Aksharathalukal

ഭൂമിയും സൂര്യനും 49

*🖤ഭൂമിയും സൂര്യനും 🖤*
പാർട്ട്‌ 49
✍️@_jífní_
   

_______________________________________

അതിന്റെ കൂകി വിളി നടക്കുമ്പോയാണ് ആരോ ഡോറിൽ തട്ടിയത്.

ബുക്കും പേപ്പറും കട്ടിലിന്റെ ചുവട്ടിലേക്ക് വെച്ച് ഫാസി പോയി ഡോർ തുറന്നു. അപ്പോൾ ഡോക്ടർ ആയിരുന്നു..

\"ഭൂമിക ഇപ്പൊ എങ്ങനെ ഉണ്ട്‌.\" (ഡോക്ടർ എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് പറഞ്ഞു.

\"അതിന് ഞാൻ എപ്പോയോ ഒക്കെ ആയിട്ടുണ്ട്. നിങ്ങളല്ലേ എന്നെ ഇവിടെ പിടിച്ചു നിർത്തിയത്.\"(ഞാൻ )

\"ഹോ sorry സോറി ഭൂമിക ഇപ്പൊ നേരം വൈകുന്നേരം ആയല്ലോ... ഇനി വീട്ടിൽ പോയിക്കോളൂ.. ഞാൻ ഡിസ്ചാർജ് ചെയ്ത് തരാം.\"( എന്ന് പറഞ്ഞോണ്ട് ബില്ലൊക്കെ സാർ ന്റെ കയ്യിൽ കൊടുത്ത്.. അപ്പൊ തന്നെ ഫാസി അത് സാർ ന്റെ കയ്യിൽ നിന്ന് വാങ്ങി താഴേക്ക് പോയി.

ഡോക്ടറും ഇറങ്ങി പോയി.
അങ്ങനെ ഹോസ്പിറ്റൽ റൂമിൽ നിന്ന് പുറത്ത് കടന്നപ്പോൾ ഒരു ആശ്വാസം. But അത് കുറച്ചു നേരം മാത്രമായിരുന്നു. എന്റെ ടീംസ് ഒക്കെ ഫാസിയുടെ കാറിൽ കയറി എന്നോട് സാർ ന്റെ കാറിൽ കയറാൻ പറഞ്ഞു അവർ ഹോസ്റ്റലിലേക്ക് പോയി.
ആ കാലമാടന്റെ കൂടെ പോകുന്നത് എന്നെ കൊല്ലുന്നതിനു സമമാണ്. പക്ഷെ പോവുകയല്ലാതെ വേറെ വഴി ഇല്ലല്ലോ...
ഞാൻ അങ്ങേരെ മൈന്റ് ആകാതെ കാറിന്റെ ബാക്കിൽ കയറി ഇരുന്നു.സാറും എന്നോട് ഒന്നും സംസാരിക്കാൻ വന്നില്ല. എന്ത് പറ്റി എന്തോ വായേലെ നാവ് മടങ്ങി പോയോ.. ഇന്ന് രാവിലെ തൊട്ട് എന്നോട് കാര്യമായി ഒന്നും സംസാരിച്ചില്ല. ഞാൻ ആഗ്രഹിക്കുന്നും ഇല്ലാ. മിണ്ടാതെ ഇരുന്നാൽ അത്രെയും സമാദാനം..

ഞാൻ പുറത്തെ കാഴ്ച്ചയും ആസ്വദിച്ചു എന്റെ സൂര്യേട്ടൻ എന്നെ തിരക്കി വരുന്നതും സ്വപ്നം കണ്ട് ഇരുന്നു. മരിക്കുന്നതിന് മുമ്പ് ആ സ്വപ്നം സാഫാല്യമാകുമോ എന്ന് അറീല. പക്ഷെ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. ഒരു വട്ടം ആ കൈകൾ ഒന്ന് കോർത്ത് പിടിക്കാൻ ആ തോളിൽ തലചായ്ച്ചുകിടക്കാൻ. ആ കൈകൾ എന്റെ തലയിൽ തലോടാൻ. ഭൂമി എന്ന ഒരു വിളി കേൾക്കാൻ.

