Aksharathalukal

ഗായത്രി ദേവി -14

        \"അമ്മയോ... വേണുവേട്ടാ നിങ്ങൾ എന്താ പറയുന്നത്...ഇതു ചേട്ടന്റെ അമ്മയാണ് എന്നോ...\" മായ ചോദിച്ചു 


         അതെ അതാണ്‌ വേണുവിന്റെ അമ്മ സരോജിനി...വര്ഷങ്ങളായി ആ മണ്ണിനടിയിൽ ഉള്ള അറയിൽ ആ അമ്മ കഴിയുന്നു...അവരുടെ ശബ്ദം പുറംലോകം കേൾക്കില്ല അവരുടെ നിഴൽ പുറംലോകം കാണില്ല.... തന്റെ ഭർത്താവായ രാമൻ കൊണ്ടുവന്നു തരുന്ന ഭക്ഷണവും വെള്ളവും കുടിച്ചുകൊണ്ട് തന്റെ പൊന്നു മകനെ ഒരു നോക്കു കാണാൻ കഴിയാതെ ആ അമ്മ അവിടെ നരക വേദനയോടെ ജീവിക്കുന്നു....ആ ഇരുൾ മുറിയിൽ ഒരു ഭ്രാന്തിയെ പോലെ ഇരിക്കുകയായിരുന്നു ആ അമ്മ...

   വലിയൊരു ചങ്ങല കാലിൽ ബന്ധിച്ചിരിക്കുന്നത്തിനാൽ ആ അമ്മക്ക് അവിടെ നിന്നും ഒന്ന് രക്ഷപെടാൻ പോലും കഴിയില്ല...ഇരുൾ മാത്രമായിരുന്നു സരോജിനിയുടെ ജീവിതം....അതിലേക്കു പ്രകാശമായി വന്ന വേണുവിനെയും മായയെയും സരോജിനി നോക്കി.. എങ്കിലും അപ്പോഴും സരോജിനിയുടെ കണ്ണുകളിൽ വേണു ഒരു ഭയത്തെ കാണുകയുണ്ടായി...

\"അമ്മേ... അമ്മേ..\"അവൻ അലറി..


     എന്നാൽ മകനെ മനസിലാകാതെ സരോജിനി ഭയത്തോടെ അവരെ നോക്കി...

    \"അമ്മേ ഇതു ഞാൻ ആണ് നിങ്ങളുടെ മകൻ വേണു... \"അവൻ അവന്റെ അമ്മയുടെ കാലിൽ വീണു കരഞ്ഞു കൊണ്ടു പറഞ്ഞു 

    എന്നാൽ സരോജിനി ആ കാലുകൾ വലിച്ചു...

  \"അമ്മേ....\"

     \"വേണുവേട്ടാ കരയാതെ നമ്മുക്ക് അമ്മയെ ഇവിടെ നിന്നും പുറത്തേക്കു കൊണ്ടുപോകാം... അമ്മയോട് സാവധാനം ഉണ്ടായ കാര്യങ്ങൾ ചോദിച്ചറിയാം...\" മായ അവന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു 

     വേണുവും അതിനു ശെരിവെച്ചു.... അവൻ മായയെ  നോക്കി ശേഷം അമ്മയുടെ കാലിൽ കെട്ടിയ ചങ്ങല പൊട്ടിച്ചു.. ആ സമയത്തും സരോജിനി ചെറുതായി ഭയന്നു വിറച്ചു... എന്നാൽ തന്റെ കാലിലെ ചങ്ങല പൊട്ടിക്കുന്നത് കണ്ടതും സരോജിനി ശാന്തയായി..

