Aksharathalukal

പ്രിയരാഗം 5

രചന : BIBIL T THOMAS

\"ശേ... ഈ ദീപേച്ചി എന്താ ഫോൺ എടുക്കത്തെ .... എത്ര നേരമായി കിടന്ന് വിളിക്കുന്നു.... ഇപ്പൊ തന്നെ ഒൻമ്പത് മണിയായി... ഇനി എപ്പോ പുറത്ത് പോവാനാ ... ?\"

\"നീ ഒന്ന് സമാധാനപ്പെട് അവൾക്ക് മീറ്റിംഗ് ഉള്ളത്കൊണ്ട് അല്ലെ....? അത് കഴിഞ്ഞട്ടുണ്ടാവില്ല.... അല്ലെങ്കിൽ അവൾ കാൾ എടുക്കാതിരിക്കില്ല .... അവൾ വരുമ്പോൾ എന്തായാലും നമ്മൾക്ക് പുറത്ത് പോകാം...\"

 \"മീറ്റിങ് ഉണ്ട് എന്ന് പറഞ്ഞ്.... ഇത്രയും വൈകാറില്ലലോ .... എനിക്ക് എന്തോ ... പേടി ...\"

 \"എന്തോന്ന് പേടി... നീ ഒന്ന് ചുമ്മാതിരിപ്പെണ്ണേ....\" 
\"അഹ്... എന്നാലും ഞാൻ ഒന്നുടെ ഒന്ന് വിളിച്ച് നോക്കട്ടെ....\"

 \"അഹ് എന്തേലും ചെയ് .... \"

അത്രയും പറഞ്ഞ് ലീന മുറിയിലേക്ക് പോയപ്പോൾ പൂജ ഫോൺ എടുത്ത് ദീപയുടെ നമ്പറിലേക്ക് വിളിച്ചു.... കുറച്ച് നിമിഷങ്ങൾക്ക് ശേഷം കോൾ എടുത്തപ്പോൾ തന്നെ ഇങ്ങോട്ട് ഒന്നും പറയുന്നതിന് മുൻപ് തന്നെ അവൾ സംസാരിച്ച് തുടങ്ങി.... 

\"എന്റെ ദീപേച്ചി.... ഇതെവിടെയാ ... എത്ര നേരമായി കിടന്ന് വിളിക്കുന്നു.... കാൾ എടുക്കാൻ പറ്റിയില്ല എങ്കിൽ ഒരു മെസ്സേജ് എങ്കിലും അയക്കാൻ പാടില്ലായിരുന്നോ ..... എന്താ ഒന്നും മിണ്ടാതെ.... \"

അപ്പുറത്തിനും കേട്ട വാർത്ത ഒട്ടും ശുഭകരം അല്ലായിരുന്നു..... 

\"ലീന ചേച്ചി.... ഒന്ന് വേഗം വാ...\"

 \"എന്താടി.... \" , പൂജയുടെ പേടിയോടെ ഉള്ള വിളികേട്ട് ലീന പെട്ടന്ന് തന്നെ അവളുടെ അടുത്തെത്തി.... 

\"ചേച്ചി.. ദീപേച്ചിക്ക് ആക്സിഡന്റ് ആയി എന്ന്..... വാ .. നമ്മൾക്ക് പെട്ടന്ന് പോവാം.... \"

\"എവിടെ വച്ച് ആ... ആക്സിഡന്റ് പറ്റിയത്....\" 

\"അതൊന്നും അറിയില്ല ചേച്ചി... ദീപേച്ചിടെ ഫോൺ കിട്ടിയ ആൾ പറഞ്ഞതാ.... സിറ്റി ആശുപത്രിയിൽ ആ .... \"

പെട്ടന്ന് തന്നെ അവർ സിറ്റി ആശുപത്രിയിൽ എത്തി...
\" മാഡം .. ഇപ്പൊ ആക്സിഡന്റ് ആയിട്ട് കൊണ്ടുവന്നവർ.... പേര്.. ദീപ... \"

\"അഹ് ഓക്കേ... ഐ.സി.യുവിൽ ആണ്.... രണ്ടാം നിലയിൽ.... \"

\"ഓക്കേ മാഡം .... വാ..\". 

അവർ ഐ.സി.യുവിന്റെ മുമ്പിൽ അവർ എത്തിയപ്പോൾ മഹേന്ദ്രന്റെ ഭാര്യ അവിടെ ഉണ്ടായിരുന്നു.... 
അവർ മഹേന്ദ്രന്റെ ഭാര്യയുടെ അടുത്തെത്തി..... 

\"മാഡം ..\"!. 

\"അഹ് നിങ്ങൾ വന്നോ... ഇതാ ദീപയുടേ ഫോൺ.... \"

\"അവർക്ക് എങ്ങനെ ഉണ്ട് മാഡം ....\" 

\"അറിയില്ല മോളെ.... ഡോക്ടർ പുറത്തേക്ക് വരട്ടെ...\"

 അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഐ.സി.യുവിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്ത് വന്നു.... 

\"ഡോക്ടർ അവർക്ക് എങ്ങനെ ഉണ്ട്...\"

 \"നിങ്ങൾ..\". 

