Aksharathalukal

ഭൂമിയും സൂര്യനും 50

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 50
✍️@_jífní_
  
𝓐𝓵𝓱𝓪𝓶𝓭𝓾𝓵𝓵𝓲𝓵𝓵𝓪𝓱❣️ʸᵉˡˡᵃᵛᵃʳᵘᵈᵉʸᵘᵐ ˢᵘᵖᵖᵒʳᵗ ᵏᵒⁿᵈ ⁱᵗʰ ᵛᵃʳᵉ ʸᵉᵗʰᵗʰⁱ ❣️ⁱⁿⁱʸᵘᵐ ᵉᵉ ˢᵘᵖᵖᵒʳᵗ ᵖʳᵃᵗʰᵉᵉᵏˢʰⁱᵏᵘⁿⁿᵘ❣️.
_______________________________________

 

\"സാർ....\"

അവളുടെ പ്രതിരൂപം കണ്ണാടിയിൽ നോക്കി യാത്ര തുടർന്നപ്പോഴാണ് പെട്ടന്ന് അവൾ എന്നെ വിളിച്ചത്. അതും തോളിൽ തട്ടി കൊണ്ട്.


\"എന്താ...\" എന്ന് ചോദിച്ചു ഞാൻ വണ്ടി സൈഡാക്കി. വണ്ടി നിർത്തിയതും അവൾ ഇറങ്ങി പിറകോട്ടോടി.

\"ഭൂമി... ഭൂമി നീ എങ്ങോട്ടാ...\" അവളെ വിളിച്ചോണ്ട് ഞാനും പിറകെ ഓടി.

__________________________________
*ഭൂമി*


നല്ല നിലാവിൽ യാത്ര ആസ്വദിച്ചു പോകുമ്പോയാണ് ഞാൻ പെട്ടന്ന് ഒരു കാഴ്ച കണ്ടത് . റോഡിന്റെ അരികിലുള്ള ഒരു പെട്ടികടയുടെ അടുത്ത് നിൽകുന്ന സൂര്യേട്ടനെ. കണ്ടിട്ട് 15 വർഷം കഴിഞ്ഞു. ഇപ്പൊ എങ്ങനെ ഇരിക്കും ആളെന്ന് പോലും എനിക്ക് അറീല. കണ്ടാൽ ഒട്ടും മനസിലാകുകയും ഇല്ല. പക്ഷെ അയാളെ കണ്ടപ്പോൾ അത് സൂര്യേട്ടൻ ആണെന്ന് തോന്നി എനിക്ക് വണ്ടി നിർത്താൻ പറഞ്ഞു ഞാൻ അയാളെ ലക്ഷ്യം വെച്ച് ഓടി.

അയാളെ മുമ്പിൽ ചെന്ന് നോക്കിയപ്പോ അത് സൂര്യേട്ടൻ അല്ലെന്ന് തോന്നി. പക്ഷെ കണ്ടാലും എനിക്ക് തിരിച്ചറിയില്ല എന്ന സത്യം എനിക്കറിയുന്നത് കൊണ്ട് ഞാൻ അയാളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

\"ചേട്ടാ... എന്താ ചേട്ടന്റെ പേര്.\" ഞാൻ അയാളെ മുന്നിൽ നിന്നോണ്ട് ചോദിച്ചു.

\"എന്താ കുട്ടി... ഈ രാത്രി നടുറോഡിൽ ഒറ്റക്കാണോ.\"(അയാൾ പേര് പറയുന്നതിന് പകരം ഒരു വൃത്തികെട്ട നോട്ടവും സംസാരവും അത് കേട്ടപ്പോൾ എനിക്ക് ഉറപ്പായി എന്റെ സൂര്യേട്ടൻ അല്ലെന്ന്.

\"ഒറ്റക്കല്ല. അവളുടെ ഭർത്താവും ഉണ്ട്‌ എന്തേ ചേട്ടാ..\" അയാൾ ചോദിച്ചതും പിറകിൽ അത് പറഞ്ഞോണ്ട് ഋഷി സാർ വന്നു.

സാറിനെ കണ്ടതും അയാൾ പിന്നെ ഒന്നും പറയാൻ നിൽക്കാതെ പോയി.

\"എന്താ ഭൂമി\"(സാർ )

\"അത് എന്റെ സൂര്യട്ടനാണെന്ന് തോന്നി.\" സാർ എന്തെന്ന് ചോദിച്ചതും ഓർമയില്ലാതെ ഞാൻ പെട്ടന്ന് കാര്യം പറഞ്ഞു.

