Aksharathalukal

ഇരുട്ടിന്റെ അഭയാർത്ഥികൾ

ഭാഗം -1

ഇരു കരങ്ങളും ചലിപ്പിക്കാൻ കഴിയുന്നില്ല. ആരോ എന്നെ കെട്ടിയിട്ടിരിക്കുന്നതു പോലെ തോന്നുന്നു. . 
ഇടതു കാലിന്റെ പെരുവിരലിൽ എന്തോ കടിക്കുന്ന പോലെ.. ഏതെങ്കിലും ഇഴജന്തു എന്നെ കടിച്ചുവോ ? ആ വേദന എന്നെ സ്വപ്നത്തിൽ നിന്നും ഉണർത്തി. കണ്ണു തുറന്നപ്പോഴാണ് ജയിലെത്തിയ കാര്യം ഓർത്തത്. നോക്കിയപ്പോ ഒരു
 പഹയൻ സിഗററ്റു കുറ്റി എന്റെ കാലിൽ കുത്തി നിർത്തി രസിക്കുകയായിരുന്നു.
ഞാനതു തട്ടിത്തെറിപ്പിച്ചു. അവന്റെ ആ നേരംപോക്ക് എന്നിലുണ്ടാക്കിയ അരിശം ചെറുതൊന്നുമല്ല. 

\" ലെയ്ഷ് സവ്വി കിദ\" അന്ത മജ്നൂൻ വല്ല ? 
 ഹയവാൻ

അറിയാവുന്ന അറബി ഉച്ചാരണരുദ്ധിയോടെ ഞാൻ സംസാരിക്കുമായിരുന്നു. നീ വല്ല ഭ്രാന്തനാണോടാ മൃഗമേ എന്നായിരുന്നു ഞാൻ ചോദിച്ചത്. മൃഗം നായ എന്നൊക്കെ വിളിക്കുന്നത് അറേബ്യൻ നാടുകളിൽ മുന്തിയ ഇനം അസഭ്യവാക്കാണ്. 

മൃഗം നീയാണെന്ന്  ചിരിച്ചു കൊണ്ടവൻ മറുപടി നൽകി. അവന്റെ കറപിടിച്ച പല്ലുകൾ എന്റെ നെഞ്ചിൽ കുത്തിയറങ്ങുന്നതു പോലെ തോന്നി. ചാടിയെഴുന്നേറ്റ് അവന്റെ മുഖമടച്ച് ഒരടി കൊടുത്തു. ഉടൻ സഹതടവുകാർ എന്നെ പിടിച്ചുമാറ്റി. പോലീസുകാരും ഓടിവന്നു.

അടങ്ങടാ .. നായകളെ !

എല്ലാരും ശാന്തരായി നിന്നു.
ലാത്തി കൊണ്ട് പ്രഹരിക്കുന്നതിന് മുമ്പ് ഞാൻ പറഞ്ഞു:

"ഹുവ ഹത് ദുഹാൻ അലറിജ്‌ലി."

ആ തല തെറിച്ചവൻ എന്നോട് ചെയ്തത് എന്താണെന്ന് ഞാൻ അവരോട് പറഞ്ഞു. അവൻ ഇവിടുത്തെ പൗരനായതു കൊണ്ട്  
പോലീസും അവനൊപ്പം നിക്കുമെന്ന് ഒരു നിമിഷം ഞാൻ ഭയന്നു. പക്ഷേ സാക്ഷി, സിഗററ്റ് കുറ്റി ആയതു കൊണ്ട് എന്റെ വാക്കുകളവർക്ക് ബോധ്യമായി. ക്യാമറക്കണ്ണുകൾ ചലിക്കുന്നതുകൊണ്ട് അവന് എതിർത്തൊന്നും പറയാനുമായില്ല. 
സിഗററ്റ് ആരാണ് എത്തിച്ചതെന്ന്  ചോദിച്ചു കൊണ്ട് അവനെ മറ്റൊരു സെല്ലിലേക്ക് കൊണ്ടു പോയി. 

