Aksharathalukal

ദേവാഗ്നി ഭാഗം 2

പിറ്റേന്ന് രാവിലെ ദേവു നേരത്തെ എണിറ്റു അമ്പലത്തിലേക്ക് പോയി.. എപ്പോളും ക്ലാസ്സ്‌ തുടങ്ങിയാലും പിറ്റേന്ന് അവൾ അമ്പലത്തിലേക്ക് പോകാറുണ്ട്.
ദൈവത്തോട് താൻ പഠിക്കാൻ പോകുന്ന
വിഷയത്തെ പറ്റി പറയുന്നതിനാണ് പ്രധാനമായിട്ടും അമ്പലത്തിലേക്ക് പോകുന്നത്.. തന്റെ മാതാപിതാക്കളുടെയും
അനിയന്റെയും പേരിൽ അർച്ചന കഴിപ്പിച്ചാണ് ദേവ അമ്പലത്തിൽ നിന്നും തിരികെ പോകുക..പതിവിൽ വിപരീതമായി തന്റെ കുടുംബത്തിന്റെയൊപ്പം ബാലു അങ്കിളിന്റെ കുടുംബത്തിന്റെ പേരിലും അർച്ചന കഴിപ്പിച്ച പ്രസാദം ആയി അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോളാണ്
തന്റെ അമ്മയുടെ പ്രായമുള്ള ഒരു ആന്റി
വീഴാൻ പോകുന്നത് കണ്ടതും അവൾ ആ അമ്മയെ താങ്ങിപിടിച്ചു..അവളോട് നന്ദി പറഞ്ഞ് അമ്പലത്തിന്റെ ഉള്ളിലേക്ക് പോയി..ആ അമ്മ മനസിൽ ദേവ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ചു..ശ്രീകോവിലിന്റെ മുന്നിൽ നിൽക്കുമ്പോളും ആ അമ്മ പ്രാർത്ഥിച്ചത് തന്റെ മരുമകളായി അവൾ വരണം എന്നായിരുന്നു...ആ അമ്മയുടെ പ്രാർത്ഥന കേട്ടപോലെ ശ്രീകോവിലിനു മുന്നിലെ മണികൾ കാറ്റിനാൽ ശബ്‍ദം ഉണ്ടാക്കി...
അമ്പലത്തിൽ നിന്നും തൊഴുത് ഇറങ്ങുമ്പോൾ കണ്ടിരുന്നു തന്നെ കാത്തു നിൽക്കുന്ന പ്രിയയെ...പതിവിന് വിപരീതമായി തന്റെ അമ്മയുടെ മുഖത്തെ പൂർണശോഭ കണ്ടതും
പ്രിയയുടെയുള്ളിൽ സന്തോഷമായി.

തിരികെ വീട്ടിലെത്തിയപ്പോൾ അമ്മുവും മിഥുവും കോളേജിലേക്ക് പോകാൻ വേണ്ടി റെഡി ആവുക ആയിരുന്നു..തന്റെ കൈയിലെ ചന്ദനം മിഥുവിനും അമ്മുവിനും തൊട്ട് കൊടുത്തു.. ബാക്കിയുള്ളത് പൂജറൂമിൽ കൊണ്ടുപോയി
വെച്ചു.. രാവിലെ അമ്മയുണ്ടാക്കി വെച്ച ദോശയും സാമ്പാറും കഴിച്ചാണ് കോളേജിലേക്ക് യാത്ര ആയത്..അമ്മുവിന്റെ കുട്ടികാലത്തെ ഓരോ കഥകൾ പറയുക ആയിരുന്നു മിഥു.. ദേവ കാണുകയായിരുന്നു
അറിയുക ആയിരുന്നു മിഥു എന്ന ചേച്ചിയെ
പറ്റി,കോളേജിൽ ചെല്ലുമ്പോൾ മിഥു എന്ന ചേച്ചിക്കാൾ ഉപരി ഒരു  പ്രൊഫസർ ആയി മാറുക ആണ്... അമ്മുവിന്റെയും മിഥുവിന്റെയും ചിരി ആണ് അവളെ മിഥുവിൽ നിന്നും ശ്രദ്ധ മാറ്റാൻ സഹായിച്ചത്.

