Aksharathalukal

ദേവാഗ്നി ഭാഗം 4

കോളേജിലെത്തിയതും മിഥുവിനു തന്റെ അനിയത്തിമാർ കൂടെ ഇല്ലാത്തതുകൊണ്ട്
ഉഷാർ ഇല്ലായിരുന്നു...സ്റ്റാഫ്‌ റൂമിലേക്ക്
പോകുമ്പോളാണ് അവളുടെ അടുത്തേക്ക്
കൃഷ്ണയും ശിവഹരിയും കാർത്തിയും വന്ന്
മിഥുവിനോട്‌ അമ്മുവും ദേവുവും എവിടെയെന്ന് ചോദിച്ചുവെങ്കിലും മിഥുവിന്റെ
മറുപടി കേട്ട് സങ്കടം ആയിയെങ്കിലും സങ്കടം ഉള്ളിൽ മറച്ചുവെച്ചു...ദേവയും അമ്മുവും ഇല്ലാത്തതുകൊണ്ട് അഗ്നിയും
മനുവും ഉച്ചക്കുശേഷം കോളേജിൽ നിന്നും
പോയി... ഇവരും നേരെ പോയത് തങ്ങളുടെ പേരിലുള്ള ഫ്ലാറ്റിലേക്ക് ആയിരുന്നു..ഇവരെ കാത്ത് ആദി ഉണ്ടായിരുന്നു ഫ്ലാറ്റിൽ ...

\"എന്താ ഏട്ടാ കാണണം എന്ന് പറഞ്ഞത്... എന്തെങ്കിലും സീരിയസ് മാറ്റർ പറയാനുണ്ടോ...\"

\"ഉണ്ട്.. നിങ്ങൾ പഠിക്കുന്ന കോളേജ് നമ്മൾ ഏറ്റെടുക്കാൻ പോവാ...അതിന്റെ പേപ്പർ വർക്ക്‌ ഓക്കെ റെഡിയാക്കാൻ രണ്ടുമൂന്നു ആഴ്ച പിടിക്കും. \"ആദി

\"ആദിയേട്ടൻ പറഞ്ഞത് നേർയാണോ...? മനു

\"അതേടാ.. ഇന്നലെ SSB കോളേജിന്റെ എംഡി എന്നെ വിളിച്ചിരുന്നു..അവരാ പറഞ്ഞത് കോളേജ് നമ്മൾക്ക് ഹാൻഡ്ഓവർ ചെയ്യാം എന്ന്...\" ആദി

\"പെട്ടന്ന് എന്താ കോളേജ് നമ്മൾക്ക് ഹാൻഡ്ഓവർ ചെയ്യാമെന്ന് പറഞ്ഞതിന്റെ പിന്നിൽ വല്ല ലക്ഷ്യമുണ്ടോ...\" അഗ്നി..

\"അഗ്നി..പറഞ്ഞതിൽ കാര്യമുണ്ട് എന്ന് തോന്നുന്നു... \" മനു

\"എനിക്കും തോന്നി..നിങ്ങളുടെ കണ്ണ് എപ്പോളും നമ്മളുടെ സഹോദരിയുടെ മേലിൽ ഉണ്ടായിരിക്കണം...\" ആദി

\"മ്മ്.\" മനുവും അഗ്നിയും ഒരേസ്വരത്തിൽ പറഞ്ഞു..

ഇതേസമയം കോളേജ്.....

കോളേജ് വരാന്തയിൽ നിൽക്കുകയാണ് മിഥു.. അപ്പോളാണ് അവളുടെ അടുത്തേക്ക് രഞ്ജി വന്നുനിന്നത്....രഞ്ജി കുറച്ചുനേരം അവളെ തന്നെ നോക്കിനിന്നു....അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു...അവളുടെ ചുവന്ന് തുടുത്ത കവിളിൽ ഒന്ന് ചുംബിക്കാൻ
തോന്നി..അവളുടെ നെറ്റിയിൽ പടർന്ന വിയർപ്പ് തുള്ളികളോടുപോലും അവനു അസൂയ തോന്നി...അവളുടെ കൈ ചേർത്ത് പിടിച്ച് നടക്കാൻ തോന്നി...അവളെന്ന പ്രണയമഴയിൽ അലിഞ്ഞു ചേരാൻ തോന്നി....

