Aksharathalukal

വെടിയിറച്ചി




🟥 രവി നീലഗിരിയുടെ കഥ




      തികച്ചും ഒരു സാധാരണക്കാരനായ എന്നെ നോക്കൂ...നിരാശാഭരിതനായ ഒരു ചെറുപ്പക്കാരൻ എന്ന് വിളിക്കാം. ഞാനാകെ കറുത്തിട്ടാണ്. മെലിഞ്ഞ ശരീരം. സ്തീകൾക്ക് ആകർഷിക്കാൻ വേണ്ടുന്ന ഒന്നും എന്റെ ശരീരത്തിലില്ല. ഒട്ടിയ കവിളുകൾ. കുഴിഞ്ഞ കണ്ണുകൾ. ആകെ ദുഃഖഭരിതനാണ് ഞാൻ.
    ശരീരം ഒന്ന് പുഷ്ടിപ്പെടുത്തണം. അതിന് വേണ്ടിയാണ് ആരുമറിയാതെ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചത്.                                    
       രക്തക്കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞതിൻ പ്രകാരം അങ്ങനെ ഞാനൊരു രക്തമില്ലാത്ത മനുഷ്യനുമായി മാറി. പഴവർഗ്ഗങ്ങളും, മുട്ടയും, പാലും, ബോൺ വിറ്റയും കഴിയ്ക്കാൻ പറഞ്ഞു. പിന്നെ വൈറ്റമിൻ ഗുളികളും.
      അങ്ങേർക്ക് അത് പറയാം. അതിനു മാത്രം പൈസ കിട്ടുന്ന ജോലിയൊന്നുമല്ല എന്റേത്. പെട്രോളടിക്കാൻ തന്നെ ഞാൻ പെടുന്ന പാട്. 
      കുറിപ്പടി നാലായി മടക്കി പേഴ്സിനുള്ളിൽ വെച്ചിട്ടുണ്ട്. ഇരിക്കട്ടെ. ഒരു ലോട്ടറി കിട്ടാതെ ഒരു കാര്യവും ഇനി നടക്കുമെന്ന് തോന്നുന്നില്ല. പിന്നെ പറയാൻ മറന്ന മറ്റൊരു കാര്യം. മുഖ ഭംഗി തീരെയില്ല. കുഴിയിലായ കണ്ണുകൾക്ക് താഴെ കറുപ്പ് നിറവും വീണിട്ടുണ്ട്. കവിളെല്ല് അല്പം പൊന്തിയിട്ടുണ്ട്. അതത്ര വലിയ കുഴപ്പമില്ല എന്ന് തോന്നുന്നുണ്ട്. താടിയും അത്ര സമൃദ്ധമായിട്ടില്ല. അങ്ങിങ്ങായി അവിടെയുമിവിടെയുമായി കുറച്ചു രോമങ്ങൾ. ഇനി താടി വടിക്കാമെന്ന് വെച്ചാൽ ഒട്ടിയ കവിളുകൾ ഒരു പ്രശ്നം തന്നെയാണ്.
      എന്റെ പ്രായത്തിലുള്ള ആൺകുട്ടികൾ പെൺകുട്ടികളെ വളച്ചെടുത്ത് കറങ്ങുന്നത് കാണുമ്പോൾ എനിക്ക് സഹിയ്ക്കുന്നില്ല. ഞാനാകെ നിരാശാഭരിതനാണ്. സത്യം പറഞ്ഞാൽ ജീവിക്കണമെന്ന് തന്നെയില്ല. ഈയിടെയായി കൂട്ടുകാരിൽ നിന്നും അകന്നു മാറി ഒറ്റയ്ക്കാണ് നടപ്പ്. ഓഫീസിലെ ക്ലീനിംഗിലുള്ള രഞ്ജിനി പോലും തീരെ ശ്രദ്ധിക്കാറില്ല. റിസപ്ഷനിലെ രാധിക, തിലോത്തമ...എനിക്ക് ചത്താ മതി...!