     വേണു അവന്റെ അമ്മയുടെ കാലിലെ ചങ്ങല അഴിച്ചു ശേഷം അവരെ കെട്ടിപ്പുണർന്നു കൊണ്ടു പതിയെ ആ അറയിൽ നിന്നും പുറത്തേക്കു കൊണ്ടുവന്നു... ഒത്തിരി വർഷത്തിനു ശേഷം സൂര്യപ്രകാശം തന്റെ ശരീരത്തിൽ വീഴ്ന്നതിനാൽ ആ വെളിച്ചം സരോജിനിക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല ...സരോജിനി ഒരു നിമിഷം തന്റെ മകനെ പിടിച്ചുകൊണ്ടു കണ്ണുകൾ ഇറുക്കി അടച്ചു... അത് കണ്ടതും കാര്യം മനസിലായ വേണു അവന്റെ അമ്മയെ പൊക്കിയെടുത്തു... അവർ ഉടനെ തന്നെ ഗംഗാദേവിയുടെ വീട്ടിലേക്കു എത്തി അവിടെ സോഫയിൽ അമ്മയെ ഇരുത്തിയ ശേഷം വേണു ഒരു കുഞ്ഞു കുട്ടിയെ പോലെ ആ അമ്മയുടെ കാലിന്റെ ചുവട്ടിൽ ഇരുന്നു... ആ മടിയിൽ കിടന്നു കണ്ണുനീർ ഒഴുകി...

     \"വേണുവേട്ടൻ... ഇങ്ങനെ കരയാതെ അമ്മക്ക് കഴിക്കാൻ വല്ലതും കൊടുക്കണം...\" മായ പറഞ്ഞു

    \"    മം...\"
  
    വേണു ഉടനെ തന്നെ അടുക്കളയിൽ പോയി അമ്മക്കുള്ള ഭക്ഷണം വിളമ്പി... സാമ്പാർ പയർ ഉപ്പേരി പപ്പടം മാങ്ങാ അച്ചാർ എല്ലാം തന്നെ അവൻ ആ പ്ലെയ്റ്റിൽ വിളമ്പി കൊണ്ടു വന്നു..അവൻ അവന്റെ കൈകൊണ്ടു സരോജിനിക്ക് ഭക്ഷണം വാരി കൊടുത്തു..സരോജിനി കണ്ണീരോടെ മകന്റെ കൈകൊണ്ടു ഭക്ഷണം കഴിച്ചു വർഷങ്ങൾക്കു ശേഷം ... ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി... മകന്റെ തലയിൽ ആ അമ്മ പതിയെ തലോടി...

      \"പറ... അമ്മേ എന്താണ് സംഭവിച്ചത്.. എന്തിനാ അമ്മയെ ഇത്രയും കൊല്ലം അവിടെ ആ  അണ്ടർഗ്രൗണ്ടിൽ അടച്ചു വെച്ചത്.... പറ... അമ്മ മരിച്ചു പോയി എന്നാണ് ഞാൻ കുഞ്ഞുനാൾ മുതൽ കേട്ടിട്ടുള്ളത്...അമ്മക്ക് എന്തിനാണ് ഇങ്ങനെ ഒരു ശിക്ഷ ഇതിന്റെ പുറകിൽ ഉള്ള കാരണം എന്താണ്... \"വേണു ഭക്ഷണം അമ്മക്ക് വാരി കൊടുക്കുന്നതിനിടയിൽ അല്പം ശബ്ദത്തോടെ ചോദിച്ചു

     എന്നാൽ  പലതവണ  വേണു ആ ചോദ്യം ചോദിച്ചിട്ടും സരോജിനി ഒന്നും മറുപടിയായി പറഞ്ഞില്ല... ദേഷ്യം സഹിക്കാൻ കഴിയാതെ വേണു തകർന്നിരുന്നു ... അത് കണ്ടതും മായ്ക്ക് സങ്കടം തോന്നി..

     \"വേണുവേട്ടാ ഇങ്ങനെ ദേഷ്യപ്പെടല്ലേ ഒരുപക്ഷെ അമ്മക്ക്  പേടിയായിട്ടാവും ഒന്നും പറയാതിരിക്കുന്നത്... ഇങ്ങനെ ചോദിച്ചാൽ അവർ എങ്ങനെ പറയും.. ഞാൻ ചോദിക്കാം അമ്മയോട്...\" മായ പറഞ്ഞു 

    അതും പറഞ്ഞു കൊണ്ട് മായ സരോജിനിയുടെ അടുത്തേക്ക് വന്നു അവരുടെ അടുത്തു സോഫയിൽ ഇരുന്നു..