പെണ്ണെ...നീയെന്റെ മാത്രമാകാൻ എത്രനാൾ കൂടി കാത്തിരിക്കണം... നിന്നെ സ്വന്തമാക്കാൻ ഞാൻ എത്രദൂരം
കൂടി മുന്നോട്ട് പോകണം...എന്റെ ജീവൻ
നീയാണ്...എന്റെ ഒരുദിവസം തുടങ്ങുന്നത് നിന്നെ ഓർത്തുകൊണ്ടാണ്...കാരണം നീയെന്നിൽ അത്രമാത്രം അലിഞ്ഞു....

മിഥുവിന്റെ മനസിലും രഞ്ജിയെ പറ്റിയായിരുന്നു...തനിക്ക് എന്തൊക്കെ
പ്രശ്നങ്ങൾ വന്നാലും അതൊക്കെ ധൈര്യപൂർവ്വം നേരിടാൻ  കാരണം രഞ്ജി പറഞ്ഞ വാക്കുകളായിരുന്നു മനസിൽ... തന്റെ മുഖമോന്ന് വാടിയാൽ അവന്റെയൊരു
വാക്കോ അവന്റെ നോട്ടമോ മതിയാകും
തന്റെ മനസിലെ ആകുലതകൾ എല്ലാം മാഞ്ഞു പോകും...

കാരണം അവന്റെ വാക്കുകൾക്കോ..
അവന്റെ നോട്ടത്തിനോ എന്തോ മാന്ത്രികശക്തിയുണ്ട്..ആശാന്തമായ മനസിനെ ശാന്തമാക്കാൻ അവനു
കഴിയും...അവനെപ്പോലെയോരു പങ്കാളിയെ കിട്ടാനാണ് ഏതൊരു പെണ്ണും
ആഗ്രഹിക്കുന്നത്...

\"എന്താണ് മിത്തു..ഇത്ര വല്യ ആലോചന...\"

\"അപ്പോ രഞ്ജുവേട്ടനോ...ഞാൻ നോക്കുമ്പോ
കാര്യമായിട്ടുള്ള ആലോചനയിൽ ആയിരുന്നുവല്ലോ....\"

\"അതോ.. ഞാനെന്റെ ഭാവി ജീവിതത്തെ
പറ്റി ആലോചിക്കുക ആയിരുന്നു...ഇഷ്ടപെട്ട ജോലി.. ഇഷ്ടപെട്ട കോളേജിൽ തന്നെ കിട്ടി....ഇനി ഇഷ്ടപെട്ട പെണ്ണിനെ കൂടി വിവാഹം ചെയ്താൽ ജീവിതം ഡബിൾ ഹാപ്പി...\"

\"അല്ല രഞ്ജുവെട്ടന്റെ ഭാവിവധുവിനെ കാണാൻ എങ്ങനെയാ...\"

\"അതോ...അവളൊരു ദേവതയാ...അവളുടെ ചിരി...ആ ചിരി കാരണമാണ് എന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചത്... ഇനിയുള്ള ജന്മങ്ങളിൽ അവൾ തന്നെ എന്റെ പാതിയായി വരണമെന്നാണ്  എന്റെ ആഗ്രഹം...\"

\"ഹ്മ്മ്...\"

\"മിത്തു...നിന്റെ മനസിലെ ഭാവിവരൻ എങ്ങനെ ആയിക്കണം എന്നാണ് ആഗ്രഹം....\"

\"അതോ...രഞ്ജുവേട്ടനെപ്പോലെ ഒരാൾ ആയിക്കണം എന്റെ വരൻ.. എന്നെ മനസിലാക്കുന്ന, എന്റെ സങ്കടങ്ങളിലും പ്രശ്നങ്ങളിലും കൂടെ നിൽക്കുന്നവൻ ആകണം എന്റെ പാതിയായി വരേണ്ടത്...\"

\"ഹ്മ്മ്... ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നരുത്...\"

\"എന്തിന് ദേഷ്യം തോന്നണം..ഇയാളുടെ മനസിൽ ഞാനുണ്ടെന്ന് എനിക്കറിയാം....അതുപോലെ എന്റെ മനസിലും പൂർണശോഭയോടെ തെളിഞ്ഞു
നിൽക്കുന്നത് ഇയാളുടെ മുഖമാണ്....\" ഇതുപറഞ്ഞ് രഞ്ജിയുടെ മറുപടി കേൾക്കാതെ മിഥു അവന്റെ അടുത്ത് നിന്നും പോയി... അപ്പോളും അവന്റെ കാതിലും മനസിലും മിഥു പറഞ്ഞ വാക്കുകൾ ആയിരുന്നു അലയടിച്ചുകൊണ്ടിരുന്നത്.... അവൾ പോയ വഴി നോക്കിനിൽക്കുമ്പോളാണ് തോളിൽ ഒരു കൈസ്പർശം അറിഞ്ഞത്...തന്നെ നോക്കി മുപ്പത്തിരണ്ടു പല്ല് കാണിച്ചു നിൽക്കുന്ന കൃഷ്ണയെ കണ്ടതും രഞ്ജി ചമ്മിയ ചിരി ചിരിച്ചുവെങ്കിലും കൃഷ്ണയുടെ മുഖത്ത് നിമിഷം നേരം കൊണ്ട് വന്ന ദേഷ്യം കണ്ടതും അവന്റെ ചിരി നിന്നു...