------------------------------------------------------------

*സൂര്യ*

നന്ദുവിന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി ഗേറ്റ് തുറന്നു ഞാൻ അകത്തേക്ക് കയറി. ആരെയും പുറത്ത് ഒന്നും കാണാതെ ആയപ്പോൾ ഞാൻ കോളിങ് ബല്ല് അടിച്ചു.എന്നിട്ടും ആരും വന്നില്ല.. അപ്പൊ ഞാൻ റോഡിലേക്ക് ഇറങ്ങിയപ്പോ അടുത്ത വീട്ടിൽ ചെടി നനയ്ക്കുന്ന ഒരു ചേച്ചിയെ കണ്ട്.. ഞാൻ അവരുടെ അരികിലേക്ക് ചെന്ന്.

\"ചേച്ചി ഈ വീട്ടുകാർ.\"(ഋഷിയുടെ വീട് ചൂണ്ടി കൊണ്ട് ഞാൻ ചോദിച്ചു.

\"അവരോ.... അവർ രണ്ട് മൂന്ന് day ആയി അവിടത്തെ അമ്മയുടെ തറവാട്ടിലേക്ക് പോയിട്ട്. മകനും ഭാര്യയും അവിടെ ഉണ്ടായിരുന്നു ഇന്നലെ ആണെന്ന് തോനുന്നു അവരും പോയി.\" (ആ ചേച്ചി പറഞ്ഞു )

\"അപ്പൊ ഇനി എന്നാ തിരിച്ചു വരിക \"(ഞാൻ )

\"എന്തായാലും ഒന്ന് രണ്ട് ആഴ്ച കഴിയും അല്ല മോൻ എവിടെ നിന്ന..\"(ചേച്ചി )

\"ഞാൻ കുറച്ചു ദൂരെ നിന്നാണ്.. ഋഷിയുടെ ഫ്രണ്ട് ആണ്.\"

എന്ന് പറഞ്ഞോണ്ട് ഞാൻ തിരിച്ചു പോന്നു.
ശ്യെ.. എന്ന് വന്നാലും ഇത് തന്നെ അവസ്ഥ. എന്താ എന്റെ ദൈവങ്ങളെ നിങ്ങൾ എന്റെ മനസ്സ് കാണാതെ. എത്ര ദിവസമായി ഞാൻ. എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തേ ചെറുപ്പം തൊട്ടേ നിങ്ങളെ ആരാധിച്ചു നടക്കുന്നത് ആണോ. എത്ര ദൂരം പ്രതീക്ഷയിൽ വന്നതാ ഞാൻ. ഞാൻ എന്റെ ഭൂമിയെ കാണുന്നതിൽ നിങ്ങൾക്ക് എന്താ എന്നോട് ഇത്ര അനിഷ്ട്ടം.

തിരിച്ചുള്ള ഡ്രൈവിങ്ങിൽ ഉടനീളം ഞാൻ ദൈവത്തോട് പരിഭവം പറഞ്ഞു. ആര് കേൾക്കാൻ. ആര് കാണാൻ... കുറെ നേരത്തെ യാത്രക്ക് ഒടുവിൽ രാത്രി വീട്ടിൽ എത്തി. ഇനി രണ്ട് ആഴ്ച്ച വീണ്ടും കാത്തിരിക്കണം. വർഷങ്ങളായി കാത്തിരുന്നില്ലേ. ഇനി ഇതൂടെ കഴിയട്ടെ...

പിന്നെ വേഗം കുളിച്ചു ഫ്രഷായി കിടന്നു. ഭക്ഷണം കഴിക്കാനൊന്നും ഇന്ട്രെസ്റ് ഇല്ലാ.


__________________________________

*ഋഷി*

അവളെ കൊണ്ട് വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയ ഉടനെ അവൾ റൂമിൽ കയറി കതകടച്ചു. എന്തോ എല്ലാം അറിഞ്ഞതിനു ശേഷം അവളെ കാണുമ്പോ ഒരു പ്രതേക ഫീൽ. എത്രയോ നാൾ കാണാൻ കൊതിച്ച ഒരു പുതുമുഖം എന്റെ മുന്നിൽ നിൽക്കുന്ന പോലെ. വാരിപ്പുണർന്ന് നീ എന്റെയാണ് എന്ന് പറയാൻ മനസ്സ് വിതുമ്പുന്നുണ്ട്. പക്ഷെ സമയം ആയിട്ടില്ല. എന്നോടുള്ള ദേഷ്യം മാറ്റി നല്ല സൗഹൃദം സ്ഥാപിക്കണം. എന്നിട്ട് മതി അവൾ എല്ലാം അറിയുന്നത്. അല്ലെങ്കിൽ അറിഞ്ഞ പിന്നെ ഒരു നിമിഷം പോലും അവൾ ഇവിടെ നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല...

