Aksharathalukal

ഭാഗം 2

 


 തൻ്റെ ചുറ്റുപാടും മാറിയിരിക്കുന്നു. അവിടെ നിന്നിരുന്ന ആളുകളെ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. എന്താണ് സംഭവിച്ചത്? അവൾക്കൊന്നും മനസിലായില്ല. ഇതൊക്കെ തൻ്റെ വെറും തോന്നൽ മാത്രമാണോ?അവൾ പലതവണ കണ്ണുകൾ ചിമ്മി നോക്കി.അല്ല ഇത് യാഥാർത്ഥ്യമാണ്. തൻ്റെ ചുറ്റുപാടുകൾ മാറിയിരിക്കുന്നു. നന്നായി ഭയന്നു പോയതുകൊണ്ട് തന്നെ അവൾ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴികളിലെല്ലാം തന്നെ  ചുറ്റുപാടുകളുടെ മാറ്റം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ച് മുൻപ് വരെ ശരത് കാലത്തിൻ്റെ ആരംഭമായിരുന്നു പ്രകൃതിയിൽ അവൾ കണ്ടിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് എങ്ങനാണ് ശരത്കാലം അവസാനിക്കാറായത്? അവൾക്കൊന്നും മനസിലായില്ല. മഞ്ഞ് കാലം ആരംഭിക്കാൻ പോകുന്ന പ്രതീതി അവൾക്ക് അനുഭവപ്പെടുന്നുണ്ട്. പക്ഷേ എന്താണ് ഇതൊക്കെ?അവൾ തൻ്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു. പിന്നെയും അവളെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച അവൾ കണ്ടു.അവളുടെ വീടിനോട് ചേർന്ന് പഴയ സൈക്കിൾ ഇരിക്കുന്നു.ആരും ഉപയോഗിക്കാൻ ഇല്ലാത്തതിനാൽ തന്നെ തുരുമ്പടിച്ച് നാശമായി പോയ സൈക്കിൾ കഴിഞ്ഞ വർഷമാണ് താൻ ഉപേക്ഷിച്ചത്. പിന്നെ എങ്ങനെയാണ് ഇത് വീണ്ടും ഇവിടെ വന്നത്?അതും യാതൊരു കേടുപാടും ഇല്ലാതെ... താൻ പണ്ട് ഉപയോഗിച്ചിരുന്ന അതേ രൂപത്തിൽ...
അവൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. വീട്ടിലേക്ക് ഓടി കയറിയ അവൾ സംശയത്തോടെ യും ഭയത്തോടെയും കലണ്ടറിലേക്ക് നോക്കി.അതെ തൻ്റെ ഊഹം ശരിയായിരുന്നു. ഞാൻ സമയത്തിലൂടെ പുറകോട്ട് വന്നിരിക്കുന്നു. ഞാൻ ഇപ്പോൾ 2014 നവംബറിലാണ് ഉള്ളത്. കലണ്ടർ പ്രകാരം തീയതി 30 ആണ്.

 ഇതിനാൽ തന്നെയാണ് പ്രകൃതി കാലാ വസ്ഥയിൽ മാറ്റം പ്രകടിപ്പിച്ചതും ശരത് കാലം അതിൻ്റെ അവസാന ഇലകൾ പൊഴിച്ചതും. എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എങ്കിലും യാഥാർത്ഥ്യം ഇതാണ്, ഞാൻ ഇപ്പോൾ ഉള്ളത് 2014ൽ ആണ്.അതേകാലം....തൻ്റെ സ്കൂൾ കാലം. ഞാൻ തിരുത്താൻ ആഗ്രഹിച്ച എൻ്റെ ഭൂതകാലം. ഇവിടെ എനിക്ക് പലതും ചെയ്യാനുണ്ട്. മറവിയി ലാണ്ടുപോയി എന്ന് ഞാൻ വിചാരിച്ച പലതും എനിക്ക് വീണ്ടെടുക്കാനും മാറ്റം വരുത്താനും ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നു... എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? എങ്ങനെയാണ് തിരിച്ച് പോവുക? ഇത്തരം ചിന്തകൾ ഒന്നും അവളെ അലട്ടിയില്ല. പകരം തൻ്റെ മുന്നിൽ എത്ര സമയം ബാക്കിയുണ്ട്? എന്നത് മാത്രമായിരുന്നു അവളുടെ മനസ്സിലാകെ നിറഞ്ഞിരുന്നത്.അത്രയ ധികം അവൾ ഈ തിരിച്ചുവരവിനായി കൊതിച്ചിരുന്നു. ഇവിടെ അവൾക്ക് കാണാൻ കുറേയധികം വ്യക്തികൾ ഉണ്ടായിരുന്നു.പ്രധാനമായും അവളുടെ ഹൃദയമിടിപ്പ് വേഗത്തിലാക്കിയിരുന്ന ആ ഒരാൾ.സമുദ്രത്തിൻ്റെ നീലിമ തൻ്റെ കണ്ണുകളിൽ ഒളിപ്പിച്ച,ആ കണ്ണുകളെ തൻ്റെ ചെമ്പൻമുടി കൊണ്ട് മറച്ചു വെച്ച് ആ കണ്ണിലേക്ക് നോക്കാൻ ആരെയും സമ്മതിക്കാതെ എന്നാൽ തനിക്കുവേണ്ടി ഒരു ചെറു പുഞ്ചിരി മാറ്റിവെച്ചിരുന്ന ആ പതിനഞ്ചുകാരൻ. കാഴ്ചയിലുണ്ടായിരുന്ന അവൻ്റെ വ്യത്യസ്ഥത അവൻ്റ പേരിലും ഉണ്ടായിരുന്നു. അവൻ്റെ നീല കൃഷ്ണമണിയുടെ തിളക്കം എല്ലാവരെയും അതിശയിപ്പിക്കുന്നതി നാലാവാം അവന് ഹവാൻ:പ്രകാശം ഉള്ളവൻ,എന്ന പേര് വന്നത്. വളരെ ചെറിയ കണ്ണുകളായതിനാൽ തന്നെ അവൻ്റെ ചിരിയിൽ ആ കണ്ണുകൾ അടഞ്ഞു പോകുമായിരുന്നു. എങ്കിലും അതിമനോഹരമായി ചിരിക്കുന്ന അവനെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുമായിരുന്നു.

