Aksharathalukal

ഗായത്രി ദേവി -13

      \"  ഇനി നമ്മൾ എന്തു ചെയ്യും വേണുവേട്ടാ... ഒരു വഴിയും തെളിയുന്നില്ലല്ലോ...\"മായ സങ്കടത്തോടെ ചോദിച്ചു

    \"എനിക്കറിയില്ല ഒന്നും.... നമ്മുക്ക് ഇവിടെ നിന്നും ഒന്നും അറിയാൻ സാധിക്കില്ല..ഇവിടെ നിന്നും ഒരു രഹസ്യവും കണ്ടെത്താൻ സാധിക്കില്ല..\" വേണു ദേഷ്യത്തോടെ പറഞ്ഞു 

    \"അത് എന്താ നമ്മുക്ക് കണ്ടെത്താൻ സാധിക്കാത്തത്...\"


     \"അതോ... അതിനു ഇവിടെ വല്ല രഹസ്യം ഉണ്ടെങ്കിൽ അല്ലെ മായ.... വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ... നിന്റെ വാക്കും കേട്ട് ഓരോന്നിനും ഇറങ്ങി തിരിച്ച എന്നെ വേണം തല്ലാൻ...\"

      വേണു പറയുന്നത് കേട്ട് സങ്കടത്തോടെ മായ ഇരുന്നു...ഇരുവരും കുറച്ചു നേരം മൗനം പാലിച്ചിരുന്നു...

****        *****       ******       ******


    ഇതേ സമയം   പൂജക്കായി പുറപ്പെട്ട ഗംഗാദേവിയും കുടുംബവും... യാത്രക്കിടയിൽ 

    \"ചേച്ചി എനിക്ക് തലവേദനക്കുന്നുണ്ട് നമ്മുക്ക് ഒരു ചായ കുടിച്ചിട്ട് പുറപ്പെട്ടാലോ...\" ഗോമതി ചോദിച്ചു 

    \"ഗോമതി നി കളിക്കാൻ നിൽക്കാതെ നമ്മുക്ക് തീരെ സമയമില്ല... നിനക്കറിഞ്ഞൂടെ നമ്മുക്ക് അധികം സമയമില്ല...എത്രയും പെട്ടന്ന് അവിടേക്കു എത്തണം..\" ഗംഗാദേവി പറഞ്ഞു 

     \"ചേച്ചി എനിക്ക് തീരെ സുഖമില്ല അതാണ്‌ ഞാൻ....  നന്നായി തലവേദനക്കുണ്ട്....\"ഗോമതി പറഞ്ഞു

    \"ശെരി... \"ഒടുവിൽ ഗംഗാദേവിയും അതിനു സമ്മതിച്ചു...

     എല്ലാവരും  വലിയൊരു ബേക്കറിയുടെ മുന്നിൽ കാർ നിർത്തി..എല്ലാവരും കാറിൽ നിന്നും ഇറങ്ങി...

    \"നമ്മുക്ക് എല്ലാവർക്കും ചായ കുടിച്ചിട്ട് പോകാം...\"ഗംഗാദേവി പറഞ്ഞത് പ്രകാരം എല്ലാവരും അകത്തേക്ക് കയറി