അവൾ റൂമിൽ കയറിയിട്ട് ഇത് വരെ നേരം ഒത്തിരി ആയി. അവളെ കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു. രണ്ടും കല്പിച്ചു ഞാൻ പോയി റൂമിന്റെ ഡോർ തട്ടി.

\"എന്തേ...\" ഡോർ തുറന്ന് കൊണ്ട് അവൾ ചോദിച്ചു.

\"അത്... അത്.. പിന്നെ\" പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. സാധാരണ അവളുമായി തല്ല് കൂടാൻ എന്ത് ഉഷാറ. ഇന്ന് അവളെ മുന്നിൽ നിൽകുമ്പോൾ തന്നെ ഞാൻ ബാബ്ബബ്ബ അടിക്കാണ്.

\"ഹലോ... സാറെ എന്ത് വേണം.\"(അവൾ വീണ്ടും ചോദിച്ചു.

\"ഒന്നും വേണ്ട...\"(ഞാൻ )

\"പിന്നെന്തിനാ ഡോറിൽ മുട്ടി വിളിച്ചേ \" (ഭൂമി )

\"അത് പിന്നെ നിന്റെ ക്ഷീണം ഒക്കെ മാറിയോ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ പഴയ പോലെ ഉഷാർ ആയില്ലേ.\"(ഞാൻ )

\"പിന്നെല്ല.. പഴയതിലും ഉഷാർ ആയിട്ടുണ്ട്. ന്തേ തല്ല് തുടങ്ങണോ..\"(അവൾ )

വല്യ ഗൗരവത്തിൽ ആണ് സംസാരം.

\"തല്ല് കൂടൊന്നും വേണ്ട.. But നന്നായിട്ട് വിശക്കാൻ തുടങ്ങിയിട്ടുണ്ട്. നിന്നെ ഒറ്റക്കാക്കി പുറത്ത് പോയി ഭക്ഷണം വാങ്ങാൻ പറ്റില്ല. നിനക്ക് എന്തെങ്കിലും പറ്റിയാലോ... പിന്നെ ഫുഡ്‌ ഉണ്ടാകാൻ എനിക്ക് അറിയതും ഇല്ലാ.\"(ഞാൻ )

\"സാരല്യ.. ഞാൻ ഉണ്ടാക്കി തരാം..\"(അവൾ പറഞ്ഞു. But മുഖം അത്ര തൃപ്തിയിൽ ഒന്നും അല്ല. മിക്കവാറും അവൾ ഇങ്ങനെ ഭക്ഷണം ഉണ്ടാക്കിയാൽ എന്നോടുള്ള ദേഷ്യത്തിൽ അതിൽ വിഷം ചേർത്ത് തരും മുഖം കണ്ടിട്ട് അങ്ങനെ ആണ് തോന്നുന്നേ..

\"അത് വേണ്ട ഹോസ്പിറ്റലിൽ നിന്ന് വന്ന നിന്നെ അടുക്കളയിൽ കയറ്റി എന്ന് പറഞ്ഞാൽ അമ്മ എന്നെ വഴക്ക് പറയും.\"(ഞാൻ )

\"എന്നാ പിന്നെ പട്ടിണി കിടന്നോ...\" എന്ന് പറഞ്ഞോണ്ട് അവൾ റൂമിലേക്ക് തന്നെ തിരിഞ്ഞു. പെട്ടന്ന് അവൾ പോകുന്നത് കണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചു.ന്റ ഈശ്വര ഞാൻ അവളെ പിടിച്ചതും പെണ്ണ് ഉണ്ട്‌ എന്നെ തിരിഞ്ഞൊരു നോട്ടം നോക്കിയിട്ട്. മിക്കവാറും ആ നേട്ടത്തിൽ ഞാൻ ഉരുകി പോകുമെന്ന് കരുതി.ആ കുഞ്ഞി കണ്ണൊക്കെ ഉണ്ട കണ്ണായിട്ടുണ്ട്.പെട്ടന്ന് ഞാൻ കയ്യിൽ നിന്ന് വിട്ടു.

\"അത്. സോറി...\"(ഞാൻ )

\"മ്മ്മ്... ന്തേ...\" അവളൊന്ന് മൂളി കൊണ്ട് ചോദിച്ചു.

