Aksharathalukal

പ്രണയാഗ്നി🔥

Part 5


\"നീയിവിടെ നിക്ക് ഞാനിപ്പോ വരാവേ \"


മഞ്ജു പറഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി....അവൾ ഓടിച്ചെന്ന് സ്റ്റെയർ ഇറങ്ങി വരുന്ന ഒരാളെ ഇടിച്ചു.... വീണെന്ന് കരുതി ഒരു പകപ്പോടെ അവൾ കണ്ണുകൾ അടച്ചു... പക്ഷെ അപ്പോയെക്കും ഒരു കൈ വന്നവളെ ചേർത്ത് പിടിച്ചിരുന്നു.....


****


അവളുടെ നെഞ്ചിടിപ്പ് ഏറി അവൾ പേടിയോടെ ചേർത്ത് പിടിച്ചിരിക്കുന്നവനെ അള്ളി പിടിച്ചു....കണ്ണടച്ചു പേടിയോടെ നിൽക്കുന്നവളെ കണ്ടതും അവൻ അവളുടെ മുഖമാകെ കണ്ണോടിച്ചു... പിന്നെ വേഗം അവളെ നേരെ നിർത്തി... മഞ്ജു കണ്ണ് തുറന്നതും കണ്ടു അവളെ തന്നെ നോക്കുന്ന സൂര്യയെ...


\'ഇയാളായിരുന്നോ \'അവൾ ഓർത്തുകൊണ്ട് അവനെ നോക്കിയൊന്നു വെളുക്കെ ചിരിച്ചു... അവൻ ആണേൽ അവളെ ഒന്ന് തുറുപ്പിച്ചു നോക്കികൊണ്ട് തിരിഞ്ഞു നടന്നു...


\"ഹേയ് താങ്ക്സ് \"


അവൾ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഒന്ന് മൂളുക പോലും ചെയ്യാതെ അവൻ നടന്നു...


\'ഹോ എന്തൊരു ജാഡയാണ് ഹും... അല്ല ഇങ്ങേര് എന്താ ഇവിടെ\'


അവൻ പോവുന്നത് നോക്കി കൊണ്ട് മഞ്ജു ഓർത്തു... പിന്നെ എന്തെങ്കിലും ആവട്ടെന്ന് കരുതി സ്റ്റെപ്പുകൾ ഇറങ്ങി...


🧚🏻🧚🏻🧚🏻🧚🏻


\" നീ ഇതുവരെ റെഡിയായില്ലേ പുല്ലേ \"


ബെഡിലിരുന്ന് ലാപ്പിൽ എന്തോ ചെയ്യുന്നവന്റെ നേരെ വന്നുകൊണ്ട് സൂര്യ ചോദിച്ചു..


\"ഞാൻ എന്തിനാടാ നീ പോയി വാ... വേണ്ടതൊക്കെ വാങ്ങിക്കോ.... എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട് \"


\"ഹോ നീ വന്നേഡാ... ഇങ്ങനെ ഇതിന്റെ ഉള്ളിൽ തന്നെ ഇരിക്കാതെ വർക്കൊക്കെ പിന്നെ ചെയ്യാം \"


സൂര്യ ലാപ്പ് അവന്റെ അടുത്ത് നിന്ന് മാറ്റികൊണ്ട് പറഞ്ഞു...മനു മുടിയൊന്ന് ബാക്കിലേക്ക് ഒതുക്കി കൊണ്ട് ഫ്രഷാവാൻ പോയി....


🧚🏻🧚🏻🧚🏻


\"കാത്തിരുന്നു മുഷിഞ്ഞോ പെണ്ണെ \'\'


താഴെ അവളെയും കാത്ത് നിൽക്കുന്നവളോട് ചോദിച്ചു...


\"ഏയ് ഇല്ല \"


\"ഹ്മ്മ്  വാ പോവാം\"


സ്കൂട്ടിയിൽ കയറിക്കൊണ്ട് മഞ്ജു പറഞ്ഞതും ആദ്യ അവളുടെ പുറകെ കയറി....


