെ ചെവിയിൽ പറഞ്ഞു... എൻ്റെ മിഷൂന് പ്രിയപ്പെട്ടത് എല്ലാം എനിക്കും പ്രിയപ്പെട്ടത് ആണ്.... അതേ അളവിൽത്തന്നെ... അവനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ അവള് ടോമിച്ചനെ കെട്ടിപ്പിടിച്ചു..
ഞാൻ വിചാരിച്ചു പുതിയവരെ കിട്ടിയപ്പോൾ എന്നെ വേണ്ടാന്നു വച്ച് കാണും എന്ന് ..
ഒന്ന് പോ അങ്കിൾ ... നമ്മുടെ കൂട്ടിന് ജന്മങ്ങളുടെ പഴക്കം ഇല്ലെ... വാ... മോളെ കാണാം... ..
ഇതെല്ലാം കണ്ട് നിന്ന ജറിൻ്റെ മമ്മി അവളെ ദേഷ്യത്തിൽ നോക്കുന്നുണ്ടായിരുന്നു ..
നടക്കുന്ന കൂട്ടത്തിൽ ലിസി പറഞ്ഞു ...
നിൻ്റെ മമ്മി നിന്നെ കണ്ണിൽ കൂടി വിഴിങ്ങുമല്ലോ ഡീ മിലി ....
കുത്തിപ്പൊട്ടിക്കാൻ ആളില്ലാതത്തിൻ്റെ ആണ് ആൻ്റി... മിലിയും ദേഷ്യത്തോടെ പറഞ്ഞു ....
ഞാൻ വേണേ ചെയ്യാം മിലി... ടോമിച്ചൻ ചിരിച്ചോണ്ട് പറഞ്ഞു..
അയ്യോ വേണ്ട... പിന്നെയും എനിക്ക് തന്നെ പണി ആകും...
അവിടെയുള്ള കസേരയിൽ ഇരുന്നപ്പോൾ മിഷേൽ ചിന്തിച്ചത് ഹരിയെട്ടനെ മിലിക്ക് ഇഷ്ടകുറവില്ല... പിന്നെ എന്താണ് പ്രശ്നം... അതോ അവള് പറഞ്ഞത് പോലെ എൻ്റെ ജീവിതത്തിൽ ഉണ്ടാകരുത് എന്ന് മാത്രം ആണോ??
എന്താണ് എൻ്റെ കൊച്ച് ഇത്രക്ക് ആലോചിക്കുന്നത്... ??
ഹേയ് ഒന്നുമില്ല.... ഞാൻ വെറുതെ...
അപ്പൻ വന്നില്ല അല്ലേ....
ഇല്ല... അപ്പന് വയ്യ എന്ന് പറഞ്ഞു....
എന്നോട് ദേഷ്യം ആണോ മിഷേൽ...
ഇല്ലാതെ ഇല്ല...
എന്നിട്ട് കണ്ണിൽ കാണുന്നത് സന്തോഷം ആണല്ലോ....
ആണോ ?? കാണാമോ?? ശ്ശോ!! ഇനി ഒളിപ്പിക്കണം അല്ലേ...
വേണ്ട ഡോ... തൻ്റെ കണ്ണിൽ കാണുന്ന തിളക്കം തന്നെ ഒരു എനർജി ആണ്...
ഹരിയെട്ടൻ വീട്ടിലേക്ക് വരില്ലേ?
പിന്നെ ഞാൻ വന്നത് തന്നെ അപ്പനെ കാണാൻ ആണ്...
അപ്പോ എന്നെ കാണണ്ട അല്ലേ...
അതിന് തന്നെ കാണാൻ അല്ലല്ലോ വന്നത് കൂട്ടികൊണ്ട് പോകാൻ അല്ലേ ...
മിഷേൽ അവനെ നോക്കി പുഞ്ചിരിച്ചു...
പിന്നെ ഹരിയെട്ട.... ഇന്നു വീട്ടിൽ എല്ലാവരും വരും രണ്ടാം സഭ കൂടൽ ആണ്... മിഷേലിനെ എങ്ങനെ കൊല്ലണം... അതാണ് ടോപ്പിക്ക്...
വിഷമം ഉണ്ടോ??