\"എത്രനാളായി മോനെ.. ഈ പ്രേമരോഗം തുടങ്ങിയിട്ട്....? \" കൃഷ്ണയുടെ ഒറ്റപുരികം കൊണ്ടുള്ള ചോദ്യം കേട്ടതും അവൻ വീട്ടിലെത്തിയിട്ട് പറയാം എന്ന് പറഞ്ഞ്
അവളുടെ അടുത്ത് നിന്നും രക്ഷപെട്ടു....
ചേട്ടൻ ഒരു പ്രണയത്തിൽ അകപ്പെട്ടുവെന്ന് പറഞ്ഞ് തന്റെ സഹോദരങ്ങൾക്കും അമ്മുവിനും വാട്സാപ്പിൽ മെസ്സേജ് അയച്ചു...

കോളേജ് വിട്ടതും പാർക്കിംഗ് ഏരിയയിലേക്ക് നടക്കുന്ന മിത്തുവിനെ നോക്കി രഞ്ജു ഒരു ചിരി ചിരിച്ചു. ചിരി ചെന്നെത്തിയത് അവളുടെ മനസ്സിലേക്ക്  ആയിരുന്നു.. അവളുടെയും അവന്റെയും
ഹൃദയതാളം ഒരേപോലെയാകാൻ തുടങ്ങിയിരുന്നു...അവൾ ഇല്ലെങ്കിൽ താനോ, താൻ ഇല്ലെങ്കിൽ അവളോ ഇല്ലെന്ന് ചുരുങ്ങിയ നേരം കൊണ്ട്
ഇവരും മനസിലാക്കി...