\"പിടിച്ചിരുന്നോ കേട്ടോ \"


ചിരിയോടെ പറഞ്ഞു കൊണ്ട് മഞ്ജു സ്പീഡിൽ എടുത്തു വണ്ടി...


സ്കൂട്ടി നേരെ ചെന്ന് നിന്നതൊരു മാളിന്റെ മുന്നിൽ ആണ്...വണ്ടി പാർക്ക്‌ ചെയ്ത് മഞ്ജു ആദ്യയെയും കൂട്ടി അകത്തേക്ക് കയറി...


ആദ്യം അവർ ഡ്രസ്സ്‌ എടുക്കാൻ ആണ് പോയത്....മഞ്ജു ഓരോരോ മോഡൽ ഡ്രെസ്സുകൾ എടുത്ത് അവളുടെ ദേഹത്തൊക്കെ വെച്ച് നോക്കി...ഇടയ്ക്ക് ആദ്യയോട് കൊള്ളാവോ എന്നും ചോദിക്കുന്നുണ്ട്... ആദ്യ എല്ലാത്തിനും ഒരു ചിരിയോടെ തലയാട്ടും...


\"ഹ്മ്മ് ഇനിവ നിനക്ക് നോക്കാം \"


മഞ്ജു ഒന്ന് രണ്ടു ടോപ്പും t ഷർട്ടുമൊക്കെ എടുത്ത ശേഷം പറഞ്ഞു...


\"അയ്യോ എനിക്കൊന്നും വേണ്ടടാ \"


ആദ്യ സ്നേഹത്തോടെ നിരസിച്ചു...


\"അങ്ങനെ പറഞ്ഞ പറ്റില്ല വന്നേ വന്നേ...ഇത് കൊള്ളാവോ നോക്ക് \"


മഞ്ജു നിർബന്ധിച്ചു കൊണ്ട് അവളുടെ ദേഹത്തേക്ക് ഒരു സ്ലീവ്ലെസ്സ് ടോപ്പ് വെച്ചു... ആദ്യ അനിഷ്ടത്തോടെ വേണ്ടെന്ന് തലയാട്ടി.... എങ്കിലും മഞ്ജു തന്നെ അവൾക്ക് ഒന്ന് രണ്ട് ടോപ്പുകൾ എടുത്തു.... എന്തോ ആദ്യയ്ക്ക് അതെല്ലാം കണ്ടിട്ട് സങ്കടം ആണ് വന്നത്....എല്ലാവരും ഉപേക്ഷിച്ചിട്ടും കൂടെ പിറപ്പിനെ പോലെ നോക്കുന്നവൾ....


🌼_______________________________________🌼


യാത്രയിൽ ഉടനീളം മനു മൗനം ആയിരുന്നു...ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ സൂര്യ അവനെയൊന്ന് നോക്കി...


അവൻ ഈ ലോകത്തൊന്നും അല്ലെന്ന് കണ്ടതും അവനൊന്നു നെടുവീർപ്പിട്ടു...


\"ഡാ ആ പെണ്ണ് നിന്നെ വിളിച്ചോ... അവൾക്ക് ഫ്രണ്ട്സിന്റെ കൂടെ ടൂർ പോണമെന്ന് \"


\"ആട വിളിച്ചിരുന്നു ഇന്നലെ കുറെ പറഞ്ഞു നീ സമ്മതിക്കുന്നില്ല എന്നൊക്കെ... എന്താടാ നിനക്ക് അവൾ പോയിക്കോട്ടേ... നിന്റെ സമ്മതം വാങ്ങി തരാൻ പറഞ്ഞിരിക്കുവാ എന്നോട് \"


\"നീയാ അവളെ വഷളാക്കുന്നത്... ഇപ്പൊ എന്താ ഫ്രണ്ട്സിന്റെ കൂടെ ഇങ്ങനെ ഒരു ട്രിപ്പിന്റെ ആവിശ്യം... വെറുതെ ഓരോരോ കോപ്രായങ്ങൾ\"


മനു പറഞ്ഞതും സൂര്യ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു... മനു എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തു...