ഇതേസമയം അഗ്നിയും മനുവും തന്റെ സൃഹുത്തായ സിദ്ധുവിനെ കാത്ത് അവന്റെ വീടിന്റെ മുന്നിൽ നിൽക്കുമ്പോളാണ് കാറിൽ
പോകുന്ന ദേവയെ കണ്ടത്. അവൾ കണ്ണ് മുമ്പിൽ നിന്നും മറയുന്നതുവരെ നോക്കിനിന്നു.. സിദ്ധു അവന്റെ അടുത്തേക്ക് വന്നതൊന്നും അഗ്നി അറിഞ്ഞില്ല.. നടപ്പുറത്ത് കിട്ടിയ അടിയാണ് അവനെ ചിന്തയിൽ നിന്നും മുക്തയാക്കിയത്...
സിദ്ധുവിന്റെ അലർച്ച കേട്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി കോളേജിലേക്ക് യാത്രയായി..രണ്ട് വണ്ടികൾ ആയാണ് സിദ്ധുവും അഗ്നിയും കോളേജിലേക്ക് യാത്രയായത്...
കോളേജിലെത്തിയതും അഗ്നിയുടെ കണ്ണ് പോയത് ദേവയുടെ മുഖത്തേക്ക് ആയിരുന്നു മനുവിന്റെ നോട്ടം പോയതും അമ്മുവിന്റെ മുഖത്തേക്ക് ആയിരുന്നു... സിദ്ധുവിന്റെ നോട്ടം പോയത് ദേവയോടും അമ്മുവിനോടും കത്തി വെച്ച് പോകുന്ന കൃഷ്ണയെ ആണ്
മൂവരും ക്ലാസ്സിലെത്തിയതും തങ്ങളെ കാത്തിരിക്കുന്ന ശിവയെയും കാർത്തിയെയും ആണ് കണ്ടത്.. പിന്നീട് അങ്ങോട്ട് ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു അഞ്ചുപേരും.. ക്ലാസ്സിൽ മിസ്സ്‌ വന്നതൊന്നും അറിയാതെ  എല്ലാവരും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു മിഥിലയുടെ ദേഷ്യത്തോടെയുള്ള വഴക്ക് കേട്ടതും എല്ലാവരും പെട്ടന്ന് തന്നെ സൈലന്റ് ആയി..
മിഥു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങുകയാണ് എന്ന് കേട്ടതും എല്ലാവരുടെയും മുഖം വാടിയെങ്കിലും ബാക്കിയുള്ളവർ ക്ലാസ് എടുക്കില്ല എന്നൊരു വിശ്വാസമുള്ളതുകൊണ്ട് എല്ലാവരും ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരുന്നു...ബെൽ അടച്ചപ്പോളാണ് എല്ലാവർക്കും സമദാനം
ആയത്..രഞ്ജി ക്ലാസ്സിലേക്ക് പോകുമ്പോളാണ് തനിക്കെന്തിരെ വരുന്ന മിഥുവിനെ കണ്ടതും അവൾക്കായി ചെറുപുഞ്ചിരി നൽകി അവളെ മറികടന്നുപോയതും എന്തൊരു ഉൾപ്രേരണയാൾ അവളെ തിരിഞ്ഞു നോക്കി.. ഇതേസമയത്തു തന്നെ ആണ് മിഥു അവനെ നോക്കിയതും, രണ്ടുപേരും പെട്ടന്ന് തന്നെ നോട്ടം മാറ്റി ഇവരും തങ്ങൾക്ക് അനുവദിച്ച ക്ലാസ്സിലേക്ക് കേറിപ്പോയി...രഞ്ജി പഠിപ്പിക്കുന്ന Subject ആണ് reding Poetry.
ഫസ്റ്റ് യൂണിറ്റിൽ വരുന്ന കവിതയെ പറ്റി മെയിൻ പോയിന്റസ് മാത്രമാണ് പറഞ്ഞുകൊടുത്തത്. കുറച്ചുനേരം ക്ലാസ്സ്‌
എടുത്തശേഷം രഞ്ജി താൻ പഠിപ്പിച്ച ഭാഗത്തുനിന്നും സിമ്പിൾ ആയിട്ടുള്ള ചോദ്യങ്ങൾ ചോദിച്ചു..തന്റെ വല്യയേട്ടന്റെ ക്ലാസ്സ്‌ കേട്ട കൃഷ്ണ ഞെട്ടിയിരിക്കുക ആയിരുന്നു.. കാരണം താൻ മനസിലാക്കിയ
വല്യയേട്ടനും ക്ലാസ്സ്‌ പഠിപ്പിക്കുന്ന വല്യയേട്ടനും തമ്മിൽ വലിയ അനന്തരം ഉണ്ടെന്ന് ഈ
ചുരുങ്ങിയ നേരം കൊണ്ട് കൃഷ്ണ മനസിലാക്കിയിരുന്നു. കൃഷ്ണയുടെ ഇരിപ്പ് കണ്ട രഞ്ജി അവളുടെ മുന്നിൽ ചെന്ന് കൈകെട്ടിനിന്നു...അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുക ആയിരുന്നു രഞ്ജി... ഇന്റർവെലിനുള്ള ബെൽ അടിച്ചതും കൃഷ്ണയോട് സ്റ്റാഫ്‌ റൂമിലോട്ട്
വരണം എന്ന് പറഞ്ഞ് രഞ്ജി ക്ലാസ്സിൽ നിന്നും പോയതും ദേവും അമ്മുവും കൃഷ്ണയുടെ ഇരുത്തം കണ്ട് ചിരിക്കാൻ തുടങ്ങി പിന്നീട് ശിവയും കാർത്തിയും അവരുടെ കൂടെ ചിരിക്കാൻ തുടങ്ങി..ഇവരുടെ ചിരി ഇപ്പോ നിർത്തില്ല എന്ന് മനസിലായതും കൃഷ്ണ
രഞ്ജിയെ കാണാൻ സ്റ്റാഫ്‌ റൂമിലോട്ട് പോകുമ്പോളാണ് വരാന്തയിൽ തന്നെ കാത്തുനിൽക്കുന്ന രഞ്ജിയെ കണ്ടതും മുഖം വീർപ്പിച്ചു അവന്റെ അടുത്തേക്ക് ചെന്നു..