\"ഞാൻ മഹേന്ദ്രന്റെ ഭാര്യയാണ്.... ആ കുട്ടി ഞങ്ങളുടെ കമ്പനിയിലെ സ്റ്റാഫും...\"

 \"നോക്ക് മാഡം .... സ്കാനിംഗ് റിപ്പോർട്ട് കിട്ടണം... പുറത്ത് പരുക്കുകൾ കുറവ് ആണ്.... ബോധം വന്നട്ടില്ല.... ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞിട്ടേ എന്തെങ്കിലും പറയാൻ കഴിയു....\"
 
ആ രാത്രി അവർ ഐ.സി.യുവിന്റെ മുമ്പിൽ പ്രതീക്ഷയോടെ കാത്തുനിന്നു...... 

\"പൂജ... നീ ഓഫീസിലേക്ക് പൊക്കോ.... കയറിയപ്പോൾ തന്നെ ലീവ് കിട്ടാൻ ബുദ്ധിമുട്ട് ആണ്.... ഞാൻ ഇവടെ ഉണ്ടല്ലോ... നീ ചെല്ല് ....\"

 \"ഞാൻ എങ്ങനെയാ ചേച്ചി.... അവിടെ ഇരുന്നാലും ഇവിടത്തെ കാര്യം ആലോചിച്ച് ഒരു മനഃസമാധാനവും ഉണ്ടാകില്ല .... \"

\"ഇവിടെ ഇരുന്നാലും അവളെ കാണാൻ പറ്റുല്ലലോ... നീ പൊക്കോ മോളെ.... ചെല്ലൂ ....\"

 ലീനയുടെ നിർബന്ധപ്രകാരം ഓഫീസിൽ പോകാൻ തീരുമാനിച്ചു പൂജ...

 \"ഇടക്ക് വിളിക്കണേ ചേച്ചി... \"

അത്രയും പറഞ്ഞ് പൂജ അവിടെന്ന് പോയി .... അതേസമയം തന്നെ മഹേന്ദ്രന്റെ ഭാര്യ ലക്ഷ്മിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു...
ഓഫീസിൽ എത്തിയിട്ടും പൂജക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... എത്രയും വേഗം വൈകുന്നേരം ആവാൻ അവൾ പ്രാർത്ഥിച്ചു .... അതിനിടയിൽ അവൾ രണ്ടുതവണ ലീനയെ വിളിച്ചിരുന്നു..... ഓഫീസ് സമയം കഴിഞ്ഞപ്പോൾ തന്നെ അവൾ വേഗം ആശുപത്രിയിലേക്ക് പോയി.... 
ഐ.സി.യുവിന്റെ അടുത്തേക്ക് വേഗത്തിൽ അവളെ കാണാനായി നടന്നപ്പോൾ പെട്ടന്ന് എതിരെ വന്ന ആളുമായി കൂട്ടിയിടിച്ചു.... അയാളുടെ കൈയിൽനിന്ന് ഫോൺ താഴെവീണ് പൊട്ടി എന്ന് മനസിലായപ്പോൾ അവൾക്ക് പേടിതോന്നി.... 
പെട്ടന്ന് അയാൾ ആ ഫോൺ എടുത്തു.... അത് പൊട്ടിയിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു.... അയാൾക്ക് ദേഷ്യമായി എന്ന് തോന്നി.... 

\"ഐയോ.... സോറി അറിയാതെ പറ്റിയതാ ... ഞാൻ പെട്ടന്ന്.. വന്നപ്പോ.... സോറി...\"

\"ബോധവും വെളിവും ഇല്ലാതെ നടന്ന് ബാക്കിയുള്ളവരെ തട്ടിവിഴിച്ചിട്ട് ... ഫോണും പൊട്ടി... എന്നിട്ട് അവളുടെ ഒരു സോറി.... ഇത്ര തിരക്ക് പിടിച്ച് പോവാൻ അകത്തെന്താ തന്റെ അപ്പൻ ചാവാൻ കെടക്കണ്ടോ.... bledy fool... get lost you idiot.. \"

അത്രയുംപറഞ്ഞ് അയാൾ നടന്ന് നീങ്ങിയപ്പോൾ മരവിച്ച അവസ്ഥയിൽ നിൽകുവായിരുന്നു അവൾ... പെട്ടന്ന് കൈയിലുള്ള ഫോൺ റിങ് ചെയ്തപ്പോൾ ആണ് അവൾ ആ അവസ്ഥയിൽനിന്ന് മുക്തമായത്.... അവൾ വേഗം ഫോൺ എടുത്തു ലീന ആയിരുന്നു അത്.... 
\"നീ ഇത് എവിടെയാ... ദീപയെ റൂമിലേക്ക് മാറ്റി.... റൂം നമ്പർ 210 ... \"

\"ശരി ചേച്ചി ഞാൻ താഴെ ഉണ്ട്.... \"

അവൾ വേഗം അവിടെ എത്തി.... വാതിൽ തുറന്നപ്പോൾ കണ്ടു തലയിലും കയ്യിലും ഒക്കെ കെട്ടുകളുമായി കിടക്കുന്ന ദീപയെ... 

