Aksharathalukal

പ്രണയ പ്രകാശം

ഇരുളിൽ ഉരുളിപോൽ മുഖവുമായി
വിണ്ണിൽ ഉണരുന്നു എൻ പ്രണയിനി
രൂപ ഭേദം ദിനം എന്നുമേ
അഴകാണ് നിലാവേ നിന്നുടൽ
അറിയാതെ നോക്കി മിഴയാലെ ഞാൻ..


അതി സുന്ദരി മോഹമെന്നിലുണർത്തി
യ നിൻ നിഴൽ , എൻ എതിർ രൂപമായി
അറിയാതെ പോലുമാ ...,
അതിൽ പിന്നെ നിന്നെ പിൻ ചെന്നെങ്കിലും , പിന്തിരിഞ്ഞു നി എൻ
മുകളിലായി..


ഇന്നുമെൻ കണ്ണുകൾ നീ അറിയാതെ
പിൻ തുടരുന്നു. അതിൽ പിന്നിന്നുവരെ
എൻ ജനൽ പാളി പാതിചാരി നിന്നിൽ
വശ്യമൊടെ , അതി ലോലമോടെ..


ഒരു നാളിൽ കൈ നീട്ടി നിന്നിൽ ഞാൻ
കൈ തരാതെ നേർത്ത ബിന്ദു പോലെ
എന്നെ കണ്ണു ചിമ്മി പുഞ്ചിച്ച് ലാസ്യമോ
ടെ അകലെ ആകുമ്പോള് അരികത്തു
വന്നിടാൻ കാത്തിരിക്കുന്നു  ഇന്നുമെ..


രാത്രി മാറിൽ മയങ്ങുവാൻ മനസ്സ്
വന്നപ്പോഴും നിന്നെ കാണുവാൻ
വിജനമാം മൺ പരപ്പിൽ മലർന്നു
നിന്നെ ഞാൻ നോക്കവെ...
പാതി കയ്യാൽ മുഖം മറച്ച്  നിൻ്റെ മേനി
മേഘമെവിടെ  കൊണ്ട് പോയി .


ലജ്ജ യില്ലേ എന്നിൽ അലിയുവാൻ
രൂപ ഭേദം എന്നുമേ
മറഞ്ഞിരുന്നു പ്രണയ വെട്ടം പകരുവാൻ..
എങ്കിലും മതി മറന്ന് പോയിടന്നു
നിൻ്റെ വശ്യം...
ഇരുളിൽ ഉരുളിപോൽ മുഖവുമായ്
ഇന്നുമെൻ പ്രണയ പ്രകാശമേ...! 


                   ✒️രചന
       ജോസഫ് കരമനശ്ശേരി