ഇല്ലാതെ ഇല്ല.... എന്നാലും ഇന്നലെ ഞാൻ പറഞ്ഞു... എനിക്ക് മാറ്റം ഇല്ല എന്ന് ..
അപ്പോഴാണ് ജെറിൻ ഓടി വന്നത്...
ഹലോ അങ്കിൾ... സോറി സമയം കിട്ടിയില്ല ..
അതൊന്നും സാരമില്ല .... അങ്കിളിനു മനസ്സിലാകും ... നടക്കട്ടെ....
ഹരിയെട്ടാ വീട്ടിലേക്ക് ഞാൻ നേരത്തെ പോകും.... ആരെ എങ്കിലും പറഞ്ഞെൽപ്പിക്കം നിങ്ങളുടെ കൂടെ വരാൻ...
അത് എന്താ താൻ ഞങ്ങളുടെ കൂടെ വരാത്തത്...
അത് വേറെ ഒന്നും അല്ല ... അപ്പനോട് കാര്യങ്ങൽ ഒക്കെ ഒന്ന് പറയണം... പിന്നെ ഏട്ടനെ കൂടെ കണ്ടത് കൊണ്ട് ഇവര് വേറെ വല്ല പ്ലാനും ഇട്ടോ എന്നറിയില്ല...
എൻ്റെ മിഷൂ ... താൻ ടെൻഷൻ എടുക്കാതെ ... ഞാൻ ഇല്ലെ....
അവനെ നോക്കി ചിരിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു...
എല്ലാവരും വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ മിഷേൽ അപ്പനോട് കര്യങ്ങൾ എല്ലാം പറഞ്ഞു... എല്ലാവരും വന്നുചേർന്നു കഴിഞ്ഞും ഹരിയോ ലിസിയുടെ ഫാമിലി യോ വന്നില്ല... അതുപോലെ തന്നെ ജെറിൻ അവൻ്റെ കുറേ ഫ്രണ്ട്സ് വന്നിരുന്നു അവരുടെ കൂടെ എന്തോ അത്യാവശ്യം എന്നും പറഞ്ഞു പോയി... മിഷേൽ ഒറ്റക്ക് ആയ പോലെ ആയിരുന്നു....
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംസാരം കുറേ നടന്നു എങ്കിലും മിഷേലും അപ്പനും മൗനത്തെ തന്നെ കൂട്ടുപിടിച്ച്... മിലി കുഞ്ഞിന് ക്ഷീണം എന്ന് പറഞ്ഞു റൂമിൽ തന്നെ ഇരുന്നു... അന്തിമ തീരുമാനം പോലെ വിൻസെൻ്റ് മത്വുവിലൂടെ പറഞ്ഞു ഇങ്ങനെ ഒരു ബന്ധം വേണ്ട...
അത് പറയാൻ നിനക്ക് എന്താ അധികാരം വിൻസെൻ്റ് മോനെ... അവള് നിൻ്റെ ഭാര്യ അല്ലല്ലോ...
അല്ല അപ്പാ പക്ഷേ എൻ്റെ കുടുംബത്തിൻ്റെ മരുമകൾ ആണ്....
അതൊക്കെ പഴയ കഥ.... ഞാൻ പള്ളിയിൽ സംസാരിച്ചു... ഇവിടെ വച്ച് വിവാഹം നടത്തും... ഇപ്പോഴത്തെ നിയമം വച്ച് ഹരിക്ക് മതം മാറുകയും വേണ്ട...
അപ്പോ അപ്പന് എന്നെ കുറിച്ച് ചിന്ത ഇല്ല അല്ലേ... മിയ ചോദിച്ചപ്പോൾ ആണ് ഹരിയും ടോമിച്ചനും മറ്റുള്ളവരും കയറി വന്നത്... അതിന് പുറകിലായി ജറിനും....... ജൂഹി നേരെ അകത്തേക്ക് തന്നെ പോയി മിലിയുടെ കൂടെ ഇരിക്കാൻ.... ടോമിച്ചൻ ലിസിയെയും കൂട്ടി ഡൈനിങ് ടേബിളിൻ്റെ അടുത്തേക്ക് നടന്നു...
