Aksharathalukal

നിനക്കായി.. 💝 ( Completed )





'' ശ്രീ... വാടാ... വേഗം വാ... നമുക്ക് പെട്ടന്ന് അവിടെ എത്തണം... മുഹൂർത്തം ആകാറായി... ഇനി സമയം ഇല്ല '' 


തിരക്കിട്ട് ഓരോന്ന് ചെയ്യുന്നതിന് ഇടയിലും അവൾ പറഞ്ഞു. ശ്രീ നോക്കി നിന്ന് അവളെ.... കണ്ണുകൾക്ക് തിളക്കം നന്നേ കുറവായിരുന്നു.... ചുണ്ടിൽ എന്നാലും ഉണ്ട് ഒരു പുഞ്ചിരി... വേദന നിറഞ്ഞ പുഞ്ചിരി... 


'' എന്തിനാടാ മാളു നീ ഇങ്ങനെ...? സഹിക്കുവൊ നിനക്ക് ? '' 


അവളുടെ അടുത്തേക്ക് പോയി തനിക്ക് അഭിമുഖമായി നിർത്തി രണ്ട് കൈകൾ കൊണ്ട് അവളുടെ കൈകൾ കൂട്ടി പിടിച്ചു ശ്രീ ചോദിച്ചു 


'' സഹിക്കന്ദെ...? സഹിചല്ലെ പറ്റു എനിക്ക്... 🙂 വാ നീ സമയം കളയല്ലേ... വേഗം പോ... പോയി fresh ആവ്... '' 


ശ്രീ യെ ഉന്തി washroom ൽ ആക്കി അവൾ ഡ്രസ്സ്‌ ഉം എടുത്ത് അപ്പുറത്തെ റൂമിലേക്ക് പോയി... 


ഡ്രസ്സ്‌ മാറി സ്വന്തം പ്രതിബിംബം മാളു നോക്കി... 



ഇന്നാ കണ്ണുകളിൽ പഴയ കുരുംബില്ല.... എല്ലവരെയും ചിരിപ്പിക്കുന്ന.... എപ്പോഴും സന്തോഷത്തോടെ മാത്രം ഉണ്ടായിരുന്ന ആഹ് മുഖം ഇന്ന് അന്യമാണ്... നിറഞ്ഞ ചിരിയോടെ നിന്ന ആഹ് ചുണ്ടുകളിലെ ചിരി മാഞ്ഞു പോയി.... 


സ്വയം ഒന്ന് നോക്കി വരണ്ട ഒരു പുഞ്ചിരി ആർക്കെന്നില്ലാതെ സമ്മാനിച്ചു അവൾ... 


കയ്യിലെ പേഴ്‌സ് ൽ പൈസ വച്ച് മറ്റേ കൈയ്യിൽ ഫോണും പിടിച്ചു മാളു പുറത്തേക്ക് ഇറങ്ങി.. 


'' പോകാം '' 


ശ്രീ യൊദയി ചോദിച്ചു മാളു മുമ്പിൽ നടന്നു... കാർ തുറന്ന് co - driving സീറ്റിൽ ഇരുന്ന് മാളു ശ്രീ യെ നോക്കി... ഒന്നും പറയാതെ ശ്രീ driving സീറ്റിൽ കേറി കാർ start  ആക്കി മുൻബൊട്ട് എടുത്തു... മൗനം ആയിരുന്നു രണ്ടാളും.... 

ടൗണിൽ എത്തിയതും ശ്രീ കാർ സൈഡ് ആക്കി മാളുവിനെ നോക്കി 


'' ഞാൻ പോകാം ശ്രീ... നീ ഇവിടെ ഇരിക്ക് '' 

സീറ്റ് ബെൽറ്റ്‌ ഉരുന്നതിന് ഇടയിൽ അവൾ പറഞ്ഞു 


'' വേണ്ട... ഞാൻ പോകാം '' 


അവളുടെ കൈയ്യിൽ പിടിച്ചു തടസ്സം നിന്ന് ശ്രീ പറഞ്ഞു 


'' വേണ്ടടാ... ഇത് എനിക്ക് തന്നെ വാങ്ങി എന്റെ കൈ കൊണ്ട് കൊടക്കനം 🙂 '' 


അത് പറഞ്ഞു കൊണ്ട് മാളു കാറിൽ നിന്ന് ഇറങ്ങി സ്റ്റുഡിയോ യിൽ പോയി... കുറച്ചു കഴിഞ്ഞു ഒരു വല്യ ഗിഫ്റ്റ് ഉം ആയി അവൾ തിരിച്ചു വന്നു...  ഡോർ തുറന്ന് അകത്ത് കേറി ആഹ് വല്യ ഗിഫ്റ്റ് അവളുടെ മടിയിൽ വച്ചു 


'' പോകാം '' 


ശ്രീയെ നോക്കി മാളു പറഞ്ഞു 


'' മ് '' ഒന്ന് മൂളി കൊണ്ട് ശ്രീ കാർ മുൻബൊട്ട്  എടുത്തു... 


കാർ ' greens ' എന്നാ വല്യ ഒരു ഹോട്ടൽ നു മുമ്പിൽ വന്നു നിന്നു... വരിൽ നിന്ന് രണ്ട് പേരും ഇറങ്ങി മുൻബൊട്ട് നടന്നു... അകത്തേക്ക് ചെല്ലും തോറും തന്റെ നെഞ്ച് അലമുര ഇട്ട് അലറി വിളിച്ചു കരയുന്നത് മാളു അറിഞ്ഞു... കയ്യിൽ കരുതിയ ഗിഫ്റ്റ് ൽ അവളുടെ പിടി മുറുകി... 