\"എന്താ സാർ. എന്നെ വിളിപ്പിച്ചത്.? \" ചെറുഗൗരവത്തോടെ കൃഷ്ണ ചോദിച്ചു.. അവളുടെ പറച്ചിൽ കേട്ട് രഞ്ജിക്ക് ചിരി വന്നെങ്കിലും അതു മറച്ചുവെച്ചുകൊണ്ട്
രഞ്ജി അവൾക്ക് ഉപദേശം കൊടുത്തു..
അപ്പോളാണ് തന്റെ അടുത്തേക്ക് വരുന്ന
മിഥുവിനെ കണ്ടത്.. കൃഷ്ണയോട് പോകാൻ പറഞ്ഞതും മിഥു അവന്റെ അടുത്തേക്ക് എത്തിയതും ഒരു രഞ്ജിക്ക് പുച്ഛചിരി നൽകി അവിടെനിന്നും നടന്നു നീങ്ങി.
ക്ലാസ്സിലെത്തിയതും രഞ്ജി എന്തിനാ വിളിപ്പിച്ചത് എന്ന് ചോദിക്കുക ആയിരുന്നു അമ്മു..കൃഷ്ണ പറഞ്ഞതുകേട്ട് അമ്മുവും ശിവയും ചിരിക്കാൻ തുടങ്ങിയതും എന്തിന് ദേവ പോലും ചിരിച്ചുപോയി...ദേവയുടെ മുഖത്തെ ചിരി കണ്ടതും അമ്മുവിന്റെ മനവും സന്തോഷം കൊണ്ട് നിറഞ്ഞു...കാരണം അവളുടെ ചിരിക്കുന്ന മുഖം അമ്മു ആദ്യമായിട്ടാണ് കണ്ടത്...

