\"നീ എന്താ എന്നെ പറ്റി കരുതിയത്.. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന്..എന്നാൽ നിന്നെപ്പോലെ കാൽ കാശിനു വകയില്ലാത്തവളെ ഞാൻ എങ്ങനെ പ്രണയിക്കും...???? നീ എന്നോട് പറഞ്ഞില്ലേ നീ എന്നെ പ്രണയിക്കുന്നുവെന്ന്.. അന്ന് നിന്നെ തല്ലാനുള്ള ദേഷ്യം വന്നിരുന്നു... പക്ഷേ അന്ന് ഞാനൊന്ന് ഉറപ്പിച്ചിരുന്നു നിന്നെ ഇതുപോലെ ഇവരുടെ മുന്നിൽ വെച്ച് അപമാനിക്കണം എന്ന്... എന്നെപോലെ വലിയ പണകാരനെ പ്രണയിച്ചതിനുള്ള ശിക്ഷ.. \"
\"എന്തിനുവേണ്ടിയാ നീ എന്നോട് ഇങ്ങനെ ചതി ചെയ്തത്..??? നിന്നെ ഞാൻ പ്രണയിക്കുന്നവെന്ന് ഈ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ചല്ലേ പറഞ്ഞത്???? അതെ സ്റുഡന്റ്സിന്റെ മുന്നിൽ വെച്ച് എന്നെ വേണ്ടെന്ന് വെച്ചിരിക്കുന്നു. നിന്നെപ്പോലെ ഒരാളെ പ്രണയിച്ചത് വലിയ തെറ്റായിരുന്നുവെന്ന് ഇപ്പോ മനസിലാക്കുന്നു...എന്റെ കണ്ണീരിന്റെ ശാപം നിനക്ക് ദോഷമായി വരാതെയിരിക്കാൻ പ്രാർത്ഥിച്ചോ...\"
ദേവയുടെ അടുത്തേക്ക് ആ കോളേജിലെ ഏറ്റവും തല്ലിപൊളി സ്റ്റുഡന്റ് ആയ അഗ്നിദേവ് വന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു... \"നീ ഇപ്പോ പറഞ്ഞില്ലേ. ഇവൾക്ക് നിന്നോട് തോന്നിയ പ്രണയം വെറും അഭിനയം ആണെന്ന്.. നീ വേണ്ടെന്ന് വെച്ചത് വലിയൊരു നിധിയെ ആണ്... അത് ഇപ്പോൾ നിനക്ക് മനസിലാവില്ല.. പക്ഷേ എന്നെങ്കിലും ഒരിക്കൽ നിനക്ക് മനസിലാവും...അന്ന് നീ ദേവയെ തേടി വരുമ്പോൾ അവൾ നിന്നിൽ നിന്നും അകലെ ആക്കിയിരിക്കും...
ഈ നിമിഷം മുതൽ ദേവ എന്റെ പെണ്ണാണ്
ഈ അഗ്നിദേവിന്റെ പെണ്ണ്..
ഇതുപറഞ്ഞ് ദേവയെ നെഞ്ചോട് ചേർത്ത് കൊണ്ടുപോകുമ്പോളും അവന്റെ മനസ് വേദനിക്കുക ആയിരുന്നു.....അവൾ എങ്ങനെ ഈ അവസ്ഥയെ മറികടക്കും എന്നായിരുന്നു അവന്റെ ചിന്ത...അഗ്നിയുടെ കൂടെ നടന്നുപോകുന്ന ദേവുവിനെ നോക്കി നിന്ന അമ്മുവിന്റെ മനസ് ദേവ കോളേജിൽ ചേർന്ന ദിവസത്തിലേക്ക് പോയി...
8 months ago....