     ഓരോരുത്തരും അവർക്കിഷ്ടമുള്ളതു പോലെ ചായയും കോഫിയും ഓർഡർ നൽകി... അതിന്റെ കൂടെ കഴിക്കാൻ വേണ്ടതും അവർ പറഞ്ഞു... എല്ലാവരും ചായയും. കോഫിയും കുടിച്ച ശേഷം ആ ഷോപ്പിൽ ബില്ല് പേ ചെയ്തു അവടെ നിന്നും വീണ്ടും അവരുടെ യാത്ര തുടർന്നു... കുറച്ചു ദൂരം ചെന്നതും കുറച്ചു കാക്കകൾ അവരുടെ വാഹനത്തിന്റെ ചുറ്റും വന്നു പറക്കാൻ തുടങ്ങി അതിൽ കുറെ കാക്കകൾ കണ്ണാടിയിൽ കൊത്താനും തുടങ്ങി.. പെട്ടന്ന് എല്ലാവരും അവരുടെ കാറുകൾ നിർത്തി... ഈ സമയം കാക്കൾ മുഴുവനും അവരുടെ കാർ പൊതിഞ്ഞു... ഉടനെ കാർത്തികേയൻ അദ്ദേഹം ഓടിച്ച കാറിൽ നിന്നും ഇറങ്ങി പുറത്തേക്കു വന്നതും രണ്ടു മൂന്ന് കാക്കകൾ   അദേഹത്തിന്റെ തലയിൽ കൊത്താൻ തുടങ്ങി വേദന സഹിക്കാൻ കഴിയാതെ കാർത്തികേയൻ വീണ്ടും കാറിന്റെ അകത്തു കയറി... എന്നാൽ അപ്പോഴും കാക്കകൾ അവരുടെ കാറുകൾ കൊതികൊണ്ടിരുന്നു... കുറച്ചു സമയത്തിന് ശേഷം കാക്കകൾ അവടെ നിന്നും പറന്നു പോയി..

     എന്താണ് ഇപ്പോൾ സംഭവിച്ചത് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന് മനസിലാക്കാതെ എല്ലാവരും ഒരു നിമിഷം പേടിയോടെ ഇരുന്നു... കുറച്ചു നേരം കഴിഞ്ഞതും ചെറിയ മനഃസമാധാനത്തോടെ അവർ പല ചോദ്യങ്ങളും ചുമന്നുകൊണ്ട്‌ മുന്നോട്ടു യാത്രയായി... കുറച്ചു ദൂരം ചെന്നതും ഒരു  വലിയ മരം അവരുടെ കാറിനു മുന്നിലായി വീണു...ആ മരത്തിന്റെ വീഴ്ച കണ്ടു ഭയന്ന കാർത്തികേയനും ആദിശേഷനും കാറുകൾ നിർത്തി...എല്ലാവരും കാറിൽ നിന്നും ഇറങ്ങി...ഗംഗാദേവി കുറച്ചു ദൂരെയായി മാറി നിന്നു... ഈ സമയം എല്ലാവരും നടന്ന സംഭവങ്ങളെ ക്കുറിച്ച് സംസാരിക്കാൻ തുടങ്ങി..

      \"എന്താണ് ഇവിടെ സംഭവിക്കുന്നത്... എന്തോ ഇതെല്ലാം കാണുമ്പോൾ നമ്മുക്ക് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നുന്നു... സത്യത്തിൽ നമ്മൾ പൂജക്കാണ് പോകുന്നത് എങ്കിൽ ഇത്തരം അനർത്തങ്ങൾ സംഭവിക്കേണ്ട ആവശ്യം എന്താണ്....\"രവീന്ദ്രൻ ഗംഗാദേവിയോട് ചോദിച്ചു

     \"അതാണ്‌ രവി എനിക്കും ഒന്നും മനസിലാകത്ത്... ഇതിനർത്ഥം നമ്മുക്ക് ഞാൻ വിചാരിക്കുന്നത് പോലെ എന്തെങ്കിലും ആപത്തു വരുമോ...\"

     \"ഏട്ടത്തിയമ്മേ അങ്ങനെ ഒന്നും നമ്മുക്ക് സംഭവിക്കില്ല...അഥവാ സംഭവിക്കാൻ ഉണ്ടെങ്കിലും അതിൽ നിന്നും നമ്മുക്ക്  രക്ഷപെടാൻ അല്ലെ ഈ പൂജക്ക്‌ പോകുന്നത് എല്ലാം നല്ലത് മാത്രം സംഭവിക്കും എന്ന് വിശ്വസിക്കാം നമ്മുടെ വിശ്വാസം ആണ് എല്ലാം... നമ്മുക്ക് സമയമില്ല ഇന്ന് രാത്രി നമ്മൾ ആ പൂജയിൽ ഇരിക്കണം എന്നാൽ നമ്മുക്ക്‌....\" കാർത്തികേയൻ ഒരു ചോദ്യവുമായി നിർത്തി 