\"എന്തായിരുന്നു ഇവിടെ ചേട്ടൻ അനിയത്തിയെ ഉപദേശിക്കുക ആയിരുന്നുവെന്ന് തോന്നുന്നുണ്ടല്ലോ..\" മിഥു ചെറുചിരിയോടെ അവനോട് തിരക്കി..

\"അതുപിന്നെ ക്ലാസ്സിലെ എന്റെ പെരുമാറ്റം കണ്ടതും അവൾ കിളി പോയപോലെ
ഇരിക്കുക ആയിരുന്നു.അതാ അവളെ തനിച്ച് വിളിച്ച് കുറച്ചു ഉപദേശം കൊടുത്തത്....\"

രഞ്ജിയും മിഥുവും ഒന്നിച്ചാണ് സ്റ്റാഫ്‌ റൂമിൽ കേറിയത്..ഇതേസമയത്തായിരുന്നു ഇവരെ
രണ്ടുപേരെയും തേടി പ്യൂൺ വന്നത്..
പ്രിൻസിപ്പൽ എന്തിനായിരിക്കും വിളിപ്പിച്ചിട്ട് ഉണ്ടാകുക എന്ന് ആലോചിച്ച് ഇവരും പ്രിൻസിപ്പലിന്റെ റൂമിലോട്ട് ചെന്നതും മെയ് ഐ കമിങ് എന്ന് ചോദിച്ചതും പ്രിൻസിപ്പലിന്റെ അനുവാദം കിട്ടിയതും ഇവരും ഓഫീസ് റൂമിലേക്ക് കേറി...

\"സീ മിസ്റ്റർ രഞ്ജിത് മഹാദേവൻ ആൻഡ് മിഥില ബാലചന്ദ്രൻ. നിങ്ങളെ വിളിപ്പിച്ചത് ഒരു സീരിയസ് മാറ്റർ പറയാൻ ആണ്.\"

\"എന്താ സാർ സീരീസ് മാറ്റർ ആണോ പറയാനുള്ളത് \" മിഥുവും രഞ്ജിയും ഒരുമിച്ച് ചോദിച്ചു..

\"എനിക്ക് പറയാനുള്ളത് ദേവയെ പറ്റിയാണ്..\"

\"അവളെ പറ്റി എന്താ സാർ പറയാനുള്ളത്? \" മിഥുവിന്റെ ആകുലത നിറഞ്ഞ ചോദ്യം കേട്ടതും രഞ്ജി അവളുടെ കൈവിരലുകളിൽ
പിടിച്ചുകൊണ്ട് അവളെ സമധാനിപ്പിച്ചു...

\"മിഥില ടെൻഷൻ അടിക്കണ്ട കാര്യമില്ല..നിങ്ങൾക്ക് അറിയാലോ ഈ കോളേജിന്റെ സ്റ്റാറ്റസിനെ പറ്റി.. ഇവിടെ പഠിക്കാൻ വരുന്നവരിൽ 50% സ്റ്റുഡന്റസും
ബിസിനസ്‌ ചെയ്യുന്നവരുടെ മക്കളാണ്.. ദേവയെ പോലെയുള്ളവർ വളരെ ചുരുക്കം പേരെ ഈ ക്യാമ്പസിലുള്ളത്..അതിൽ തീരെ ദാരിദ്ര്യം പിടിച്ചത് ദേവ മാത്രമേ ഉള്ളൂ...
ദേവയെ പറ്റിയുള്ള ബാക്ക്ഗ്രൗണ്ട് ആരും അറിയാൻ പാടില്ല..ആരെങ്കിലും അറിഞ്ഞാൽ ദേവയെ അതിന്റെ പേരിൽ ഇൻസൾട്ട് ചെയ്യാനേ ഇവിടെത്തെ സ്റ്റുഡന്റസിനു നേരം കിട്ടുള്ളൂ..അതുകൊണ്ട് ദേവയുടെ മേലിൽ നിങ്ങളുടെ രണ്ടുപേരിന്റെയും കണ്ണ്  വേണം..\"