\"അവളാണ് \'


മനു പറഞ്ഞു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു...


\"ഏട്ടാ..\"


ചിണുങ്ങി കൊണ്ടവൾ വിളിച്ചതും അവൻ ചിരിയോടെ മൂളി... സൂര്യ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിക്കൊണ്ട് സ്പീക്കറിൽ ഇട്ടു...


\"ഏട്ടാ.. ആ കൊരങ്ങനോട് ചോദിച്ചോ സമ്മതിക്കുവോ എന്ന്... ഇവിടെ അമ്മയും അച്ഛയുമൊക്കെ സമ്മതിച്ചു ഇനി ആ മാങ്ങാണ്ടി മോറൻ കൂടെ സമ്മതിച്ച മതി ഹും.\"


മറു വശത്തു നിന്ന് ചുണ്ട് ചുളുക്കി കൊണ്ട് സായ് പറഞ്ഞതും സൂര്യ പല്ല് കടിച്ചു... മനു ആണേൽ സൂര്യയെ നോക്കിയൊന്നു ആക്കി ചിരിച്ചു...


\"ഏട്ടാ കേൾക്കുന്നില്ലേ പറ സമ്മതിച്ചോ അങ്ങേര് \"


മറുപടി ഒന്നും വരാഞ്ഞതും സായ് വീണ്ടും ചോദിച്ചു...


\"ആഹ് മോളെ... അവൻ സമ്മതമാണ് മോൾ ഹാപ്പി ആയി പോയി വാ ക്യാഷ് ഞാൻ അയക്കാം \"


\"ഹോ എന്റെ ചക്കര ഏട്ടൻ ഉമ്മാഹ്😘\"


അവൾ പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും സൂര്യ മുഖം കഴറ്റി കൊണ്ട് മനുവിനെ നോക്കി... മനു ആണേൽ അവനെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു...സൂര്യ ഒന്ന് അവനെ ദേഷിച്ചു നോക്കികൊണ്ട് കാർ സ്പീഡിൽ ഓടിച്ചു....


പുറം കാഴ്ചകളിൽ കണ്ണ് നട്ട് ഇരിക്കുമ്പോഴും മനുവിന്റെ ചിന്തകൾ അവിടെയൊന്നും അല്ലായിരുന്നു...


\'എവിടെയാ പെണ്ണെ നീ... എല്ലാവരും പറയുന്നു എനിക്ക് പ്രാന്ത്‌ ആണെന്ന് അതെ പ്രാന്ത് തന്നെയാണ് നീ എന്ന പ്രാന്ത്...നിന്നിലലിയാനുള്ള പ്രാന്ത്,,നീയെന്ന പ്രണയമഴ നനഞ്ഞാൽ മാത്രമേ എന്റെ പ്രാന്ത് മാറു പെണ്ണെ...നിന്നെയും കാത്ത് ഞാൻ ഇവിടെ ഉണ്ടെന്ന് അറിയുന്നുണ്ടോ നീ...\'


കണ്ണുകൾ അടച്ചുകൊണ്ടവൻ

ആദ്യമായി അവളെ കണ്ട നാളുകളിലേക്ക് സഞ്ചരിച്ചു...