ലിസി മോളെ നിങൾ എവിടെ പോകുന്നു... ഇവിടെ എൻ്റെ അടുത്ത് വന്നിരിക്ക് നിങ്ങളും എനിക്ക് അന്യർ അല്ല... എൻ്റെ മക്കളുടെ സ്ഥാനം തന്നെ ആണ്... പ്രത്യേകിച്ച് കുഞ്ഞിയുടെ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായവും അറിയണം. അപ്പൻ സ്നേഹത്തോടെ അവരെ വിളിച്ചു.
അത് കേട്ട് അവരും അപ്പൻ്റെ അടുത്ത് തന്നെ വന്നിരുന്നു..
മോളെ മിയ നിന്നെ കുറിച്ച് ഇനി അപ്പൻ അല്ല നിൻ്റെ കെട്ടിയവൻ ആണ് ചിന്തിക്കണ്ടത്... അതിൻ്റെ ബാക്കി അപ്പൻ ചിന്തിച്ചാൽ പോരെ...
ഹരി നേരെ ചെന്ന് അപ്പനെ കെട്ടിപിടിച്ചു...
ഹൊ!! അവൻ്റെ ഒരു പ്രകടനം... ജറിൻ്റെ മമ്മിക്ക് അത് ഒട്ടും പിടിച്ചില്ല ....
അപ്പൻ കുറേ നേരം അവൻ്റെ കൈകൾ സ്വന്തം കയ്യിൽ പിടിച്ചു ഹരിയെ തന്നെ നോക്കിയിരുന്നു... അ അപ്പൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
അപ്പൻ എന്നോട് ക്ഷമിക്കണം... പള്ളിയിൽ വിവാഹം നടക്കില്ല...
അതെന്താ ഹരി... ? അപ്പൻ്റെ മുഖത്തും ഒരു നീരസം നിറഞ്ഞു...
അത് ഞങ്ങളുടെ രണ്ടുപേരുടെയും തീരുമാനം ആണ് ഒരു മതാചരവും വേണ്ട എന്ന്... രജിസ്റ്റർ വിവാഹം നടത്താം...
കണ്ടോ.... ഞാൻ അപ്പഴേ പറഞ്ഞില്ലേ... കാര്യത്തോട് അടുക്കുമ്പോൾ ഇവൻ കാലു മാറും എന്ന്.... ഇനി കുറേ കഴിഞ്ഞു പറയും അതും വേണ്ട... വെറുതെ കൂടെ കേറി താമസിക്കും എന്ന്... എനിക്ക് അറിയാമായിരുന്നു.... വിൻസെൻ്റ് കിട്ടിയ വാക്കിൽ കടിച്ചു തൂങ്ങി
എന്താ വിൻസെൻ്റ് ഈ പറയുന്നത് ഹരി അങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ... കർത്താവിൻ്റെ മുന്നിൻ നിർത്തി ഇവളെ വിവാഹം കഴിപ്പിക്കണം എന്ന് എനിക്ക് ആഗ്രഹം തോന്നി പക്ഷേ ഇവർക്ക് രണ്ടും വേണ്ട എന്ന് തോന്നി എങ്കിൽ വേണ്ട...
നിങ്ങളുടെ ഒക്കെ കടിപിടി കണ്ടിട്ട് എൻ്റെ കുഞ്ഞിനെ ഇന്നു തന്നെ ഹരിയെ ഏൽപ്പിക്കാൻ തോനുന്നു... നിങ്ങളുടെ ഒക്കെ രക്തബന്ധം അല്ലേ അവള്... കൂടപ്പിറപ്പു... ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിൻ്റെ വേദന അറിയാതെ ആണോ??? ഇത്ര വയസായിട്ട് ആണ് നിങ്ങളുടെ അമ്മ എന്നെ വിട്ടു പോയത് എന്നിട്ട് പോലും പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഞാൻ ഒറ്റക്ക് ആണല്ലോ എന്ന്... അപ്പോ പിന്നെ അവളുടെ കാര്യം പറയണോ അതും അന്യ ദേശത്തു ... ഒരു പനി വന്നാൽ ഒരിത്തിരി ചൂട് വെള്ളം കൊടുക്കാൻ .... ലിസിമോളു ചെയ്യില്ല എന്നല്ല അപ്പൻ പറയുന്നത്... പക്ഷേ സ്വന്തം കൂരക്ക് കീഴിൽ ഒരാള് ഉള്ളത് .... അത് അനുഭവിച്ചവർ പറയും അതിൻ്റെ ആഴം ..... അതൊന്നും മനസ്സിലാക്കാതെ കുടുംബ മഹിമയും പറഞ്ഞിരുന്നാൽ....
