Aksharathalukal

പ്രിയരാഗം 3

രചന : BIBIL T THOMAS

അവൾ അത് ഒപ്പിട്ട് വാങ്ങി അപ്പോൾ തന്നെ അത് തുറന്ന് നോക്കി.... 
അപ്പോളേക്കും വിജയൻ അങ്ങോട്ട് വന്നു... 

\"എന്താ മോളെ അത്... ?\"


 തുറന്നുപിടിച്ച പേപ്പറിലേക്ക് നോക്കി കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന മകളെ കണ്ട് അല്പം ശങ്കയോടെ വിജയൻ ചോദിച്ചു... അപ്പോളേക്കും അമ്മയും അനിയത്തിയും അവിടേക്ക് വന്നിരുന്നു.... 

\"ട്രാൻസ് ലോജിസ്റ്റിക്സിൽ നിന്ന് ഉള്ള അപ്പോയിന്മെന്റ് ഓർഡർ ആണ്...\"

 നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് സന്തോഷത്തോടെ പൂജ അത് പറഞ്ഞപ്പോൾ ആ പുഞ്ചിരി അവർ മുന്ന്‌ പേരിലേക്കും പടർന്നിരുന്നു... അതോടൊപ്പം മകൾക്ക് നല്ല ജോലി ലഭിച്ചതിന്റെ ആശ്വാസവും.... അന്ന് ആ പിറന്നാൾ ദിനത്തിന്റെ സന്തോഷം ഇരട്ടിയാക്കാൻ ആ ഒരു ഓർഡർ മതിയായിരുന്നു.... 

\"എന്ന് മുതൽ ആണ് മോളെ ജോലിക്ക് കയറേണ്ടത്.... \"

\"അടുത്ത മാസം നാലിന് ജോലിയിൽ പ്രവേശിക്കാൻ ആണ് ഉത്തരവ്... താമസം അവിടെ ഉള്ള കമ്പനി ഹോസ്റ്റലിൽ ആയിരിക്കും ... \"
പിന്നീട് ഉള്ള ദിവസങ്ങൾ സന്തോഷങ്ങളുടേതായിട്ടുന്നു.... പഠിച്ച കോളേജിലെ പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരെയും ഒക്കെ കണ്ട് ജോലി ലഭിച്ച കാര്യം അറിയിച്ചു..... ജോലി കിട്ടി എന്നുള്ള സന്തോഷം ഉള്ളപ്പോൾ തന്നെ വീട്ടിൽ നിന്ന് മാറി നിൽക്കുക എന്നുള്ള കാര്യത്തിൽ ചെറിയ സങ്കടം ഉണ്ടയിടുന്നു .... എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ സന്തോഷത്തോടെ നടന്നു..... ദിവസങ്ങൾ പെട്ടന്ന് കടന്നുപോയി... നാളെയാണ് ഏപ്രിൽ മാസം നാലാം തിയതി ..... തനിക്ക് ഏറ്റവും വിശ്വാസം ഉള്ള ദേവിയുടെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ഒരുപാട് നന്ദി പറയാൻ ഉണ്ടായിരുന്നു അവൾക്ക് ....പിറ്റേന്ന് കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം എടുത്തുവച്ചു ...
നാളെ മുതൽ ഉള്ള കാര്യങ്ങൾ ആലോചിച്ചു ഉറക്കം വന്നില്ല പൂജക്ക്.... എങ്ങനെയോ നേരം വെളുപ്പിച്ചു.... പിറ്റേന്ന് അതിരാവിലെ തന്റെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞ് പൂജ അച്ഛന്റെ ഒപ്പം എറണാകുളത്തേക്ക് തിരിച്ചു.... 
ഓഫീസിൽ എത്തിയപ്പോൾ അവളെപോലെ തന്നെ തിരഞ്ഞെടുത്ത മറ്റ് ആളുകളും ഉണ്ടായിരുന്നു..... 
പത്തുമണി കഴിഞ്ഞപ്പോൾ എല്ലാവരെയും മഹേന്ദ്രന്റ ഓഫീസിലേക്ക് വിളിപ്പിച്ചു..... എല്ലാവരും എത്തിയപ്പോൾ മഹേന്ദ്രൻ പറഞ്ഞ് തുടങ്ങി... 