SSB കോളേജിൽ BA ഹിസ്റ്ററി പഠിക്കാൻ വന്നവൾ ആയിരുന്നു ദേവാഷി വാസുദേവൻ... പദ്മസരോവരം വീട്ടിലെ വാസുദേവിന്റെയും കല്യാണിയുടെയും രണ്ടുമക്കളിൽ ഒരാളാണ് ദേവാശി എന്ന ദേവ. ദേവക്ക് താഴെയുള്ളത് ഗവണ്മെന്റ് സ്കൂളിൽ പത്തിൽ പഠിക്കുന്ന ശിവ..ദേവ ഇപ്പോ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുക ആണ്.. സ്കൂൾ ജീവിതം കഴിഞ്ഞതുകൊണ്ട് അമ്മയെ സഹായിക്കാൻ വേണ്ടി അവൾ അടുത്തുള്ള ഡ്രസ്സ് കടയിലേക്ക് സെയിൽസ് ഗേൾ ആയി പോകുന്നുണ്ട്..ആ കമ്പനിയിലെ സ്റ്റാഫുകൾക്ക് വലിയ കാര്യമാണ് ദേവയെ.. പഠിക്കാൻ ആയാലും മറ്റുയുള്ളവരോടുള്ള പെരുമാറ്റം ആയാലും മറ്റുയുള്ളവരിൽ നിന്നും വൃതൃസ്ത ആക്കുന്നത്.... ജോലിയിൽ കാണിക്കുന്ന ആത്മാർത്ഥത കൊണ്ട് അവൾക്ക് ശബളം മറ്റുവുള്ളർക്ക് കൊടുക്കുന്നതിനെക്കാൾ അധികമാണ് കൊടുക്കുക....പ്ലസ്ടു റിസൾട്ട് വന്നപ്പോൾ തന്റെ അച്ഛനും അമ്മയും അനിയനും അവളെ സ്നേഹം കൊണ്ട് പൊതിയുക ആയിരുന്നു.നല്ല മാർക്ക് ഉള്ളതുകൊണ്ട് അവൾക്ക് ആദ്യ ആലോട്മെന്റിൽ തന്നെ കോട്ടയം SSB കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി..അവളെ ചേർക്കാൻ തങ്ങളുടെ കൈയിലെ പണം തികയാതെ വന്നതും ആരുടെയോ സഹായത്തോടെ ദേവ SSB കോളേജിൽ ചേർന്നു.. തന്റെ അച്ഛനെയും അമ്മയെയും അനിയനെയും വിട്ട് പിരിയേണ്ടി പോകുമ്പോ അവൾ തന്റെ അമ്മയെയും അനിയനെയും നെഞ്ചോട് ചേർത്ത് പിടിച്ചു...അവരുടെ മുന്നിൽ നിന്നും മറയുന്നതുവരെ അവളെ നോക്കി നിന്നു...
⌛️⏳️⏳️
ഏകദേശം മൂന്നു മണിക്കൂറുകൾക്കുശേഷം.......ട്രെയിൻ നിർത്തുന്ന ശബ്ദം കേട്ടാണ് ഓർമകളിൽ നിന്നും ദേവ മുക്തയായത്..കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതും അവളെ കാത്ത് അവളുടെ അങ്കിൾ നിൽക്കുന്നുണ്ടായിരുന്നു.അങ്കിളിനെ കണ്ടതും അവൾ സന്തോഷത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു..അവളോട് വിശേഷം ചോദിച്ചുകൊണ്ട് അവളുടെ ബാഗ് തന്റെ കൈയിൽ നിന്നും പിടിച്ചുകൊണ്ടു കാറിന്റെ അടുത്തേക്ക് ചെന്നു.. അപ്പോളാണ് കാറിൽ ചാരി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്... ഏകദേശം തന്റെ അതേ പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ ദേവ കണ്ടത്...
അവളുടെ അടുത്തേക്ക് പോകാൻ എന്തൊകൊണ്ടോ അവൾക്ക് കഴിഞ്ഞില്ല...
\"എന്താ മോളെ അവിടെ തന്നെ നിൽക്കുന്നത്..\"
\"ഒന്നില്ല ബാലു അങ്കിൾ. ഞാൻ അവരെ നോക്കി നിന്നതാ..\"
\"അതാണ് എന്റെ മക്കൾ മിഥിലയും അമൂല്യയും നിന്റെ കൂടെ ഇവരും ഉണ്ടാകും കോളേജിലേക്ക്...\"
\"ഹ്മ്മ്..\"
\"അച്ഛാ.. ഇതാണോ ദേവു...\" അമ്മുവിന്റെ ചോദ്യത്തിന് തലയാട്ടുക മാത്രമാണ് ദേവ ചെയ്തത്...
