Aksharathalukal

വേട്ട.....🩸

Chapter one 


Part 3


✍️


ആ മുറികൾ ഒരു തവണക്കൂടി അവൾക്ക് മുന്നിൽ തുറന്നു. അവൻ്റെ ഷൂസിട്ട കാലുകൾ ആ മുറിയിലെ നിശബ്ദതയെ ഭേദിച്ചു. ഒരുപാട് തളർന്നിരുന്നു അവൾ, കരഞ്ഞു കരഞ്ഞു അവളറിയാതെ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. അവൻ അവളുടെ കൈകളിൽ ഷൂസിട്ട കാലുകൾ കൊണ്ട് ആഞ്ഞു ചവിട്ടി. പെട്ടന്നവൾ ഞെട്ടിയെഴുന്നേററു. വേദനകൊണ്ട് പുളയവെ അവൻ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു.


വിശ്വാ :- "അപ്പോഴേ പറഞ്ഞതാണ് ഞാൻ, നീ കേട്ടില്ല എന്നെ എതിർത്തു... ഇനി അനുഭവിക്കും നീ നിന്നെ അനുഭവിപ്പിക്കും   ഈ വിശ്വജിത്ത്"


പൂർണ്ണനഗ്നയായ അവളുടെ ദേഹത്തേക്ക്  ഒരു ചുവപ്പ് ചുരിദാർ അവൻ എറിഞ്ഞു.


വിശ്വാ:- "എടുത്തുടുക്കെടി, അവനു നിന്നെ ഇങ്ങനെ കാണാണമെന്നു...."


അവൾ  അവനെ പുച്ഛിച്ചുകൊണ്ട് ആ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. അതേ സമയം തന്നെ അവളുടെ കവിളുകൾ അവൻ്റെ കൈകളാൽ ചുവന്നു തുടുത്തു.
അവൾ സഹിക്കാനാവാതെ കവിളുകൾ പൊത്തി കരഞ്ഞുകൊണ്ടിരുന്നു.


വിശ്വാ:- "ഒന്നുകൂടി  എൻ്റെ കൈമെനക്കെടുതാത്തെ എടുത്തുടൂക്കെടി.."


അവൾ പേടിച്ചു വിറച്ചു കൊണ്ട് ആ വസ്ത്രങ്ങൾ എടുത്തു. അവൻ ആർത്തട്ടഹസിച്ചു.


വിശ്വാ:- "നിനക്ക് വേണ്ടി അടുത്തയാൾ വരുന്നുണ്ട് കരുതി ഇരുന്നോ.... "


അത്രയും പറഞ്ഞു കൊണ്ട് അവൻ ആ മുറിയിൽ നിന്നും പോയി. അവൾ തൻ്റെ വിധിയോർത്ത്  വീണ്ടും കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു. അവളുടെ തേങ്ങലുകൾക്ക് ഇരുൾ  വീണ്ടും കൂട്ടായി....
പതിയെ അവൾ ഓർമകളിലേക്ക് ചേക്കേറി...


✍️✍️✍️


അഗ്നി:- "ദേവു... ഒന്ന് വേഗം വായോ നീ.."
അഗ്നി അലറി.


ദേവു:- "എൻ്റെ അഗ്നി ഞാൻ റെഡിയായി വന്നപ്പോൾ നീ ഇത് എവിടെ പോയി"


കുറച്ച് നേരത്തിനു ശേഷം അഗ്നി വന്നു കഴിഞ്ഞിരുന്നു.