\"നിങ്ങളെ എല്ലാവരെയും ഇവിടെ ട്രെയിനികൾ ആയി ആണ് എടുത്തിരിക്കുന്നത്... അടുത്ത മൂന്ന് മാസമുള്ള നിങ്ങളുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് സ്ഥിര നിയമനം നൽകുന്നത് .....\"

അത്രയും പറഞ്ഞതിന് ശേഷം ദീപയോട് എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകാൻ പറഞ്ഞു. എല്ലാവരെയും തന്റെ ഒപ്പം കൂട്ടി പുറത്തേക്ക് ഇറങ്ങി.... 
ദീപ എല്ലാവർക്കും ഉള്ള ജോലികൾ പറഞ്ഞ് കൊടുത്തു.... അക്കൗണ്ടിംഗ് സെക്ഷനിലേക്ക് ആണ് പൂജക്ക് ജോലി ലഭിച്ചത്.... പൂജയെയും കൂട്ടി ദീപ അക്കൗണ്ട് സെക്ഷനിൽ എത്തി അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ അടുത്ത് പൂജയെ പരിചയപ്പെടുത്തി..... 

\"ലീന ഇത് പൂജ ... പുതിയ ട്രെയിനി ആണ് ... \"

 ശേഷം പൂജയെ നോക്കി പറഞ്ഞു...

\" പൂജ ഇത് ലീന അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ഹെഡ് ആണ്.... \"

പൂജ ലീനക്ക് ഹസ്തദാനം നൽകി.... പോകാൻ ഒരുങ്ങിയ ദീപ എന്തോ ഓർത്ത പോലെ തിരികെ വന്നു പൂജയോട് പറഞ്ഞു.... 

\"തന്റെ താമസം ഞങ്ങളോട് ഒപ്പം ആണ് ഒരുക്കിയിരിക്കുന്നത്..... \"

\" ആഹാ അപ്പൊ പൂജയും ഇനി നമ്മളോടൊപ്പം ആണല്ലേ... \"

ലീന ചോദിച്ചപ്പോൾ അതെ എന്ന് തലയാട്ടി ദീപ പോയി.... 
ദീപ പോയപ്പോൾ പൂജ അച്ഛന്റെ അടുത്തേക്ക് എത്തി.. 

\" എല്ലാം ശരിയായി അച്ഛാ... അക്കൗണ്ടിംഗ് സെക്ഷനിൽ ആണ് ജോലി ... ഞങ്ങളുടെ ഹെഡ് ലീന മാഡത്തിന്റെ ഒപ്പം താമസവും ശരിയാക്കിയിട്ടുണ്ട്....\"

 സന്തോഷത്തോടെ പൂജ പറഞ്ഞപ്പോൾ ആയാളിലും ആ സന്തോഷം പ്രതിഫലിച്ചു....

 \" എന്ന അച്ഛൻ പോട്ടെ മോളെ.... ഇതിട്ടു വിളിക്കാം.... \"

 അത്രയും പറഞ്ഞ് അച്ഛൻ പോയപ്പോൾ അയാൾ പോകുന്നതും നോക്കി അൽപനേരം നിറകണ്ണുകളോടെ നിന്നതിനുശേഷം പൂജ ഓഫീസിലേക്ക് തിരികെ പോയി... 
ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്ന് ഒക്കെ പറഞ്ഞുകൊടുത്തും കാണിച്ച് കൊടുത്തും ലീന അന്ന് പൂജയെ തന്റെ കൂടെ തന്നെ നിർത്തി.... ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കേട്ടുകൊണ്ട് വളരെ സൂക്ഷ്മതയോടെ തന്നെ അവൾ ഓരോ കാര്യങ്ങളും ചെയ്തു.... 