അപ്പൻ പറയുന്ന കേട്ടാൽ തോന്നും അവള് മാത്രമേ ഉള്ളൂ ജീവിതത്തിൽ ഒറ്റക്ക് എന്ന്... വിൻസെൻ്റ് ദേഷ്യത്തിൽ പറഞ്ഞു...
മോനെ വിൻസെൻ്റ്... വെറുതെ മലർന്നു കിടന്ന് തുപ്പണ്ട... നീ ഒറ്റക്ക് ആണോ ഇരട്ടക്ക് ആണോ എന്ന് നിനക്ക് തന്നെ അറിയാമല്ലോ... അങ്ങനെ ഉള്ള സെറ്റ് അപ്പ് ഒന്നും എൻ്റെ കുഞ്ഞി വച്ചിട്ടില്ല... അപ്പനും വിട്ട് കൊടുത്തില്ല ..
എന്നാ അപ്പൻ തന്നെ പറ ചോദിക്കുന്നവരോട് ഞങൾ ഇനി എന്തു പറയണം ... ?? മിയയാണ്
ഞാൻ പറഞാൽ മതിയോ മിയ... ഹരി ചോദിച്ചപ്പോൾ മിയ നിശബ്ദം ആയി... എങ്കിലും അവൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ ഉള്ള ആഗ്രഹം അവളുടെ മുഖത്ത് നിറഞ്ഞു...
ജെറിൻ നീ എന്താണ് എല്ലാവരോടും പറയാൻ ഉദ്ദേശിക്കുന്നത്... ഹരി ജറിനെ നോക്കി
എന്ത് പറയാൻ അങ്കിൾ... മിലിയുടെ പപ്പ നേരത്തെ മരിച്ചു മമ്മി ഇപ്പൊ മറ്റൊരു വിവാഹം കഴിച്ചു... അദ്ദേഹം ഒരു മേജർ ആണ്... അത്ര തന്നെ....
കേട്ടല്ലോ മിയ...
ഏതു ജാതി ആണ് എന്ന് ചോദിച്ചാലോ??
മിയ ആൻ്റി... ഇതൊക്കെ ആരാണ് ചോദിക്കുന്നത്... ചോദിച്ചാൽ ഹിന്ദു എന്ന് പറയണം അതിന് എന്താ... അല്ലേ ടോമിച്ചൻ അങ്കിൾ...
അത് തന്നെ അല്ല... വീണ്ടും ചോദിച്ചാൽ നായര് ആണ് എന്ന് കൂടി പറഞ്ഞോ.... അല്ലേ ഡാ ഹരി... ടോമിച്ചൻ ഒന്ന് കളിയാക്കി ആണ് പറഞ്ഞത്...
വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പ്രശ്നം വഷളാകുന്നത് കണ്ടപ്പോൾ മിഷേൽ ഹരിയെ ദയനീയം ആയി നോക്കി...
ഹരി എഴുനേറ്റു നിന്നു അവിടെ സൈഡിലെ അരഭിത്തിയിലെ തൂണിൽ ചാരി ഇരുന്ന മിഷെലിനെ കൈ പിടിച്ചു എഴുനേൽപ്പിച്ചു...
