Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 10

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 10

എന്നാൽ ഞങ്ങൾ എത്തും മുൻപ് അവർ എത്തിയാൽ അവരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി ക്ലീനിങ് ഒക്കെ സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം അവർ ഹോസ്പിറ്റലിൽ എത്തി. അവർ എത്തുമ്പോൾ ആംബുലൻസ് ഓൾറെഡി എത്തിയിരുന്നു. രാത്രി ആയതു കൊണ്ട് തന്നെ ഡ്യൂട്ടിക്ക് നഴ്സുമാർ കുറവാണ്. അതുകൊണ്ട് ഫസ്റ്റ് ഇയർ എംബിബിഎസ് (MBBS) സ്റ്റുഡൻസ് ആവശ്യത്തിനു സഹായിക്കാൻ ഓട്ടിയിൽ നിൽക്കാറുള്ളത്.

ഓർത്തോയിലുള്ളത് ആയതു കൊണ്ട് സ്വാഹയും ഓട്ടിയിൽ ഉണ്ടായിരുന്നു. കൊണ്ടു വന്നവരുടെ അവസ്ഥ  കണ്ട് അവൾക്ക് മനസ്സിലായി എന്തോ അടിപിടി കേസ് ആണെന്ന്. അവൾ പെട്ടെന്ന് തന്നെ എല്ലാവരെയും ക്ലീൻ ചെയ്യാനായി സഹായിച്ചു.

നഴ്സുമാർ ക്ലീൻ ചെയ്തവരെ ഓരോരുത്തരായി ഡോക്ടർസിനടുത്തേക്ക് മാറ്റി. പല റൂമിലേക്ക് ആയി ഓരോരുത്തരെയും മാറ്റിയതു കൊണ്ട് തന്നെ ഓരോ  ഡോക്ടർമാരും ഓരോരുത്തരെയും നോക്കാൻ തുടങ്ങി.

അങ്ങനെ ഏഴാമത്തെ ആളായ DD യുടെ മുറിവുകൾ തുന്നിക്കെട്ടി ചതവുള്ളത് മരുന്നു പുരട്ടി സ്വാഹയാണ് ട്രീറ്റ് ചെയ്തത്.

എല്ലാം കഴിഞ്ഞ് സ്വാഹ പുറത്തിറങ്ങി റൂമിലെ സൈഡിൽ നിന്ന് ഗ്ലൗസും മാസ്ക്കും എല്ലാം ഊരി വെച്ച ശേഷം കുറച്ചു  വെള്ളം കുടിക്കാം എന്നുവിചാരിച്ച് തിരിഞ്ഞു പുറത്തേക്ക് നടന്നതും ആരൊക്കെയോ ആ റൂമിലേക്ക് കടന്നു പോകുന്നത് സ്വാഹ കണ്ടിരുന്നു.

ഡോക്ടർസ് ആരെങ്കിലും ആയിരിക്കും എന്നാണ് സ്വാഹ കരുതിയത്. റൂമിൽ ഡോക്ടർ ഉണ്ട് എന്ന ഉറപ്പിൽ വെള്ളം കുടിച്ച ശേഷം അഞ്ചുമിനിറ്റ് അടുത്തുള്ള ചെയറിൽ വിശ്രമിച്ച് ക്ഷീണം മാറ്റിയ ശേഷമാണ് അവൾ എഴുന്നേറ്റത്.

റൂമിൻറെ സൈഡിൽ വന്ന അവൾ ഗ്ലൗസും ഫേസ് മാസ്കും തലയിലെ ഹെഡ് ക്യാപ്പും വെച്ച് തിരിച്ച് DD യുടെ റൂമിലെത്തിയതും അവൾ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

ആരോ ഒരാൾ DD യുടെ മുഖത്ത് തലയിണ വെച്ച് ഞെക്കി കൊല്ലാൻ ശ്രമിക്കുന്നു. അയാൾക്ക് പിറകിലായി രണ്ടുപേർ അത് നോക്കി നിൽക്കുന്നു.

DD യാണെങ്കിൽ കയ്യും കാലും ഇട്ടു പിടക്കുന്നു. സ്വാഹ പിന്നെ ഒന്നും നോക്കിയില്ല. 

ഡോറിനടുത്തു നിന്നും ഓടി വന്നു DD യുടെ മുഖത്ത് തലയിണ വെച്ചവൻറെ കൈ തട്ടിമാറ്റി ഓക്സിജൻ മാസ്ക് എടുത്ത് DDക്ക് വെച്ചു കൊടുത്തു.