 \"അവൻ ഒരു കാട്ടുപന്നിയാ.. പിടിച്ചുപറിക്കുന്ന സമയത്ത് എതിർത്താൽ കൊല്ലാൻ പോലും മടിക്കൂല്ല"..എന്നിട്ടും അവനെ ശുർത്ത നമ്മുടെ കൂടെ ഇവിടിട്ടു.

അടുത്തൊരു മലയാളി ഉണ്ടെന്ന് അപ്പോഴാണ് ശ്രദധിച്ചത്. ചുടുവേനലിലെ ഇളംകാറ്റ് പോലെ അതെനിക്ക് ആശ്വാസമായി. 
20 പേർക്ക് കഷ്ടി കിടക്കാമയിരുന്ന അവിടെ ഞങ്ങൾ 25 പേരുണ്ടായിരുന്നു.മുറിയുടെ അങ്ങേ മൂലയിലാണ് യൂറോപ്യൻ ക്ലോസറ്റ് ഉള്ളത്. അതുകൊണ്ട് തന്നെ ദുർഗന്ധം ആകമാനം തങ്ങി നിൽക്കുന്നു. ജീവിത്തിൻ്റെ ഇത്തരമൊരു മുഖം എനിക്ക് ഇതുവരെ പരിചയമില്ല.  അഴിക്കുള്ളിൽ അകപ്പെടാൻ കാരണമായ നിയന്ത്രണം നഷ്ടപ്പെട്ട് പോയ ആ സമയത്തെ ഞാനപ്പൊ പഴിച്ചു. ഭയത്താൽ എൻ്റെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.


"എന്താ പേര്? " 
ചുമരിൽ തല ചായ്ച്ചു വെച്ചുകൊണ്ട് ആ മലയാളി ഇരിക്കുന്നു. കരകരപ്പുള്ള ശബ്ദം.

എൻ്റെ പേര് സിയാ... സിയാഉൽ റഹ്മാൻ.
ഞാൻ മറുപടി പറഞ്ഞു.

എങ്ങനെയാ ഇവിടെ എത്തിയത്?

ഞാൻ ഒരു തെമ്മാടിയെ അങ്ങ് പഞ്ഞിക്കിട്ടു.
സഹികെട്ടപ്പോ ചെയ്തു പോയതാ.

ഇവിടെ ഒരു പൗരനെ വിദേശി തല്ലിയാൽ പലരീതിയിൽ ശിക്ഷ മാറാൻ ഇടയുണ്ട് .  കക്ഷിക്കുണ്ടായ പരിക്കിന് അനുസരിചായിരിക്കും തടവും പിഴയും. പിന്നെ അവൻ്റെ മൊഴിയാണ് അപകടം.
അല്ലെങ്കില് അവൻ പറയുന്ന ലക്ഷങ്ങൾ കൊടുക്കേണ്ടി വരും. അത് കൊടുത്താൽ ഒത്തുതീർപ്പ് ആക്കാം.