     \"ശെരി... ഒന്നും ആലോചിക്കാതെ നമ്മുക്ക് പോകാം....\" ഗംഗാദേവി പറഞ്ഞു 

    \"   അമ്മേ  എന്താണിവിടെ സംഭവിക്കുന്നത്.. ഞങ്ങൾ എല്ലാവരോടും പെട്ടന്നു വരാൻ പറഞ്ഞു ഓക്കേ..എവിടേക്കാണ് എന്ന് പോലും പറയാതെ  ഒരു പൂജക്കാണ് എന്ന് പറഞ്ഞു... അതും സമ്മതിച്ചു...ഇപ്പോൾ നമ്മൾ ഒത്തിരി ദൂരം വന്നു ഇനിയും അമ്പലത്തിൽ എത്തിയില്ല എന്ന് മാത്രമല്ല... ഇതൊക്കെ എന്താണ്...എനിക്കെന്തോ ഇതൊക്കെ കണ്ടിട്ടു... അത്ര ശെരിയായി തോന്നുന്നില്ല...പ്രാണവ്  ദേഷ്യത്തോടെ ചോദിച്ചു

    \"ഒന്നുമില്ല മോനെ നമ്മുക്ക് പെട്ടന്നു പോകാം.. \"കാർത്തികേയൻ അവനെ പതിയെ തോളോട് ചേർത്ത് കാറിൽ കയറ്റി...

അധികം താമസിയാതെ വീണ്ടും എല്ലാവരും അവരുടെ യാത്ര തുടർന്നു...

****       *******       *****        *****

     \"നിന്റെ വാക്ക്‌ വിശ്വസിച്ച എന്നെ വേണം തല്ലാൻ... നിനക്കു ചായ വേണോ.. എനിക്ക് തലവേദനക്കുന്നു..\" വേണു ദേഷ്യത്തോടെ ചോദിച്ചു 

   \"മ്മ്മ്...\"മായ ഒന്ന് മൂളി

    വേണു അടുക്കളയിൽ പോയി അവർക്കായി ഒരു ചായ ഉണ്ടാക്കി... അതൊരു ഗ്ലാസിൽ ചൂടോടെ പകർത്തിയ ശേഷം  അതും കൈയിൽ എടുത്തു ഹാളിലേക്ക് വന്നു...

വേണു മായ്ക്ക്  കൈയിൽ ഉള്ള ചായ ഗ്ലാസ്‌ നൽകി..ഇരുവരും ഒന്നും പറയാതെ മൗനം പാലിച്ചുകൊണ്ട് ചായ കുടിച്ചു

   \"വേണുവേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..\"

\"ആ... ചോദിക്ക്..\"

   \"അതല്ല ചേട്ടന്റെ അച്ഛൻ ആ താക്കോൽ വല്ലപ്പോഴുമാണോ എടുക്കുക അതോ ദിവസവും എടുക്കാറുണ്ടോ..\"

   ആ ചോദ്യം കേട്ട വേണു ഒരു നിമിഷം അവളെ നോക്കി.

   \"നി പറയുന്നത് പോലെ ദിവസവും അത് എടുക്കാറുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അത് അറിയില്ല...പക്ഷെ എപ്പോഴെങ്കിലും മാത്രമാണോ ആ താക്കോൽ എടുക്കാറുണ്ട് എന്ന് ചോദിച്ചാൽ അതിനുത്തരം അല്ല എന്നു വേണം പറയാൻ...\"

       \"അപ്പോൾ ആ താക്കോൽ നിങ്ങളുടെ അച്ഛൻ യൂസ് ചെയുന്ന ഒന്നാണ് എന്നതിൽ സംശയമില്ല അല്ലെ..\"

\"അതെ..\"