സാവധാനം DD ശ്വാസം വലിച്ചു തുടങ്ങിയതും സ്വഹ കാറ്റുപോലെ തിരിഞ്ഞ് അയാളുടെ മുഖത്ത് ഒന്നു ഇരിപ്പത് നൽകി. എന്നിട്ടും ദേഷ്യം മാറാതെ ഒന്നുകൂടി പൊട്ടിച്ചു.

പിന്നെ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു.

“ഈ സ്ഥാപനത്തിൻറെ ഓണർ അടിച്ചു പരുവമാക്കി അയച്ച കൂട്ടത്തിൽ ഉള്ളതാണ് ഈ കിടക്കുന്ന മുതല്. ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല ഇവനെ പോലെയുള്ള വരെ  ഒക്കെ ശുശ്രൂഷിക്കുന്നതും മരുന്ന് വെച്ച് കെട്ടുന്നതും. അതൊക്കെ എൻറെ ജോലിയുടെ ഭാഗം മാത്രമായാണ് ഞാൻ ചെയ്യുന്നത്. അതിനിടയ്ക്ക് താൻ ആളില്ലാത്ത പോസ്റ്റിൽ കയറി ഗോളടിക്കാൻ നോക്കണ്ട.
ഈ കിടക്കുന്ന സാധനത്തിന് പകുതി ജീവനെ ഉള്ളൂ. ബാക്കിയുള്ളത് താൻ ഉണ്ടാക്കാൻ നോക്കണ്ട. എനിക്ക് സമാധാനത്തോടെ ജീവിക്കാൻ ആണ് ഇഷ്ടം. ഇതിന് എന്തെങ്കിലും പറ്റിയാൽ, ആ കാലമാടൻ എങ്ങാനും അറിഞ്ഞ പിന്നെ ഞാൻ അതിൻറെ പിന്നാലെ നടക്കേണ്ടി വരും.

എന്തായാലും ഈ കിടക്കുന്നവനേക്കാൾ ഒട്ടും മോശം ആയിരിക്കില്ല ഇവനെ ഈ വിധത്തിൽ ആക്കി ഇങ്ങോട്ട് അയച്ച ഞങ്ങളുടെ കമ്പനിയുടെ ഓണർ. എനിക്ക് അയാളുടെ കണ്ണിൽ പെടാൻ ഒട്ടും ആഗ്രഹമില്ല. സമാധാനത്തോടെ ജീവിക്കാൻ ആണ് എനിക്കിഷ്ടം.”

എന്നാൽ എല്ലാം കേട്ട് അയാൾ ഒന്നും പറയാതെ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു. 

അവളെ തടയാൻ വന്ന അരുണിനെയും ശ്രീഹരിയേയും അഗ്നി ആദ്യം തന്നെ കണ്ണുകൊണ്ട് അരുതെന്ന് വിലക്കിയിരുന്നു.

അഗ്നിയുടെ ആഭാവം അവർക്ക് മനസ്സിലായില്ല.

“എന്തായാലും ഒന്ന് ഉറപ്പായി. സമാധാന പ്രിയയായ ഡോക്ടർ കൊച്ചിന് ഇനി ജീവിതത്തിൽ സമാധാനം എന്ന വാക്ക് കേൾക്കാൻ കൂടി സാധിക്കുമെന്ന് തോന്നുന്നില്ല. നല്ല സാധനത്തിനെയാണ് പിടിച്ചു തല്ലിയിരിക്കുന്നത്.”

ശ്രീഹരി പറയുന്നത് അരുണും കേട്ടു. അവനും അത് ശരി വെച്ചു.

എന്നാൽ ദേഷ്യം ഒട്ടും മാറാതെ സ്വാഹ പിന്നെയും ചോദിച്ചു.

“എന്താ തനിക്ക് പറഞ്ഞതൊന്നും മനസ്സിലായില്ലേടൊ? തൻറെ കൂടെ വന്ന ഗുണ്ടകളെയും കൂട്ടി വേഗം ഇവിടെ നിന്നും പോകാൻ നോക്കടൊ... എൻറെ കൈയുടെ ചൂട് അറിഞ്ഞത് പോരേ തനിക്ക്... ഇനി owner ടെ കയ്യിൽ നിന്നും വാങ്ങി കൂട്ടണോ?”

അവളുടെ ആ സംസാരം കേട്ടാണ് അരുണും ശ്രീഹരിയും വീണ്ടും അവളെ ശ്രദ്ധിച്ചത്.