ബിസിനസിന്റെ ആവിശ്യത്തിനായി ഒരു പ്ലോട്ട് നോക്കാൻ ദൂരെയുള്ള ഒരിടത്ത് പോയപ്പോൾ ആണ്


ആദ്യമായി അവളെ കാണുന്നത്  കരിനീല കളർ പട്ടുപാവാട ഇട്ടൊരു സുന്ദരി...നിതംബം വരെ തിങ്ങി നിൽക്കുന്ന കറുത്തു തിങ്ങിയ മുടി വിടർത്തിയിട്ടിട്ടുണ്ട്....കണ്ണുകൾ നല്ല കട്ടിയിൽ എഴുതിയിരുന്നു....പിന്നെ മാറ്റേകാൻ എന്നാ പോലെ ഒരു ചുവന്ന കല്ലുള്ള മൂക്കുത്തിയും....ഏതോ ഒരു കരയുന്ന കുഞ്ഞിനോട് എന്തൊക്കെയോ പറഞ്ഞു ചിരിപ്പിക്കുവാണ്.... കയ്യിലെ മിട്ടായി കൊടുത്തതും ആ കുഞ്ഞു ചിരിക്കുന്നപ്പോലെ അവളും ചിരിച്ചു....അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു....അവൻ കൗതുകത്തോടെ അത് നോക്കി....അവളുടെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു...അവനെന്തോ അവളോട് സംസാരിക്കാൻ തോന്നി...


\"ഡാ പോവാം..\"


സൂര്യ കാറിലേക്ക് കയറി കൊണ്ട് പറഞ്ഞു.... എന്നാ ഇതൊന്നും കേൾക്കാതെ അവളെ തന്നെ നോക്കിയിരിക്കുവായിരുന്നു മനു(അഭി)


\"ഡാ മനു നീ ഇതേത് ലോകത്താ \"


സൂര്യ അവനെയൊന്ന് കുലുക്കി കൊണ്ട് ചോദിച്ചതും മനു അവനെ എന്തെന്ന മട്ടിൽ നോക്കി....


\"പോകുവല്ലേ എന്ന് \"


\"ആം... എടാ ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാവേ\"


മനു എന്തോ ഓർത്തുകൊണ്ട് പറഞ്ഞു വേഗം ഡോറും തുറന്നു പുറത്തേക്ക് ഇറങ്ങി... എന്നിട്ട് അവളെ കണ്ടിടത്തേക്ക് വേഗത്തിൽ നടന്നു... പക്ഷെ അപ്പോയെക്കും അവൾ പോയിരുന്നു...അഭി കുറച്ചു സമയം അവിടെയൊക്കെ അവളെ നോക്കിയെങ്കിലും കാണാൻ പറ്റിയില്ല...മനു നിരാശയോടെ നിക്കുമ്പോൾ ആണ് സൂര്യ ഹോൺ നീട്ടി അടിച്ചത്....


\"ഒന്ന് വാടാ,\"


സൂര്യ പറഞ്ഞതും മനു ഒന്ന് കൂടെ അവിടെയൊക്കെ അവളെയൊന്ന് നോക്കികൊണ്ട് കാറിലേക്ക് കയറി....


\"നീ ആരെയാ നോക്കിയേ \"


കാർ ഓടിക്കുന്നതിന്റെ ഇടയിൽ അജു എന്തോ ആലോചിച്ചു ഇരിക്കുന്നവനെ നോക്കി....മനുവിന്റെ മനസ്സിൽ നിറയെ അവളായിരുന്നു....


\"ഡാ നാറി നിന്നോടാ ചോദിച്ചേ\"\"


\"എടാ.... ഒരു സുന്ദരി എന്ത് ഭംഗിയാന്നോ അവളെ കാണാൻ...ആ ചിരിയും മുടിയും  മൂക്കുത്തിയും ഹോ \"


മനു നെഞ്ചിൽ കൈവെച്ചൊന്ന് ശ്വാസം വിട്ടു....പെട്ടന്ന് സൂര്യ വണ്ടി നിർത്തികൊണ്ട് അവനെ ആകമാനം ഒന്ന് നോക്കി....


\"ഡാ നീ നീ വല്ല സ്വപ്നവും കണ്ടോ... അതോ  ഞാനാണോ കാണുന്നെ \"


സൂര്യ കവിളിൽ കൈവെച്ചു കൊണ്ട് ആലോചിച്ചു....