       ഞാനാകെ നിരാശാഭരിതനാണ് എന്ന് പറഞ്ഞത് സത്യം തന്നെ - നിങ്ങൾ വിശ്വസിക്കണം. കാണാൻ ഭംഗിയുള്ള എല്ലാവരോടും എനിയ്ക്ക് അസൂയയാണ്. ചിലരെയൊക്കെ ഞാനിങ്ങനെ അകന്നു മാറി നിന്ന് ആരാധനയോടെ നോക്കി നില്ക്കും. പെണ്ണുങ്ങളെയല്ല, ആണുങ്ങളെ. ഇങ്ങനെയും സൗന്ദര്യവും, ആകാര വടിവുമുള്ള ആണുങ്ങളെ സൃഷ്ടിക്കാൻ അപ്പൊ ദൈവത്തിനറിയാതെയല്ല എന്നുള്ള തിരിച്ചറിവ് എന്നെ ഈയിടെയായി ഒരു ദൈവനിഷേധിയും, യുക്തിവാദിയുമൊക്കെയാക്കി മാറ്റിയിട്ടുണ്ട് എന്നുള്ള സത്യം ഞാനിനി മറച്ചു വെക്കുന്നില്ല. ചില രാത്രികളിൽ ദൈവവുമായി ഇക്കാരണം പറഞ്ഞ് കലഹിച്ചിട്ടുമുണ്ട്. ദൈവഭയമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ഗതിയും പരഗതിയുമില്ലാതെ അലഞ്ഞു നടക്കുന്നതെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് കരഞ്ഞുകൊണ്ടും മൂക്കുപിഴിഞ്ഞു കൊണ്ടും വിലപിയ്ക്കാറുണ്ട്…
     ദൈവം എന്നോട് എന്തിനീ ചതി ചെയ്തു എന്നാലോചിച്ച് ഈ സമയം നിരാശയുടെ ആഴമറിയാത്ത കല്ലുവെട്ടു കുഴിയിലേയ്ക്ക് തുടർന്ന് ഞാൻ വീണു പോവുകയും ചെയ്യും.
      ഇങ്ങനെയൊക്കെയുള്ള ചിന്താഭാരവുമായി ഞാൻ നടന്നു കൊണ്ടിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്നലെ എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. 
     വഴിയരികിൽ വലിയൊരാൾക്കൂട്ടം കണ്ട് ഞാനും വണ്ടി നിർത്തി. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. സുമുഖനായ പ്രശസ്തനായ നടൻ നിതിൻ രാജ്....ശാന്തനായ ഒരു പാട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള അലോക് നാഥ്...പ്രശസ്ത സംവിധായകൻ രജത് കുമാർ...ഗ്ലാമർ നടിയായ മഞ്ജരി. പാട്ടും ഡാൻസും സ്റ്റണ്ടും....എന്തിന് പറയണം ആകെ ഒരു ഉത്സവമേളം തന്നെ.
      നടൻ നിതിൻരാജിനെ ഒന്നു തൊടാനും ഓട്ടോഗ്രാഫ് വാങ്ങാനും തലോടാനും ഉമ്മ വയ്ക്കാനും എന്തിന്.... വേണമെങ്കിൽ അവിടെത്തന്നെ കിടന്നു കൊടുക്കാനുമായി പെൺകുട്ടികൾ കുന്തം മറിയുന്ന കാഴ്ച്ച കണ്ട് എന്റെ രണ്ടു കണ്ണുകളിലും ഇരുട്ടു കയറി.   
      ദൈവമെ, എന്തൊരു തിളക്കമുള്ള ജീവിതമാണിത് ? അന്ന് ജോലിയ്ക്ക് പോകാതെ ഞാനവിടെത്തന്നെ കറങ്ങിത്തിരിഞ്ഞ് നിന്നു. ജീവിതത്തിൽ ഒരു ദിവസമെങ്കിലും എനിക്ക് നിതിൻ രാജിനെപ്പോലെ ജീവിക്കാൻ കഴിയുമോ എന്റെ ദൈവങ്ങളെ ...
