Aksharathalukal

പ്രിയരാഗം 4

രചന : BIBIL T THOMAS

അവൾ തിരിഞ്ഞപ്പോൾ ദീപ അവിടെ നിൽക്കുന്നു .... പേടിച്ചുള്ള പൂജയുടെ നിൽപ്പ് കണ്ടപ്പോൾ ദീപ ചിരിച്ചു.... 

\"എന്താടോ പേടിച്ച് പോയോ... ഹിഹി...ഞാൻ വന്നത് താൻ അറിഞ്ഞട്ടില്ല എന്ന് തോന്നിപ്പോ ഒന്ന് പറ്റിച്ചതാ .... \"

\"അതുപിന്നെ... ഞാൻ ... ഇതൊക്കെ കണ്ടപ്പോ...\" 
\"ഹേയ് ... ഞാൻ ചുമ്മാ പറഞ്ഞതാ... വാ ചായ കഴിക്കാം... \"

അവർ ഹാളിൽ എത്തിയപ്പോളേക്കും ചായയുമായി ലീന വന്നു... 

\"ഐയോ... ഇതെന്നാ പൂജക്കുട്ടിടെ മുഖം വല്ലാതെ ഇരിക്കുന്നെ... \"

\"ഹെയ്... ഒന്നുല്ല ...\"

\" അല്ല...പൂജ കുട്ടിന്നോ.... അപ്പൊ ഞാൻ പുറത്ത്.... \" 
 
\"പോടി ..\"

\" ചുമ്മാ പറഞ്ഞതാ എന്റെ ലീന കൊച്ചേ ....\"

\" ആം... കളി മതിയാക്കി കഴിക്കാൻ നോക്ക്....\"

 പൂജക്ക് ശരിക്കും അദ്ഭുതമായിരുന്നു ദീപയുടെ പെരുമാറ്റം..... ഓഫീസിൽ ഭയങ്കര സ്ട്രിക്ട് ആയി എല്ലാവരോടും അല്പം മാത്രം സംസാരിക്കുന്ന... ആളിൽ നിന്നും വളരെ വത്യസ്ഥമാണ് ശരിക്കും ഉള്ള ദീപ എന്ന് പൂജക്ക് മനസിലായി.... 

\"നീ എന്താ ഇങ്ങനെ നോക്കണേ... ഓഫീസിൽ ഉള്ള ആൾ തന്നെ അല്ലെ ഇത് എന്നാണോ.... \"

പൂജ ദീപയെ നോക്കുന്നത് കണ്ടപ്പോൾ ലീന ചോദിച്ചപ്പോൾ അതെ എന്ന അർത്ഥത്തിൽ പൂജ തലയാട്ടി.... 

\"അത് അങ്ങനെ വേണം എന്നുള്ളത് കൊണ്ട് ആണ്.... ഓഫീസിൽ എത്തി കഴിഞ്ഞാൽ നമ്മൾ ജോലി സമയത്ത് പെർഫെക്റ്റ് ആയിരിക്കണം.... അത് ജോലിയുടെ ഭാഗമാണ്... പോരാത്തതിന് ഞാൻ സാറിന്റെ സെക്രട്ടറിയും ... നിങ്ങളെക്കാൾ ജോലി കൂടുതൽ ഉണ്ട്... അതും സൂക്ഷമതയോടെ ചെയ്തില്ല എങ്കിൽ സാറിന്റെ വായിന്ന് നന്നായിട്ട് ചീത്ത കേൾക്കും.... അപ്പൊ എല്ലാവരോടും അങ്ങനെ ഒരുപാട് സംസാരിക്കാൻ ഒന്നും ടൈം ഇല്ല.... ഇപ്പൊ ഇവിടെ ഇരിക്കുന്ന ഞാൻ ആണ് യഥാർത്ഥ ഞാൻ.... ഹിഹി.... \"

രാത്രിയിലേക്ക് ഉള്ള ഫുഡ് നേരത്തെ തന്നെ പുറത്തുനിന്നും ഓർഡർ ചെയ്തിരുന്നു.... അതുകൊണ്ട് ചായക്ക് ശേഷം അവർ പുറത്തുപോയി... തിരിച്ച് വന്നപ്പോൾ പൂജ പറഞ്ഞിട്ട് അവർ അരിയും മറ്റ് സാധനകളും വാങ്ങി.... വീട്ടിലെ ഭക്ഷണത്തിൽനിന്ന് പെട്ടന്ന് ഒരു മാറ്റം പൂജക്ക് കഴിയില്ലായിരുന്നു..... രാത്രിയിൽ കൊണ്ടുവന്ന ഭക്ഷണം അതുകൊണ്ടുതന്നെ കഴിച്ചു എന്ന് വരുത്തി പൂജ ഉറങ്ങുവാൻ കിടന്നു..... 