അഭിമന്യു ഒരു പെണ്ണിനെ പൊക്കി പറയുന്നു.... ഇത് ആദ്യായിട്ടാണ് ഇങ്ങനെ.... പഠിക്കുമ്പോഴും മറ്റും ഒരുപാട് പെണ്ണുങ്ങൾ നേരിട്ട് പ്രൊപ്പോസ് ചെയ്തിട്ടുണ്ടെകിലും ഇതുവരെ ആർക്കും പിടി കൊടുത്തിട്ടില്ല അവൻ...ആരെങ്കിലും ഒന്ന് സ്നേഹിക്കെടാ ടൈം പാസ്സിനെങ്കിലും എന്ന് പറഞ്ഞാൽ എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തും ഒരിക്കെ അവൾക്ക് മാത്രേ തന്നെ അളവറ്റ് സ്നേഹിക്കാൻ കഴിയു പിന്നെ അഭിമന്യുവിന്റെ പ്രണയം ഒരിക്കലും ടൈം പാസ്സ് ആവില്ല എന്നാണ് അവൻ പറയാറ്....


ഇപ്പൊ ബിസിനസ് മേഖലയിലേക്ക് വന്നിട്ടും ഒരുപാട് പേര് അവനോട് ഇഷ്ട്ടമാണെന്ന് പറഞ്ഞിരുന്നു പക്ഷെ എല്ലാവരെയും ഒരു ചിരിയോടെ വിലക്കുകയാണവൻ... ആ സ്ഥാനത്താണ് ഇപ്പൊ കണ്ടൊരു പെണ്ണിനെ കുറിച്ചവൻ പറയുന്നത്....


\"ഡാ ഏതാടാ ആ പെണ്ണ്... ശേ എനിക്ക് കാണാൻ പറ്റിയില്ല \"


സൂര്യ നിരാശയോടെ പറഞ്ഞതും മനു അവനെ ദേഷ്യത്തോടെ നോക്കി....


\"ഹോ നോക്കി പേടിപ്പിക്കേണ്ട... നിന്റെ ഹൃദയത്തിൽ അത്രേ പതിഞ്ഞെങ്കിൽ ഒരുപക്ഷെ അതെന്റെ ഏട്ടത്തി പട്ടം അണിയേണ്ടവൾ ആവനാ ചാൻസ്.... അപ്പൊ ഒന്ന് കണ്ടിരിക്കാലോ എന്ന് കരുതിയതാ \"


സൂര്യ കെറുവോടെ പറഞ്ഞു കൊണ്ട് കാർ എടുത്തു... മനു ഒരു ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു....


പ്ലോട്ടൊക്കെ കണ്ട് തിരിച്ചു പോകുമ്പോയും അഭിയുടെ ഉള്ള് നിറയെ അവളായിരുന്നു.... ഒരു പ്രാവശ്യം കൂടെ അവളെക്കാണാൻ അവന്റെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു.....


രാത്രി ഏറെ ആയിട്ടും കിടക്കാതെ ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന മനുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് സൂര്യ ചോദിച്ചു...


\"എന്താടാ ഉറക്കമൊന്നും ഇല്ലേ നിനക്ക്..\'\'


എന്നാൽ അവൻ വിദൂരത്തിലേക്ക് നോക്കികൊണ്ട് ഒന്ന് പുഞ്ചിരിച്ചു... പിന്നെ ഇട നെഞ്ച് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...


\"എനിക്കവളെ കാണണം ഡാ \'\'


\"ആരെ🙄\"


സൂര്യ മനസിലാവാതെ നെറ്റി ചുളിച്ചു...


\"എന്റെ പെണ്ണിനെ.... അവളിങ്ങനെ കണ്ണടയ്ക്കുമ്പോൾ കൂടുതൽ തെളിമയോടെ വരുവാടാ \"


\"ഹോ... അത്രയ്ക്ക് ഇഷ്ട്ടമായോ നിനക്കവളെ \"


സൂര്യ ആകാംഷയോടെ ചോദിച്ചു...


\"ഹ്മ്മ് ഒരുപാട്... ഒരുപാട്...\"


  നിലത്തേക്ക് ചാഞ്ഞു കിടന്നു കൊണ്ടവൻ മാനത്തേക്ക് നോക്കി ഒരു ചിരിയോടെ....