       അങ്ങനെയാണ് നിതിൻ രാജിന്റെ കാരവനിൽ കയറി ആരുമറിയാതെ അയാളുടെ ഒരു മാസ്ക് ഞാൻ മോഷ്ടിച്ചെടുക്കാൻ തീരുമാനിക്കുന്നത്. ഹോളിവുഡിലെപ്പോലെ മലയാളത്തിലെ ഒട്ടുമിക്ക നടൻമാർക്കും ഇമ്മാതിരി മുഖം മൂടികളുണ്ട്. ഒട്ടുമിക്ക ഉത്ഘാടനങ്ങൾക്ക് പോകുന്നതും കല്യാണങ്ങൾക്ക് പോകുന്നതും പ്രോഗ്രാമുകൾക്ക് പോകുന്നതും ഇമ്മാതിരി മുഖം മൂടി വെച്ച അപരൻമാരായിരിക്കും. ചില നടികൾക്കുമുണ്ട്...! രാത്രിയിൽ നടികളുടെ മാസ്ക് വെച്ച് ഫൈവ് സ്റ്റാർ ഹോട്ടലിൽ പോവുന്നത് വല്ല നടത്തറ വാസന്തിയോ, അയ്മനം അമ്മിണിയോ മറ്റോ ആയിരിയ്ക്കും. ഇങ്ങനെ നാലും അഞ്ചും മാസ്കുകൾ വരെ സ്വന്തമായിട്ടുള്ള പ്രശസ്ത നടികളുണ്ടത്രെ.
      പിന്നെ ഞാൻ സമയം ഒട്ടും കളയാതെ മുഖം മൂടിയുമായി അതിശീഘ്രം വീട്ടിലേയ്ക്ക് പാഞ്ഞു പോയി. മുഖം മൂടിയേയും കെട്ടിപ്പിടിച്ച് മനസ്സമാധാനത്തോടെ നിദ്രയേയും കാത്തു കിടന്നു.

ഇന്നത്തെ ദിവസം സംഭവിക്കുന്നത്..

      ദിവസവും കാലത്തെ ഭക്ഷണം സുധാകരേട്ടന്റെ തട്ടുകടയിൽ നിന്നാണ്. കഞ്ഞിയും പയറും. മോട്ടോർ സൈക്കിൾ നിറുത്തുന്നതിനു മുൻപെത്തന്നെ ആളുകൾ വളഞ്ഞു തുടങ്ങി. മലയാളത്തിലെ പ്രശസ്തനായ താരം തന്റെ തട്ടുകടയിൽ എത്തിയതു കണ്ട് സുധാകരേട്ടൻ ബോധംകെട്ട് വീഴാതെ ഒരു മരതൂണിൽ പിടിച്ചു ആടി നിന്നു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും ആളുകൾ കൂടിക്കൂടി വന്നു.
      \" സുധാകരേട്ടാ...ഒരു കഞ്ഞിയും പയറും .\"
കാര്യങ്ങൾ അവിടെക്കൊണ്ടും നില്ക്കുന്നില്ല. സുധാകരേട്ടന്റെ തട്ടുകടയ്ക്ക് ചുറ്റും ജനങ്ങൾ ഞാൻ പുറത്തിറങ്ങുന്നതും നോക്കി തടിച്ചുകൂടി നില്ക്കുകയാണ്. ജോലിക്ക് പോകുന്നവരും, സ്കൂൾ കുട്ടികളും, കോളേജ് കുമാരൻമാരും, കുമാരികളും, വഴിയാത്രക്കാരും, പാട്ട പെറുക്കികളും എല്ലാവരും കൂടി ഒരു പൂരത്തിന്റെ ആൾക്കൂട്ടം.  
      പെട്ടെന്ന് ഒരു പോലീസ് ജീപ്പ് അൾക്കൂട്ടത്തിനിടയിലൂടെ കടയുടെ മുൻപിൽ വന്നു നിന്നു. രണ്ടു മൂന്നു പോലീസുകാർ ചാടിയിറങ്ങി ജനങ്ങളെ ശാന്തരാക്കുകയും ലാത്തിവീശി റോഡ് സൈഡിലേയ്ക്ക് ഒതുക്കി നിർത്തുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു..     
     \" സാറിനെപ്പോലെയുള്ള ആളുകൾ ഇങ്ങനെ പട്ടാപ്പകൽ ഇറങ്ങി നടക്കരുത്...\"
 ഇൻസ്പെക്ടർ ആണ് അകത്തേക്ക് ആദ്യം കയറി വന്നത്. ഇവിടെ നിന്നും ആൾക്കൂട്ടത്തിനിടയിലൂടെ പോവുന്നത് അപകടമാണെന്നും ചിലപ്പോൾ ജീവൻ തന്നെ സ്നേഹം മൂലം ഇക്കാണുന്ന ജനങ്ങൾ മാന്തിപ്പറിച്ച് പങ്കുവെച്ച് എടുക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തലയിൽ കൈ വെച്ച് അന്ധാളിച്ചിരുന്നു.             