പിറ്റേന്ന് വെളുപ്പിന്നെ നാലുമണിക്ക് തന്നെ പൂജ എഴുന്നേറ്റു.... കുളിച്ച് വന്ന് പ്രാർത്ഥനക്ക് ശേഷം ഭക്ഷണം ഉണ്ടാക്കാൻ ആരംഭിച്ചു.... ലീനയും ദീപയും എഴുന്നേറ്റപ്പോൾ തന്നെ അവർക്ക് അവൾ ചായയുമായി എത്തി.... 

\"ഗുഡ് മോർണിംഗ്....\"

\" ഗുഡ് മോർണിംഗ് ... നീ എന്താ നേരത്തെ എണീറ്റോ .... \"

\"ഉവ്വ... വീട്ടിലെ ശീലം ആ... കഴിക്കാനുള്ളത് തയാറാക്കിട്ടുണ്ട്.... \"

അപ്പോൾ ആണ് അവർ അടുക്കളയിലേക്ക് നോക്കിയത്.... രാവിലെ അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു... 

\"അടിപൊളി പൂജക്കുട്ടി .....കുറെ നാളുകൂടി ആണ് രാവിലെ ആഹാരം കഴിക്കുന്നത്... ഞങ്ങൾ സാധാരണ ഒരു കോഫി ഉണ്ടാക്കാറുള്ളു...\"

 അത്രയും പറഞ്ഞ് അവർ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും പൂജ മൂന്ന് പൊതിയുമായി വരുന്നത് കണ്ടപ്പോൾ ദീപ ചോദിച്ചു.... 

\"ഇതെന്താ സംഭവം... \"

\"നമ്മൾക്ക് ഉച്ചക്ക് കഴിക്കാൻ ഉള്ള ഫുഡ് ആ.... ഇന്നലത്തെപോലെ വിശക്കുമ്പോ വെള്ളം മാത്രം കുടിച്ചിരിക്കണ്ട.... ഞാൻ കണ്ടായിരുന്നു ചേച്ചി ഇന്നലെ ഉച്ചക്ക് ഒന്നും കഴിക്കാത്തത് ..... \"

തന്റെ മുഖത്ത് നോക്കി പൂജ അങ്ങനെ പറഞ്ഞപ്പോൾ ദീപ ശരിക്കും അമ്പരന്ന് പോയി.... ജോലിക്കിടയിലും അവൾ എല്ലാവരെയും ശ്രദ്ധിക്കുന്നു എന്നും മനസിലായി..... വളരെ സന്തോഷത്തോടെ തന്നെ അവർ രണ്ടുപേരും അവൾ തന്ന പൊതി വാങ്ങി അവർ മൂവരും ഓഫീസിലേക്ക് പുറപ്പെട്ടു..... 
                           *************

ഇന്ന് പൂജ ഓഫീസിൽ ചേർന്നിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുകയാണ്..... ഇതിനിടയിൽ രണ്ട് തവണ അവൾ വീട്ടിൽ പോയിവന്നു... അവർ ഓഫീസിൽ പോവാൻ ഒരുങ്ങി.... ഇപ്പോൾ.എല്ലാ ദിവസവും ഭക്ഷണം അവർ ഉണ്ടാക്കി കൊണ്ടുപോകുകയാണ്.... 

