Aksharathalukal

വേട്ട......🩸


Chapter one


Part 2


✍️ Gopika Haridas


മങ്ങിയ കാഴ്ചകൾക്ക്  പൂർണണതയായ്....
കാതുകൾ പതിയെ ശ്രവിക്കാൻ തുടങ്ങിയിരിക്കുന്നു.....
കാതുകളിൽ ആരോ പിറുപിറുക്കുന്നപ്പോലെ......


പതിയെ ആ ഇരുട്ട് മുറിയിലേക്ക് പ്രകാശപരന്നു തുടങ്ങി ഒപ്പം അവൻ്റെ ഷൂസിൻ്റെ പരുക്കൻ ശബ്ദവും. വിശ്വജിത്ത് അവളുടെ അടുത്തേക്ക് നടന്നകന്നു. ഒരു ആശ്രയത്തിന്നെന്നോണം അവൾ  കാലുമുട്ടുകളെ കൈകളാൽ ചേർത്ത് പിടിച്ചു. അവൻ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി  നടന്നു നീങ്ങി. പെട്ടെന്ന് അവൻ്റെ ഫോൺ റിംഗ് ചെയ്തു. അവൻ ഫോണിലേക്ക് നോക്കി പുഞ്ചിരിച്ചു.


\"ഹലോ.....സിദ്ധു.....\"
    _______________


\"എന്താണ്... ഈ നമ്പർ മറന്നിട്ടില്ലാലെ.....\"

    

______________


\"അതൊക്കെ വിട് നീ എന്തിനാണ് വിളിച്ചത്...?\"

   

 ______________


\"അങ്ങനെ പറ, ഉണ്ട് മോനെ ഒരു പുതിയ ചരക്ക് ഉണ്ട് ഇങ്ങ് പോരെ നീ...\"

  

______________


\"ഇന്നലെ വരെ എൻ്റെ ഭാര്യയായിരുന്നു ഇനി........\"


അവൻ ഗൂഢമായി ചിരിച്ചു.


ഫോൺ കട്ട് ചെയ്തുകൊണ്ട്  അവൻ അവളുടെ അടുത്തേക്ക് നടന്നു. അവൾ ഒന്നുകൂടി  തൻ്റെ കൈകൾ ചേർത്ത് പിടിച്ചു. അവൻ അവളുടെ മുടിയിൽ പിടിത്തമിട്ടു. അവൾ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി. അവൻ അവളിൽ പടർന്നു കയറി. കിതച്ചു കൊണ്ട് അവളുടെ മേൽവീണു. സിഗരറ്റിൻ്റെ പുക അവൻ്റെ ചുണ്ടിൽ എരിഞ്ഞുകൊണ്ടിരുന്നു. എരിഞ്ഞു കത്തുന്ന സിഗരററുകൊണ്ട് അവൻ അവളുടെ കവിളുകളിൽ ആഞ്ഞുകുത്തി. അവൾ വേദനയാൽ പുളഞ്ഞു.


\"ഇതാണ് എൻ്റെ പ്രണയസമ്മാനം , ഇനിയുമുണ്ട്....\"


അവൻ ഉറക്കെ അട്ടഹസിച്ചു. വാതിൽ ഉറക്കെ  ചേർത്ത് അടച്ചു കൊണ്ട് അവൻ പുറത്തേക്ക് പോയി. വീണ്ടും ആ ഇരുട്ട് മുറിയിൽ അവളും അവളുടെ എങ്ങലടികളും മാത്രം അവശേഷിച്ചു.


💔💔💔💔💔💔💔💔💔💔


മറ്റൊരിടത്ത്.....


അതിമനോഹരമായ ഒരു പാർക്ക്, ചുറ്റും ഒരുപാട് ആളുകൾ ഒരുപാട് കമിതാക്കൾ, ചിരിച്ചുല്ലസിച്ച് കളിക്കുന്ന ഒരുപാട് ബാല്യങ്ങൾ, ഒരു പുതു ദമ്പതികൾ, വാർദ്ധക്ക്യത്തിലും നശിക്കാത്ത പ്രണയങ്ങൾ, അങ്ങനെ അങ്ങനെ ഒരുപാട് ആളുകളുള്ള  തിരക്കേറിയ ഒരു പാർക്ക്. ഒരു സിമൻ്റ് ബെഞ്ച് അതിൽ തൻ്റെ പ്രിയൻ്റെ തോളിൽ തല ചായ്ച്ചു മയങ്ങുന്ന ഒരു പെൺകുട്ടി. പതിയെ തല പൊന്തിച്ചു കൊണ്ട് അവൾ അവനെ ആർദ്രമായി വിളിച്ചു.


\"വിശ്വാ.....\"
അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു.