പിന്നീട് ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോയി...വീണ്ടും ഒരിക്കൽ കൂടെ അവർക്ക് ഒരാളെ കാണാനുള്ളത് കൊണ്ട് അവർ അങ്ങോട്ട് പോയി...


സൂര്യ ബിസിനസിന്റെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുമ്പോയെല്ലാം മനുവിന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു കൊണ്ടിരുന്നു....തേടിയത് കാണാഞ്ഞതും അവന്റെ മുഖം വാടി....


\"പോവാം...\"


സൂര്യ കാർ പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു...അവൻ നിരാശയോടെ തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു.... എന്നാൽ കുറച്ചു മുന്നോട്ട് എത്തിയതും ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി...


\"കുഞ്ഞി നിക്കവിടെ...\"


കുലുങ്ങി ചിരിച്ചു കൊണ്ട് ഓടുന്ന ഒരു കുഞ്ഞി പെണ്ണിന്റെ പുറകെ മുഖം വീർപ്പിച്ചു കൊണ്ട് ഓടുന്നവളെ കണ്ടതും അവന്റെ മുഖം തെളിഞ്ഞു.... അവൻ ചിരിയോടെയും പ്രണയത്തോടെയും വാത്സല്ല്യത്തോടെയും അവളെ നോക്കി...അതെ ചിരിയോടെ അവളുടെ അടുത്തേക്ക് പോവാൻ നിന്നതും അവൾ എതിരെ വന്ന ഒരു ഓട്ടോ കണ്ട് പേടിയോടെ ഒതുങ്ങി നിന്നു... അതിൽ നിന്ന് ഒരു സ്ത്രീ എന്തൊക്കെയോ പറഞ്ഞതും അവളുടെ ചുണ്ടുകൾ വിതുമ്പി... അത് കണ്ടതും മനുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.... അവൻ കൈമുഷ്ട്ടി ചുരുട്ടി പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോവാൻ നിന്നതും പാവാട തുമ്പ് പിടിച്ചു കൊണ്ട് ആ കുഞ്ഞിനേയും എടുത്ത് അവൾ വേഗം ആ ഓട്ടോയിൽ കയറി.... അവനെ മറികടന്നു പോവുന്ന ഓട്ടോ നോക്കി അവനൊന്നു നിന്നു പിന്നെ അതിന്റെ പിറകെ പോവാൻ നിന്നതും സൂര്യ അവനൊരു ഒഫീഷ്യൽ കാൾ ഉണ്ടെന്ന് പറഞ്ഞു അവനെ വിളിച്ചു.... അവൻ അവൾ പോയ വഴി നോക്കികൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു....


🧚🏻🧚🏻🧚🏻🧚


പിന്നീട് അങ്ങോട്ട് അവളെ കാണാൻ വേണ്ടി മാത്രം ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് പോയി... എന്നാൽ അവളെ കാണാൻ സാധിച്ചില്ലായിരുന്നു അവൻ... പേരെന്തെന്നോ വീട് ഏതെന്നോ അറിയാത്തത് കൊണ്ട് തന്നെ അന്വേഷിച്ചു പോവാനും സാധിച്ചില്ല... എങ്കിലും എല്ലാ ദിവസവും ആ ഗ്രാമ പ്രദേശത്തേക്ക് അവൻ പോയി കൊണ്ടിരുന്നു... ഇതെല്ലാം കണ്ട് സൂര്യ അവനെ ആദ്യമൊക്കെ കളിയാക്കിയെങ്കിലും പിന്നീട് അവൻ നന്നേ സീരിയസ് ആണെന്ന് അവൻ മനസിലായി.... വെറും ഒന്ന് രണ്ടു പ്രാവശ്യം കണ്ട അവളെ പ്രാന്തമായി പ്രണയിക്കുന്നത് കണ്ട് അവൻ അത്ഭുതം തോന്നി.... പിന്നെ അവൾ ഇല്ലാതെ അവൻ ഒരു സുഖജീവിതം ഉണ്ടാവില്ലെന്ന ഘട്ടം വന്നതും ദേഷ്യപ്പെട്ടും മറ്റും മനുവിനെ അതിൽ നിന്ന് വേർതിരിപ്പിക്കാൻ നോക്കി കൊണ്ടിരുന്നു സൂര്യ....എന്നാൽ ഓരോ ദിവസം കൂടും തോറും അവൻ അവളുടെ ഉള്ളിൽ വേരുറപ്പിച്ചു കൊണ്ടിരുന്നു.... അതിന്റെ പ്രതീകം എന്നപ്പോലെ അവന്റെ ഇടനെഞ്ചിൽ അവളുടെ ചിരിച്ചു നിൽക്കുന്നൊരു മുഖവും വന്നു....