“അഗ്നിക്കു മുൻപിൽ ഇതു പോലെ പോരു കോഴിയെപ്പോലെ നിൽക്കുന്നത് സമ്മതിച്ചു കൊടുക്കണം. എന്നാൽ ഇവൻ എന്താണ് ഒന്നും പറയാത്തത്?”

അരുൺ അല്പം സംശയത്തോടെ തന്നെ ശ്രീഹരിയോട് ചോദിച്ചു.

“ഞാനും അതു തന്നെയാണ് ആലോചിക്കുന്നത്.”

ശ്രീഹരിയും പറഞ്ഞു.

ഇനിയും ഇവരെ ഇങ്ങനെ നിർത്തിയാൽ അവൾ എന്തെങ്കിലും പറയും എന്നു തോന്നിയതും ശ്രീഹരി അഗ്നിയെ കൂട്ടി പുറത്തേക്കിറങ്ങി. അവനു പുറകെ അരുണും.

അതുകണ്ട് സ്വാഹ ഒന്നു കൂടി DD യെ ചെക്ക് ചെയ്തു. എല്ലാം നന്നായി പോകുന്നു എന്ന് മനസ്സിലാക്കി അവൻറെ ബെഡിന് അടുത്തു കിടക്കുന്ന ചെയറിൽ ഇരുന്നതും ആരോ ഡോറിൽ മുട്ടുന്നത് കേട്ട് അവൾ വാതിൽ തുറന്നു നോക്കിയപ്പോൾ അത് ശ്രീലതയായിരുന്നു.

“നീ ആയിരുന്നുവോ? അകത്തേക്ക് വായോ...”

എന്നും പറഞ്ഞു സ്വാഹ അവളെ അകത്തേക്ക് ക്ഷണിച്ചു. എന്നാൽ അവളുടെ മുഖത്തെ ദേഷ്യം സ്വാഹ കണ്ടിരുന്നു.

“എന്തുപറ്റി നിനക്ക്? എന്താണ് മുഖത്ത് ഒരു വലിവ്?”

സ്വാഹ ചോദിക്കുന്നത് കണ്ടു ശ്രീലത പറഞ്ഞു.

“ഒന്നും പറയണ്ട എൻറെ സ്വാഹ, ഞാൻ അടുത്ത റൂമിൽ ബ്ലഡ് വേണമെന്ന് പറഞ്ഞ് അതിനായി ഓടുന്നതിനിടയിൽ വഴിയിൽ നിൽക്കുന്ന ഒരുത്തനെ അറിയാതെ ഒന്ന് തട്ടി. അയാൾക്ക് ഒന്നും പറ്റിയില്ല. ഞാനാണ് തല്ലി പിടഞ്ഞു വീണത്. വീണിടത്തു നിന്ന് എഴുന്നേൽക്കാൻ സഹായിച്ചില്ല എന്നത് പോട്ടെ, അവിടെ നിന്ന് എന്നെ എന്തൊക്കെയോ പറയുന്നു. ഒരു കണക്കിന് തല്ലി പിടിച്ച് എഴുന്നേറ്റ്  ഞാൻ സോറി  പറഞ്ഞു പോകാൻ നിന്നതും പിന്നെയും എന്നെ വഴക്കു പറയാൻ തുടങ്ങി. ദേഷ്യം വന്നു ഞാനും വായിൽ തോന്നിയതൊക്കെ തിരിച്ചു പറഞ്ഞു.

ഒന്നാമത് കമ്പനിയുടെ ആ കാലമാടൻ ഓണർ ഒരു വണ്ടി നിറച്ച് ആളെ കൊണ്ട് തട്ടിയിട്ടുണ്ട്. പീഡിയാട്രീഷൻ ആയ എന്നെ വരെ ഓർത്തോയിൽ നിർത്തിയിരിക്കുകയാണ് ഹെൽപ്പ് വേണം എന്ന് പറഞ്ഞ്. നൈറ്റിൽ സ്റ്റാഫ് കുറവായതു കൊണ്ട് അത്  സമ്മതിക്കാം.

എന്നാലും സോറി പറഞ്ഞു പോവുന്ന എന്നെ വഴക്കു പറഞ്ഞ അയാളുടെ പ്രസംഗം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇത്രയൊക്കെ ആയിട്ടും അയാൾ നിർത്താതെ എന്നെ വഴക്കു പറയുന്നത് കണ്ടു എനിക്ക് സമയം ഇല്ലാത്തതു കൊണ്ട് അയാളുടെ നെഞ്ചിൽ നോക്കി ഒരു കടി നൽകി വേഗം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.”