\"അതേ ബാക്കി വിശേഷം വീട്ടിൽ എത്തിയിട്ട് പറയാം.. ഇപ്പോ വരാൻ നോക്ക്.. അല്ലെങ്കിൽ അമ്മയുടെ പരിഭവം പറച്ചിൽ കേൾക്കേണ്ടിവരും...\" മിഥു
\"ചേച്ചിക്കുട്ടി പറഞ്ഞത് നേരാ... അമ്മയെ കൂട്ടാത്തതിന്റെ ദേഷ്യം നമ്മളോട് ഉണ്ടാകും.. അതുകൊണ്ട് വേഗം പോകാം...\" അമ്മു ഇതുപറഞ്ഞ് കാറിൽ കേറി പിന്നാലെ ബാക്കി മൂവരും....
ഏകദേശം 30 മിനിറ്റിന്റെ യാത്രക്കുശേഷം ഒരു ഇരുനില വീടിന്റെ മുന്നിൽ മിഥു കാർ കൊണ്ടുവന്ന് നിർത്തി.. കാറിന്റെ ശബ്‍ദം കേട്ടതും അടുക്കളയിൽ ആയിരുന്ന ഒരു 45 വയസ് പ്രായമുള്ള സ്ത്രീ വന്നുനിന്നു..
\"ചേച്ചി അമ്മ ഭയങ്കര ദേഷ്യത്തിൽ ആണലോ..\"
\"ഹ്മ്മ്...\"
\"അമ്മ..ഞങ്ങൾ പോയത് അമ്മക്ക് വേണ്ടപ്പെട്ട ആളെ കൊണ്ടുപോകാൻ വേണ്ടിയാ..\" മിഥു പരമാവധി വിനയം വാരി വിതറികൊണ്ട് പറഞ്ഞു..
\"ആര് ദേവുമോൾ ആണോ ...\" ആകാംഷയോടെ ആ സ്ത്രീ തിരക്കി..മൂവരുടെയും മൗനം കണ്ടതും ആ സ്ത്രീയുടെ മുഖം വാടി.. ഒന്നും മിണ്ടാതെ അകത്തേക്ക് കേറാൻ പോയതും ബാലുവിന്റെ ജാനി എന്ന വിളി കേട്ടതും തിരിഞ്ഞു നോക്കി...
തന്റെ മക്കളോട് ചേർന്നുനിൽക്കുന്ന ദേവുവിനെ കണ്ടതും ജാനി അവളുടെ അടുത്ത് ഓടിചെന്നു അവളെ വാരി പുണർന്നു...ആ അമ്മയുടെ കണ്ണീർ തന്റെ തോളിൽ പതിക്കുന്നുണ്ടെന്ന് മനസിലായതും
അവൾ ആ അമ്മയെ തന്റെ നെഞ്ചിൽ നിന്നും മാറ്റി നിർത്തി ആ കണ്ണീർ തുടച്ചുകൊടുത്തു...
\"എന്റെ ജാനി അവളെ ഇങ്ങനെ നിർത്താതെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകൂ...\"
\"ഹ്മ്മ്.\" ഇതുപറഞ്ഞ് ജാനി തന്റെ മക്കളെ അകത്തേക്ക് കേറി.. പിന്നിലെ ദേവുവിന്റെ ബാഗും പിടിച്ച് ബാലുവും അകത്തേക്ക് കേറി...ബാലു മിഥുവിന്റെ കൈയിൽ ദേവുവിന്റെ ബാഗ് കൊടുത്തു
തന്റെ റൂമിലേക്ക് പോയി... തന്റെ ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് മെസ്സേജസ് അയച്ചു....
ഇതേസമയം തന്റെ ഫോണിൽ വന്ന മെസ്സേജ് കണ്ട് അവന്റെ മുഖത്ത് വന്യമായ ചിരി തെളിഞ്ഞു....