അഗ്നി:- "ദേവു.. വായോ പോകാം, വേഗം പോയാലെ ടൈം കിട്ടൂ"


ദേവു:- "ദേ അഗ്നി... എനിക്ക് നല്ലവണ്ണം ദേഷ്യം വരുന്നുണ്ട് ട്ടോ  ഷോപ്പിംഗ് ന് പോകുമ്പോൾ കുറച്ച് നേരത്തെ ഒക്കെ പോകണം , തിരക്ക് കൂട്ടിയതും നീ എന്നിട്ടോ നേരം വൈകിയതും നീ"


അതിനു അഗ്നി ഒരു ചിരി മാത്രം പാസാക്കി വിട്ടു.
പതിയെ അവരുടെ കാറിൽ പൊയ്ക്കൊണ്ടിരുന്നു. കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ ഒരു മാളിൽ എത്തിചേർന്നു. നീണ്ട ഡ്രസ്സ് സെലക്ഷനികടയിൽ സമയം ഇത്രയേറെ വേഗത്തിൽ സഞ്ചരിച്ചിരുന്നത് അവർ അറിഞ്ഞതേയില്ല. ഒടുവിൽ എങ്ങനെയോ ഷോപ്പിങ് ഒക്കെ കഴിഞ്ഞു.


ദേവു:- "അഗ്നി... ഇപ്പോൾ സമയം നോക്കിയേ നീ എത്ര നേരം വൈകിയെന്ന്, ഇന്ന് ഡാഡിയിൽ നിന്ന് വയർ നിറയെ കേൾക്കാം..."


അവർ വേഗം ബില്ല ഒക്കെ അടച്ചു പോകാനായി ഒരുങ്ങി. തിരക്ക് കൊണ്ട് അവർ വേഗതയിൽ നടന്നു.
പെട്ടെന്ന് എതിരെവന്ന രണ്ടു ചെറുപ്പക്കാരായി കൂട്ടി ഇടിച്ചു.  കൈയിലുണ്ടായ കവറുകളെല്ലാം താഴെ വീണു.  ദേവു അവരോടായി ദേഷ്യപ്പെടാൻ തുടങ്ങി.


ദേവു:- "തനിക്കെന്താടോ കണ്ണില്ലെ"


വിശ്വാ:- "നിനക്ക് എന്താടി കണ്ണില്ലെ"


ചുറ്റും ആളുകൾ കൂടിക്കൊണ്ടിരുന്നു. അഗ്നി അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇവരാകട്ടെ നല്ല വാക്ക് തർക്കവും.


സിദ്ധു:- "എടാ വിശ്വാ ഒന്ന് നിർത്തിയെ നീ മതി"


കൂടെയുള്ളവൻ അവനോടായി പറഞ്ഞു.


വിശ്വാ:- "എടാ... സിദ്ധു... നീ കണ്ടതല്ലേ അവരാണ് ഇങ്ങോട്ട്"


സിദ്ധു :- "മതീ നിർത്ത്"


വിശ്വാ:- "എടാ......"


സിദ്ധു:- "നിന്നോട് നിർത്താൻ അല്ലേ പറഞ്ഞെ ഞാൻ"


അഗ്നി:- "സോറി, ഞങ്ങളുടെ ഭാഗത്ത് ആണ് തെറ്റ് ഞങ്ങൾ കണ്ടില്ല  അതുകൊണ്ടാണ്...."


പെട്ടെന്ന് അവരുടെ ഇടയിലേക്ക് അഗ്നി കടന്നു വന്നു.
വിശ്വാ യുടെ കണ്ണുകൾ തിളങ്ങി, അവൻ അറിയാതെ തലയാട്ടി.


വിശ്വാ:- "it's ok "


സിദ്ധു:- "എന്തു കാണാൻ നിൽക്കുവാ നിങ്ങൾ നിങ്ങടെ കാര്യം നോക്കിയാ മതി"


ചുറ്റും കൂടി നിന്നവരോടായി സിദ്ധു പറഞ്ഞു. അവർ അവരുടേതായ തിരക്കുകളിൽ മുഴുകി. പതിയെ എല്ലാവരും പിരിഞ്ഞു. സിദ്ധുവും ദേവുവും കൂടി പറഞ്ഞു തീർക്കുകയായിരുന്നു. എന്നാൽ വിശ്വയാകട്ടെ  അഗ്നിയെ നോക്കി ഒരേ നിൽപ്പാണ്.  അവൻ അവളിലെ സൗന്ദര്യത്തെ തൻ്റെ നിറമിഴികളാൽ ഒപ്പിയെടുക്കുകയായിരുന്നു. അവൾ ആശ്ചര്യത്തോടെ അവനെ നോക്കി കണ്ടൂ. കുറെ നേരം വിളിച്ചെങ്കിലും ഒരു കുലുക്കവും അവനിലായിരുന്നു.  അതിനു ശേഷം അവൾ അവനെയും കടന്നു പോയി. പിന്നാലെ ദേവുവും. വിശ്വയും സിദ്ധുവും മാത്രം  അവിടെ ബാക്കിയായി.


