Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️2✴️



Part   2✨️



ഒരുപാട്  നേരം  യാത്ര ചെയ്തത്  കൊണ്ട് തന്നെ ശ്രീ നന്നായി ക്ഷീണിച്ചിരുന്നു   പിന്നീടുള്ള യാത്രയിൽ കാർ നന്നായി സ്പീഡ് കുറച്ചായിരുന്നു  ഓടിച്ചിരുന്നത്  നല്ല   ഹോട്ടലുകൾ വല്ലതും കിട്ടിയാലോ  എന്ന്   ചിന്തിച്ചുകൊണ്ട്  , കുറച്ചുനേരം കൂടി യാത്ര തുടർന്നതും  ഒരു ഹോട്ടൽ അവൾ കണ്ടെത്തിയിരുന്നു  അത്യാവശ്യം  സൗകര്യങ്ങൾ ഒക്കെ ഉണ്ടായിരുന്ന ഒരു റൂം ആയിരുന്നു ലഭിച്ചിരുന്നത്  ,,,,


റൂമിലേക്ക്‌ കയറിയതും ആദ്യം അവൾ ഒന്ന് ഫ്രഷ് ആയി  ശേഷം ഒരു ഫോണുമായി  ബെഡിലേക്ക് ചാഞ്ഞു നല്ല രീതിയിൽ തന്നെ ക്ഷീണവും  ബെഡിലേക്ക് കിടന്നെങ്കിൽ തന്നെയും അവൾക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല  , കുറച്ച് ദിവസങ്ങൾക്ക്  മുൻപ് അവൾക്ക് വന്ന ഒരു മെയിൽ  ശ്രീയെ ഇവിടം വരെ എത്തിച്ചു പക്ഷെ ആ മെയിലിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നുള്ളത് അവൾക്കിന്നും പൂർണമായി വിശ്വസിച്ചിരുന്നില്ല പക്ഷെ ഹൃദയത്തിന്റെ   ഒരു  കോണിൽ എവിടെയോ പ്രേതീക്ഷ  തിളങ്ങി നിന്നിരുന്നു  അമ്മെയെ കണ്ടെത്താം എന്ന അവളിലെ വിശ്വാസം......




കുറച്ചുനേരം   ഫോണിൽ  നോക്കി  ഇരുന്നു സമയം  ഒരുപാടായെന്നു തോന്നിയതും  ഫോൺ മാറ്റിവെച്ചവൾ കിടന്നു കണ്ണടച്ച് കിടന്നിട്ടും ഉറങ്ങാൻ സാധിക്കാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു  ഉറക്കം അവളെ കാടാക്ഷിച്ചതെ ഇല്ല...
വീണ്ടും ഫോൺ  കയ്യിലെടുത്ത്  അവൾ തനിക്ക് ഒരാഴ്ച മുൻപ് വന്ന  മെയിൽ ഓപ്പൺ ചെയ്തു ...




" ഇത്  സത്യമായിരിക്കുമോ  അതോ എന്നെ ആരെങ്കിലും പറ്റിക്കുന്നതാണോ   പക്ഷെ എന്റെ കാര്യങ്ങളും  വ്യക്തമായി  ഇതിൽ പറഞ്ഞ സ്ഥിതിക്ക്  എന്തെങ്കിലും കാര്യമായി  സത്യം ഉണ്ടാവാതിരിക്കില്ല  " അവൾ  മനസ്സിൽ ഓർത്തു  കിടന്നു കുറച്ചു നേരം ചിന്തിച്ച് കിടന്നതും പതുക്കെ അവൾ പോലും അറിയാതെ അവൾ ഉറക്കത്തിലേക്ക് വീണു ആ രാത്രി അവൾക്ക്   രണ്ടാനമ്മയുടെ  ഭാഗത്ത് നിന്നും  ശകാരങ്ങൾ ലഭിച്ചിരുന്നില്ല സ്വപ്നത്തിലും





     ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം കേട്ടാണ് ശ്രീ രാവിലെ ഉണർന്നത്   ഫോൺ എടുത്ത് നോക്കിയതും വിളിക്കുന്നത്‌  സിദ്ധു ആണെന്ന് അവൾക്ക് മനസ്സിലായി  അവന്റെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകി അവൾ ഫോൺ വെച്ചു സമായം നോക്കിയപ്പോൾ  ആറ് മണിയെ ആയുള്ളൂ അവൾ വീണ്ടും ഉറങ്ങാതെ അൽപ നേരം കൂടി  കിടന്നു വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി  ഈ പ്രാവിശ്യം വിളിച്ചത് ശ്രീയുടെ ബെസ്റ്റ് ഫ്രണ്ട് ആയ ആകൃതി  എന്ന കൃതി ആയിരുന്നു അവൾ കാൾ അറ്റന്റ് ചെയ്തു....




" ശ്രീ  നീ എന്ത്  ഭാവിച്ച ഈ യാത്ര  നീ എവിടെ പോയാലും എന്നെ വിളിക്കുന്നത്‌ ആണെല്ലോ ഇപ്പൊ ഇതിന് മാത്രം എന്താ വിളിക്കാനെ "   ശകാരം നിറഞ്ഞ സ്വരത്തോടെ കൃതി ചോദിച്ചു




" കൃതി  ഞാൻ മനഃപൂർവം പറയാഞ്ഞതാണ് "  അവൾ അല്പം നിരാശയോടെ പറഞ്ഞു



" അതെന്താണെന്ന ഞാൻ ചോദിച്ചേ "



"ഡീ   ചിലപ്പോ എന്തെങ്കിലും തരത്തിൽ  അപകടം സംഭവിച്ചാൽ  എന്ത് ചെയ്യും നിന്റെ ജീവൻ ആപത്തല്ലേ അതാ ഞാൻ "



"അപ്പൊ നിനക്ക് അപകടം സംഭവിച്ചാൽ  കുഴപ്പം ഒന്നും ഇല്ല "
 അവൾ അല്പം ദേഷ്യത്തോടെ ചോദിച്ചു



" കൃതി എനിക്കെന്തെങ്കിൽ സംഭവിച്ചാൽ ആർക്ക് എന്ത് വിഷമം ഞാൻ പോകുന്നതായിരിക്കും എല്ലാവർക്കും സന്തോഷം "



"അത് നിന്റെ അച്ഛനും നിന്റെ രണ്ടാനമ്മയ്ക്കും  ഞങ്ങൾക്ക് അങ്ങനെ അല്ല നീ മനസ്സിലായോ  നിന്നെ  ആർക്ക് വേണ്ടേലും എനിക്കും സിദ്ധുനും വേണോല്ലോ  ഈ കുഞ്ഞി കുരുപ്പിനെ " കൃതി   അല്പം സങ്കടത്തോടെ തന്നെ പറഞ്ഞു   കൃതി പറയുന്നത് കേട്ടതും അവൾക്ക്  സങ്കടം സഹിക്ക വയ്യാതെ കരയാനും തുടങ്ങി



"നീ എന്തിനാ കരയുന്നെ പെണ്ണെ നീ ഇപ്പൊ ഒറ്റയ്ക്ക് അല്ലല്ലോ ഈ യാത്ര കഴിഞ്ഞാൽ നിനക്ക് നിന്റെ അമ്മെയെ  കിട്ടാൻ പോകല്ലേ  നിന്റെ ഇത്രയും നാളത്തെ  വിഷമങ്ങൾക്ക് എല്ലാം ചങ്ങല  ഇട്ട്കൊണ്ട് ആ ദിനം വരും ശ്രീ  പക്ഷെ ഈ യാത്ര നീ തനിച്ചല്ല ഒപ്പം ഞാനും ഉണ്ട് "




" കൃതി വേണ്ടാ  എന്തെങ്കിലും  പ്രശ്നം ഉണ്ടായാൽ "