     \"അമ്മേ അമ്മ പേടിക്കണ്ട... ഞങ്ങളോട് പറയൂ   എന്താണ് അമ്മക്ക് സംഭവിച്ചത് എന്തിനാണ് അമ്മയെ ആരും കാണാതെ ആ മുറിയിൽ അടച്ചിട്ടിരുന്നത്... അതിനു പിന്നിൽ ഉള്ള കാരണം എന്താണ്... \"മായ സ്നേഹത്തോടെ ചോദിച്ചു..

     എന്നാൽ അപ്പോഴും സരോജിനി ഒന്നും മിണ്ടാതെ ഇരുവരെയും നോക്കി..

       \"അമ്മ ഇനിയും ഒന്നും മിണ്ടാതിരുന്നാൽ എന്തു ചെയ്യാൻ കഴിയും... അമ്മ എന്തിനാ ആ മുറിയിൽ ഇത്രയും കൊല്ലം കഴിഞ്ഞത് അമ്മ എന്തു തെറ്റ് ചെയ്തു.. അതോ അച്ഛൻ ആർക്കും അറിയാതെ ആണോ അമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തിയത്... പറ എനിക്ക് അറിഞ്ഞേ പറ്റൂ... \"വേണു വീണ്ടും ചോദിച്ചു 

  എന്നാൽ അപ്പോഴും സരോജിനി ഒന്നും മിണ്ടാതെ മൗനം പാലിച്ചു

    \"ഞാൻ നിങ്ങളെ കാണാതിരുന്നാൽ മതിയായിരുന്നു... എന്തിനാ നിങ്ങളെ കണ്ടെത്തിയത് എന്ന് ചിന്തിക്കുകയാണിപ്പോൾ നിങ്ങൾ അതിനകത്തു തന്നെ ഉണ്ടായാൽ മതിയായിരുന്നു...\"വേണു ദേഷ്യത്തോടെ പറഞ്ഞു

     \"വേണുവേട്ടാ വാക്കുകൾ എപ്പോഴും സൂക്ഷിച്ചു പറയണം...\" മായ അല്പം ഗൗരവത്തിൽ തന്നെ അത് പറഞ്ഞു


   \" പിന്നെ അല്ലാതെ ഞാൻ എത്രതവണ ചോദിച്ചു എന്നിട്ടും അമ്മ ഒന്നും മിണ്ടുന്നില്ല...\" വേണു ദേഷ്യത്തോടെയും സങ്കടം സഹിക്കാൻ കഴിയാതെയും പറഞ്ഞു..

    \"ഒരുപക്ഷെ അമ്മ പേടിച്ചിട്ടാവും...\" മായ പറഞ്ഞു 


   \"എന്തു പേടി...\" 

     ഇരുവരും സംസാരിക്കുന്നതിനിടയിൽ സരോജിനി  അവളുടെ വായ മായയുടെയും വേണുവിന്റെയും മുന്നിൽ തുറന്നു കാണിച്ചു... വായ കണ്ട ഇരുവരും ഞെട്ടിപ്പോയി... കാരണം സരോജിനിയുടെ നാവ് ആരോ അറുത്തു മാറ്റിയിരിക്കുന്നു...അത് കണ്ടതും ഇരുവരും ഞെട്ടി... മായയുടെയും വേണുവിന്റെയും കണ്ണിൽ നിന്നും കണ്ണുനീർ തുളികൾ ഒഴുകി ... വേണു തന്റെ അമ്മയുടെ മടിയിൽ വീണു കരയാൻ തുടങ്ങി... ആ അമ്മ തന്റെ മകനെ കണ്ണീരോടെ നോക്കി...

     മൂന്ന്പേരും കുറച്ചു നേരം മൗനം പാലിച്ചു..അമ്മയിൽ നിന്നും എങ്ങനെ എല്ലാം അറിയും എന്ന സംശയത്തിൽ ആയിരുന്നു അപ്പോഴും മായായും വേണുവും...