     \" വരൂ ..എങ്ങോട്ടാണെന്ന് വെച്ചാൽ ഞങ്ങൾ കൊണ്ടു ചെന്നാക്കിത്തരാം...\"
മേലിൽ ഇങ്ങനെ പട്ടാപ്പകൽ ഇറങ്ങി നടക്കരുതെന്നുള്ള ഒരു താക്കീതും തന്ന് പിന്നെ നാലു പോലീസുകാരുടെയും നടുക്ക് നിന്ന് ഒരു സെൽഫിയുമെടുത്ത് ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്നതോടെ കാര്യങ്ങൾക്ക് താത്ക്കാലികമായ ഒരു അയവു വന്നത് നേര്.
       രാത്രിയിൽ മുഖം മൂടി മാറോടടുക്കി കിടന്നുറങ്ങുമ്പോൾ ഇന്നത്തെ പകൽ സംഭവങ്ങൾ ഒരു വല്ലാത്ത ഭീതിയിലേയ്ക്ക് എന്നെ കൂട്ടികൊണ്ടുപോവുകയും അതുവഴി ഇടയ്ക്കിടയ്ക്ക് ഞെട്ടി നിലവിളിയ്ക്കുക പോലുമുണ്ടായി.

രണ്ടാം ദിവസം സംഭവിക്കുന്നത്..

     ഒരു നിമിഷം കൊണ്ട് ഹോട്ടലിനു മുൻപിൽ ആളുകൾ തടിച്ചുകൂടി.
      \"സാറ് ഇവിടെ അധിക സമയം നില്ക്കണ്ട. നേരെ നാനൂറ്റി രണ്ടിലേയ്ക്ക് പൊയ്ക്കോളൂ..\"
     റിസപ്ഷനിസ്റ്റ് വളരെ വിനയത്തോടു കൂടി പറയുകയും പെട്ടെന്ന് തന്നെ ഒരു അസിസ്റ്റൻറിനെ വിളിച്ച് നാനൂറ്റി രണ്ടിലേക്ക് പോകാനുള്ള ഏർപ്പാടുണ്ടാക്കുകയും ചെയ്തു. കോറിഡോറിലൂടെ നടക്കുമ്പോൾ ഹോട്ടലിന് പുറത്ത് ജനങ്ങളുടെ ആരവം അകന്നകന്ന് പോകുന്നത് ഇപ്പോൾ എനിക്ക് കേൾക്കാം. 
     മുറിയിലെത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. വാതിലിൽ ആരോ മുട്ടുന്നു. തുറന്ന വാതിലിനു മുൻപിൽ നേരത്തെ കണ്ട റിസപ്ഷനിസ്റ്റാണ്.          
     \" സർ...രണ്ട് മൂന്ന് പെൺകുട്ടികൾ കാണാൻ വന്ന് നില്പുണ്ട്. കടത്തി വിടട്ടെ..?\"
    \" വേണ്ട..ഇപ്പോ ആരേയും കടത്തി വിടേണ്ട..\"
    \" സാറിനെ കണ്ടിട്ടേ അവർ പോകൂ എന്ന് പറഞ്ഞ് വാതിലിന് പുറത്തു തന്നെ അവർ കാത്തു നില്പുണ്ട്..\"
    \" ഉം..ഒരാളെ കടത്തി വിടു..\"
ചുവന്നു തുടുത്ത കാശ്മീർ ആപ്പിൾ പോലൊരു പെൺകുട്ടി. ആപ്പിൾ മാത്രമല്ല ഓറഞ്ചും, മുന്തിരിയും, തക്കാളിയും, മാതള നാരങ്ങയും, തണ്ണി മത്തനും എല്ലാമുണ്ടായിരുന്നു അവൾക്ക്. അത്തറിന്റെ തുളച്ചിറങ്ങുന്ന മണം. ഒരു യവന സുന്ദരി തന്നെ.
      വന്നപാടെ അവൾ കിടക്കയിൽ തൊട്ടടുത്തായി ഇരുന്നു. വിയർപ്പിൽ രണ്ട് കക്ഷങ്ങളും നനഞ്ഞിരിപ്പുണ്ടായിരുന്നത് എന്നെ ഉല്ലാസഭരിതനും സന്തോഷവാനും ഒത്തിരി ഉൻമേഷവാനുമാക്കി. 