\"അവൾ എത്തിയല്ലേ അഗ്നി...\"
\"ഹ്മ്മ്.. മനു ഇത്രനാളും ഞാൻ കാത്തിരുന്നത് അവൾക്ക് വേണ്ടിയാ.. കാരണം ആദ്യ കാഴ്ച്ചയിൽ തന്നെ അവളെന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.. ആരൊക്കെ അവളുടെ പിന്നാലെ നടന്നാലും അവളെ ഞാൻ സ്വന്തമാക്കും...\"
\"പക്ഷേ നിന്നെ അവൾ ഇഷ്ടപ്പെടുമോ..\" മനുവിന്റെ ആകുലത നിറഞ്ഞ ചോദ്യം കേട്ടതും അവന്റെ രൂക്ഷമായ നോട്ടത്തിലൂടെ സൈലന്റ് ആയി...കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം അഗ്നിയോട്
യാത്ര പറഞ്ഞ് മനു തന്റെ വീട്ടിലേക്ക് പോയി...
മംഗലത്ത് സഹദേവിന്റെയും മഹിതയുടെയും രണ്ടുമക്കളിൽ ഒരാളാണ്
അഗ്നിദേവ്..മൂത്തവൻ ആദിദേവ് ഭാര്യ പ്രിയ..സഹദേവിന്റെ സഹോദരന്റെ മക്കളാണ് രഞ്ജിത് എന്ന രഞ്ജിയും മാനവ് എന്ന മനുവും കൃഷ്ണജ എന്ന കൃഷ്ണയും..രഞ്ജി മനു പഠിക്കുന്ന SSB കോളേജിലെ പ്രൊഫസർ ആണ്..
മനു പോയതും അഗ്നിയുടെ മനസിൽ തെളിഞ്ഞത് തന്റെ പെണ്ണിന്റ മുഖമായിരുന്നു.. എന്നാലും അവന്റെ മനസിൽ തന്റെ പെണ്ണിനോട് തന്റെ ഇഷ്ടം പറയുന്ന ദിവസം അവളുടെ മറുപടി എന്തായിരിക്കുമെന്ന്
അവനു ഏകദേശം ധാരണയുണ്ടായിരുന്നു.. ഒരു തീരുമാനം എടുത്താണ് അവൻ ഉറക്കത്തിൽ വീണത്....
പിറ്റേന്ന് രാവിലെ....
വൈറ്റ് ആൻഡ് ബ്ലൂ കളറിലുള്ള ചുരിദാർ ആണ് ദേവ ധരിച്ചത്.. മിഥു ഒരു ലൈറ്റ് ബ്ലൂ സാരീയും അമ്മു റെഡ് ആൻഡ് വൈറ്റ് കളറിലുള്ള ചുരിദാർ ഇട്ടത്..
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് മിഥു തന്റെ സാരഥിയെടുത്ത് യാത്രയായി..
കാറിൽ യാത്ര ചെയ്യുമ്പോളും ദേവ സൈലന്റ് ആയിരുന്നു...ആരും സംസാരിക്കാത്തതുകൊണ്ട് മിഥു തന്നെ സംസാരിച്ചുതുടങ്ങി കോളേജിനെ പറ്റിയും അവിടെത്തെ സ്റ്റുഡന്റ്സിനെ പറ്റിയും ചെറിയ ധാരണ കൊടുത്തു...കോളേജിലെത്തിയതും ആദ്യമായി കാണുന്ന കൗതുകത്തോടെ
ദേവയും അമ്മുവും അവിടെയെല്ലാം നോക്കി കാണുക ആയിരുന്നു.. മിഥു വന്നു വിളിക്കുമ്പോളാണ് ഇവരും അവളെ നോക്കിയത്... മൂവരും കോളേജിന്റെ ഉള്ളിലേക്ക് നടക്കുമ്പോളാണ് രഞ്ജിയും കൃഷ്ണയും അവരുടെ അടുത്തേക്ക് വന്നത്..
ദേവയും അമ്മുവും കൃഷ്ണയും ഒരേ ക്ലാസ്സ് ആയതുകൊണ്ട് ഒന്നിച്ചാണ് അവരുടെ ക്ലാസ്സിലേക്ക് പോയത്...