ദേ നിങ്ങളോട് ഇത് വരെ ഞാൻ മാന്യമായി സംസാരിച്ചു... ഇനി എൻ്റെ ഭാഷയിൽ പറയാം... എനിക്ക് ഇവളെ ഇഷ്ടം ആണ് ഇവൾക്ക് എന്നെയും... എൻ്റെ കുടുംബത്തിന് എതിർപ്പ് ഒന്നും ഇല്ല... ഉണ്ട് എങ്കിലും ഐ ഡോണ്ട് കെയർ... പിന്നെ ഇവിടെ ഇവളുടെ അപ്പൻ്റെ സമ്മതം കിട്ടി... ഞങ്ങൾ രണ്ടും പ്രായപൂർത്തി ആയവരാണ്... അങ്ങനെയും അല്ല... അതും കഴിഞ്ഞവർ .. ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ഇവിടെ ഇരിക്കുന്ന ആരുടെയും സമ്മതം വേണ്ട... അതുകൊണ്ട് തീരുമാനം അറിയിക്കുക ആണ്... ഞങ്ങൾ ജറിൻ്റെ കൂടെ പോയി എല്ലാം അന്വേഷിച്ചിട്ടു ആണ് വന്നത്..... നാളെ രാവിലെ ഇവിടെ വിവാഹം രജിസ്റ്റർ ചെയ്യാൻ ഉള്ള അപ്ലിക്കേഷൻ കൊടുക്കും ഡേറ്റ് കിട്ടാൻ സമയം എടുക്കുന്നത് കൊണ്ട് സമയം പോലെ പിന്നെ വന്നു വിവാഹം രജിസ്റ്റർ ചെയ്യും... ആർക്ക് എന്തു ചെയ്യണം എങ്കിലും ചെയ്യാം... ഒരു പേടിയുമില്ല... ഇനി എന്നെ കുറിച്ച് അറിയണ്ടവര് പറഞാൽ മതി ഞാൻ വീട്ടിലെ അഡ്രസ്സ് തരാം .. മിഷെലിൻ്റെ സഹോദരങ്ങളും മരിച്ചുപോയ ഭർത്താവിൻ്റെ വീട്ടുകാരും മിലിമോൾടെ കുടുംബവും ഞങ്ങളുടെ കൂടെ എന്നും ഉണ്ടാകണം എന്നാണ് ആഗ്രഹം... ഇനി കൂടെ ഇല്ല എന്നാണ് നിങ്ങളുടെ തീരുമാനം എങ്കിൽ അതിനെയും ഞങൾ രണ്ടും റിസ്പ്പെക്റ്റ് ചെയ്യുന്നു... നിങ്ങളുടെ ജീവിതത്തിന് ശരി എന്ന് തോന്നുന്ന തീരുമാനം നിങ്ങൾക്ക് എടുക്കാം... അപ്പൻ്റെ അനുഗ്രഹം ഉണ്ടാവണം എന്ന് മാത്രം ആണ് ആഗ്രഹം... ഇനി ദൈവം വന്നു പറഞ്ഞാലും ഇവളെ ഈ നെഞ്ചില് നിന്നും മരണത്തിന് അല്ലാതെ വിട്ട് തരില്ല .. അതും പറഞ്ഞു അവൻ മിഷേലിനെ നെഞ്ചോട് ചേർത്ത് പിടിച്ചു... യൗവ്വനത്തിൻ്റെ ചോരത്തിളപ്പിൽ പറയുന്നത് അല്ല... പിന്നെ ഞങൾ അവിഹിതം ആണ് അവിടെ കാണിച്ചു കൂട്ടുന്നത് എന്ന് പറഞ്ഞവരോട്... അതേ... അവിഹിതം തന്നെ ആണ് ഇനി അത് നിയമപരമാക്കുന്നു. ആരുടെയും സർട്ടിഫിക്കറ്റ് എനിക്കോ ഇവൾക്കോ വേണ്ട... ലോകത്ത് ആദ്യം ആയി അല്ല ഒരു മിശ്രവിവാഹം നടക്കുന്നത്.... അത് അത്ര വലിയ തെറ്റ് ആണ് എന്നും തോന്നുന്നില്ല... ഒരു കാര്യം ഉറപ്പ് തരാം.... ഇവളുടെ മതപരമായ ഒരു അവകാശത്തിനും ഞാൻ എതിര് നിൽക്കില്ല.... ഒന്നും അടിച്ചേൽപ്പിക്കാനും ശ്രമിക്കില്ല.... സോറി പറഞ്ഞപ്പോൾ ടോമിച്ചനെയും കുസുംബത്തെയും വിട്ടുപോയി നിങ്ങൾക്കും തീരുമാനികാം.