\"മനസിലായി സാർ...\" മിഥില തന്റെയുള്ളിലെ സങ്കടവും ദേഷ്യവും മറച്ചുവെച്ചുകൊണ്ട് പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും ഇറങ്ങി പോയി..പ്രിൻസിപ്പലിനോട് കുറച്ചുനേരം കൂടി വർത്താനം പറഞ്ഞ് രഞ്ജിയും അവിടെ നിന്നും ഇറങ്ങി.. മിഥുവിനെ തേടി സ്റ്റാഫ്‌ റൂമിലേക്ക് പോയിയെങ്കിലും നിരാശയായിരുന്നു ഫലം.. പിന്നീട് എന്തോ ഓർത്തപോലെ ടീച്ചേർസിനുള്ള റസ്റ്റ്‌ റൂമിലേക്ക് പോയതും അവിടെയുണ്ടായിരുന്ന
ബെഞ്ചിൽ തലവെച്ചു കിടക്കുന്ന മിഥിലയെ കണ്ടതും അവന്റെ മനസ് വേദനിച്ചു.. അവളോട് താൻ ആണ് ദേവയുടെ സ്പോൺസർ എന്ന് പറയണമെന്ന് തോന്നിയെങ്കിലും അവനു എന്തൊകൊണ്ടോ
അതിനു കഴിഞ്ഞില്ല...തന്റെ മുന്നിൽ ആരോ വന്നു നിൽക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോളാണ് മിഥു തലയുർത്തി നോക്കിയത്. തന്റെ മുന്നിൽ നിൽക്കുന്ന
രഞ്ജിയെ കണ്ടതും ചിരിക്കാൻ ശ്രമിച്ചുവെങ്കിലും മിഥുവിന് കഴിഞ്ഞില്ല... അവളുടെ മനസ് വേദനിക്കുന്നുണ്ടെന്ന്
മനസിലായതും അവളെ കൂട്ടി ക്യാന്റീനിലേക്ക് ചെന്നു..അപ്പോളാണ് അവിടെ വർത്തമാനം പറഞ്ഞിരിക്കുന്നവരെ കണ്ടതും മിഥുവിനെ കൂട്ടി അവരുടെ അടുത്തേക്ക് ചെന്നു..

\"എന്താ നിങ്ങൾ മൂവരും ഇവിടെ ഇരിക്കുന്നത്..? \" അഗ്നിയോടും മനുവിനോടും
സിദ്ധുവിനോടും തിരക്കി..