\"നീ ഇല്ലാതെ കഴിയുന്നില്ല എനിക്ക് , എത്രയും പെട്ടെന്ന് ഒന്നാവണം നമ്മുക്ക് \"


\"പ്രിയേ.....  എനിക്ക് സെററിലാകാൻ കുറച്ചു കൂടി സമയം വേണം അതുവരെ നീ എനിക്കായ് കാത്തിരിക്കണം..\"


അവൾ അവൻ്റെ മിഴികളിലേക്ക് ഉററുനോക്കികൊണ്ടിരുന്നു. പ്രണയത്താൽ കണ്ണുകൾ പരസ്പരം കോർത്ത് വലിക്കപ്പെട്ടു. അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ച് കിടന്നു കൊണ്ട് പതിയെ അവനോട് ചോദിച്ചു.


\"വിശ്വാ... അഗ്നിയുമായ് എന്തിനാണ് ഡിവോഴ്സ് ആയത്...?\"


പെട്ടെന്നുള്ള ചോദ്യത്തിൽ അവൻ ഒന്ന് പതറിയെങ്കിലും സമർത്ഥമായി അവൻ അത് മറച്ചു വെച്ചു.


\"വിശ്വാ... എന്താ ഒന്നും മിണ്ടാത്തത്, ഇതുവരെ എന്നോട് അത് തുറന്നു പറഞ്ഞിട്ടില്ല ചോദിക്കുമ്പോഴൊക്കെ വിശ്വാ.. ഒഴിഞ്ഞുമാറുന്നു... വിഷമം കൊണ്ടാണോ വിശ്വാ എന്നോട് പറയാത്തത്..\"


\"അതു കൊണ്ടൊന്നുമല്ല  പ്രിയേ..  ഒരു ചതിയത്തിയാണ്  അവൾ എൻ്റെ സ്നേഹം കാണാതെ പണത്തിന് പിന്നാലെ പോയവൾ, എന്നെക്കാളും പണക്കാരനെ കണ്ടപ്പോൾ അവൻ്റെ കൂടെ പോയി... കഴിഞ്ഞുപോയ  കാര്യമായതിനാലും  ഇനിയും ഓർക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടും മാത്രമാണ് നിന്നോട് ഞാൻ പറയാഞ്ഞത്.\"


\"സോറി.. വിശ്വാ എനിക്ക് അറിയണമെന്നുള്ളത് കൊണ്ട് മാത്രം അറിയാൻ വേണ്ടി ചോദിച്ചു പോയതാണ്... എന്നോട് ക്ഷമിക്കണം...\"


\"അതൊന്നും സാരമില്ല നീ എൻ്റെ ജീവിതത്തിലേക്ക് വന്നതോടുകൂടി ഞാൻ അവളെ മറന്നു തുടങ്ങി.... നീയും എന്നെ ചതിക്കരുത്\"


\"ഒരിക്കലുമില്ല വിശ്വാ...\"


അവൻ്റെ കൈകൾ അവളുടെ മേൽ അനുസരണയില്ലാതെ  ഓടികളിച്ചുകൊണ്ടിരുന്നു.
അവൾ നാണത്താൽ തലകുനിച്ചു. അവൻ്റെ തോളിൽ
തലചായ്ച്ചു കിടക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്, വരാൻ പോകുന്നതൊന്നും അറിയാതെ.......


തുടരും.......


വേട്ട.....🩸

വേട്ട.....🩸

4.5
1204

Chapter one Part 3 ✍️ ആ മുറികൾ ഒരു തവണക്കൂടി അവൾക്ക് മുന്നിൽ തുറന്നു. അവൻ്റെ ഷൂസിട്ട കാലുകൾ ആ മുറിയിലെ നിശബ്ദതയെ ഭേദിച്ചു. ഒരുപാട് തളർന്നിരുന്നു അവൾ, കരഞ്ഞു കരഞ്ഞു അവളറിയാതെ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. അവൻ അവളുടെ കൈകളിൽ ഷൂസിട്ട കാലുകൾ കൊണ്ട് ആഞ്ഞു ചവിട്ടി. പെട്ടന്നവൾ ഞെട്ടിയെഴുന്നേററു. വേദനകൊണ്ട് പുളയവെ അവൻ ആർത്തട്ടഹസിച്ചുകൊണ്ടിരുന്നു. വിശ്വാ :- "അപ്പോഴേ പറഞ്ഞതാണ് ഞാൻ, നീ കേട്ടില്ല എന്നെ എതിർത്തു... ഇനി അനുഭവിക്കും നീ നിന്നെ അനുഭവിപ്പിക്കും   ഈ വിശ്വജിത്ത്" പൂർണ്ണനഗ്നയായ അവളുടെ ദേഹത്തേക്ക്  ഒരു ചുവപ്പ് ചുരിദാർ അവൻ എറിഞ്ഞു. വിശ്വാ:- "എടുത്തുടുക്കെടി, അവനു നിന