  പിന്നീട് എപ്പോഴാണ് ആ പുഞ്ചിരികൾ മാറിമറിഞ്ഞത്?എന്താണ് അന്ന് സംഭവിച്ചത്?യഥാർത്ഥത്തിൽ എൻ്റെ മൗനം മാറ്റിമറിച്ച ജീവിതങ്ങളാണ് ഞാനും അവനും ജീവിച്ചു തീർക്കുന്നത്. ഈ തിരിച്ചുവരവിലൂടെ എൻ്റെ മൗനത്തെ എനിക്ക് ശബ്ദമാക്കി മാറ്റണം.ഒരിക്കൽകൂടി.... അല്ല, എന്നും എനിക്ക് അവൻ്റെ കണ്ണുകളിലെ കടൽനീലിമ കാണണം. അതിനെ ആസ്വദിക്കണം. അതിനായി എനിക്ക് ആദ്യം അവരെ കണ്ടെത്തണം. സമുദ്രനീലിമയെ തൻ്റെ കണ്ണിൽ മറയ്ക്കുന്ന ആ പതിനഞ്ചുകാരനേയും സ്വയം ദുർബല യായി അഭിനയിച്ച് കരയാനും ചിരിക്കാനും മറ്റുള്ളവരുടെ സമ്മതവും കാത്ത് സ്വന്തം ഇഷ്ടങ്ങളെ മറന്നു ജീവിച്ച ആ പതിനഞ്ചുകാരിയെയും...അതെ ഇനി അവർക്കുവേണ്ടിയാണ് എൻ്റെ അന്വേഷണം. എനിക്ക് എന്തൊക്കെ മാറ്റിമറിക്കാൻ സാധിക്കും എന്ന് സ്വയം തെളിയിക്കാൻ... നിങ്ങളുടെ ഭാവി തിരുത്തിയെഴുതാൻ.... ഞാൻ നിങ്ങളിലേക്ക് എത്തുകയാണ്....

                                തുടരും.......

ഭാഗം 3

ഭാഗം 3

4
671

 തൻ്റെ അവസരം വളരെ കുറച്ച് സമയത്തേക്ക് മാത്രമുള്ളതാണ് എന്ന് അവൾക്കറിയാം.അതിനാൽ തന്നെ എത്രയും പെട്ടെന്ന് തൻ്റെ ദൗത്യങ്ങൾ പൂർത്തീകരിക്കണം എന്നതുമാത്രമാണ്അവളുടെ മനസ്സിൽ. ഡിസംബർ 30 ലേക്ക് അടക്കും തോറും എനിക്ക് ഭയം ഏറുകയാണ്. തൻ്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ആ സംഭവങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ എനിക്ക് ഒരുപാട് പരിശ്രമിക്കേണ്ടി വരും.സത്യത്തിൽ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബന്ധത്തെ പ്രണയമെന്ന്അവളുടെ ഭാവിക്ക് സാധിക്കുന്നത് എല്ലാവർക്കും കിട്ടുന്ന സൗഭാഗ്യമായിരിക്കില്ല.എന്നാൽ ഞാൻ ആ സൗഭാഗ്യത്തെ ആസ്വദിക്കുകയാണ്. എൻ്റെ ചെറുപ്പം ഒരു പൊട്ടിപ്പെണണിൻ്റെ