🧚🏻🧚🏻🧚🏻


\"ഡാ ഇറങ് ഞാൻ പാർക്ക്‌ ചെയ്ത് വരാം\"\"

സൂര്യ തട്ടി വിളിച്ചതും അവൻ ഓർമകളിൽ നിന്നുണർന്നു... കലങ്ങിയ കണ്ണുകൾ അവനിൽ നിന്ന് മറച്ചുകൊണ്ട് അവൻ ഇറങ്ങി...സൂര്യ  പാർക്ക്‌ ചെയ്യാൻ പോയതും അവൻ മാളിലേക്ക് നടന്നു...ആ സമയത്താണ് എതിർ വശത്തിലൂടെ മഞ്ജുവും ആദ്യയും കൂടെ കടന്ന് പോയത്... അവന്റെ നെഞ്ചിടിപ്പൊന്ന് ഉയർന്നു ആ സമയം... അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു പക്ഷെ അപ്പോയെക്കും അവർ പുറത്തേക്ക് ഇറങ്ങിയിരുന്നു....


എന്നാൽ ഈ സമയം യൂബറിൽ മഞ്ജുവിന്റെ കൂടെ കയറി പോവുന്നവളെ കണ്ടതും സൂര്യ അതിശയത്തോടെ നോക്കി നിന്നു.... കണ്മുന്നിൽ കണ്ടതെന്തോ വിശ്വസിക്കാൻ കഴിയാതെ അവൻ തരിച്ചു നിന്നു...


🌼___________________________________🌼


അന്ന് ഷോപ്പിങ്ങിന്റെ ഇടയിൽ എല്ലാം സൂര്യ ഏതോ ചിന്തയിൽ ആയിരുന്നു.... മനു എന്തെന്ന് ചോദിച്ചു വെങ്കിലും അവൻ ഒന്നുമില്ലെന്ന് പറഞ്ഞു....


താൻ കണ്ടത് സത്യമല്ലെങ്കിൽ ഇനിയും തന്റെ മനുവിനെ സങ്കടത്തിൽ ആഴ്ത്താൻ അവൻ താല്പര്യം ഇല്ലായിരുന്നു.... കാരണം അവളോട് ഉള്ള അവന്റെ പ്രണയം അത്രയും കണ്ടത് അവൻ മാത്രമായിരുന്നു.... ഉറക്കമില്ലാതെ പല രാത്രികളിലും തന്റെ നെഞ്ചിൽ കൈകൾ പിണച്ചു കൊണ്ട് കരയുകയും സന്തോഷം വരുമ്പോൾ അവളുടെ മുഖത്തു വിരലോടിച്ചു സ്നേഹത്തോടെ എന്തൊക്കെയോ പറയുന്നതുമൊക്കെ കാണുമ്പോഴും സൂര്യക്ക് പലപ്പോഴും തോന്നിയിരുന്നു അവൻ പ്രാന്ത് തന്നെ ആണെന്ന്....ഇനി അഥവാ തനിക്ക് തോന്നിയത് ആണെങ്കിൽ... അവൻ വീണ്ടും വിഷമത്തിൽ ആവും...ഏതായാലും മഞ്ജിമയുടെ കൂടെ അല്ലെ അവളെ കണ്ടേ... തന്റെ ബ്ലോക്കിൽ തന്നെ ആണ് അവളുടെ താമസവുമെന്ന് തോനുന്നു... ഇന്ന് തന്നെ അവളെ പോയി കാണണം... കണ്ടത് സത്യമാണെങ്കിൽ തന്റെ മനുവിന് നൽകണം അവളെ....