“കടിക്കുകയോ?”

സ്വാഹ അത്ഭുതത്തോടെ ചോദിച്ചു.

“ആണൻറെ സ്വാഹ... മുഖത്ത് ഒന്നു കൊടുക്കാനാണ് ആദ്യം തോന്നിയത്. പക്ഷേ എന്തോ പിന്നെ ഇങ്ങനെയാണ് തോന്നിയത്. അധികമൊന്നും ആലോചിച്ചില്ല തോന്നിയത് അങ്ങ് ചെയ്തു അത്ര തന്നെ.”

ശ്രീലത പറഞ്ഞത് കേട്ട് സ്വാഹ പറഞ്ഞു.

“ഞാനും ഒരുത്തനെ ഒന്നു പൊട്ടിച്ചിട്ട് ആണ് ഇരിക്കുന്നത്.”

“ആരാണാവോ ആ മഹാഭാഗ്യവാൻ?”

ശ്രീലത ചിരിയോടെ ചോദിച്ചു.

“ഈ കിടക്കുന്നവനെ കൊല്ലാൻ വന്നിരിക്കുന്നു ഒരുവൻ. ഞാൻ കഷ്ടപ്പെട്ട് മുറിവ് കെട്ടി ഈ സാധനത്തിനെ ഇവിടെ കിടത്തി അല്പം വെള്ളം കുടിക്കാൻ പോയതാണ്. തിരിച്ചു വരുമ്പോൾ കാണുന്നത്  ദാ ഈ തലയിണ വെച്ച് അവൻറെ മുഖം മൂടി ഞെക്കി കൊല്ലുന്നു. ഈ സാധനം എങ്ങാനും ചത്താൽ ഞാൻ ഉത്തരം പറയണ്ടേ? അതുകൊണ്ട് ഒന്നും നോക്കിയില്ല രണ്ട് അങ്ങ് പൊട്ടിച്ചു.”

“ആ അതെന്തായാലും നന്നായി.”

പിന്നെ ശ്രീലത അവൾക്കൊപ്പം ഇരുന്നു കുറച്ചു നേരം സംസാരിച്ചു. സംസാരത്തിനിടയിൽ ശ്രീലത പറഞ്ഞു.

“ഇന്ന് നമ്മുടെ Chairman എന്തോ വലിയ press meet ഒക്കെ നടത്തി എന്ന് കേട്ടു. Night shift ആയതു കൊണ്ട് പകൽ  മുഴുവനും ഉറക്കമില്ലേ നമുക്ക്. എന്താണ് എന്ന് നമുക്ക് നോക്കാം. നീ വാ...”

എന്നും പറഞ്ഞ് അവർ രണ്ടുപേരും പുറത്തു കടന്നു വാതിലിൽ തന്നെ  നിന്നു. ഇനി ഒരു അറ്റാക്ക് കൂടി അകത്തു കിടക്കുന്നവൻ താങ്ങില്ല എന്ന ചിന്തയാണ് അവരെ അവിടെ ഡോറിനു മുന്നിൽ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചത്.

അവിടെ നിന്ന് തന്നെ അവർ രണ്ടുപേരും പ്രസ് മീറ്റ് കണ്ടതും, അവസാനം ശ്രീഹരി സംസാരിക്കുന്നത് കേട്ട് ശ്രീലത പറഞ്ഞു.

“സ്വഹാ, ദേ ഞാൻ ഇയാൾക്ക് ഇട്ട് ആണോ കടിച്ചത് എന്നൊരു സംശയം...”

ശ്രീലത അത് പറഞ്ഞതും സ്വാഹ അവളെ ഒന്നു നോക്കി. പിന്നെയും സ്ക്രീനിൽ നോക്കിയതും സ്വാഹ അഗ്നിയെ കണ്ടു.

“ഞാൻ ഇയാൾക്ക് ഇട്ടാണ് രണ്ടു പൊട്ടിച്ചത്.”

“ഇത് കലക്കി... അപ്പോൾ ഇവർ രണ്ടുപേരും ഹോസ്പിറ്റലിൻറെ ഓണർസ്സ് ആയിരുന്നു അല്ലേ? നമുക്ക് ഇപ്പോൾ തന്നെ പെട്ടി ഒതുക്കാം. അതാണ് നല്ലത് എന്ന് തോന്നുന്നു.”

