Aksharathalukal

ഒരിക്കൽകൂടി......



ഭാഗം:1  

              

ശരത്കാലം അതിൻ്റെ ഭംഗി ഒട്ടും തന്നെ കുറയ്ക്കാതെ ഇലകൾ പൊഴിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വർണമാനമായ വഴിയിലൂടെ അവൾ പതിയെ നടന്നു. എൻ്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കുക എന്നത് ഇത്ര കഠിനമായിരുന്നോ? എൻ്റെ ശ്രമങ്ങൾ എല്ലാം പാഴായി പോയോ? എനിക്ക് ഒരിക്കൽകൂടി അവസരം ലഭിച്ചിരുന്നു എങ്കിൽ.. പലതരം ചിന്തകൾ ഒരേസമയം അവളുടെ മനസ്സിലൂടെ കടന്നുപോയി. മുന്നോട്ട് നടക്കാൻ അവൾക്ക് കാലുകൾ ഇടറി. ഒരു നിമിഷത്തേക്ക് ഈ സമയം നിലച്ചിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. തൻ്റെ പ്രണയം നേടാൻ വേണ്ടി ഇതിൽ കൂടുതൽ പരിശ്രമിക്കാൻ അവൾക്കാകുമായിരുന്നില്ല. ഒരു പക്ഷേ വളരെ മുൻപ് തന്നെ ഞങ്ങൾ കണ്ടുമുട്ടിയിരുന്നെങ്കിൽ.... ഈ ചിന്ത അവളെ തളർത്തി. നടക്കാൻ കഴിയാത്തതിനാൽ അവൾ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു. കുറ്റബോധത്തിൻ്റെ വീർപ്പുമുട്ടൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭൂതകാലത്തിലേക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.   ഒരു പക്ഷെ അങ്ങനെ തിരിച്ചു പോകാൻ കഴിഞ്ഞാൽ പലതും തനിക്ക് തിരുത്താൻ കഴിയുമായിരുന്നു. വളരെ മുൻപേ തന്നെ ഞങ്ങൾ പരസ്പരം അറിയുമായിരുന്നു. അങ്ങനെ എങ്കിൽ അവന് ഇത്രയധികം പ്രയാസപ്പെടേണ്ടി വരുമായിരുന്നില്ല. ഞങ്ങൾക്കിടയിൽ ഈ ദൂരം ഉണ്ടാകുമായിരുന്നില്ല... 

              ഇങ്ങനെ അവൾ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് കുറേയധികം വിനോദ സഞ്ചാരികൾ അങ്ങോട്ടേക്ക് വരുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകൾ ഉണ്ട്. ഈ ശരത് കാലത്തെ അവർ ഇത്രയധികം ആസ്വദിക്കുന്നത് എന്തിനായിരിക്കും? എന്നെ സംബന്ധിച്ചിടത്തോളം ശരത്‌കാലം ഒരു യുഗാവസാനമാണ്. ഇന്നലെവരെ തളിർത്തുനിന്നിരുന്ന ഒട്ടനവധിജീവൻ്റെ അന്ത്യനിമിഷങ്ങളാണവ.  ഞാനും ഈ യുഗാവസാനത്തിൻ്റെ ഭാഗമായി മാറുകയാണ്. ഒരിക്കൽകൂടി തിരികെ കിട്ടാൻ കൊതിക്കുന്ന ആ നിമിഷങ്ങളെ ഓർത്തുകൊണ്ട് തൻ്റെ യുഗവും അവസാനിച്ചേക്കാം...

             പെട്ടെന്നാണ് അത് സംഭവിച്ചത്, അവൾ നിന്നിരുന്ന പ്രദേശമാകെ വിറയ്ക്കുന്നതുപോലെ അവൾക്ക് തോന്നി. എന്താണ് സംഭവിക്കുന്നത് എന്നോർത്ത്  അവൾ ഭയചകിതയായി നിന്നു. പൊടുന്നനെ കാറ്റിലൂടെ ഒരു സ്വർണ്ണ വർണ്ണമുള്ള ഒരു ഇല അവളുടെ അടുത്തേക്ക് പറന്നുവന്നു. അവൾ അതിനെ കൈകളിൽ എടുത്തു. അതിനെ സൂക്ഷിച്ചു നോക്കി.... ആ നിമിഷം ചുറ്റുപാടും എന്തൊക്കെയോ സംഭവിക്കുന്നതുപോലെ അവൾക്കു തോന്നി. പെട്ടെന്നുണ്ടായ പ്രകൃതിയുടെ മാറ്റം അവളെ വല്ലാതെ ഭയപ്പെടുത്തി. ഒരു വലിയ പ്രകാശം, ആ പ്രകാശത്തിൻ്റെ തീവ്രതയിൽ അവൾ തൻ്റെ കണ്ണുകൾ ഇറുക്കി അടച്ചു. കുറച്ചുസമയങ്ങൾക്കുശേഷം എല്ലാം ശാന്തമായി. അവൾ തൻ്റെ കണ്ണുകൾ പതിയെ തുറന്നു. ഒരു അമ്പരപ്പോടെ അവൾ ചുറ്റും നോക്കി. ആ കാഴ്ച അവൾക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല................ 

                                             തുടരും....


ഭാഗം 2

ഭാഗം 2

4
690

  തൻ്റെ ചുറ്റുപാടും മാറിയിരിക്കുന്നു. അവിടെ നിന്നിരുന്ന ആളുകളെ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. എന്താണ് സംഭവിച്ചത്? അവൾക്കൊന്നും മനസിലായില്ല. ഇതൊക്കെ തൻ്റെ വെറും തോന്നൽ മാത്രമാണോ?അവൾ പലതവണ കണ്ണുകൾ ചിമ്മി നോക്കി.അല്ല ഇത് യാഥാർത്ഥ്യമാണ്. തൻ്റെ ചുറ്റുപാടുകൾ മാറിയിരിക്കുന്നു. നന്നായി ഭയന്നു പോയതുകൊണ്ട് തന്നെ അവൾ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴികളിലെല്ലാം തന്നെ  ചുറ്റുപാടുകളുടെ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ച് മുൻപ് വരെ ശരത് കാലത്തിൻ്റെ ആരംഭമായിരുന്നു പ്രകൃതിയിൽ അവൾ കണ്ടിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് എങ്ങനാണ് ശരത്കാലം അവസ