\"ഉറങ്ങുവാ.. വിളിക്കണ്ട... നീ ഇവിടെ ഉണ്ടാവില്ലേ... ഞാൻ ഫ്ലാറ്റിൽ പോയിട്ട് വരാം .. \" \"ആം...\" 

അപ്പോൾ ആണ് അവൾ പൂജയുടെ മുഖഭാവം ശ്രദ്ധിച്ചത്.... 

\"എന്താടി മുഖം വല്ലാതെ ഇരിക്കുന്നെ എന്തേലും പ്രശ്‌നം ഉണ്ടോ... നീ എന്തിനാ കരഞ്ഞേ... കാര്യം പറ കൊച്ചേ ...\"
 അവൾ ലീനയോട് കുറച്ചുമുമ്പ് നടന്ന കാര്യങ്ങൾ പറഞ്ഞു.... 

\"എന്നിട്ട്... അത്രേം അയാൾ പറഞ്ഞിട്ട് നീ ഒന്നും പറഞ്ഞില്ലേ..\". 

\"ഇല്ല ചേച്ചി... എനിക്ക് എത്രയും പെട്ടന്ന് ദീപേച്ചിടെ അടുത്ത് എത്തണം എന്നെ ഇണ്ടായിരുന്നോളു....\"

 \"അഹ്.. അത് പോട്ടെ.... ഞാൻ പോയിവരാം ഫുഡും എടുക്കണോലോ....\" 

അത്രയും പറഞ്ഞ് ലീന പോയപ്പോൾ അവൾ റൂമിന്റെ ഡോർ അടച്ചിട്ട് ദീപയുടെ അരികിൽ ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ദീപ.കണ്ണുതുറന്നു... 
\"ചേച്ചി...!\"\"

 \"മോളെ.. നീ എപ്പോ വന്നു....? ലീന എവിടെയാ..?\" 
\"ചേച്ചി ഫ്രഷാവാൻ ഫ്ലാറ്റിലേക്ക് പോയി... ഇപ്പൊ എങ്ങനെ ഉണ്ട്...\"

 \"എനിക്ക് കുഴപ്പം ഒന്നും ഇല്ലാടി...\"

 അവർ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് വാതിൽ തുറന്ന് ലക്ഷ്മി വന്നത്.... ലക്ഷ്മിയോടൊപ്പം അകത്തേക്ക് താൻ മുൻപ് കണ്ട ആളും വരുന്നത് കണ്ടപ്പോൾ പൂജ ഞെട്ടി... 

\"എങ്ങനെ ഉണ്ട് മോളെ...?\"

\' കൊഴപ്പം ഇല്ല മാഡം ....\"

 അവർ സംസാരിക്കുമ്പോളും പൂജ ഇടക്ക് ആ ചെറുപ്പക്കാരനെ നോക്കുന്നത് ലക്ഷ്മി കണ്ടു.... 

\"എന്താ കുട്ടി... ഇതാരാ എന്നാണോ സംശയം ....? ഇത് ഞങ്ങളുടെ മകൻ ആണ് ആദിത്യൻ....\"

 \"ആദി...,. ഇത് പൂജ നമ്മളുടെ പുതിയ സ്റ്റാഫ് ആ.. \'അമ്മ ഇടക്ക് പറയാറുള്ള കുട്ടി.... \"

അവരെ തമ്മിൽ പരിചയപെടുത്തിയപ്പോൾ അവളെ ഒന്ന് നോക്കി പെട്ടന്ന് തന്നെ അവൻ പുറത്തേക്ക് പോയി....


                               (കാത്തിരിക്കൂ.....) 


പ്രിയരാഗം 6

പ്രിയരാഗം 6

4.6
2668

രചന : BIBIL T THOMASഅവൻ നേരെ പോയത് മഹേന്ദ്രന്റെ മുറിയിലേക്കാണ്.... അവിടെ ഇരുന്ന് അവൻ ഓരോന്നു ആലോചിച്ചു.. കമ്പനിയിലെ കാര്യങ്ങൾ എല്ലാം എല്ലാദിവസവും അറിയുന്നുണ്ടായിരുന്നു.... അങ്ങനെ പൂജയെക്കുറിച്ചും അറിഞ്ഞിരുന്നു.... അവളോട് ദേഷ്യപ്പെട്ട് സംസാരിച്ചതിൽ അവന് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു .... കുറച്ച് കഴിഞ്ഞപ്പോൾ ലക്ഷ്മി വന്നു.. . \"നീ എന്താടാ അവിടെന്ന് പെട്ടന്ന് പോന്നത്..?\" \"ഒന്നല്ല അമ്മേ ... ഒരു കാൾ വിളിക്കാനുണ്ടായിരുന്നു..... അതുകൊണ്ടാ...\" \"അഹ്... \"അവിടെ ഇരുന്നിട് പൂജയോട് പറഞ്ഞതോർത്ത് അവനു മനസമാധാനം ഇല്ലായിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ അവൻ റൂമിന് പുറത്തിറങ്ങി.... ദീപയെ കിട