\"അതുപിന്നെ ഞങ്ങളെ ഇന്നും...... പുറത്താക്കി അല്ലേ. സിദ്ധു പറഞ്ഞുതുടങ്ങിയതിന്റെ ബാക്കി രഞ്ജി ആണ് പൂർത്തിയാക്കിയത്.
ഇതേസമയത്താണ് മൂവരും രഞ്ജിയുടെ അടുത്ത് ഇരിക്കുന്ന മിഥില മിസ്സിനെ കണ്ടത്..കാന്റീൻ കാരനോട് രണ്ടു ചായ പറഞ്ഞശേഷം അവരോട് പറഞ്ഞു.. മിഥിലയുടെ മനസ് ഓക്കെ ആയില്ല എന്ന് മനസിലായതും അവളെക്കൊണ്ട് ഹെഡ് ഓഫ് ഡിപ്പാർട്മെന്റിലേക്ക്  കൊണ്ടുപോയി.. തനിക്കും അവൾക്കും ഹാഫ് ഡേ ലീവ് ചോദിച്ചു വാങ്ങി.. അഗ്നിയോട് താൻ മിഥിലയെ വീട്ടിൽ ആക്കാൻ പോകുകയാണെന്നും അമ്മുവിനോടും ദേവയോടും പറയണം എന്ന് പറഞ്ഞ് ഏൽപ്പിച്ചാണ് മിഥുവിനെ കൂട്ടി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടത്..മിഥുവിന്റെ കാറിൽ പോകുമ്പോളും മിഥുവിന്റെ മുഖം തെളിഞ്ഞിട്ടില്ല എന്ന് മനസിലായതും അവൻ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു..അവനു മറുപടി ചെറുവാക്കുകളിലൂടെ കൊടുത്തിരുന്നു..അവളുടെ മറുപടി കിട്ടാതെ ആയപ്പോളാണ് അവളുടെ മുഖത്തേക്ക് നോക്കിയത്.. ചെറുതായി മയങ്ങി എന്ന് മനസിലായതും അവൻ ഡ്രൈവിങ്ങിൽ കോൺസെൻട്രേഷൻ ചെയ്തു.. മിഥിലയുടെ
വീട് എത്തിയെന്നു മനസിലായതും അവളെ തട്ടി വിളിച്ചു.. അപ്പോളാണ് മുറ്റത്ത് നിൽക്കുന്ന ജാനിയമ്മയെ കണ്ടതും
മിഥു ഓടിച്ചെന്ന് ആ നെഞ്ചോട് ചേർന്ന് നിന്നു..തന്റെ മകളുടെ മനസ് വേദനിക്കുന്ന എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന് മനസിലായതും അവളുടെ മുടിയിൽ മെല്ലെ തലോടി...അവൾ ഓക്കെ ആയിയെന്ന് മനസിലായതും മിഥുവിനെയും രഞ്ജിയെയും ജാനി അകത്തേക്ക് കൊണ്ടുപോയി..വീടും വീടിന്റെ ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുമ്പോളാണ്
രഞ്ജിയുടെ ഫോണിലേക്ക് അഗ്നിയുടെ കോൾ വന്നതും മിഥുവിനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി..

\"ഹലോ.. രഞ്ജിയേട്ടാ..\"

\"എന്താ അഗ്നി...\"

\"അത് ഏട്ടാ..ഏട്ടൻ എങ്ങനെ വീട്ടിലേക്ക് പോകും..? ഞാൻ അങ്ങോട്ടേക്ക് വരാം...എന്നിട്ട് നമ്മൾക്ക് ഒരുമിച്ചു വീട്ടിലേക്ക് പോയാൽ മതിയല്ലേ...? \"

\"ഹ്മ്മ്.. ക്ലാസ്സ്‌ കഴിയുമ്പോ വേഗം വരണേ...\"

ഇതുകേട്ടതും അഗ്നിയുടെ ചിരിയാണ് കേട്ടതും കള്ളദേഷ്യത്തോടെ അവനോട് ദേഷ്യപ്പെട്ടു..അവനോട് ഒന്നും മിണ്ടാതെ കോൾ കട്ടാക്കിയതും മറ്റൊരു നമ്പറിൽ വിളിച്ചു ഇന്ന് പ്രിൻസിപ്പാലിന്റെ റൂമിൽ വെച്ച്
നടന്ന കാര്യങ്ങൾ പറഞ്ഞു...

ഇതേസമയം കോളേജിൽ....

\"അഗ്നി.. നിന്റെ ബൈക്കിൽ വരുന്നത് ദേവ അല്ലേ..\" മനുവിന്റെ ചോദ്യത്തിന് വെറുതെ മൂളുക മാത്രമാണ് ചെയ്തത്..

\"അപ്പോ എന്റെ ബൈക്കിൽ അമ്മുവിനെ കയറ്റാം..\" സിദ്ധു എന്തെങ്കിലും പറയുന്നതിന് മുമ്പ് മനു ഇടക്ക് കേറി പറഞ്ഞു..