\"അത് പട്ടിണി കിടക്കാൻ ഒന്നും വയ്യ. പിന്നെ നിനക്ക് മെഡിസിൻ കഴിക്കാനുള്ളെ അല്ലെ അപ്പൊ എന്തായാലും ഭക്ഷണം കഴിച്ചേ പറ്റൂ.\"(ഞാൻ )

\"എന്താ ഇനി ചെയ്യാ.. എനിക്ക് കുഴപ്പം ഒന്നും ഇല്ലാ. ഞാൻ അടുക്കളയിൽ കയറിക്കോളാം..\"(അവൾ )

\"അത് വേണ്ട നമുക്ക് പുറത്ത് പോയി കഴിക്കാം. കൂടെ വരാൻ ബുദ്ധിമുട്ട് ഉണ്ടോ.\"(ഞാൻ )

\"ബുദ്ധിമുട്ട് ഉണ്ടോ എന്ന് ചോദിച്ചാൽ.. ഞാൻ വരാം..\" 

അവൾ വേണോ വേണ്ടയോ എന്ന് വെച്ച് സമ്മദം മൂളി.
എന്നാ റെഡി ആകാൻ പറഞ്ഞു ഞാൻ. അപ്പൊ അവൾ റൂമിലേക്ക് തന്നെ കയറി പോയി.

ഇനിയാണ് ഏറ്റവും വലിയ ടാസ്ക് അവളെ ബൈക്കിൽ കയറ്റണം. അതിന് വേണ്ടി കാർ ഒക്കെ ഞാൻ വീട്ടിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇനി അവൾ വരുന്നില്ലെന്ന് പറയോ ആവാം അതാണ് എന്റെ പേടി.
അങ്ങനെ ബൈക്കിന്റെ ചാവിയും കറക്കി ഞാൻ സോഫയിൽ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട്‌ അവൾ ഇറങ്ങി വരുന്നു ജീൻ പാന്റും ടീഷർട്ടും ഇട്ട് മുടി ഒക്കെ പരത്തി ഇട്ടിട്ടുണ്ട്. സാധാരണ അവൾ നല്ല ചുരിദാറും മുടി പിൻ ചെയ്തൊക്കെ ആണ് നടത്തം ഇതിപ്പോ എന്ത് പറ്റിയാവോ.

\"ഹാ പോകാം.\"(അവൾ മുന്നിൽ വന്നു നിന്ന് പറഞ്ഞിട്ടും ഞാൻ ഒന്നും കേട്ടില്ല. അവളിൽ ലയിച്ചു പോയിട്ടുണ്ട് ഞാൻ.

\"സാറേ...\" എന്ന് പറഞ്ഞോണ്ട് അവൾ എന്നെ തട്ടി.

\"ആ...\"

\"എന്താ സാറെ സ്വപ്നം കാണണോ... പോണ്ടേ..\"(അവൾ )

ആ....

എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങി പിറകെ അവളും ഡോർ ഒക്കെ അടച്ചു ഇറങ്ങി.

ഞാൻ ബൈക്ക് ലക്ഷ്യം വെച്ച് പോയതും അവള് എന്നെ പിറകിൽ നിന്ന് വിളിച്ചു.

\"എന്താ സാറിന്റെ മനസ്സിലിരിപ്പ്.\"(ഭൂമി )

\"പ്രേതേകിച് ഒരു ഇരിപ്പും ഇല്ലാ. ഇപ്പൊ പുറത്ത് പോകണമെങ്കിൽ ഇതേ വഴി ഒള്ളൂ \"(ഞാൻ )

\"അപ്പൊ കാർ എവിടെ.\"(ഭൂമി )


\"അത്...അത് മിഥുൻ കൊണ്ട് പോയി. അവന് എങ്ങോട്ടൊ ഫാമിലിയുമായി പോവാൻ ഉണ്ടായിട്ട്, ഉണ്ടെങ്കിൽ വാ... ന്റ കൂടെ ഒരു റൂമിൽ കിടന്നതിനേക്കാൾ വലിയത് ഒന്നും അല്ലല്ലോ ആവിശ്യത്തിന് ബൈക്കിൽ യാത്ര ചെയ്യുന്നത്.ഇനിയും വൈകാതെ വേഗം വരാൻ നോക്ക്.\"(അതും പറഞ്ഞു ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

അവൾ വേണോ വേണ്ടയോ എന്ന് വെച്ച് പതിയെ പതിയെ വന്നു ബൈക്കിൽ കയറി. അവൾ കാണാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

പരമാവതി ഡിസ്റ്റൻസ് keep ചെയ്യാൻ അവൾ ശ്രമിക്കുന്നുണ്ട്. അവളുടെ കാട്ടികൂട്ടൽ കണ്ടാ തോന്നുന്നത് എനിക്ക് വല്യ പകർച്ചവാതി ഉണ്ടെന്നാണ്.