സിദ്ധു:- "എടാ.... വിശ്വാ.... ഡാ..."


സിദ്ധു അവനെ കുറെ നേരം വിളിച്ചുകൊണ്ടിരുന്നു. അവനാണെൽ ഒരു കുലുക്കവും ഇല്ല. അവൻ അവനെ തട്ടി വിളിച്ചു. പെട്ടെന്ന്  വിശ്വ ഞെട്ടി.
ഞെട്ടികൊണ്ട് അവൻ ചുറ്റും നോക്കി. അവളെ കണ്ടില്ല.


വിശ്വ:- "എടാ അവളെവിടെ ഡാ..."


സിദ്ധു:- "ആരു നിന്നെ ആയി തല്ലുകൂടിയ പെണ്ണാണോ.."


വിശ്വ:-" ഒന്ന് പോടാ.. അവൾ അല്ലാ ഡാ... അവളുടെ
കൂടെ ഉണ്ടായിരുന്ന പെണ്ണ് "


സിദ്ധു:- "എന്താടാ... നിനക്ക് ഇഷ്ട്ടായോ അവളെ"


വിശ്വ:- " പിന്നല്ലാതെ.. എന്ത്  സുന്ദരിയ അവൾ, അവളെ ഒന്ന് കൈയിൽ കിട്ടിയെങ്കിൽ..."


സിദ്ധു:- "നമ്മുക്ക് നോക്കാമെടാ"


ഗൂഢമായ ചിരിയോടെ അവർ അവിടെ ഇന്നും നടന്നകന്നു.


പോകുന്നതിനിടയിൽ അവൾ ഇടയ്ക്ക് ഇടയ്ക്ക് തിരിഞ്ഞു നോക്കികൊണ്ടിരുന്നു, അവിടെയൊന്നും  ഇല്ലെന്നറിഞ്ഞപ്പോൾ അവൾ പിന്നെ തിരിഞ്ഞു നോക്കാതെ നടന്നു. അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു.


തുടരും......


 വേട്ട

വേട്ട

4.6
851

Part 4 ✍️Gopika Haridas ആ കാർ വലിയൊരു ഫ്ലാറ്റിനു മുന്നിൽ വന്നെത്തി ഡോർ തുറന്നു അഗ്നി പുറത്തേക്കിറങ്ങി. ദേവു:- \"എന്നാലും നിനക്ക് വരാമായിരുന്നല്ലോ.. വീട്ടിലേക്ക് ഇന്ന് അവിടെ നിൽക്കാമായിരുന്നു\" അഗ്നി:- \"അതൊന്നും സാരമില്ലട, ഇനിയും സമയം ഉണ്ടല്ലോ എപ്പോൾ വേണേലും വരാമല്ലോ എനിക്ക്\" ദേവു:- \"okay നിൻ്റെ ഇഷ്ട്ടം പോലെ..\" അഗ്നി:- \"okay dear ഗുഡ് നൈറ്റ്\" ദേവു:-\" ഗുഡ് നൈറ്റ്\" അവൾ ദേവികയോട് യാത്ര പറഞ്ഞുകൊണ്ട് അവൾ ആ ഫ്ലാറ്റിലേക്ക് കയറി.  അഗ്നി ഒരു അനാഥയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ഡിവോഴ്സ് ആയി അച്ഛന് വേറെ ഒരു ബന്ധം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അവളുടെ അമ്മയെയും അവളെയും ഉപേക്ഷ