      എന്റെ കോളേജ് ദിനങ്ങളിൽ തിക്കിതിരക്കി ബസ്സിന്റെ മുൻ ഭാഗത്തേക്ക് ഇടിച്ചു കയറി പോയിരുന്നത്‌ ഈയൊരു കാഴ്ച കാണാനായിരുന്നു എന്ന് ഞാൻ ഈ സമയം ഓർക്കുകയും ചെയ്തു. തന്നെയുമല്ല പെണ്ണുങ്ങളുടെ വിയർപ്പിന് വീഞ്ഞിന്റെ ഒരുമാതിരി ലഹരിയുമുണ്ടെന്നുള്ള ഒരു വലിയ തിരിച്ചറിവിലേക്കും ഞാനങ്ങനെ ആ കാലങ്ങളിൽ തന്നെ എത്തിച്ചേർന്നിരുന്നു. 
      സാധാരണയിൽ കൂടുതൽ വലിപ്പമുണ്ടായിരുന്ന അവളുടെ മുലകൾ ബ്രേസിയറിന്റെ നിഷ്കരുണമായ പിടിച്ചുകെട്ടലുകളിൽ അസ്വസ്ഥമായി വീർപ്പുമുട്ടുന്നുണ്ടെന്ന് മനസ്സിലായപ്പോൾ മുക്കത്ത് വിരൽ വെച്ച് കഷ്ടം തന്നെ എന്ന് ഞാൻ അറിയാതെ പറയുകയും ചെയ്തു.         
      ഇങ്ങനെയൊക്കെ മനോവ്യാപാരത്തിൽ എർപ്പെട്ടുകൊണ്ടിരിക്കെ കഴുത്തിൽ കൈകൾ ചുറ്റി അവളുടെ തക്കാളിച്ചുണ്ടുകൊണ്ട് അപ്രതീക്ഷിതമായി ഒരുമ്മ തന്നപ്പോൾ ആ സമയം ഞാനൊന്ന് പതറി എന്നത് നേര്. വളരെ നാളുകളായി ഇങ്ങനെയൊരു സന്ദർഭത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും എന്റെ നായികയായി ഒരു സിനിമയിൽ അഭിനയിക്കണമെന്നും ഒരു ചാൻസ് എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരണമെന്നും അവൾ വശ്യവും ലോലവും കരളു പറിയ്ക്കുന്നതുമായ ഒരു ചിരിയോടെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു വെച്ചു.                 
       ഇത്രയും വരെ വലിയ കുഴപ്പമില്ലാത്ത സാധാരണ രീതിയിലുള്ള ഇടപെടലുകളായിരുന്നു എങ്കിൽ എന്നെ ഞെട്ടിച്ചും അമ്പരപ്പിച്ചും കളഞ്ഞത് അവളുടെ തുടർന്നുള്ള അളന്നു മുറിച്ച ചുവടു വെയ്പ്പുകളും അസാമാന്യ നീക്കങ്ങളിലൂടെയുള്ള ചില അഴിച്ചുമാറ്റലുകളുമായിരുന്നു - 

അതിപ്രകാരം


    ആദ്യമായി അവൾ എഴുന്നേറ്റ് നിന്ന് മാറ് മറച്ചിരുന്ന ഷാൾ എടുത്തു മാറ്റി. അസ്വസ്ഥമായ മാറിന്റെ വീർപ്പുമുട്ടൽ അന്നേരം എനിക്ക് വ്യക്തതയോടെ പിടികിട്ടി. എങ്ങനെയും ഒരു കുതിച്ചു ചാട്ടത്തിലൂടെ സ്വതന്ത്രമാകണമെന്നുമുള്ള മുലകളുടെ ത്വരയും ഞാൻ മനസ്സിലാക്കുന്നുണ്ട്. അസ്വതന്ത്രമായ ഇമ്മാതിരി അടിച്ചമർത്തലുകളും ഒതുക്കി വെക്കലുകളും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കത്തിച്ചു വെച്ച ചൂട്ടുകളാണെന്ന് ഈ പെൺകുട്ടികൾ എന്നാണ് മനസ്സിലാക്കുക. ചരിത്രം ഇനിയും അവർ പഠിക്കാത്തതെന്ത് ? കഷ്ടം തന്നെ - 