'' മാളു... ഡ നീ ok അല്ലെ 😟 അല്ലെ നമുക്ക് പോകാം വാ.. '' 


അവളുടെ കയ്യിൽ പിടിച്ചു ശ്രീ പറഞ്ഞു 


'' വേണ്ട ശ്രീ... എനിക്ക് കാണണം... ഇന്ന് ഞാൻ അത് കണ്ടില്ലേൽ പിന്നെ എനിക്ക് ഒന്നിനും കഴിയില്ല ശ്രീ... '' 


പതിഞ്ഞ സ്വരത്തോടുകൂടെ അവൾ പറഞ്ഞ് ശ്രീ യെയും കൂട്ടി അകത്തേക്ക് ചെന്നൂ... അകത്ത് കടന്നപ്പൊ തന്നെ കണ്ടു മണ്ഡപത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കുന്ന തന്റെ പ്രണയത്തെ.... തന്നെ കണ്ടതെ അവൻ അവൽക്കായി മനൊഹരമയ ഒരു പുഞ്ചിരി നൽകി... നിരൻ മങ്ങിയ ഒരു പുഞ്ചിരി അവളും അവനായി നൽകി ഒരു മൂലയിലെക്ക് നിന്നു....

കുറച്ചു നേരം കഴിഞ്ഞപ്പോ കണ്ടു താലം പിടിച്ചു വരുന്ന കുട്ടികൾക്ക് നടുവിൽ പുഞ്ചിരിയോടെ വരുന്ന പെണ്ണിനെ.... 


അവന്റെ വാമഭാഗത്ത് അവളെ ഇരുത്തി... രണ്ട് പേരും പരസ്പരം നോക്കി പുഞിരിചു.... 



അലറി കരയുന്ന തന്റെ മനസ്സിനെ ശാന്തമാക്കൻ പരമാവധി അവൾ ശ്രമിച്ചു... മനസ്സിന്റെ വിങ്ങൽ കണ്ണിലൂടെ പുറത്തേക്ക് വരുവാൻ തയ്യാറായി നിൽക്കുന്ന പോലെ തോന്നി അവൾക്ക്... എത്ര പുഞ്ചിരിയോടെ നിൽക്കാൻ നോക്കിട്ടും പച്ച മാംസതിൽ കത്തി കുത്തി ഇറക്കുന്ന വേദന പോലെ അവൾക്ക് തോന്നി... അവളുടെ അവസ്ഥ മനസ്സിലായത് പോലെ ശ്രീ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു.... 


പൂജിച്ച താലി അവൻ പുഞ്ചിരിയോടെ വാങ്ങുമ്പോൾ ഒരു നിമിഷം ഭൂമി പിളർന്ന് താൻ പോയിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പോയി... 


നിമിഷ നേരം കൊണ്ട് അവൻ ആഹ് താലി അവന് അടുത്തു ഇരിക്കുന്ന പെണ്ണിന്റെ കഴുത്തിൽ കെട്ടി.... സിന്തൂരം ചാർത്തി അവൻ അവളെ തന്റെ പാതി ആക്കി.... 


10 വർഷത്തെ അവന്റെ പ്രണയം സ്വന്തം ആയ സന്തോഷം അവനിൽ തെളിഞ്ഞു നിന്നപ്പോൾ 17 വർഷത്തെ തന്റെ പ്രണയം ഇന്ന് മറ്റൊരു പെണ്ണിന്റെ സ്വന്തം ആയത് കണ്ട് നെഞ്ച് നീറി മാറി നിന്ന അവളെ അവൻ കണ്ടില്ല.... 



✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

തുടരും.... 

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️


ഗയ്‌സ് ചുമ്മാ മനസ്സിൽ വന്നപ്പോ എഴുതിയതാണ്... 3 അല്ലേൽ 4 പാർട്ട്‌ നുള്ളിൽ സംഭവം തീരും 😁 

നിനക്കായി...💝ShOrT sToRy ; part 2

നിനക്കായി...💝ShOrT sToRy ; part 2

4.7
2139

10 വർഷത്തെ അവന്റെ പ്രണയം സ്വന്തം ആയ സന്തോഷം അവനിൽ തെളിഞ്ഞ്  നിന്നപ്പോൾ 17 വർഷത്തെ തന്റെ പ്രണയം ഇന്ന് മറ്റൊരു പെണ്ണിന്റെ സ്വന്തം ആകുന്നത് കണ്ട് നെഞ്ച് നീറി മാറി നിന്ന അവളെ അവൻ കണ്ടില്ലാ.... '' മാളു... '' സ്വരത്തിലെ ഇടർച്ച പാറു ന്റെ വിളിയിൽ വ്യെക്തമായിരുന്നു.... ( മാളു ന്റെ ഫ്രണ്ട് നു ശ്രീ എന്നാണ് ആദ്യം പറഞ്ഞത് അത് മാറ്റി പാറു ആക്കിയേ 😁 ) '' പ..പാറു....പാറു....ന... നമുക്ക് പോ...പോകാ ഡ... വ്..വാ '' ഉള്ളിൽ നിന്ന് വന്ന തേങ്ങൽ പുറത്തേക്ക് വരാതെ നോക്കാൻ അവൾ നന്നേ കഷ്ടപ്പെട്ടു... '' വാ '' കൂടുതൽ ഒന്നും പറയാതെ മാളു വിന്റെ അവസ്ഥ മനസ്സിലാക്കി പാറു അവളെയും കൂട്ടി പോയി... കൈയ്യിൽ കരുതി