സൂര്യ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു...


ഈവെനിംഗ് ഫ്ലാറ്റിൽ എത്തിയതും സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി കൊണ്ട് സൂര്യ മഞ്ജിമയുടെ ഫ്ലാറ്റിലേക്ക് നടന്നു...അവിടെ എത്തിയതും കാളിംഗ് ബെൽ അടിച്ചുകൊണ്ട് അവൻ അക്ഷമയോടെ കാത്തു....

ആരോ ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ഷോപ്പിങ് കഴിഞ്ഞ് വന്ന സാധനങ്ങൾ എല്ലാം അടുക്കി വെച്ചു കൊണ്ടിരുന്ന ആദ്യ മഞ്ജുവിനെ ഒന്ന് നോക്കി....
തനിക്ക് വാങ്ങി തന്ന സാധങ്ങൾ അത്രയും വില കൂടിയത് ആയതുകൊണ്ട് ഇതൊന്നും വേണ്ട വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഇരുന്ന ആദ്യയെ വഴക്ക് പറഞ്ഞു മുഖം കനപ്പിച്ചു ഇരിക്കുന്ന അവളെ നോക്കി കൊണ്ട് ആദ്യ പോയി വാതിൽ തുറന്നു...

തന്റെ മുന്നിൽ വാതിൽ തുറന്നതും... തനിക്ക് മുന്നിൽ നിൽക്കുന്നവളെ കണ്ണുകൾ വിടർത്തികൊണ്ട് സൂര്യ നോക്കി... ആദ്യ ആണേൽ ആരാണെന്ന് അറിയാതെ അവനെ നോക്കി നെറ്റി ചുളിച്ചു...അവൻ ഞെട്ടലിൽ നിന്ന് ഉണർന്നുകൊണ്ട് അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു....

\"ഏട്ടത്തി...\"

അവൻ അവളെ വിളിച്ചുകൊണ്ടു ചേർത്ത് പിടിച്ചു....

തുടരും

എല്ലാവരും അഭിപ്രായം പറയണേ പ്ലീസ്❤️😍

Mishka


പ്രണയാഗ്നി🔥

പ്രണയാഗ്നി🔥

5
1702

Part 5\"ഏട്ടത്തി...\" അവൻ വിളിച്ചുകൊണ്ടവളെ ചേർത്ത് പിടിച്ചു.... ആദ്യ തെല്ലൊരു അമ്പരപ്പോടെ അവനെ നോക്കി പിന്നെ വേഗം അവനെ പുറകിലേക്ക് തള്ളി...സൂര്യ ഒന്ന് ഞെട്ടികൊണ്ട് അവളെ നോക്കി... പിന്നെ ചെയ്തത് എന്തെന്ന് ഓർത്തതും തലയ്ക്കൊരു കൊട്ട് കൊടുത്തു... പെട്ടന്ന് കണ്ടപ്പോ ചെയ്തു പോയതാണ്.... വാതിൽ തുറക്കാൻ പോയിട്ടും തിരിച്ചു വരാത്ത ആദ്യയെ നോക്കികൊണ്ട് ഫ്രണ്ട് ഡോറിന്റെ അങ്ങോട്ട് ചെന്നപ്പോഴാണ് ആദ്യയെ നോക്കി ചിരിയോടെ നിൽക്കുന്ന സൂര്യയെയും... ഒരു തരം പിടപ്പോടെ അവനെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ആദ്യയെയും കാണുന്നത് മഞ്ജു... സൂര്യ കണ്ണ് നിറച്ചു നിൽക്കുന്നവൾക്ക് നേരെ തിരിഞ്ഞ്