അതെനിക്കുമറിയാം..പക്ഷേ പറ്റിപ്പോയി.
ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പ്യൂട്ടർ ഷോപ്പിൽ ഇടക്കിടക്ക് അവൻ വരുമായിരുന്നു. അശ്ലീലങ്ങൾ പറയുന്നത് അവന് ഒരു തമാശയാ. പിന്നെ ഇന്ത്യക്കാർ ആണെന്ന് അറിഞ്ഞാൽ കൂടി ബംഗാളി എന്ന് വിളിച്ച് ആക്ഷേപ വാക്കുകൾ പറയുന്നതും അവൻ്റെ ഒരു നേരമ്പോക്കായിരുന്നു. എന്നാല് എത്രയോ നന്നായി ഇടപഴകുന്ന അറബികൾ അവിടെ വരുന്നുണ്ട്. കുറെയെണ്ണം ഇതുപോലെയും ഉണ്ട്. 
ഒരു ദിവസം ഷോപ്പിന്ന് കുറച്ചകലെ ഞാൻ ഫോൺ ചെയ്ത് കൊണ്ട് നില്ക്കുകയായിരുന്നു. പെട്ടെന്ന് അവൻ എനിക്ക് നേരെ വണ്ടി പാഞ്ഞടുപ്പിച്ചു. ഞാൻ ഒഴിഞ്ഞുമാറി. ഇത്തവണ എൻ്റെ വീട്ടിലുള്ളവരെ അവൻ അസഭ്യം പറഞ്ഞു.
അരിശം അടക്കാനാവാതെ ഞാൻ അവനെ ഇടിച്ചു. നിലത്ത് വീണ അവൻ്റെ ദേഹത്ത് കയറിയിരുന്ന് ആ വളഞ്ഞ മൂക്ക് ലക്ഷ്യമാക്കി  ഇടിച്ചു. ഉടൻ അവിടുണ്ടായിരുന്ന ഒരു സുഡാനി ഓടിവന്നു എന്നെ പിടിച്ചു മാറ്റി.
ആരോ  അറിയിച്ചത് പ്രകാരം ഞൊടിയിടയിൽ പോലീസ് ഉടൻ എത്തുകയും ചെയ്തു.

എത്ര വർഷമായി വന്നിട്ട്?

ആകെ നാല് വർഷം. പതിനെട്ടാം വയസ്സിൽ വണ്ടികേറി. കുറച്ചു കാശ് സമ്പാദിച്ചു നാട്ടിൽ പോയി എന്തെങ്കിലും സംരംഭം തുടങ്ങാം എന്ന് വിചാരിച്ചതാ.

ഞാനും ഒരു സംരംഭത്തിന് നാട്ടിൽ വട്ടം കൂട്ടിയതയിരുന്നു.. നമ്മുടെ പാർട്ടിക്കാർ അതങ്ങ് പൂട്ടിച്ചു. അങ്ങനെ വീണ്ടും തിരിച്ച് വന്നു. - അയാൾ ചെറിയ ഒരു പുഞ്ചിരിയോടെയാണ് അത് പറഞ്ഞത്.


..........      ..............
(തുടരും)


ദുഹാൻ.    - സിഗററ്റ് 
ഷുർത്ത.   - പോലീസ്





ഇരുട്ടിൻ്റെ അഭയാർത്ഥികൾ

ഇരുട്ടിൻ്റെ അഭയാർത്ഥികൾ

4.5
629

ഭാഗം- 2      ഇത് ഒരു വിചാരണത്തടവു മാത്രമാണല്ലോ?തലവിധി എന്താണെന്ന് ദൈവത്തിനറിയാം. എന്താ സംഭവം? ഞാൻ ആകാംഷയോടെ ചോദിച്ചു.വേറൊന്നുമല്ല.. കള്ള് കച്ചവടം . പച്ചയ്ക്ക് പറഞ്ഞാൽ വാറ്റ്.ഇത് മദ്യവർജിത രാജ്യമല്ലേ?അതൊക്കെയാണ്. നിയമവ്യവസ്ഥയും കേമം. പക്ഷേ ഇവിടെ എല്ലാം നടക്കുന്നുണ്ട്. ബ്ലാക്ക് മാർക്കറ്റും സജീവമാണ്. 'ബെന്യാമിന്റെ  ജാസ്മിൻ ഡേയ്സ് ' ൽ പറഞ്ഞിരിക്കുന്ന പോലെ ഒരുപാട് രഹസ്യങ്ങൾ അറേബ്യൻ നാടുകളിൽ ഉറങ്ങുന്നുണ്ട്.വായാനാ ശീലവുമുണ്ടോ? -അതെനിക്കൊരു  കൗതുകമായി.ചെറുതായിട്ട് ..നല്ല വായനക്കാരനായ ഒരു ചങ്ങാതി എനിക്കുണ്ടായിരുന്നു. അവന്റെ റൂമിൽ പോകുമ്പോ ചിലതെ