\"അങ്ങനെ എങ്കിൽ ആ താക്കോലുമായി ബന്ധമുള്ള വേറെ എന്തെങ്കിലും ഉണ്ടാകും.. അത് എന്താണ്‌ എന്നു വേണുവേട്ടൻ ഓർമ്മയുണ്ടോ...\"

    \"മനസിലായില്ല... നി എന്താണ് പറയുന്നത്..\" വേണു സംശയത്തോടെ ചോദിച്ചു 

   \"അത് നമ്മൾ ചിലപ്പോ ഒരു അറ അലെങ്കിൽ ഒരു ഷെൽഫ് തുറക്കുന്നത് നമ്മുടെ പണം സൂക്ഷിക്കാൻ  ചിലർക്ക് ഡ്രസ്സ്‌ വെയ്ക്കാൻ ചിലർ ബുക്ക്സ് വെയ്ക്കാൻ ചിലർ സ്വർണം വെയ്ക്കാൻ അങ്ങനെ എന്തെങ്കിലും....ചേട്ടന്റെ അച്ഛൻ ഈ താക്കോൽ വെച്ചു തുറക്കുമ്പോൾ അതുമായി ബന്ധമുള്ളത് എന്തായിരിക്കും... ഒന്ന് ആലോചിച്ചു നോക്കു... താക്കോൽ ഉള്ളപ്പോൾ രാമേട്ടന്റെ കൈയിൽ വേറെ എന്താണ് ഉണ്ടാവുക...\"

   വേണു മായ പറഞ്ഞത്  കേട്ടുകൊണ്ട് നിമിഷം ആലോചിച്ചു.. എന്നാൽ അവനുനൊരു സൂചനയും ലഭിച്ച..ഇരുവരും വീണ്ടും മൗനം പാലിച്ചു...

     \"എനിക്ക് വിശക്കുന്നു... ഓരോന്നും ആലോച്ചിക്കാൻ വയ്യ.. നമുക്കു കഴിക്കാൻ ഇവിടെ ഭക്ഷണം ഉണ്ടോ അതോ പുറത്ത് നിന്നും വാങ്ങിക്കണോ...\"വേണു ചോദിച്ചു


\"   ഭക്ഷണം..... ഭക്ഷണം....\" ഇരുവരും ഒന്നിച്ചു പറഞ്ഞു


    \"അതെ അച്ഛൻ ആ താക്കോലുമായി പോകുന്നത്... വരുന്നത് എല്ലാം കാണുമ്പോൾ കൈയിൽ ഒരു പ്ലെയ്റ്റു ഉണ്ടാകും ചില്ല സമയം അതിൽ ഭക്ഷണം ഉണ്ടാകും ചില്ല സമയം അത്  ക്ലീൻ  പ്ലെയ്റ്റ് ആയിരിക്കും...\" വേണു പറഞ്ഞു

     \"അതെ ഭാനു ചേച്ചിയും ഭക്ഷണവുമായി വന്ന സമയത്താണ് ആ താക്കോൽ ചോദിച്ചത്...\" മായായും പറഞ്ഞു 

    \"എങ്കിൽ അവർ ആർക്കാണ് ആ ഭക്ഷണം നൽകുന്നത്  ...\" വേണു സംശയത്തോടെ ചോദിച്ചു 

     \"അവർ  അന്ന് പട്ടിക്ക്‌ എന്നും പൂച്ചക്ക് എന്നും പറഞ്ഞു.. എന്നാൽ ഈ വീട്ടിൽ പട്ടിയും പൂച്ചയും ഇല്ല എങ്കിൽ. അത് ആർക്കായിരിക്കും... വേണുവേട്ടാ ഒരിക്കൽ ഞാൻ രാമേട്ടൻ  ഭക്ഷണവുമായി ദേ ഈ സൈഡിലൂടെ പോകുന്നത് ഞാൻ എന്റെ മുറിയിൽ നിന്നും കണ്ടിരുന്നു..\" മായ പറഞ്ഞു 