\"സൂര്യനോ അതാരാ...\" സാർ തിരിച്ചു അത് ചോദിച്ചപ്പോഴാണ് ഞാൻ എന്താ പറഞ്ഞെന്ന് എനിക്ക് ഓർമ വന്നത്.

\"അത് അത്....\" എന്ത് പറയണം എന്നറിയാതെ ഞാൻ ആകെ കുഴങ്ങി.

\"മോളെ അത് സൂര്യൻ ഒന്നും അല്ല. ഒരു വൈശാഖ് ആണ്. മോൾക്ക് ആള് മാറിയതാവും.\" സാറിന്റെ മുന്നിൽ ബാബ്ബബ കളിച്ചപ്പോഴാണ് ആ കടക്കാരൻ ഇങ്ങനെ പറഞ്ഞതു.


\"അത് മനസിലായി ചേട്ടാ.. ഞാൻ വിചാരിച്ച ആള് അല്ല അത്.\" എന്ന് പറഞ്ഞോണ്ട് ഞാൻ വണ്ടി ലക്ഷ്യം വെച്ച് നടന്നു.

\"ഭൂമി ഞാൻ ചോദിച്ചതിന് മറുപടി താ... ആരാ സൂര്യൻ.\" ഇതും ചോദിച്ചു സാർ എന്റെ പിറകെ തന്നെ ഉണ്ട്‌..

അങ്ങേർക്ക് അറിയില്ലത്രേ സൂര്യൻ ആരാന്ന്. ന്താ അഭിനയം.എന്റെ എല്ലാ അവസ്ഥക്കും കാരണം ഇയാളാണ് എന്നിട്ട്.

ഞാൻ ഒന്നും മിണ്ടാതെ വന്നു വണ്ടിയുടെ അടുത്ത് നിന്ന്. സാർ വന്നു വണ്ടി എടുത്തപ്പോ അതിൽ കയറി. കുറെ തവണ ചോദിച്ചിട്ടും ഞാൻ ഒന്നും മിണ്ടാത്തതിനാലാവാം സാർ ചോദ്യം നിർത്തിയത്.


______________________________________

*ഋഷി*

അവളുടെ വായയിൽ നിന്ന് സൂര്യൻ എന്ന പേര് കേട്ടപ്പോൾ മുതൽ മനസ്സിന് ഒരു അസ്വസ്ഥത. എന്റേത് മാത്രമായി അവളെ കാണാനാണ് ഞാൻ കൊതിക്കുന്നത്. ഇപ്പോഴും അവൾ ഉറക്കിലും ഊണിലും സൂര്യനെ മാത്രമാണ് കാണാൻ കൊതിക്കുന്നത് എന്നറിഞ്ഞപ്പോൾ സഹിക്കുന്നില്ല. എന്റെ സ്ഥാനത്ത് മറ്റാര് ആണെങ്കിലും ഇത് തന്നെ ആകും അവസ്ഥ. നല്ല മൂഡിൽ ഒരു റൈഡിന് ഇറങ്ങിയേയായിരുന്നു. ആ മൂഡും പോയി കിട്ടി.

പിന്നെ അടുത്ത് കണ്ട ഒരു റെസ്റ്റോറന്റിൽ കേറി ഫുഡ്‌ കഴിച്ചു.
അവൾ എന്നോടോ ഞാൻ അവളോടോ ഒന്നും സംസാരിച്ചില്ല. ഭക്ഷണം കഴിക്കുന്ന ഇടക്കാണ് അവളുടെ ഫോൺ റിങ് ചെയ്തത്.
അവൾ അത് കയ്യിലെടുത്തു എന്നെ നോക്കി.

\"ആരാ...\"(ഞാൻ )

\"അമ്മയാണ്.\"(അവൾ )

\"എടുത്ത് നോക്ക്.\"(ഞാൻ )

മം..


_______________________________________
*ഭൂമി*

ഞാൻ ഫോണെടുത്തു അമ്മയോട് സംസാരിച്ചു. ഫുഡ്‌ കഴിക്കാൻ പുറത്ത് വന്നതാണ് എന്നൊക്കെ പറഞ്ഞപ്പോൾ അമ്മക്ക് വല്യ സന്തോഷമായി നാളെ തന്നെ ഞങ്ങളോട് അങ്ങോട്ട് വരാൻ പറഞ്ഞു ഇന്ന് ബുധൻ, ഞായറാഴ്ച്ച ആണ് അമ്മാവന്റെ മകളെ കല്യാണം. തമിഴ്നാട് ഭാഗത്താണ് അമ്മയുടെ ബ്രദർ താമസിക്കുന്നത്. അപ്പൊ യാത്ര ഒരു ലോങ്ങ്‌ ട്രിപ്പ്‌ തന്നെ ആണ്.. But അത് ആ കാലമാടാന്റെ കൂടെ ആയത് കൊണ്ട് പോകാൻ ഒരു പൂതിയും ഇല്ല. But പോകല്ലാതെ വേറെ വഴി ഇല്ലല്ലോ..