വീട്ടിലെത്തിയതും മിഥുവിന്റെ മുഖത്തെ സന്തോഷം നോക്കികാണുക ആയിരുന്നു അവിടെയുള്ളവർ.. അവരോട് കുറച്ചുനേരം സംസാരിച്ചശേഷം മിഥു തന്റെ റൂമിലോട്ട് പോയി...പിന്നാലെ അമ്മുവും ദേവൂവും ശിവയും പോയി..തന്റെ പിന്നിൽ നിൽക്കുന്നവരെ കണ്ടതും അവളൊന്ന് പതറിയെങ്കിലും അമ്മുവിന്റെ സംസാരം കേട്ടതും മിഥുവിന്റെ മനസിലേക്ക് ആദ്യമായി രഞ്ജുവിനെ കണ്ട ദിവസം തെളിഞ്ഞുവന്നു...
കോളേജ് ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ വന്നപ്പോളാണ് ഒരാളായി കുട്ടിമുട്ടിയത്. ആദ്യം കണ്ണിൽ പെട്ടത് അയാളുടെ കഴുത്തിലുള്ള രുദ്രാക്ഷമാലയായിരുന്നു... തലയുർത്തി നോക്കിയതും അയാളുടെ കലിപ്പ് നിറഞ്ഞ നോട്ടമായിരുന്നു തിരികെ കിട്ടിയത്... ഒരു സോറി പറഞ്ഞ് ഞാനും അവനും നടന്നുനീങ്ങി... വീട്ടിലെത്തിയിട്ടും മനസിൽ രുദ്രാക്ഷമാലയും കാപ്പികണ്ണുകളും മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്...
കോളേജ് പ്രൊഫസർ ആയി ജോലി കിട്ടിയെന്ന് അറിഞ്ഞതും മനസിൽ സന്തോഷം തോന്നിയെങ്കിലും എന്തോ മനസ് തുറന്ന് സന്തോഷിക്കാൻ കഴിഞ്ഞില്ല... കാരണം എന്റെ മനസിൽ പൂർവാധികം ശക്തിയോടെ തെളിഞ്ഞു നിന്നത് അവന്റെ
മുഖം മാത്രമായിരുന്നു..കോളേജിൽ ജോയിൻ
ചെയ്യാൻ വേണ്ടി പോയ അന്ന് ഞാൻ കണ്ടു അവനെ... അപ്പോളാണ് പ്യൂൺ എന്ന് തോന്നിക്കുന്ന ആൾ ഉണ്ടായിരുന്ന ആരോട് പറയുന്നത് കേട്ടത്..അവനും ഇവിടെ തന്നെ
പ്രൊഫസർ ആയി ജോലി കിട്ടിയെന്ന്.. അവനും എന്റെ കൂടെ ഒരേ ഡിപ്പാർട്മെന്റിൽ ഒരുമിച്ചു വർക്ക്‌ ചെയ്യാൻ പോകുന്നുവെന്നറിഞ്ഞതും എനിക്ക് ആ നിമിഷം തുളളി ചാടാൻ ആണ് തോന്നിയത്....
ആദ്യമൊക്കെ രഞ്ജിക്ക് എന്നെ കാണുമ്പോളെ ചെറിയ ദേഷ്യം തോന്നാറുണ്ട്..ദിവസങ്ങൾ കഴിയുംതോറും ഞങ്ങൾ സൃഹുത്തുക്കളായി മാറി...അവൻ എന്റെയുള്ളിലുണ്ടെന്ന് പൂർണമായി ഞാൻ മനസിലാക്കിയത് കോളേജിൽ നിന്നും ടൂർ പോയപ്പോളാണ് അന്ന് ആരൊക്കെ ചേർന്ന്
ശല്യപ്പെടുത്തുന്നത് കണ്ടാണ് രഞ്ജി അവരെ തല്ലാൻ തുടങ്ങിയത്...ആ സംഘടനത്തിൽ
രഞ്ജിക്ക് ചെറിയ പരിക്ക് പറ്റി.. അവന്റെ ദേഹത്തെ പരിക്ക് കണ്ടതും എന്റെ നെഞ്ചം ആണ് വേദനിച്ചത്... അന്നൊരു കാര്യം കൂടി
ഞാൻ മനസിലാക്കി അവൻ എന്റെ ജീവനായി മാറിയെന്ന്...അവന്റെയുള്ളിൽ ഞാനുണ്ടോ എന്നൊരു പ്രതീക്ഷ ഇല്ലാത്തതുകൊണ്ട് അവനോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല... ഓരോ ദിവസവും കഴിയുംതോറും അവൻ എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.. അവനെ കാണാത്തപ്പോളെല്ലാം മനസ് ഏറെ
ആസ്വസ്ഥം ആയിരിക്കും...പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് എന്റെ സന്തോഷത്തിന്റെ താക്കോൽ അവന്റെ കൈയിൽ ആണെന്ന്....പിന്നീട് അവനറിയാതെ ഞാൻ അവനെ പ്രണയിച്ചു... എന്റെ പാതിയുടെ സ്ഥാനത്ത് അവനെ ആഗ്രഹിച്ചുപോയിരുന്നു..അപ്പോളും ഞങ്ങൾ ഒന്നിക്കില്ല എന്നൊരു വിശ്വാസം എനിക്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ ഇഷ്ടം രഞ്ജിയോട് പറഞ്ഞില്ല...നാളുകൾ കഴിഞ്ഞുകൊണ്ടിരുന്നു,എന്റെകൂടെ എപ്പോളും ഒരു നിഴലായി രഞ്ജി ഉണ്ടായിരുന്നു.
പലപ്പോളും കോളേജിലെ എന്തെങ്കിലും ടെൻഷൻ വന്നാൽ രഞ്ജി ആയിരിക്കും ആശ്വാസിപ്പിക്കുക...ദിവസങ്ങൾ പോയികൊണ്ടിരുന്നു.. ഇനിയും എന്റെ ഇഷ്ടം തുറന്ന് പറഞ്ഞില്ലയെങ്കിൽ എന്റെ പ്രണയം നക്ഷ്ടപ്പെടുമെന്ന് തോന്നിയപ്പോളാണ് എന്റെ
ഇഷ്ടം തുറന്ന് പറഞ്ഞത്....എന്തായാലും ഒരു സന്തോഷമുണ്ട്...നീണ്ട മൂന്ന് വർഷത്തെ പ്രണയമാണ് ഇന്ന് രഞ്ജിയോട് തുറന്ന് പറഞ്ഞത്...