ക്ലാസ്സിലെത്തിയതും ലാസ്റ്റ് ബെഞ്ചിലാണ് മൂവർക്കും ഇരിക്കാൻ കഴിഞ്ഞത്
അപ്പോളാണ് അവരുടെ അടുത്തേക്ക് രണ്ടു ചെറുപ്പകാർ വന്നത്..ഇവരും പെട്ടന്ന് തന്നെ പെൺപടയായി കമ്പനിയായി..ദേവ അമ്മു കൃഷ്ണ ഇവരുടെ സൗഹൃദത്തിലേക്ക് കടന്നുവന്നവൻ ആണ് കാർത്തിക് എന്ന കാർത്തിയും ശിവഹരി എന്ന ശിവയും...
ദേവ ആരോടും അധികം ദേഷ്യപ്പെടാത്തവൾ ആണെങ്കിൽ ബാക്കിയുള്ളവർ പെട്ടന്ന് ദേഷ്യപെടുന്നവർ ആണ്...
ക്ലാസ്സിൽ മിസ്സ് വന്നതൊന്നും ഇവർ അറിഞ്ഞില്ല... മിഥിലയുടെ ശബ്‍ദം കേട്ടാണ് അമ്മു തലയുർത്തി നോക്കിയത്... പിന്നീട് അങ്ങോട്ട് സ്റ്റുഡന്റസ് പരസ്പരം പരിചയപ്പെടുന്ന തിരക്കിൽ ആയിരുന്നു...മിഥു ആണ് ക്ലാസ്സ് മിസ്സ് എന്നറിഞ്ഞതും അമ്മുവിനും ദേവക്കും സന്തോഷമായി..മിഥു പോയതും അടുത്ത പീരിയഡ് വന്നത് രഞ്ജി ആയിരുന്നു.. രഞ്ജി BA ഹിസ്റ്ററിയെ പറ്റി വെറുതെ ഇൻട്രോ മാത്രമാണ് കൊടുത്തത്...
ആ ദിവസം വൈകുമ്പോളേക്കും ദേവയും അമ്മുവും കൃഷ്ണയും കാർത്തിയും ശിവയും
നല്ല സൃഹുത്തുക്കൾ ആയി മാറി...പരസ്പരം നമ്പർ മാറിയാണ് കോളേജിൽ നിന്നും പിരിഞ്ഞുപോയത്...
മിഥു പോകുന്നത് വരാന്തയിൽ നിന്നും രഞ്ജി കാണുന്നുണ്ടായിരുന്നു.. ഇതേസമയം തന്റെ പെണ്ണിനെ ഇമ ചിമ്മാതെ നോക്കി നിൽക്കുക ആയിരുന്നു അഗ്നി... മനുവിന്റെ ആക്കിയുള്ള ചുമ്മാ കേട്ടാണ് അവരിൽ നിന്നും തന്റെ നോട്ടം മാറ്റിയത്...
തിരികെയുള്ള യാത്രയിൽ ദേവും അമ്മുവും മിഥുവിനു സമാദാനം കൊടുത്തില്ല. കാരണം ഇവർക്ക് പറയാൻ ഉണ്ടായിരുന്നത് തങ്ങൾക്ക് കിട്ടിയ പുതിയ സൃഹുത്തുക്കളെ പറ്റി ആയിരുന്നു..വീട്ടിലെത്തിയാതൊന്നും ദേവും
അമ്മുവും അറിഞ്ഞില്ല മിഥിലയുടെ കൈയിൽ നിന്നും ഇവർക്ക് വഴക്ക് കേട്ടപ്പോളാണ് മിണ്ടാതെ ഇരുന്നത്...
മുറ്റത്തു മിഥുവിന്റെ വണ്ടി വന്നുവെന്ന് മനസിലായതും ജാനി അവരുടെ അടുത്തേക്ക് ചെന്നു...
\"എന്താ മിഥു. ഇവരുടെ മുഖം ഇങ്ങനെ വാടിയിരിക്കുന്നത് കോളേജിൽ എന്തെങ്കിലും
പ്രശ്നം ഉണ്ടായോ...?? \"
\"അതു അമ്മേ.. ഞങ്ങൾ മടങ്ങിവരുമ്പോ ഞാനും ദേവും കോളേജിലെ ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു.. അപ്പോളാണ് മിഥു ചേച്ചി ഞങ്ങളെ വഴക്ക് പറഞ്ഞത്..\" ഇല്ലാത്ത കണ്ണീർ ഒക്കെ വരുത്തി അമ്മു പറഞ്ഞു...