\"ഭൂമി ഞാൻ പറയുന്നേ കേൾക്കുന്നില്ലേ..\" അമ്മ നാളെ തന്നെ വരണം എന്ന് പറഞ്ഞപ്പോൾ ആ കാലമാടന്റെ കൂടെ പോകണ്ടേ എന്നോർത്ത് ഇരിക്കുമ്പോയാണ് അമ്മ കേൾക്കുന്നില്ലേ എന്ന് ചോദിച്ചത്.


\"കേട്ട് അമ്മേ... ഞങ്ങൾ രാവിലെ തന്നെ ഇറങ്ങാം.\" എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്ത്.

ഫോൺ മേശയിൽ വെച്ച് ഞാൻ ഫുഡിൽ ശ്രദ്ധ കൊടുത്ത്.

\"താനെന്തിനാ നാളെ തന്നെ വരാന്ന് അമ്മയോട് പറഞ്ഞെ.\"(കഴിക്കുന്ന ഇടക്കാണ് സാർ അത് ചോദിച്ചത്.)

\"അമ്മ നാളെ വരാൻ പറഞ്ഞു. ഇനി സാറിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അമ്മയോട് പറഞ്ഞോളി. എനിക്ക് ഒരു കുഴപ്പവും ഇല്ലാ. ഫാമിലിയുടെ നടുക്ക് ഇറങ്ങി ചെല്ലാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. കാരണം ആളുകൾക്കിടയിൽ നിങ്ങളെ ഭർത്താവായി പരിഗണിക്കണമല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പാണ്.\"

എന്നും പറഞ്ഞു സാർ മറുതെന്തെങ്കിലും പറയുന്ന മുമ്പേ ഞാൻ കൈ വാഷ് ചെയ്യാൻ പോയി.
എന്റെ പിറകെ തന്നെ സാറും ഉണ്ടായിരുന്നു. ഒന്നും മിണ്ടിയില്ല ഇതെന്ത് പറ്റി സാറിന്. അല്ലെങ്കിൽ ഇപ്പൊ നാല് പറയുന്ന സമയം കഴിഞ്ഞല്ലോ. തല്ല് കൂടാൻ ആളില്ലാഞ്ഞിട്ടാണെങ്കിൽ എനിക്ക് ഒരു സുഖവും ഇല്ലാ.

ഭക്ഷണം ഒക്കെ തട്ടി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.

ആ യാത്ര മുഴുവൻ മൗനം തളം കെട്ടിയിരുന്നു. നിലാവിൽ മനസ്സിൽ ഒരായിരം കഥകൾ മിന്നിമറഞ്ഞു . പല മുഖങ്ങളും മനസിന്റെ വാതിൽ വന്നു മുട്ടുന്നുണ്ട്‌.


\"ഭൂമി.... മോളെ ഭൂമി നിനക്ക് ഏത് നക്ഷത്രമാണ് ഇഷ്ട്ടമായെ....\"

\"ഞാൻ പറയുന്ന നക്ഷത്രത്തെ എനിക്ക് പിടിച്ചു തരോ...\"

\"പിന്നെല്ലാതെ ഈ ഭൂമികുട്ടിയുടെ ഇഷ്ടത്തെ കയ്യിൽ പിടിക്കാനല്ലേ ഈ സൂര്യനും അഭിയും.\"

\"അഭിയേട്ടൻ ചീത്തയാ... മിനിഞ്ഞാന്ന് എന്റെ കളർ എടുത്തു. എനിക്ക് സൂര്യേട്ടൻ മതി.\"

\"ഈ നിലാവിൽ ഭൂമി കുട്ടി തിളങ്ങുന്നുണ്ടല്ലോ ആകാശത്തെ നക്ഷത്രം പോലെ.\"

(അങ്ങനെ മനസ്സ് പഴയ ഓർമയിലേക്ക് പോയി.)