വിചനമായ റോഡിലൂടെ ബൈക്ക് മുന്നോട്ട് കുതിച്ചു. നിലാ വെളിച്ചത്തിൽ കണ്ണാടിയിലൂടെ തെളിഞ്ഞു കാണുന്ന അവളുടെ മുഖത്തിന് ഇന്ന് വരെ ഞാൻ കാണാത്ത ഒരു സൗന്ദര്യം എനിക്ക് കാണാൻ കഴിഞ്ഞു. കെട്ടിവെക്കാത്ത അവളുടെ മുടിയകൾ എന്റെ കയ്യിലും കവിളിലും തൊട്ട് തലോടി. അവൾ പുറകാഴ്ചയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഈ യാത്ര അവൾ ആസ്വദിക്കുന്നുണ്ടെന്ന് അവളെ കണ്ടാൽ അറിയാം. മനഃപൂർവ്വം ഞാൻ യാത്രയുടെ ദൂരം കൂട്ടി. കാണുന്ന റെസ്റ്റോറന്റുകൾക്ക് മുന്നിലൊന്നും നിർത്താൻ എനിക്ക് തോന്നിയില്ല.


\"സാർ....\"

അവളുടെ പ്രതിരൂപം കണ്ണാടിയിൽ നോക്കി യാത്ര തുടർന്നപ്പോഴാണ് പെട്ടന്ന് അവൾ എന്നെ വിളിച്ചത്. അതും തോളിൽ തട്ടി കൊണ്ട്.


തുടരും.

അഭിപ്രായം വേഗം. പിന്നെ nxt in sha allah വേഗം പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാം. പിന്നെ ഇപ്പൊ ചെറിയ മടിപിടി കൂടിണ്ട്. അതിനുള്ള മറുമരുന്ന് നിങ്ങളുടെ cmnt മാത്രമാണ്.. In sha allah

ഭൂമിയും സൂര്യനും 50

ഭൂമിയും സൂര്യനും 50

4.8
1916

*🖤ഭൂമിയും സൂര്യനും 🖤*പാർട്ട്‌ 50✍️@_jífní_  𝓐𝓵𝓱𝓪𝓶𝓭𝓾𝓵𝓵𝓲𝓵𝓵𝓪𝓱❣️ʸᵉˡˡᵃᵛᵃʳᵘᵈᵉʸᵘᵐ ˢᵘᵖᵖᵒʳᵗ ᵏᵒⁿᵈ ⁱᵗʰ ᵛᵃʳᵉ ʸᵉᵗʰᵗʰⁱ ❣️ⁱⁿⁱʸᵘᵐ ᵉᵉ ˢᵘᵖᵖᵒʳᵗ ᵖʳᵃᵗʰᵉᵉᵏˢʰⁱᵏᵘⁿⁿᵘ❣️._______________________________________ \"സാർ....\"അവളുടെ പ്രതിരൂപം കണ്ണാടിയിൽ നോക്കി യാത്ര തുടർന്നപ്പോഴാണ് പെട്ടന്ന് അവൾ എന്നെ വിളിച്ചത്. അതും തോളിൽ തട്ടി കൊണ്ട്.\"എന്താ...\" എന്ന് ചോദിച്ചു ഞാൻ വണ്ടി സൈഡാക്കി. വണ്ടി നിർത്തിയതും അവൾ ഇറങ്ങി പിറകോട്ടോടി.\"ഭൂമി... ഭൂമി നീ എങ്ങോട്ടാ...\" അവളെ വിളിച്ചോണ്ട് ഞാനും പിറകെ ഓടി.__________________________________*ഭൂമി*നല്ല നിലാവിൽ യാത്ര ആസ്വദിച്ചു പോകുമ്പോയാണ് ഞാൻ പെട്ടന്ന് ഒരു കാഴ്ച കണ്ടത് . റോഡിന്റെ അരികിലുള്ള ഒരു പെട്ടികടയുട