      എന്റെ കണക്കുകൂട്ടലുകൾ എത്ര ശരി..! തുടർന്ന് ചുരിദാറിന്റെ അങ്ങോട്ടുമിങ്ങോട്ടും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വള്ളികൾ അഴിച്ചു മാറ്റുകയും, അതിനു ശേഷം അഴിച്ചെടുത്ത അടിവസ്ത്രങ്ങളോരോന്നും എന്റെ മുഖത്തേയ്ക്കിടുകയും പിന്നെ വെറുമൊരു ഇത്തിരിപ്പോന്ന പാന്റീസിന്റെ മറവിൽ കാലുകൾ അടുപ്പിച്ച് പിടിച്ച് അവൾ ഒത്തൊരു കുലസ്ത്രീയുടെ ചാരുതയോടെ അല്പം കുനിഞ്ഞ് നില്ക്കുകയും ചെയ്തു. പാൻറീസിന്റെ അപരിമേയമായ മറച്ചുവെക്കലുകളിൽ നിന്നും അത് തനിയെ താഴേയ്ക്ക് ഊർന്നിറങ്ങിയത് വീണ്ടും പതിനഞ്ച് മിനിറ്റിന് ശേഷമായിരുന്നു.                പിന്നെ സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞോയെന്നും, ബ്രാ ഇടേണ്ട സമയമായോ എന്നും എതോ താഴ് വരയിൽ നിന്നെന്ന പോലെ അവൾ നിർമ്മലതയോടെ വിളിച്ചു ചോദിക്കുന്നത് കേട്ടു.         ഉൾക്കാടുകളിലേയ്ക്കുള്ള രാത്രിയാത്ര നല്ലതല്ല എന്ന തിരിച്ചറിവിൽ ബ്രായുടെ ഹുക്ക് ഞാൻ തന്നെ ഇട്ടു കൊടുത്തു. അടുത്ത സ്ക്രീൻ ടെസ്റ്റിന് പുറത്തു കാത്തു നില്ക്കുന്ന കൂട്ടുകാരിയെ വിട്ടോളൂ...എന്ന് പറഞ്ഞ് തലയിണ ഉയർത്തി വെച്ച് ചാരിയിരുന്ന് ഞാൻ ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു. 
     സ്ക്രീൻ ടെസ്റ്റിന് അവളും റെഡിയായിത്തന്നെയാണ് വന്നിരിക്കുന്നത്.
     വനാന്തരങ്ങൾക്കിടയിലൂടെയുള്ള ഒരു തിരക്കില്ലാത്ത, ശാന്തമായ ഒരു യാത്രയായിരുന്നു അത്. പിന്നെ അത് കഴിഞ്ഞ് വന്ന കാദംബരിയുടെ ചടുലമായ നീക്കങ്ങളും നായികയിലേക്കുള്ള എളുപ്പവഴി യാത്രകളും കൊണ്ടു ചെന്നെത്തിക്കുന്നത് തികച്ചും വന നിബിഢതയിലേക്കാണെന്ന് എനിക്കു മനസ്സിലാക്കാൻ ഒരു പാട് സമയം എടുക്കേണ്ടി വന്നില്ല.
     ഇതോടെ ഇന്നത്തെ ഈ ദിവസവും അവസാനിക്കുകയാണ്. ഒന്നെനിക്ക് മനസ്സിലായി. നല്ലൊരു വേട്ടക്കാരൻ ഇരകൾക്കായി തോക്കുമായി കാടുകളിലൊന്നും അലഞ്ഞ് തിരിയേണ്ടതില്ല. മണ്ടൻ ബുദ്ധിയുടെ ഇച്ചിരിപ്പോരം മെഴുകുതിരി വെട്ടത്തിലേക്ക് അവറ്റകൾ ഈയാംപാറ്റകളെ പോലെ പാഞ്ഞ് വരും. വേട്ടക്കാരന്റെ മുൻപിൽ വന്ന് നിന്ന് താണു കേണു പറയും: എന്നെ ഒന്ന് വെടിവെയ്ക്കു…
      വെടിയിറച്ചിയുടെ വിലയെന്താണ് ? എല്ലാവരും ഇറച്ചി തീറ്റക്കാരും..രാത്രി മാസ്ക് അഴിച്ചു വെച്ച് ഞാൻ ശാന്തനായി ഉറങ്ങാൻ കിടന്നു.
                                                  
                                                    ◼️അവസാനിച്ചു.