\"നിനക്ക് അറിഞ്ഞൂടെ മിഥു വണ്ടി ഓടിക്കുമ്പോൾ അധികം സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന്...\"ജാനിയുടെ കൈയിൽ നിന്നും വഴക്ക് കേട്ടതും മുഖം വീർപ്പിച്ചു അകത്തേക്ക് കേറി പോയി.. പിന്നാലെ ദേവും മിഥുവും അമ്മയും...
🌑🌑🌑
രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ബാലു ആ കാര്യം പറഞ്ഞത്. വാസുവും കല്യാണിയും മോനും ഇങ്ങോട്ടേക്കു വരുന്നുണ്ടെന്ന കാര്യം...ഇതുകേട്ടതും ദേവുവിന് സന്തോഷം
തോന്നി.. തന്റെ അച്ഛനെയും അമ്മയെയും അനിയനെയും കാണാതെ അധികം നാൾ ഒറ്റക്ക് ജീവിക്കാൻ കഴിയില്ല എന്ന് അവൾക്കറിയമായിരുന്നു.. തന്റെ അച്ഛനും അമ്മയും അനിയനും തന്റെ കൂടെയുള്ളത്
അവൾക്ക് ആശ്വാസമായിരുന്നു.. ദേവുവിനോട് ബാലു എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ദേവുവിന്റെ മനസ്
ഇവിടെ അല്ല എന്ന് മനസിലായതും ബാലു പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവൾ ആ ഇരിപ്പ് തന്നെ ഇരുന്നു.. തലയിൽ ഒരു കൊട്ട് കിട്ടിയപ്പോളാണ് അവൾ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്...
മംഗലത്തു വീട്ടിൽ....
കൃഷ്ണ തനിക്ക് കിട്ടിയ സൃഹുത്തുക്കളെ പറ്റി
പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു... ദേവുവിനെയും അമ്മുവിനെയും കൃഷ്ണയുടെ വീട്ടുകാർക്ക് ഒത്തിരി ഇഷ്ടായി...രണ്ടുപേരിനെയും വീട്ടിലേക്ക് കൊണ്ടുവരണം എന്ന് സഹദേവൻ കൃഷ്ണയോട് പറഞ്ഞതും സഹദേവിന് ഒരു ചെറുമുത്തം നൽകി അവൾ തന്റെ റൂമിലോട്ട് പോയി...
കുറച്ചുനേരം കൂടി വർത്തമാനം പറഞ്ഞശേഷം ബാക്കിയുള്ളവർ ഉറങ്ങാൻ പോയി...
അപ്പോളും അവർ അറിഞ്ഞിരുന്നില്ല അമ്മുവും ദേവയും ഇവിടുത്തെ മരുമകളായി വരുമെന്ന്...
തുടരും....
Main Characters
വാസുദേവൻ (വാസു )❤️ കല്യാണി (കല്ലു)
ബാലചന്ദ്രൻ (ബാലു )❤️ ജാനകി (ജാനി )
സഹദേവൻ (ദേവൻ )❤️മഹിത (ഹിത )
മഹാദേവൻ (മഹി )❤️ സുധ (സുധ )
മിഥില (മിഥു )❤️ രഞ്ജിത് (രഞ്ജി)
ദേവാശി (ദേവ )❤️ അഗ്നിദേവ് (അഗ്നി )
അമൂല്യ (അമ്മു )❤️ മാനവ് (മനു )
കൃഷ്ണജ (കൃഷ്ണ)❤️സിദ്ധാർഥ് (സിദ്ധു)
ശിവഹരി (ശിവ ) ❤️ തനുശ്രീ(തനു )
ആദിദേവ്(ആദി )❤️ പ്രിയ(പ്രിയ)
കാർത്തിക്(കാർത്തി)❤️ഗായത്രി(ഗായു)