    \"എങ്കിൽ വാ നമ്മുക്ക് പുറത്ത് നോക്കാം..സമയമില്ല ഇരുട്ടനായിരിക്കുന്നു...\"

     ഇരുവരും ഉടനെ തന്നെ  പുറത്തേക്കു വന്നു അന്ന് രാമവേട്ടൻ പോയ ഭാഗത്തേക്ക്‌ മായ വേണുവിനെയും കൂടി നടന്നു... അവർ അവിടം മുഴുവനും ഒരുപാട് തിരഞ്ഞു എന്നാൽ അവർക്കു അവിടെ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല..

      \"ഈ ഭാഗത്തു ഒന്നുമില്ലലോ... ഒരു കൂടു പോലും ഇല്ല..\"

   \"അന്ന് നി ഈ ഭാഗത്തേക്ക്‌ അച്ഛൻ വന്നതാണോ കണ്ടത്..\"

\"അതെ  ...\"

    \"എന്നിട്ടു ഇവിടെ ഒന്നുമില്ലല്ലോ... മായേ നമ്മുക്ക് വീണ്ടും പിഴവ് സംഭവിച്ചോ..\"

     \"ഇല്ല നമ്മൾ നേരെആയ വഴിയിലൂടെ തന്നെയാണ് പോകുന്നത് എന്ന് എന്റെ മനസ്സ് പറയുന്നു എന്നെ വിശ്വസിക്കണം വേണുവേട്ടാ... ഇന്ന് ഈ വീട്ടിൽ ആരുമില്ല ഇന്നത്തെ പോലെ ഇനിയൊരു അവസരം ലഭിച്ചു എന്ന് വരില്ല അതുകൊണ്ട് ഞാൻ ഇന്നത്തെ ദിവസം പഴക്കാൻ താല്പര്യപ്പെടുന്നില്ല.. ഇവിടെ എവിടെയാടോ ആണ് ആ അറ ഉള്ളതു ഞാൻ അത് കണ്ടെത്തുക തന്നെ ചെയ്യും...\" മായ പറഞ്ഞു 

  \" അതിനു ഇവിടെ ഒന്നുമില്ലല്ലോ മായേ ഇവിടെ ഒന്നും നമ്മുക്ക് കാണുന്നില്ല..ചെടികൾ അല്ലാതെ...  അച്ഛൻ ചിലപ്പോ വല്ല പക്ഷികൾക്ക് ഭക്ഷണം വെയ്ക്കുന്നതാണോ...\"

\"അങ്ങനെ എങ്കിൽ ആ താക്കോൽ എന്തിന്..\"

     ഇരുവരും പിന്നെയും നിന്നു... ചുറ്റും നോക്കി അവർക്കു അവിടെ എങ്ങും ഒന്നും കാണാൻ കഴിഞ്ഞില്ല... ഒരു അറയും ആ വീടിനു പുറത്തായി കാണുന്നില്ല... ഒടുവിൽ അവിടം മൊത്തം നോക്കിയ ശേഷം അവർ തിരിഞ്ഞു വീട്ടിലേക്കു നടക്കാൻ തുടങ്ങിയതും മായ പിന്നെയും നിന്നു.
അവൾ അന്ന് കണ്ട സ്വപ്നം ഒന്നൂടെ ഓർത്തു അന്ന് ആ നായ മണ്ണിനടിയിൽ ഏതോ കുഴികുമ്പോൾ ആണ് അവിടെ നിന്നും ആ താക്കോൽ അവൾക്കു ലഭിച്ചത്... എന്നാൽ താക്കോൽ ലഭിച്ചത് ഒരു മുറിയുടെ ചുമരിൽ ഉണ്ടായിരുന്ന ഒരു സെൽഫിൽ നിന്നുമാണ്...  എങ്കിൽ മണ്ണിനടിയിൽ ഉള്ളത്..അതെ മണ്ണിനടിയിൽ ആണ് ആ മുറി ഉള്ളത് പക്ഷെ എവിടെ...\" മായ മനസ്സിൽ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി...