\"ഹലോ മിസ്സിസ് ഋഷികേശ് വീടെത്തി.\" വണ്ടി ബ്രേക് പിടിച്ചോണ്ട് സാർ അത് പറഞ്ഞപ്പോയാണ് ഞാൻ ഇരുന്നിടത്ത് ഇരുന്ന് കുറെ കാലം പിറകോട്ടു പോയെന്ന് മനസിലായത്.

ഞാനും അഭിയേട്ടനും സൂര്യേട്ടനും അടങ്ങിയിരുന്ന ഞങ്ങളുടെ ഗാങിനെ കുറിചോർത്ത് പോയി. ഏത് പാതിരക്കും ഒരുമിച്ചായിരുന്നു ഞങ്ങൾ.

\"ഹലോ ഇറങ്ങുന്നില്ലേ....നക്ഷത്രം പോലെ നിലാവിൽ മിന്നിതിളങ്ങാതെ പോയി കിടന്നുറങ്ങാൻ നോക്ക്. രാവിലെ പോവേണ്ടത് അല്ലെ.\"

സൂര്യേട്ടന്റെ ആ വാക്കുകൾ തന്നെ സാറിൽ നിന്ന് കേട്ടതും ഞാൻ ആകെ ഞെട്ടി. സൂര്യേട്ടൻ എപ്പോയും പറയും നിലാവിൽ ഞാൻ നക്ഷത്രത്തേ പോലെയാണെന്ന്..

\"ഒന്നിറങ്ങോ നീ..\" സാർ വീണ്ടും പറഞ്ഞതും ഞാൻ വേഗം ബൈക്കിൽ നിന്നിറങ്ങി ഡോർ തുറന്ന് അകത്തേക്ക് കയറി. സോഫയിൽ ഇരുന്നു. സാർ വണ്ടി ഒക്കെ ഒതുക്കി ഡോറും അടച്ചു വരുന്നുണ്ട്.

\"Good നൈറ്റ് ഭൂമി. മോർണിംഗ് നേരത്തെ ഇറങ്ങണം.\" എന്ന് പറഞ്ഞോണ്ട് സാർ റൂമിലേക്ക് പോയി.

സാറിന് എന്തോ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. എന്റെ സൂര്യേട്ടൻ പറയുന്ന വാക്കുകൾ തന്നെ എന്തിനാ സാർ പറഞ്ഞെ. സൂര്യട്ടനും സാറും തമ്മിൽ എങ്ങനെ ആകും ബന്ധം. ആ കത്തുകൾ ഒക്കെ എന്തിനാ സാർ സൂക്ഷിച് വെച്ചിരിക്കുന്നത്. അത് ഇനി സൂര്യട്ടന് സാർ കൊടുത്തിണ്ടാവില്ലേ....

അങ്ങനെ ഒരായിരം സംശയങ്ങൾ മനസിലേക്ക് വന്നു കയറി.
ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ ഇനി ഒറ്റ വഴി ഒള്ളൂ... ഇനി അത് തന്നെ പ്രായോഗിക്കണം. എനിക്കറിയണം എല്ലാം. എന്നെ വേണ്ടാത്തോണ്ട് ആകോ സൂര്യട്ടൻ ഇതൊക്കെ സാറിന്റെ അടുത്ത് ഉപേക്ഷിച്ചു പോയത്. അതോ ഇതൊന്നും സൂര്യട്ടൻ കണ്ടില്ലേ. അങ്ങനെ എങ്കിൽ ഇതൊക്കെ സാറിന് എവിടെ നിന്ന് കിട്ടി. ഇതൊക്കെ എനിക്ക് അറിഞ്ഞേ പറ്റൂ....

ഇനി അതിന് വേണ്ടിയാണ് ഈ ഭൂമിയുടെ ദിനങ്ങൾ. ഞാൻ കണ്ടെത്തും. സൂര്യട്ടനും സാറും തമ്മിൽ ഉള്ള ബന്ധം... അതിനുള്ള ഒരറ്റ വഴിയും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.

നാളെ മുതൽ സ്റ്റാർട്ട്‌ ചെയ്യാം എന്ന് മനസ്സിൽ കണക്ക് കൂട്ടി ഞാൻ പോയി കിടന്നുറങ്ങി.