      മായ പെട്ടന്നു അവിടെ നിന്നും എഴുന്നേറ്റു...അവിടെ ഹാളിൽ ഉള്ള ഷെൽഫിൽ എല്ലാം അവൾ നോക്കി... അപ്പോഴാണ് അവൾക്കതു ലഭിച്ചത്... ഒരു ചെറിയ പുസ്തകവും ഒരു പേനയും കൈയിൽ എടുത്തു കൊണ്ടു വന്നു..

     \"വേണുവേട്ടാ അമ്മക്ക് സംസാരിക്കാൻ അല്ലെ കഴിയാത്തത് നമ്മുക്ക് അമ്മയോട് എല്ലാം എഴുതാൻ പറഞ്ഞാലോ..\" മായ ചോദിച്ചു 

     \"നല്ല ഐഡിയ ആണ് മായ.. നി അത് വേഗം അമ്മയുടെ കൈയിൽ കൊടുക്കൂ...\"

   മായ ഉടനെ തന്നെ ആ പേനയും പുസ്തകവും അമ്മയുടെ കൈയിൽ കൊടുത്തു..

      \"അമ്മേ ഇതിൽ അമ്മക്ക് പറയാൻ ഉള്ളത് എല്ലാം ഒന്ന് എഴുതി തരുമോ... അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട ഞങ്ങൾ എന്നും അമ്മയുടെ കൂടെ ഉണ്ടാകും അമ്മ ധൈര്യമായി എഴുതിക്കോളൂ...\"മായ പറഞ്ഞു

     എന്നാൽ സരോജിനി ആ പേന കൈയിൽ വാങ്ങാൻ പിന്നെയും ഒരു മടി  കാണിച്ചു... എന്നാൽ മായായും വേണുവും അമ്മയിൽനിന്നും സത്യങ്ങൾ അറിയുവാൻ തീരുമാനിച്ചതിനാൽ അവർ വീണ്ടും സരോജിനിയെ നിർബന്ധിച്ചു ഒടുവിൽ  സരോജിനി അവരുടെ നിർബന്ധത്തിനു വഴങ്ങി മായയുടെ കൈയിൽ നിന്നും പേന വാങ്ങിച്ചു.


   രക്ഷകവർദ്ധൻ... ചെങ്കോട്ടപുരം എന്നാണ് സരോജിനി ആ പേപ്പറിൽ എഴുതിയത്

    അത് വായിച്ച മായായും വേണുവും പിന്നെയും പരസ്പരം നോക്കി ശേഷം അവർ അമ്മയെ നോക്കി..

      \"എന്താണ് ഇതു എനിക്ക് മനസിലായില്ല...\" വേണു അമ്മയോട് ചോദിച്ചു

സരോജിനി വീണ്ടും ആ പേപ്പർ കൈയിൽ വാങ്ങിച്ചു

    \"നമ്മൾ ഉടനെ തന്നെ ചെങ്കോട്ടപുരം പോകണം അവിടെ രക്ഷകവർദ്ധനെ കാണണം... ഉടനെ തന്നെ പുറപ്പെടാൻ നോക്കണം...\" സരോജിനി വീണ്ടും എഴുതി കാണിച്ചു

   \"അമ്മ പറയുന്നതിൽ എന്തോ കാര്യം ഉണ്ടെന്നു മനസിലാക്കിയ വേണു സരോജിനി പറയുന്നത് പോലെ ചെയ്യാൻ തീരുമാനിച്ചു...\"

   \"മായ നമ്മൾ അമ്മ പറയുന്നത് പോലെ ചെയ്യണം ഉടനെ തന്നെ...\"

    \"വേണുവേട്ടാ  അതിനു ഇവിടെ ഇപ്പോൾ ഒരു കാർ പോലും ഇല്ലല്ലോ... നമ്മൾ എന്തു ചെയ്യും...\" മായ ചോദിച്ചു 

     \"ഞാൻ എന്റെ സുഹൃത്തിനു വിളിച്ചു നോക്കട്ടെ അവന്റെ കാർ കിട്ടിയാൽ നമുക്കു ഉടനെ പുറപ്പെടാം..\" വേണു പറഞ്ഞു 

