Aksharathalukal

❣️ എന്റെ മാത്രം ശ്രീ ❣️ ✴️3✴️





Part   3 ✨️



ശ്രീ  അയച്ച ലൊക്കേഷൻ വെച്ച് കൃതി വയികുന്നേരം  ആയപ്പോഴേക്കും ഹോട്ടലിൽ എത്തിയിരുന്നു പുറത്ത് അവളെയും കാത്ത് ശ്രീ  നിൽപ്പുണ്ടായിരുന്നു  ദൂരെ വെച്ചേ  അവളെ  കണ്ടത് കൊണ്ട്  കൃതി  ഓടി വന്ന് ശ്രീയുടെ  ഇളിയിലേക്ക്  ചാടി കയറി   ഇരുന്നു.....




" നീ എന്നെ വിളിക്കാതെ പോകും അല്ലെ "  ചുണ്ട്  കോണ്ടികൊണ്ടവൾ  ശ്രീയോടായി പറഞ്ഞു



" സോറി   ഡീ    നിന്നെ  ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയ  ഞാൻ വിളിക്കാതെ ഇറങ്ങി  തിരിച്ചത് "




"ഹാ നീ എനിക്കൊരു ശല്ല്യം ആണ്   പിന്നെ പോട്ടെന്നു വെക്കുന്നതാ  "  ശ്രീയിടെ ഇളിയിൽ ഞെളിഞ്ഞിരുന്നുകൊണ്ട് കൃതി പറഞ്ഞു



" ആഹാ അത്രയ്ക്ക് ആയോ "  ഇത്രയും പറഞ്ഞ്  ശ്രീ  അവളിലെ   പിടുത്തം അയച്ചു  ബാലൻസ് പോയി കൃതി തറയിലും  വീണു  🥴




" ഡീ  നീ എന്നെ തറയിൽ ഇട്ടു ല്ലെ 😭😭 "   തറയിൽ  വീണുകിടക്കുക ആയിരുന്ന കൃതി  കള്ള കരച്ചിലും കരഞ്ഞോണ്ട്  പറഞ്ഞു



അയ്യോ കുഞ്ഞിന് വേദനിച്ചോ



മ്മ്  നന്നായി വേദനിച്ചു



നന്നായി പോയി 😏



ശ്രീ


" പോടീ  " 



രണ്ടുപേരുടെയും സംസാരത്തിനിടയിൽ ആണ്  ബാഗും ലെഗേജുകളും മറ്റുമായി സിദ്ധുഅകത്തേക്ക് കയറി വരുന്നത്  ശ്രീയുടെ കണ്ണിൽ പെട്ടത്, കയ്യിൽ കരുതിയ ബാഗ് തറയിലേക്കിട്ട് അവൻ  ഓടി ശ്രീയുടെ സമീപത്തേക്ക്  വന്നു,



" എന്ത് പണിയ സിദ്ധു നീ കാണിച്ചേ, ഇവള്ടെ ഒപ്പം നീ കൂടി എന്തിനാ ഇറങ്ങി തിരിച്ചത് ഞാൻ പറഞ്ഞതല്ലേ നിന്നോട്  എന്റെ ഒപ്പം വരണ്ട അപകടം ആണെന്ന് "  ആവലാതിയോടെ ശ്രീ  സിദ്ധുനോട് ചോദിച്ചു 



" ഓ  അപ്പൊ അപകടം പിടിച്ച സ്ഥലത്തേക്ക് നിനക്ക് മുന്നും പിന്നും നോക്കാതെ ഇറങ്ങി തിരിക്കാം അല്ലേ, എല്ലാം പോട്ടെ  നിന്നെ സിദ്ധു  കുഞ്ഞിലേ തൊട്ടു കാണുന്നതല്ലേ  അവന് നീ ഇല്ലാതെ പറ്റോ, ഇനി എന്റെ കാര്യം ആണെങ്കിൽ ഇതുവരെ നമ്മൾ  അറിയാത്ത എന്തെങ്കിലും നമുക്കിടയിൽ നടന്നിട്ടുണ്ടോ " കൃതി  അവളുടെ പാരിഭവ കെട്ടിറക്കി