ശ്രീലത പറഞ്ഞതു കേട്ട് സ്വാഹ ചോദിച്ചു.

“നീ എന്തൊക്കെയാണ് പറയുന്നത്?”

“സ്വാഹ കുറച്ചു മുൻപ് ഞാൻ ഇവരെക്കുറിച്ച് ഒരുപാട് കേട്ടു. What I heard from others a little while ago, they both are really dangerous guys to associate with”

“എന്താണ് ശ്രീ നീ പറയുന്നത്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്താണ് നീ ഇതിനു മാത്രം പേടിക്കാൻ  ഇവരെക്കുറിച്ച്  കേട്ടത്?”

സ്വാഹ ചോദിച്ചു.

“മഹാദേവൻ സാറിൻറെ ആറുമക്കളിൽ അഗ്നി സാറും ശ്രീഹരി സാറും ആണ് ബിസിനസ് നോക്കുന്നത്. ഡോക്ടർ അരുൺ ഹോസ്പിറ്റലുകൾ എല്ലാം നോക്കി നടത്തുന്നു.

അഗ്നിയും ശ്രീഹരിയും തല്ലിന് തല്ല് പല്ലിന് പല്ല് എന്ന രീതിക്കാരാണെന്നും രണ്ടിനും ദേഷ്യം മൂക്കിൻ തുമ്പത്ത് ആണ് എന്നാണ് കേട്ടത്.

മാത്രമല്ല രണ്ടിനെയും കാണാൻ അപാര ലുക്കാണ് എന്നാണ് പറയുന്നത്. എന്നാൽ പെണ്ണിന് നോ എൻട്രി ബോർഡ് തൂക്കി ആണ് രണ്ടിൻറെയും നടപ്പ്.”

“അതൊക്കെ അവരുടെ കാര്യം… നമുക്ക് അതിൽ കാര്യമില്ല.”

സ്വാഹ പറഞ്ഞു.

അതുകേട്ട് ശ്രീലത പിന്നെയും പറയാൻ തുടങ്ങി.

“ഇവർ രണ്ടുപേരും എന്തെങ്കിലും അടി ഉണ്ടാക്കും. പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് തള്ളും. അടിക്കു മുൻപ് തന്നെ ഡോക്ടർ അരുൺ അവർ അടി ഉണ്ടാക്കാൻ പോകുന്ന ആ സിറ്റിയിൽ എത്തിയിരിക്കും. ഇത് ഇവരുടെ പതിവാണ്.”

“അതു കൊള്ളാമല്ലോ? ആദ്യം തല്ലുക, പിന്നെ അവരെ ഹോസ്പിറ്റലിൽ ആക്കുക, പിന്നെ ഹോസ്പിറ്റലിൽ വന്നു പിന്നെയും കൊല്ലാൻ നോക്കുക... ഇയാൾക്കെന്താ തലയ്ക്കു വട്ടുണ്ടോ? അതൊക്കെ പോട്ടെ... നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു?”

“ഞാൻ ഇന്ന് കുറച്ചു നേരത്തെ ആണ് ഇതൊക്കെ അറിഞ്ഞത്. ആംബുലൻസ് വേണമെന്ന് പറഞ്ഞ് അരുൺ സാറിൻറെ ഫോൺ വന്നതും എല്ലാവരും ഇതു തന്നെയാണ് പറയുന്നുണ്ടായിരുന്നത്.”

എല്ലാം കേട്ട് സ്വാഹ ചോദിച്ചു.

“അപ്പൊ ഇനി എന്താണ്? നമ്മൾ അറിഞ്ഞു കൊണ്ട് തെറ്റൊന്നും  ചെയ്തതായി എനിക്ക് തോന്നുന്നില്ല.”

ശ്രീലത പറഞ്ഞു.

“അപ്പോൾ പിന്നെ എന്തിനാണ് പേടിക്കുന്നത്?”

സ്വാഹ ചോദിച്ചു.

“അതും ശരിയാണ്... പക്ഷേ മോളെ ഇവിടെ തെറ്റും ശരിയും ഒന്നും നോക്കുന്നവർ അല്ലല്ലോ ഇവർ.”

“അതെ അത് നീ പറഞ്ഞത് പോയിൻറ് ആണ്.”