\"കൃഷ്ണയോ...\" സിദ്ധുവിന്റെ ചോദ്യം കേട്ടതും പുരികം കൊണ്ട് എന്തെന്ന് ചോദിച്ചു...

\"രഞ്ജിയേട്ടന്റെ ബൈക്കിന്റെ താക്കോൽ എന്റെ കൈയിലുണ്ട്.. രഞ്ജിയേട്ടന്റെ ബൈക്ക് നീ എടുത്ത മതി.. കൃഷ്ണ നിന്റെ കൂടെ തന്നെയാ വരുക...\" അഗ്നിയും മനുവും
ഒരേ സ്വരത്തിൽ ആണ് പറഞ്ഞത്...

ക്ലാസ്സ്‌ കഴിഞ്ഞതും മിഥുവിനെ വെയിറ്റ് ചെയ്ത് നിൽക്കുമ്പോളാണ് അമ്മുവിന്റെയും
ദേവയുടെയും കൃഷ്ണന്റെയും അടുത്തേക്ക്  അഗ്നിയും മനുവും സിദ്ധുവും വന്നത്.. മിഥുവിനു വയ്യാത്തത് കൊണ്ട് രഞ്ജി സാർ വീട്ടിലേക്ക് കൊണ്ടുപോയി എന്ന് കേട്ടപ്പോളാണ് അമ്മുവിനും ദേവക്കും  സമാദാനമായത്..അഗ്നിയും സിദ്ധുവും
മനുവും തങ്ങളുടെകൂടെ വരാൻ ദേവയോടും കൃഷ്ണയോടും അമ്മുവിനോടും പറഞ്ഞതും അവർ ആദ്യം എതിർക്കുക ആണ് ചെയ്തത്.. പിന്നീട് മിഥുവും രഞ്ജിയും മൂവരെയും വിളിച്ചു പറഞ്ഞപ്പോളാണ് മൂവരും സമ്മതം പറഞ്ഞത്..

തങ്ങളുടെ പാതിയുടെ കൂടെയുള്ള യാത്ര മൂവരും ആസ്വദിച്ചിരുന്നു തങ്ങളുടെ പതിയാകാൻ ദൈവം നിയോഗിച്ചവരുടെ കൂടെയാണ് പോകുന്നത് എന്ന് പെൺപട മനസിലാക്കിയില്ല .ഈ യാത്ര പ്രണയത്തിലേക്കുള്ള യാത്രയുടെ തുടക്കം ആണെന്ന് അറിഞ്ഞിരുന്നില്ല ആരും....

തുടരും...




ദേവാഗ്നി ഭാഗം 3

ദേവാഗ്നി ഭാഗം 3

4.5
16356

വീട്ടിലെത്തിയതും മൂവരും കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന രഞ്ജിയെയും മിഥുവിനെയും...മിഥുവിനെ കണ്ടതും അമ്മുവും ദേവും അവരുടെ അടുത്തേക്ക് ചെന്നുനിന്നു... ദേവുവിനെ കണ്ട് പതറിയെങ്കിലും രഞ്ജിയുടെ നോട്ടം കണ്ടതും അവളുടെ മനസ് ശാന്തമാകുന്നത് അറിഞ്ഞു...ഇവരുടെ ശബ്‍ദം കേട്ടാണ് അടുക്കളയിൽ ആയിരുന്ന ജാനകി വന്നത്...രഞ്ജി ജാനകിക്ക് തന്റെ സഹോദരങ്ങളെ പരിചയപ്പെടുത്തി കൊടുത്തു.. ജാനകി അഗ്നിയെയും മനുവിനെയും സിദ്ധുവിനെയും കൃഷ്ണയെയും സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും ആദ്യം സ്വീകരിച്ചില്ല...രഞ്ജിയുടെ കലിപ്പ് നിറഞ്ഞ നോട്ടം കണ്ടതും ഒന്നും മിണ്ടാതെ അകത്തേക്ക് കേറി...