" ഒരു പ്രശ്നവും വരില്ല നീ എവിടാണെന്ന് പറ ഞാൻ അങ്ങ് വരാം  ലൊക്കേഷൻ വാട്സ്ആപ്പിൽ അയക്ക് "




"കൃതി ഒന്നുകൂടി ആലോചിട്ടു പോരെ ഈ വരവ് "



"ദേ ശ്രീ നീ ഇനി ഒന്നും പറയണ്ട മര്യാദയ്ക്ക് ലൊക്കേഷൻ അയക്ക് കേട്ടല്ലോ " അവൾ അല്പം ദാഷ്ട്യത്തോടെ തന്നെ പറഞ്ഞു



"ഞാൻ അയക്കാം " അവൾ മനസ്സില്ല മനസ്സോടെ പറഞ്ഞു 



"ഗുഡ് ഗേൾ"



അവൾ പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു  ശേഷം കൃതിക്ക് ലൊക്കേഷൻ അയച്ച്കൊടുത്തു....


" ഞാൻ വരാതെ  നീ പോകല്ലേ "  കൃതി ശ്രീക്ക് മെസ്സേജ്‌ അയച്ചു


" ഇല്ലെടി "





    ശ്രീ ഫോൺ മാറ്റിവെച്ചു  ബെഡ്ഡിൽ എഴുന്നേറ്റിരുന്നു അവളുടെ മനസ്സ് വീണ്ടും ആസ്വസ്ഥം ആകാൻ തുടങ്ങി


" സത്യം എന്താണെന്നു പോലും അറിയില്ല പ്രതീക്ഷയുടെ  പുറത്തുള്ള ഒരു യാത്ര ഈ  യാത്രയിൽ എന്തും സംഭവിച്ചേക്കാം എന്ന് മനസ്സു പറയുന്നു അങ്ങനെ ഉള്ളപ്പോൾ   കൃതിയെ കൂടെ കൂട്ടുന്നത്  നല്ലതാണോ "- ശ്രീ  ആത്മ  







      ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




ഇതേ  സമയം  കൃതി   പൂവള്ളി എന്ന തറവാട്ടു വീട്ടിൽ നിന്നും യാത്ര തിരിച്ചു ശ്രീയുടെ അടുക്കലേക്ക് അവളുടെ യാത്രയിൽ പങ്കു ചേരാൻ   വരാൻ പോകുന്ന വിപത്തുകൾ അറിയാതെ..






തുടരും  ❣️
 






❣️ എന്റെ മാത്രം ശ്രീ ❣️ ✴️3✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️3✴️

5
1138

Part   3 ✨️ശ്രീ  അയച്ച ലൊക്കേഷൻ വെച്ച് കൃതി വയികുന്നേരം  ആയപ്പോഴേക്കും ഹോട്ടലിൽ എത്തിയിരുന്നു പുറത്ത് അവളെയും കാത്ത് ശ്രീ  നിൽപ്പുണ്ടായിരുന്നു  ദൂരെ വെച്ചേ  അവളെ  കണ്ടത് കൊണ്ട്  കൃതി  ഓടി വന്ന് ശ്രീയുടെ  ഇളിയിലേക്ക്  ചാടി കയറി   ഇരുന്നു....." നീ എന്നെ വിളിക്കാതെ പോകും അല്ലെ "  ചുണ്ട്  കോണ്ടികൊണ്ടവൾ  ശ്രീയോടായി പറഞ്ഞു" സോറി   ഡീ    നിന്നെ  ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയ  ഞാൻ വിളിക്കാതെ ഇറങ്ങി  തിരിച്ചത് ""ഹാ നീ എനിക്കൊരു ശല്ല്യം ആണ്   പിന്നെ പോട്ടെന്നു വെക്കുന്നതാ  "  ശ്രീയിടെ ഇളിയിൽ ഞെളിഞ്ഞിരുന്നുകൊണ്ട് കൃതി പറഞ്ഞ