ശ്രീലത പറഞ്ഞത് സ്വാഹ ശരി വെച്ചു.
അവർ അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അരുൺ അവർക്ക് അടുത്തേക്ക് വന്നത്. കൂടെ അഗ്നിയും ശ്രീഹരിയും ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും കണ്ട് അരുൺ പറഞ്ഞു.

“Both of you come to my cabin...”

“Sure sir... but no one is here to attend the patent other than me.”

സ്വാഹ അഗ്നിയെ നോക്കിയാണ് അത് പറഞ്ഞത്.

അത് കേട്ട് അരുൺ ഡോറിന് അടുത്തു നിൽക്കുന്ന നഴ്സിനോട് DD യെ നോക്കാൻ പറഞ്ഞു.

“Now you can come right?”

അതും പറഞ്ഞ് അരുൺ പുറത്തേക്ക് നടന്നു. കൂടെ അഗ്നിയും ശ്രീഹരിയും.
ശ്രീഹരിയെ ഒന്നു നോക്കി ശ്രീലത പേടിയോടെ സ്വാഹയോട് പറഞ്ഞു.

“മുഖത്ത് ഒന്നു കൊടുത്താൽ  മതിയായിരുന്നു. വല്ല കാര്യവുമുണ്ടായിരുന്നോ കയറി കടിക്കാൻ? ഇനി പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം വരുന്നത് വരുന്നിടത്ത് വച്ച് കാണാം.”

അതും പറഞ്ഞു ശ്രീലത സ്വാഹക്കൊപ്പം നടന്നു. നടക്കുന്നതിനിടയിൽ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.

“ഇന്നു തന്നെ പെട്ടി മടക്കാം.  ഡോക്ടർ ആവാനുള്ള ആഗ്രഹം ഇനി ആഗ്രഹം മാത്രമായി തീരും. ഇതായിരിക്കും നമ്മുടെ വിധി. നിനക്ക് പിന്നെ ജീവിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അമ്മ മാത്രമുള്ള ഞാനെന്തു ചെയ്യും ഈശ്വരാ...”

“എൻറെ ശ്രീ ഒന്നു മിണ്ടാതിരിക്കു. നിനക്കൊന്നും വരാതെ ഞാൻ നോക്കിക്കൊള്ളാം. ഞാൻ നിന്നെ എന്തായാലും കൈ വിടില്ല എന്ന് നിനക്ക് അറിയാമല്ലോ?”

“അതെനിക്കറിയാം സ്വാഹ. എന്നാലും...”

“ഒരു എന്നാലും ഇല്ല…”

സ്വാഹ ശ്രീലതയോട് പറഞ്ഞു.

“എന്തായാലും വരാനുള്ളത് വരട്ടെ.”

അപ്പോഴേക്കും അവർ അഞ്ചുപേരും അരുണിൻറെ ക്യാബിനിൽ എത്തിയിരുന്നു. അരുൺ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.
ശ്രീഹരി ക്യാബിൻ door latch ചെയ്യുന്നത്  കണ്ട് സ്വാഹ പറഞ്ഞു.

“എന്തിനാണ് door latch ചെയ്യുന്നത്?  നിങ്ങൾ കരുതുന്ന പോലത്തെ മെഡിക്കൽ സ്റ്റുഡൻറ്സ് അല്ലാ ഞങ്ങൾ.”

 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 11

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 11

4.9
11278

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 11 അത് കേട്ട് അരുൺ ഇവർ ഇത് എന്താണ് പറയുന്നത് എന്ന മട്ടിൽ  എല്ലാവരെയും നോക്കി. എന്നാൽ ആ സമയം അഗ്നി ചോദിച്ചു. “പെണ്ണിൻറെ ശരീരത്തിനു വേണ്ടി മുട്ടി നിൽക്കുകയാണ് ഞങ്ങൾ എന്ന് ആരാണ് നിന്നോട് പറഞ്ഞത്?” അഗ്നി ചോദിക്കുന്നത് കേട്ടപ്പോഴാണ് അരുണിന് അവർ എന്താണ് പറഞ്ഞതെന്ന് തന്നെ മനസ്സിലായത്. അഗ്നിയുടെ ചോദ്യത്തിന് സ്വാഹ ഒട്ടും പതറാതെ തിരിച്ച് ചോദിച്ചു. “പിന്നെ നിങ്ങൾ മൂന്ന് ആണുങ്ങൾ രാത്രിയിൽ റൂമിലേക്ക് ഞങ്ങൾ രണ്ടു പെൺകുട്ടികളെ വിളിച്ചു കയറ്റിയതും പോ