\"അതെ ഇന്ന് ഞാനും വൈകിട്ട് നിങ്ങളുടെ ഒപ്പം ഇറങ്ങാം ... ഒന്നിച്ചു ഷോപ്പിങ്ങിന് പോകാം... ഇന്ന് പൂജക്ക് ആദ്യ ശമ്പളം കിട്ടുവല്ലേ ....\"

 അവരെ നോക്കി ദീപ പറഞ്ഞപ്പോൾ അവരും അത് സമ്മതിച്ചു.... ഓഫീസിലെ ജോലികൾ എല്ലാം പൂർത്തിയാക്കി വൈകിട്ട് ആയപോളെക്കും ശമ്പളവും അക്കൗണ്ടിൽ കയറി.... സന്തോഷത്തോടെ അവർ ഷോപ്പിങ്ങിന് പോയി.... പൂജ വീട്ടിൽ എല്ലാവര്ക്കും ഉള്ള സാധനങ്ങൾ വാങ്ങി.... ആദ്യ ശമ്പളത്തിന്റെ ട്രീറ്റും കൊടുത്തു പൂജ ലീനക്കും ദീപക്കും..... ഫ്ലാറ്റിൽ എത്തി പെട്ടന്ന് തന്നെ അവൾ റെഡിയായി... അവർ അവളെ നാട്ടിലേക്ക് ഉള്ള ബസിൽ കയറ്റി വിട്ടു..... അവരും അവരുടെ വീടുകളിലേക്ക് പോയി.... 
രാത്രിയോടെ അവൾ വീട്ടിൽ എത്തി... മുമ്പിൽത്തന്നെ ചേച്ചിയെ നോക്കി മാളു നിൽക്കുന്നുണ്ടായിരുന്നു..... 

\"അമ്മേ .... ചേച്ചി വന്നൂട്ടോ. .. \"

പൂജ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ മാളു അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു...... സന്തോഷത്തോടെ ആ \'അമ്മ പുറത്തേക്ക് വന്നു..... എല്ലാവർക്കും അവൾ തന്റെ ആദ്യ സാമ്പദ്ധ്യം കൊണ്ട് വാങ്ങിയ സമ്മാനങ്ങൾ നൽകി... അമ്പലത്തിലും പോയി അങ്ങനെ... രണ്ടുദിവസത്തെ അവധി ആഘോഷിച്ച് പിന്നെയും എറണാകുളത്തേക്ക് വണ്ടി കയറുമ്പോൾ എല്ലാതവണയും പോലെ നിറഞ്ഞ കണ്ണുകളോടെ അവർ അവളെ യാത്രയാക്കി... ബസിൽ കയറിയപ്പോളേക്കും ദീപയുടെ കാൾ വന്നു..... 

\"നീ ബസിൽ കയറിയോ.... ?\"

\"ഉവ്വ ചേച്ചി ഇപ്പൊ കയറിയൊള്ളൂ ....\"

\" ആം... എത്താറാവുമ്പോ വിളിക്കണം... \"

\"ശരി ചേച്ചി ... വിളിക്കാം.... \"

എത്തുന്നതിന് അരമണിക്കൂർ മുൻപ് അവൾ ദീപയെ വിളിച്ചു....
അവൾ വന്ന് ഇറങ്ങിയപ്പോളേക്കും അവളെ കാത്ത് അവർ അവിടെ എത്തിയിരുന്നു .... 

\"ചേച്ചി... എപ്പോ എത്തി... ?\"

\"നീ വിളിച്ചുകഴിഞ്ഞ് കുറച്ച കഴിഞ്ഞപ്പോളേക്കും എത്തി... വാ\" 

\"ഇതെന്താടി ബാഗിന് ഇത്രയും ഭാരം...?\"

 അവളുടെ ബാഗ് വാങ്ങി വണ്ടിയിൽ വച്ചപ്പോൾ ലീന ചോദിച്ചു.... 

\"അത് കുറച്ച് പലഹാരങ്ങൾ ആണ്... ഫ്ലാറ്റിൽ എത്തുമ്പോ തരാട്ടോ.... \"

രാത്രിയിലെ ഭക്ഷണം പുറത്തുനിന്നും കഴിച്ച് അവർ ഫ്ലാറ്റിൽ എത്തി.... പിറ്റേന്ന് പിന്നെയും ഓഫീസ് ജീവിതത്തിലേക്ക്.... കാലം ആരെയും കാത്തുനിൽക്കാതെ മുമ്പോട്ട് പോയി... ദിവസങ്ങളും മാസങ്ങളും പിന്നെയും കൊഴിഞ്ഞുപോയി..... ഇന്ന് പൂജ കമ്പനിയിൽ ജോലി ആരംഭിച്ചിട്ട് മൂന്നുമാസങ്ങൾ കഴിഞ്ഞു.... ഈ മൂന്ന് മാസംകൊണ്ട് ലീയ്ക്കും ദീപക്കും പൂജക്കും തമ്മിൽ വല്ലാതെ ഒരു ആത്മബന്ധം വളർന്നിരുന്നു.... അവർക്ക് പൂജ അവരുടെ സ്വന്തം അനിയത്തിയും അവർ അവൾക്ക് ചേച്ചിമാരുമായി..... അതോടൊപ്പംതന്നെ കൃത്യവും കാര്യക്ഷമവുമായ പ്രകടനങ്ങൾ ജോലിയിൽ കാഴ്ചവെച്ചുകൊണ്ട് എല്ലാവര്ക്കും അവൾ പ്രിയപെട്ടവളായി മാറി.... 