   \"വാ നമ്മുക്ക് പോകാം...\"

     എന്നാൽ മായ അവന്റെ കൂടെ വീട്ടിലേക്കു പോകാൻ തയ്യാറാക്കാതെ വീണ്ടും അവിടം  മൊത്തം ഒന്നൂടെ നോക്കി... ആ സമയത്താണ്‌ അവൾ അത് ശ്രെദ്ധിച്ചത് ഒരു മരവും ഇല്ലാത്ത  ഒരു സ്ഥലത്തു കുറച്ചു കരിയിലകൾ കിടക്കുന്നതു മായ കണ്ടു...

    \"അല്ല വേണുവേട്ട അവിടെ ഒരു മരവും ഇല്ല എന്നിട്ടും ഇവിടെ എങ്ങനെ ഇത്രയും കരിയിലകൾ വന്നു....\" മായ സംശയത്തോടെ ചോദിച്ചു 

    \"മം.... നിനക്കു എന്തു കണ്ടാലും സംശയമാണ്... നി വരുന്നുണ്ടോ നമ്മുക്ക് പോകാം...\" വേണു വീണ്ടും പറഞ്ഞു 

     എന്നാൽ മായ വേണു പറയുന്നത് ശ്രദ്ധിക്കാതെ ആ കരിയിലകളുടെ അടുത്തേക്ക് നടന്നു.. അവിടെ നടന്നു എത്തിയതും ആ സ്ഥലത്തു അവൾക്കൊരു പ്രത്യേകത തോന്നി... അവടെ മണ്ണ് കുറവായ്‌തു പോലെ എന്തോ ഒരു പാലകയിൽ നിൽക്കുന്നത് പോലെ തോന്നി

    \"നി  വരുന്നുണ്ടോ...\" വേണു വീണ്ടും വിളിച്ചു 

എന്നാൽ വേണു പറയുന്നത് ഒന്നും കേൾക്കാതെ മായ അവിടം മുഴുവനും ചവിട്ടി നോക്കി...

   \" ഇവിടെ ഇവിടെ മണ്ണ് അല്ല പകരം ഒരു പലക ഉള്ളതുപോലെ... \"മായ പറഞ്ഞു 

      അത് കേട്ട വേണു അങ്ങോട്ട്‌ വന്നു അവനും  അവിടെ മുഴുവനും ചവിട്ടി നോക്കി \"അതെ ഇവിടെ മണ്ണ് അല്ല... \"അപ്പോൾ ഇതിനു താഴെ..\" ഇരുവരും സംശയത്തോടെ പരസ്പരം നോക്കി ശേഷം അവിടെ അടുത്തുണ്ടായിരുന്ന ഒരു ചൂല് ഉപയോഗിച്ചുകൊണ്ട് അവിടം വൃത്തിയാക്കി അത് കണ്ടതും ഇരുവരും ഒന്ന് ഞെട്ടി... അവിടെ അവർ ആ പലക കണ്ടെത്തി അതിന്റെ ഒരു അറ്റതായി ഒരു പൂട്ടും ഉണ്ട്‌... അത് കണ്ടതും മായ തന്റെ കൈയിൽ ഉണ്ടായിരുന്ന ആ താക്കോൽ ഉപയോഗിച്ച് അത് തുറന്നു... ആ പലക തുറന്നതും അവിടെ നിന്നും താഴേക്കുള്ള പടികൾ അവർ കണ്ടു...