_____________________________________
*ഋഷി*

അവൾക്ക് സുഗല്ലാത്തതല്ലേ എന്ന് കരുതിയാണ് എന്തിനാ നാളെ പോകുന്നെ എന്ന് ചോദിച്ചത്. അവൾക് ക്ഷീണം കൂടിയാലോ എന്ന് കരുതി. പക്ഷെ അതിന് അവൾ തന്ന മറുപടി കൊള്ളേണ്ടടത്ത് തന്നെ എനിക്ക് കൊണ്ട, എന്നെ ഭർത്താവായി പരിഗണിക്കുന്നത് അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നിക്കുമത്രേ.. പിന്നെ ഞാൻ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല. നേരെ വണ്ടി വീട്ടിലേക്ക് വിട്ടു. വീട്ടിൽ എത്തിയത് പോലും അറിയാതെ എന്തോ ഓർത്തിരിക്കുന്ന അവളെ കണ്ണാടിയിലൂടെ കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത സൗന്ദര്യം തോന്നുന്നുണ്ട് അവൾക്. നിലാവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന നക്ഷത്രത്തെ പോലെ അവളുടെ ആ കുഞ്ഞു മുഖം തിളങ്ങുന്നുണ്ട്. അറിയാതെ എന്റെ നാവിൽ നിന്ന് അത് പുറത്ത് വരികയും ചെയ്തു.

ഞാൻ ഡോർ ഒക്കെ അടച്ചു വന്നപ്പോഴും അവൾ ഹാളിൽ ഇരിക്കുന്നുണ്ട്. അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി.

അവളുമായി ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ല. എങ്ങനെ എങ്കിലും അവളുമായി അടുക്കണം. നല്ല ഒരു സൗഹൃദത്തിലൂടെ അവളുമായി ഒന്നിക്കണം. പതിയെ പതിയെ ആ സൗഹൃദം പ്രണയമാകണം. സൂര്യൻ എന്ന പേര് പോലും അവൾ മറക്കും വിധം അവളെ സ്നേഹം കൊണ്ട് മൂടണം.. അതിന് വേണ്ട വഴികൾ നാളെ മുതൽ തുടങ്ങണം. ഈ യാത്ര ഒരു പുതിയ ജീവിതത്തിന്റെ തുടക്കം ആവട്ടെ.


തുടരും ❣️

ചില ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് പോസ്റ്റാൻ ഇത്രെയും വൈകിയത്. ഇപ്പോഴും മാറിയില്ല 😔.എന്നാലും നിങ്ങളെ ഓർത്തു കൊണ്ട് മാത്രം തട്ടി കൂട്ടി എഴുതിയെ ആണ്. തെറ്റുകൾ ക്ഷമിക്കണം... പിന്നെ എല്ലാവരുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്തണം എന്നും അപേക്ഷിക്കുന്നു....

Cmnt പറിട്ടാ. അധികം വൈകാതെ nxt പോസ്റ്റാം ശ്രമിക്കാം. രണ്ട് story ആയിരുന്നപ്പോൾ പോലും daily പോസ്റ്റ്‌ ചെയ്തിരുന്ന ആളാണ് ഞാൻ എന്ന് നിങ്ങൾക്ക് അറിയില്ലേ. അത്രക്കും നിവർത്തി ഇല്ലാത്തത് കൊണ്ടാണ് പോസ്റ്റാൻ വൈകുന്നത്. നിങ്ങളുടെ സ്നേഹത്തിനൊക്കെ ഒത്തിരി നന്ദി. 🖤🖤

ഭൂമിയും സൂര്യനും 51

ഭൂമിയും സൂര്യനും 51

4.7
1679

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 51✍️@_jífní_  _______________________________________ അതിന് വേണ്ട വഴികൾ നാളെ മുതൽ തുടങ്ങണം. ഈ യാത്ര ഒരു പുതിയ ജീവിതത്തിന്റെ തുടക്കം ആവട്ടെ.എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി ഞാൻ ഉറക്കത്തിലേക്ക് വീണു.രാവിലെ ആരോ ഡോറിന്റെ വാതിൽ മുട്ടുന്നെ കേട്ടിട്ടാണ് ഞാൻ എണീറ്റത്. കണ്ണും തിരുമ്പി ഡോർ തുറന്നതും മുമ്പിൽ ചായകപ്പുമായി നിൽക്കുന്ന എന്റെ പ്രിയ ഭാര്യയെ കണ്ടതും കണ്ണ് തള്ളിപോയി. ഇങ്ങനെ ഒക്കെ വരാനും വിളിക്കാനും എന്റെ പ്രിയതമക്ക് അറിയോ.\"സാർ ചായ.\" (അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെ തോണ്ടി കൊണ്ട് അവൾ പറഞ്ഞു )\"ആ... അവിടെ വെച്ചേക്ക്.\" മേശ ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു.മം എന