\"അല്ല വല്യേച്ചി ബാലു അങ്കിളും ജാനി ആന്റിയും ചേച്ചിന്റെ ഇഷ്ടം നോക്കാതെ മറ്റൊരു വിവാഹം തീരുമാനിച്ചാൽ... എന്തായിരിക്കും ചേച്ചിന്റെ തീരുമാനം...\"

\"അതോ..അവരുടെ തീരുമാനം എന്തായാലും ഞാനത് പൂർണമനസോടെ സ്വീകരിക്കും....ഇനി എനിക്ക് വിധിച്ച ജീവിതം രഞ്ജിയുടെ ഒപ്പം ആണെങ്കിൽ ഇരുകൈ നീട്ടി ഞാൻ സ്വീകരിക്കും...പക്ഷേ ജീവിതം
തുടങ്ങണമെങ്കിൽ ഞങ്ങളുടെ വീട്ടുകാരുടെ പൂർണ സമ്മതം വേണം...അവരുടെ അനുഗ്രഹമുണ്ടെങ്കിൽ ജീവിതം ധന്യമാകും...പിന്നെ രഞ്ജിയേട്ടനു എന്നെക്കാൾ വലുത് ആളുടെ കുടുംബമാണ്.... പലപ്പോളും ഞങ്ങൾ പരസ്പരം സംസാരിക്കുമ്പോ കൂടുതലായും
വീട്ടുകാരെ പറ്റിയാണ്...\" ഇതിനു മറുപടിയായി ആരും ഒന്നും പറഞ്ഞില്ല... കുറച്ചുനേരം കഴിഞ്ഞതും അമ്മയുടെ ശബ്‍ദം കേട്ടപ്പോളാണ് മിഥുവും അമ്മുവും ദേവൂവും ശിവയും താഴേക്ക് ചെന്നത്......

🔸🔸🔸🔹🔹🔹

ഇതേസമയം രഞ്ജിയും ഇതേകാര്യമാണ് തന്റെ സഹോദരങ്ങളോട് പറഞ്ഞതും മനുവും അഗ്നിയും കൃഷ്‌ണയും അവന്റെ പ്രണയത്തിന്റെ ആഴം തിരിച്ചറിയുകയായിരുന്നു മൂവരും....മിഥില എന്ന മകളെ പറ്റിയും ചേച്ചിയെ പറ്റിയും രഞ്ജിയുടെ വാക്കുകളിലൂടെ മനസിലാക്കി..
കുറച്ചുനേരം കൂടി സംസാരിച്ചശേഷം രഞ്ജിയെ തനിയെ വിട്ട് മൂവരും വീട്ടിലേക്ക് കേറിപ്പോയി...രഞ്ജിയുടെ മനസിലേക്ക് അവളെ കണ്ടതുമുതലുള്ള കാര്യങ്ങൾ മനസിലേക്ക് കടന്നുവന്നു....അപ്പോളാണ് അവന്റെ അടുത്തേക്ക് അവന്റെ അച്ഛനും അമ്മയും വന്നത്... അവന്റെ അച്ഛനും അമ്മയും പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കാനേ രഞ്ജിക്ക് കഴിഞ്ഞുള്ളൂ.....

തുടരും.....

NB : കഥ വായിക്കുന്നവർ റിവ്യൂ & കമന്റ്‌ ചെയ്യണെ❤️



🔥ദേവാഗ്നി ഭാഗം 5🔥

🔥ദേവാഗ്നി ഭാഗം 5🔥

4.6
12143

രഞ്ജിയോട് എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവന്റെ മനസിൽ തന്റെ പ്രണയം നക്ഷ്ടപ്പെടുമോ എന്ന ചിന്തയായിരുന്നു....അവൾ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല എന്ന് ആ നിമിഷനേരം കൊണ്ട് മനസിലാക്കി... \"എന്താ.. രഞ്ജിത് ഞങ്ങൾ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ....? \" തന്റെ അമ്മയുടെ ദേഷ്യം നിറഞ്ഞ സ്വരം കേട്ടതും രഞ്ജിത് അച്ഛനോടും അമ്മയോടും എന്ത് പറയണം എന്നറിയാതെ നിന്നു....ഇവരോടും ഒന്നും പറയാതെ അവൻ അവരുടെ അടുത്ത് നിന്നും പോയി.... അവൻ പോയതും അവരുടെ അടുത്തേക്ക് സഹദേവനും മഹിതയും (അഗ്നിയുടെ അച്ഛനും അമ്മയും) വന്നത്... \"എന്താ അവന്റെ തീരുമാനം... അവൻ പെണ്ണ് കാണാലിനു  സമ്മതിച്ചോ...\" സഹദേവ