\"അതെ നമ്മൾക്ക് ഇറങ്ങിയാലോ... ?\"

 വൈകുന്നേരം 6 മണിയോടെ ലീന പൂജയോട് ചോദിച്ചു.... പോകാം എന്ന അർത്ഥത്തിൽ അവൾ തലയാട്ടി..... 

\"എന്ന തന്റെ ബാഗ് എല്ലാം എടുത്ത് വാ....\"

\" അല്ല മാഡം ദീപ മാഡം വന്നില്ലാലോ.....?\"

\" അഹ്.. അവൾ ഇന്ന് ലേറ്റ് ആവും.... സാറിന്റെ ഒപ്പം ഒരു മീറ്റിംഗിന് പോയേക്കുവാ.... നമ്മൾക്ക് പോകാം... വാ... \"

അത്രയും പറഞ്ഞ് ലീന പൂജയെയും കൂട്ടി അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ അടുത്തേക്ക് നടന്നു.... അഞ്ചുമിനിറ്റിത്തെ യാത്രക്ക് ഒടുവിൽ അവർ ഒരു ഫ്ലാറ്റിൽ എത്തി....
 അവർ രണ്ടാളും കാറിൽനിന്ന് ഇറങ്ങി.... മൂന്നാമത്തെ നിലയിൽ ആണ് നമ്മളുടെ ഫ്ലറ്റ് വാ... ലിഫ്റ്റിൽ കയറി മൂന്നാം നിലയിൽ എത്തി.... അവരുടെ ഫ്ലാറ്റിന്റെ നമ്പർ 3 ബി ആയിരുന്നു.... ധാ ... അതാണ് പൂജയുടെ മുറി... താൻ പോയി ഒന്ന് ഫ്രഷ് ആവൂ.... അവിടെ ഉണ്ടായിരുന്ന ഒരു മുറി ചൂണ്ടി കാണിച്ചുകൊണ്ട് ലീന പറഞ്ഞപ്പോൾ ആ മുറിയിലേക്ക് പൂജ കയറി... ഫ്രഷ് ആയി വന്നതിനുശേഷം തന്റെ സാധനങ്ങൾ എല്ലാം വളരെ ഭംഗിയായി തന്നെ അടുക്കി വച്ചതിന് ശേഷം ഫോൺ എടുത്ത് അച്ഛനെ വിളിച്ചു.... 

\"ഹലോ അച്ഛ.... \"

\" അഹ് മോളെ.... എവിടെയാ .. ഓഫീസ് കഴിഞ്ഞോ.... ?\"

\"ഉവ്വ അച്ഛാ... ഞാൻ ഇപ്പൊ ഫ്ലാറ്റിൽ ആ .... ലീന മാഡവും ദീപ മാഡവും ഇവിടെ തന്നെയാ താമസിക്കണേ .... \"

\"അച്ഛൻ എവിടെയാ വീട്ടിൽ ആണോ....?\"

\" അതെ മോളെ...\"

 അത്രയും പറഞ്ഞപ്പോളേക്കും അമ്മയും മാളുവും വന്ന് വിജയന്റെ കൈയിൽനിന്ന് ഫോൺ മേടിച്ചു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.... വളരെ സന്തോഷത്തോടെ അവൾ അന്നത്തെ എല്ലാ വിശേഷങ്ങളും പറഞ്ഞ ശേഷം വച്ചപ്പോൾ വലിയ ഒരു ആശ്വാസം പോലെ തോന്നി അവൾക്ക് 
ഫോൺ വിളിച്ചതിന് ശേഷം മുറിക്ക് പുറത്ത് ഇറങ്ങിയപ്പോളേക്കും ലീനയും ഫ്രഷ് ആയി വന്നു....
\" എങ്ങനെ ഉണ്ട് മുറി... കൊള്ളാവോ..?\"
\" ആം... \"
\"വീട്ടിലേക്ക് വിളിച്ചോ.... ?\"
\"വിളിച്ചു.... \"