   \"വേണുവേട്ടാ...\" മായ പേടിയോടെ വിളിച്ചു 

    \"ഇതു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല മായേ... ഇത്രയും കൊല്ലം ഞാൻ ഇവിടെ ഉണ്ടായിട്ടും ഇങ്ങനെ ഒന്ന് ഇവിടെ ഇതുവരെ കണ്ടിട്ടില്ല.... നമ്മുക്ക് അകത്തേക്ക് പോകാം...ഇതിനുള്ളിൽ എന്താണ് എന്ന് നമ്മൾ ഉടനെ കണ്ടെത്തണം...\"


     ഇരുവരും പെട്ടന്ന് തന്നെ അകത്തേക്ക് കയറി... അവിടം മുഴുവനും വളരെയധികം ഇരുട്ട് കാണപ്പെട്ടു ... അപ്പോൾ തന്നെ വേണു അവന്റെ അകൈയിൽ ഉള്ള മൊബൈൽ ഫോണിന്റെ ടോർച് ലൈറ്റ് ഓൻ ചെയ്തു...

     അപ്പോഴാണ് അവർ അത് കണ്ടത് ചങ്ങല ഇട്ടു ബന്ധിച്ചിരിക്കുന്ന ഒരു സ്ത്രീ രൂപം...ആ സ്ത്രീയെ കണ്ടതും ചെറിയ പേടിയോടെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു...

  \" വേണ്ട എനിക്ക് എന്തോ പേടി തോന്നുന്നു... ചിലപ്പോ ഇവർ ഭ്രാന്തിയെങ്ങാനും  ആകുമോ... നമ്മുക്ക് ഇവരെ കുറിച്ച് ഒന്നും അറിയാതെ അടുത്തേക്ക് പോകുന്നത്... \"മായ വേണുവിനെ തടയുന്നത് പോലെ പറഞ്ഞു 


    \"ഇതുവരെ വന്നതല്ലേ.. ഇവർ ആരാണ് എന്നതു അറിഞ്ഞിട്ടെങ്കിലും പോകാം... പേടിക്കണ്ട അവരുടെ മുഖം ഒന്ന് നോക്കട്ടെ..\"  വേണു പറഞ്ഞു

   മായ അതിനു ഒരു പേടിയോടെ സമ്മതിച്ചു... വേണു ആ സ്ത്രിയുടെ അടുത്തേക്ക് നടന്നു... അവരുടെ ശരീരം മൂടിയ ആ കറുത്ത പുതപ്പു വലിച്ചു മാറ്റി... ആ മുഖം കണ്ടതും വേണു ഞെട്ടി.

    \"അമ്മേ... അമ്മേ\" അവൻ അലറി വിളിച്ചു... ഒന്നും മനസിലാക്കാതെ മായ വേണുവിനെ നോക്കി...




തുടരും 



ഗായത്രി ദേവി -14

ഗായത്രി ദേവി -14

4.5
1726

        \"അമ്മയോ... വേണുവേട്ടാ നിങ്ങൾ എന്താ പറയുന്നത്...ഇതു ചേട്ടന്റെ അമ്മയാണ് എന്നോ...\" മായ ചോദിച്ചു          അതെ അതാണ്‌ വേണുവിന്റെ അമ്മ സരോജിനി...വര്ഷങ്ങളായി ആ മണ്ണിനടിയിൽ ഉള്ള അറയിൽ ആ അമ്മ കഴിയുന്നു...അവരുടെ ശബ്ദം പുറംലോകം കേൾക്കില്ല അവരുടെ നിഴൽ പുറംലോകം കാണില്ല.... തന്റെ ഭർത്താവായ രാമൻ കൊണ്ടുവന്നു തരുന്ന ഭക്ഷണവും വെള്ളവും കുടിച്ചുകൊണ്ട് തന്റെ പൊന്നു മകനെ ഒരു നോക്കു കാണാൻ കഴിയാതെ ആ അമ്മ അവിടെ നരക വേദനയോടെ ജീവിക്കുന്നു....ആ ഇരുൾ മുറിയിൽ ഒരു ഭ്രാന്തിയെ പോലെ ഇരിക്കുകയായിരുന്നു ആ അമ്മ...   വലിയൊരു ചങ്ങല കാലിൽ ബന്ധിച്ചിരിക്കുന്നത്തിനാൽ ആ അമ്മക്ക് അവി