ഇന്നാണ് പൂജ ഉൾപ്പെടെയുള്ളവരുടെ പരിശീലനം അവസാനിക്കുന്നത്.... പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആരൊക്കെ ജോലിയിൽ നിലനിർത്തും എന്ന് തീരുമാനം എടുക്കുന്ന ദിവസം....
.
 \"നിനക്ക് ഒരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് വിചാരിച്ചതാ ... പക്ഷെ പറയാതെ ഇരിക്കാൻ പറ്റണില്ല...\"

\" എന്താ ചേച്ചി...?\"

 ആകാംഷയോടെ പൂജ ചോദിച്ചു... 

\"എനിക്ക് കിട്ടിയ ഒരു ചെറിയ വിവരം വച്ചിട്ട് പൂജക്കുട്ടിക്ക് ജോലി ഉറപ്പ് ആ... \"

\"ശരിക്കും...?\"

 ദീപ അത് പറഞ്ഞപ്പോൾ പൂജക്ക് വളരെ അധികം സന്തോഷമായി.... 

\"അഭിനന്ദനങ്ങൾ പൂജക്കുട്ടി .... \"

ലീന പൂജയെ കെട്ടിപിടിച്ച് ആശംസ അറിയിച്ചു..... 
\"നാളെ നമ്മളുടെ കമ്പനിയുടെ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിങ് ഉണ്ട്...അതിനുവേണ്ടി കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് ... അതുകൊണ്ട് ഞാൻ വരാൻ ഇത്തിരി വൈകും .... ഞാൻ വന്നുകഴിഞ്ഞ് നമ്മൾക്ക് പുറത്തുപോകാം.... ഇന്ന് പൂജക്കുട്ടിടെ ചിലവ് അല്ലെ.... \"

അത്രെയും പറഞ്ഞ് അവർ സന്തോഷത്തോടെ ഫ്ലാറ്റിൽനിന്ന് ഇറങ്ങി... ജീവിതത്തിൽ നടക്കാൻ പോകുന്ന നാടകിയ സംഭവങ്ങൾ അറിയാതെ... 

                 (കാത്തിരിക്കൂ.....). 


പ്രിയരാഗം 5

പ്രിയരാഗം 5

4.8
2710

രചന : BIBIL T THOMAS\"ശേ... ഈ ദീപേച്ചി എന്താ ഫോൺ എടുക്കത്തെ .... എത്ര നേരമായി കിടന്ന് വിളിക്കുന്നു.... ഇപ്പൊ തന്നെ ഒൻമ്പത് മണിയായി... ഇനി എപ്പോ പുറത്ത് പോവാനാ ... ?\"\"നീ ഒന്ന് സമാധാനപ്പെട് അവൾക്ക് മീറ്റിംഗ് ഉള്ളത്കൊണ്ട് അല്ലെ....? അത് കഴിഞ്ഞട്ടുണ്ടാവില്ല.... അല്ലെങ്കിൽ അവൾ കാൾ എടുക്കാതിരിക്കില്ല .... അവൾ വരുമ്പോൾ എന്തായാലും നമ്മൾക്ക് പുറത്ത് പോകാം...\" \"മീറ്റിങ് ഉണ്ട് എന്ന് പറഞ്ഞ്.... ഇത്രയും വൈകാറില്ലലോ .... എനിക്ക് എന്തോ ... പേടി ...\" \"എന്തോന്ന് പേടി... നീ ഒന്ന് ചുമ്മാതിരിപ്പെണ്ണേ....\" \"അഹ്... എന്നാലും ഞാൻ ഒന്നുടെ ഒന്ന് വിളിച്ച് നോക്കട്ടെ....\" \"അഹ് എന്തേലും ചെയ് .... \"അത്രയും പറഞ്ഞ് ലീന മുറിയില