\"എന്നാൽ പൂജ കുട്ടി ഇവിടെ മുഴുവൻ ഒന്ന് ചുറ്റി കാണ് .... ഞാൻ അപ്പോളേക്കും ഞാൻ ചായ ഉണ്ടാക്കാം ....\"

\" ഞാനുംകൂടെ കൂടാം ....\"

\" അത് വേണ്ട... ഇന്ന് റസ്റ്റ് എടുക്ക് പുതിയ ആൾ ഇന്ന് അടുക്കളയിൽ കയറേണ്ട... \"

അത്രെയും പറഞ്ഞ് ചായ ഇടാനായി ലീന അടുക്കളയിൽ പോയപ്പോൾ പൂജ ആ ഫ്ലാറ്റ് മുഴുവനും ചുറ്റി കണ്ടു.... വളരെ വിശാലമായ സ്ഥലം .... എല്ലാ മുറിയും നോക്കി കണ്ടതിനു ശേഷം അവൾ അവസാനം ബാൽക്കണിയിൽ എത്തി... അത് ശരിക്കും അവൾക്ക് ഒരു അത്ഭുതം ആയിരുന്നു.... ആ ബാൽക്കണിയിൽ നിന്നാൽ ഒരുപാട് കാഴ്ചകൾ കാണാൻ സാധിക്കുമായിരുന്നു.... അവൾ ഓരോ കാഴ്ചകൾ അവൾ ആസ്വദിച്ച് കണ്ടു.... ഗ്രാമത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചകൾ ആയിരുന്നു എല്ലാം..... തിരക്ക് നിറഞ്ഞ റോഡുകൾ... തിരക്ക് പിടിച് വേഗം നടന്ന് പോകുന്ന ആളുകൾ .... അതിന്റെ അപ്പുറത്തെ വശത്ത് പുഴ... ഒരുപാട് കെട്ടിടങ്ങൾ.... എല്ലാ കാഴ്ചകളും ആസ്വദിച്ച് ആ കാഴ്ചകളിൽ മുഴുകി നിൽക്കുകയായിരുന്നു..... പെട്ടന്ന് അവളുടെ തോളിൽ ഒരു കയ്യ് തട്ടി ... ഒപ്പം വലിയ ശബ്ദവും .... പൂജ ഞെട്ടി തിരിഞ്ഞു..... 


                            ( തുടരും......) 


പ്രിയരാഗം 4

പ്രിയരാഗം 4

4.5
2674

രചന : BIBIL T THOMASഅവൾ തിരിഞ്ഞപ്പോൾ ദീപ അവിടെ നിൽക്കുന്നു .... പേടിച്ചുള്ള പൂജയുടെ നിൽപ്പ് കണ്ടപ്പോൾ ദീപ ചിരിച്ചു.... \"എന്താടോ പേടിച്ച് പോയോ... ഹിഹി...ഞാൻ വന്നത് താൻ അറിഞ്ഞട്ടില്ല എന്ന് തോന്നിപ്പോ ഒന്ന് പറ്റിച്ചതാ .... \"\"അതുപിന്നെ... ഞാൻ ... ഇതൊക്കെ കണ്ടപ്പോ...\" \"ഹേയ് ... ഞാൻ ചുമ്മാ പറഞ്ഞതാ... വാ ചായ കഴിക്കാം... \"അവർ ഹാളിൽ എത്തിയപ്പോളേക്കും ചായയുമായി ലീന വന്നു... \"ഐയോ... ഇതെന്നാ പൂജക്കുട്ടിടെ മുഖം വല്ലാതെ ഇരിക്കുന്നെ... \"\"ഹെയ്... ഒന്നുല്ല ...\"\" അല്ല...പൂജ കുട്ടിന്നോ.... അപ്പൊ ഞാൻ പുറത്ത്.... \"  \"പോടി ..\"\" ചുമ്മാ പറഞ്ഞതാ എന്റെ ലീന കൊച്ചേ ....\"\" ആം... കളി മതിയാക്കി കഴിക്കാൻ നോക്ക്....\" പൂജക്ക് ശരിക്ക