ഹരി പറഞ്ഞു തീർന്നതും ടോമിച്ചൻ ഹരിയെ കെട്ടിപിടിച്ചു... ഞാൻ ഉണ്ടെടാ എന്തിനും... ലിസി അവളെയും... അത് കണ്ട് നിന്ന ജെറിൻ ഓടിവന്നു ഹരിയെ കെട്ടിപ്പിടിച്ചു അവൻ്റെ ചെവിയിൽ പറഞ്ഞു .. എൻ്റെ അമ്മായി അച്ഛൻ്റെ കസർത്ത് ബലേഭേഷ്....
അപ്പൻ രണ്ടുപേരുടെയും കൈകൾ കൂട്ടിപ്പിടിച്ച് നിന്നും... മറ്റാരും ഒന്നും പറഞ്ഞില്ല... അപ്പോഴാണ് സിസിലിച്ചേച്ചി വന്നു മിഷെലിനെ കെട്ടിപിടിച്ചു...
ചേച്ചിക്ക് സന്തോഷം ആയി...
അത് കണ്ട് എല്ലാവരും അതിശയിച്ചു പോയി... മറ്റൊന്നുമല്ല മാത്യൂച്ചയൻ പറയാതെ ഒന്ന് തുമ്മാൻ പോലും പേടി ഉള്ള ആളാണ് ..
അല്ല .. നിങ്ങൾക്ക് മറ്റാരുടെയും തീരുമാനത്തിന് വില ഇല്ല എങ്കിൽ പിന്നെ ഇനി ഞങൾ എന്ത് പറയാൻ ആണ്... നിങൾ ആയി നിങ്ങളുടെ പാടായി .... ഇനി അ വീടും ആയി മിഷേൽ നിനക്ക് ബന്ധം ഒന്നും ഇല്ല.... ഞങ്ങൾക്ക് നിങ്ങളോടും.... അത്രയും പറഞ്ഞു വിൻസെൻ്റ് ദേഷിച്ച് പുറത്തേക്ക് പോയി .. എല്ലാവരെയും അപ്പൻ നിർബന്ധിച്ച് കാപ്പിയും കപ്പപുഴുക്കും കഴിപ്പിച്ചു .. വലിയ സന്തോഷം ആരുടെയും മുഖത്ത് ഇല്ലായിരുന്നു.... എങ്കിലും വീണ്ടും ഒരു വാക്ക് പറയാൻ ആരും തയ്യാറായില്ല... അത്ര സ്ട്രോംഗ് തന്നെ ആയിരുന്നു ഹരിയുടെ വാക്കുകൾ..... എല്ലാവരും ഇറങ്ങാൻ നേരം ആണ് കുഞ്ഞിനെയും എടുത്ത് ഇറങ്ങി വരുന്ന മിലിയെ നോക്കി ജെറിൻ്റെ മമ്മി പറഞ്ഞത്...
മിലി നീ എവിടേക്ക് ആണ്...? ഞാനും പപ്പയും നേരത്തെ പറഞിരുന്ന് അഴിഞ്ഞാട്ടം എൻ്റെ കുടുംബത്ത് നടക്കില്ല എന്ന് .... ഇങ്ങനെ ഒരു മരുമോളെ എൻ്റെ മോന് വേണ്ട... കുഞ്ഞിന് ആറുമാസം ആകട്ടെ ഞങൾ കൊണ്ടുപോകും അവളെ .. രണ്ടാം കേട്ട് നടത്താൻ നല്ല കഴിവുള്ള മമ്മി അല്ലേ... മോൾക്ക് കൂടി വല്ല ഹിന്ദുവോ മുസ്ലിമോ ചെക്കനെ കണ്ടുപിടിക്ക് .. അതും പറഞ്ഞു അവരു ജറിൻ്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു .. ജറിനും കൂടെ തന്നെ നടന്നു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ....
ജെറിൻ.... നീ ഇത് എവിടെ പോകുന്നു... എൻ്റ മിലിമോള് ഇല്ലാതെ .... മിഷേൽ അലറി കരഞ്ഞാണ് ചോദിച്ചത്.....
ഞാൻ മമ്മീടെ കൂടെ എൻ്റെ വീട്ടിൽ.......
മിലി ഇറങ്ങിയ പടിയിൽ തന്നെ കുഞ്ഞിനെയും മാറോടു ചേർത്ത് തളർന്നിരുന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