"ഒന്നും അറിയതോണ്ടല്ല കൃതി  ഞാൻ എനിക്കാരും ഇല്ല അതുപോലെ ആണോ നിങ്ങൾക്ക് സ്നേഹിക്കാനും തിരിച്ചുസ്നേഹിക്കാനും എല്ലാരും ഉണ്ട് എനിക്കങ്ങനെ ആണോ  ഒരച്ഛനുണ്ട് ആൾക്ക് എന്നെ കാണുന്നത് പോലും ഇഷ്ടമല്ല അടുത്തോട്ടു ചെല്ലുന്നത് പോലും ഒരമ്മയുടെ സ്നേഹം  കിട്ടണ്ട സമയത്തൊന്നും എനിക്ക് കിട്ടിയിട്ടില്ല രണ്ടാനമ്മയിൽ നിന്നു കിട്ടുന്ന ശകാരങ്ങൾ അല്ലാതെ, ഇപ്പൊ എവിടുന്നോ ഒരു  സൂചന കിട്ടി   അമ്മയിൽ നിന്നും ആയിരിക്കാം, ഒരു പ്രതീക്ഷ അമ്മയെ  കണ്ടെത്താം എന്നാ ഒരു പ്രതീക്ഷ  അങ്ങനെ ഇറങ്ങി പുറപ്പെട്ടതാ ഞാൻ , പോകുന്നത് അപകടത്തിലേക്കാണെന്ന് എനിക്കറിയാം പക്ഷെ ഇതുവരെ കാണാത്ത എന്നെ കാണാൻ പോലും വരാത്ത ആ  സ്ത്രീയെ കാണണം എന്നൊരു ആശ പലതും എനിക്ക് ചോദിക്കാനുണ്ട് ആ മുഖത്ത് നോക്കി, അതൊക്കെകൊണ്ട് മറ്റൊന്നും ഞാൻ ആലോചിച്ചില്ല  നിങ്ങളെ കൂടി അപകടത്തിൽ ആക്കണ്ടല്ലോ ന്ന് കരുതി  " 




    അവൾ അത്രയും പറഞ്ഞതും വാക്കുകൾ കിട്ടാതെ മുറിഞ്ഞു പോയിരുന്നു സിദ്ധു അവളെ ചെന്ന് കെട്ടിപിടിച്ചു


"ആര് പറഞ്ഞു ശ്രീക്ക് ആരും ഇല്ലെന്ന് ഞാനില്ലേ അതുപോരെ നിനക്ക് " പാതി കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു



" പിന്നെ  ഞാനോ, നിനക്കെന്തിനും എന്നെ  വിളിച്ചൂടെ  നല്ല ഒരു കൂട്ടുകാരിക്ക് ഉപരി നല്ല ഒരു കൂടപ്പിറപ്പല്ലെടി നമ്മൾ "

 

    ശ്രീയുടെയും  സിദ്ധുനും ഒപ്പം അവളും അവരോടു ചേർന്ന് നിന്നു  കുറച്ചുസമായം അങ്ങനെ നിന്നതും ശ്രീയുടെ ഫോണിൽ എന്തോ മെസ്സേജ് സൗണ്ട് കേട്ടതും എല്ലാവരും അതിലേക്ക് തിരിഞ്ഞു എല്ലാവരും വിചാരിച്ചത് പോലെ തന്നെ  അമ്മയുടെ ഇൻഫർമേഷൻ  ലഭിച്ച അതെ  നമ്പറിൽ നിന്നായിരുന്നു മെസ്സേജ് വന്നത്,


" എന്താടി മെസ്സേജിൽ "


       കൃതി  ചോദിച്ചു നിർത്തിയതും കറന്റ്‌ പോയതും ഒരുമിച്ചായിരുന്നു ചുറ്റും ഇരുട്ട് പരന്നതും സിദ്ധു നന്നായി പേടിച്ചവരോട് ഒന്നുകൂടി ചേർന്ന് നിന്നു ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്തതും  റൂമിന്റെ വാതിൽ അടച്ചിട്ടില്ലായിരുന്നു ശ്രീ പോയി വാതിൽ അടയ്ക്കാൻ നീങ്ങിയതും ഒരാൾ വാതിലിന് മുന്നിൽ വന്ന് നിന്നതും ഒരുമിച്ചായിരുന്നു പെട്ടെന്നങ്ങനെ സംഭവിച്ചതും മൂന്നുപേരും നന്നായി പേടിച്ച് അലറിവിളിച്ചു
വാതിലിനു മുൻപിൽ നിന്നിരുന്ന മനുഷ്യൻ പെട്ടെന്ന് അകത്തേക്ക് കയറാനായി   തുനിഞ്ഞതും  കറന്റ്‌ വന്നതും ഒരുമിച്ചായിരുന്നു......









തുടരും ❣️








❣️ എന്റെ മാത്രം ശ്രീ ❣️ ✴️4✴️

❣️ എന്റെ മാത്രം ശ്രീ ❣️ ✴️4✴️

5
1325

Part 4 ✨️പെട്ടെന്ന് കറന്റ് വന്നതും വ്യക്തമായി  ആ വന്ന വ്യക്തിയെ അവർ കണ്ടു തികച്ചും  അപകടരഹിതമായ  മുഖ ഭാവം ആയിരുന്നു അയാൾക്ക്‌  ശ്രീയെയും കൃതിയെയും സിദ്ധുവിനെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്  അകത്തേക്ക് കയറി, ശ്രീ അയാളെ പൂർണമായും വീക്ഷിക്കുന്നുണ്ടായിരുന്നു പരിചിതം അല്ലാത്ത മുഖം, മാന്യമായ  രീതിയിൽ ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്, 26,27 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..ശ്രീയുടെ അടുക്കലേക്കായിരുന്നു അയാൾ നടന്നുനീങ്ങിയത് ഒപ്പം തന്നെ  അയാൾ  കയികൾ  കൊണ്ടുവന്ന ബാഗിലെക്ക് തിരുകി  എന്തോ എടുക്കാനായി, മൂന്നുപേരും ഭയന്നെങ്കിലും എന്തോ ഒരു കടലാസ്സ