     \"  മം... പക്ഷെ ഇവർ എല്ലാവരും തിരിച്ചു എത്തുന്നതിനു മുൻപ് നമ്മൾ ഇങ്ങോട്ട് വരുമോ... ഈ ചെങ്കോട്ടപുരം ഇവിടെ നിന്നും എത്ര ദൂരം ഉണ്ടെന്നു അറിയുമോ...\" മായ വീണ്ടും ചോദിച്ചു 

    \"ഇല്ല എനിക്ക് ഒന്നും അറിയില്ല... പക്ഷെ അമ്മ ആ നാട്ടിലേക്കു പോകാൻ പറഞ്ഞിട്ടുണ്ടെങ്കിൽ നമ്മൾ പോവുക തന്നെ വേണം.. നമ്മൾ എന്തായാലും തുടക്കം കുറിച്ചിരിക്കുന്നു ഇനി അതിന്റെ ഒടുക്കം കാണാതെ പകുതിയിൽ വെച്ചു നിർത്താനും കഴിയില്ല...\" വേണു പറഞ്ഞു

   \"മ്മ്മ്..\"

   അങ്ങനെ ഉടനെ തന്നെ വേണു അവന്റെ സുഹൃത്തിനു ഫോൺ ചെയ്തു...

   \"ഹലോ... എന്താടാ പറയടാ..\" കുട്ടൻ ചോദിച്ചു 

     \"ടാ കുട്ടാ എനിക്ക് ഉടനെ തന്നെ നിന്റെ വണ്ടി വേണം...\"

    \"ഓ അതിനെന്താടാ എടുത്തോ വണ്ടിയിൽ പെട്രോൾ കുറവായിരിക്കും... \" കുട്ടൻ പറഞ്ഞു 

     \"അത് സാരമില്ല എനിക്ക് ഇപ്പോൾ അത്യാവശ്യമായി വണ്ടി വേണം... ഞാൻ ചിലപ്പോ നാളെയെ വണ്ടി എത്തിക്കൂ...\"

       \" അത് സാരമില്ല എടുത്തോ ... ഞാനും സുധീഷും കൊണ്ടുവന്നു തരണോ വീട്ടിലേക്കു.. \"

     \"പറ്റും ച്ചാ  ഒന്ന് എത്തിക്കുമോ വണ്ടി വീട്ടിലേക്കു..\" വേണു ആവശ്യപ്പെട്ടു 

   \"ഓക്കേ ടാ ഉടനെ എത്തിക്കാം...\"

    അതും പറഞ്ഞു കൊണ്ടു ഇരുവരും ഫോൺ കട്ട്‌ ചെയ്‌തു..

     ഉടനെ തന്നെ കുട്ടൻ ചുമരിൽ തൂക്കിയിട്ട തന്റെ ടി ഷർട്ട് എടുത്തു ധരിച്ചു... എന്നിട്ടു മേശയുടെ മേൽ ഉള്ള കാറിന്റെ കീ എടുത്തു..

       \"ടി ഞാൻ ദേ വരുന്നു നമ്മുടെ വേണു വണ്ടി വേണം എന്ന് പറഞ്ഞു ഞാനും സുധീഷും അവനു അത് കൊടുത്തിട്ടു വരാം...\"

    \"മം... പെട്ടന്നു വരണം ട്ടാ.. \"

    അങ്ങനെ കുട്ടൻ ഭാര്യോടെ പറഞ്ഞതിന് ശേഷം വീട്ടിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങി..

    \"ടാ സുധീഷേ...\"കുട്ടൻ നീട്ടി വില്ച്ചു..

     \"എന്താ ഏട്ടാ... അപ്പുറത്തു വീട്ടിലെ അയൽവാസിയായ  സുധീഷ്...\"തിരിച്ചു ചോദിച്ചു..

     \"നി നിന്റെ ബൈക്ക് എടുത്തിട്ട് വാ... നമുക്കു ഒന്ന് വേണുവിന്റെ വീട് വരെ പോകണം അവനു വണ്ടി വേണം എന്ന്.. കാർ അവിടെ അവനു കൊടുത്തിട്ടു നിന്റെ ബൈക്കിൽ തിരിച്ചു വരുമല്ലോ...\" കുട്ടൻ പറഞ്ഞു 

   \"ശെരി..\"  

     സുധീഷ് അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഇരുവരും ഉടനെ തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു  വേണുവിന്റെ വീട്ടിലേക്കു

    വണ്ടിയുടെ ശബ്ദം കേട്ടതും വേണു അമ്മയെയും മായയെയും  കൂട്ടി പുറത്തിറങ്ങി 

     \"ഇവർ ആരാണ് വേണു.. \"കുട്ടൻ ചോദിച്ചു..

     \"കുട്ടാ എനിക്ക് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല കുറച്ചു തിരക്ക് ഉണ്ട്‌ ഞാൻ നാളെ രാവിലെ വന്നതിനു ശേഷം എല്ലാം പറയാം... നിങ്ങൾ വേഗം വണ്ടിയിൽ കയറൂ... \"വേണു മായയോടും അമ്മയോടും ഇടക്ക് പറഞ്ഞു അതും പറഞ്ഞുകൊണ്ട് വേഗത്തിൽ ഗംഗാദേവിയുടെ വീടിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു.. പിന്നെ നേരെ അവന്റെ വീട്ടിലേക്കു ഓടി ആ വീടും വാതിൽ അടച്ചു കുറ്റിയിട്ടു... അപ്പോഴേക്കും മായ സരോജിനിയെയും കൂട്ടി കാറിൽ കയറി ഇരുന്നു

   \" ടാ ... എന്നാൽ ഞാൻ... \"വേണു കുട്ടനോട് പറഞ്ഞു

    \" ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ... \"കുട്ടൻ വീണ്ടും ചോദിച്ചു..

      \"ഒന്നുമില്ല .. നി പേടിക്കണ്ട രാവിലേ ഞാൻ നിന്നോട് എല്ലാം പറയാം ...\"

    \"ശെരി... \"കുട്ടൻ പറഞ്ഞു..

     കുട്ടൻ സുധീഷിന്റെ കൂടെ അവന്റെ ബൈക്കിൽ കയറി... വേണു തന്റെ കാർ സ്റ്റാർട്ട്‌ ചെയ്തു അമ്മ പറഞ്ഞ രക്ഷകവർദ്ധനെ കാണൽ ചെങ്കോട്ടപുരം എന്ന സ്ഥലത്തേക്ക്

      ആരാണ് ഈ രക്ഷകവർദ്ധൻ,..എന്തിനാണ് അമ്മ ആ മുറിയിൽ ഇത്രയും കൊല്ലം അടഞ്ഞുകിടന്നത്,... ആരാണ് അമ്മയുടെ നാവ് മുറിച്ചത്,...എന്നെ ചുറ്റി വരുന്ന ആ ആത്മാവിനും ഇവർക്കും എനിക്കും ഉള്ള ബന്ധം എന്താണ് മായ കാറിൽ ആലോച്ചിരുന്നു..


തുടരും 



ഗായത്രിദേവി -15

ഗായത്രിദേവി -15

4.7
1742

      ഓരോന്നും  ആലോചിച്ചുകൊണ്ട്   മായ കാറിൽ നിന്നു... വേണു കുറച്ചു ദൂരം പോയതും തന്റെ കൈയിൽ ഉള്ള ഫോണിലെ ഗൂഗിൾ മാപ്പ് ഓൻ ചെയ്തു... ചെങ്കോട്ടപുരം എന്ന് പറയുകയും ചെയ്തു.. ഒടുവിൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വേണു അങ്ങോട്ടേക്ക് പാഞ്ഞു     കുറച്ചു ദൂരം ട്രാവൽ ചെയ്തതും സമയം ഏകദേശം രാത്രി ഒൻപതിനോട് അടുത്തു..     \"വേണുവേട്ടാ.... നമ്മുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോയാലോ..\" മായ ചോദിച്ചു      \"ഇല്ല മായ ഇനിയും ഒരു മണികൂറ് ട്രാവൽ ഉണ്ട്‌.. നമ്മുക്ക് അദ്ദേഹത്തെ പോയി കാണണം സത്യം അറിയണം അവർ എല്ലാവരും തിരികെ വീട്ടിലേക്കു വരുന്നതിനു മുൻപ് വീട്ടിൽ എത്തണം അതിനി